ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് ശേഷം ദില്ലി മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ട്ട​വും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ അ​ര​വി​ന്ദ് കെജ്രിവാളിന് അ​ഭി​ന​ന്ദനവുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

മു​ഖ്യ​മ​ന്ത്രി​യായി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത കെജ്രിവാളിന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്നു​വെ​ന്നും മി​ക​ച്ച ഭ​ര​ണം കാ​ഴ്ച​വ​യ്ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​ക​ട്ടെ​യെ​ന്നും മോ​ദി ആ​ശം​സി​ച്ചു. ത​ന്‍റെ ട്വി​റ്റ​ർ പേ​ജി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

നേ​ര​ത്തെ, സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് മോ​ദി​യെ കേ​ജ​രി​വാ​ൾ ക്ഷ​ണി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. സ്വ​ന്തം മ​ണ്ഡ​ല​മാ​യ വാ​ര​ണാ​സി​യി​ലാ​യി​രു​ന്നു മോ​ദി ഞാ​യ​റാ​ഴ്ച.