Asianet News MalayalamAsianet News Malayalam

ബസ് പാറക്കെട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 9 മരണം

സ്ഥാപനത്തിലെ ജീവനക്കാരുമായി മൈസൂരുവിൽനിന്ന് ഉഡുപ്പിയിലേക്ക് ഉല്ലാസയാത്രയ്ക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. യാത്രാമധ്യേ തകരാർ ഉണ്ടായ ബസ് കളസയിലെ വർക്ക്‌ഷോപ്പിൽ നിന്നു ശരിയാക്കിയാണു യാത്ര തുടർന്നത്.

Bus carrying Mysuru IT company employees crashes near Karkala, nine dead
Author
Udupi, First Published Feb 16, 2020, 2:13 PM IST

മംഗളൂരു: ഉഡുപ്പിക്ക് സമീപം ബസ് പാറക്കെട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 9 മരണം. മൈസൂരിലെ സ്വകാര്യ ഐടി കമ്പനി ജീവനക്കാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

മൈസൂരുവിലെ സെഞ്ചുറി വിട്ടൽ റെക്കോഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ രാധ രവി, പ്രീതം ഗൗഡ, ബസവരാജു, അനഘ്‌ന, യോഗേന്ദ്ര, ഷാരൂൽ, രഞ്ജിത, ബസ് ഡ്രൈവർ ഉമേഷ്, ക്ലീനർ എന്നിവരാണു മരിച്ചത്. ഉഡുപ്പി- ചിക്കമഗളൂരു പാതയിൽ കാർക്കളയ്ക്കു സമീപം പശ്ചിമഘട്ടത്തിലെ ചുരം മേഖലയിലെ മുളൂരിൽ ബസ് റോഡരികിലെ പാറക്കെട്ടിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

സ്ഥാപനത്തിലെ ജീവനക്കാരുമായി മൈസൂരുവിൽനിന്ന് ഉഡുപ്പിയിലേക്ക് ഉല്ലാസയാത്രയ്ക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. യാത്രാമധ്യേ തകരാർ ഉണ്ടായ ബസ് കളസയിലെ വർക്ക്‌ഷോപ്പിൽ നിന്നു ശരിയാക്കിയാണു യാത്ര തുടർന്നത്.

ചുരത്തിലെ വളവിൽ സ്റ്റിയറിങ് തിരിയാതെ ബസ് റോഡരികിലെ പാറക്കെട്ടിൽ ഇടിക്കുകയായിരുന്നു. വളവിൽ ബസിന്‍റെ വേഗത കുറച്ചിരുന്നില്ലെന്നും പറയുന്നു. 20 മീറ്ററോളം പാറക്കെട്ടിൽ ഉരഞ്ഞു നീങ്ങിയ ശേഷമാണു ബസ് നിന്നത്. പാറയിൽ ഉരഞ്ഞ വശം പൂർണമായി തകർന്നു. സാരമായി പരുക്കേറ്റ 8 പേരെ മണിപ്പാലിലും മറ്റുള്ളവരെ കാർക്കളയിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Us:
Download App:
  • android
  • ios