Asianet News MalayalamAsianet News Malayalam

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരെ ജയിലിലടക്കണമെന്ന് കേന്ദ്രം, നിർദ്ദേശം ഇൻഡോർ ആക്രമണ പശ്ചാത്തലത്തിൽ

 ഇത്തരക്കാർക്ക് ഒന്നോ, രണ്ടോ വർഷം തടവ് ശിക്ഷ നൽകണമെന്ന് സംസ്ഥാനങ്ങളോട് അഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. 

 

attack against health workers  Central government orders jail for attackers
Author
Delhi, First Published Apr 3, 2020, 8:30 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരെയും, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരെയും ജയിലലടക്കാൻ കേന്ദ്ര നിർദ്ദേശം. ഇത്തരക്കാർക്ക് ഒന്നോ, രണ്ടോ വർഷം തടവ് ശിക്ഷ നൽകണമെന്ന് സംസ്ഥാനങ്ങളോട് അഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം ആക്രമിച്ച പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം. ഈ സംഭവത്തില്‍ പതിമുന്ന് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

റെയില്‍വേയുടെ സഞ്ചരിക്കുന്ന ഐസൊലേഷൻ കേരളത്തിലും; ആദ്യ ഘട്ടം തിരുവനന്തപുരത്ത്

ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരന്തരം അഭ്യർത്ഥിക്കുന്നതിനിടെയാണ് കൈയേറ്റ ദൃശ്യങ്ങള്‍ പുറത്തു വന്നത്. ഇന്‍ഡോറിലെ ടാട്പാട്ടി ഭഗാല്‍ പ്രദേശത്ത് വച്ച് ഇന്നലെയാണ് ജനക്കൂട്ടം ആരോഗ്യപ്രവർത്തകരെ ആക്രമിച്ചത്. ഡോക്ടർമാർ, നഴ്സുമാർ ആശാവർക്കർമാർ എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. നേരത്തെ കേരളത്തിലും ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും ജനങ്ങൾ ആക്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. 

മഹാമാരിയിൽ വിറങ്ങലിച്ച് ലോകം: കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു, മരണം അരലക്ഷം കടന്നു

 

Follow Us:
Download App:
  • android
  • ios