Asianet News MalayalamAsianet News Malayalam

ചു​മ​യു​ടെ സിറപ്പ് കഴിച്ച് 11 കു​ട്ടി​ക​ൾ മ​രി​ച്ചു: മരുന്ന് കമ്പനിയുടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

വൃ​ക്ക​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്ന് ഇ​തി​ൽ 11 കു​ട്ടി​ക​ൾ മ​രി​ച്ചു. ചു​മ​യ്ക്ക് ന​ൽ​കി​യ മ​രു​ന്നാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​രു​ന്നി​ലെ ഡൈ​ഥ​ലി​ൻ ഗ്ലൈ​ക്കോ​ഡി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്.​

Cough syrup recalled from states after death of 11 JK kids who took it
Author
Jammu and Kashmir, First Published Feb 26, 2020, 6:56 PM IST

ശ്രീ​ന​ഗ​ർ: ജ​മ്മു​ കശ്മീരില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ചു​മ​യു​ടെ സിറപ്പ് ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് 11 കു​ട്ടി​ക​ൾ മ​രി​ച്ചു. ഉ​ദം​പൂ​ർ ജി​ല്ല​യി​ലെ രാം​ന​ഗ​റി​ലാ​ണ് സം​ഭ​വം. കോ​ൾ​ഡ് ബെ​സ്റ്റ് പി​സി എ​ന്ന മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്.​ഡി​സം​ബ​റി​നും ജ​നു​വ​രി​ക്കു​മി​ട​യി​ൽ മ​രു​ന്ന് ക​ഴി​ച്ച 17 കു​ട്ടി​ക​ളെ​യാ​ണ് അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 

വൃ​ക്ക​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്ന് ഇ​തി​ൽ 11 കു​ട്ടി​ക​ൾ മ​രി​ച്ചു. ചു​മ​യ്ക്ക് ന​ൽ​കി​യ മ​രു​ന്നാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​രു​ന്നി​ലെ ഡൈ​ഥ​ലി​ൻ ഗ്ലൈ​ക്കോ​ഡി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്.​ചു​മ മ​രു​ന്നി​ന്‍റെ ഒ​രു കു​പ്പി​യി​ൽ 60 മി​ല്ലി ലി​റ്റ​ർ മ​രു​ന്നാ​ണു​ള്ള​ത്. ഒ​രു ത​വ​ണ 5-6 മി​ല്ലി ക​ഴി​ച്ചാ​ൽ 10-12 ഡോ​സാ​കുമ്പോള്‍ രോ​ഗി മ​രി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്ന് ഹി​മാ​ച​ൽ പ്ര​ദേ​ശ് ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ച​താ​യി ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. 

ഈ ​മ​രു​ന്നി​ന്‍റെ 3400 ലേ​റെ കു​പ്പി​ക​ൾ ഇ​തി​ന​കം വി​റ്റു​പോ​യി​ട്ടു​ണ്ട്. ഹി​മാ​ച​ൽ പ്ര​ദേ​ശ് ആ​സ്ഥാ​ന​മാ​യ ഡി​ജി​റ്റ​ൽ വി​ഷ​ൻ ഫാ​ർ​മ​യാ​ണ് മ​രു​ന്ന് വി​പ​ണ​യി​ലെ​ത്തി​ച്ച​ത്. കമ്പനിയുടെ ലൈ​സ​ൻ​സ് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി .വി​റ്റ ര​സീ​തു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​രു​ന്ന് വാ​ങ്ങി​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്. 

കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണം കോ​ൾ​ഡ് ബെ​സ്റ്റ് പി​സി എ​ന്ന മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗ​മ​ല്ലെ​ന്ന് ഡി​ജി​റ്റ​ൽ വി​ഷ​ൻ ഫാ​ർ​മ​യു​ടെ ഉ​ട​മ​സ്ഥ​ൻ കോ​ണി​ക് ഗോ​യ​ൽ പ​റ​ഞ്ഞു.കമ്പനി പുറത്തിറക്കുന്ന മ​രു​ന്നു​ക​ളെ​ല്ലാം ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​ണെ​ന്നും ഈ ​മ​രു​ന്ന് നാ​ളു​ക​ളാ​യി കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​താ​ണെ​ന്നും ഗോ​യ​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ മ​ര​ണ​കാ​ര​ണം ഡി​ജി​റ്റ​ൽ ഫാ​ർ​മ​യു​ടെ മ​രു​ന്നാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ ക​മ്പനിക്ക് ഉ​ത്ത​ര​വാ​ദി​ത്തം ഏ​ൽ​ക്കേ​ണ്ടി വ​രും.

Follow Us:
Download App:
  • android
  • ios