ദില്ലി: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധം ദില്ലിയില്‍ വീണ്ടും ശക്തമാകുന്നു. ദില്ലിയില്‍ വന്‍ സംഘര്‍ഷാസ്ഥ. ദില്ലി ഗേറ്റിൽ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ കാറിന് തീയിട്ടു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി. പൊലീസിന് നേരെ കല്ലേറും നടന്നു. പ്രതിഷേധക്കാർ വൈകിട്ടോടെ ജുമാമസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പ്രതിഷേധം ശാന്തമായി. വൈകിട്ടോടെ പ്രതിഷേധം വീണ്ടും ശക്തമായി.

എന്നാല്‍ പിരിഞ്ഞുപോകണമെന്ന പള്ളിയില്‍ നിന്നുള്ള ആഹ്വാനത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. എന്നാല്‍ അതിനിടെ ഒരു വിഭാഗം വീണ്ടും തിരിച്ചെത്തുകയും അക്രമാസക്തമാകുകയും ചെയ്ചുകയായിരുന്നു. അതിനിടെ സമീപത്തുണ്ടായിരുന്ന കാര്‍ ഒരാള്‍ കത്തിക്കു കയും ചെയ്തു. തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ആക്രമണങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.