കേരളത്തില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് മുക്തി, നാല് പേര്‍ക്ക് കൂടി രോഗം, 123 പേര്‍ ചികിത്സയില്‍ | LIVE

Covid 19 cases rising in India and kerala Lock Down Continues Live Updates

6:44 PM IST

കേന്ദ്രമന്ത്രിസഭാ യോഗം നാളെയില്ല

കേന്ദ്രമന്ത്രിസഭാ യോഗം നാളെയില്ല. യോഗം ഈയാഴ്ചയില്ലെന്ന് ഉന്നതവൃത്തങ്ങൾ

6:36 PM IST

ചെന്നൈയിൽ രോഗ വ്യാപനം ഇരട്ടിക്കുന്നു

ചെന്നൈയിൽ രോഗ വ്യാപനം ഇരട്ടിക്കുന്നു. ഇന്ന് മാത്രം 103 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിലാകെ ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 2058 ആയി. ചെന്നൈയിൽ മാത്രം രോഗബാധിതർ 673. അതിർത്തി ജില്ലകളിൽ പുതിയ രോഗബാധിതർ കുറഞ്ഞു

6:30 PM IST

കാസർകോട് സ്വദേശിക്ക് രോഗം എങ്ങനെ വന്നുവെന്നതിൽ അവ്യക്തത

കാസർകോട് ഇന്ന് കൊവിഡ് ബാധിച്ച ആൾക്ക് എങ്ങിനെ രോഗം വന്നുവെന്ന് വ്യക്തമല്ല. ഇയാൾ കഴിഞ്ഞ മാസം കർണാടക മടിക്കേരിയിൽ പോയിട്ടുണ്ട്. വീട്ടിൽ മറ്റാർക്കും കൊവിഡ് ബാധിചിട്ടില്ല.

6:00 PM IST

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30,000ത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30,000ത്തിലേക്ക്.

ഇത് വരെ രോഗം സ്ഥിരീകരിച്ചത് 29974 പേർക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 937 പേർ  ഇത് വരെ രോഗം ബാധിച്ച് മരിച്ചു.

S. No. Name of State / UT Total Confirmed cases (Including 111 foreign Nationals) Cured/Discharged/
Migrated
Death
1 Andaman and Nicobar Islands 33 11 0
2 Andhra Pradesh 1259 258 31
3 Arunachal Pradesh 1 1 0
4 Assam 38 27 1
5 Bihar 346 57 2
6 Chandigarh 40 17 0
7 Chhattisgarh 37 32 0
8 Delhi 3108 877 54
9 Goa 7 7 0
10 Gujarat 3548 394 162
11 Haryana 296 183 3
12 Himachal Pradesh 40 22 1
13 Jammu and Kashmir 546 164 7
14 Jharkhand 103 17 3
15 Karnataka 520 198 20
16 Kerala 482 355 4
17 Ladakh 22 16 0
18 Madhya Pradesh 2368 361 113
19 Maharashtra 8590 1282 369
20 Manipur 2 2 0
21 Meghalaya 12 0 1
22 Mizoram 1 0 0
23 Odisha 118 37 1
24 Puducherry 8 3 0
25 Punjab 313 71 18
26 Rajasthan 2262 669 46
27 Tamil Nadu 1937 1101 24
28 Telengana 1004 321 26
29 Tripura 2 2 0
30 Uttarakhand 51 33 0
31 Uttar Pradesh 2043 400 31
32 West Bengal 697 109 20
Total number of confirmed cases in India 29974* 7027 937
*140 cases are being assigned to states for contact tracing
*States wise distribution is subject to further verification and reconciliation
*Our figures are being reconciled with ICMR

5:49 PM IST

ഇടുക്കിയിലെ മൂന്നു കേസിൽ ഇനിയും വ്യക്തത വരണം

ഇടുക്കിയിൽ ഇന്ന് കളക്ടർ പറഞ്ഞ മൂന്നു കേസിൽ ഇനിയും വ്യക്തത വരണമെന്ന് മുഖ്യമന്ത്രി. നിലവിൽ അത് പൊസീറ്റീവ് കേസുകളുടെ കൂട്ടത്തിൽ കൂട്ടിയിട്ടില്ല. 

5:45 PM IST

സിആർപിഎഫ് ജവാൻ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് ബാധിച്ച് സിആർപിഎഫ് ജവാൻ മരിച്ചു. ദില്ലിയിൽ ചികിത്സയിലായിരുന്ന ജവാനാണ് മരിച്ചത്

5:44 PM IST

കോഴിക്കോട്ടും കൊവിഡ് ബാധിതരുടെ വിവരം ചോർന്നതായി പരാതി

കോഴിക്കോട്ടും കൊവിഡ് ബാധിതരുടെ വിവരം ചോർന്നതായി പരാതി,  വടകര ആയഞ്ചേരി സ്വദേശിയായ കൊവിഡ് ബാധിതനോട് വിവരം തിരക്കി നിരവധി ഫോൺ കോളുകൾ, വിളിച്ചത് ദില്ലിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നുമെന്ന് കൊവിഡ് ബാധിതൻ, വിവരശേഖരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ
 
5:40 PM IST

കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചത് 28 ദിവസം നിരീക്ഷണം പൂർത്തിയാക്കിയവർ

കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേർ ദുബായിൽ നിന്നെത്തിയവർ. മൂരിയാട് സ്വദേശികളാണിവർ. ചെറുവാഞ്ചേരി സ്വദേശിയായ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ദുബായിൽ നിന്നെത്തിയവർ 28 ദിവസം നിരീക്ഷണം പൂർത്തിയാക്കിയവരാണ്. 

5:37 PM IST

കോട്ടയം ഇടുക്കി ജില്ലകളിൽ ജാഗ്രത ശക്തമാക്കും

കോട്ടയം ഇടുക്കി ജില്ലകളിൽ ജാഗ്രത ശക്തമാക്കുമെന്ന് മുഖ്യമന്ത്രി. സുരക്ഷാ ക്രമീകരണത്തിലോ നേരിയ പാളിച്ച പോലും ഉണ്ടാകരുതെന്ന് നിർദ്ദേശം നൽകി. ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകും. 

5:36 PM IST

കോട്ടയത്തെ വിവാദം ദൗർഭാഗ്യകരം

കോട്ടയം ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചയാളെ ആശുപത്രിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വിവാദം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി. ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.45 ന് റിസൾട്ട് കോട്ടയം ഡിഎംഒക്ക് ലഭിച്ചത് മുതൽ നടപടി സ്വീകരിച്ചു. ഇന്നലെ ജില്ലയിൽ മാത്രം 162 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ഓരോ പേരെയും ആംബുലൻസ് അയച്ച് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന് അവരെ വീട്ടിൽ തിരികെ വിടുന്നു. യാത്ര കഴിഞ്ഞാൽ ആംബുലൻസ് അണുനശീകരണം ചെയ്യണം. ഇന്നലെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവരെ രാത്രി എട്ടരയ്ക്ക് മുൻപ് ആശുപത്രിയിലെത്തിച്ചു. വീഴ്ച സംഭവിച്ചിട്ടില്ല. പിന്നെന്തിനാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകുന്നുവെന്ന് ചർച്ച നടത്തിയതെന്ന് ബന്ധപ്പെട്ട മാധ്യമങ്ങൾ പരിശോധിക്കണം

5:30 PM IST

വൈറൽ ട്രാൻസ്പോർട്ട് മീഡിയത്തിന് കേരളത്തിൽ ക്ഷാമമില്ല

സാമ്പിളുകൾ ശേഖരിക്കാനുള്ള വൈറൽ ട്രാൻസ്പോർട്ട് മീഡിയത്തിന് ക്ഷാമം. കേരളത്തിൽ പബ്ലിക് ലബോറട്ടറി ഇത് തയ്യാറാക്കുന്നുണ്ട്. ഇവിടെ ക്ഷാമമില്ല.

5:30 PM IST

നോർക്കാ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത് 2.76 ലക്ഷം പേർ

2.76 ലക്ഷം പേർ നോർക്കാ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു. 150 രാജ്യങ്ങളിൽ നിന്നുള്ളവർ രജിസ്റ്റർ ചെയ്തു. ഇത് സംബന്ധിച്ച് വിവര ശേഖരണ ചുമതല നോർക്കയ്ക്കാണ്.

5:29 PM IST

തുറമുഖം കേന്ദ്രീകരിച്ചും സൗകര്യമൊരുക്കും

സമുദ്രമാർഗം പ്രവാസികളെ നാട്ടിലെത്തിക്കാൻ അഭിപ്രായം ഉയർന്നു. ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനം എടുക്കണം. അങ്ങിനെ ഒരു സാഹചര്യം ഉണ്ടായാൽ തുറമുഖം കേന്ദ്രീകരിച്ചും സൗകര്യമൊരുക്കും.

5:28 PM IST

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സഹായമൊരുക്കാൻ വാർഡ് തല സമിതി

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ സ്വന്തം ആരോഗ്യനിലയെ കുറിച്ച് അന്നന്ന് ആരോഗ്യവിഭാഗത്തിന് വിവരം നൽകണം. അത് ലഭിക്കുന്നില്ലെങ്കിൽ ആരോഗ്യപ്രവർത്തകർ വീട്ടിൽ പോയി വിവരം ശേഖരിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സഹായമൊരുക്കാൻ വാർഡ് തല സമിതിക്ക് ചുമതല. വീടുകളിൽ കഴിയാൻ സാധിക്കാത്തവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ ക്വാറൻ്റീനിൽ കഴിയാം.

5:27 PM IST

രോഗ ലക്ഷണം ഇല്ലാത്തവരെ വീടുകളിൽ ക്വാറന്‍റീൻ ചെയ്യും

രോഗ ലക്ഷണം ഇല്ലാത്തവരെ വീടുകളിൽ ക്വാറന്‍റീൻ  ചെയ്യും. തിരിച്ചെത്തുന്നവരെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് വീടുകളിൽ എത്തിക്കുന്നത് പൊലീസായിരിക്കും. നേരെ വീട്ടിലെത്തി എന്ന് ഉറപ്പാക്കാനാണിത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് വൈദ്യ പരിശോധന ഉറപ്പാക്കും. ഇക്കാര്യത്തിൽ സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഓരോ പഞ്ചായത്തിലും സൗകര്യവും ക്രമീകരണവും ഉണ്ടാകും. ടെലിമെഡിസിൻ സൗകര്യം ഉണ്ടാകും. മൊബൈൽ മെഡിക്കൽ യൂണിറ്റും ഏർപ്പെടുത്തും. ആരോഗ്യപ്രവർത്തകർ കൃത്യമായ ഇടവേളകളിൽ നിരീക്ഷണത്തിൽ കവിയുന്നവരെ വീടുകളിൽ സന്ദർശിക്കും.

5:25 PM IST

വിമാനത്താവളങ്ങളിൽ വിപുലമായ പരിശോധന

കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഈ കമ്മിറ്റിയിലുണ്ടാകും. വിമാനത്താവളങ്ങളിൽ വിപുലമായ പരിശോധനക്ക് സൗകര്യം ഉണ്ടാകും. വൈദ്യപരിശോധന ലഭ്യമാക്കും. ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവമനക്കാരെയും നിയോഗിക്കും. തിക്കും തിരക്കുമില്ലാതെ എല്ലാ സുഗമമായി നടത്താൻ സൗകര്യം ഒരുക്കും. പൊലീസിന് ആവശ്യമായ ചുമതല നൽകി.

5:24 PM IST

എറ്റവും കൂടുതൽ പ്രവാസികളെത്തുക മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ

പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലേക്കാണ് കൂടുതൽ പേരെത്തുകയെന്ന് മുഖ്യമന്ത്രി. ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുൻപ് തന്നെ ലഭ്യമാക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.

5:24 PM IST

പ്രവാസികളെ സ്വീകരിക്കാൻ സജ്ജം

പ്രവാസികൾ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുമ്പോൾ കേന്ദ്രസർക്കാർ പ്രത്യേക വിമാനം എപ്പോൾ അനുവദിച്ചാലും അവരെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി. പ്രവാസികൾ തിരികെ വരുമ്പോൾ ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങൾക്ക് സെക്രട്ടറി തല സമിതി രൂപീകരിച്ചു.

5:22 PM IST

ആശയകുഴപ്പം പരിഹരിക്കും

കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയകുഴപ്പം ഉണ്ട്. ഏതൊക്കെ കടകൾ ഏത് സമയത്ത് തുറക്കണം എന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡമുണ്ട്. അത് പാലിക്കണം. വിരുദ്ധമായ രീതി ഇല്ലെന്ന് ഉറപ്പാക്കണം. മാനദണ്ഡങ്ങളിൽ അവ്യക്തത ഉണ്ടെങ്കിൽ വ്യക്തത വരുത്തും.

5:21 PM IST

മാലിന്യ സംസ്കരണത്തിൽ കൂടുതൽ ഇടപെടൽ വേണം

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണത്തിൽ കൂടുതൽ ഇടപെടൽ വേണം. ചിലയിടത്ത് മാലിന്യം കുമിഞ്ഞുകിടക്കുന്നുണ്ട്. അവ നിർമ്മാർജ്ജനം ചെയ്യണം. നിർദ്ദേശങ്ങൾ നേരത്തെ തന്നെ നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഗൗരവം ഉൾക്കൊണ്ട് നടപടിയെടുക്കണം. ശുചീകരണ രംഗത്ത് ഏർപ്പെട്ട ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇവ നിർവഹിക്കാൻ സാധിക്കില്ലെങ്കിൽ അതിഥി തൊഴിലാളികളെ ഉപയോഗിക്കാൻ നിർദ്ദേശിച്ചിരുന്നു. അവർക്ക് തൊഴിൽ ഇല്ലാത്ത ഘട്ടത്തിൽ ഈ രീതിയിൽ തൊഴിൽ ലഭിക്കുന്നത് സഹായകരമാകും.

5:19 PM IST

തിരക്ക് കൂടുന്നു

രണ്ട് ദിവസമായി റോഡുകളിലും കമ്പോളങ്ങളിലും തിരക്കുണ്ട്. തിരുവനന്തപുരത്ത് തന്നെ നല്ല വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. പല മാർക്കറ്റുകളിലും ശാരീരിക അകലം പാലിക്കാതെ ആൾക്കൂട്ടം ഉണ്ടാകുന്നു. പൊലീസും ജില്ലാ ഭരണ സംവിധാനങ്ങളും ശക്തമായി ഇക്കാര്യത്തിൽ ഇടപെടണം.

5:18 PM IST

ആശുപത്രികളിൽ രോഗികളുടെ വരവ് കൂടി

മഴ ആരംഭിച്ചതോടെ പനിയും മറ്റും വരുന്നുണ്ട്. ആശുപത്രികളിൽ രോഗികളുടെ വരവ് കൂടി. മെഡിക്കൽ കോളേജുകളിൽ ഒപികളിൽ തിരക്ക് വർധിച്ചു. നാം കാണേണ്ടത് ആശുപത്രികളാണ് രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങൾ. അതുൾക്കൊണ്ട് ശാരീരിക അകലവും സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാൻ പ്രത്യേകം ഇടപെടണം. ആരോഗ്യവകുപ്പ് ഇത് ശ്രദ്ധിക്കും. സ്വകാര്യ ആശുപത്രികളിലും അശ്രദ്ധ ഉണ്ടാകരുത്.

5:17 PM IST

റബ്ബർ കർഷകർക്ക് റെയിൻ ഗാർഡിങ് സാമഗ്രികൾ ലഭ്യമാക്കും

റബ്ബർ കർഷകർക്ക് റെയിൻ ഗാർഡിങ് സാമഗ്രികൾ കിട്ടാത്തത് പരാതിയായിരുന്നു. ഇതിനാവശ്യമായ എല്ലാ സാമഗ്രികളും ലഭ്യമാക്കാൻ നിർദ്ദേശം നൽകി.  

5:14 PM IST

അതിർത്തിയിൽ പരിശോധിക്കും

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ആളുകളെ അതിർത്തിയിൽ എത്തുമ്പോൾ പരിശോധിക്കും. എല്ലാ വകുപ്പുകളുമായും യോജിച്ചാണ് ഈ പ്രവർത്തനം നടത്തുക. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായും ഏകോപനം നടത്തും. പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്കാണ് ഏകോപന ചുമതല. നിരീക്ഷണത്തിന് കൂടുതൽ നിബന്ധന ഏർപ്പെടുത്തും.

5:12 PM IST

മാസ്ക് നിർബന്ധം

പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന് മുഖ്യമന്ത്രി. ഇത് ദൈനം ദിന ജീവിതത്തിന്‍റെ ഭാഗമാക്കണം. ഇതിൽ വലിയ അലംഭാവം കാണുന്നു. സ്കൂളുകളിലും യാത്രകളിലും ആൾക്കാർ കൂടുന്ന ഇടങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് പിണറായി വിജയൻ.

5:12 PM IST

പുതിയ പ്രതിസന്ധികൾ ഉയരുന്നു.

സാമ്പത്തിക മേഖല, കൃഷി, വ്യവസായം, ഐടി, ടൂറിസം എന്നീ രംഗത്തുണ്ടായ തിരിച്ചടികൾ മറികടക്കാൻ പെട്ടെന്നാവില്ലെന്ന് മുഖ്യമന്ത്രി. അതത് മേഖലയിലെ വിദഗ്ദ്ധരുമായി ചർച്ച ചെയ്ത് വിശദമായ പദ്ധതി തയ്യാറാക്കണം. നാട് പുറകോട്ട് പോകാതിരിക്കാനുള്ള പദ്ധതികൾ രൂപപ്പെടുത്തും. വകുപ്പ് സെക്രട്ടറിമാർക്ക് ഇതിന്റെ ചുമതല നൽകി. വകുപ്പുകൾ പ്രത്യേകം പദ്ധതികൾ തയ്യാറാക്കും ഇവ സമാഹരിച്ച് സംസ്ഥാനത്തിന്‍റെയാകെ പദ്ധതിക്ക് രൂപം നൽകും. ആസൂത്രണ ബോർഡും വിശദമായ പഠനം നടത്തും.

5:11 PM IST

സംസ്ഥാനത്തെ കാര്യങ്ങൾ ഒന്നുകൂടി ഗൗരവത്തോടെ പരിശോധിക്കും

കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാര്യങ്ങൾ ഒന്നുകൂടി ഗൗരവത്തോടെ പരിശോധിക്കും. ലോക്ക് ഡൗൺ പൂർണ്ണമായി വിലയിരുത്തി മെയ് മൂന്നോടെ പുതിയ തീരുമാനത്തിലേക്ക് പോകും. എല്ലാ മേഖലകളെ കുറിച്ചും വിശദമായി വിലയിരുത്തി നിലപാടെടുക്കും

5:10 PM IST

കാസർകോട്ടെ ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം

കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് കാസർകോട്, 175. കാസർകോട് ജനറൽ ആശുപത്രിയിൽ 89 പേരെ ചികിത്സിച്ച് ഭേദമാക്കി. ഇവിടുത്തെ അവസാനത്തെ രോഗിയെയും ഇന്ന് വിട്ടയച്ചു. 200 പേരടങ്ങിയ അവിടുത്തെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി. 

5:09 PM IST

391 പരിശോധന ഫലങ്ങൾ വരാനുണ്ട്

ആരോഗ്യ പ്രവർത്തകർ അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടിയവർ എന്നിവരിൽ നിന്ന് 885 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 801 നെഗറ്റീവാണ്. ഇന്നലെ 3101 സാമ്പിളുകൾ സംസ്ഥാനത്തെ 14 ലാബുകളിൽ പരിശോധിച്ചു. 2682 എണ്ണം നെഗറ്റീവാണ്. പോസിറ്റീവായത് മൂന്ന്. 391 റിസൾട്ട് വരാനുണ്ട്. 25 സാമ്പിളുകൾ പുനപരിശോധനക്ക് അയച്ചു. പോസിറ്റീവായവരെ കണ്ടെത്തി ആശുപത്രിയിലാക്കി.

5:06 PM IST

സംസ്ഥാനത്ത് 123 പേർ ചികിത്സയിൽ

സംസ്ഥാനത്ത് ഇത് വരെ  485 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവിൽ ചികിത്സയിൽ. ഇതുവരെ 23980 സാമ്പിളുകൾ പരിശോധിച്ചു. 23277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി

5:06 PM IST

4 പേർക്ക് കൂടി കൊവിഡ് നെഗറ്റീവ്

സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൂടി കൊവിഡ് ഭേദമായി. കാസർകോട് രണ്ട് പേർക്കും, കണ്ണൂരിൽ രണ്ട് പേർക്കുമാണ് രോഗം ഭേദമായത്. 
 
5:05 PM IST

4 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കണ്ണൂർ 3, കാസർകോട് 1 എന്ന നിലയിലാണ് പോസിറ്റീവ് കേസുകൾ. 
 
5:00 PM IST

ഇതരസംസ്ഥാന പ്രവാസി രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും (ഏപ്രിൽ 29)

മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ നാളെ (29-04-2020) വൈകുന്നേരം മുതൽ ആരംഭിക്കും. നോർക്കയുടെ www.registernorkaroots.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 

4:59 PM IST

ദുബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

ദുബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂർ അടാട്ട് പുരനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തിൽപറമ്പിൽ രാമകൃഷ്ണന്‍റെ മകൻ ശിവദാസാണ് മരിച്ചത്.

4:42 PM IST

അനുമതിയില്ലാതെ പ്ളാസ്മാ തെറാപ്പി ട്രയൽ  നടത്തരുത്

അനുമതിയില്ലാതെ ആരും പ്ളാസ്മാ തെറാപ്പി ട്രയൽ  നടത്തരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

4:40 PM IST

ആശുപത്രിയിൽ നിന്ന് ചാടി പോകാൻ കൊവിഡ് രോഗിയുടെ ശ്രമം

കശ്മീരിലെ അനന്ത് നാഗിൽ കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന് ചാടി പോകാൻ ശ്രമം നടത്തി. ഇയാളെ പൊലീസ് പിടികൂടി

4:20 PM IST

പ്ളാസ്മ തെറാപ്പി എന്ന ഒരു ചികിത്സ നിലവിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം

കൊവിഡിന് പ്ളാസ്മ തെറാപ്പി എന്ന ഒരു ചികിത്സ നിലവിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം. പ്ളാസ്മ തെറാപ്പിക്കായുള്ള പരിശോധന മാത്രമാണ് നടക്കുന്നത്, പ്ളാസ്മ തെറാപ്പി വിജയമെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ലെന്ന് കേന്ദ്രം. 

4:10 PM IST

രോഗമുക്തരായവരുടെ ശതമാനം വർദ്ധിച്ചതായി ആരോഗ്യമന്ത്രാലയം

രോഗമുക്തരായവരുടെ ശതമാനം വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തരാകുന്നവരുടെ തോത് 23.3 ശതമാനം ആയി. 

3:31 PM IST

കെസി ജോസഫിന് കണ്ണൂര്‍ യാത്രാനുമതി ഇല്ല

 കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെസി ജോസഫ് എംഎൽഎക്ക് യാത്രാനുമതി നിഷേധിച്ച് പൊലീസ്. കണ്ണൂരിൽ പോകണമെന്ന് ആവശ്യപ്പെട്ടാണ് കെസി ജോസഫ് അപേക്ഷ നൽകിയിരുന്നത്. റെഡ് സോണായ കണ്ണൂരിലേക്ക് നിവലിൽ യാത്രാനുമതി നൽകാനാകില്ലെന്ന് പറ‍ഞ്ഞാണ് പൊലീസ് അപേക്ഷ തള്ളിയത്. 

3:30 PM IST

ആന്ധ്രപ്രദേശിൽ സർക്കാർ ജീവനക്കാർക്ക് ഈ മാസവും പകുതി ശമ്പളം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന് വന്നുചേര്‍ന്ന അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്ക് ഈ മാസവും പകുതി ശമ്പളം മാത്രം നൽകുകയോള്ളൂവെന്ന് ആന്ധ്രപ്രദേശ് സർക്കാർ. വിരമിച്ച സർക്കാർ ജീവനക്കാർക്കുള്ള പെൻഷനും പകുതിയായിരിക്കും നൽകുക. 

2:45 PM IST

ഇന്ന് കൂടുതൽ കൊവിഡ് പരിശോധന ഫലങ്ങൾ പുറത്ത് വരും

സംസ്ഥാനത്ത് ഇന്ന് കൂടുതൽ കൊവിഡ് പരിശോധനാ ഫലം പുറത്തുവരും. കഴിഞ്ഞ ദിവസം എടുത്ത മൂവായിരത്തിലേറെ സാംപിളുകളിൽ നിന്നുള്ള ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസം മുൻപാണ് 3000 പേരുടെ സാപിളുകളെടുത്തുള്ള അധിക പിസിആർ പരിശോധന കേരളം തുടങ്ങിയത്. ഇതിൽ ഉൾപ്പെട്ട ഫലങ്ങളടക്കം ഇന്ന് പ്രതീക്ഷിക്കുന്നു. ഹോട്സ്പോട്ട് പ്രദേശങ്ങളിലെ റാൻഡം പരിശോധനയാണ് നടന്നത്. 

Read more at: കേരളം ഇന്ന് പ്രതീക്ഷിക്കുന്നത് മൂവായിരത്തോളം സാമ്പിൾ ഫലങ്ങൾ, കേസുകൾ കൂടിയേക്കും ...

2:30 PM IST

ശമ്പളം പിടിച്ചുവെക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിന് സ്റ്റേ

പ്രത്യേക ഉത്തരവിലൂടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച്. സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി, ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. 

Read more at: ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിന് രണ്ട് മാസത്തേക്ക് സ്റ്റേ, അവ്യക്തമെന്ന് ഹൈക്കോടതി ...

2:25 PM IST

കൊവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താൻ ചെസ് മത്സരം

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കർണാടക സർക്കാർ ഓൺലൈൻ ചെസ് മത്സരം സംഘടിപ്പിക്കുന്നു. മെയ് രണ്ടിനും മൂന്നിനുമാണ് സ്വകാര്യ ആപ്പ് വഴി മത്സരം. രാജ്യത്തെവിടെയുളളവർക്കും അൻപത് രൂപ പ്രവേശനഫീസ് നൽകി മത്സരത്തിൽ പങ്കെടുക്കാം.ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

2:00 PM IST

രാജസ്ഥാനിലും മലയാളി നഴ്സിന് കൊവിഡ്

രാജസ്ഥാനിലെ ഉദയ്പൂരിൽ മലയാളി നഴ്സിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഉദയ്പൂർ മെഡിക്കൽ കോളേജിലെ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. 

1:30 PM IST

നോർക്ക രജിസ്ട്രേഷൻ പുരോഗമിക്കുന്നു

വിദേശത്തു നിന്നും നാട്ടിലേക്കെത്താനായി നോർക്ക വഴി രജിസ്റ്റർ ചെയ്തവരുടെ എണ്ണം രണ്ട് ലക്ഷത്തി അറുപതിനായിരമായി. ഗർഭിണികളടക്കമുള്ള മുൻഗണനാ വിഭാഗത്തെ എങ്കിലും അടിയന്തിരമായി നാട്ടിലെത്തിക്കണണെന്നാണ് കേരളത്തിൻറെ ആവശ്യം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്ക് നോർക്കയുടെ പ്രത്യേക വെബ് സൈറ്റ് വഴി നാളെ മുതൽ രജിസ്ട്രേഷൻ നടത്താം.
 
12:50 PM IST

സംസ്ഥാനത്ത് അടിയന്തര മരാമത്ത് പണികൾ പുനരാരംഭിക്കാൻ ഉത്തരവ്

സംസ്ഥാനത്ത് അടിയന്തിര സ്വാഭാവമുള്ള പൊതുമരാമത്ത് പണികൾ പുനരാരംഭിക്കാൻ ഉത്തരവ്. മഴക്കാലം കണക്കിലെടുത്താണ് തീരുമാനം. റോഡുകൾ, ദേശീയപാത, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടെ സംസ്ഥാനത്ത ആകെ 628 പദ്ധതികൾക്കാണ് അനുമതി. 

12:40 PM IST

സൗദിയിൽ കുടുങ്ങിയ ഗർഭിണികളായ നഴ്സ് മാർക്ക് ആവശ്യമായ സഹായമൊരുക്കാൻ ഹൈക്കോടതി

സൗദിയിൽ കുടുങ്ങിയ ഗർഭിണികളായ നഴ്സ് മാർക്ക് ആവശ്യമായ സഹായമൊരുക്കാൻ ഹൈക്കോടതി ഉത്തരവ്. നോഡൽ ഓഫിസർക്കാണ് കോടതി നിർദേശം നൽകിയത്. ഡീൻ കുര്യാക്കോസ് എം പി യുടെ ഹരജിയിലാണ് കോടതി ഇടപെടൽ ഹർജി 5 ന് വീണ്ടും പരിഗണിക്കും. 

12:15 PM IST

നീതി ആയോഗ് ആസ്ഥാനത്തെ ജീവനക്കാരന് കൊവിഡ്

നീയി ആയോഗ് ആസ്ഥാനമായ നീതി ഭവനിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നീതി ആയോഗ് കെട്ടിടം അടച്ചു.

12:10 PM IST

രോഗപ്രതിരോധത്തിൽ പുരോഗതിയെന്ന് ഡോ ഹർഷവർധൻ

രോഗപ്രതിരോധത്തിൽ പുരോഗതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. രോഗം ഇരട്ടിക്കുന്ന ദിവസം 10.9 ആയിയെന്നും  17 ജില്ലകളിൽ 28 ദിവസത്തിനകം പുതിയ കൊവിഡ് കേസുകൾ ഇല്ലെന്നും ആരോഗ്യമന്ത്രി. നിലവിൽ 300 ജില്ലകളിൽ കൊവിഡ് ബാധിതരില്ല. 

12:00 PM IST

എംഎൽഎയും നിരീക്ഷണത്തിൽ

പീരുമേട് എംഎൽഎ ഇ എസ് ബിജിമോൾ നിരീക്ഷണത്തിൽ

11:15 PM IST

നിയന്ത്രണം കർശനമാക്കണം

ഇടുക്കിയിൽ നിയന്ത്രണം കർശനമാക്കണമെന്ന് മന്ത്രി എം എം മണി . 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഗുരുതര സ്ഥിതിവിശേഷം.

11:00 AM IST

ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്

മൂന്നുപേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ. രോഗം സ്ഥിരീകരിച്ചത് ഇന്നലെ രാത്രിയോടെ. മൂവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി കളക്ട‍റുടെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിനോട്. ആരോഗ്യ പ്രവർത്തക, നഗരസഭാംഗം, ജനപ്രതിനിധി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ നഗരസഭാംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചു . രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ മരിയാപുരം സ്വദേശി. ഇടുക്കിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 17 ആയി.

Read more at: ഇടുക്കി ജില്ലയിൽ മൂന്നുപേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ ...

11:08 AM IST

കൊവിഡ് ബാധിതൻ ആശുപത്രിയിൽ നിന്ന് ഓടിപ്പോയി

ചെന്നൈയിൽ സർക്കാർ ആശുപത്രിയിൽ നിന്ന് കൊവിഡ് ബാധിതൻ ഓടിപ്പോയി. രോഗി രക്ഷപ്പെട്ട വിവരം അധികൃതർ അറിയുന്നത് വീട്ടുകാർ വിളിച്ച് അറിയിച്ചപ്പോൾ മാത്രം. അന്വേഷിച്ചെത്തിയ പൊലീസിനെ രോഗം പരത്തുമെന്ന് പറഞ്ഞ് രോഗി ഭീഷണിപ്പെടുത്തി. 

10:59 AM IST

ഗള്‍ഫില്‍ കൊവിഡ് ബാധിതര്‍ 48,954

ഗൾഫ് മേഖലയിൽ ആശങ്കയൊഴിയാതെ കൊവിഡ് വ്യാപന നിരക്ക് . നാളിതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 48,954 ആയി. 276 പേര്‍ മരിച്ചു. അതേസമയം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നോര്‍ക്കവഴി രജിസ്ട്രേഷന്‍ ചെയ്യുമ്പോഴും വിമാന ടിക്കറ്റിന് തുക കണ്ടെത്താനാവാതെ പ്രയാസത്തിലാണ് പലരും. ശമ്പളം മാനദണ്ഡമാക്കി താഴെതട്ടിലുള്ളവരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ശക്തമാകുകയാണ്. 

Read more at: ഗള്‍ഫില്‍ കൊവിഡ് ബാധിതര്‍ 48,954 ; നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് തുക പോലും ഇല്ലാതെ പ്രവാസികൾ ...
 
10:45 AM IST

കാസർകോട് ജനറൽ ആശുപത്രിയിലെ അവസാന രോഗിയും ഇന്ന് ആശുപത്രി വിടും

കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളിൽ അവസാനത്തെ ആളും ഇന്ന് ആശുപത്രി വിടും. കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച ആശുപത്രി ആണിത്.  89 പേരാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.

10:30 AM IST

ചെന്നൈയിൽ ബാർബർക്ക് കൊവിഡ്

ചെന്നൈയിൽ ബാർബർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൽസരവാക്കം സ്വദേശിയായ 36 കാരനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിരവധി വീടുകളിൽ പോയി ജോലി ചെയ്തിരുന്ന ബാർബർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കം പുലർത്തിയ 32 പേരെ നിരീക്ഷണത്തിലാക്കി. 

10:00 AM IST

രാജ്യത്ത് കൊവിഡ് മരണം 934

 രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1543 പേർക്കാണ്. 

Read more at: രാജ്യത്ത് കൊവിഡ് മരണം 934; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ 1543 പേർക്ക് ...
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക

S. No. Name of State / UT Total Confirmed cases (Including 111 foreign Nationals) Cured/Discharged/
Migrated
Death
1 Andaman and Nicobar Islands 33 11 0
2 Andhra Pradesh 1183 235 31
3 Arunachal Pradesh 1 1 0
4 Assam 36 27 1
5 Bihar 345 57 2
6 Chandigarh 40 17 0
7 Chhattisgarh 37 32 0
8 Delhi 3108 877 54
9 Goa 7 7 0
10 Gujarat 3548 394 162
11 Haryana 296 183 3
12 Himachal Pradesh 40 22 1
13 Jammu and Kashmir 546 164 7
14 Jharkhand 82 13 3
15 Karnataka 512 193 20
16 Kerala 481 355 4
17 Ladakh 20 14 0
18 Madhya Pradesh 2168 302 110
19 Maharashtra 8590 1282 369
20 Manipur 2 2 0
21 Meghalaya 12 0 1
22 Mizoram 1 0 0
23 Odisha 118 37 1
24 Puducherry 8 3 0
25 Punjab 313 71 18
26 Rajasthan 2262 669 46
27 Tamil Nadu 1937 1101 24
28 Telengana 1004 321 26
29 Tripura 2 2 0
30 Uttarakhand 51 33 0
31 Uttar Pradesh 1955 335 31
32 West Bengal 697 109 20
Total number of confirmed cases in India 29435* 6869 934
*States wise distribution is subject to further verification and reconciliation
*Our figures are being reconciled with ICMR

10:00 AM IST

ധാരാവിയിൽ പരിശോധനക്കെത്തിയ ‍ഡോക്ടർമാർക്ക് കൊവിഡ്

ധാരാവിയിൽ കൊവിഡ് പരിശോധനയ്‌ക്കെത്തിയ 3 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

9:25 AM IST

ഇടുക്കിയിലെ സ്ഥിതി ആശങ്ക ജനകമാണെന്ന് ഡീൻ കുര്യാക്കോസ്

ഇടുക്കിയിലെ സ്ഥിതി നിലവിൽ ആശങ്ക ജനകമാണെന്ന് ഡീൻ കുര്യാക്കോസ് എം പി പ്രതികരിച്ചു. ജില്ലയിലെ പരിശോധനകളുടെ എണ്ണം കൂട്ടണം. പരിശോധന ഫലം അന്ന് തന്നെ കിട്ടാൻ നടപടി വേണമെന്നും ഡീൻ കുരിയാക്കോസ് ആവശ്യപ്പെട്ടു. രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് ഇടുക്കി ജില്ലയിൽ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

9:20 AM IST

നിലമ്പൂരിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ 9 പേർ നിരീക്ഷണത്തിൽ

ഇടുക്കിയിൽ 23 കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാൾ ജോലി ചെയ്തിരുന്ന നിലമ്പൂർ ചന്തക്കുന്ന് ഇസാഫ് മൈക്രാ ഫിനാൻസ് ശാഖയിലെ 9 ജീവനക്കാരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോറന്‍റെനിൽ പ്രവേശിപ്പിച്ചു. 

Read more at: ഇടുക്കിയിൽ 23 കാരന് കൊവിഡ്; നിലമ്പൂരിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ 9 പേർ നിരീക്ഷണത്തിൽ ...
 
9:10 AM IST

ദില്ലി മാക്സ് ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും പരിശോധിക്കും

കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ദില്ലിയിലെ സ്വകാര്യ ആശുപത്രിയായ മാക്സ് എല്ലാ ജീവനക്കാരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കും. 24,000 ജീവനക്കാരെ പരിശോധിക്കുമെന്ന് മാക്സ് ഹെൽത്ത് കെയർ അറിയിച്ചു. ദില്ലിയിലെ രണ്ട് മാക്സ് ആശുപത്രികളിൽ മാത്രമായി ഇതുവരെ 43 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം വന്നത്. 

Read more at:  കൊവിഡ് പടരുന്നു, 24,000 ജീവനക്കാരുടെ പരിശോധന നടത്തുമെന്ന് സ്വകാര്യ ആശുപത്രി ...

9:05 AM IST

55 വയസിൽ കൂടുതൽ പ്രായമുള്ളവർ ജോലിക്ക് വരേണ്ടെന്ന് മുംബൈ പൊലീസ്

മുംബൈ പൊലീസിലെ 55 വയസിന് മുകളിലുള്ളവരോടും ഏതെങ്കിലും രോഗത്തിന് ചികിത്സ തേടുന്നവരോടും ജോലിയിൽ നിന്ന് അവധിയെടുക്കാൻ നിർദ്ദേശം. മുംബൈയിൽ 3 പൊലീസുകാരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 

9:00 AM IST

പത്തനംതിട്ട ജില്ലാ അതിര്‍ത്തികൾ സീൽ ചെയ്യും

സമീപ ജില്ലകളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം. കോട്ടയം അടക്കം സമീപ ജില്ലകളിൽ  രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് ജില്ലാ അതിര്‍ത്തികൾ അടക്കാൻ കളക്ടര്‍ നിര്‍ദ്ദേശിച്ചത്. ഊടുവഴികളും ഇടറോഡുകളും പോലും കണ്ടെത്തി പൂര്‍ണ്ണമായും സീൽചെയ്യാനാണ് നിര്‍ദ്ദേശം. ജില്ല വിട്ടുള്ള യാത്രകൾ  പ്രത്യേക സാഹചര്യത്തിൽ അല്ലാതെ അനുവദിക്കില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. 

Read more at: പത്തനംതിട്ട ജില്ലാ അതിര്‍ത്തികൾ സീൽ ചെയ്യും; പഴുതടച്ച ജാഗ്രതക്ക് നിര്‍ദ്ദേശം നൽകി പിബി നൂഹ് ...

8:50 AM IST

ഗുജറാത്തിൽ രോഗികളുടെ എണ്ണം ഗണ്യമായി കൂടുന്നു

ഗുജറാത്തിൽ കൊവിഡ് 19 രോഗികളുടെ എണ്ണം ഗണ്യമായി കൂടുന്നു. നിലവിൽ സംസ്ഥാനത്ത് 3548 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് വരെ 162 പേ‍ർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 

8:45 AM IST

ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് ചേരും

ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് ചേരും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്യും. വീഡിയോ കോൺസിംഗ് വഴിയാണ് ചർച്ച

8:45 AM IST

ദില്ലിയിൽ മജിസ്ട്രേറ്റിന്‍റെ പേഴ്സണൽ സ്റ്റാഫിനും കൊവിഡ്

ദില്ലിയിൽ സൗത്ത് വെസ്റ്റ് ജില്ല മജിസ്‌ട്രേറ്റിന്‍റെ പേഴ്സണൽ സ്റ്റാഫിന് കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ല മജിസ്‌ട്രേറ്റ് നിരീക്ഷണത്തിൽ. 

8:40 AM IST

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 29000 കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 29000 കടന്നു. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 29435  ആയി. 6869 പേര്‍ക്ക് രോഗം ഭേദമായെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന കണക്ക്. 

Read more at: രാജ്യത്ത് കൊവിഡ് മരണം 934; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ 1543 പേർക്ക് ...

8:30 AM IST

ധാരാവിയിൽ നിയന്ത്രണങ്ങൾ പേരിന് മാത്രം, മാർക്കറ്റുകളിൽ വൻ തിരക്ക്

രാജ്യത്ത് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ ധാരാവിയിൽ നിയന്ത്രണങ്ങൾ പേരിന് മാത്രം. മാർക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ധാരാവിയിൽ കൊവിഡ് പരിശോധനയ്‌ക്കെത്തിയ ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടൊപ്പം ധാരാവിയിൽ ജോലി ചെയ്ത ആറ് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചു. 

Read more at: ധാരാവിയിൽ നിയന്ത്രണങ്ങൾ പേരിന് മാത്രം, മാർക്കറ്റുകളിൽ വൻ തിരക്ക്, പരിശോധനയ്‌ക്കെത്തിയ ഡോക്ടർക്കും കൊവിഡ്...

8:15 AM IST

ഹരിയാനയിൽ കൊവിഡ് രോഗിയുടെ സംസ്ക്കരിക്കുന്നതിനിടെ കല്ലേറ്

ഹരിയാനയിലെ അംബാലയിൽ കൊവിഡ്  രോഗത്തെ തുടർന്ന് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനിടെ ഗ്രാമീണരും പൊലീസും തമ്മിൽ സംഘർഷം. ഗ്രാമീണർ പൊലീസിനും ഡോക്ടർമാർക്കും എതിരെ കല്ലെറിഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ്. 

Read more at: മൃതദേഹം സംസ്ക്കരിക്കുന്നതിനിടെ കല്ലേറ്, ഹരിയാനയിൽ ആരോഗ്യപ്രവർത്തകർക്ക് പരിക്ക് ...

8:05 AM IST

അമേരിക്കയിൽ കൊവിഡ‍് ബാധിച്ച് മലയാളി മരിച്ചു

അമേരിക്കയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മാന്നാനം സ്വദേശി സെബാസ്റ്റ്യൻ ജോസഫ് വല്ലാത്തറക്കൽ ആണ് മരിച്ചത്. 63 വയസ്സായിരുന്നു. രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പതിനൊന്ന് വർഷമായി ചിക്കാഗോയിലാണ് ജോസഫ് ജോലി ചെയ്തിരുന്നത്. 

Read more at: അമേരിക്കയിൽ കൊവിഡ‍് ബാധിച്ച് മലയാളി മരിച്ചു
 
7:45 AM IST

ഇടുക്കിയിൽ ഇന്ന് മുതൽ കർശന നിയന്ത്രണം

ഇടുക്കി മൂന്നാറിലെ കൊവിഡ് ബാധിതന്റെ രോഗ ഉറവിടം കണ്ടെത്താനാവാത്തത് ആരോഗ്യവകുപ്പിന് തലവേദനയാകുന്നു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഡ്രൈവർമാരെ നിരീക്ഷണത്തിലാക്കിയ കേന്ദ്രത്തിലെ ശുചീകരണത്തൊഴിലാളിയാണ് ഇയാളെന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. അതേസമയം റെഡ് സോണിലായതോടെ ജില്ലയിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാവും.

Read more at: മൂന്നാറിലെ കൊവിഡ് ബാധിതന്‍റെ രോഗ ഉറവിടം അജ്ഞാതം, ഇടുക്കിയിൽ ഇന്ന് മുതൽ കർശന നിയന്ത്രണം

7:30 AM IST

കൊവിഡ് ബാധിച്ച് മലയാളി ലണ്ടനിൽ മരിച്ചു

കൊവിഡ് ബാധിച്ച് മലയാളി ലണ്ടനിൽ മരിച്ചു. കോട്ടയം വെളിയന്നൂർ സ്വദേശി അനൂജ് കുമാറാണ് മരിച്ചത്. 44  വയസായിരുന്നു. ലണ്ടനിൽ നഴ്സായിരുന്നു ഇദ്ദേഹം. 

7:15 AM IST

ദില്ലിയിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് പടരുന്നു

ദില്ലിയിൽ കൊവിഡ് ബാധിതതരായ ആരോഗ്യ പ്രവർത്തകരുടെ എണ്ണം 230 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 233 പേർക്കാണ്. 21 ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ കൊവിഡ് ബാധിതരാണ്. 

6:55 AM IST

ലോക്ഡൗണിൽ പ്രതിസന്ധിയിലായി ഐടി മേഖല

ലോക്ഡൗണ്‍ മൂലം സംസ്ഥാനത്തെ ഐടി മേഖലയില്‍ 3000 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ നീണ്ടാല്‍ ഇരുപതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാം. വെല്ലുവിളികളെ പുതിയ സാധ്യതകളായി പ്രയോജനപ്പെടുത്തണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദശിക്കുന്നു.

Read more at: ലോക്ഡൗണിൽ പ്രതിസന്ധിയിലായി ഐടി മേഖല; കോടികൾ നഷ്ടം, ജോലി നഷ്ടപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ് ...

6:45 AM IST

ലോകത്ത് കൊവിഡ് രോഗബാധിതർ 30 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 3,062,775 ആയി ഉയർന്നു. രണ്ട് ലക്ഷത്തിന് പതിനൊന്നായിരം പേ‍ർ മരിച്ചു. 

Read more at: ലോകത്ത് കൊവിഡ് രോഗബാധിതർ 30 ലക്ഷം കടന്നു

6:30 AM IST

പരിശോധന കിറ്റിന് ഐസിഎംആര്‍ അനുമതി കാത്ത് കേരളം

പ്രതിദിനം 3000 എന്ന തോതില്‍ കേരളം ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുമ്പോഴാണ് അനുമതികളില്‍ കുരുങ്ങി കിറ്റുകള്‍ വൈകുന്നത്. കിറ്റ് നിര്‍മ്മാണത്തിന് പൂര്‍ണ സജ്ജരാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്. അതും നിലവില്‍ വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍. 336 രൂപയാണ് ഒരു കിറ്റിന് വില. രോഗപ്രതിരോധ ശേഷി നേടിയവരിലെ ഐജിജി ആന്റിബോഡി രൂപപ്പെട്ടവരെ ടെസ്റ്റില്‍ കണ്ടെത്താം. കിറ്റിന് നേരത്തെ അംഗീകാരം ലഭിച്ചെങ്കിലും വിതരണത്തിനും ഉപയോഗത്തിനും ഐസിഎംആര്‍ അനുമതി വേണം.

Read more at: പരിശോധന കിറ്റിന് ഐസിഎംആര്‍ അനുമതി കാത്ത് കേരളം ...

6:00 AM IST

കോട്ടയത്ത് ഇന്ന് മുതൽ കർശന നിയന്ത്രണം

ആറ് ദിവസത്തിനിടെ 17 പേർ രോഗബാധിതരായതോടെ കോട്ടയം റെഡ് സോണായി. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 7 വാർഡുകളും തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. 

Read more at: കോട്ടയത്ത് ഇന്നുമുതൽ കർശനനിയന്ത്രണം; ജനം പുറത്തിറങ്ങരുതെന്ന് നിർദേശം ...

6:46 PM IST:

കേന്ദ്രമന്ത്രിസഭാ യോഗം നാളെയില്ല. യോഗം ഈയാഴ്ചയില്ലെന്ന് ഉന്നതവൃത്തങ്ങൾ

6:42 PM IST:

ചെന്നൈയിൽ രോഗ വ്യാപനം ഇരട്ടിക്കുന്നു. ഇന്ന് മാത്രം 103 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിലാകെ ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 2058 ആയി. ചെന്നൈയിൽ മാത്രം രോഗബാധിതർ 673. അതിർത്തി ജില്ലകളിൽ പുതിയ രോഗബാധിതർ കുറഞ്ഞു

6:41 PM IST:

കാസർകോട് ഇന്ന് കൊവിഡ് ബാധിച്ച ആൾക്ക് എങ്ങിനെ രോഗം വന്നുവെന്ന് വ്യക്തമല്ല. ഇയാൾ കഴിഞ്ഞ മാസം കർണാടക മടിക്കേരിയിൽ പോയിട്ടുണ്ട്. വീട്ടിൽ മറ്റാർക്കും കൊവിഡ് ബാധിചിട്ടില്ല.

6:07 PM IST:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30,000ത്തിലേക്ക്.

ഇത് വരെ രോഗം സ്ഥിരീകരിച്ചത് 29974 പേർക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 937 പേർ  ഇത് വരെ രോഗം ബാധിച്ച് മരിച്ചു.

S. No. Name of State / UT Total Confirmed cases (Including 111 foreign Nationals) Cured/Discharged/
Migrated
Death
1 Andaman and Nicobar Islands 33 11 0
2 Andhra Pradesh 1259 258 31
3 Arunachal Pradesh 1 1 0
4 Assam 38 27 1
5 Bihar 346 57 2
6 Chandigarh 40 17 0
7 Chhattisgarh 37 32 0
8 Delhi 3108 877 54
9 Goa 7 7 0
10 Gujarat 3548 394 162
11 Haryana 296 183 3
12 Himachal Pradesh 40 22 1
13 Jammu and Kashmir 546 164 7
14 Jharkhand 103 17 3
15 Karnataka 520 198 20
16 Kerala 482 355 4
17 Ladakh 22 16 0
18 Madhya Pradesh 2368 361 113
19 Maharashtra 8590 1282 369
20 Manipur 2 2 0
21 Meghalaya 12 0 1
22 Mizoram 1 0 0
23 Odisha 118 37 1
24 Puducherry 8 3 0
25 Punjab 313 71 18
26 Rajasthan 2262 669 46
27 Tamil Nadu 1937 1101 24
28 Telengana 1004 321 26
29 Tripura 2 2 0
30 Uttarakhand 51 33 0
31 Uttar Pradesh 2043 400 31
32 West Bengal 697 109 20
Total number of confirmed cases in India 29974* 7027 937
*140 cases are being assigned to states for contact tracing
*States wise distribution is subject to further verification and reconciliation
*Our figures are being reconciled with ICMR

5:52 PM IST:

ഇടുക്കിയിൽ ഇന്ന് കളക്ടർ പറഞ്ഞ മൂന്നു കേസിൽ ഇനിയും വ്യക്തത വരണമെന്ന് മുഖ്യമന്ത്രി. നിലവിൽ അത് പൊസീറ്റീവ് കേസുകളുടെ കൂട്ടത്തിൽ കൂട്ടിയിട്ടില്ല. 

5:46 PM IST:

കൊവിഡ് ബാധിച്ച് സിആർപിഎഫ് ജവാൻ മരിച്ചു. ദില്ലിയിൽ ചികിത്സയിലായിരുന്ന ജവാനാണ് മരിച്ചത്

5:44 PM IST:

കോഴിക്കോട്ടും കൊവിഡ് ബാധിതരുടെ വിവരം ചോർന്നതായി പരാതി,  വടകര ആയഞ്ചേരി സ്വദേശിയായ കൊവിഡ് ബാധിതനോട് വിവരം തിരക്കി നിരവധി ഫോൺ കോളുകൾ, വിളിച്ചത് ദില്ലിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നുമെന്ന് കൊവിഡ് ബാധിതൻ, വിവരശേഖരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ
 
5:42 PM IST:

കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേർ ദുബായിൽ നിന്നെത്തിയവർ. മൂരിയാട് സ്വദേശികളാണിവർ. ചെറുവാഞ്ചേരി സ്വദേശിയായ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ദുബായിൽ നിന്നെത്തിയവർ 28 ദിവസം നിരീക്ഷണം പൂർത്തിയാക്കിയവരാണ്. 

5:38 PM IST:

കോട്ടയം ഇടുക്കി ജില്ലകളിൽ ജാഗ്രത ശക്തമാക്കുമെന്ന് മുഖ്യമന്ത്രി. സുരക്ഷാ ക്രമീകരണത്തിലോ നേരിയ പാളിച്ച പോലും ഉണ്ടാകരുതെന്ന് നിർദ്ദേശം നൽകി. ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകും. 

5:35 PM IST:

കോട്ടയം ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചയാളെ ആശുപത്രിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വിവാദം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി. ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.45 ന് റിസൾട്ട് കോട്ടയം ഡിഎംഒക്ക് ലഭിച്ചത് മുതൽ നടപടി സ്വീകരിച്ചു. ഇന്നലെ ജില്ലയിൽ മാത്രം 162 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ഓരോ പേരെയും ആംബുലൻസ് അയച്ച് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന് അവരെ വീട്ടിൽ തിരികെ വിടുന്നു. യാത്ര കഴിഞ്ഞാൽ ആംബുലൻസ് അണുനശീകരണം ചെയ്യണം. ഇന്നലെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവരെ രാത്രി എട്ടരയ്ക്ക് മുൻപ് ആശുപത്രിയിലെത്തിച്ചു. വീഴ്ച സംഭവിച്ചിട്ടില്ല. പിന്നെന്തിനാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകുന്നുവെന്ന് ചർച്ച നടത്തിയതെന്ന് ബന്ധപ്പെട്ട മാധ്യമങ്ങൾ പരിശോധിക്കണം

5:33 PM IST:

സാമ്പിളുകൾ ശേഖരിക്കാനുള്ള വൈറൽ ട്രാൻസ്പോർട്ട് മീഡിയത്തിന് ക്ഷാമം. കേരളത്തിൽ പബ്ലിക് ലബോറട്ടറി ഇത് തയ്യാറാക്കുന്നുണ്ട്. ഇവിടെ ക്ഷാമമില്ല.

5:32 PM IST:

2.76 ലക്ഷം പേർ നോർക്കാ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു. 150 രാജ്യങ്ങളിൽ നിന്നുള്ളവർ രജിസ്റ്റർ ചെയ്തു. ഇത് സംബന്ധിച്ച് വിവര ശേഖരണ ചുമതല നോർക്കയ്ക്കാണ്.

5:32 PM IST:

സമുദ്രമാർഗം പ്രവാസികളെ നാട്ടിലെത്തിക്കാൻ അഭിപ്രായം ഉയർന്നു. ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനം എടുക്കണം. അങ്ങിനെ ഒരു സാഹചര്യം ഉണ്ടായാൽ തുറമുഖം കേന്ദ്രീകരിച്ചും സൗകര്യമൊരുക്കും.

5:29 PM IST:

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ സ്വന്തം ആരോഗ്യനിലയെ കുറിച്ച് അന്നന്ന് ആരോഗ്യവിഭാഗത്തിന് വിവരം നൽകണം. അത് ലഭിക്കുന്നില്ലെങ്കിൽ ആരോഗ്യപ്രവർത്തകർ വീട്ടിൽ പോയി വിവരം ശേഖരിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സഹായമൊരുക്കാൻ വാർഡ് തല സമിതിക്ക് ചുമതല. വീടുകളിൽ കഴിയാൻ സാധിക്കാത്തവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ ക്വാറൻ്റീനിൽ കഴിയാം.

5:28 PM IST:

രോഗ ലക്ഷണം ഇല്ലാത്തവരെ വീടുകളിൽ ക്വാറന്‍റീൻ  ചെയ്യും. തിരിച്ചെത്തുന്നവരെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് വീടുകളിൽ എത്തിക്കുന്നത് പൊലീസായിരിക്കും. നേരെ വീട്ടിലെത്തി എന്ന് ഉറപ്പാക്കാനാണിത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് വൈദ്യ പരിശോധന ഉറപ്പാക്കും. ഇക്കാര്യത്തിൽ സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഓരോ പഞ്ചായത്തിലും സൗകര്യവും ക്രമീകരണവും ഉണ്ടാകും. ടെലിമെഡിസിൻ സൗകര്യം ഉണ്ടാകും. മൊബൈൽ മെഡിക്കൽ യൂണിറ്റും ഏർപ്പെടുത്തും. ആരോഗ്യപ്രവർത്തകർ കൃത്യമായ ഇടവേളകളിൽ നിരീക്ഷണത്തിൽ കവിയുന്നവരെ വീടുകളിൽ സന്ദർശിക്കും.

5:26 PM IST:

കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഈ കമ്മിറ്റിയിലുണ്ടാകും. വിമാനത്താവളങ്ങളിൽ വിപുലമായ പരിശോധനക്ക് സൗകര്യം ഉണ്ടാകും. വൈദ്യപരിശോധന ലഭ്യമാക്കും. ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവമനക്കാരെയും നിയോഗിക്കും. തിക്കും തിരക്കുമില്ലാതെ എല്ലാ സുഗമമായി നടത്താൻ സൗകര്യം ഒരുക്കും. പൊലീസിന് ആവശ്യമായ ചുമതല നൽകി.

5:26 PM IST:

പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലേക്കാണ് കൂടുതൽ പേരെത്തുകയെന്ന് മുഖ്യമന്ത്രി. ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുൻപ് തന്നെ ലഭ്യമാക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.

5:25 PM IST:

പ്രവാസികൾ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുമ്പോൾ കേന്ദ്രസർക്കാർ പ്രത്യേക വിമാനം എപ്പോൾ അനുവദിച്ചാലും അവരെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി. പ്രവാസികൾ തിരികെ വരുമ്പോൾ ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങൾക്ക് സെക്രട്ടറി തല സമിതി രൂപീകരിച്ചു.

5:21 PM IST:

കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയകുഴപ്പം ഉണ്ട്. ഏതൊക്കെ കടകൾ ഏത് സമയത്ത് തുറക്കണം എന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡമുണ്ട്. അത് പാലിക്കണം. വിരുദ്ധമായ രീതി ഇല്ലെന്ന് ഉറപ്പാക്കണം. മാനദണ്ഡങ്ങളിൽ അവ്യക്തത ഉണ്ടെങ്കിൽ വ്യക്തത വരുത്തും.

5:21 PM IST:

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണത്തിൽ കൂടുതൽ ഇടപെടൽ വേണം. ചിലയിടത്ത് മാലിന്യം കുമിഞ്ഞുകിടക്കുന്നുണ്ട്. അവ നിർമ്മാർജ്ജനം ചെയ്യണം. നിർദ്ദേശങ്ങൾ നേരത്തെ തന്നെ നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഗൗരവം ഉൾക്കൊണ്ട് നടപടിയെടുക്കണം. ശുചീകരണ രംഗത്ത് ഏർപ്പെട്ട ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇവ നിർവഹിക്കാൻ സാധിക്കില്ലെങ്കിൽ അതിഥി തൊഴിലാളികളെ ഉപയോഗിക്കാൻ നിർദ്ദേശിച്ചിരുന്നു. അവർക്ക് തൊഴിൽ ഇല്ലാത്ത ഘട്ടത്തിൽ ഈ രീതിയിൽ തൊഴിൽ ലഭിക്കുന്നത് സഹായകരമാകും.

5:20 PM IST:

രണ്ട് ദിവസമായി റോഡുകളിലും കമ്പോളങ്ങളിലും തിരക്കുണ്ട്. തിരുവനന്തപുരത്ത് തന്നെ നല്ല വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. പല മാർക്കറ്റുകളിലും ശാരീരിക അകലം പാലിക്കാതെ ആൾക്കൂട്ടം ഉണ്ടാകുന്നു. പൊലീസും ജില്ലാ ഭരണ സംവിധാനങ്ങളും ശക്തമായി ഇക്കാര്യത്തിൽ ഇടപെടണം.

5:20 PM IST:

മഴ ആരംഭിച്ചതോടെ പനിയും മറ്റും വരുന്നുണ്ട്. ആശുപത്രികളിൽ രോഗികളുടെ വരവ് കൂടി. മെഡിക്കൽ കോളേജുകളിൽ ഒപികളിൽ തിരക്ക് വർധിച്ചു. നാം കാണേണ്ടത് ആശുപത്രികളാണ് രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങൾ. അതുൾക്കൊണ്ട് ശാരീരിക അകലവും സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാൻ പ്രത്യേകം ഇടപെടണം. ആരോഗ്യവകുപ്പ് ഇത് ശ്രദ്ധിക്കും. സ്വകാര്യ ആശുപത്രികളിലും അശ്രദ്ധ ഉണ്ടാകരുത്.

5:17 PM IST:

റബ്ബർ കർഷകർക്ക് റെയിൻ ഗാർഡിങ് സാമഗ്രികൾ കിട്ടാത്തത് പരാതിയായിരുന്നു. ഇതിനാവശ്യമായ എല്ലാ സാമഗ്രികളും ലഭ്യമാക്കാൻ നിർദ്ദേശം നൽകി.  

5:15 PM IST:

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ആളുകളെ അതിർത്തിയിൽ എത്തുമ്പോൾ പരിശോധിക്കും. എല്ലാ വകുപ്പുകളുമായും യോജിച്ചാണ് ഈ പ്രവർത്തനം നടത്തുക. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായും ഏകോപനം നടത്തും. പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്കാണ് ഏകോപന ചുമതല. നിരീക്ഷണത്തിന് കൂടുതൽ നിബന്ധന ഏർപ്പെടുത്തും.

5:14 PM IST:

പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന് മുഖ്യമന്ത്രി. ഇത് ദൈനം ദിന ജീവിതത്തിന്‍റെ ഭാഗമാക്കണം. ഇതിൽ വലിയ അലംഭാവം കാണുന്നു. സ്കൂളുകളിലും യാത്രകളിലും ആൾക്കാർ കൂടുന്ന ഇടങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് പിണറായി വിജയൻ.

5:12 PM IST:

സാമ്പത്തിക മേഖല, കൃഷി, വ്യവസായം, ഐടി, ടൂറിസം എന്നീ രംഗത്തുണ്ടായ തിരിച്ചടികൾ മറികടക്കാൻ പെട്ടെന്നാവില്ലെന്ന് മുഖ്യമന്ത്രി. അതത് മേഖലയിലെ വിദഗ്ദ്ധരുമായി ചർച്ച ചെയ്ത് വിശദമായ പദ്ധതി തയ്യാറാക്കണം. നാട് പുറകോട്ട് പോകാതിരിക്കാനുള്ള പദ്ധതികൾ രൂപപ്പെടുത്തും. വകുപ്പ് സെക്രട്ടറിമാർക്ക് ഇതിന്റെ ചുമതല നൽകി. വകുപ്പുകൾ പ്രത്യേകം പദ്ധതികൾ തയ്യാറാക്കും ഇവ സമാഹരിച്ച് സംസ്ഥാനത്തിന്‍റെയാകെ പദ്ധതിക്ക് രൂപം നൽകും. ആസൂത്രണ ബോർഡും വിശദമായ പഠനം നടത്തും.

5:12 PM IST:

കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാര്യങ്ങൾ ഒന്നുകൂടി ഗൗരവത്തോടെ പരിശോധിക്കും. ലോക്ക് ഡൗൺ പൂർണ്ണമായി വിലയിരുത്തി മെയ് മൂന്നോടെ പുതിയ തീരുമാനത്തിലേക്ക് പോകും. എല്ലാ മേഖലകളെ കുറിച്ചും വിശദമായി വിലയിരുത്തി നിലപാടെടുക്കും

5:09 PM IST:

കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് കാസർകോട്, 175. കാസർകോട് ജനറൽ ആശുപത്രിയിൽ 89 പേരെ ചികിത്സിച്ച് ഭേദമാക്കി. ഇവിടുത്തെ അവസാനത്തെ രോഗിയെയും ഇന്ന് വിട്ടയച്ചു. 200 പേരടങ്ങിയ അവിടുത്തെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി. 

5:09 PM IST:

ആരോഗ്യ പ്രവർത്തകർ അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടിയവർ എന്നിവരിൽ നിന്ന് 885 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 801 നെഗറ്റീവാണ്. ഇന്നലെ 3101 സാമ്പിളുകൾ സംസ്ഥാനത്തെ 14 ലാബുകളിൽ പരിശോധിച്ചു. 2682 എണ്ണം നെഗറ്റീവാണ്. പോസിറ്റീവായത് മൂന്ന്. 391 റിസൾട്ട് വരാനുണ്ട്. 25 സാമ്പിളുകൾ പുനപരിശോധനക്ക് അയച്ചു. പോസിറ്റീവായവരെ കണ്ടെത്തി ആശുപത്രിയിലാക്കി.

5:07 PM IST:

സംസ്ഥാനത്ത് ഇത് വരെ  485 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവിൽ ചികിത്സയിൽ. ഇതുവരെ 23980 സാമ്പിളുകൾ പരിശോധിച്ചു. 23277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി

5:05 PM IST:

സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൂടി കൊവിഡ് ഭേദമായി. കാസർകോട് രണ്ട് പേർക്കും, കണ്ണൂരിൽ രണ്ട് പേർക്കുമാണ് രോഗം ഭേദമായത്. 
 
5:04 PM IST:

സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കണ്ണൂർ 3, കാസർകോട് 1 എന്ന നിലയിലാണ് പോസിറ്റീവ് കേസുകൾ. 
 
5:03 PM IST:

മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ നാളെ (29-04-2020) വൈകുന്നേരം മുതൽ ആരംഭിക്കും. നോർക്കയുടെ www.registernorkaroots.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 

5:03 PM IST:

ദുബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂർ അടാട്ട് പുരനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തിൽപറമ്പിൽ രാമകൃഷ്ണന്‍റെ മകൻ ശിവദാസാണ് മരിച്ചത്.

4:40 PM IST:

അനുമതിയില്ലാതെ ആരും പ്ളാസ്മാ തെറാപ്പി ട്രയൽ  നടത്തരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

4:38 PM IST:

കശ്മീരിലെ അനന്ത് നാഗിൽ കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന് ചാടി പോകാൻ ശ്രമം നടത്തി. ഇയാളെ പൊലീസ് പിടികൂടി

4:25 PM IST:

കൊവിഡിന് പ്ളാസ്മ തെറാപ്പി എന്ന ഒരു ചികിത്സ നിലവിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം. പ്ളാസ്മ തെറാപ്പിക്കായുള്ള പരിശോധന മാത്രമാണ് നടക്കുന്നത്, പ്ളാസ്മ തെറാപ്പി വിജയമെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ലെന്ന് കേന്ദ്രം. 

4:23 PM IST:

രോഗമുക്തരായവരുടെ ശതമാനം വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തരാകുന്നവരുടെ തോത് 23.3 ശതമാനം ആയി. 

4:11 PM IST:

 കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെസി ജോസഫ് എംഎൽഎക്ക് യാത്രാനുമതി നിഷേധിച്ച് പൊലീസ്. കണ്ണൂരിൽ പോകണമെന്ന് ആവശ്യപ്പെട്ടാണ് കെസി ജോസഫ് അപേക്ഷ നൽകിയിരുന്നത്. റെഡ് സോണായ കണ്ണൂരിലേക്ക് നിവലിൽ യാത്രാനുമതി നൽകാനാകില്ലെന്ന് പറ‍ഞ്ഞാണ് പൊലീസ് അപേക്ഷ തള്ളിയത്. 

4:10 PM IST:

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന് വന്നുചേര്‍ന്ന അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്ക് ഈ മാസവും പകുതി ശമ്പളം മാത്രം നൽകുകയോള്ളൂവെന്ന് ആന്ധ്രപ്രദേശ് സർക്കാർ. വിരമിച്ച സർക്കാർ ജീവനക്കാർക്കുള്ള പെൻഷനും പകുതിയായിരിക്കും നൽകുക. 

3:03 PM IST:

സംസ്ഥാനത്ത് ഇന്ന് കൂടുതൽ കൊവിഡ് പരിശോധനാ ഫലം പുറത്തുവരും. കഴിഞ്ഞ ദിവസം എടുത്ത മൂവായിരത്തിലേറെ സാംപിളുകളിൽ നിന്നുള്ള ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസം മുൻപാണ് 3000 പേരുടെ സാപിളുകളെടുത്തുള്ള അധിക പിസിആർ പരിശോധന കേരളം തുടങ്ങിയത്. ഇതിൽ ഉൾപ്പെട്ട ഫലങ്ങളടക്കം ഇന്ന് പ്രതീക്ഷിക്കുന്നു. ഹോട്സ്പോട്ട് പ്രദേശങ്ങളിലെ റാൻഡം പരിശോധനയാണ് നടന്നത്. 

Read more at: കേരളം ഇന്ന് പ്രതീക്ഷിക്കുന്നത് മൂവായിരത്തോളം സാമ്പിൾ ഫലങ്ങൾ, കേസുകൾ കൂടിയേക്കും ...

3:01 PM IST:

പ്രത്യേക ഉത്തരവിലൂടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച്. സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി, ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. 

Read more at: ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിന് രണ്ട് മാസത്തേക്ക് സ്റ്റേ, അവ്യക്തമെന്ന് ഹൈക്കോടതി ...

2:40 PM IST:

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കർണാടക സർക്കാർ ഓൺലൈൻ ചെസ് മത്സരം സംഘടിപ്പിക്കുന്നു. മെയ് രണ്ടിനും മൂന്നിനുമാണ് സ്വകാര്യ ആപ്പ് വഴി മത്സരം. രാജ്യത്തെവിടെയുളളവർക്കും അൻപത് രൂപ പ്രവേശനഫീസ് നൽകി മത്സരത്തിൽ പങ്കെടുക്കാം.ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

2:16 PM IST:

രാജസ്ഥാനിലെ ഉദയ്പൂരിൽ മലയാളി നഴ്സിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഉദയ്പൂർ മെഡിക്കൽ കോളേജിലെ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. 

2:09 PM IST:

വിദേശത്തു നിന്നും നാട്ടിലേക്കെത്താനായി നോർക്ക വഴി രജിസ്റ്റർ ചെയ്തവരുടെ എണ്ണം രണ്ട് ലക്ഷത്തി അറുപതിനായിരമായി. ഗർഭിണികളടക്കമുള്ള മുൻഗണനാ വിഭാഗത്തെ എങ്കിലും അടിയന്തിരമായി നാട്ടിലെത്തിക്കണണെന്നാണ് കേരളത്തിൻറെ ആവശ്യം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്ക് നോർക്കയുടെ പ്രത്യേക വെബ് സൈറ്റ് വഴി നാളെ മുതൽ രജിസ്ട്രേഷൻ നടത്താം.
 
1:00 PM IST:

സംസ്ഥാനത്ത് അടിയന്തിര സ്വാഭാവമുള്ള പൊതുമരാമത്ത് പണികൾ പുനരാരംഭിക്കാൻ ഉത്തരവ്. മഴക്കാലം കണക്കിലെടുത്താണ് തീരുമാനം. റോഡുകൾ, ദേശീയപാത, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടെ സംസ്ഥാനത്ത ആകെ 628 പദ്ധതികൾക്കാണ് അനുമതി. 

12:48 PM IST:

സൗദിയിൽ കുടുങ്ങിയ ഗർഭിണികളായ നഴ്സ് മാർക്ക് ആവശ്യമായ സഹായമൊരുക്കാൻ ഹൈക്കോടതി ഉത്തരവ്. നോഡൽ ഓഫിസർക്കാണ് കോടതി നിർദേശം നൽകിയത്. ഡീൻ കുര്യാക്കോസ് എം പി യുടെ ഹരജിയിലാണ് കോടതി ഇടപെടൽ ഹർജി 5 ന് വീണ്ടും പരിഗണിക്കും. 

12:33 PM IST:

നീയി ആയോഗ് ആസ്ഥാനമായ നീതി ഭവനിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നീതി ആയോഗ് കെട്ടിടം അടച്ചു.

12:11 PM IST:

രോഗപ്രതിരോധത്തിൽ പുരോഗതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. രോഗം ഇരട്ടിക്കുന്ന ദിവസം 10.9 ആയിയെന്നും  17 ജില്ലകളിൽ 28 ദിവസത്തിനകം പുതിയ കൊവിഡ് കേസുകൾ ഇല്ലെന്നും ആരോഗ്യമന്ത്രി. നിലവിൽ 300 ജില്ലകളിൽ കൊവിഡ് ബാധിതരില്ല. 

12:55 PM IST:

പീരുമേട് എംഎൽഎ ഇ എസ് ബിജിമോൾ നിരീക്ഷണത്തിൽ

12:04 PM IST:

ഇടുക്കിയിൽ നിയന്ത്രണം കർശനമാക്കണമെന്ന് മന്ത്രി എം എം മണി . 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഗുരുതര സ്ഥിതിവിശേഷം.

11:54 AM IST:

മൂന്നുപേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ. രോഗം സ്ഥിരീകരിച്ചത് ഇന്നലെ രാത്രിയോടെ. മൂവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി കളക്ട‍റുടെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിനോട്. ആരോഗ്യ പ്രവർത്തക, നഗരസഭാംഗം, ജനപ്രതിനിധി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ നഗരസഭാംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചു . രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ മരിയാപുരം സ്വദേശി. ഇടുക്കിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 17 ആയി.

Read more at: ഇടുക്കി ജില്ലയിൽ മൂന്നുപേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ ...

11:09 AM IST:

ചെന്നൈയിൽ സർക്കാർ ആശുപത്രിയിൽ നിന്ന് കൊവിഡ് ബാധിതൻ ഓടിപ്പോയി. രോഗി രക്ഷപ്പെട്ട വിവരം അധികൃതർ അറിയുന്നത് വീട്ടുകാർ വിളിച്ച് അറിയിച്ചപ്പോൾ മാത്രം. അന്വേഷിച്ചെത്തിയ പൊലീസിനെ രോഗം പരത്തുമെന്ന് പറഞ്ഞ് രോഗി ഭീഷണിപ്പെടുത്തി. 

11:02 AM IST:

ഗൾഫ് മേഖലയിൽ ആശങ്കയൊഴിയാതെ കൊവിഡ് വ്യാപന നിരക്ക് . നാളിതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 48,954 ആയി. 276 പേര്‍ മരിച്ചു. അതേസമയം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നോര്‍ക്കവഴി രജിസ്ട്രേഷന്‍ ചെയ്യുമ്പോഴും വിമാന ടിക്കറ്റിന് തുക കണ്ടെത്താനാവാതെ പ്രയാസത്തിലാണ് പലരും. ശമ്പളം മാനദണ്ഡമാക്കി താഴെതട്ടിലുള്ളവരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ശക്തമാകുകയാണ്. 

Read more at: ഗള്‍ഫില്‍ കൊവിഡ് ബാധിതര്‍ 48,954 ; നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് തുക പോലും ഇല്ലാതെ പ്രവാസികൾ ...
 
10:57 AM IST:

കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളിൽ അവസാനത്തെ ആളും ഇന്ന് ആശുപത്രി വിടും. കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച ആശുപത്രി ആണിത്.  89 പേരാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.

10:55 AM IST:

ചെന്നൈയിൽ ബാർബർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൽസരവാക്കം സ്വദേശിയായ 36 കാരനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിരവധി വീടുകളിൽ പോയി ജോലി ചെയ്തിരുന്ന ബാർബർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കം പുലർത്തിയ 32 പേരെ നിരീക്ഷണത്തിലാക്കി. 

11:03 AM IST:

 രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1543 പേർക്കാണ്. 

Read more at: രാജ്യത്ത് കൊവിഡ് മരണം 934; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ 1543 പേർക്ക് ...
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക

S. No. Name of State / UT Total Confirmed cases (Including 111 foreign Nationals) Cured/Discharged/
Migrated
Death
1 Andaman and Nicobar Islands 33 11 0
2 Andhra Pradesh 1183 235 31
3 Arunachal Pradesh 1 1 0
4 Assam 36 27 1
5 Bihar 345 57 2
6 Chandigarh 40 17 0
7 Chhattisgarh 37 32 0
8 Delhi 3108 877 54
9 Goa 7 7 0
10 Gujarat 3548 394 162
11 Haryana 296 183 3
12 Himachal Pradesh 40 22 1
13 Jammu and Kashmir 546 164 7
14 Jharkhand 82 13 3
15 Karnataka 512 193 20
16 Kerala 481 355 4
17 Ladakh 20 14 0
18 Madhya Pradesh 2168 302 110
19 Maharashtra 8590 1282 369
20 Manipur 2 2 0
21 Meghalaya 12 0 1
22 Mizoram 1 0 0
23 Odisha 118 37 1
24 Puducherry 8 3 0
25 Punjab 313 71 18
26 Rajasthan 2262 669 46
27 Tamil Nadu 1937 1101 24
28 Telengana 1004 321 26
29 Tripura 2 2 0
30 Uttarakhand 51 33 0
31 Uttar Pradesh 1955 335 31
32 West Bengal 697 109 20
Total number of confirmed cases in India 29435* 6869 934
*States wise distribution is subject to further verification and reconciliation
*Our figures are being reconciled with ICMR

11:08 AM IST:

ധാരാവിയിൽ കൊവിഡ് പരിശോധനയ്‌ക്കെത്തിയ 3 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

10:51 AM IST:

ഇടുക്കിയിലെ സ്ഥിതി നിലവിൽ ആശങ്ക ജനകമാണെന്ന് ഡീൻ കുര്യാക്കോസ് എം പി പ്രതികരിച്ചു. ജില്ലയിലെ പരിശോധനകളുടെ എണ്ണം കൂട്ടണം. പരിശോധന ഫലം അന്ന് തന്നെ കിട്ടാൻ നടപടി വേണമെന്നും ഡീൻ കുരിയാക്കോസ് ആവശ്യപ്പെട്ടു. രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് ഇടുക്കി ജില്ലയിൽ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

10:51 AM IST:

ഇടുക്കിയിൽ 23 കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാൾ ജോലി ചെയ്തിരുന്ന നിലമ്പൂർ ചന്തക്കുന്ന് ഇസാഫ് മൈക്രാ ഫിനാൻസ് ശാഖയിലെ 9 ജീവനക്കാരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോറന്‍റെനിൽ പ്രവേശിപ്പിച്ചു. 

Read more at: ഇടുക്കിയിൽ 23 കാരന് കൊവിഡ്; നിലമ്പൂരിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ 9 പേർ നിരീക്ഷണത്തിൽ ...
 
10:51 AM IST:

ഇടുക്കിയിൽ 23 കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാൾ ജോലി ചെയ്തിരുന്ന നിലമ്പൂർ ചന്തക്കുന്ന് ഇസാഫ് മൈക്രാ ഫിനാൻസ് ശാഖയിലെ 9 ജീവനക്കാരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോറന്‍റെനിൽ പ്രവേശിപ്പിച്ചു. 

Read more at: ഇടുക്കിയിൽ 23 കാരന് കൊവിഡ്; നിലമ്പൂരിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ 9 പേർ നിരീക്ഷണത്തിൽ ...
 
11:00 AM IST:

കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ദില്ലിയിലെ സ്വകാര്യ ആശുപത്രിയായ മാക്സ് എല്ലാ ജീവനക്കാരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കും. 24,000 ജീവനക്കാരെ പരിശോധിക്കുമെന്ന് മാക്സ് ഹെൽത്ത് കെയർ അറിയിച്ചു. ദില്ലിയിലെ രണ്ട് മാക്സ് ആശുപത്രികളിൽ മാത്രമായി ഇതുവരെ 43 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം വന്നത്. 

Read more at:  കൊവിഡ് പടരുന്നു, 24,000 ജീവനക്കാരുടെ പരിശോധന നടത്തുമെന്ന് സ്വകാര്യ ആശുപത്രി ...

10:48 AM IST:

മുംബൈ പൊലീസിലെ 55 വയസിന് മുകളിലുള്ളവരോടും ഏതെങ്കിലും രോഗത്തിന് ചികിത്സ തേടുന്നവരോടും ജോലിയിൽ നിന്ന് അവധിയെടുക്കാൻ നിർദ്ദേശം. മുംബൈയിൽ 3 പൊലീസുകാരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 

10:47 AM IST:

സമീപ ജില്ലകളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം. കോട്ടയം അടക്കം സമീപ ജില്ലകളിൽ  രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് ജില്ലാ അതിര്‍ത്തികൾ അടക്കാൻ കളക്ടര്‍ നിര്‍ദ്ദേശിച്ചത്. ഊടുവഴികളും ഇടറോഡുകളും പോലും കണ്ടെത്തി പൂര്‍ണ്ണമായും സീൽചെയ്യാനാണ് നിര്‍ദ്ദേശം. ജില്ല വിട്ടുള്ള യാത്രകൾ  പ്രത്യേക സാഹചര്യത്തിൽ അല്ലാതെ അനുവദിക്കില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. 

Read more at: പത്തനംതിട്ട ജില്ലാ അതിര്‍ത്തികൾ സീൽ ചെയ്യും; പഴുതടച്ച ജാഗ്രതക്ക് നിര്‍ദ്ദേശം നൽകി പിബി നൂഹ് ...

10:46 AM IST:

ഗുജറാത്തിൽ കൊവിഡ് 19 രോഗികളുടെ എണ്ണം ഗണ്യമായി കൂടുന്നു. നിലവിൽ സംസ്ഥാനത്ത് 3548 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് വരെ 162 പേ‍ർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 

10:44 AM IST:

ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് ചേരും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്യും. വീഡിയോ കോൺസിംഗ് വഴിയാണ് ചർച്ച

10:42 AM IST:

ദില്ലിയിൽ സൗത്ത് വെസ്റ്റ് ജില്ല മജിസ്‌ട്രേറ്റിന്‍റെ പേഴ്സണൽ സ്റ്റാഫിന് കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ല മജിസ്‌ട്രേറ്റ് നിരീക്ഷണത്തിൽ. 

10:41 AM IST:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 29000 കടന്നു. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 29435  ആയി. 6869 പേര്‍ക്ക് രോഗം ഭേദമായെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന കണക്ക്. 

Read more at: രാജ്യത്ത് കൊവിഡ് മരണം 934; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ 1543 പേർക്ക് ...

10:39 AM IST:

രാജ്യത്ത് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ ധാരാവിയിൽ നിയന്ത്രണങ്ങൾ പേരിന് മാത്രം. മാർക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ധാരാവിയിൽ കൊവിഡ് പരിശോധനയ്‌ക്കെത്തിയ ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടൊപ്പം ധാരാവിയിൽ ജോലി ചെയ്ത ആറ് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചു. 

Read more at: ധാരാവിയിൽ നിയന്ത്രണങ്ങൾ പേരിന് മാത്രം, മാർക്കറ്റുകളിൽ വൻ തിരക്ക്, പരിശോധനയ്‌ക്കെത്തിയ ഡോക്ടർക്കും കൊവിഡ്...

11:03 AM IST:

ഹരിയാനയിലെ അംബാലയിൽ കൊവിഡ്  രോഗത്തെ തുടർന്ന് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനിടെ ഗ്രാമീണരും പൊലീസും തമ്മിൽ സംഘർഷം. ഗ്രാമീണർ പൊലീസിനും ഡോക്ടർമാർക്കും എതിരെ കല്ലെറിഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ്. 

Read more at: മൃതദേഹം സംസ്ക്കരിക്കുന്നതിനിടെ കല്ലേറ്, ഹരിയാനയിൽ ആരോഗ്യപ്രവർത്തകർക്ക് പരിക്ക് ...

10:37 AM IST:

അമേരിക്കയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മാന്നാനം സ്വദേശി സെബാസ്റ്റ്യൻ ജോസഫ് വല്ലാത്തറക്കൽ ആണ് മരിച്ചത്. 63 വയസ്സായിരുന്നു. രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പതിനൊന്ന് വർഷമായി ചിക്കാഗോയിലാണ് ജോസഫ് ജോലി ചെയ്തിരുന്നത്. 

Read more at: അമേരിക്കയിൽ കൊവിഡ‍് ബാധിച്ച് മലയാളി മരിച്ചു
 
10:35 AM IST:

ഇടുക്കി മൂന്നാറിലെ കൊവിഡ് ബാധിതന്റെ രോഗ ഉറവിടം കണ്ടെത്താനാവാത്തത് ആരോഗ്യവകുപ്പിന് തലവേദനയാകുന്നു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഡ്രൈവർമാരെ നിരീക്ഷണത്തിലാക്കിയ കേന്ദ്രത്തിലെ ശുചീകരണത്തൊഴിലാളിയാണ് ഇയാളെന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. അതേസമയം റെഡ് സോണിലായതോടെ ജില്ലയിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാവും.

Read more at: മൂന്നാറിലെ കൊവിഡ് ബാധിതന്‍റെ രോഗ ഉറവിടം അജ്ഞാതം, ഇടുക്കിയിൽ ഇന്ന് മുതൽ കർശന നിയന്ത്രണം

10:34 AM IST:

കൊവിഡ് ബാധിച്ച് മലയാളി ലണ്ടനിൽ മരിച്ചു. കോട്ടയം വെളിയന്നൂർ സ്വദേശി അനൂജ് കുമാറാണ് മരിച്ചത്. 44  വയസായിരുന്നു. ലണ്ടനിൽ നഴ്സായിരുന്നു ഇദ്ദേഹം. 

10:33 AM IST:

ദില്ലിയിൽ കൊവിഡ് ബാധിതതരായ ആരോഗ്യ പ്രവർത്തകരുടെ എണ്ണം 230 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 233 പേർക്കാണ്. 21 ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ കൊവിഡ് ബാധിതരാണ്. 

10:31 AM IST:

ലോക്ഡൗണ്‍ മൂലം സംസ്ഥാനത്തെ ഐടി മേഖലയില്‍ 3000 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ നീണ്ടാല്‍ ഇരുപതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാം. വെല്ലുവിളികളെ പുതിയ സാധ്യതകളായി പ്രയോജനപ്പെടുത്തണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദശിക്കുന്നു.

Read more at: ലോക്ഡൗണിൽ പ്രതിസന്ധിയിലായി ഐടി മേഖല; കോടികൾ നഷ്ടം, ജോലി നഷ്ടപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ് ...

10:29 AM IST:

ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 3,062,775 ആയി ഉയർന്നു. രണ്ട് ലക്ഷത്തിന് പതിനൊന്നായിരം പേ‍ർ മരിച്ചു. 

Read more at: ലോകത്ത് കൊവിഡ് രോഗബാധിതർ 30 ലക്ഷം കടന്നു

10:25 AM IST:

പ്രതിദിനം 3000 എന്ന തോതില്‍ കേരളം ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുമ്പോഴാണ് അനുമതികളില്‍ കുരുങ്ങി കിറ്റുകള്‍ വൈകുന്നത്. കിറ്റ് നിര്‍മ്മാണത്തിന് പൂര്‍ണ സജ്ജരാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്. അതും നിലവില്‍ വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍. 336 രൂപയാണ് ഒരു കിറ്റിന് വില. രോഗപ്രതിരോധ ശേഷി നേടിയവരിലെ ഐജിജി ആന്റിബോഡി രൂപപ്പെട്ടവരെ ടെസ്റ്റില്‍ കണ്ടെത്താം. കിറ്റിന് നേരത്തെ അംഗീകാരം ലഭിച്ചെങ്കിലും വിതരണത്തിനും ഉപയോഗത്തിനും ഐസിഎംആര്‍ അനുമതി വേണം.

Read more at: പരിശോധന കിറ്റിന് ഐസിഎംആര്‍ അനുമതി കാത്ത് കേരളം ...

10:24 AM IST:

ആറ് ദിവസത്തിനിടെ 17 പേർ രോഗബാധിതരായതോടെ കോട്ടയം റെഡ് സോണായി. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 7 വാർഡുകളും തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. 

Read more at: കോട്ടയത്ത് ഇന്നുമുതൽ കർശനനിയന്ത്രണം; ജനം പുറത്തിറങ്ങരുതെന്ന് നിർദേശം ...

കേരളത്തില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് മുക്തി, നാല് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, 485 പേര്‍ക്ക് മൊത്തം രോഗം സ്ഥിരീകരിച്ചു. അതില്‍ 123 പേര്‍ ചികിത്സയില്‍. 362 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി