അതിജീവനത്തിന്റെ സന്ദേശവുമായാണ് ഇത്തവണത്തെ ചലച്ചിത്രമേള നടത്തുന്നത്. ദ് ഹ്യൂമന്‍ സ്‌പിരിറ്റ്: ഫിലിംസ് ഓണ്‍ ഹോപ് ആന്‍ഡ് റീ ബില്‍ഡിംഗ് എന്ന പ്രത്യേക പാക്കേജും അതിനായി ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിമൂന്നാമത് ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിമും അതിജീവനത്തിന്റെ സന്ദേശമാണ് നല്‍കുന്നത്.

തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥയെ ആസ്‌പദമാക്കി ജയരാജ് സംവിധാനം ചെയ്ത 'വെള്ളപ്പൊക്കത്തില്‍' ആണ് ദ് ഹ്യൂമന്‍ സ്‌പിരിറ്റ്: ഫിലിംസ് ഓണ്‍ ഹോപ് ആന്‍ഡ് റീ ബില്‍ഡിംഗ് പാക്കേജിലെ മലയാള ചിത്രം. വിഖ്യാത സംവിധായകന്‍ മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്ത മായന്‍ സംസ്കാരത്തിന്‍റെ ഉള്ളറകളിലൂടെയുള്ള അഡ്വെഞ്ചര്‍ ചിത്രം 'അപ്പോകലിപ്റ്റോ'യാണ് വിദേശ സിനിമകളിലൊന്ന്.
ബെന്‍ സേറ്റ്‌ലിന്‍ സംവിധാനം ചെയ്ത അമേരിക്കന്‍ സിനിമ 'ബീറ്റ്‌സ് ഓഫ് ദ് സതേണ്‍ വൈല്‍ഡ്', ലിയണാര്‍ഡോ ഡിക്കാപ്രിയോയെ കഥാപാത്രമാക്കി ഫിഷര്‍ സ്റ്റീവന്‍സൊരുക്കിയ ഡോക്യുമെന്‍ററി 'ബിഫോര്‍ ദ് ഫ്ലഡ്' എന്നിവയും പ്രദര്‍ശിപ്പിക്കും. നെല്‍സണ്‍ മണ്ടേലയുടെ ജീവചരിത്രം ആസ്‌പദമാക്കി ജസ്റ്റിന്‍ ചാഡ്‌വിക്ക് സംവിധാനം ചെയ്ത 'ലോങ് വാക്ക് ടു ഫ്രീഡം' ആണ് ഈ വിഭാഗത്തിലെ മറ്റൊരു ചിത്രം.
പോപ് ഫ്രാന്‍സിസിന്‍റെ സാമൂഹിക- നവീകരണ ആശയങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയുള്ള 'എ മാന്‍ ഓഫ് ഹിസ് വേര്‍ഡ്' എന്ന ചിത്രവും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
Last Updated 7, Dec 2018, 10:41 PM IST