ഇത്തവണ മേളയിൽ കുറച്ച് നല്ല സിനിമകൾ കാണാനായി. പടങ്ങളുടെ സെലക്ഷൻ നന്നായിട്ടുണ്ട്. ദ ബഡ്, ബോർഡർ, മാൻറാ റേ, ദ ഡേ ഐ ലോസ്റ്റ് മൈ ഷാഡോ എന്നിവയാണ് കണ്ടതിലെ മികച്ചവ. ദ ബഡും, ദ ഡേ ഐ ലോസ്റ്റ് മൈ ഷാഡോയും ഏറെയിഷ്‍ടപ്പെട്ടു. രണ്ടും മികച്ച കഥയും അവതരണവുമായിരുന്നു.