Asianet News MalayalamAsianet News Malayalam

മണവും രുചിയും തിരിച്ചറിയുന്നതിലുള്ള ശേഷിക്കുറവ് കൊവിഡിന്റെ ലക്ഷണമാകാമെന്ന്‌ പഠനം

വിവിധ രാജ്യങ്ങളിലും അമേരിക്കയിലും നടത്തിയ പഠനത്തിൽ നിന്ന്‌ മണവും രുചിയും തിരിച്ചറിയുന്നതിലെ പ്രശ്‌നങ്ങൾ കൊവിഡിന്റെ പ്രാരംഭ ലക്ഷണമാണെന്ന്‌ വ്യക്തമായതായി അമേരിക്കൻ അക്കാദമി ഓഫ് ഒട്ടോളറിംഗോളജിയുടെ സിഇഒ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഡോ. ജെയിംസ്‌ സി ഡെന്നനി പറയുന്നു.
 

Loss of smell and taste reported as early symptoms of covid 19
Author
America City, First Published Mar 31, 2020, 9:23 AM IST

കൊറോണയുടെ ഭീതിയിലാണ് ലോകം. നിരവധി പേരിൽ കൊറോണ പടർന്നു കൊണ്ടിരിക്കുന്നു. വരണ്ട ചുമ,പനി, ജലദോഷം, തൊണ്ട വേദന എന്നിവയാണ് കൊവിഡിന്റെ പ്രധാനലക്ഷണങ്ങളായി പറയുന്നത്. എന്നാൽ, മണവും രുചിയും തിരിച്ചറിയുന്നതിലുള്ള ശേഷിക്കുറവും കൊറോണ വൈറസ്‌ ബാധയുടെ ലക്ഷണമാകാമെന്ന്‌ പുതിയ പഠനം. 

ലോകത്തിലെ ആദ്യ കൊവിഡ് 19 രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയെന്ന് റിപ്പോർട്ട്...

മറ്റ്‌ ലക്ഷണങ്ങൾ പുറത്തുവരും മുമ്പേ കൊവിഡിന്റെ പ്രാരംഭ ലക്ഷണമായി മണവും രുചിയും നഷ്ടപ്പെടുന്നതിനെ കണക്കാക്കണമെന്ന്‌ ഗവേഷകർ പറയുന്നു. വിവിധ രാജ്യങ്ങളിലും അമേരിക്കയിലും നടത്തിയ പഠനത്തിൽനിന്ന്‌ മണവും രുചിയും തിരിച്ചറിയുന്നതിലെ പ്രശ്‌നങ്ങൾ കൊവിഡിന്റെ പ്രാരംഭ ലക്ഷണമാണെന്ന്‌ വ്യക്തമായതായി അമേരിക്കൻ അക്കാദമി ഓഫ് ഒട്ടോളറിംഗോളജിയുടെ സിഇഒ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഡോ. ജെയിംസ്‌ സി ഡെന്നനി പറയുന്നു.

കൊവിഡിനെ പ്രതിരോധിക്കാന്‍ ക്ഷയത്തിനുള്ള വാക്‌സിന്‍ പരീക്ഷിച്ച് ഓസ്‌ട്രേലിയ...

ഈ ലക്ഷണങ്ങളും കൊവിഡ്‌ തിരിച്ചറിയാനുള്ള മാർഗരേഖയിൽ ചേർക്കണമെന്ന്‌ പഠനം നിർദേശിച്ചു. സാധാരണ ജലദോഷം, അലർജി, സൈനസ്‌ എന്നിവയുള്ളപ്പോൾ മണം തരിച്ചറിയാൻ കഴിയില്ല. എന്നാൽ, ഇവയൊന്നും ഇല്ലാതെ മണം തിരിച്ചറിയാൻ കഴിയാതെ വന്നാൽ കൊവിഡ്‌ സാധ്യത മുന്നിൽക്കണ്ട്‌ മറ്റ്‌ ടെസ്‌റ്റുകൾ നടത്തുകയോ സമ്പർക്കവിലക്ക്‌ നിർദേശിക്കുകയോ വേണമെന്ന്‌ അദ്ദേഹം പറയുന്നു.

Follow Us:
Download App:
  • android
  • ios