റായ്‌പൂർ: വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോൺ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തീസ്‌ഗഡിൽ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. ബിലാസ്‌പുർ ജില്ല കോൺഗ്രസ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായ പവൻ ദൂബിയാണ് അറസ്റ്റിലായത്.

"ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ ശേഷം കാശ്മീരിൽ നിന്നുള്ള ഫസ്റ്റ് ട്രന്റ്", എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്.

ഗ്രൂപ്പിലുണ്ടായിരുന്ന നിരവധി സ്ത്രീകൾ ഇതിനെതിരെ പൊലീസിനെ സമീപിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് പവനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 292 വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഐടി ആക്ടിലെ വകുപ്പുകളും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.