LIVE Updates: ബിഹാറിൽ തൂക്കുസഭ; എൻഡിഎയിൽ ബിജെപിക്ക് നേട്ടം; തേജസ്വി കുതിക്കും; ഇടതുപക്ഷത്തിനും പ്രതീക്ഷ

Bihar assembly election 2020 exit poll results

ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ പക്ഷം വീണ്ടും വിജയിക്കുമോ അല്ല തേജസ്വി യാദവിന്റെ നേതൃത്വത്തിൽ മഹാസഖ്യം അധികാരം പിടിക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്

7:50 PM IST

ഇടതുപക്ഷത്തിന് പത്ത് സീറ്റെന്ന് ടൈംസ് നൗ-സീവോട്ടർ

ബീഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടതുപക്ഷ പാർട്ടികൾക്ക് പത്ത് സീറ്റ് വരെ ലഭിക്കാമെന്ന് ടൈംസ് നൗ-സീ വോട്ടർ സർവേ എക്സിറ്റ് പോൾ സർവേ ഫലം പ്രവചിക്കുന്നു. 243 ൽ എൻഡിഎക്ക് 116 സീറ്റ്, മഹാസഖ്യത്തിന് 120 സീറ്റ്, എൽജെപിക്ക് ഒരു സീറ്റ്. ബിജെപിക്ക് 70, ജെഡിയുവിന് 40 സീറ്റും ലഭിക്കും. എൻഡിഎയിലെ മറ്റ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതം ലഭിക്കും. മഹാസഖ്യത്തിൽ ആർജെഡിക്ക് 85 സീറ്റ് വരെ ലഭിക്കും. കോൺഗ്രസിന് 25 സീറ്റ് വരെ കിട്ടും. ഇടതുപാർട്ടികൾക്ക് പത്ത് സീറ്റും ലഭിക്കും.

  •  

7:45 PM IST

മഹാസഖ്യത്തിന് 44 ശതമാനം വോട്ടെന്ന് ടുഡെയ്‌സ് ചാണക്യ

ബിഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വോട്ടും മഹാസഖ്യത്തിനായിരിക്കുമെന്ന് ടുഡെയ്സ് ചാണക്യ പ്രവചനം. മഹാസഖ്യത്തിന് 44 ശതമാനവും എൻഡിഎക്ക് 34 ശതമാനവും വോട്ട് വിഹിതമാണ് പ്രവചിച്ചിരിക്കുന്നത്.

7:28 PM IST

തൊഴിൽ... തൊഴിൽ... തൊഴിൽ... തേജസ്വിയുടെ വിജയഗാഥ

തൊഴിൽ, തൊഴിൽ, തൊഴിൽ.... മഹാസഖ്യത്തിന്റെ മുന്നണി പോരാളിയായിരുന്ന തേജസ്വി യാദവ് എന്ന 30 വയസുകാരൻ ആവർത്തിച്ച് ആവശ്യപ്പെട്ടത് യുവാക്കളുടെ തൊഴിലെന്ന ആവശ്യത്തിനായിരുന്നു. അധികാരത്തിൽ വന്നാൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്ന് അയാൾ വാഗ്ദാനം ചെയ്തു. ദിവസവും പത്ത് മുതൽ 15 റാലികളിൽ വരെ പ്രസംഗിച്ചു. ആകെ 215 റാലികളിൽ തേജസ്വിയെത്തി. അതേസമയം പ്രധാനമന്ത്രിയെയും ബിജെപിയെയും വിമർശിക്കുന്ന ജോലി ഏറ്റെടുത്തതാകട്ടെ മഹാസഖ്യത്തിൽ കോൺഗ്രസും ഇടത് പാർട്ടികളുമായിരുന്നു.

7:20 PM IST

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വിക്ക് കൂടുതൽ പിന്തുണ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വിക്ക് കൂടുതൽ പിന്തുണ. ഇന്ത്യ ടുഡെ ആക്സിസ് പോൾ സർവേയിൽ പങ്കെടുത്ത 44 ശതമാനം പേരും തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹം പ്രകടിപ്പിച്ചത്. നിതീഷ് കുമാർ മുഖ്യമന്ത്രിയാകണമെന്ന് 35 ശതമാനം പേർ ആഗ്രഹം പ്രകടിപ്പിച്ചു. ചിരാഗ് പാസ്വാൻ മുഖ്യമന്ത്രിയാകണമെന്ന് ഏഴ് ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 

7:18 PM IST

'മധ്യപ്രദേശിൽ കോൺഗ്രസിന് 12 സീറ്റ് വരെ കിട്ടും'

മധ്യപ്രദേശിൽ കോൺഗ്രസിന് 12 സീറ്റ് വരെ കിട്ടുമെന്ന് ഇന്ത്യ ടുഡെ ആക്സിസ് പോൾ പ്രവചനം. ബിഎസ്പിക്ക് ഒരു സീറ്റാണ് പരമാവധി പ്രവചിക്കുന്നത്.

7:16 PM IST

ബിഹാറിൽ ആർക്കും ഭൂരിപക്ഷം കിട്ടില്ലെന്ന് ഇന്ത്യ ടിവി

ബിഹാറിൽ ആർക്കും ഭൂരിപക്ഷം കിട്ടില്ലെന്ന് ഇന്ത്യ ടിവി പ്രവചനം. എൻഡിഎ 112 സീറ്റ് നേടും. ബിജെപിക്ക് 70 സീറ്റും ജെഡിയുവിന് 42 സീറ്റും ലഭിക്കും. മഹാസഖ്യത്തിന് 110 സീറ്റിൽ വിജയിക്കാനാവും. ആർജെഡിക്ക് 85 സീറ്റും കോൺഗ്രസിന് 25 സീറ്റും ലഭിക്കും. ഇടതുപക്ഷം എല്ലാ സീറ്റിലും പരാജയപ്പെടുമെന്നും ഇന്ത്യ ടിവി പ്രവചിക്കുന്നു.

7:14 PM IST

ബിഹാറിൽ മഹാസഖ്യത്തിന് നേട്ടമെന്ന് ടിവി9 ഭാരത് വർഷ് എക്സിറ്റ് പോൾ

ബിഹാറിൽ മഹാസഖ്യത്തിന് നേട്ടമുണ്ടാകുമെന്ന് ടിവി9 ഭാരത് വർഷ് എക്സിറ്റ് പോൾ ഫലം. കേവല ഭൂരിപക്ഷമായ 122 ലഭിക്കില്ലെങ്കിലും 120 സീറ്റിൽ മഹാസഖ്യം വിജയിക്കും. എൻഡിഎ 116 സീറ്റ് വരെ നേടും. എൽജെപിക്ക് ഒരു സീറ്റിലേ വിജയിക്കാനാവൂ. മറ്റുള്ളവർക്ക് ആറ് സീറ്റ് വരെ ലഭിക്കും.

7:10 PM IST

ഗുജറാത്തിൽ ബിജെപിക്ക് നേട്ടം

ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യാ ടിവി - ആക്സിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപി ആറ് മുതൽ ഏഴ് വരെ സീറ്റും കോൺഗ്രസ് ഒന്ന് മുതൽ രണ്ട് വരെ സീറ്റും നേടുമെന്നാണ് പ്രവചനം.

6:54 PM IST

മധ്യപ്രദേശിൽ ബിജെപിക്ക് ആശ്വാസം

മധ്യപ്രദേശിൽ ബിജെപി 18 സീറ്റ്‌ വരെ നേടാം എന്ന് ഇന്ത്യ ടുഡേ ആക്സിസ് സർവേ. ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ള കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 

6:54 PM IST

റിപ്പബ്ലിക് ജൻ കി ബാത്ത് സർവേ

റിപ്പബ്ലിക് ജൻ കി ബാത്ത് സർവേയിൽ എൻഡിഎക്ക് 91 മുതൽ 117 സീറ്റ് വരെ ലഭിക്കാമെന്നാണ് പ്രവചിക്കുന്നത്. മഹാസഖ്യത്തിന് 118 മുതൽ 138 സീറ്റ് വരെ ലഭിക്കാം. എൽജെപിക്ക് അഞ്ച് മുതൽ എട്ട് വരെയും മറ്റുള്ളവർ മൂന്ന് മുതൽ ആറ് സീറ്റ് വരെയും നേടാമെന്നാണ് പ്രവചിക്കുന്നത്.

6:54 PM IST

ഇടതുപക്ഷം നില മെച്ചപ്പെടുത്തും

മഹാസഖ്യത്തിനൊപ്പം മത്സരിച്ച ഇടതുപക്ഷം ബിഹാറിൽ മികച്ച നേട്ടമുണ്ടാക്കുമെന്ന് എബിപി സർവേ ഫലം. മഹാസഖ്യത്തിൽ ആറ് മുതൽ 13 സീറ്റ് വരെ ഇടതുപക്ഷം വിജയിക്കും. ആർജെഡിക്ക് 81 മുതൽ 89 വരെയും കോൺഗ്രസിന് 21 മുതൽ 29 വരെ സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.

6:52 PM IST

ബിജെപി നേട്ടമുണ്ടാക്കും ജെഡിയു കനത്ത നഷ്ടം നേരിടും

എബിപിയുടെ സർവേ പ്രകാരം എൻഡിഎയിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവും. അവർക്ക് 66 മുതൽ 74 സീറ്റ് ലഭിക്കും. ജെഡിയുവിന് 38 മുതൽ 46 സീറ്റ് വരെ മാത്രമേ ലഭിക്കൂ. 

6:52 PM IST

റിപ്പബ്ലിക് ടിവിയുടെ ഫലവും മഹാസഖ്യത്തിന് ആശ്വാസം പകരുന്നത്

6:49 PM IST

ടൈംസ് നൗ ഫലം ഒറ്റനോട്ടത്തിൽ

6:49 PM IST

എബിപിയുടെ സർവേ ഫലം ചിത്ര രൂപത്തിൽ

6:42 PM IST

എബിപിയുടെ സർവേ ഫലം

എൻഡിഎക്ക് 104 മുതൽ 128 സീറ്റ് വരെ ലഭിക്കാം. മഹാസഖ്യത്തിന് 108 മുതൽ 131 വരെ ലഭിക്കാം. എൽജെപിക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ ലഭിക്കാം.

6:38 PM IST

ടൈംസ് നൗ - സീ വോട്ടർ സർവേ

ടൈംസ് നൗ ചാനലും സീ വോട്ടറും ചേർന്ന് നടത്തിയ സർവേ

എൻഡിഎ - 116

മഹാസഖ്യം - 120

എൽജെപി - 01

6:38 PM IST

സീ ഫോർ സർവേയിൽ മഹാസഖ്യം മുന്നിൽ

സീഫോർ സർവേ ഫലം പുറത്ത്. ബിജെപി - ജെഡിയു സഖ്യം 116 സീറ്റും മഹാസഖ്യം 120 സീറ്റും നേടുമെന്നാണ് പ്രവചനം. 122 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

6:38 PM IST

122 മാജിക് നമ്പർ

ആകെ 243 സീറ്റുകളാണ് ബിഹാറിലുള്ളത്. 122 സീറ്റുകൾ നേടുന്നവർ ഭരണത്തിലേറും.

7:46 PM IST:

ബീഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടതുപക്ഷ പാർട്ടികൾക്ക് പത്ത് സീറ്റ് വരെ ലഭിക്കാമെന്ന് ടൈംസ് നൗ-സീ വോട്ടർ സർവേ എക്സിറ്റ് പോൾ സർവേ ഫലം പ്രവചിക്കുന്നു. 243 ൽ എൻഡിഎക്ക് 116 സീറ്റ്, മഹാസഖ്യത്തിന് 120 സീറ്റ്, എൽജെപിക്ക് ഒരു സീറ്റ്. ബിജെപിക്ക് 70, ജെഡിയുവിന് 40 സീറ്റും ലഭിക്കും. എൻഡിഎയിലെ മറ്റ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതം ലഭിക്കും. മഹാസഖ്യത്തിൽ ആർജെഡിക്ക് 85 സീറ്റ് വരെ ലഭിക്കും. കോൺഗ്രസിന് 25 സീറ്റ് വരെ കിട്ടും. ഇടതുപാർട്ടികൾക്ക് പത്ത് സീറ്റും ലഭിക്കും.

  •  

7:42 PM IST:

ബിഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വോട്ടും മഹാസഖ്യത്തിനായിരിക്കുമെന്ന് ടുഡെയ്സ് ചാണക്യ പ്രവചനം. മഹാസഖ്യത്തിന് 44 ശതമാനവും എൻഡിഎക്ക് 34 ശതമാനവും വോട്ട് വിഹിതമാണ് പ്രവചിച്ചിരിക്കുന്നത്.

7:25 PM IST:

തൊഴിൽ, തൊഴിൽ, തൊഴിൽ.... മഹാസഖ്യത്തിന്റെ മുന്നണി പോരാളിയായിരുന്ന തേജസ്വി യാദവ് എന്ന 30 വയസുകാരൻ ആവർത്തിച്ച് ആവശ്യപ്പെട്ടത് യുവാക്കളുടെ തൊഴിലെന്ന ആവശ്യത്തിനായിരുന്നു. അധികാരത്തിൽ വന്നാൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്ന് അയാൾ വാഗ്ദാനം ചെയ്തു. ദിവസവും പത്ത് മുതൽ 15 റാലികളിൽ വരെ പ്രസംഗിച്ചു. ആകെ 215 റാലികളിൽ തേജസ്വിയെത്തി. അതേസമയം പ്രധാനമന്ത്രിയെയും ബിജെപിയെയും വിമർശിക്കുന്ന ജോലി ഏറ്റെടുത്തതാകട്ടെ മഹാസഖ്യത്തിൽ കോൺഗ്രസും ഇടത് പാർട്ടികളുമായിരുന്നു.

7:17 PM IST:

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വിക്ക് കൂടുതൽ പിന്തുണ. ഇന്ത്യ ടുഡെ ആക്സിസ് പോൾ സർവേയിൽ പങ്കെടുത്ത 44 ശതമാനം പേരും തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹം പ്രകടിപ്പിച്ചത്. നിതീഷ് കുമാർ മുഖ്യമന്ത്രിയാകണമെന്ന് 35 ശതമാനം പേർ ആഗ്രഹം പ്രകടിപ്പിച്ചു. ചിരാഗ് പാസ്വാൻ മുഖ്യമന്ത്രിയാകണമെന്ന് ഏഴ് ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 

7:14 PM IST:

മധ്യപ്രദേശിൽ കോൺഗ്രസിന് 12 സീറ്റ് വരെ കിട്ടുമെന്ന് ഇന്ത്യ ടുഡെ ആക്സിസ് പോൾ പ്രവചനം. ബിഎസ്പിക്ക് ഒരു സീറ്റാണ് പരമാവധി പ്രവചിക്കുന്നത്.

7:13 PM IST:

ബിഹാറിൽ ആർക്കും ഭൂരിപക്ഷം കിട്ടില്ലെന്ന് ഇന്ത്യ ടിവി പ്രവചനം. എൻഡിഎ 112 സീറ്റ് നേടും. ബിജെപിക്ക് 70 സീറ്റും ജെഡിയുവിന് 42 സീറ്റും ലഭിക്കും. മഹാസഖ്യത്തിന് 110 സീറ്റിൽ വിജയിക്കാനാവും. ആർജെഡിക്ക് 85 സീറ്റും കോൺഗ്രസിന് 25 സീറ്റും ലഭിക്കും. ഇടതുപക്ഷം എല്ലാ സീറ്റിലും പരാജയപ്പെടുമെന്നും ഇന്ത്യ ടിവി പ്രവചിക്കുന്നു.

7:10 PM IST:

ബിഹാറിൽ മഹാസഖ്യത്തിന് നേട്ടമുണ്ടാകുമെന്ന് ടിവി9 ഭാരത് വർഷ് എക്സിറ്റ് പോൾ ഫലം. കേവല ഭൂരിപക്ഷമായ 122 ലഭിക്കില്ലെങ്കിലും 120 സീറ്റിൽ മഹാസഖ്യം വിജയിക്കും. എൻഡിഎ 116 സീറ്റ് വരെ നേടും. എൽജെപിക്ക് ഒരു സീറ്റിലേ വിജയിക്കാനാവൂ. മറ്റുള്ളവർക്ക് ആറ് സീറ്റ് വരെ ലഭിക്കും.

7:07 PM IST:

ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യാ ടിവി - ആക്സിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപി ആറ് മുതൽ ഏഴ് വരെ സീറ്റും കോൺഗ്രസ് ഒന്ന് മുതൽ രണ്ട് വരെ സീറ്റും നേടുമെന്നാണ് പ്രവചനം.

6:55 PM IST:

മധ്യപ്രദേശിൽ ബിജെപി 18 സീറ്റ്‌ വരെ നേടാം എന്ന് ഇന്ത്യ ടുഡേ ആക്സിസ് സർവേ. ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ള കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 

6:54 PM IST:

റിപ്പബ്ലിക് ജൻ കി ബാത്ത് സർവേയിൽ എൻഡിഎക്ക് 91 മുതൽ 117 സീറ്റ് വരെ ലഭിക്കാമെന്നാണ് പ്രവചിക്കുന്നത്. മഹാസഖ്യത്തിന് 118 മുതൽ 138 സീറ്റ് വരെ ലഭിക്കാം. എൽജെപിക്ക് അഞ്ച് മുതൽ എട്ട് വരെയും മറ്റുള്ളവർ മൂന്ന് മുതൽ ആറ് സീറ്റ് വരെയും നേടാമെന്നാണ് പ്രവചിക്കുന്നത്.

6:52 PM IST:

മഹാസഖ്യത്തിനൊപ്പം മത്സരിച്ച ഇടതുപക്ഷം ബിഹാറിൽ മികച്ച നേട്ടമുണ്ടാക്കുമെന്ന് എബിപി സർവേ ഫലം. മഹാസഖ്യത്തിൽ ആറ് മുതൽ 13 സീറ്റ് വരെ ഇടതുപക്ഷം വിജയിക്കും. ആർജെഡിക്ക് 81 മുതൽ 89 വരെയും കോൺഗ്രസിന് 21 മുതൽ 29 വരെ സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.

6:50 PM IST:

എബിപിയുടെ സർവേ പ്രകാരം എൻഡിഎയിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവും. അവർക്ക് 66 മുതൽ 74 സീറ്റ് ലഭിക്കും. ജെഡിയുവിന് 38 മുതൽ 46 സീറ്റ് വരെ മാത്രമേ ലഭിക്കൂ. 

6:49 PM IST:

6:46 PM IST:

6:45 PM IST:

6:43 PM IST:

എൻഡിഎക്ക് 104 മുതൽ 128 സീറ്റ് വരെ ലഭിക്കാം. മഹാസഖ്യത്തിന് 108 മുതൽ 131 വരെ ലഭിക്കാം. എൽജെപിക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ ലഭിക്കാം.

6:39 PM IST:

ടൈംസ് നൗ ചാനലും സീ വോട്ടറും ചേർന്ന് നടത്തിയ സർവേ

എൻഡിഎ - 116

മഹാസഖ്യം - 120

എൽജെപി - 01

6:35 PM IST:

സീഫോർ സർവേ ഫലം പുറത്ത്. ബിജെപി - ജെഡിയു സഖ്യം 116 സീറ്റും മഹാസഖ്യം 120 സീറ്റും നേടുമെന്നാണ് പ്രവചനം. 122 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

6:34 PM IST: