Asianet News MalayalamAsianet News Malayalam

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി 57 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

അരവിന്ദ് കെജ്രിവാളിനെതിരെ ആര് മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല. മനീഷ് സിസോദിയക്കെതിരെ രവി നെഗിയാണ് സ്ഥാനാർത്ഥി. 

bjp declared 57 candidates for the delhi assembly election
Author
delhi, First Published Jan 17, 2020, 6:30 PM IST

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 57 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. അരവിന്ദ് കെജ്രിവാളിനെതിരെ ആര് മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല. മനീഷ് സിസോദിയക്കെതിരെ രവി നെഗിയാണ് സ്ഥാനാർത്ഥി. കെജ്രിവാളിനെതിരെ നിർഭയയുടെ അമ്മ ആശ ദേവിയെ കോൺഗ്രസ് പരിഗണിക്കുന്നു എന്ന അഭ്യൂഹം ശക്തമായിരുന്നു.  നിർഭയയുടെ അമ്മയെ സ്വാഗതം ചെയ്യുന്നു എന്ന കീർത്തി ആസാദിന്‍റെ ട്വീറ്റ് ചർച്ചയായി. 

എന്നാൽ ഒരു പാർട്ടിയിലും സ്ഥാനാർത്ഥിയാകാൻ തയ്യാറല്ലെന്ന് ആശ ദേവി പ്രതികരിച്ചു. ആം ആദ്മി പാർട്ടി നേരത്തെ 70 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ്  നിയമസഭാ തിരഞ്ഞെടുപ്പ്. 70-ല്‍ 67 സീറ്റുകള്‍ നേടിയാണ് 2015-ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. ശേഷിച്ച മൂന്ന് സീറ്റ് ബിജെപിക്കായിരുന്നു.അതേസമയം 2019-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് സീറ്റുകളും നേടി ബിജെപി ശക്തമായ തിരിച്ചുവരവാണ് ഇവിടെ നടത്തിയത്.

Read More:ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വോട്ടെടുപ്പ് ഫെബ്രുവരി 8-ന്; ഫലപ്രഖ്യാപനം 11-ന്...

Read More: ദില്ലിയില്‍ ആം ആദ്‍മി സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്...

 

Follow Us:
Download App:
  • android
  • ios