രണ്ട് ഗര്‍ഭപാത്രവും രണ്ട് ഗര്‍ഭാശയമുഖവുമുള്ള ബ്രിട്ടണ്‍കാരി നിരവധി ഗര്‍ഭമലസലിനൊടുവില്‍ രണ്ട് കുട്ടികളുടെ അമ്മയായി. മുപ്പത്തൊന്നുകാരിയായ എമിലിക്ക് നാല് തവണയാണ് ഗര്‍ഭം അലസിയത്.  പല ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും ഒടുവിലാണ് എമിലിക്ക്  രണ്ട് ഗര്‍ഭപാത്രവും ഗര്‍ഭാശയമുഖവുമുണ്ടെന്ന് കണ്ടെത്തിയത്. 

എമിലിക്കും ഭര്‍ത്താവ് റിച്ചാര്‍ഡിനും കുട്ടികള്‍ വേണമെന്ന് വളരെയധികം ആഗ്രഹമുണ്ടായിരുന്നു. 2013-15 ഇടയിലാണ് എമിലിക്ക് നാല് തവണ ഗര്‍ഭം അലസിപോയത്. ഒരിക്കലും തനിക്ക് കുട്ടികള്‍ ഉണ്ടാകില്ല എന്നാണ് കരുതിയത് എന്നും എമിലി പറയുന്നു. നിരവധി ചികിത്സകളും എമിലിക്ക് ചെയ്തു. 

2016ല്‍ ഗര്‍ഭിണിയായപ്പോഴും എപ്പോഴത്തെയും പോലെ എമിലി ഭയന്നു. എന്നാല്‍ അത് സംഭവിച്ചില്ല. 37 ആഴ്ച പൂര്‍ത്തിയാകുമ്പോള്‍ മകന്‍ റിച്ചി പിറന്നു. വലുത് ഗര്‍ഭപാത്രത്തിലാണ് റിച്ചി വളര്‍ന്നത് എന്നും എമിലി പറയുന്നു. റിച്ചിക്ക് ഒരു വയസ്സായപ്പോള്‍ രണ്ടാമത് ഒരു കുഞ്ഞിന് വേണ്ടി ശ്രമം തുടങ്ങി. അങ്ങനെ വീണ്ടും എമിലി ഗര്‍ഭിണിയായി. രണ്ടാമത് കുഞ്ഞ് എമിലിയുടെ ഇടുത് ഗര്‍ഭപാത്രത്തിലാണ് വളര്‍ന്നത് എന്നും എമിലി പറയുന്നു.