കേരളത്തിൽ ഇന്ന് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, രോഗമുക്തി നേടിയത് 19 പേർ |Live

Covid 19 Deaths in India Cross 200 lockdown day 18 in India Live Updates from Kerala and all over the nation

ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ ധാരണ. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായി. ചില മേഖലകൾക്ക് കൂടി ഇളവ് നൽകാൻ സാധ്യത

7:40 PM IST

കൊവിഡിൽ മരണം 242 ആയി

കൊവിഡിൽ രാജ്യത്ത് മരണം 242 ആയി. ആകെ രോഗ ബാധിതരുടെ എണ്ണം നിലവിൽ 7529 ആണ്. 652 പേർക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. 

7:30 PM IST

കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ മരിച്ച മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ മരിച്ച മലയാളിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് നൂറണി സ്വദേശി രാജശേഖരൻ ചെട്ടിയാരാണ് ഇന്നലെ കോയമ്പത്തൂരിൽ മരിച്ചത്. ഏപ്രിൽ രണ്ടിനാണ് ഇയാളെ വയറുവേദനയെ തുടർന്ന് കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ചതിനെ ഇയാളുടെ മകനെയും ഭാര്യയെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്കാരം വെള്ളിയാഴ്ച കോയമ്പത്തൂരിൽ നടത്തി. 

6:55 PM IST

തമിഴ്നാട്ടിൽ കൊവിഡ് മരണം 10 ആയി

തമിഴ്നാട്ടിൽ മരണം 10 ആയി, ഈറോഡ് സ്വദേശി ഇന്ന് മരിച്ചു.

6:50 PM IST

കുവൈത്തിലെ കൊവിഡ് പോരാട്ടത്തിന് ഇന്ത്യൻ സംഘം

കുവൈത്ത്  സർക്കാരിന്റെ അഭ്യർഥന പ്രകാരമാണ് ഇന്ത്യൻ സംഘത്തെ അയച്ചത് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെട്ട 15 അംഗ സംഘമാണ് കുവൈത്തില്‍ എത്തിയത്. എന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

6:46 PM IST

ചെന്നിത്തലയുടെ ആരോപണം തള്ളി മുഖ്യമന്ത്രി

കേരള സർക്കാരിന്‍റെ ഐടി ഡിപാർട്ട്മെന്‍റിന്‍റെ ഒരു സോഫറ്റ് വെയർ  സേവനദാതാവാണ് ഈ കമ്പിനി, ശേഖരിക്കുന്ന ഡാറ്റാ ഇന്ത്യയിലെ സർവ്വറുകളിലാണ് സൂക്ഷിക്കുക, ഇതേ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘനടയും ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി. 

6:43 PM IST

തമിഴ്നാട്ടിൽ 58 പേർക്ക് കൂടി കൊവിഡ്

തമിഴ്നാട്ടിൽ 58 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ മൂന്ന് ഡോക്ടർമാർക്കും കൊവിഡ്. കൊവിഡ് ബാധിതർ 969 ആയി. 

6:34 PM IST

ലോക്ക് ഡൗൺ ഇളവിൽ തീരുമാനം കേന്ദ്ര തീരുമാനം വന്ന ശേഷം

ലോക്ക് ഡൌൺ ഇളവ് കേന്ദ്ര തീരുമാനം വന്ന ശേഷം കേരളം തീരുമാനിക്കും. ഹോട്ട് സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഇളവ് വേണം എന്നാണ് നിലപാടെന്ന് മുഖ്യമന്ത്രി.

6:34 PM IST

ലോക്ക് ഡൗൺ നീട്ടാതെ മറ്റ് മാർഗം ഇല്ലെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി

ലോക്ക് ഡൗൺ നീട്ടാതെ മറ്റ് മാർഗം ഇല്ലെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി. പ്രധാനമന്ത്രി രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ചീഫ് സെക്രട്ടറി കെ ഷൺമുഖം. പ്രധാനമന്ത്രി എന്ത് നിർദേശിക്കുന്നുവോ തമിഴ്നാട് അത് നടപ്പാക്കുമെന്നും ചീഫ് സെക്രട്ടറി. 

6:32 PM IST

അൺ എയ്ഡഡ് ജീവനക്കാർക്ക് മാനേജ്മെന്‍റ് ഉടൻ ശമ്പളം നൽകണം

6:30 PM IST

ആമ്പുലൻസിൽ ആളുകൾ അനാവശ്യമായി യാത്ര ചെയ്യുന്ന് തെറ്റ്

[ആമ്പുലൻസിൽ ആളുകൾ അനാവശ്യമായി യാത്ര ചെയ്യുന്ന് തെറ്റെന്ന് മുഖ്യമന്ത്രി. പല മാർഗ്ഗങ്ങളിലുടെ ലോക് ഡൗൺ ലംഘിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി. 

6:27 PM IST

ദില്ലിയിലെ ഷെൽറ്റർ ഹോമിൽ തീപിടുത്തം

ദില്ലിയിലെ ഷെൽറ്റർ ഹോമിൽ തീപിടുത്തം. കുടിയേറ്റ തൊഴിലാളികളെ അടക്കം താമസിപ്പിച്ചിരിക്കുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്.  കശ്മീരീ ഗേറ്റിലെ ഷെൽട്ടർ ഹോമിലാണ് തീപിടുത്തം. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി. 

6:21 PM IST

കാസർകോട് രോഗം സ്ഥിരീകരിച്ചത് രണ്ട് കുട്ടികൾക്ക്

പത്തും എട്ടും വയസുള്ള രണ്ട് പെൺകുട്ടികൾക്ക് ആണ് ഇന്ന് കാസർക്കോട് കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസർകോട് കുഡ്‌ലു സ്വദേശിയായ ഇവരുടെ അമ്മ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ രണ്ടു പേരും ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. 

6:18 PM IST

കോഴിക്കോട് ഇന്ന് കൊവി‍ഡ് സ്ഥിരീകരിച്ചത് 67 കാരന്

കോഴിക്കോട്ട് കൊവിഡ് സ്ഥിരീകരിച്ചത് വടകര എടച്ചേരി സ്വദേശിക്കാണ്, 67 വയസാണ് ഇദ്ദേഹത്തിന്. മക്കൾ ദുബായിൽ നിന്ന് എത്തിയിരുന്നു. ആദ്യം പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. ഇപ്പോൾ പോസിറ്റീവ് ആയി. 

6:18 PM IST

ആന്ധ്രപ്രദേശിൽ 24 പേർക്ക് കൂടി കൊവിഡ്

ആന്ധ്രപ്രദേശിൽ 24 പേർക്ക് കൂടി കൊവിഡ്  കൊവിഡ് സ്ഥിരീകരിച്ചു.

6:17 PM IST

ഇഎസ്ഐ മാനദണ്ഡത്തിൽ കൊവിഡ് കൂടി ഉൾപ്പെടുത്തണം

ഇഎസ്ഐ മാനദണ്ഡത്തിൽ കോവിഡ് കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. 3 മാസത്തേക്ക് 645000 ടൺ അരി വേണം കേരളത്തിന് ഇത് മുടക്കമില്ലാതെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. 

6:16 PM IST

പ്രവാസികൾക്ക് സഹായം നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി.

പ്രവാസികളെ സഹായിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫ്രൻസിംഗിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. പ്രവാസികളെ തിരികെ മടങ്ങാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രവാസികൾക്ക് സഹായം നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണം. ലേബർ ക്യാമ്പുകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി. 
 
6:14 PM IST

അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ ആവശ്യപ്പെട്ടു

അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാനായി പ്രത്യേക നോൺസ്റ്റോപ്പ് ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. 
 
6:13 PM IST

ലോക്ക് ഡോൺ പൂർണ്ണമായും പിൻവലിക്കേണ്ട സ്ഥിതിയായില്ല

ലോക്ക് ഡോൺ പൂർണ്ണമായും പിൻവലിക്കേണ്ട സ്ഥിതിയായില്ലെന്ന് മുഖ്യമന്ത്രി. ഇളവ് പടിപടിയായി മാത്രമേ പിൻവലിക്കാവൂ, ഹോട്സ്പോട്ട് സ്ഥലങ്ങളിൽ ഏപ്രിൽ 30 വരെ നിലവിലെ നിയന്ത്രണം വേണം. ഹോട്സ്പോട്ട് അല്ലാത്ത ജില്ലകളിലെ ഇളവുകൾക്ക് സംസ്ഥാനങ്ങൾക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി. 

Read more at: 'ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കാറായില്ല'; കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി ...

6:11 PM IST

ഇത് വരെ പരിശോധിച്ചത് 14163 സാമ്പിളുകൾ

 ഇതുവരെ 14163 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.12718  എണ്ണം നെ​ഗറ്റീവായെന്ന് മുഖ്യമന്ത്രി.

6:10 PM IST

19 പേർക്ക് രോഗം ഭേദമായി

കൊവിഡ് ചികിത്സയിലുള്ള 19 പേർക്ക് ഇന്ന് നെഗറ്റീവായി കാസർകോട് ഒൻപത് പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2 ,തൃശ്ശൂർ ഒന്ന്. ഇതുവരെ 371 പേർക്കാണ് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചത്. 228 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 

Read more at: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴി വൈറസ് ബാധ ...
 
6:08 PM IST

കേരളത്തിൽ ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, കണ്ണൂർ ഏഴ് പേർക്കും, കാസർകോട് രണ്ട് പേർക്കും, കോഴിക്കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 19 പേർക്ക് രോഗം ഭേദമായി. 

Read more at: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴി വൈറസ് ബാധ ...

6:07 PM IST

ഈസ്റ്റർ ആശംസിച്ച് മുഖ്യമന്ത്രി

കൊവിഡ് 19ന്‍റെ വെല്ലുവിളിക്കിടയിലും പ്രത്യാശയുടെ ഈസ്റ്റർ ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. " ഏത് പീഡനാനുഭവത്തിനും അപ്പുറം അതിജീവനത്തിൻ്റേതായ പ്രഭാതമുണ്ട് എന്നാണ് ഈസ്റ്റർ പഠിപ്പിക്കുന്നത്. ലോകം കൊവിഡ് 19 എന്ന പീഠനാനുഭവത്തിലൂടെ കടന്നു പോകുന്ന ഘട്ടമാണിത്. ഈ യാതനയുടെ ഘട്ടത്തെ മറികടക്കാനുള്ള കരുത്ത് കൂടിയാണ് ഈസ്റ്റർ നൽകുന്നത്. വൈഷമ്യഘട്ടമാണെങ്കിലും ഏവർക്കും ഈസ്റ്റർ ആശംസകൾ "- മുഖ്യമന്ത്രി.

5:30 PM IST

ചെന്നൈയിൽ മൂന്ന് ഡോക്ടർമാർക്ക് കൂടി കൊവിഡ്

ചെന്നൈയിൽ മൂന്ന് ഡോക്ടർമാർക്ക്  കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈ സർക്കാർ ആശുപത്രിയിലെയും ഒരു സ്വകാര്യ ആശുപത്രിയിലെ  ഡോക്ടർമാർക്കുമാണ് കൊവിഡ്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കാൻ ശ്രമം. തമിഴ്നാട്ടിൽ 8 ഡോക്ടർമാർക്ക് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചു. 

5:30 PM IST

ജനങ്ങൾ സഹകരിച്ചാൽ ലോക്ക് ഡൗൺ വേഗം അവസാനിപ്പിക്കാമെന്ന് ഉദ്ദവ് താക്കറെ

ജനങ്ങൾ സഹകരിച്ചാൽ വേഗം ലോക് ഡൗൺ അവസാനിപ്പിക്കാമെന്ന് ഉദ്ദവ് താക്കറെ. എപ്രിൽ 30ന് സ്ഥിതി നിരീക്ഷിച്ച ശേഷം മാത്രം ലോക് ഡൗൺ പിൻവലിക്കുന്നതിൽ തീരുമാനം. 

5:12 PM IST

തൃശൂരിൽ 3 പേർക്ക് കൂടി രോഗം ഭേദമായി

തൃശൂരിൽ 3 പേർക്ക് കൂടി രോഗം ഭേദമായി. മാള സ്വദേശിയായ സൂറത്തിലെ വസ്ത്രവ്യാപാരിയുടെ മകൾ, വിദേശത്ത് നിന്നെത്തിയ ചാലക്കുടി സ്വദേശി, നിസാമുദ്ദീനിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിയെന്നിവരുടെ രോഗമാണ് ഭേദമായത്. രാവിലെ ഫ്രാൻസിൽ നിന്നെത്തിയ പൂങ്കുന്നം സ്വദേശിക്കും നെഗറ്റീവ് ആയിരുന്നു. ഇനി ചികിത്സയിലുള്ളത് 2 പേർ മാത്രം. ആകെ 13 പേരാണ് ചികിത്സയിലുണ്ടായിരുന്നത്.

4:58 PM IST

ഇടുക്കിയിൽ 4 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു

ഇടുക്കിയിൽ 4 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 

4:57 PM IST

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യില്ല

കൊവിഡ് പ്രതിരോധ നടപടികളുടെ ഫലം വ്യക്തമാകാൻ 3-4 ആഴ്ച വേണ്ടിവരുമെന്ന് മോദി. പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യില്ല .

4:25 PM IST

ലോക്ക്ഡൗണില്ലായിരുന്നെങ്കിൽ കൊവിഡ് കേസുകൾ ഉയർന്നേനയെന്ന് ആരോഗ്യമന്ത്രാലയം

ലോക്ക്ഡൗൺ ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ രാജ്യത്ത് കൊവിഡ് കേസുകൾ 41 ശതമാനം ഉയർന്നേനെ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് രണ്ട്‌ലക്ഷത്തോളം കൊവിഡ് കേസുകൾ ഉണ്ടാകുമായിരുന്നെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച ഐസിഎംആർ റിപ്പോർട്ട് മന്ത്രാലയം നേരത്തെ തള്ളിയിരുന്നു.

3:33 PM IST

ലോക്ക്ഡൗൺ നീട്ടിയെന്ന് സ്ഥിരീകരിച്ച് അരവിന്ദ് കെജ്രിവാൾ

ലോക്ക്ഡൗൺ നീട്ടിയെന്ന് സ്ഥിരീകരിച്ച് അരവിന്ദ് കെജ്രിവാൾ. പ്രധാനമന്ത്രി ഉചിതമായ തീരുമാനം എടുത്തെന്ന് കെജ്രിവാൾ. ഒരു സാമ്പത്തിക പാക്കേജിന് കൂടി സാധ്യത. ധനമന്ത്രിയുടെ നേതൃത്വത്തിൽ ഇതിനായി യോഗം തുടങ്ങി.സംസ്ഥാനങ്ങളുടെ അഭ്യർത്ഥന പരിഗണനയിലെന്ന് കേന്ദ്രത്തിന്‍റെ ഔദ്യോഗിക പ്രതികരണം. 

3:22 PM IST

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തേക്കും

പ്രധാനമന്ത്രി ഇന്ന് രാജ്യത്തതെ അഭിസംബോധന ചെയ്യാൻ സാധ്യത. 

3:22 PM IST

സുപ്രീം കോടതി വേനലവധി റദ്ദാക്കണം എന്ന് ബാർ അസോസിയേഷൻ

സുപ്രിം കോടതിയുടെ വേനൽ അവധി റദ്ദാക്കണം എന്ന്  ബാർ അസോസിയേഷൻ പ്രമേയം. കൊവിഡ് മൂലം കോടതി അടച്ചിട്ട പശ്ചാത്തലത്തിലാണ് പ്രമേയം. അടുത്ത 16 മുതൽ ജൂലൈ 5 വരെയാണ് വേനൽ അവധി.

3:00 PM IST

ലോക്ക് ഡൗൺ നീട്ടാൻ ധാരണ

ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ ധാരണ. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായി. ചില മേഖലകൾക്ക് കൂടി ഇളവ് നൽകാൻ സാധ്യത.

2:29 PM IST

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി പ്രസവിച്ചു

കൊവിഡ്  ബാധിച്ച് ചികിത്സയിലായിരുന്ന യുവതി പ്രസവിച്ചു. കാസർകോട് സ്വദേശിയായ യുവതിയാണ് പരിയാരം മെഡിക്കൽ കോളേജിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിക്കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തിൽ തുടരും. 

2:29 PM IST

ധാരാവിയിൽ വീണ്ടും കൊവിഡ് മരണം

ധാരാവിയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇവിടുത്തെ നാലാമത്തെ മരണമാണ് ഇത്. എൺപതു വയസുകാരനാണ് രോഗം ബാധിച്ച് മരിച്ചത്. 

2:24 PM IST

തമിഴ്നാട്ടിലും ആത്മഹത്യ

തമിഴ്നാട്ടിൽ കൊവിഡ് സംശയിച്ച് നിരീക്ഷണത്തിലായിരുന്ന 60 വയസ്സുകാരൻ ആശുപത്രിയിൽ തൂങ്ങി മരിച്ചു. അരിയാളൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം. കുടുംബപരമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ.  കൊവിഡ് നെഗറ്റീവാണെന്ന പരിശോധന ഫലം പിന്നീട് പുറത്തു വന്നു. 

2:22 PM IST

മഹാരാഷ്ട്രയിൽ 92 പേർക്ക് കൂടി കൊവിഡ്

92 പേർക്ക് കൂടി മഹാരാഷ്ട്രയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ 1666 പേർക്കാണ് മഹാരാഷ്ട്രയിൽ ഇത് വരെ കൊവിഡ് സ്ഥിരീകരികരിച്ചത്.

2:18 PM IST

കൊവിഡ് രോഗി ആത്മഹത്യ ചെയ്തു

നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തയാൾ മുംബൈയിൽ ആത്മഹത്യ ചെയ്തു. അസാം സ്വദേശിയായ 30കാരനാണ് അകോലയിലെ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയവേ  ആത്മഹത്യ ചെയ്തത്. അശുപത്രി ശുചി മുറിയിൽ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ചു. ഇന്നലെ ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു.

2:15 PM IST

പതിമൂന്ന് പേർ കൂടി കൊവിഡ് വിമുക്തരായി; കാസർകോടിന് ആശ്വാസ ദിനം

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള കാസർകോട് ജില്ലയിൽ നിന്നും പതിമൂന്ന് പേർ കൂടി രോ​ഗവിമുക്തരായി. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്നുള്ള അഞ്ചുപേർക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ചുപേർക്കും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്ന് പേർക്കുമാണ് രോഗം ഭേദമായത്. മെഡിക്കൽ ബോർഡിന്റെ അനുമതി കിട്ടുന്നതോടെ ഇവർ ആശുപത്രി വിടും. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 37 ആയി. 128 പേരാണ് ജില്ലയിൽ ഇനി ചികിത്സയിലുള്ളത്

1:42 PM IST

മാഹി സ്വദേശിയുടെ മൃതദേഹം പരിയാരത്ത് തന്നെ സംസ്കരിക്കും

മരിച്ച മാഹി സ്വദേശി മഹ്‌റൂഫിന്‍റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിന് സമീപം കോരൻപീടിക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും. 

1:21 PM IST

ധ്രുതപരിശോധന കിറ്റുകൾ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിമാർ

ധ്രുതപരിശോധന കിറ്റുകൾ സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിമാർ. പരിശോധന കിറ്റുകൾ നിശ്ചയിച്ച സമയത്ത് കിട്ടിയില്ലെന്ന് പരാതി

12:46 PM IST

കൊവിഡ് ഭീഷണി തുടരുന്നുവെന്ന് പ്രധാനമന്ത്രി

കൊവിഡ് ഭീഷണി തുടരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മോദി. മുഖ്യമന്ത്രിമാർക്ക് എന്താവശ്യത്തിനും തന്നെ വിളിക്കാമെന്നും പ്രധാനമന്ത്രി.

12:37 PM IST

സംസ്ഥാനത്തിന് കൈകാര്യം ചെയ്യാനാകുമോ എന്ന് ഹൈക്കോടതി

യുഎഇ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചാൽ എവിടെ പാർ‍പ്പിക്കുമെന്ന് ഹൈക്കോടതി. കൊവിഡ് പ്രതിരോധത്തിൽ കേരളം മുന്നിലാണ്. അത് ലോകം അംഗീകരിച്ചതാണ്. എന്നാൽ പ്രവാസികൾ കൂട്ടത്തോടെ വന്നാൽ സംസ്ഥാനത്തിന് അത് കൈകാര്യം ചെയ്യാനാകുമോയെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാരിന്‍റെ നിലപാട് കൂടി അറിയണമെന്ന് ഹൈക്കോടതി. കൂട്ടത്തോടെ പ്രവാസികളെത്തുമ്പോൾ ക്രമസമാധാന പ്രശ്നം വരെ ഉണ്ടാകാം. പ്രവാസികളുടെ കണക്കറിയാൻ കേന്ദ്ര സർക്കാർ ഓൺലൈൻ പോർട്ടൽ തുടങ്ങണമെന്നും ഗൾഫിൽ എത്ര പേർ കുടുങ്ങി കിടക്കുന്നു എന്നറിയാൻ ഇത് ആവശ്യമാണെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശം

12:33 PM IST

തൃശ്ശൂരിൽ ഇന്ന് ഒരാൾ കൂടി രോഗം ഭേഗമായി ആശുപത്രി വിടും

തൃശൂരിൽ ഇന്ന് ഒരാൾ കൂടി  രോഗം ഭേദമായി ആശുപത്രി വിടും. ഫ്രാൻസിൽ നിന്നെത്തിയ പൂങ്കുന്നം സ്വദേശിയാണ് രോഗം മാറി ആശുപത്രി വിടുന്നത്. എംബിഎ വിദ്യാർത്ഥിയായ ഇദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

12:18 PM IST

കേന്ദ്രം വിശദീകരണം നൽകണമെന്ന് കോടതി

യുഎഇയിലെ ഇന്ത്യക്കാരെ  നാട്ടിൽ എത്തിച്ചാൽ എവിടെ പാർപ്പിക്കുമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ എങ്ങനെ പ്രതികരിക്കും എന്ന്‌ അറിയണം. വിദേശത്തു നിന്നും ആളുകളെ കൊണ്ട് വരുമ്പോൾ ക്രമസമാധാന പ്രശ്നം ഉണ്ടായേക്കാം  എന്ന്‌ ഹൈക്കോടതി. കേന്ദ്ര സർക്കാർ എന്തൊക്ക നടപടികൾ ഇതുവരെ ചെയ്തെന്നു വിശദീകരിക്കണമെന്ന് കോടതി. 

12:08 PM IST

ലോക്ക് ഡൗൺ നീട്ടണമെന്ന് അരവിന്ദ് കെജ്രിവാൾ

ലോക്ക്ഡൗൺ നീട്ടണമെന്ന് അരവിന്ദ് കെജ്രിവാളും. ഏപ്രിൽ മുപ്പത് വരെ ലോക്ക് ഡൗൺ നീട്ടണമെന്നും ദേശീയ ലോക്കഡൗണാണ് വേണ്ടതെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വിഷയം സംസ്ഥാനങ്ങൾക്ക് വിടരുതെന്ന് കെജ്രിവാൾ. 

11:59 AM IST

ലോക്ക് ‍ഡൗൺ നീട്ടണമെന്ന് മഹാരാഷ്ട്ര

ലോക്ക്ഡൗൺ നീടണമെന്ന് മഹാരാഷ്ട്ര. ഏപ്രിൽ 30 വരെ നീട്ടണമെന്ന് ആവശ്യം. ഉദ്ധവ് താക്കറെ ഇക്കാര്യം യോഗത്തിൽ ആവശ്യപ്പെട്ടു. 

11:53 AM IST

മാഹി സ്വദേശിയുടെ സംസ്കാരം പരിയാരത്ത് തന്നെ നടത്തിയേക്കും

മാഹി സ്വദേശിയുടെ സംസ്കാരം പരിയാരം മെഡിക്കൽ കോളേജിന് സമീപത്തുതന്നെ നടത്താൻ ആലോചന. വീട്ടുകാരുമായി ജില്ലാ ഭരണകൂടം ചർച്ച നടത്തുന്നു. 

11:49 AM IST

കൊവിഡ് ബാധിച്ചത് സ്വകാര്യ ആശുപത്രിയിൽ നിന്നാണോ എന്ന് പരിശോധിക്കും.

കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിക്ക് നേരത്തെ ചികിത്സിച്ച ആശുപത്രിയിൽ നിന്നാണോ രോഗബാധ ഉണ്ടായത് എന്ന് പരിശോധിക്കുകയാണെന്ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ നാരായണ നായിക്. ആശുപത്രിയിലെ ഡോക്ടരും നേഴ്സുമാരടക്കം മുപ്പത് പേരുടെ സ്രവപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയുടെ വീഴ്ച സംബന്ധിച്ച് ജില്ലാ കളക്ടർ അന്വേഷണം നടത്തുന്നുണ്ടെന്നും ഡിഎംഒ ഏഷ്യാനെറ്റ് ന്യൂസിനോട്. 

11:26 AM IST

പ്രവാസികളുടെ കാര്യത്തിൽ കേന്ദ്രവും വിദേശ രാജ്യങ്ങളും തീരുമാനമെടുക്കണം

പ്രവാസികളെ തിരിച്ചെത്തിക്കൽ. കേന്ദ്ര സർക്കാരും വിദേശ രാജ്യങ്ങളും ആലോചിച്ച് എടുക്കേണ്ട തീരുമാനമാണെന്ന് മന്ത്രി കെ ടി ജലീൽ. പ്രവാസികൾ തിരിച്ച് വന്നാൽ ക്വാറന്‍റൈൻ ചെയ്യാൻ സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ ടി ജലീൽ. 

11:12 AM IST

കാസർകോട് രോഗം ഭേദമായ 10 പേർ ഇന്ന് ആശുപത്രി വിടും

കാസർകോഡ് ജില്ലയിൽ ഇന്ന് കൊവിഡ് ഭേദപെട്ട് 10 പേർ ആശുപത്രി വിടും. ജനറൽ ആശുപത്രിയിലുള്ള 5 പേരും ജില്ലാ ആശുപത്രിയിൽ നിന്നുള്ള 5 പേരും ആണ് ഇന്ന് ആശുപത്രി വിടുക. 

11:10 AM IST

ഗുജറാത്തിൽ 54 പുതിയ കേസുകൾ കൂടി

ഗുജറാത്തിൽ 54 പുതിയ കേസുകൾ കൂടി, ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 432 ആയി.

11:04 AM IST

പ്രധാനമന്ത്രി വിളിച്ച യോഗം തുടങ്ങി

ലോക്ക് ഡൗണിൽ തീരുമാനമെടുക്കാൻ പ്രധാനമന്ത്രി വിളിച്ച യോഗം തുടങ്ങി.

11:04 AM IST

വിശദീകരണവുമായി സ്വകാര്യ ആശുപത്രി

ചെറുവാഞ്ചേരി സ്വദേശിയും മരിച്ച മഹ്റുഫും ഐസിയുവിൽ പ്രത്യേകം മുറികളിലായിരുന്നെന്ന് സ്വകാര്യ ആശുപത്രി പിആർഒ. എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചിരുന്നുവെന്നും. ആശുപത്രിയിൽ വച്ച് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാൻ ഒരു സാധ്യതയുമില്ലെന്നും സ്വകാര്യ ആശുപത്രി പിആർഒ. 

10:58 AM IST

കാസർകോട്ട് സമൂഹ സർവ്വേയ്ക്കൊരുങ്ങി ആരോഗ്യവകുപ്പ്

കാസർകോട്ടെ 5 പഞ്ചായത്തുകളിലും രണ്ടു മുൻസിപ്പാലികളിലും സമൂഹ സർവ്വേയ്ക്ക് ഒരുങ്ങി ആരോഗ്യവകുപ്പ്. ചെമ്മനാട്, മധൂർ, പള്ളിക്കര, ഉദുമ, മൊഗ്രാൽപുത്തൂർ എന്നി പഞ്ചായത്തുകളും കാസറകോട് കാഞ്ഞങ്ങാട് നഗരസഭയിലും ആണ് പരിശോധന നടത്തുക.

10:58 AM IST

തലസ്ഥാനത്തുള്ള മാലിദ്വീപുകാർ 2 വിമാനങ്ങളിൽ ഇന്ന് നാട്ടിലേക്ക് പോകും.

16-ാം തീയതിയോട് കൂടി തിരുവനന്തപുരം ജനറൽ ആശുപത്രി കൊവിഡ് ആശുപത്രിയാകും. തലസ്ഥാനത്തുള്ള മാലിദ്വീപുകാർ 2 വിമാനങ്ങളിൽ ഇന്ന് നാട്ടിലേക്ക് പോകും. 

10:55 AM IST

മാഹി സ്വദേശിക്ക് കൊവിഡ് ബാധിച്ചത് സ്വകാര്യ ആശുപത്രിയിൽ നിന്നെന്ന് സൂചന

മാഹി സ്വദേശിക്ക് കൊവിഡ് ബാധിച്ചത് നേരത്തെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിൽ നിന്നെന്ന് സൂചന. മഹറൂഫ് ഐസിയുവിലുള്ളപ്പോൾ കൊവിഡ് സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശി അവിടെയുണ്ടായിരുന്നു. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ ഇരുവരും ഒരേ ഐസിയുവിലായിരുന്നു. ആശുപത്രിക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുകയാണെന്ന് ഡിഎംഒ നാരായണ നായിക് ഏഷ്യാനെറ്റ് ന്യൂസിനോട്.

10:47 AM IST

പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടു നൽകുന്നത് വൈകും

ലോക്ക് ഡൗൺ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടു നൽകുന്നത് വൈകും. പകർച്ചവ്യാധി ഓർഡിനൻസിൽ ഭേദഗതി വേണമെന്ന് ഡിജിപി. സർക്കാരിന് ശുപാർശ നൽകി. വാഹന ഉടമകളിൽ നിന്നും സത്യവാങ്ങ്മൂലം വാങ്ങി വിട്ടു നൽകുന്ന കാര്യവും ആലോചിക്കുന്നു. പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം പിഴ ഈടാക്കാനുള്ള അധികാരം കോടതിക്കു മാത്രം. സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് പിഴ ഈടാക്കാൻ അനുമതി നൽകണമെന്നാണ് ഡിജിപിയുടെ ശുപാർശ. ഇതിനായി നിയമ ഭേദഗതി കൊണ്ടു വരണം.

10:46 AM IST

കാസർകോട് ചില സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

കാസർകോട് ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് പോലുള്ള സ്ഥലങ്ങളിൽ ആണ് പ്രത്യേക നിയന്ത്രണം. അഞ്ചു വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പെട്രോളിംഗ് നടത്തും. ഈ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ ആണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജില്ലയിലെ ക്ലസ്റ്റർ ലോക്കിങ്ങിനു പുറമേ ആണിത്. 

10:35 AM IST

ഇൻഡോറിൽ ആയുർവേദ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു

മധ്യപ്രദേശിലെ ഇൻഡോറിൽ ആയുർവേദ ഡോക്ടർ കൊവിഡ് 19 ബാധിച്ച് മരിച്ചു. 65 വയസുകാരനാണ് മരിച്ചത്. ഇയാൾ കൊവിഡ് രോഗികളെ സ്വകാര്യ ക്ലിനിക്കിൽ  ചികിത്സിച്ചതായി സംശയം. 

10:35 AM IST

മലയാളി നഴ്സിനെ നിരീക്ഷണത്തിലാക്കി

കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ മലയാളി നേഴ്സിനെ കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നീരീക്ഷണത്തിലേക്ക് മാറ്റി

10:16 AM IST

ദേശീയ ലോക്ക്ഡൗൺ തുടരാൻ സാധ്യത

ഇരുപത് സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ തുടരണം എന്ന നിലപാടിൽ. ദേശീയ ലോക്ക്ഡൗൺ തുടരാൻ സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ. രോഗബാധ കുറഞ്ഞ ഇടങ്ങളിൽ ഇളവ് നല്കാൻ സംസ്ഥാനങ്ങളെ അനുവദിച്ചേക്കും. ട്രെയിൻ, വിമാന സർവ്വീസ് തല്ക്കാലം വീണ്ടും തുടങ്ങാനാവില്ലെന്ന് വിലയിരുത്തൽ. 

10:13 AM IST

ദില്ലിയിൽ കൊവിഡ് ബാധിതനെതിരേ കേസ്

ദില്ലിയിൽ കൊവിഡ് ബാധിതനെതിരെ കേസ്. കോൺഗ്രസ് മുൻ കൗൺസിലറിനെതിരെയാണ് കേസ്. നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് പോയ കാര്യം മറച്ചു വച്ചതിനാണ് കേസ്. ഇദ്ദേഹത്തിനും ഭാര്യക്കും മകൾക്കും കൊവിഡ് സ്ഥീരീകരിച്ചിരുന്നു. 

10:06 AM IST

മാഹി സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യ മന്ത്രി

കൊവിഡ് ബാധിച്ച മാഹി സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നു എന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വൈറസ് ബാധ കണ്ടെത്തുമ്പോൾ തന്നെ ശാരീരികമായി തീര്‍ത്തും അവശനായിരുന്നു അദ്ദേഹം. ഏപ്രിൽ 1 ആസ്റ്റർ മിംസ്ൽ വെച്ച് സാമ്പിൾ എടുത്തു പരിശോധിച്ചപ്പോഴാണ് രോഗം തെളിഞ്ഞത്. സമ്പര്‍ക്ക പട്ടിക മുഴുവനായും കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് നെഗറ്റീവ് ആയത് വലിയ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.

Read more at: കൊവിഡ് മരണം; മാഹി സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യ മന്ത്രി ...
 
9:57 AM IST

മാഹിയിൽ അടിയന്തരാവസ്ഥ തുടരുന്നു

മാഹിയിൽ അടിയന്തരാവസ്ഥ തുടരുന്നു. ചെറുകല്ലായി സ്ഥലത്ത് ആരും പുറത്തിറങ്ങരുത്

9:57 AM IST

ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാം എന്ന് യുഎഇ

സ്വദേശത്തേക്ക് മടങ്ങാൻ തയാറുള്ള ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാം എന്ന് യുഎഇ. യുഎഇ അംബാസിഡർ അഹമ്മദ് അൽ ബന്നയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തിൽ പ്രവാസികളെ ഇന്ത്യയിൽ എത്തിക്കാം. രോഗ ബാധിതരെ യുഎഇയിൽ തന്നെ ചികിത്സിക്കാം എന്നും യുഎഇ അംബാസിഡർ. 

9:38 AM IST

കൊവിഡിൽ കേന്ദ്ര സർക്കാർ വകുപ്പുകൾക്കിടയിൽ ഭിന്നത

കൊവിഡിൽ കേന്ദ്ര സർക്കാർ വകുപ്പുകൾക്കിടയിൽ ഭിന്നത. ലോക്ക് ഡൗൺ ഇല്ലായിരുന്നെങ്കിൽ ഈ മാസം പതിനഞ്ചോടെ രാജ്യത്ത്  8.2 ലക്ഷം പേർ രോഗബാധിതരാകുമായിരുന്നെന്ന വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിലപാട് തളളി ആരോഗ്യ മന്ത്രാലയം. കണക്ക് ഐസിഎമ്മാറിന്റെ പഠനത്തെ അടിസ്ഥാനമാക്കിയെന്ന് വിദേശകാര്യ മന്ത്രാലയം. അങ്ങനെയൊരു പഠനമില്ലെന്ന് ആരോഗ്യ മന്ത്രാലയം. സാമൂഹിക  വ്യാപനം സംബന്ധിച്ച ഐസിഎമ്മാറിന്‍റെ പഠനവും ആരോഗ്യ മന്ത്രാലയം തള്ളിയിരുന്നു. 

9:04 AM IST

മരിച്ച തിരുവല്ല സ്വദേശിക്ക് കൊവിഡില്ല

തിരുവല്ല നെടുമ്പ്രത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് രോഗമില്ല. സ്രവ പരിശോധനാഫലം നെഗറ്റീവാണ്, മരണകാരണം ഹൃദയാഘാതം. 

8:54 AM IST

ആശുപത്രി ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ്

ദില്ലിയിലെ മാക്സ് ഹോസ്പിറ്റൽ കൊവിഡ് നീരീക്ഷണത്തിലേക്ക് മാറ്റിയ 130 സ്റ്റാഫുകളുടെയും ഫലം നെഗറ്റീവ് എന്ന ആശുപത്രി അധികൃതർ. 

8:54 AM IST

വീണ്ടും കൊവിഡ് മരണം; കണ്ണൂരില്‍ ചികിത്സയിലിരുന്ന മാഹി സ്വദേശി മരിച്ചു

കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാഹി സ്വദേശി മരിച്ചു. നാല് ദിവസമായി കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് മരിച്ചത്. 71 വയസായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ 7.15 ഓടെയാണ് മരണം.

Read more at: കേരളത്തിൽ വീണ്ടും കൊവിഡ് മരണം; കണ്ണൂരില്‍ ചികിത്സയിലിരുന്ന മാഹി സ്വദേശി മരിച്ചു ...

8:00 AM IST

രാജ്യത്ത് 24 മണിക്കൂറിനിടെ 40 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെയും രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 40 പേര്‍ രോഗബാധിതരായി മരിച്ചെന്ന ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ഇതുവരെ വൈറസ് ബാധിതരായി രാജ്യത്ത് മരിച്ചവരുടെ എണ്ണം 239 ആയി. പുതിയതായി 1035 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തതോടെ രോഗബാധിതരുടെ എണ്ണം 7447 ആയി. 

Read more at: രാജ്യത്ത് 24 മണിക്കൂറിനിടെ 40 മരണം; രോഗബാധിതരുടെ എണ്ണം 7447 ആയി ...

7:30 AM IST

കാസർകോട് നിന്ന് ബോട്ടിൽ മംഗലാപുരത്ത് എത്തിയവർക്കെതിരെ കേസ്

മംഗലാപുരത്തേക്ക് ബോട്ടിൽ പോയ കുടുംബത്തിനെതിരെ കേസെടുത്തു. കാസർകോട് സ്വദേശിയായ യാക്കൂബും കുടുംബവുമാണ് കടൽ വഴി ബോട്ടിൽ മംഗലാപുരത്തേക്ക് പോയത്.

Read more at: കാസർകോട് നിന്ന് ബോട്ടിൽ മംഗലാപുരത്ത് എത്തിയവർക്കെതിരെ കേസ് ...

6:45 AM IST

ഫാക്ടറികളിലെ ജോലി സമയം കൂട്ടാൻ ഓർഡിനൻസ്

ഫാക്ടറികളിലെ ജോലിസമയം കൂട്ടാൻ ഓർഡിനൻസ് പരിഗണനയിലെന്ന് കേന്ദ്രം. എട്ടു മണിക്കൂർ ജോലി 12 മണിക്കൂറായി കൂട്ടാൻ അനുമതി നൽകിയേക്കും. 1948ലെ എട്ടു മണിക്കൂർ നിയമത്തിലാവും മാറ്റം. വ്യവസായ മേഖലകളിൽ പൂൾ ടെസ്റ്റിംഗ് നടത്തണമെന്ന് വ്യവസായ സംഘടനകൾ
ഫാക്ടറികൾ തുറക്കാൻ ഇത് സഹായിക്കുമെന്നും വ്യവസായികൾ. 

6:45 AM IST

അമേരിക്കയിൽ ഒരു ദിവസം കൊണ്ട് മരിച്ചത് 2000ത്തിലേറെ പേർ

ഒറ്റ ദിവസം രണ്ടായിരത്തിലേറെ കോവിഡ് മരണം സംഭവിക്കുന്ന ആദ്യ രാജ്യമായി അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിൽ അമേരിക്കയിൽ മരിച്ചത്  2108 കോവിഡ് രോഗികൾ. അമേരിക്കയിൽ രോഗികളുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. 

6:30 AM IST

ലോകത്ത് കൊവിഡ് മരണം 1,02,667 ആയി

ലോകത്ത് കൊവിഡ് മരണം 1,02,667 ആയി. ലോകത്തെ ആകെ മരണത്തിന്റെ പകുതിയിലധികവും ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്. ഇറ്റലിയിലാണ് ഏറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയതിട്ടുള്ളത്. ഇറ്റലിയിൽ 18,849 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ 18,725 പേരും സ്പെയിനിൽ 16,081പേരും ഫ്രാൻസിൽ 13,197 പേരും കൊവിഡ് ബാധിച്ച് മരിച്ചു.

Read more at: ലോകത്ത് കൊവിഡ് മരണം 1,02,667 ആയി; നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന...

7:39 PM IST:

കൊവിഡിൽ രാജ്യത്ത് മരണം 242 ആയി. ആകെ രോഗ ബാധിതരുടെ എണ്ണം നിലവിൽ 7529 ആണ്. 652 പേർക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. 

7:36 PM IST:

കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ മരിച്ച മലയാളിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് നൂറണി സ്വദേശി രാജശേഖരൻ ചെട്ടിയാരാണ് ഇന്നലെ കോയമ്പത്തൂരിൽ മരിച്ചത്. ഏപ്രിൽ രണ്ടിനാണ് ഇയാളെ വയറുവേദനയെ തുടർന്ന് കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ചതിനെ ഇയാളുടെ മകനെയും ഭാര്യയെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്കാരം വെള്ളിയാഴ്ച കോയമ്പത്തൂരിൽ നടത്തി. 

7:05 PM IST:

തമിഴ്നാട്ടിൽ മരണം 10 ആയി, ഈറോഡ് സ്വദേശി ഇന്ന് മരിച്ചു.

6:55 PM IST:

കുവൈത്ത്  സർക്കാരിന്റെ അഭ്യർഥന പ്രകാരമാണ് ഇന്ത്യൻ സംഘത്തെ അയച്ചത് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെട്ട 15 അംഗ സംഘമാണ് കുവൈത്തില്‍ എത്തിയത്. എന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

6:45 PM IST:

കേരള സർക്കാരിന്‍റെ ഐടി ഡിപാർട്ട്മെന്‍റിന്‍റെ ഒരു സോഫറ്റ് വെയർ  സേവനദാതാവാണ് ഈ കമ്പിനി, ശേഖരിക്കുന്ന ഡാറ്റാ ഇന്ത്യയിലെ സർവ്വറുകളിലാണ് സൂക്ഷിക്കുക, ഇതേ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘനടയും ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി. 

6:42 PM IST:

തമിഴ്നാട്ടിൽ 58 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ മൂന്ന് ഡോക്ടർമാർക്കും കൊവിഡ്. കൊവിഡ് ബാധിതർ 969 ആയി. 

6:40 PM IST:

ലോക്ക് ഡൌൺ ഇളവ് കേന്ദ്ര തീരുമാനം വന്ന ശേഷം കേരളം തീരുമാനിക്കും. ഹോട്ട് സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഇളവ് വേണം എന്നാണ് നിലപാടെന്ന് മുഖ്യമന്ത്രി.

6:36 PM IST:

ലോക്ക് ഡൗൺ നീട്ടാതെ മറ്റ് മാർഗം ഇല്ലെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി. പ്രധാനമന്ത്രി രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ചീഫ് സെക്രട്ടറി കെ ഷൺമുഖം. പ്രധാനമന്ത്രി എന്ത് നിർദേശിക്കുന്നുവോ തമിഴ്നാട് അത് നടപ്പാക്കുമെന്നും ചീഫ് സെക്രട്ടറി. 

6:36 PM IST:

അൺ എയ്ഡഡ് ജീവനക്കാർക്ക് മാനേജ്മെന്‍റ് ഉടൻ ശമ്പളം നൽകണം

6:34 PM IST:

[ആമ്പുലൻസിൽ ആളുകൾ അനാവശ്യമായി യാത്ര ചെയ്യുന്ന് തെറ്റെന്ന് മുഖ്യമന്ത്രി. പല മാർഗ്ഗങ്ങളിലുടെ ലോക് ഡൗൺ ലംഘിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി. 

6:33 PM IST:

ദില്ലിയിലെ ഷെൽറ്റർ ഹോമിൽ തീപിടുത്തം. കുടിയേറ്റ തൊഴിലാളികളെ അടക്കം താമസിപ്പിച്ചിരിക്കുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്.  കശ്മീരീ ഗേറ്റിലെ ഷെൽട്ടർ ഹോമിലാണ് തീപിടുത്തം. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി. 

6:30 PM IST:

പത്തും എട്ടും വയസുള്ള രണ്ട് പെൺകുട്ടികൾക്ക് ആണ് ഇന്ന് കാസർക്കോട് കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസർകോട് കുഡ്‌ലു സ്വദേശിയായ ഇവരുടെ അമ്മ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ രണ്ടു പേരും ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. 

6:28 PM IST:

കോഴിക്കോട്ട് കൊവിഡ് സ്ഥിരീകരിച്ചത് വടകര എടച്ചേരി സ്വദേശിക്കാണ്, 67 വയസാണ് ഇദ്ദേഹത്തിന്. മക്കൾ ദുബായിൽ നിന്ന് എത്തിയിരുന്നു. ആദ്യം പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. ഇപ്പോൾ പോസിറ്റീവ് ആയി. 

6:27 PM IST:

ആന്ധ്രപ്രദേശിൽ 24 പേർക്ക് കൂടി കൊവിഡ്  കൊവിഡ് സ്ഥിരീകരിച്ചു.

6:24 PM IST:

ഇഎസ്ഐ മാനദണ്ഡത്തിൽ കോവിഡ് കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. 3 മാസത്തേക്ക് 645000 ടൺ അരി വേണം കേരളത്തിന് ഇത് മുടക്കമില്ലാതെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. 

6:19 PM IST:

പ്രവാസികളെ സഹായിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫ്രൻസിംഗിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. പ്രവാസികളെ തിരികെ മടങ്ങാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രവാസികൾക്ക് സഹായം നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണം. ലേബർ ക്യാമ്പുകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി. 
 
6:17 PM IST:

അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാനായി പ്രത്യേക നോൺസ്റ്റോപ്പ് ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. 
 
6:21 PM IST:

ലോക്ക് ഡോൺ പൂർണ്ണമായും പിൻവലിക്കേണ്ട സ്ഥിതിയായില്ലെന്ന് മുഖ്യമന്ത്രി. ഇളവ് പടിപടിയായി മാത്രമേ പിൻവലിക്കാവൂ, ഹോട്സ്പോട്ട് സ്ഥലങ്ങളിൽ ഏപ്രിൽ 30 വരെ നിലവിലെ നിയന്ത്രണം വേണം. ഹോട്സ്പോട്ട് അല്ലാത്ത ജില്ലകളിലെ ഇളവുകൾക്ക് സംസ്ഥാനങ്ങൾക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി. 

Read more at: 'ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കാറായില്ല'; കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി ...

6:12 PM IST:

 ഇതുവരെ 14163 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.12718  എണ്ണം നെ​ഗറ്റീവായെന്ന് മുഖ്യമന്ത്രി.

6:22 PM IST:

കൊവിഡ് ചികിത്സയിലുള്ള 19 പേർക്ക് ഇന്ന് നെഗറ്റീവായി കാസർകോട് ഒൻപത് പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2 ,തൃശ്ശൂർ ഒന്ന്. ഇതുവരെ 371 പേർക്കാണ് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചത്. 228 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 

Read more at: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴി വൈറസ് ബാധ ...
 
6:22 PM IST:

കേരളത്തിൽ ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, കണ്ണൂർ ഏഴ് പേർക്കും, കാസർകോട് രണ്ട് പേർക്കും, കോഴിക്കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 19 പേർക്ക് രോഗം ഭേദമായി. 

Read more at: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴി വൈറസ് ബാധ ...

6:09 PM IST:

കൊവിഡ് 19ന്‍റെ വെല്ലുവിളിക്കിടയിലും പ്രത്യാശയുടെ ഈസ്റ്റർ ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. " ഏത് പീഡനാനുഭവത്തിനും അപ്പുറം അതിജീവനത്തിൻ്റേതായ പ്രഭാതമുണ്ട് എന്നാണ് ഈസ്റ്റർ പഠിപ്പിക്കുന്നത്. ലോകം കൊവിഡ് 19 എന്ന പീഠനാനുഭവത്തിലൂടെ കടന്നു പോകുന്ന ഘട്ടമാണിത്. ഈ യാതനയുടെ ഘട്ടത്തെ മറികടക്കാനുള്ള കരുത്ത് കൂടിയാണ് ഈസ്റ്റർ നൽകുന്നത്. വൈഷമ്യഘട്ടമാണെങ്കിലും ഏവർക്കും ഈസ്റ്റർ ആശംസകൾ "- മുഖ്യമന്ത്രി.

5:35 PM IST:

ചെന്നൈയിൽ മൂന്ന് ഡോക്ടർമാർക്ക്  കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈ സർക്കാർ ആശുപത്രിയിലെയും ഒരു സ്വകാര്യ ആശുപത്രിയിലെ  ഡോക്ടർമാർക്കുമാണ് കൊവിഡ്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കാൻ ശ്രമം. തമിഴ്നാട്ടിൽ 8 ഡോക്ടർമാർക്ക് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചു. 

5:34 PM IST:

ജനങ്ങൾ സഹകരിച്ചാൽ വേഗം ലോക് ഡൗൺ അവസാനിപ്പിക്കാമെന്ന് ഉദ്ദവ് താക്കറെ. എപ്രിൽ 30ന് സ്ഥിതി നിരീക്ഷിച്ച ശേഷം മാത്രം ലോക് ഡൗൺ പിൻവലിക്കുന്നതിൽ തീരുമാനം. 

5:26 PM IST:

തൃശൂരിൽ 3 പേർക്ക് കൂടി രോഗം ഭേദമായി. മാള സ്വദേശിയായ സൂറത്തിലെ വസ്ത്രവ്യാപാരിയുടെ മകൾ, വിദേശത്ത് നിന്നെത്തിയ ചാലക്കുടി സ്വദേശി, നിസാമുദ്ദീനിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിയെന്നിവരുടെ രോഗമാണ് ഭേദമായത്. രാവിലെ ഫ്രാൻസിൽ നിന്നെത്തിയ പൂങ്കുന്നം സ്വദേശിക്കും നെഗറ്റീവ് ആയിരുന്നു. ഇനി ചികിത്സയിലുള്ളത് 2 പേർ മാത്രം. ആകെ 13 പേരാണ് ചികിത്സയിലുണ്ടായിരുന്നത്.

5:25 PM IST:

ഇടുക്കിയിൽ 4 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 

5:19 PM IST:

കൊവിഡ് പ്രതിരോധ നടപടികളുടെ ഫലം വ്യക്തമാകാൻ 3-4 ആഴ്ച വേണ്ടിവരുമെന്ന് മോദി. പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യില്ല .

5:19 PM IST:

കൊവിഡ് പ്രതിരോധ നടപടികളുടെ ഫലം വ്യക്തമാകാൻ 3-4 ആഴ്ച വേണ്ടിവരുമെന്ന് മോദി. പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യില്ല .

4:56 PM IST:

ലോക്ക്ഡൗൺ ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ രാജ്യത്ത് കൊവിഡ് കേസുകൾ 41 ശതമാനം ഉയർന്നേനെ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് രണ്ട്‌ലക്ഷത്തോളം കൊവിഡ് കേസുകൾ ഉണ്ടാകുമായിരുന്നെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച ഐസിഎംആർ റിപ്പോർട്ട് മന്ത്രാലയം നേരത്തെ തള്ളിയിരുന്നു.

3:50 PM IST:

ലോക്ക്ഡൗൺ നീട്ടിയെന്ന് സ്ഥിരീകരിച്ച് അരവിന്ദ് കെജ്രിവാൾ. പ്രധാനമന്ത്രി ഉചിതമായ തീരുമാനം എടുത്തെന്ന് കെജ്രിവാൾ. ഒരു സാമ്പത്തിക പാക്കേജിന് കൂടി സാധ്യത. ധനമന്ത്രിയുടെ നേതൃത്വത്തിൽ ഇതിനായി യോഗം തുടങ്ങി.സംസ്ഥാനങ്ങളുടെ അഭ്യർത്ഥന പരിഗണനയിലെന്ന് കേന്ദ്രത്തിന്‍റെ ഔദ്യോഗിക പ്രതികരണം. 

3:25 PM IST:

പ്രധാനമന്ത്രി ഇന്ന് രാജ്യത്തതെ അഭിസംബോധന ചെയ്യാൻ സാധ്യത. 

3:24 PM IST:

സുപ്രിം കോടതിയുടെ വേനൽ അവധി റദ്ദാക്കണം എന്ന്  ബാർ അസോസിയേഷൻ പ്രമേയം. കൊവിഡ് മൂലം കോടതി അടച്ചിട്ട പശ്ചാത്തലത്തിലാണ് പ്രമേയം. അടുത്ത 16 മുതൽ ജൂലൈ 5 വരെയാണ് വേനൽ അവധി.

3:00 PM IST:

ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ ധാരണ. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായി. ചില മേഖലകൾക്ക് കൂടി ഇളവ് നൽകാൻ സാധ്യത.

2:39 PM IST:

കൊവിഡ്  ബാധിച്ച് ചികിത്സയിലായിരുന്ന യുവതി പ്രസവിച്ചു. കാസർകോട് സ്വദേശിയായ യുവതിയാണ് പരിയാരം മെഡിക്കൽ കോളേജിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിക്കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തിൽ തുടരും. 

2:38 PM IST:

ധാരാവിയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇവിടുത്തെ നാലാമത്തെ മരണമാണ് ഇത്. എൺപതു വയസുകാരനാണ് രോഗം ബാധിച്ച് മരിച്ചത്. 

2:28 PM IST:

തമിഴ്നാട്ടിൽ കൊവിഡ് സംശയിച്ച് നിരീക്ഷണത്തിലായിരുന്ന 60 വയസ്സുകാരൻ ആശുപത്രിയിൽ തൂങ്ങി മരിച്ചു. അരിയാളൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം. കുടുംബപരമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ.  കൊവിഡ് നെഗറ്റീവാണെന്ന പരിശോധന ഫലം പിന്നീട് പുറത്തു വന്നു. 

2:27 PM IST:

92 പേർക്ക് കൂടി മഹാരാഷ്ട്രയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ 1666 പേർക്കാണ് മഹാരാഷ്ട്രയിൽ ഇത് വരെ കൊവിഡ് സ്ഥിരീകരികരിച്ചത്.

2:26 PM IST:

നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തയാൾ മുംബൈയിൽ ആത്മഹത്യ ചെയ്തു. അസാം സ്വദേശിയായ 30കാരനാണ് അകോലയിലെ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയവേ  ആത്മഹത്യ ചെയ്തത്. അശുപത്രി ശുചി മുറിയിൽ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ചു. ഇന്നലെ ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു.

2:20 PM IST:

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള കാസർകോട് ജില്ലയിൽ നിന്നും പതിമൂന്ന് പേർ കൂടി രോ​ഗവിമുക്തരായി. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്നുള്ള അഞ്ചുപേർക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ചുപേർക്കും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്ന് പേർക്കുമാണ് രോഗം ഭേദമായത്. മെഡിക്കൽ ബോർഡിന്റെ അനുമതി കിട്ടുന്നതോടെ ഇവർ ആശുപത്രി വിടും. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 37 ആയി. 128 പേരാണ് ജില്ലയിൽ ഇനി ചികിത്സയിലുള്ളത്

1:42 PM IST:

മരിച്ച മാഹി സ്വദേശി മഹ്‌റൂഫിന്‍റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിന് സമീപം കോരൻപീടിക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും. 

1:41 PM IST:

ധ്രുതപരിശോധന കിറ്റുകൾ സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിമാർ. പരിശോധന കിറ്റുകൾ നിശ്ചയിച്ച സമയത്ത് കിട്ടിയില്ലെന്ന് പരാതി

12:45 PM IST:

കൊവിഡ് ഭീഷണി തുടരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മോദി. മുഖ്യമന്ത്രിമാർക്ക് എന്താവശ്യത്തിനും തന്നെ വിളിക്കാമെന്നും പ്രധാനമന്ത്രി.

12:43 PM IST:

യുഎഇ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചാൽ എവിടെ പാർ‍പ്പിക്കുമെന്ന് ഹൈക്കോടതി. കൊവിഡ് പ്രതിരോധത്തിൽ കേരളം മുന്നിലാണ്. അത് ലോകം അംഗീകരിച്ചതാണ്. എന്നാൽ പ്രവാസികൾ കൂട്ടത്തോടെ വന്നാൽ സംസ്ഥാനത്തിന് അത് കൈകാര്യം ചെയ്യാനാകുമോയെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാരിന്‍റെ നിലപാട് കൂടി അറിയണമെന്ന് ഹൈക്കോടതി. കൂട്ടത്തോടെ പ്രവാസികളെത്തുമ്പോൾ ക്രമസമാധാന പ്രശ്നം വരെ ഉണ്ടാകാം. പ്രവാസികളുടെ കണക്കറിയാൻ കേന്ദ്ര സർക്കാർ ഓൺലൈൻ പോർട്ടൽ തുടങ്ങണമെന്നും ഗൾഫിൽ എത്ര പേർ കുടുങ്ങി കിടക്കുന്നു എന്നറിയാൻ ഇത് ആവശ്യമാണെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശം

12:38 PM IST:

തൃശൂരിൽ ഇന്ന് ഒരാൾ കൂടി  രോഗം ഭേദമായി ആശുപത്രി വിടും. ഫ്രാൻസിൽ നിന്നെത്തിയ പൂങ്കുന്നം സ്വദേശിയാണ് രോഗം മാറി ആശുപത്രി വിടുന്നത്. എംബിഎ വിദ്യാർത്ഥിയായ ഇദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

12:23 PM IST:

യുഎഇയിലെ ഇന്ത്യക്കാരെ  നാട്ടിൽ എത്തിച്ചാൽ എവിടെ പാർപ്പിക്കുമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ എങ്ങനെ പ്രതികരിക്കും എന്ന്‌ അറിയണം. വിദേശത്തു നിന്നും ആളുകളെ കൊണ്ട് വരുമ്പോൾ ക്രമസമാധാന പ്രശ്നം ഉണ്ടായേക്കാം  എന്ന്‌ ഹൈക്കോടതി. കേന്ദ്ര സർക്കാർ എന്തൊക്ക നടപടികൾ ഇതുവരെ ചെയ്തെന്നു വിശദീകരിക്കണമെന്ന് കോടതി. 

12:09 PM IST:

ലോക്ക്ഡൗൺ നീട്ടണമെന്ന് അരവിന്ദ് കെജ്രിവാളും. ഏപ്രിൽ മുപ്പത് വരെ ലോക്ക് ഡൗൺ നീട്ടണമെന്നും ദേശീയ ലോക്കഡൗണാണ് വേണ്ടതെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വിഷയം സംസ്ഥാനങ്ങൾക്ക് വിടരുതെന്ന് കെജ്രിവാൾ. 

12:00 PM IST:

ലോക്ക്ഡൗൺ നീടണമെന്ന് മഹാരാഷ്ട്ര. ഏപ്രിൽ 30 വരെ നീട്ടണമെന്ന് ആവശ്യം. ഉദ്ധവ് താക്കറെ ഇക്കാര്യം യോഗത്തിൽ ആവശ്യപ്പെട്ടു. 

11:59 AM IST:

മാഹി സ്വദേശിയുടെ സംസ്കാരം പരിയാരം മെഡിക്കൽ കോളേജിന് സമീപത്തുതന്നെ നടത്താൻ ആലോചന. വീട്ടുകാരുമായി ജില്ലാ ഭരണകൂടം ചർച്ച നടത്തുന്നു. 

11:48 AM IST:

കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിക്ക് നേരത്തെ ചികിത്സിച്ച ആശുപത്രിയിൽ നിന്നാണോ രോഗബാധ ഉണ്ടായത് എന്ന് പരിശോധിക്കുകയാണെന്ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ നാരായണ നായിക്. ആശുപത്രിയിലെ ഡോക്ടരും നേഴ്സുമാരടക്കം മുപ്പത് പേരുടെ സ്രവപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയുടെ വീഴ്ച സംബന്ധിച്ച് ജില്ലാ കളക്ടർ അന്വേഷണം നടത്തുന്നുണ്ടെന്നും ഡിഎംഒ ഏഷ്യാനെറ്റ് ന്യൂസിനോട്. 

11:48 AM IST:

കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിക്ക് നേരത്തെ ചികിത്സിച്ച ആശുപത്രിയിൽ നിന്നാണോ രോഗബാധ ഉണ്ടായത് എന്ന് പരിശോധിക്കുകയാണെന്ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ നാരായണ നായിക്. ആശുപത്രിയിലെ ഡോക്ടരും നേഴ്സുമാരടക്കം മുപ്പത് പേരുടെ സ്രവപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയുടെ വീഴ്ച സംബന്ധിച്ച് ജില്ലാ കളക്ടർ അന്വേഷണം നടത്തുന്നുണ്ടെന്നും ഡിഎംഒ ഏഷ്യാനെറ്റ് ന്യൂസിനോട്. 

11:26 AM IST:

പ്രവാസികളെ തിരിച്ചെത്തിക്കൽ. കേന്ദ്ര സർക്കാരും വിദേശ രാജ്യങ്ങളും ആലോചിച്ച് എടുക്കേണ്ട തീരുമാനമാണെന്ന് മന്ത്രി കെ ടി ജലീൽ. പ്രവാസികൾ തിരിച്ച് വന്നാൽ ക്വാറന്‍റൈൻ ചെയ്യാൻ സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ ടി ജലീൽ. 

11:37 AM IST:

കാസർകോഡ് ജില്ലയിൽ ഇന്ന് കൊവിഡ് ഭേദപെട്ട് 10 പേർ ആശുപത്രി വിടും. ജനറൽ ആശുപത്രിയിലുള്ള 5 പേരും ജില്ലാ ആശുപത്രിയിൽ നിന്നുള്ള 5 പേരും ആണ് ഇന്ന് ആശുപത്രി വിടുക. 

11:10 AM IST:

ഗുജറാത്തിൽ 54 പുതിയ കേസുകൾ കൂടി, ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 432 ആയി.

11:09 AM IST:

ലോക്ക് ഡൗണിൽ തീരുമാനമെടുക്കാൻ പ്രധാനമന്ത്രി വിളിച്ച യോഗം തുടങ്ങി.

11:07 AM IST:

ചെറുവാഞ്ചേരി സ്വദേശിയും മരിച്ച മഹ്റുഫും ഐസിയുവിൽ പ്രത്യേകം മുറികളിലായിരുന്നെന്ന് സ്വകാര്യ ആശുപത്രി പിആർഒ. എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചിരുന്നുവെന്നും. ആശുപത്രിയിൽ വച്ച് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാൻ ഒരു സാധ്യതയുമില്ലെന്നും സ്വകാര്യ ആശുപത്രി പിആർഒ. 

11:05 AM IST:

കാസർകോട്ടെ 5 പഞ്ചായത്തുകളിലും രണ്ടു മുൻസിപ്പാലികളിലും സമൂഹ സർവ്വേയ്ക്ക് ഒരുങ്ങി ആരോഗ്യവകുപ്പ്. ചെമ്മനാട്, മധൂർ, പള്ളിക്കര, ഉദുമ, മൊഗ്രാൽപുത്തൂർ എന്നി പഞ്ചായത്തുകളും കാസറകോട് കാഞ്ഞങ്ങാട് നഗരസഭയിലും ആണ് പരിശോധന നടത്തുക.

11:01 AM IST:

16-ാം തീയതിയോട് കൂടി തിരുവനന്തപുരം ജനറൽ ആശുപത്രി കൊവിഡ് ആശുപത്രിയാകും. തലസ്ഥാനത്തുള്ള മാലിദ്വീപുകാർ 2 വിമാനങ്ങളിൽ ഇന്ന് നാട്ടിലേക്ക് പോകും. 

11:00 AM IST:

മാഹി സ്വദേശിക്ക് കൊവിഡ് ബാധിച്ചത് നേരത്തെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിൽ നിന്നെന്ന് സൂചന. മഹറൂഫ് ഐസിയുവിലുള്ളപ്പോൾ കൊവിഡ് സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശി അവിടെയുണ്ടായിരുന്നു. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ ഇരുവരും ഒരേ ഐസിയുവിലായിരുന്നു. ആശുപത്രിക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുകയാണെന്ന് ഡിഎംഒ നാരായണ നായിക് ഏഷ്യാനെറ്റ് ന്യൂസിനോട്.

10:55 AM IST:

ലോക്ക് ഡൗൺ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടു നൽകുന്നത് വൈകും. പകർച്ചവ്യാധി ഓർഡിനൻസിൽ ഭേദഗതി വേണമെന്ന് ഡിജിപി. സർക്കാരിന് ശുപാർശ നൽകി. വാഹന ഉടമകളിൽ നിന്നും സത്യവാങ്ങ്മൂലം വാങ്ങി വിട്ടു നൽകുന്ന കാര്യവും ആലോചിക്കുന്നു. പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം പിഴ ഈടാക്കാനുള്ള അധികാരം കോടതിക്കു മാത്രം. സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് പിഴ ഈടാക്കാൻ അനുമതി നൽകണമെന്നാണ് ഡിജിപിയുടെ ശുപാർശ. ഇതിനായി നിയമ ഭേദഗതി കൊണ്ടു വരണം.

10:54 AM IST:

കാസർകോട് ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് പോലുള്ള സ്ഥലങ്ങളിൽ ആണ് പ്രത്യേക നിയന്ത്രണം. അഞ്ചു വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പെട്രോളിംഗ് നടത്തും. ഈ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ ആണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജില്ലയിലെ ക്ലസ്റ്റർ ലോക്കിങ്ങിനു പുറമേ ആണിത്. 

10:52 AM IST:

മധ്യപ്രദേശിലെ ഇൻഡോറിൽ ആയുർവേദ ഡോക്ടർ കൊവിഡ് 19 ബാധിച്ച് മരിച്ചു. 65 വയസുകാരനാണ് മരിച്ചത്. ഇയാൾ കൊവിഡ് രോഗികളെ സ്വകാര്യ ക്ലിനിക്കിൽ  ചികിത്സിച്ചതായി സംശയം. 

10:51 AM IST:

കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ മലയാളി നേഴ്സിനെ കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നീരീക്ഷണത്തിലേക്ക് മാറ്റി

10:38 AM IST:

ഇരുപത് സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ തുടരണം എന്ന നിലപാടിൽ. ദേശീയ ലോക്ക്ഡൗൺ തുടരാൻ സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ. രോഗബാധ കുറഞ്ഞ ഇടങ്ങളിൽ ഇളവ് നല്കാൻ സംസ്ഥാനങ്ങളെ അനുവദിച്ചേക്കും. ട്രെയിൻ, വിമാന സർവ്വീസ് തല്ക്കാലം വീണ്ടും തുടങ്ങാനാവില്ലെന്ന് വിലയിരുത്തൽ. 

10:37 AM IST:

ദില്ലിയിൽ കൊവിഡ് ബാധിതനെതിരെ കേസ്. കോൺഗ്രസ് മുൻ കൗൺസിലറിനെതിരെയാണ് കേസ്. നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് പോയ കാര്യം മറച്ചു വച്ചതിനാണ് കേസ്. ഇദ്ദേഹത്തിനും ഭാര്യക്കും മകൾക്കും കൊവിഡ് സ്ഥീരീകരിച്ചിരുന്നു. 

10:31 AM IST:

കൊവിഡ് ബാധിച്ച മാഹി സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നു എന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വൈറസ് ബാധ കണ്ടെത്തുമ്പോൾ തന്നെ ശാരീരികമായി തീര്‍ത്തും അവശനായിരുന്നു അദ്ദേഹം. ഏപ്രിൽ 1 ആസ്റ്റർ മിംസ്ൽ വെച്ച് സാമ്പിൾ എടുത്തു പരിശോധിച്ചപ്പോഴാണ് രോഗം തെളിഞ്ഞത്. സമ്പര്‍ക്ക പട്ടിക മുഴുവനായും കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് നെഗറ്റീവ് ആയത് വലിയ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.

Read more at: കൊവിഡ് മരണം; മാഹി സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യ മന്ത്രി ...
 
10:28 AM IST:

മാഹിയിൽ അടിയന്തരാവസ്ഥ തുടരുന്നു. ചെറുകല്ലായി സ്ഥലത്ത് ആരും പുറത്തിറങ്ങരുത്

10:29 AM IST:

സ്വദേശത്തേക്ക് മടങ്ങാൻ തയാറുള്ള ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാം എന്ന് യുഎഇ. യുഎഇ അംബാസിഡർ അഹമ്മദ് അൽ ബന്നയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തിൽ പ്രവാസികളെ ഇന്ത്യയിൽ എത്തിക്കാം. രോഗ ബാധിതരെ യുഎഇയിൽ തന്നെ ചികിത്സിക്കാം എന്നും യുഎഇ അംബാസിഡർ. 

10:27 AM IST:

കൊവിഡിൽ കേന്ദ്ര സർക്കാർ വകുപ്പുകൾക്കിടയിൽ ഭിന്നത. ലോക്ക് ഡൗൺ ഇല്ലായിരുന്നെങ്കിൽ ഈ മാസം പതിനഞ്ചോടെ രാജ്യത്ത്  8.2 ലക്ഷം പേർ രോഗബാധിതരാകുമായിരുന്നെന്ന വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിലപാട് തളളി ആരോഗ്യ മന്ത്രാലയം. കണക്ക് ഐസിഎമ്മാറിന്റെ പഠനത്തെ അടിസ്ഥാനമാക്കിയെന്ന് വിദേശകാര്യ മന്ത്രാലയം. അങ്ങനെയൊരു പഠനമില്ലെന്ന് ആരോഗ്യ മന്ത്രാലയം. സാമൂഹിക  വ്യാപനം സംബന്ധിച്ച ഐസിഎമ്മാറിന്‍റെ പഠനവും ആരോഗ്യ മന്ത്രാലയം തള്ളിയിരുന്നു. 

10:24 AM IST:

തിരുവല്ല നെടുമ്പ്രത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് രോഗമില്ല. സ്രവ പരിശോധനാഫലം നെഗറ്റീവാണ്, മരണകാരണം ഹൃദയാഘാതം. 

10:23 AM IST:

ദില്ലിയിലെ മാക്സ് ഹോസ്പിറ്റൽ കൊവിഡ് നീരീക്ഷണത്തിലേക്ക് മാറ്റിയ 130 സ്റ്റാഫുകളുടെയും ഫലം നെഗറ്റീവ് എന്ന ആശുപത്രി അധികൃതർ. 

10:23 AM IST:

കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാഹി സ്വദേശി മരിച്ചു. നാല് ദിവസമായി കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് മരിച്ചത്. 71 വയസായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ 7.15 ഓടെയാണ് മരണം.

Read more at: കേരളത്തിൽ വീണ്ടും കൊവിഡ് മരണം; കണ്ണൂരില്‍ ചികിത്സയിലിരുന്ന മാഹി സ്വദേശി മരിച്ചു ...

10:21 AM IST:

രാജ്യത്ത് കൊവിഡ് ബാധിതരുടെയും രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 40 പേര്‍ രോഗബാധിതരായി മരിച്ചെന്ന ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ഇതുവരെ വൈറസ് ബാധിതരായി രാജ്യത്ത് മരിച്ചവരുടെ എണ്ണം 239 ആയി. പുതിയതായി 1035 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തതോടെ രോഗബാധിതരുടെ എണ്ണം 7447 ആയി. 

Read more at: രാജ്യത്ത് 24 മണിക്കൂറിനിടെ 40 മരണം; രോഗബാധിതരുടെ എണ്ണം 7447 ആയി ...

10:20 AM IST:

മംഗലാപുരത്തേക്ക് ബോട്ടിൽ പോയ കുടുംബത്തിനെതിരെ കേസെടുത്തു. കാസർകോട് സ്വദേശിയായ യാക്കൂബും കുടുംബവുമാണ് കടൽ വഴി ബോട്ടിൽ മംഗലാപുരത്തേക്ക് പോയത്.

Read more at: കാസർകോട് നിന്ന് ബോട്ടിൽ മംഗലാപുരത്ത് എത്തിയവർക്കെതിരെ കേസ് ...

10:18 AM IST:

ഫാക്ടറികളിലെ ജോലിസമയം കൂട്ടാൻ ഓർഡിനൻസ് പരിഗണനയിലെന്ന് കേന്ദ്രം. എട്ടു മണിക്കൂർ ജോലി 12 മണിക്കൂറായി കൂട്ടാൻ അനുമതി നൽകിയേക്കും. 1948ലെ എട്ടു മണിക്കൂർ നിയമത്തിലാവും മാറ്റം. വ്യവസായ മേഖലകളിൽ പൂൾ ടെസ്റ്റിംഗ് നടത്തണമെന്ന് വ്യവസായ സംഘടനകൾ
ഫാക്ടറികൾ തുറക്കാൻ ഇത് സഹായിക്കുമെന്നും വ്യവസായികൾ. 

10:18 AM IST:

ഒറ്റ ദിവസം രണ്ടായിരത്തിലേറെ കോവിഡ് മരണം സംഭവിക്കുന്ന ആദ്യ രാജ്യമായി അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിൽ അമേരിക്കയിൽ മരിച്ചത്  2108 കോവിഡ് രോഗികൾ. അമേരിക്കയിൽ രോഗികളുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. 

10:14 AM IST: