Asianet News MalayalamAsianet News Malayalam

അകലം പാലിച്ച് ഇറച്ചി വാങ്ങാന്‍ ക്ഷമയില്ല; ചെന്നൈയില്‍ ഒറ്റദിവസം പൂട്ടിച്ചത് 52 കടകള്‍

ഒടുവില്‍ 52 കടകള്‍ക്ക് പൂട്ടിട്ടും 425 കിലോ മാംസം പിടിച്ചെത്തും ചെന്നൈ കോർപ്പറേഷന്‍ അധികൃതർ മടങ്ങി

Covid 19 52 meat shops sealed in Chennai
Author
Chennai, First Published Apr 6, 2020, 10:29 AM IST

ചെന്നൈ: ഇറച്ചിക്കടകള്‍ക്ക് മുന്നില്‍ കാര്യങ്ങളെല്ലാം പതിവുപോലെ. കൊവിഡ് 19 കാലത്ത് സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണം എന്ന ഉത്തരവൊന്നും മിക്കവരും ഗൌനിച്ചില്ല. ഒടുവില്‍ 52 കടകള്‍ക്ക് പൂട്ടിട്ടും 425 കിലോ മാംസം പിടിച്ചെത്തും ചെന്നൈ കോർപ്പറേഷന്‍ അധികൃതർ മടങ്ങി. 

ഞായറാഴ്ച ചെന്നൈ നഗരത്തിലെ ലോക്ക് ഡൌണ്‍ നിരീക്ഷണത്തിന് ഇറങ്ങിയതായിരുന്നു കോർപ്പറേഷന്‍ അധികൃതർ. മാംസം വില്‍ക്കുന്ന ഒട്ടുമിക്ക കടകള്‍ക്ക് മുന്നിലും വമ്പന്‍ തിരക്ക്. മിക്കയിടങ്ങളിലും സാമൂഹിക അകലം പേരിനുപോലുമില്ല. ഇതോടെ കോർപ്പറേഷന്‍ അധികൃതർ 52 സ്ഥാപനങ്ങള്‍ പൂട്ടാന്‍ നിർദേശിക്കുകയായിരുന്നു. ചെന്നൈ കോർപ്പറേഷന്‍ പരിധിയിലെ നിയമങ്ങള്‍ പാലിക്കാത്തതും സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് കാരണമായി. 

Read more: അന്ന് പരിഹസിച്ചു, ഇന്ന് ലോകം എന്‍റെ ശ്ലോകത്തിന് പിന്നാലെ; 'ഗോ കൊറോണ' മുദ്രാവാക്യത്തെ കുറിച്ച് കേന്ദ്രമന്ത്രി

പൂട്ടിയ ഇറച്ചിക്കടകള്‍ മൂന്ന് മാസത്തേക്ക് തുറക്കാന്‍ പാടില്ലെന്ന് കോർപ്പറേഷന്‍ കമ്മീഷണർ ജി പ്രകാശ് വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കാത്ത സൂപ്പർ മാർക്കറ്റുകള്‍ക്കും പലചരക്കുകടകള്‍ക്കും ഇതേ നിയമം ബാധകമായിരിക്കും എന്നും അദേഹം വ്യക്തമാക്കിതായി ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോർട്ട് ചെയ്തു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios