കൊവിഡ്: ദില്ലിയില്‍ അഞ്ച് മരണം, ബംഗാളില്‍ രണ്ട്, ആന്ധ്രയില്‍ ഒന്ന്; കേരളത്തില്‍ 36 പേര്‍ക്ക് രോഗമുക്തി-LIVE

Covid 19 Deaths in India cross 200

രാജ്യത്ത് വീണ്ടും കൊവിഡ് മരണം. ആന്ധ്രപ്രദേശിലാണ് ഒരാൾ കൂടി രോഗം ബാധിച്ച് മരിച്ചത്. ദില്ലിയിൽ 43 ഇടങ്ങളെ തീവ്ര ബാധിത മേഖലകളായി പ്രഖ്യാപിച്ചു. കേരളത്തില്‍ 36 പേര്‍ രോഗമുക്തി നേടി.

11:15 PM IST

ഇന്ത്യയുടെ സഹായം; 5,022 മെട്രിക് ടണ്‍ ഗോതമ്പ് അഫ്‍ഗാന് നല്‍കും

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ 5,022 മെട്രിക് ടണ്‍ ഗോതമ്പ് അയച്ച് ഇന്ത്യ. അഫ്ഗാന് കൈമാറുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ച 75,000 മെട്രിക് ടണ്‍ ഗോതമ്പിലെ ആദ്യ ലോഡാണ് 251 കണ്ടെയ്നറുകളിലായി ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തുനിന്ന് കയറ്റി അയച്ചത്

11:05 PM IST

കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിച്ചു; മൂന്നു പേർ അറസ്റ്റിൽ

കർണാടകയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ കേരളത്തിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. വയനാട് കൽപ്പറ്റയിൽ നിന്നാണ് മൂന്ന് പേർ പൊലീസിന്റെ പിടിയിലായത്. മലപ്പുറം സ്വദേശികളായ കുഞ്ഞിമുഹമ്മദ്, മൻസൂർ അലി, വയനാട് സ്വദേശി മുഹമ്മദ് അജിനാസ് എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

10:38 PM IST

സൗദിയിൽ കർഫ്യൂ ഇളവുള്ളവർക്ക് ഏകീകൃത പാസ്

കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പുറത്തിറങ്ങാൻ ഏകീകൃത പാസ് നൽകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. പ്രത്യേക വിഭാഗങ്ങളായി തിരിക്കാതെയുള്ള പാസ് റിയാദിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമുതൽ ഈ പാസ് പ്രാബല്യത്തിലാകും.  നേരത്തെ ലഭിച്ച പാസുകളെല്ലാം അസാധുവാകും

10:18 PM IST

കേരള പൊലീസിനെ അഭിനന്ദിച്ച് കമല്‍ഹാസന്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കേരള പൊലീസിനെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കേരള പൊലീസ് തയാറാക്കിയ നിര്‍ഭയം എന്ന ഗാന വീഡിയോയെയും കമല്‍ഹാസന്‍ പ്രത്യേകം പ്രശംസിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പ്രചോദനമേകുന്ന ഗാനമാണെന്നാണ് 'നിര്‍ഭയ'ത്തെ കമല്‍ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.

9:39 PM IST

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9000-ലേക്ക്. ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് ലഭ്യമായ ഔദ്യോ​ഗിക കണക്ക് അനുസരിച്ച്  8477 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. മഹാരാഷ്ട്രയിൽ ഇന്ന് 134 പേ‍ർക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം 1895 ആയി. ദില്ലിയിലെ കൊവിഡ് രോ​ഗികളുടെ എണ്ണം 1154 ആയി. തമിഴ്നാട്ടിൽ 1014 കൊവിഡ് രോ​ഗികളാണുള്ളത്. ഇന്ന് 96 പേ‍ർക്ക് കൂടി കൊവിഡ് രോ​ഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ കൊവിഡ് രോ​ഗികളുടെ എണ്ണം 796 ആയി. മധ്യപ്രദേശിൽ 562, ​ഗുജറാത്തിൽ 516, തെലങ്കാനയിൽ 503 എന്നിങ്ങനെയാണ് കൊവിഡ് രോ​ഗികളുടെ എണ്ണം

9:20 PM IST

കൊവിഡ് ബാധിച്ച് സൗദിയിൽ ഏഴ് പേര്‍ കൂടി മരിച്ചു; രോഗികളുടെ എണ്ണത്തിലും വര്‍ധനവ്

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഏഴുപേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 59 ആയി. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 4462 ആയി. മക്കയിൽ  മൂന്നും മദീനയിൽ രണ്ടും ജിദ്ദയിലും ഹുഫൂഫിലും ഓരോരുത്തരുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ മദീനയിലെ മരണസംഖ്യ 22 ആയി. മക്കയിൽ 14ഉം ജിദ്ദയിൽ 10ഉം  ഹുഫൂഫിൽ മൂന്നുപേരുമാണ് ഇതുവരെ മരിച്ചത്. പുതിയതായി 429 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരിൽ 3642 പേർ ചികിത്സയിലാണ്. ഇവരില്‍ 65 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ  വിഭാഗത്തിലാണ്. 41 പേർ ഇന്ന് സുഖം പ്രാപിച്ചു

9:02 PM IST

മഹാരാഷ്ട്രയിൽ 221 പേർക്ക് കൂടി കൊവിഡ്

മഹാരാഷ്ട്രിയിൽ ഇന്ന് 221 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോട് കൂടി സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1982 ആയി. ഇന്ന് മാത്രം 16 പേർ മരിച്ചു. സംസ്ഥാനത്ത് ആകെ മരണസംഖ്യ 147ആയി. 

9:02 PM IST

സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 2146 കേസുകള്‍, 1411 വാഹനങ്ങൾ പിടിച്ചെടുത്തു

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു. 2149 പേർ അറസ്റ്റിലാവുകയും 1411 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് സംസ്ഥാന പൊലീസ് സ്വീകരിച്ച് വരുന്നത്.

8:30 PM IST

ദില്ലിയിൽ ഇന്ന് മാത്രം അഞ്ച് മരണം

ദില്ലിയിൽ ഇന്ന് മാത്രം 5 മരണം കൂടി. ഇതോടെ ദില്ലിയിൽ മരണം 24 ആയി. 85 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.

8:26 PM IST

പശ്ചിമ ബംഗാളിൽ രണ്ട് മരണം

പശ്ചിമ ബംഗാളിൽ ഇന്ന് കൊവിഡ് ബാധിച്ച രണ്ട് പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം ഏഴായി. 

8:00 PM IST

സംസ്ഥാനങ്ങളിലെ സ്ഥിതി ഇങ്ങനെ

നിലവിൽ രാജ്യത്തെ ഓരോ സംസ്ഥാനത്തെയും സ്ഥിതി ഇങ്ങനെ ( കേന്ദ്ര സർക്കാരിന്‍റെ അവസാനത്തെ അപ്ഡേറ്റ് അനുസരിച്ച് തയ്യാറാക്കിയത്. )

7:48 PM IST

പട്യാല എഎസ്ഐയുടെ കൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു

പട്യാല എഎസ്ഐയുടെ കൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. ഏഴര മണിക്കൂർ  നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈ പൂർവ്വ സ്ഥിതിയിലാക്കിയത്. ഡോക്ടർമാർക്ക് മുഖ്യമന്ത്രി അമരീന്ദർ സിംഗ് നന്ദിയറിയിച്ചു. 

7:33 PM IST

ദില്ലിയിൽ തീവ്ര ബാധിത മേഖലകൾ 43

ദില്ലിയിൽ 43 തീവ്ര ബാധിത മേഖലകൾ. 

7:25 PM IST

ആന്ധ്ര പ്രദേശിൽ ഒരു മരണം കൂടി

ആന്ധ്രപ്രദേശിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 

7:19 PM IST

നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്

തണ്ണിത്തോട് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ക്വാറന്‍റൈൻ നിർദേശം ലംഘിച്ചതിനാണ് കേസെടുത്തത്. ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ചാണ് കേസെടുത്തത്. 

6:45 PM IST

രാജ്യത്ത് നിലവിലെ സ്ഥിതി ഇങ്ങനെ

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയനുസരിച്ച് നിലവിലെ സ്ഥിതി ഇങ്ങനെയാണ്. (കേരളത്തിലെ കണക്കുകൾ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് വരെ അപ്ഡേറ്റ് ചെയ്തിട്ടില്ല ) 

S. No. Name of State / UT Total Confirmed cases (Including 71 foreign Nationals) Cured/Discharged/
Migrated
Death
1 Andhra Pradesh 381 11 6
2 Andaman and Nicobar Islands 11 10 0
3 Arunachal Pradesh 1 0 0
4 Assam 29 0 1
5 Bihar 64 19 1
6 Chandigarh 19 7 0
7 Chhattisgarh 25 10 0
8 Delhi 1069 25 19
9 Goa 7 5 0
10 Gujarat 432 44 22
11 Haryana 185 29 3
12 Himachal Pradesh 32 6 1
13 Jammu and Kashmir 224 6 4
14 Jharkhand 17 0 1
15 Karnataka 226 37 6
16 Kerala 374 142 2
17 Ladakh 15 10 0
18 Madhya Pradesh 564 0 36
19 Maharashtra 1761 208 127
20 Manipur 2 1 0
21 Mizoram 1 0 0
22 Odisha 54 12 1
23 Puducherry 7 1 0
24 Punjab 151 5 11
25 Rajasthan 700 21 3
26 Tamil Nadu 969 44 10
27 Telengana 504 43 9
28 Tripura 2 0 0
29 Uttarakhand 35 5 0
30 Uttar Pradesh 452 45 5
31 West Bengal 134 19 5
Total number of confirmed cases in India 8447* 765 273
*States wise distribution is subject to further verification and reconciliation

6:04 PM IST

തമിഴ്നാട്ടിൽ കൊവിഡ് ബാധിതർ ആയിരം കടന്നു

തമിഴ്നാട്ടിൽ കൊവിഡ് ബാധിതർ ആയിരം കടന്നു. ഇന്ന് 106 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ ആകെ കൊവിഡ് ബാധിതർ 1075 ആയി. ഇന്ന് കൂടുതൽ കേസുകൾ കോയമ്പത്തൂരും തിരുപ്പൂരുമാണ്. ചെന്നൈയിൽ മാത്രം 199 പേർക്ക് കൊവിഡ് 19

5:59 PM IST

എല്ലാവർക്കും മൂന്ന് മാസ്ക് വീതം നൽകാൻ തീരുമാനിച്ച് ആന്ധ്ര സർക്കാർ

സംസ്ഥാനത്തെ എല്ലാവർക്കും മൂന്ന് മാസ്ക് വീതം നൽകാൻ ആന്ധ്രപ്രദേശ് സർക്കാർ തീരുമാനം. 

5:55 PM IST

കർണാടകത്തിൽ 17 പേർക്ക് കൂടി കൊവിഡ് 19

കർണാടകത്തിൽ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 17 പേർ ആശുപത്രി വിട്ടു. 

5:44 PM IST

തൃശ്ശൂരിൽ മൂന്ന് പേരെ ഡിസ്ചാർജ് ചെയ്തു

തൃശ്ശൂരിൽ മൂന്ന് പേരെ ഡിസ്ചാർജ് ചെയ്തു. കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്‌തത്. ജില്ലയിൽ കോവിഡ്‌ രോഗികൾ രണ്ടു പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. 

5:13 PM IST

കഴിഞ്ഞ ഒരാഴ്ച കൊവിഡ് മുക്തരായത് 123 പേർ

കഴിഞ്ഞ ഒരാഴ്ചയിൽ 62  പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 123 പേർ രോഗമുക്തി നേടി. രോഗം ബാധിക്കുന്നവരുടെ ഇരട്ടിയാളുകൾ രോഗത്തിൽ നിന്നും മുക്തി നേടുന്ന അവസ്ഥ കൊവിഡിനെതിരായ പോരാട്ടം ശരിയായ ദിശയിലാണെന്ന സൂചനയാണ് നൽകുന്നതെന്ന് ആരോഗ്യവിദഗ്ദ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 6549 പേരെ കൊവിഡ് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

5:10 PM IST

മലപ്പുറം ജില്ലയിൽ ഇനി രോഗബാധയിൽ ചികിത്സയിലുള്ളത് 10 പേർ മാത്രം

5:04 PM IST

24 മണിക്കൂറിനിടെ 6549 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

4:55 PM IST

36 പേര്‍ ഇന്ന് രോഗമുക്തി നേടി

കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

4:54 PM IST

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്

4:26 PM IST

വാക്സിൻ വികസനം പുരോഗമിക്കുന്നു

കൊവിഡിനെതിരായ വാക്സിൻ വികസനം പുരോഗമിക്കുകയാണ് എന്നാൽ ഇത് അന്തിമഘട്ടമെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 

4:20 PM IST

സൈനിക ആശുപത്രികളും സജ്ജമാക്കും

കൊവിഡ് ചികിത്സക്കായി സൈനിക ആശുപത്രികളും സജ്ജമാക്കുമെന്ന് കേന്ദ്രം. 

4:20 PM IST

സർക്കാർ സ്വകാര്യ മേഖലകൾ ഒന്നിച്ച് പോരാടുന്നു

ആരോഗ്യ രംഗത്ത് സർക്കാർ സ്വകാര്യ മേഖലകൾ കൊവിഡിനെതിരെ ഒന്നിച്ച് പോരാടുന്നുവെന്ന് ആരോഗ്യമന്ത്രാലയം.. സ്വകാര്യ ആശുപത്രികൾക്ക് കൂടുതൽ കിടക്കകൾ അനുവദിക്കുമെന്നും കേന്ദ്രം. 

4:16 PM IST

കൂടുതൽ വെന്‍റിലേറ്ററുകൾ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്

കൂടുതൽ വെൻ്റിലേറ്ററുകൾ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം. 

4:09 PM IST

ആശുപത്രി ചികിത്സ വേണ്ടി വരുന്നത് രോഗബാധിതരിൽ 20 ശതമാനത്തിന് മാത്രം

രോഗബാധിതരിൽ 20 ശതമാനത്തിനേ ആശുപത്രിയിലെ ചികിത്സ വേണ്ടി വരുന്നുള്ളൂവെന്ന് മന്ത്രാലയം. 1.05 ലക്ഷം കിടക്കകൾ ആശുപത്രികളിൽ സജ്ജമാണെന്നും കേന്ദ്രം. 

4:06 PM IST

തീവ്ര ബാധിത മേഖലകളിൽ അവശ്യവസ്തുക്കൾ വീട്ടിലെത്തിക്കും

തീവ്ര ബാധിത മേഖലകളിൽ അവശ്യവസ്തുക്കൾ വീട്ടിലെത്തിക്കുമെന്ന് കേന്ദ്രം. അവസ്യവസ്തുക്കൾക്ക് ക്ഷാമമില്ലെന്നും, രാജ്യത്ത് 219 പരിശോധനാ കേന്ദ്രങ്ങൾ തയ്യാറാണെന്നും മന്ത്രാലയങ്ങൾ, ഇത് വരെ 1.86 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 6 ദിവസം കൂടുമ്പോൾ കേസുകൾ ഇരട്ടിയാകുന്നുവെന്നും. ഓരോ ദിവസവും പതിനയ്യായിരം സാമ്പിളുകൾ പരിശോധിക്കുന്നുണ്ടെന്നും മന്ത്രാലയം,

3:36 PM IST

ദുബായിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ദുബായിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. ദുബായ് ടാക്സി കോർപ്പറേഷനിൽ ഡ്രൈവറായ പ്രദീപ് സാഗറാണ് മരിച്ചത്. തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ പ്രദീപിനെ അസുഖം കൂടുതലായതോടെ ഒരാഴ്ച മുൻപാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം തുടങ്ങിയ സമയത്ത് വൈദ്യസഹായം കിട്ടിയിരുന്നില്ലെന്ന് കുടുംബാഗങ്ങൾ പറയുന്നു.

2:58 PM IST

ലക്ഷദ്വീപ്പിൽ കുടുങ്ങിയ അദ്ധ്യാപകരെ കവരത്തിയിലെത്തിച്ചു

ലക്ഷദ്വീപിൽ കുടുങ്ങിയ കേരളത്തിലെ അദ്ധ്യാപകരെ കവരത്തിയിൽ എത്തിച്ചു. വിവിധ ദ്വീപുകളിൽ കുടുങ്ങിയവരെയാണ് എത്തിച്ചത്
അടുത്ത കപ്പലിൽ കൊച്ചിയിൽ എത്തിക്കും. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. 

2:57 PM IST

ലോക്ക് ഡൗണ്‍: വാഹനങ്ങള്‍ തിരിച്ചുനല്‍കാന്‍ നിര്‍ദ്ദേശം

ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങള്‍ താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ  എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാകും അവ വിട്ടുനല്‍കുക. 

2:43 PM IST

ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ബ്രിട്ടനിൽ കോവിഡ് വൈറസ്  ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ബിർമിംഗ്ഹാമിൽ  താമസിക്കുന്ന ഡോ . അമറുദീനാണ്(73 ) മരിച്ചത്. കോട്ടയം കങ്ങഴ സ്വദേശിയായ ഇദ്ദേഹം രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. 

2:33 PM IST

ദില്ലിയിൽ കൊവിഡ് ബാധിതരായ നഴ്സുമാർക്ക് ചികിത്സ കിട്ടുന്നില്ലെന്ന് പരാതി

ദില്ലി കാൻസർ സെന്ററിൽ കൊവിഡ് ബാധിതരായ നഴ്സുമാർക്ക് ചികിത്സ കിട്ടുന്നില്ലെന്ന് പരാതി. 22 പേരെ രോഗത്തെ തുടർന്ന് രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.  ഡോക്ടർമാർ ഇതുവരെ പരിശോധനക്ക് എത്തിയില്ലെന്നും ഐസോലേറ്റ് ചെയ്തതല്ലാതെ ചികിത്സയില്ലെന്നും നഴ്സുമാർ പരാതിപ്പെട്ടു. കൊവിഡുമായി ബന്ധപ്പെട്ട് നടത്തേണ്ട മറ്റു ടെസ്റ്റുകൾ നടത്തിയില്ല. താമസിക്കാൻ വൃത്തിയില്ലാത്ത മുറികൾ തന്നെന്നും ഇത് സ്വയം വൃത്തിയാക്കേണ്ടി വന്നെന്നും നഴ്സുമാർ പ്രതികരിച്ചു. 
 
1:42 PM IST

അഹമ്മദാബാദിൽ മാസ്ക് ധരിക്കാത്തത് കുറ്റകരം, 5000 രുപ പിഴയോ തടവോ ശിക്ഷ

കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ അഹമ്മദാബാദിൽ മാസ്ക് ധരിക്കാത്തത് കുറ്റകരമാക്കി. 5000 രുപ പിഴയോ തടവോ ആകും ശിക്ഷ. അതേ സമയം മഹാരാഷ്ട്രയിൽ 134 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ ആകെ 1895 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് . 

1:42 PM IST

ലോക്ക്ഡൗൺ ഡ്യൂട്ടിക്കിടെ പൊലീസിന് നേരെ ആക്രമണം

പഞ്ചാബിലെ പട്യാലയിൽ ലോക്ക്ഡൗൺ ഡ്യൂട്ടിക്കിടെ പൊലീസിന് നേരെ ആക്രമണം. ഒരു . പൊലീസ് കർഫ്യൂ പാസ്‌ കാണിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ആക്രമണം. മൂന്നു പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു

1:40 PM IST

'ലോക്ക് ഡൗണിൽ സംസ്ഥാനത്ത് ഇളവുകൾ ഉണ്ടാകും'; തരാനുള്ള പണം പോലും കേന്ദ്രം തരുന്നില്ലെന്ന് തോമസ് ഐസക്

സംസ്ഥാനത്തെ ലോക്ക് ഡൗണിൽ ഇളവുകൾ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. കർശന ഉപാധികളോടെയാണ് ഇളവുകൾ അനുവദിക്കുകയെന്നും മന്ത്രി. ജീവനാണ് മുൻഗണന എന്നു തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരത്തെ കമ്മ്യൂണിറ്റി കിച്ചൻ സന്ദർശിച്ച ശേഷം സംസാകരിക്കുകയായിരുന്നു അദ്ദേഹം.

1:37 PM IST

അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ല, തമിഴ്നാട്ടിൽ ദിവസവേതനക്കാരുടെ പ്രതിഷേധം

കൊവിഡ് വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച അടച്ചുപൂട്ടലിനെത്തുടർന്ന് അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ ദിവസവേതനക്കാരുടെ പ്രതിഷേധം. മധുരയിലെ എംജിആർ സ്ട്രീറ്റിൽ അമ്പതിലധികം ആളുകൾ ഒത്തുകൂടിയാണ് പ്രതിഷേധിക്കുന്നത്.

1:26 PM IST

പൂനെയിൽ രണ്ട് കൊവിഡ് മരണം കൂടി, മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 129

മഹാരാഷ്ട്രയിലെ പൂനെയിൽ ഇന്ന് രണ്ട് കൊവിഡ് മരണം കൂടി. പൂനെയിൽ ഇതുവരെ 31 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്താകെ മരിച്ചവരുടെ എണ്ണം 129  ആയി. 

1:25 PM IST

ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ചു രണ്ട് പേർ മരിച്ചു

ഉത്തർപ്രദേശിലെ കാൺപൂരിൽ വ്യാജമദ്യം കഴിച്ചു രണ്ട് പേർ മരിച്ചു. ആറു പേർ ചികിത്സയിൽ തുടരുന്നതായി പൊലീസ് അറിയിച്ചു

1:22 PM IST

കൊവിഡ് വ്യാപനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയെന്ന് വേൾഡ് ബാങ്ക്

കൊവിഡ് വ്യാപനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയെന്ന് വേൾഡ് ബാങ്ക്. 2020ലെ വളർച്ചനിരക്കിൽ 5 ശതമാനത്തിന്റെയും കുറവ് ഉണ്ടാകും.സമ്പദ് ഘടന മെല്ലെപോക്കിലായിരുന്ന സമയത്തെ ലോക് ഡൗൺ, ഉൽപാദന വളർച്ച കുറയ്ക്കും. ഉൽപ്പാദനവും ആവശ്യവും തമ്മിലെ വലിയ അന്തരം തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ്

11:50 AM IST

ബെംഗളൂരുവില്‍ ഡോക്ടര്‍ക്ക് കൊവിഡ്

ബെംഗളൂരുവില്‍ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍ ജോലി ചെയ്തിരുന്നു ബെംഗളൂരു ക്വീൻസ് റോഡിലെ ഷിഫ ആശുപത്രി അടച്ചു ഇവിടുത്തെ 50 ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. 

11:10 AM IST

ചികിത്സയില്ല; മംഗളൂരുവിലേക്ക് പോയ മുഴുവന്‍ രോഗികളും മടങ്ങി

സുപ്രിംകോടതി വിധിയെ തുടർന്ന് മംഗളൂരുവിലേക്ക് ചികിത്സക്ക് പോയ മുഴുവൻ രോഗികളും മടങ്ങി. ആശുപത്രി അധികൃതർ ചികിത്സിക്കുന്നില്ലെന്നും വിവേചനം കാണിക്കുന്നെന്നുമാണ് രോഗികളുടെ ആരോപണം. അവസാന രോഗി ഇന്നലെ രാത്രി മടങ്ങി. ഇയാള്‍ ഹൃദ്രോഗിയാണ്. മൂന്ന് ദിവസം ആശുപത്രിയിൽ കിടന്നിട്ടും ചികിത്സ നൽകിയില്ലെന്നും പരിയാരത്ത് ചികിത്സ തുടരുമെന്നും ഇയാള്‍ അറിയിച്ചു.

10:59 AM IST

കൊവിഡ് രോഗിയായ ഡിവൈഎസ്‍പിയെ ഡിസ്‍ചാര്‍ജ് ചെയ്തു; തെലങ്കാനയിലും ഗുരുതര വീഴ്ച

കൊവിഡ് ഭേദമാകാത്ത ഡിവൈഎസ്‍പിയെ ഹൈദരാബാദില്‍ ഡിസ്‍ചാര്‍ജ് ചെയ്തു. എന്നാല്‍ പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് ഡിസ്‍ചാര്‍ജ് ചെയ്തതെന്നും പിന്നീട് ഇത് പോസിറ്റീവാണെന്നും തെളിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗിയെ തിരിച്ചുവിളിച്ച് വീണ്ടും നിരീക്ഷണത്തിലാക്കി. കൊവിഡ് ബാധിച്ച മകന്‍റെ വിദേശയാത്ര വിവരം മറച്ചുവെച്ചതിന് ഡിവൈഎസ്പിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

തെലങ്കാനയിലും ഗുരുതര വീഴ്ച; കൊവിഡ് ചികിത്സയിലായിരുന്ന ഡിവൈഎസ്പിയെ രോഗം മാറാതെ ഡിസ്ചാർജ് ചെയ്തു...

10:29 AM IST

ലോക്ക് ഡൗൺ ലംഘിച്ച് പിറന്നാൾ ആഘോഷം: ബിജെപി എംഎൽഎക്കെതിരെ നടപടി

ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് പിറന്നാൾ ആഘോഷം നടത്തിയ ബിജെപി എംഎൽഎക്ക് എതിരെ നടപടി. കര്‍ണാടകയിൽ നിന്നുള്ള ബിജെപി അംഗമാണ് കൊവിഡ് വ്യാപന കാലത്ത്  കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ലംഘിച്ച് ആഘോഷം നടത്തിയത്. എംഎൽഎ എം ജയറാമിന് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

10:20 AM IST

ദില്ലിയില്‍ 42 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; 400 പേര്‍ നിരീക്ഷണത്തില്‍

ദില്ലിയിൽ  ഡോക്ടർമാർ ഉൾപ്പെടെ 42 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് എന്ന് സർക്കാർ. ഇവിടെ രണ്ട് നഴ്‍സുമാര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥീരീകരിച്ചു.നീരീക്ഷണത്തിൽ കഴിയുന്നത് 400 ആരോഗ്യ പ്രവര്‍ത്തകരാണ്. 

10:15 AM IST

ധാരാവിയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്

ധാരാവിയിൽ 24 മണിക്കൂറിനിടെ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 1700 കടന്നു. മരണ സഖ്യ 127ആയി. 

10:10 AM IST

അമേരിക്കയില്‍ മരുന്നുകള്‍ എത്തിച്ചു

ഇന്ത്യയില്‍ നിന്ന് മലേറിയ മരുന്ന് അമേരിക്കയില്‍ എത്തിച്ചു. കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോകിന്‍ ആണ് എത്തിച്ച് നല്‍കിയത്. 35.82 ലക്ഷം ടാബ്‌ലറ്റാണ് ഇന്ത്യ അമേരിക്കയ്ക്ക് വാഗ്ദാനം ചെയ്തത്. അമേരിക്ക ഉൾപ്പടെ 13 രാജ്യങ്ങൾക്കാണ് ഇന്ത്യ മരുന്ന് നല്‍കുന്നത്.

Read More: ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ട മരുന്ന് അമേരിക്കയില്‍ എത്തി

9:57 AM IST

നേപ്പാളില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് കൊവിഡ്

നേപ്പാളിൽ മൂന്ന് ഇന്ത്യക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പർസ ജില്ലയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ് ഇവർ. ഇതോടെ നേപ്പാളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി

9:57 AM IST

ലോക്ക് ഡൗണ്‍ നീട്ടല്‍; ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും

ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിൽ കേന്ദ്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായിരുന്നു.

ലോകത്ത് കൊവിഡ് രോഗബാധിതര്‍ 17 ലക്ഷം കടന്നു; അമേരിക്കയില്‍ സ്ഥിതി ഗുരുതരം, 24 മണിക്കൂറിനിടെ 1,808 മരണം

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. മരണസംഖ്യ 1,08,770 ആയി ഉയര്‍ന്നു. അഞ്ച് ലക്ഷത്തിലധികം കൊവിഡ് കേസുകളുള്ള അമേരിക്കയിൽ പ്രതിസന്ധി ഗുരുതരമായി തന്നെ തുടരുകയാണ്. 

തമിഴ്‍നാട്ടില്‍ പതിനൊന്നാമത് കൊവിഡ് മരണം; കൂടുതല്‍ രോഗബാധിതര്‍ ചെന്നൈയിലും കോയമ്പത്തൂരിലും

തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. ചെന്നൈ സ്വദേശിയായ 45 കാരിയാണ് മരിച്ചത്. ഇതോടെ ഇവിടുത്തെ മരണസംഖ്യ 11 ആയി. തമിഴ്‍നാട്ടില്‍ എട്ട് ഡോക്ടർമാരടക്കം കൊവിഡ് ബാധിതരുടെ എണ്ണം 969 ആയി. 

അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ പ്രായോഗികമല്ലെന്ന് കേന്ദ്രം

അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ പ്രായോഗികമല്ലെന്ന് കേന്ദ്രം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തോടാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. സംസ്ഥാനത്ത് 3,85000 അതിഥി തൊഴിലാളികളുണ്ടെന്നും  ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഉണ്ടാക്കണമെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു

സമാനതകളില്ലാത്ത പ്രതിരോധം; മുഖ്യമന്ത്രിയെയും ആരോഗ്യപ്രവർത്തകരെയും അഭിനന്ദിച്ച് കർദ്ദിനാൾ ആലഞ്ചേരി

ഈസ്റ്റർ ദിനത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ അഭിനന്ദിച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരളത്തിന്റേത് സമാനതകളില്ലാത്ത പ്രതിരോധം. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം ഒന്നാമതാണ്. മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നു. നമ്മൾ രോഗത്തെ അതിജീവിക്കുമെന്ന പ്രതീക്ഷ നൽകുന്നതാണ് ഈസ്റ്റർ. കൊവിഡിനെ അതിജീവിച്ചു പുനർജീവനം സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാനതകളില്ലാത്ത പ്രതിരോധം; മുഖ്യമന്ത്രിയെയും ആരോഗ്യപ്രവർത്തകരെയും അഭിനന്ദിച്ച് കർദ്ദിനാൾ ആലഞ്ചേരി...

9:57 AM IST

മുംബൈയിൽ മൂന്ന് മാധ്യമ പ്രവർത്തകർക്ക് കൊവിഡ്, സഹപ്രവർത്തകരെ ഐസൊലേറ്റ് ചെയ്തു

കൊവിഡ് വൈറസ് കൂടുതൽ പേരിൽ സ്ഥിരീകരിച്ച മഹാരാഷ്ട്രയലെ പ്രധാന നഗരമായ മുംബൈയിൽ മൂന്ന് മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവരുടെ സഹപ്രവർത്തകരായിരുന്ന 34 പേരെ ഐസൊലേറ്റ് ചെയ്തു. 

മുംബൈയിൽ മൂന്ന് മാധ്യമ പ്രവർത്തകർക്ക് കൊവിഡ്, സഹപ്രവർത്തകരെ ഐസൊലേറ്റ് ചെയ്തു...

9:57 AM IST

രാജ്യത്ത് കൊവിഡ് ബാധിതർ 8000 കടന്നു, മഹാമാരിയിൽ രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടത് 273 പേർക്ക്

മഹാമാരിയിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം 273 ആയി. ആകെ 8356 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 34 പേർ മരിക്കുകയും 909 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് കൊവിഡ് ബാധിതർ 8000 കടന്നു, മഹാമാരിയിൽ രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടത് 273 പേർക്ക്...

11:10 PM IST:

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ 5,022 മെട്രിക് ടണ്‍ ഗോതമ്പ് അയച്ച് ഇന്ത്യ. അഫ്ഗാന് കൈമാറുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ച 75,000 മെട്രിക് ടണ്‍ ഗോതമ്പിലെ ആദ്യ ലോഡാണ് 251 കണ്ടെയ്നറുകളിലായി ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തുനിന്ന് കയറ്റി അയച്ചത്

11:05 PM IST:

കർണാടകയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ കേരളത്തിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. വയനാട് കൽപ്പറ്റയിൽ നിന്നാണ് മൂന്ന് പേർ പൊലീസിന്റെ പിടിയിലായത്. മലപ്പുറം സ്വദേശികളായ കുഞ്ഞിമുഹമ്മദ്, മൻസൂർ അലി, വയനാട് സ്വദേശി മുഹമ്മദ് അജിനാസ് എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

10:31 PM IST:

കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പുറത്തിറങ്ങാൻ ഏകീകൃത പാസ് നൽകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. പ്രത്യേക വിഭാഗങ്ങളായി തിരിക്കാതെയുള്ള പാസ് റിയാദിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമുതൽ ഈ പാസ് പ്രാബല്യത്തിലാകും.  നേരത്തെ ലഭിച്ച പാസുകളെല്ലാം അസാധുവാകും

10:23 PM IST:

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കേരള പൊലീസിനെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കേരള പൊലീസ് തയാറാക്കിയ നിര്‍ഭയം എന്ന ഗാന വീഡിയോയെയും കമല്‍ഹാസന്‍ പ്രത്യേകം പ്രശംസിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പ്രചോദനമേകുന്ന ഗാനമാണെന്നാണ് 'നിര്‍ഭയ'ത്തെ കമല്‍ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.

9:33 PM IST:

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9000-ലേക്ക്. ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് ലഭ്യമായ ഔദ്യോ​ഗിക കണക്ക് അനുസരിച്ച്  8477 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. മഹാരാഷ്ട്രയിൽ ഇന്ന് 134 പേ‍ർക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം 1895 ആയി. ദില്ലിയിലെ കൊവിഡ് രോ​ഗികളുടെ എണ്ണം 1154 ആയി. തമിഴ്നാട്ടിൽ 1014 കൊവിഡ് രോ​ഗികളാണുള്ളത്. ഇന്ന് 96 പേ‍ർക്ക് കൂടി കൊവിഡ് രോ​ഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ കൊവിഡ് രോ​ഗികളുടെ എണ്ണം 796 ആയി. മധ്യപ്രദേശിൽ 562, ​ഗുജറാത്തിൽ 516, തെലങ്കാനയിൽ 503 എന്നിങ്ങനെയാണ് കൊവിഡ് രോ​ഗികളുടെ എണ്ണം

9:18 PM IST:

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഏഴുപേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 59 ആയി. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 4462 ആയി. മക്കയിൽ  മൂന്നും മദീനയിൽ രണ്ടും ജിദ്ദയിലും ഹുഫൂഫിലും ഓരോരുത്തരുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ മദീനയിലെ മരണസംഖ്യ 22 ആയി. മക്കയിൽ 14ഉം ജിദ്ദയിൽ 10ഉം  ഹുഫൂഫിൽ മൂന്നുപേരുമാണ് ഇതുവരെ മരിച്ചത്. പുതിയതായി 429 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരിൽ 3642 പേർ ചികിത്സയിലാണ്. ഇവരില്‍ 65 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ  വിഭാഗത്തിലാണ്. 41 പേർ ഇന്ന് സുഖം പ്രാപിച്ചു

9:10 PM IST:

മഹാരാഷ്ട്രിയിൽ ഇന്ന് 221 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോട് കൂടി സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1982 ആയി. ഇന്ന് മാത്രം 16 പേർ മരിച്ചു. സംസ്ഥാനത്ത് ആകെ മരണസംഖ്യ 147ആയി. 

9:07 PM IST:

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു. 2149 പേർ അറസ്റ്റിലാവുകയും 1411 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് സംസ്ഥാന പൊലീസ് സ്വീകരിച്ച് വരുന്നത്.

8:32 PM IST:

ദില്ലിയിൽ ഇന്ന് മാത്രം 5 മരണം കൂടി. ഇതോടെ ദില്ലിയിൽ മരണം 24 ആയി. 85 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.

8:28 PM IST:

പശ്ചിമ ബംഗാളിൽ ഇന്ന് കൊവിഡ് ബാധിച്ച രണ്ട് പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം ഏഴായി. 

7:59 PM IST:

നിലവിൽ രാജ്യത്തെ ഓരോ സംസ്ഥാനത്തെയും സ്ഥിതി ഇങ്ങനെ ( കേന്ദ്ര സർക്കാരിന്‍റെ അവസാനത്തെ അപ്ഡേറ്റ് അനുസരിച്ച് തയ്യാറാക്കിയത്. )

7:51 PM IST:

പട്യാല എഎസ്ഐയുടെ കൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. ഏഴര മണിക്കൂർ  നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈ പൂർവ്വ സ്ഥിതിയിലാക്കിയത്. ഡോക്ടർമാർക്ക് മുഖ്യമന്ത്രി അമരീന്ദർ സിംഗ് നന്ദിയറിയിച്ചു. 

7:37 PM IST:

ദില്ലിയിൽ 43 തീവ്ര ബാധിത മേഖലകൾ. 

7:26 PM IST:

ആന്ധ്രപ്രദേശിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 

7:24 PM IST:

തണ്ണിത്തോട് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ക്വാറന്‍റൈൻ നിർദേശം ലംഘിച്ചതിനാണ് കേസെടുത്തത്. ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ചാണ് കേസെടുത്തത്. 

8:16 PM IST:

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയനുസരിച്ച് നിലവിലെ സ്ഥിതി ഇങ്ങനെയാണ്. (കേരളത്തിലെ കണക്കുകൾ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് വരെ അപ്ഡേറ്റ് ചെയ്തിട്ടില്ല ) 

S. No. Name of State / UT Total Confirmed cases (Including 71 foreign Nationals) Cured/Discharged/
Migrated
Death
1 Andhra Pradesh 381 11 6
2 Andaman and Nicobar Islands 11 10 0
3 Arunachal Pradesh 1 0 0
4 Assam 29 0 1
5 Bihar 64 19 1
6 Chandigarh 19 7 0
7 Chhattisgarh 25 10 0
8 Delhi 1069 25 19
9 Goa 7 5 0
10 Gujarat 432 44 22
11 Haryana 185 29 3
12 Himachal Pradesh 32 6 1
13 Jammu and Kashmir 224 6 4
14 Jharkhand 17 0 1
15 Karnataka 226 37 6
16 Kerala 374 142 2
17 Ladakh 15 10 0
18 Madhya Pradesh 564 0 36
19 Maharashtra 1761 208 127
20 Manipur 2 1 0
21 Mizoram 1 0 0
22 Odisha 54 12 1
23 Puducherry 7 1 0
24 Punjab 151 5 11
25 Rajasthan 700 21 3
26 Tamil Nadu 969 44 10
27 Telengana 504 43 9
28 Tripura 2 0 0
29 Uttarakhand 35 5 0
30 Uttar Pradesh 452 45 5
31 West Bengal 134 19 5
Total number of confirmed cases in India 8447* 765 273
*States wise distribution is subject to further verification and reconciliation

6:31 PM IST:

തമിഴ്നാട്ടിൽ കൊവിഡ് ബാധിതർ ആയിരം കടന്നു. ഇന്ന് 106 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ ആകെ കൊവിഡ് ബാധിതർ 1075 ആയി. ഇന്ന് കൂടുതൽ കേസുകൾ കോയമ്പത്തൂരും തിരുപ്പൂരുമാണ്. ചെന്നൈയിൽ മാത്രം 199 പേർക്ക് കൊവിഡ് 19

6:30 PM IST:

സംസ്ഥാനത്തെ എല്ലാവർക്കും മൂന്ന് മാസ്ക് വീതം നൽകാൻ ആന്ധ്രപ്രദേശ് സർക്കാർ തീരുമാനം. 

6:24 PM IST:

കർണാടകത്തിൽ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 17 പേർ ആശുപത്രി വിട്ടു. 

5:44 PM IST:

തൃശ്ശൂരിൽ മൂന്ന് പേരെ ഡിസ്ചാർജ് ചെയ്തു. കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്‌തത്. ജില്ലയിൽ കോവിഡ്‌ രോഗികൾ രണ്ടു പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. 

5:19 PM IST:

കഴിഞ്ഞ ഒരാഴ്ചയിൽ 62  പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 123 പേർ രോഗമുക്തി നേടി. രോഗം ബാധിക്കുന്നവരുടെ ഇരട്ടിയാളുകൾ രോഗത്തിൽ നിന്നും മുക്തി നേടുന്ന അവസ്ഥ കൊവിഡിനെതിരായ പോരാട്ടം ശരിയായ ദിശയിലാണെന്ന സൂചനയാണ് നൽകുന്നതെന്ന് ആരോഗ്യവിദഗ്ദ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 6549 പേരെ കൊവിഡ് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

5:48 PM IST:

മലപ്പുറം ജില്ലയിൽ ഇനി രോഗബാധയിൽ ചികിത്സയിലുള്ളത് 10 പേർ മാത്രം

5:05 PM IST:

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

5:02 PM IST:

കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

5:02 PM IST:

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്

4:25 PM IST:

കൊവിഡിനെതിരായ വാക്സിൻ വികസനം പുരോഗമിക്കുകയാണ് എന്നാൽ ഇത് അന്തിമഘട്ടമെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 

4:24 PM IST:

കൊവിഡ് ചികിത്സക്കായി സൈനിക ആശുപത്രികളും സജ്ജമാക്കുമെന്ന് കേന്ദ്രം. 

4:20 PM IST:

ആരോഗ്യ രംഗത്ത് സർക്കാർ സ്വകാര്യ മേഖലകൾ കൊവിഡിനെതിരെ ഒന്നിച്ച് പോരാടുന്നുവെന്ന് ആരോഗ്യമന്ത്രാലയം.. സ്വകാര്യ ആശുപത്രികൾക്ക് കൂടുതൽ കിടക്കകൾ അനുവദിക്കുമെന്നും കേന്ദ്രം. 

4:17 PM IST:

കൂടുതൽ വെൻ്റിലേറ്ററുകൾ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം. 

4:15 PM IST:

രോഗബാധിതരിൽ 20 ശതമാനത്തിനേ ആശുപത്രിയിലെ ചികിത്സ വേണ്ടി വരുന്നുള്ളൂവെന്ന് മന്ത്രാലയം. 1.05 ലക്ഷം കിടക്കകൾ ആശുപത്രികളിൽ സജ്ജമാണെന്നും കേന്ദ്രം. 

4:14 PM IST:

തീവ്ര ബാധിത മേഖലകളിൽ അവശ്യവസ്തുക്കൾ വീട്ടിലെത്തിക്കുമെന്ന് കേന്ദ്രം. അവസ്യവസ്തുക്കൾക്ക് ക്ഷാമമില്ലെന്നും, രാജ്യത്ത് 219 പരിശോധനാ കേന്ദ്രങ്ങൾ തയ്യാറാണെന്നും മന്ത്രാലയങ്ങൾ, ഇത് വരെ 1.86 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 6 ദിവസം കൂടുമ്പോൾ കേസുകൾ ഇരട്ടിയാകുന്നുവെന്നും. ഓരോ ദിവസവും പതിനയ്യായിരം സാമ്പിളുകൾ പരിശോധിക്കുന്നുണ്ടെന്നും മന്ത്രാലയം,

3:43 PM IST:

ദുബായിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. ദുബായ് ടാക്സി കോർപ്പറേഷനിൽ ഡ്രൈവറായ പ്രദീപ് സാഗറാണ് മരിച്ചത്. തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ പ്രദീപിനെ അസുഖം കൂടുതലായതോടെ ഒരാഴ്ച മുൻപാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം തുടങ്ങിയ സമയത്ത് വൈദ്യസഹായം കിട്ടിയിരുന്നില്ലെന്ന് കുടുംബാഗങ്ങൾ പറയുന്നു.

2:59 PM IST:

ലക്ഷദ്വീപിൽ കുടുങ്ങിയ കേരളത്തിലെ അദ്ധ്യാപകരെ കവരത്തിയിൽ എത്തിച്ചു. വിവിധ ദ്വീപുകളിൽ കുടുങ്ങിയവരെയാണ് എത്തിച്ചത്
അടുത്ത കപ്പലിൽ കൊച്ചിയിൽ എത്തിക്കും. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. 

2:58 PM IST:

ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങള്‍ താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ  എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാകും അവ വിട്ടുനല്‍കുക. 

2:42 PM IST:

ബ്രിട്ടനിൽ കോവിഡ് വൈറസ്  ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ബിർമിംഗ്ഹാമിൽ  താമസിക്കുന്ന ഡോ . അമറുദീനാണ്(73 ) മരിച്ചത്. കോട്ടയം കങ്ങഴ സ്വദേശിയായ ഇദ്ദേഹം രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. 

2:31 PM IST:

ദില്ലി കാൻസർ സെന്ററിൽ കൊവിഡ് ബാധിതരായ നഴ്സുമാർക്ക് ചികിത്സ കിട്ടുന്നില്ലെന്ന് പരാതി. 22 പേരെ രോഗത്തെ തുടർന്ന് രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.  ഡോക്ടർമാർ ഇതുവരെ പരിശോധനക്ക് എത്തിയില്ലെന്നും ഐസോലേറ്റ് ചെയ്തതല്ലാതെ ചികിത്സയില്ലെന്നും നഴ്സുമാർ പരാതിപ്പെട്ടു. കൊവിഡുമായി ബന്ധപ്പെട്ട് നടത്തേണ്ട മറ്റു ടെസ്റ്റുകൾ നടത്തിയില്ല. താമസിക്കാൻ വൃത്തിയില്ലാത്ത മുറികൾ തന്നെന്നും ഇത് സ്വയം വൃത്തിയാക്കേണ്ടി വന്നെന്നും നഴ്സുമാർ പ്രതികരിച്ചു. 
 
1:45 PM IST:

കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ അഹമ്മദാബാദിൽ മാസ്ക് ധരിക്കാത്തത് കുറ്റകരമാക്കി. 5000 രുപ പിഴയോ തടവോ ആകും ശിക്ഷ. അതേ സമയം മഹാരാഷ്ട്രയിൽ 134 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ ആകെ 1895 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് . 

1:41 PM IST:

പഞ്ചാബിലെ പട്യാലയിൽ ലോക്ക്ഡൗൺ ഡ്യൂട്ടിക്കിടെ പൊലീസിന് നേരെ ആക്രമണം. ഒരു . പൊലീസ് കർഫ്യൂ പാസ്‌ കാണിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ആക്രമണം. മൂന്നു പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു

1:39 PM IST:

സംസ്ഥാനത്തെ ലോക്ക് ഡൗണിൽ ഇളവുകൾ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. കർശന ഉപാധികളോടെയാണ് ഇളവുകൾ അനുവദിക്കുകയെന്നും മന്ത്രി. ജീവനാണ് മുൻഗണന എന്നു തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരത്തെ കമ്മ്യൂണിറ്റി കിച്ചൻ സന്ദർശിച്ച ശേഷം സംസാകരിക്കുകയായിരുന്നു അദ്ദേഹം.

1:34 PM IST:

കൊവിഡ് വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച അടച്ചുപൂട്ടലിനെത്തുടർന്ന് അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ ദിവസവേതനക്കാരുടെ പ്രതിഷേധം. മധുരയിലെ എംജിആർ സ്ട്രീറ്റിൽ അമ്പതിലധികം ആളുകൾ ഒത്തുകൂടിയാണ് പ്രതിഷേധിക്കുന്നത്.

1:25 PM IST:

മഹാരാഷ്ട്രയിലെ പൂനെയിൽ ഇന്ന് രണ്ട് കൊവിഡ് മരണം കൂടി. പൂനെയിൽ ഇതുവരെ 31 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്താകെ മരിച്ചവരുടെ എണ്ണം 129  ആയി. 

1:23 PM IST:

ഉത്തർപ്രദേശിലെ കാൺപൂരിൽ വ്യാജമദ്യം കഴിച്ചു രണ്ട് പേർ മരിച്ചു. ആറു പേർ ചികിത്സയിൽ തുടരുന്നതായി പൊലീസ് അറിയിച്ചു

1:22 PM IST:

കൊവിഡ് വ്യാപനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയെന്ന് വേൾഡ് ബാങ്ക്. 2020ലെ വളർച്ചനിരക്കിൽ 5 ശതമാനത്തിന്റെയും കുറവ് ഉണ്ടാകും.സമ്പദ് ഘടന മെല്ലെപോക്കിലായിരുന്ന സമയത്തെ ലോക് ഡൗൺ, ഉൽപാദന വളർച്ച കുറയ്ക്കും. ഉൽപ്പാദനവും ആവശ്യവും തമ്മിലെ വലിയ അന്തരം തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ്

11:52 AM IST:

ബെംഗളൂരുവില്‍ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍ ജോലി ചെയ്തിരുന്നു ബെംഗളൂരു ക്വീൻസ് റോഡിലെ ഷിഫ ആശുപത്രി അടച്ചു ഇവിടുത്തെ 50 ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. 

11:11 AM IST:

സുപ്രിംകോടതി വിധിയെ തുടർന്ന് മംഗളൂരുവിലേക്ക് ചികിത്സക്ക് പോയ മുഴുവൻ രോഗികളും മടങ്ങി. ആശുപത്രി അധികൃതർ ചികിത്സിക്കുന്നില്ലെന്നും വിവേചനം കാണിക്കുന്നെന്നുമാണ് രോഗികളുടെ ആരോപണം. അവസാന രോഗി ഇന്നലെ രാത്രി മടങ്ങി. ഇയാള്‍ ഹൃദ്രോഗിയാണ്. മൂന്ന് ദിവസം ആശുപത്രിയിൽ കിടന്നിട്ടും ചികിത്സ നൽകിയില്ലെന്നും പരിയാരത്ത് ചികിത്സ തുടരുമെന്നും ഇയാള്‍ അറിയിച്ചു.

12:07 PM IST:

കൊവിഡ് ഭേദമാകാത്ത ഡിവൈഎസ്‍പിയെ ഹൈദരാബാദില്‍ ഡിസ്‍ചാര്‍ജ് ചെയ്തു. എന്നാല്‍ പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് ഡിസ്‍ചാര്‍ജ് ചെയ്തതെന്നും പിന്നീട് ഇത് പോസിറ്റീവാണെന്നും തെളിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗിയെ തിരിച്ചുവിളിച്ച് വീണ്ടും നിരീക്ഷണത്തിലാക്കി. കൊവിഡ് ബാധിച്ച മകന്‍റെ വിദേശയാത്ര വിവരം മറച്ചുവെച്ചതിന് ഡിവൈഎസ്പിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

തെലങ്കാനയിലും ഗുരുതര വീഴ്ച; കൊവിഡ് ചികിത്സയിലായിരുന്ന ഡിവൈഎസ്പിയെ രോഗം മാറാതെ ഡിസ്ചാർജ് ചെയ്തു...

10:33 AM IST:

ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് പിറന്നാൾ ആഘോഷം നടത്തിയ ബിജെപി എംഎൽഎക്ക് എതിരെ നടപടി. കര്‍ണാടകയിൽ നിന്നുള്ള ബിജെപി അംഗമാണ് കൊവിഡ് വ്യാപന കാലത്ത്  കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ലംഘിച്ച് ആഘോഷം നടത്തിയത്. എംഎൽഎ എം ജയറാമിന് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

ലോക്ക് ഡൗൺ ലംഘിച്ച് പിറന്നാൾ ആഘോഷം: ബിജെപി എംഎൽഎക്കെതിരെ നടപടി

10:22 AM IST:

ദില്ലിയിൽ  ഡോക്ടർമാർ ഉൾപ്പെടെ 42 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് എന്ന് സർക്കാർ. ഇവിടെ രണ്ട് നഴ്‍സുമാര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥീരീകരിച്ചു.നീരീക്ഷണത്തിൽ കഴിയുന്നത് 400 ആരോഗ്യ പ്രവര്‍ത്തകരാണ്. 

10:16 AM IST:

ധാരാവിയിൽ 24 മണിക്കൂറിനിടെ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 1700 കടന്നു. മരണ സഖ്യ 127ആയി. 

10:33 AM IST:

ഇന്ത്യയില്‍ നിന്ന് മലേറിയ മരുന്ന് അമേരിക്കയില്‍ എത്തിച്ചു. കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോകിന്‍ ആണ് എത്തിച്ച് നല്‍കിയത്. 35.82 ലക്ഷം ടാബ്‌ലറ്റാണ് ഇന്ത്യ അമേരിക്കയ്ക്ക് വാഗ്ദാനം ചെയ്തത്. അമേരിക്ക ഉൾപ്പടെ 13 രാജ്യങ്ങൾക്കാണ് ഇന്ത്യ മരുന്ന് നല്‍കുന്നത്.

Read More: ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ട മരുന്ന് അമേരിക്കയില്‍ എത്തി

10:04 AM IST:

നേപ്പാളിൽ മൂന്ന് ഇന്ത്യക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പർസ ജില്ലയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ് ഇവർ. ഇതോടെ നേപ്പാളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി

10:04 AM IST:

ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിൽ കേന്ദ്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായിരുന്നു.

ലോക്ക് ഡൗണ്‍ നീട്ടല്‍; ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും

10:03 AM IST:

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. മരണസംഖ്യ 1,08,770 ആയി ഉയര്‍ന്നു. അഞ്ച് ലക്ഷത്തിലധികം കൊവിഡ് കേസുകളുള്ള അമേരിക്കയിൽ പ്രതിസന്ധി ഗുരുതരമായി തന്നെ തുടരുകയാണ്. 

ലോകത്ത് കൊവിഡ് രോഗബാധിതര്‍ 17 ലക്ഷം കടന്നു; അമേരിക്കയില്‍ സ്ഥിതി ഗുരുതരം, 24 മണിക്കൂറിനിടെ 1,808 മരണം

10:02 AM IST:

തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. ചെന്നൈ സ്വദേശിയായ 45 കാരിയാണ് മരിച്ചത്. ഇതോടെ ഇവിടുത്തെ മരണസംഖ്യ 11 ആയി. തമിഴ്‍നാട്ടില്‍ എട്ട് ഡോക്ടർമാരടക്കം കൊവിഡ് ബാധിതരുടെ എണ്ണം 969 ആയി. 

തമിഴ്‍നാട്ടില്‍ പതിനൊന്നാമത് കൊവിഡ് മരണം; കൂടുതല്‍ രോഗബാധിതര്‍ ചെന്നൈയിലും കോയമ്പത്തൂരിലും

10:02 AM IST:

അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ പ്രായോഗികമല്ലെന്ന് കേന്ദ്രം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തോടാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. സംസ്ഥാനത്ത് 3,85000 അതിഥി തൊഴിലാളികളുണ്ടെന്നും  ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഉണ്ടാക്കണമെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു

അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ പ്രായോഗികമല്ലെന്ന് കേന്ദ്രം

10:01 AM IST:

ഈസ്റ്റർ ദിനത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ അഭിനന്ദിച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരളത്തിന്റേത് സമാനതകളില്ലാത്ത പ്രതിരോധം. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം ഒന്നാമതാണ്. മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നു. നമ്മൾ രോഗത്തെ അതിജീവിക്കുമെന്ന പ്രതീക്ഷ നൽകുന്നതാണ് ഈസ്റ്റർ. കൊവിഡിനെ അതിജീവിച്ചു പുനർജീവനം സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാനതകളില്ലാത്ത പ്രതിരോധം; മുഖ്യമന്ത്രിയെയും ആരോഗ്യപ്രവർത്തകരെയും അഭിനന്ദിച്ച് കർദ്ദിനാൾ ആലഞ്ചേരി...

10:00 AM IST:

കൊവിഡ് വൈറസ് കൂടുതൽ പേരിൽ സ്ഥിരീകരിച്ച മഹാരാഷ്ട്രയലെ പ്രധാന നഗരമായ മുംബൈയിൽ മൂന്ന് മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവരുടെ സഹപ്രവർത്തകരായിരുന്ന 34 പേരെ ഐസൊലേറ്റ് ചെയ്തു. 

മുംബൈയിൽ മൂന്ന് മാധ്യമ പ്രവർത്തകർക്ക് കൊവിഡ്, സഹപ്രവർത്തകരെ ഐസൊലേറ്റ് ചെയ്തു...

9:59 AM IST: