Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദ​ഗതി ബിൽ: ബന്ദിൽ കുടുങ്ങിയ ആംബുലൻസിനുള്ളിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഗുരുതരമായി രോ​ഗം ബാധിച്ച കു‍ഞ്ഞിനെ ​ഗോമതി ജില്ലയിലെ ഉദയ്പൂരിൽ നിന്നും ദലൈ ജില്ലയിലെ അംബാസ്സായിലെക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു.

baby died stuck ambulance in bandh over citizenship bill
Author
Tripura, First Published Dec 11, 2019, 9:55 AM IST


ത്രിപുര: പൗരത്വ ഭേദ​ഗതി ബില്ലിനെച്ചൊല്ലി സംഘടിപ്പിച്ച ബന്ദിൽ ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. ബിസ്രാം​ഗഞ്ചിൽ ബന്ദ് അനുകൂലികൾ റോഡ് ഉപരോധിച്ചതിനെ  തുടർന്ന വാഹനത്തിന് കടന്നു പോകാൻ സാധിച്ചില്ല. പതിനൊന്ന് മണിക്കൂർ ബന്ദാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം വ്യാപക അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ത്രിപുരയിലെ മൂന്ന് സ്ഥലങ്ങളിൽ‌ നടന്ന ഏറ്റുമുട്ടലുകളിൽ നാൽപതോളം പേർക്ക് പരിക്കേറ്റു. 

ത്രിപുരയിൽ രണ്ട് ​ദിവസത്തേയ്ക്ക് മൊബൈൽ, ഇന്റർനെറ്റ്, സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. സെപാജല ജില്ലയിലെ ബിസ്രാം​ഗഞ്ചിൽ നടന്ന സംഘർഷത്തിൽ പൊലീസിന് നാല് തവണ ആകാശത്തേയ്ക്ക് നിറയൊഴിക്കേണ്ടി വന്നു. പതിനഞ്ച് പേർക്ക് പരിക്കറ്റിട്ടുണ്ട്. ​ഗുരുതരമായി രോ​ഗം ബാധിച്ച കു‍ഞ്ഞിനെ ​ഗോമതി ജില്ലയിലെ ഉദയ്പൂരിൽ നിന്നും ദലൈ ജില്ലയിലെ അംബാസ്സായിലെക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു. ഈ സമയത്ത് ബന്ദ് അനുകൂലികൾ റോഡ് ഉപരോധിക്കുകയും ആംബുലൻസിന് കടന്ന് പോകാൻ സാധിക്കാതെ വരികയും ചെയ്തത്. 

വടക്കൻ ത്രിപുരയിലെ ആനന്ദബസാറിലെ ആദിവാസി ​ഗ്രാമത്തിൽ ബന്ദ് അനുകൂലികൾ അക്രമം നടത്തിയതായി റിപ്പോർട്ടുണ്ട്. ​ഗ്രാമീണർ അവിടുത്തെ പൊലീസ് സ്റ്റേഷനിലാണ് അഭയം തേടിയെത്തിയത്. ​ഗോത്ര-​ഗോത്രേതര വിഭാ​ഗങ്ങൾ തമ്മിൽ പലയിടത്തുമുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ത്രിപുരയിൽ ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്.  

Follow Us:
Download App:
  • android
  • ios