ലണ്ടന്‍: ലോകകപ്പില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. തുടര്‍ച്ചയായി വിജയങ്ങള്‍ സ്വന്തമാക്കിയെത്തുന്ന ഇന്ത്യക്ക് വിന്‍ഡീസ് വലിയ എതിരാളികളാകില്ലെന്നാണ് വിലയിരുത്തലെങ്കിലും കരുത്തന്മാരുള്ള കരീബിയന്‍ പടയെ തളളിക്കളയാനും സാധിക്കില്ല. 

മുന്‍ ചാമ്പ്യന്മാരാണ് വെസ്റ്റ് ഇന്‍ഡീസ്. മൂന്ന് പോയിന്‍റ്  മാത്രമുള്ള വിന്‍ഡീസ് നാളെ തോറ്റാൽ സെമി കാണാതെ പുറത്താകും. അതിനാല്‍ മികച്ച കളിയാവും ടീം പുറത്തെടുക്കുക. 

ഇന്ത്യക്കെതിരെ വിന്‍ഡീസ് സാധ്യത ടീം

ക്രിസ് ഗെയ്‌ല്‍ 
വമ്പന്‍ അടിക്കാരനായ ക്രിസ് ഗെയ്‌ല്‍ 87 റണ്‍സുമായി ന്യൂസിലാന്‍റിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

ഷായ് ഹോപ്  
വിക്കറ്റ് കീപ്പര്‍ ബാറ്റ്സമാന്‍  കിവികള്‍ക്കെതിരെ ഒരു റണ്‍മാത്രമാണ് നേടിയതെങ്കിലും വിന്‍ഡീസ് ടീമില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന താരം.

എവിന്‍ ലൂയിസ്

പരിക്കേറ്റെങ്കിലും എവിന്‍ ലൂയിസ്  ഇന്ത്യക്കെതിരായ മത്സരത്തിന് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

നിക്കോളാസ് പൂരന്‍

ബാറ്റിംഗില്‍ മാജിക്കുകള്‍ തീര്‍ക്കുന്ന ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍. 

ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ 

അവസാന ഗെയിമില്‍ 45 പന്തില്‍ നിന്നും 54 അടിച്ചെടുത്ത ഇടം കെയ്യന്‍ ബാറ്റ്സ്മാന്‍ വിന്‍ഡീസ് ടീമില്‍ ഇന്ത്യക്കെതിരെ ഇറങ്ങുമെന്ന് കരുതപ്പെടുന്നു. 


ജേസണ്‍ ഹോള്‍ഡര്‍ 

വിന്‍ഡീസ് ക്യാപ്ടന്‍ ഹോള്‍ഡന്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് കരുതപ്പെടുന്നു. 

കാര്‍ലോസ് ബ്രാത്‌വെയ്റ്റ്


ആഷ്‌ലി നഴ്‌സ്


കെമര്‍ റോച്ച്


ഷെല്‍ഡന്‍ കോട്ട്‌റെല്‍


ഓഷേനെ തോമസ്