Asianet News MalayalamAsianet News Malayalam

ബോര്‍ഡുകളില്‍ കന്നഡയില്ലെങ്കില്‍ ബെംഗലൂരുവില്‍ ലൈസന്‍സ് റദ്ദാക്കുന്നു

വൻകിട വ്യാപാര ശൃംഖലകൾ മുതൽ ചെറിയ കടകൾ വരെ ഇതിലുൾപ്പെടും. ഇംഗ്ലീഷിലുള്ള ബോർഡുകളുടെ മെറ്റൽ ഫ്രേമുകൾ മാറ്റുന്നതിനായി അതത് സോണുകളിലുള്ള ജോയിന്‍റ് കമ്മീഷണർമാർക്ക് മേയർ നിർദേശം നൽകിയിട്ടുമുണ്ട്.
 

BBMC will quash license of shops if not use Kannada on name board
Author
Bengaluru, First Published Dec 11, 2019, 6:35 PM IST

ബെംഗളൂരു: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുൾപ്പെടെയുള്ളവയുടെ ബോർഡുകളിൽ കന്നഡ ഭാഷക്ക് മുൻഗണന നൽകണമെന്ന ബെംഗലൂരു കോർപ്പറേഷന്‍റെ (ബിബിഎംപി)  ഉത്തരവ് പാലിക്കാത്തവരുടെ വ്യാപാര ലൈസൻസ് റദ്ദാക്കാൻ മേയർ നിർദേശം നൽകി. സ്ഥാപനങ്ങളുടെ ബോർഡിൽ 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന ബിബിഎംപി ഉത്തരവ് പാലിക്കാത്തവരുടെ ലൈസൻസ് റദ്ദാക്കാനാണ് ബെംഗലൂരു മേയർ ജി ഗൗതം കുമാർ നിർദേശം നൽകിയത്.

വൻകിട വ്യാപാര ശൃംഖലകൾ മുതൽ ചെറിയ കടകൾ വരെ ഇതിലുൾപ്പെടും. ഇംഗ്ലീഷിലുള്ള ബോർഡുകളുടെ മെറ്റൽ ഫ്രേമുകൾ മാറ്റുന്നതിനായി അതത് സോണുകളിലുള്ള ജോയിന്‍റ് കമ്മീഷണർമാർക്ക് മേയർ നിർദേശം നൽകിയിട്ടുമുണ്ട്.

ബോർഡുകൾ 60 ശതമാനം കന്നഡയിലും 40 ശതമാനം ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിലും എഴുതാമെന്നായിരുന്നു ഉത്തരവ്. ബോർഡ് കന്നഡയിലാക്കാത്തവർക്ക് നവംബർ 30 വരെ സമയപരിധി അനുവദിക്കുകയും ചെയ്തിരുന്നു. പബ്ബുകൾ, ഹോട്ടലുകൾ തുടങ്ങയവയ്ക്കെല്ലാം നിർദേശം ബാധകമാണ്. ഉത്തരവിനെതിരെ ചില വ്യാപാര സംഘടനകൾ കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഒക്ടോബർ അവസാനമാണ് കന്നഡ ബോർഡ് സംബന്ധിച്ച ഉത്തരവ് ബിബിഎംപി പുറത്തിറക്കിയത്. കന്നട രാജ്യോത്സവമായ നവംബർ ഒന്നുമുതൽ നടപ്പാക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും സമയപരിധി നീട്ടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് നവംബർ 30 വരെ നീട്ടുകയായിരുന്നു. ഇതിനിടെ ബോർഡ് മാററിസ്ഥാപിക്കാത്ത 14,800 വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി ബിബിഎംപി അധികൃതർ വ്യക്തമാക്കിയിരുന്നു. 10000 ത്തോളം സ്ഥാപനങ്ങൾ ബോർഡ് മാറ്റിസ്ഥാപിച്ചതായും ബിബിഎംപി അറിയിച്ചിരുന്നു. ഷോപ്പുകൾ ഉൾപ്പെടെ നഗരത്തിൽ ഏകദേശം അഞ്ചു ലക്ഷത്തോളം വ്യാപാര യൂണിറ്റുകൾ ഉണ്ടെന്നാണ് കണക്ക്.

Follow Us:
Download App:
  • android
  • ios