ദില്ലി: കൊവിഡ് രോഗികളെ പരിചരിച്ച നഴ്‌സിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 14 മെഡിക്കല്‍ ജീവനക്കാര്‍ ക്വാറന്റൈനില്‍. ദില്ലിയിലെ ആര്‍എംഎല്‍ ആശുപത്രിയിലെ ജീവനക്കാരാണിവര്‍.  ഇവരുടെ സാമ്പിളുകള്‍ പരിശോധനയക്കായി എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച വൈകിട്ടാണ് ഒരു നഴ്‌സിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഇവരുമായി ബന്ധപ്പെട്ട ആറു ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും ഉള്‍പ്പെടെയുള്ള എല്ലാവരെും ക്വാറന്റൈനിലാക്കുകയായിരുന്നു. ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ ഇതുവരെ 72 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക