Asianet News MalayalamAsianet News Malayalam

'മതവും വിശ്വാസവും നോക്കിയല്ല കൊറോണ പകരുന്നത്; ഒറ്റക്കെട്ടായി രോ​ഗത്തിനെതിരെ പൊരുതണം': യോ​ഗി ആദിത്യനാഥ്

കൊറോണ വൈറസ് അപകടകരമായ സാംക്രമിക രോ​ഗമാണെന്നും മതവും വിശ്വാസവും നോക്കിയല്ല ഈ വൈറസ് പകരുന്നത്. 

corona virus is dangerous disease fight together yogi adityanath
Author
Lucknow, First Published Apr 8, 2020, 6:28 PM IST


ലക്നൗ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ സഹകരിക്കണമെന്ന് ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. വീഡിയോ കോൺഫറൻസിം​ഗിലൂടെ മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നതിനിടെ ആയിരുന്നു ആദിത്യനാഥിന്റെ അഭ്യർത്ഥന. കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ എടുത്തിരിക്കുന്ന മുൻകരുതലുകളെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. കൊറോണ വൈറസ് അപകടകരമായ സാംക്രമിക രോ​ഗമാണെന്നും മതവും വിശ്വാസവും നോക്കിയല്ല ഈ വൈറസ് പകരുന്നത്. യാതൊരു വിധത്തിലുള്ള വേർതിരിവുമില്ലാതെ ഒറ്റക്കെട്ടായി നിന്ന് ഈ രോ​ഗത്തിനെതിരെ പോരാടണം. യോ​ഗി ആദിത്യനാഥ് പറഞ്ഞു. 

കൊറോണയ്ക്കെതിരെയുള്ള പോരാട്ടിത്തൽ മാധ്യമങ്ങൾക്ക് വളരെ സുപ്രധാനമായ പങ്ക് വഹിക്കാനുണ്ട്. ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ അദ്ദേഹം മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി മോദിയുടെ ശ്രമഫലമായി കൊറോണയെ പ്രതിരോധിക്കാൻ വളരെ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. താലിബ്​ഗ് ജമാഅത്ത് സമ്മേളനത്തെ തുടർന്ന് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണ്. 

പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. ലോക്ക് ഡൗൺ ഘട്ടംഘട്ടമായി നീക്കാം. ജനങ്ങളിൽ ബോധവത്കരണം നടത്തേണ്ടതിന് മാധ്യമപ്രവർത്തകരുടെ പങ്കാളിത്തം അത്യാവശ്യമാണ്. അതുപോലെ തന്നെ വ്യാജ വാർത്തകളുടെ പ്രചരണം തടയുന്ന കാര്യത്തിലും ശ്രദ്ധയുണ്ടാകണം. 

Follow Us:
Download App:
  • android
  • ios