Asianet News MalayalamAsianet News Malayalam

പൗരത്വ ബില്‍ രാജ്യസഭയില്‍: മുസ്ലീങ്ങളില്‍ പരിഭ്രാന്തി പരത്താന്‍ ശ്രമമെന്ന് അമിത് ഷാ

പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും മതന്യൂനപക്ഷങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇവരെല്ലാം കൊല്ലപ്പെടുകയോ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി കുടിയേറുകയോ ചെയ്തിട്ടുണ്ട്  - അമിത് ഷാ

Citizenship Amendment Bill introduced in Rajyasabha
Author
Parliament Of India, First Published Dec 11, 2019, 12:24 PM IST

ദില്ലി: തിങ്കളാഴ്ച ലോക്സഭ പാസാക്കിയ പൗരത്വഭേദഗതി ബില്‍ അഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. പൗരത്വഭേദഗതി ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും പതിറ്റാണ്ടുകളായി അഭയാര്‍ത്ഥികളെ പോലെ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണ് ബില്ലെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിച്ചു കൊണ്ടു തന്നെ പൗരത്വഭേദഗതി നിയമം കൊണ്ടു വരുമെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. 

അമിത് ഷായുടെ വാക്കുകള്‍... 

  • പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും മതന്യൂനപക്ഷങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇവരെല്ലാം കൊല്ലപ്പെടുകയോ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി കുടിയേറുകയോ ചെയ്തിട്ടുണ്ട്. 
  • പൗരത്വ നിയമം  നടപ്പാക്കുന്നത് ജനങ്ങളുടെ അംഗീകാരം നേടിയ ശേഷമാണ്
  • പൗരത്വഭേദഗതി നിയമം ബിജെപിയുടെ പ്രകടനപത്രികയുടെ ഭാഗമായിരുന്നു. ആ കാര്യപരിപാടി കൂടി അംഗീകരിച്ചാണ് ജനങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്തത്. 
  • വോട്ടുബാങ്ക് മുന്നില്‍ കണ്ടാണ് ബിജെപിസര്‍ക്കാര്‍ ഈ ബില്‍ കൊണ്ടു വന്നതെന്ന് ആരോപിക്കുന്നവര്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഒന്നു പരിശോധിക്കം. 
  • അവകാശങ്ങളിലാതെ ഇന്ത്യയില്‍ നരകജീവിതം നയിക്കുന്ന ലക്ഷങ്ങള്‍ക്ക് ഈ ബില്‍ അനുഗ്രഹമാകും. 
  • ഈ ബില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന പ്രചാരണം ശക്തമാണ്. ഇന്ത്യയിലെ ജീവിക്കുന്ന മുസ്ലീങ്ങള്‍ക്ക് ഈ ബില്ലിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. ഇതവരെ ഒരു രീതിയിലും ബാധിക്കുന്ന ഒന്നല്ല. പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരുന്ന മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കണം എന്നാണോ നിങ്ങള്‍ പറയുന്നത്. അതൊന്നും പ്രായോഗികമല്ല. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും. 
  • മുസ്ലിംങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താൻ ശ്രമം നടക്കുന്നുണ്ട്.
  • ഇന്ത്യയിലെ പൗരൻമാരായ മുസ്ലിംങ്ങളെ ഇത് ബാധിക്കില്ല. ഭരണഘടനക്കനുസരിച്ചാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. മറ്റു രാജ്യങ്ങളിലെ മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നല്കാൻ കഴിയില്ല
  • പൗരത്വ ബില്ല് വേട്ടയാടൽ നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രം
  • നിങ്ങളുടെ ഏത് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. സഭയില്‍ നിന്നും ഇറങ്ങിപ്പോവാതെ ഒരു സംവാദത്തിന് പ്രതിപക്ഷം തയ്യാറാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 
Follow Us:
Download App:
  • android
  • ios