ബസ്തര്‍:  കൊവിഡിനെ പ്രതിരോധിക്കാൻ പ്രധാനമായി ഉപയോ​ഗിക്കുന്നത് ആൽക്ക​ഹോൾ അടങ്ങിയ സാനിറ്റൈസറുകളും മാസ്‌കുകള്‍ തന്നെയാണ്. ഈ കൊറോണ കാലത്ത് ഇതിന്റെ ആവശ്യകത ഉയര്‍ന്നതോടുകൂടി വിപണികളില്‍ ലഭ്യത കുറയുകയും വില വര്‍ദ്ധിക്കുകയും ചെയ്തിരിക്കുകയാണ്. 

ഛത്തീസ്ഗഡിലെ ആദിവാസി മേഖലയായ ബസ്തറിലെ ജനങ്ങള്‍ പനയോലകള്‍ കൊണ്ട് തയാറാക്കിയ മാസ്കുകളാണ് ഉപയോ​ഗിക്കുന്നത്. കൊവിഡ് വ്യാപനം തങ്ങളുടെ  ആദിവാസി സമൂഹത്തിനിടയില്‍ ഉണ്ടാകുന്നത് തടയിടാനാണ് ഇവര്‍ പ്രകൃതി മാര്‍ഗം തേടിയിരിക്കുന്നത്. 

 ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇവര്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാറുമില്ല. കങ്കറിലെ ആദിവാസി മേഖലകളിലും ബസ്തറിലെ മറ്റ് ജില്ലകളിലും സര്‍ക്കാരിന്റെ നിർദേശം എത്തുന്നതിന് മുമ്പ് തന്നെ ഇവര്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു കഴിഞ്ഞിരുന്നു.