ദില്ലി: ഇന്ത്യയുടെ ആരോഗ്യരംഗം വെല്ലുവിളികൾ നേരിടാൻ സജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്രുതഗതിയിലാണ് ഇന്ത്യയുടെ ആരോഗ്യരംഗം വളരുന്നത്. ഓരോ വർഷവും രാജ്യത്തിന്റെ ആരോഗ്യമേഖലയിൽ 22 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടാകുന്നത്. ആരോഗ്യം, കൃഷി, ഊർജ്ജം വ്യോമയാനം തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിന് പറ്റിയ സമയമാണ്.

പാവപ്പെട്ടവർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കൂടി വേണ്ടിയാകണം വികസന അജണ്ടകൾ രൂപപ്പെടുത്തേണ്ടത്. കൊവിഡ് മഹാമാരിക്കിടിയിലും ഇരുപത് മില്ല്യൺ ഡോളറിന്റെ വിദേശ നിക്ഷേപം ഇന്ത്യക്ക് ഉറപ്പിക്കാനായെന്നും യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ സംഘടിപ്പിച്ച ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.