Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ഛത്തീസ്​ഗണ്ഡിൽ വിവിധ ജയിലുകളിൽ നിന്നായി 1478 തടവുകാരെ വിട്ടയച്ചു

കൃത്യമായി കൈ കഴുകുന്നുണ്ടോ, മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടോ എന്നീ കാര്യങ്ങൾ ഉറപ്പു വരുത്തണം. 

Chhattisgarh government released prisoners from jails
Author
Čhattísgarh, First Published Apr 8, 2020, 9:09 PM IST

ഛത്തീസ്​ഗണ്ഡ്: ഛത്തീസ്​ഗണ്ഡിലെ വിവിധ ജയിലുകളിൽ നിന്നായി 1478 തടവുകാരെ വിട്ടയച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തടവുകാരെ വിട്ടയക്കണമെന്ന സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് ഇവരെ വിട്ടയച്ചത്. ഇവരിൽ ജാമ്യം ലഭിച്ചവരും പരോൾ ലഭിച്ചവരും ശിക്ഷാ കാലാവധി അവസാനിച്ചവരും ഉൾപ്പെടുന്നതായി ജയിൽ അധികൃതർ വ്യക്തമാക്കി. 1478 പേരിൽ 427 പേരെ പുറത്ത് വിട്ടിരിക്കുന്നത് മൂന്നു മാസത്തിൽ താഴെയുള്ള ഇടക്കാല ജാമ്യത്തിലാണ്. 742 പേർക്ക് മൂന്ന് മാസത്തിൽ കൂടുതൽ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. 262 പേർക്ക് പരോളും 46 പേർ ശിക്ഷാ കാലാവധി അവസാനിച്ചതിന്റെ പേരിലുമാണ് വിട്ടയച്ചിരിക്കുന്നത്. 

കൊവിഡ് 19 ബാധയ്ക്കെതിരെയുളള മുൻകരുതൽ തടവുകാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഛത്തീസ്​ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗൽ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. കൃത്യമായി കൈ കഴുകുന്നുണ്ടോ, മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടോ എന്നീ കാര്യങ്ങൾ ഉറപ്പു വരുത്തണം. സംസ്ഥാനത്തെ എല്ലാ ജയിലധികാരികളോടും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അതുപോലെ ജയിലിൽ പുതിയതായി എത്തുന്ന തടവുകാരെ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ജയിൽ കവാടത്തിൽ തന്നെ ഹാൻഡ് സാനിട്ടൈസർ നൽകുകയും ചെയ്യണം. ലോക്ക് ഡൗൺ അവസാനിക്കുമെന്ന് അറിയിച്ചിരിക്കുന്ന ഏപ്രിൽ 14 വരെ ജയിലിൽ സന്ദർശകരെ ഒഴിവാക്കിയിരിക്കുകയാണ്. 

 

Follow Us:
Download App:
  • android
  • ios