Asianet News MalayalamAsianet News Malayalam

റിമ ദാസിന്‍റെ ബുള്‍ബുള്‍ കാന്‍ സിംഗിന് കയ്യടി, പ്രേക്ഷക വോട്ടിംഗ് തുടങ്ങി


കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ കൊടിയിറക്കം. അഞ്ച് മത്സരചിത്രങ്ങളടക്കം 65 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശനത്തിനെത്തിയത്. മത്സരചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായുള്ള വോട്ടിംഗ് തുടങ്ങി.

iffk2018 analysis
Author
Thiruvananthapuram, First Published Dec 12, 2018, 2:46 PM IST


കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ കൊടിയിറക്കം. അഞ്ച് മത്സരചിത്രങ്ങളടക്കം 65 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശനത്തിനെത്തിയത്. മത്സരചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായുള്ള വോട്ടിംഗ് തുടങ്ങി.
 
മത്സരവിഭാഗത്തില്‍ എല്‍ എയ്ഞ്ചല്‍, ടെയില്‍ ഓഫ് ദ സീ,ദി ഗ്രേവ്‍ലെസ്സ്, ദി ബെഡ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. റോജോ,ബോര്‍ഡര്‍,കാപര്‍നോം എന്നിവയാണ് ലോകസിനിമയിലെ പ്രേക്ഷകപ്രീതിനേടിയ ചിത്രങ്ങള്‍.

മലയാളത്തില്‍ നിന്ന് കോട്ടയം,മായാനദി,പറവഎന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഏറെ ശ്രദ്ധനേടിയ നന്ദിതദാസിന്‍റെ മാന്‍റോ കൊണാര്‍ക്ക് മുഖര്‍ജിയുടെ അബ്രഹാം എന്നീ ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ഇന്ന് നടക്കും.

വില്ലേജ്റോക്സ്റ്റാറിലൂടെ പ്രസിദ്ധയായ റിമ ദാസിന്‍റെ ബുള്‍ബുള്‍ കാന്‍ സിംഗിനെ കയ്യടിയോടെയാണ് ആരാധകര്‍ വരവേറ്റത്.

Follow Us:
Download App:
  • android
  • ios