Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതി: ഭാവിയെന്താകും, റോഹിങ്ക്യൻ അഭയാർത്ഥികൾ ആശങ്കയില്‍

മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങളെ മാത്രം ബിൽ ഉൾക്കൊള്ളുമ്പോൾ മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യകളുടെ ഭാവിയും ചോദ്യചിഹ്നമാകുന്നു.

Citizenship Amendment bill, rohingya refugees worry about  Citizenship Amendment
Author
Delhi, First Published Dec 13, 2019, 7:10 AM IST

ദില്ലി: പൗരത്വ ഭേദഗതി ബിൽ പാർലമെന്‍റിലെ ഇരുസഭകളും പാസാക്കിയതോടെ ആശങ്കയിലാണ് രാജ്യത്തെ റോഹിങ്ക്യൻ അഭയാർത്ഥികൾ. മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങളെ മാത്രം ബിൽ ഉൾക്കൊള്ളുമ്പോൾ മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യകളുടെ ഭാവിയും ചോദ്യചിഹ്നമാകുന്നു.

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയായ അബ്ദുള്ളയുടെ വാക്കുകൾ ഇങ്ങനെ. മ്യാൻമറിൽ അനുഭവിച്ച പീഡനം നിങ്ങൾക്ക് സങ്കൽപ്പിക്കാനെങ്കിലും കഴിയുമോ എന്നും ഇവർ ആരായുന്നു. കുട്ടികള്‍ കൊല്ലുന്നു, സഹോദരിമാരെ ബലാത്സംഗം ചെയ്യുന്നു. അങ്ങനെയൊരു നാട്ടിലേക്ക് മടങ്ങുന്നതിനേക്കാൾ നല്ലത് മരണമാണെന്നാണ് ഇവർ പറയുന്നത്. 

ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി കാർഡ് മാത്രമാണ് ഇവർക്കുള്ളത്. ആധാർ കാർഡ് ഇല്ലാത്തതിനാൽ ജോലി കിട്ടുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ പലതുമില്ല. എങ്കിലും കുട്ടികൾക്ക് സ്കൂളിൽ പോകാനാകുന്നുണ്ട്. ഇന്ത്യയാണ് രാജ്യമെന്നാണ് ഈ കുട്ടികൾ പഠിക്കുന്നത്. പൗരത്വ നിയമത്തിലൂടെ പുറത്താക്കിയാൽ ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്തവരായി അടുത്ത തലമുറയും മാറുമെന്ന് ഇവർ ആശങ്കപ്പെടുന്നു. റോഹിങ്ക്യൻ അഭയാർത്ഥികളെ പുറത്താക്കുന്നതിനെതിരെ സുപ്രീംകോടതിയിലുള്ള ഹ‍ർജിയിലാണ് ഇവരുടെ ഏക പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios