Asianet News MalayalamAsianet News Malayalam

മരിച്ചുകളയാം എന്ന് ഒരാള്‍ തീരുമാനിക്കുന്നത് ഇങ്ങനെയും ആകാം...

ഓരോ വര്‍ഷവും ഏതാണ്ട് 8 ലക്ഷം പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് പല സംഘടനകളുടേയും കണക്കുകള്‍ അവകാശപ്പെടുന്നത്. അതായത് ഓരോ നാല്‍പത് സെക്കന്‍ഡിലും ഒരു ജീവന്‍ നമുക്കിടയില്‍ നിന്ന് സ്വയം ഇല്ലാതാകുന്നു! ഒരു വ്യക്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നത് എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാകാം! സാമ്പത്തികപ്രശ്‌നങ്ങള്‍, പ്രണയനൈരാശ്യം, മാനസികരോഗങ്ങള്‍ അങ്ങനെ എന്തുമാകാം കാരണങ്ങള്‍
 

study says that brain damage may lead one to commit suicide
Author
Cambridge, First Published Dec 9, 2019, 10:48 PM IST

ഓരോ വര്‍ഷവും ലോകത്താകമാനം എത്രയോ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. ക്യാന്‍സര്‍, ഹൃദ്രോഗം, എയ്ഡ്‌സ്, ജനിതകരോഗങ്ങള്‍, സ്‌ട്രോക്ക്, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഇങ്ങനെ പല കാരണങ്ങള്‍ പ്രതിവര്‍ഷം നിരവധി ജീവനുകള്‍ കവരുന്നുണ്ട്. എന്നാല്‍ ഇതിനൊക്കെ മുകളിലാണ് ആത്മഹത്യയിലൂടെ സ്വയം നഷ്ടപ്പെടുത്തുന്നവരുടെ കണക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഓരോ വര്‍ഷവും ഏതാണ്ട് 8 ലക്ഷം പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് പല സംഘടനകളുടേയും കണക്കുകള്‍ അവകാശപ്പെടുന്നത്. അതായത് ഓരോ നാല്‍പത് സെക്കന്‍ഡിലും ഒരു ജീവന്‍ നമുക്കിടയില്‍ നിന്ന് സ്വയം ഇല്ലാതാകുന്നു!

ഒരു വ്യക്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നത് എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാകാം! സാമ്പത്തികപ്രശ്‌നങ്ങള്‍, പ്രണയനൈരാശ്യം, മാനസികരോഗങ്ങള്‍ അങ്ങനെ എന്തുമാകാം കാരണങ്ങള്‍. എന്നാല്‍ ഇതിനെല്ലാം പുറമെ വളരെ സുപ്രധാനമായ ഒരു കാരണം കൂടി മുന്നോട്ടുവയ്ക്കുകയാണ് പുതിയൊരു പഠനം. 

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. തലച്ചോറിന്റെ ഘടനയിലും അതിന്റെ പ്രവര്‍ത്തനങ്ങളിലും വരുന്ന മാറ്റം ഒരാളെ ആത്മഹത്യയിലേക്ക് നയിച്ചേക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 'ബ്രെയിന്‍ നെറ്റ്വര്‍ക്കി'ല്‍ വരുന്ന വ്യതിയാനങ്ങള്‍ എന്നാണ് പഠനം ഇതിനെ എടുത്തുപറയുന്നത്.

തലച്ചോറിന്റെ പല ഭാഗങ്ങള്‍ തമ്മില്‍ നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്. ഈ 'കണക്ഷനി'ല്‍ അപാകതകള്‍ സംഭവിക്കുമ്പോള്‍ മനുഷ്യരുടെ ചിന്തകളുടെ സ്വഭാവവും പെരുമാറ്റവും അതുവഴി ആകെയും അവരുടെ ജീവിതം തന്നെ മാറിമറിയുന്നു. വികാരങ്ങളെ നിയന്ത്രിക്കുകയും, തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുകയുമെല്ലാം ചെയ്യുന്ന തലച്ചോറിന്റെ ഭാഗത്തിന് മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടാന്‍ ആകാത്ത സാഹചര്യത്തില്‍ മനുഷ്യരില്‍ കൂടുതലായി 'നെഗറ്റീവ്' ചിന്തകള്‍ ഉടലെടുക്കുകയും അക്കൂട്ടത്തില്‍ ആത്മഹത്യയെ കുറിച്ചുള്ള ആലോചനകള്‍ വരികയും ചെയ്യുമെന്ന് പഠനം പറയുന്നു. 

അതുപോലെ പെരുമാറ്റങ്ങളെ സ്വാധീനിക്കുന്ന തലച്ചോറിന്റെ ഭാഗത്തിന് സംഭവിക്കുന്ന വ്യതിയാനം, പെരുമാറ്റവൈകല്യങ്ങളിലേക്ക് ഒരാളെ എത്തിക്കുകയും, അയാളില്‍ ആത്മഹത്യ ചെയ്യാനുള്ള ത്വരയെ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും പഠനം അവകാശപ്പെടുന്നു. ഇത്തരക്കാര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുക മാത്രമല്ല, അതിന് വേണ്ടി ശ്രമം നടത്തുകയും ചെയ്യുന്നു. കാരണം നേരത്തേ സൂചിപ്പിച്ചത് പോലെ ചിന്തകളിലെ പ്രശ്‌നങ്ങള്‍ മാത്രമല്ല, പെരുമാറ്റത്തില്‍ നിയന്ത്രണമില്ലാതെ വരികയും ചെയ്യുന്നവരാണിവര്‍. 

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി നടന്ന 130ലധികം പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 12,000 കേസുകളാണ് ആകെയും സംഘം ഇതിനായി ഉപയോഗിച്ചത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ കാണുന്ന വ്യതിയാനങ്ങള്‍, അതിനാല്‍ത്തന്നെ സമയബന്ധിതമായിത്തന്നെ തെറാപ്പി പോലുള്ള ചികിത്സാരീതികളുടെ സഹായത്തോടെ പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം ഇത്തരത്തില്‍ ജീവന്‍ തന്നെ അപകടത്തിലായേക്കാവുന്ന സാധ്യതയുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Follow Us:
Download App:
  • android
  • ios