Asianet News MalayalamAsianet News Malayalam

കക്ഷത്തിലെ ​​​ദുർ​ഗന്ധം അകറ്റാൻ ഇതാ 4 വഴികൾ

വിയർപ്പ് തങ്ങി നിന്ന് ഉണ്ടാകുന്ന ദുർ​ഗന്ധം പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാക്കാം. കക്ഷത്തിലെ ​ദുർ​ഗന്ധം മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ ...

How To Get Rid Of Underarm Odor
Author
Trivandrum, First Published Jan 21, 2020, 10:26 AM IST

കക്ഷത്തിലെ ​​​ദുർ​ഗന്ധം പലരേയും അലട്ടുന്ന പ്രശ്നമാണ്. കക്ഷത്തിലെ ദുർ​ഗന്ധം അകറ്റാൻ പലരും ബോഡി പെർഫ്യൂം ഉപയോ​ഗിക്കാറുണ്ട്. എന്നിട്ട് ചിലർക്ക് ദുർ​ഗന്ധം മാറുകയില്ല. വിയർപ്പ് തങ്ങി നിന്ന് ഉണ്ടാകുന്ന ദുർ​ഗന്ധം പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാക്കാം. കക്ഷത്തിലെ ​ദുർ​ഗന്ധം മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ അറിയാം.... 

ഉപ്പ് വെള്ളം...

കുളിക്കുന്ന വെള്ളത്തിൽ ഒരു സ്പൂൺ ഉപ്പ് ചേർക്കുന്നത് ശരീരത്തിലെ അണുക്കൾ ഇല്ലാതാക്കാൻ സഹായിക്കും.അത് കക്ഷത്തിലെ ​ദുർ​ഗന്ധവും ഇല്ലാതാക്കും.

കറ്റാർവാഴ ജെൽ....

കുളിക്കുന്നതിന് മുമ്പ് കക്ഷത്തിൽ കറ്റാർവാഴ ജെല്ലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് കക്ഷത്തിലെ ദുർ​ഗന്ധം അകറ്റാൻ സഹായിക്കും. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ ഇത് പുരട്ടാവുന്നതാണ്. 

ബേക്കിം​ഗ് സോഡയും നാരങ്ങയും ...

ഒരു സ്പൂൺ ബേക്കിം​ഗ് സോഡയും ഒരു സ്പൂൺ നാരങ്ങ നീരും ചേർത്ത് കക്ഷത്തിന്റെ അടിഭാ​ഗത്ത് 30 മിനിറ്റ് പുരട്ടുക. ശേഷം ചെറുചൂട് വെള്ളത്തിൽ നന്നായി കഴുകുക. ദിവസവും ചെയ്യുന്നത് കക്ഷത്തിലെ ​ദുർ​ഗന്ധം മാറാൻ സ​ഹായിക്കും.

നാരങ്ങയുടെ നീര്...

പകുതി നാരങ്ങയുടെ നീര് കക്ഷത്തിൽ പുരട്ടുന്നത് കക്ഷത്തിലെ കറുപ്പ് മാറാൻ നല്ലതാണ്. അണുക്കൾ ഇല്ലാതാക്കാനും ഇത് സഹായിക്കും.

Follow Us:
Download App:
  • android
  • ios