സംസ്ഥാനത്ത് 9 പേർക്ക് കൂടി കൊവിഡ്, കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകും -മുഖ്യമന്ത്രി Live Updates

Covid 19 India Lock Down First Day nation comes to a stand still Live Updates

സംസ്ഥാനത്ത് 9 പേർക്ക് കൂടി കൊവിഡ്,  കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകും. മറ്റു സംസ്ഥാനങ്ങളിലേ മലയാളികൾ അവിടെ തന്നെ കഴിയണം. യാത്രാ സൌകര്യങ്ങൾ വളരെ കുറവായതിനാൽ നാട്ടിലേക്കുള്ള വരവ് 21 ദിവസത്തിനു ശേഷം മതി -മുഖ്യമന്ത്രി 

10:19 PM IST

ഗുജറാത്തിൽ രണ്ടാമത്തെ കൊവിഡ് മരണം

ഗുജറാത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 85 കാരിയാണ് മരിച്ചത്,. 

7:48 PM IST

പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി

പെരുമ്പാവൂരിൽ അനാവശ്യമായി റോഡിൽ ഇറങ്ങിയ യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി. ആലുവ റൂറൽ എസ്പിയാണ് പൊലീസുകാരെ അനുമോദിച്ചത്. എസ് ഐ  കെ എ സത്യൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശിഹാബ്, അൻവർ സാദാത്, ഷമീർ ടി എ, പ്രദീപ്‌ ഇ ബി എന്നിവരെയാണ് അനുമോദിച്ചത്.

7:48 PM IST

3 കോടി പായ്ക്കറ്റ് ബിസ്ക്കറ്റ് നൽകും

പാർലെ ബിസ്കറ്റ് കമ്പനി 3 കോടി പായ്ക്കറ്റ് ബിസ്ക്കറ്റ് സൗജന്യമായി നൽകും

7:39 PM IST

ആർസിസിയിൽ വെർച്വൽ ഒ പി സംവിധാനം ഒരുക്കും

ആർസിസിയിൽ വെർച്വൽ ഒ പി സംവിധാനം ഒരുക്കും. അടിയന്തര പ്രാധാന്യം ഇല്ലാത്ത രോഗികൾക്ക് ചികിൽസയ്ക്കായി രാവിലെ 9 മണി മുതൽ 1 മണി വരെ ഉള്ള സമയത്താണ് ഈ ഒ പി. 

7:35 PM IST

മലയാളി റെയിൽ ജീവനക്കാർക്ക് മോചനം

ദില്ലിയിലും നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലും കുടുങ്ങി കിടന്ന മലയാളി റെയിൽ ജീവനക്കാർക്ക് മോചനം. ഇവർ അടങ്ങുന്ന സംഘത്തെ കേരളത്തിൽ എത്തിക്കാൻ റെയിൽവേ പ്രത്യേക തീവണ്ടി ഏർപ്പാടാക്കി. 65 പേർ അടങ്ങുന്ന സംഘവുമായി തീവണ്ടി കേരളത്തിലേക്ക് തിരിച്ചു. ഇവർ ദുരിതത്തിലായ വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. 

7:19 PM IST

കോട്ടയത്തെ ദമ്പതികൾ രോഗവിമുക്തരായി

കൊവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന കോട്ടയം സ്വദേശികളായ ദമ്പതികള്‍ രോഗവിമുക്തരായി. പത്തനംതിട്ട ജില്ലയില്‍ ആദ്യമായി രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്നാണ് ദമ്പതികള്‍ക്ക് വൈറസ് ബാധയുണ്ടായത്.

7:05 PM IST

രാജ്യത്ത് 637 പേർക്ക് കൊവിഡ് 19

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 637 ആയി. നിലവിൽ 586 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 40 പേർ ആശുപത്രി വിട്ടുവെന്നും കേന്ദ്രം. സമൂഹ വ്യാപനം ഇത് വരെയില്ലെന്നും ആരോഗ്യമന്ത്രാലയം.

6:51 PM IST

സംസ്ഥാനത്ത് ആകെ 12 പേർ രോഗ വിമുക്തർ

സംസ്ഥാനത്ത് ആകെ കോവിഡ് 19 സ്ഥിരീകരിച്ച 112 പേരാണ് ചികിത്സയിലുളളത്. ഇതിൽ 6 പേരുടെ ഫലം നെഗറ്റീവാണ്. നിലവിൽ 12 പേർ രോഗവിമുക്തരായി.

6:51 PM IST

നാളെ മുതൽ വാർത്താസമ്മേളനം ഇല്ല

നാളെ മുതൽ വാർത്ത സമ്മേളനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. മറ്റു രീതിയിൽ വിവരം നൽകും.

6:36 PM IST

'റോഡുകളിലും പൊതുസ്ഥലങ്ങളിലും ആളുകൾ കൂടരുത്. നാട് നിശ്ചലമാകണം'

സാനിറ്റൈസറുകൾ നിർമിക്കാനും മറ്റ് അനുബന്ധ എട്ട് വിഭാഗം മരുന്നുകളും ഉത്പാദിക്കാൻ അസംസ്കൃത വസ്തുക്കൾ വാങ്ങാൻ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന് ഇളവ് നൽകും. കളക്ടർമാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായും വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിച്ചിരുന്നു. വീടുകളിൽ കഴിയുക എന്നത് പ്രധാനമാണ്. സാധാരണയിൽ കവിഞ്ഞ ഇടപെടൽ പൊലീസിന് നടത്തേണ്ടി വരും. റോഡുകളിലും പൊതുസ്ഥലങ്ങളിലും ആളുകൾ കൂടരുത്. നാട് നിശ്ചലമാകണം. 

6:36 PM IST

മറ്റു സംസ്ഥാനങ്ങളിലേ മലയാളികൾ അവിടെ തന്നെ കഴിയണം

മറ്റു സംസ്ഥാനങ്ങളിലേ മലയാളികൾ അവിടെ തന്നെ കഴിയണം. യാത്രാ സൌകര്യങ്ങൾ വളരെ കുറവായതിനാൽ നാട്ടിലേക്കുള്ള വരവ് 21 ദിവസത്തിനു ശേഷം മതി.

6:36 PM IST

വീട്ടിൽ കഴിയുന്നവർ പട്ടിണി കിടക്കുന്ന സ്ഥിതി ഒഴിവാക്കും

വീട്ടിൽ കഴിയുന്നവർ പട്ടിണി കിടക്കുന്ന സ്ഥിതി ഒഴിവാക്കും. ഭക്ഷണം തദേശ സ്ഥാപനം ഉറപ്പാക്കണം.  പഞ്ചായത്തുകൾ കണക്ക് ശേഖരിക്കണം
ഭക്ഷണം വേണ്ടവർക്ക് വിളിച്ചു പറയാൻ ഒരു ഫോണ് നമ്പർ ഉണ്ടാക്കണം. വിതരണം ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണം
 
6:27 PM IST

ഐസോലാഷനിൽ കഴിയുന്നവർക്ക് തദേശ സ്ഥാപനങ്ങൾ പാകം ചെയ്ത ഭക്ഷണം നൽകണം

മുൻഗണന പട്ടികയിൽ പെട്ടവർക്ക് നേരത്തെ നൽകുന്ന അരി കൊടുക്കും. മുൻഗണന പട്ടികയിൽ ഇല്ലാത്തവർക്ക് 15 കിലോ അരി
ഒപ്പം പല വ്യഞ്ജന കിറ്റും എല്ലാ കുടുംബത്തിനും. ഇതിനായി വ്യാപാരികളുടെ സഹകരണം കൂടി തേടും. ഐസോലാഷനിൽ കഴിയുന്നവർക്ക് തദേശ സ്ഥാപനങ്ങൾ പാകം ചെയ്ത ഭക്ഷണം നൽകണം. 

6:27 PM IST

സംസ്ഥാനത്ത് രോഗം ഭേദമായത് 12 പേർക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവർ രണ്ട് പേർ പാലക്കാട്. മൂന്ന് പേർ എറണാകുളത്ത്. രണ്ട് പേർ പത്തനംതിട്ട, ഒരാൾ ഇടുക്കി, ഒരാൾ കോഴിക്കോട്. നാല് പേർ ദുബായിൽ നിന്നാണ്. ഒരാൾ യുകെ, ഒരാൾ ഫ്രാൻസ്. മൂന്നാൾക്ക് കോണ്ടാക്ടിലൂടെ ലഭിച്ചതാണ്. തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന 12 പേർ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്. ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേർ വീടുകളിൽ. 542 പേർ ആശുപത്രികളിൽ.

6:20 PM IST

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കാസർകോട് ജില്ലയിൽ ഒരാൾക്കും പാലക്കാട് ജില്ലയിൽ 2 പേർക്കും എറണാകുളം ജില്ലയിൽ 3 പേർക്കും പത്തനംതിട്ട ജില്ലയിൽ 2 പേർക്കും ഇടുക്കി ജില്ലയിൽ ഒരാൾക്കും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

6:00 PM IST

ഇന്ന് 9 പേർക്ക് കൂടി കൊവിഡ്, സംസ്ഥാനം കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകും-മുഖ്യമന്ത്രി തത്സമയം

5:51 PM IST

കാസർഗോഡ് ലോക് ഡൗൺ നിർദ്ദേശം ലംഘിച്ചു, 20 അറസ്റ്റ്

കാസർഗോഡ് ലോക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് ഇന്ന് ആകെ 19 കേസുകൾ രജിസ്റ്റർ ചെയ്തു.  20 പേരെ അറസ്റ്റ് ചെയ്തു. 16 വാഹനങ്ങൾ പിടികൂടി.കാസർഗോഡ് - 4, ചന്തേര - 3  ബദിയടുക്ക - 1,  രാജപുരം - 2 , നീലേശ്വരം - 2 ബേക്കൽ - 1, ചീമേനി 1,  മേൽ പറമ്പ്‌ - 3 ,  വിദ്യാനഗർ - 2    

5:41 PM IST

കൊവിഡ് പ്രതിരോധം, എറണാകുളം  ജില്ലക്ക് 50 ലക്ഷം രൂപയുടെ അടിയന്തര സഹായം

കോവിഡ്  19 പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ എറണാകുളം  ജില്ലക്ക് 50 ലക്ഷം രൂപയുടെ അടിയന്തര സഹായം അനുവദിച്ചു. സംസ്ഥാന ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിട്ടുള്ളത്‍. ഏഴ് താലൂക്കുകൾക്ക് രണ്ട് ലക്ഷം രൂപ വീതവും ഫോർട്ട്‌ കൊച്ചി, മുവാറ്റുപുഴ ആർ ഡി.ഓകൾക്ക് അഞ്ചു ലക്ഷം രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്‍. തുകയുടെ വിനിയോഗത്തിന് തഹസിൽദാർമാരെ ചുമതലപ്പെടുത്തും

5:27 PM IST

കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും ശമ്പളം നൽകും

കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും കോവിഡ് മൂലമുള്ള അവധി ദിനങ്ങളിലും ഡ്യൂട്ടി ആയി കണക്കാക്കി ശമ്പളം നൽകാൻ കേരള ധനവകുപ്പ് തീരുമാനം. ഇതടക്കം ഈ മാസത്തെ ശമ്പളവിതരണത്തിനുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. ഈ മാസത്തെ ശമ്പള ബില്ലുകള്‍ ഇലക്ട്രോണിക് രൂപത്തില്‍ മാത്രം  സമര്‍പ്പിച്ചാല്‍ മതിയാകും. 

5:16 PM IST

കൊവിഡ് 19ന് എതിരായ യുദ്ധം 21 ദിവസത്തിൽ ജയിക്കുമെന്ന് പ്രധാനമന്ത്രി

കൊവിഡ് 19ന് എതിരായ യുദ്ധം 21 ദിവസത്തിൽ ജയിക്കുമെന്ന് പ്രതീക്ഷക്കുന്നതായി പ്രധാനമന്ത്രി. നരേന്ദ്ര മോദി സംസാരിക്കുന്നു. തത്സമയം കാണാം. 

5:33 PM IST

ലോക് ഡൗൺ ലംഘിച്ചു, കോഴിക്കോട് നാനൂറോളം വാഹനങ്ങൾ സിറ്റി പൊലീസ് പിടിച്ചെടുത്തു

ലോക് ഡൗൺ ലംഘിച്ച നാനൂറോളം വാഹനങ്ങൾ കോഴിക്കോട് സിറ്റി പൊലീസ് പിടിച്ചെടുത്തു. തൽക്കാലം വാഹനങ്ങൾ വിട്ട് നൽകില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ.വി. ജോർജ്

5:15 PM IST

കണ്ണൂരിൽ 111 പേർ അറസ്റ്റിൽ

കണ്ണൂർ ജില്ലയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായവരുടെ എണ്ണം 111 ആയി. 121 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 688 പേർക്കെതിരെ കേസെടുത്തു. 50ലധികം വാഹനങ്ങൾ കസ്റ്റഡിയിൽ. തുടർച്ചയായി പിടിയിലാകുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കും. 

5:14 PM IST

സാമ്പത്തിക ഉത്തേജന പാക്കേജ് ഈ ആഴ്ച

കൊവിഡ് 19 സാഹചര്യം നേരിടാൻ സാമ്പത്തിക ഉത്തേജന പാക്കേജ് കേന്ദ്രം ഈയാഴ്ച പ്രഖ്യാപിച്ചേക്കും. ഒന്നരലക്ഷം കോടിയുടെ പാക്കേജ് വന്നേക്കുമെന്ന് സൂചന.

5:10 PM IST

പളളി വികാരി അറസ്റ്റിൽ

അടൂർ ഏനാത്ത് മൃതദേഹം സംസ്ക്കരിക്കുന്ന ചടങ്ങളിൽ പരിധിയിൽ അധികം ആളുകൾ പങ്കെടുത്തതിനെ തുടർന്ന് പള്ളി വികാരിയെയും പള്ളി സെക്രട്ടറിയെയും ട്രസ്റ്റിയെയും അറസ്റ്റ് ചെയ്തു. തുവയൂർ സെന്‍റ് പീറ്റേഴ്സ് പളളി വികാരി റജി യോഹന്നാൻ, ട്രസ്റ്റി സുരാജ്, സെക്രട്ടറി മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

4:50 PM IST

പൊലീസും എക്സൈസും ചേർന്ന് പരിശോധന നടത്തും

സംസ്ഥാനത്ത് പൊലീസുമായി സഹകരിച്ച് പട്രോളിംഗ് ശക്തമാക്കാൻ എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം. ഡിസ്റ്റലറികൾ, ബ്ലെൻഡിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലെ സ്പിരിറ്റും മദ്യവും ദുരുപയോഗം ചെയ്യാതെ പരിശോധിക്കണമെന്നാണ് നിർ‍ദ്ദേശം. മദ്യ ലഭ്യതയില്ലാത്ത സാഹചര്യത്തിൽ വ്യാജവാറ്റ് തടയാൻ നടപടി സ്വീകരിക്കണമെന്നും എക്സൈസ് കമ്മീഷണർ. 

4:45 PM IST

കൊവിഡ് ബാധിതരുടെ എണ്ണം 600 കടന്നു

ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 600 കടന്നു. 

4:32 PM IST

അതിർത്തി കടന്ന് പാലക്കാടെത്തുന്നവർ ഹോം ക്വാറന്‍റൈനിൽ കഴിയണം

അതിർത്തി കടന്ന് പാലക്കാടെത്തുന്നവർ ജില്ലയിൽ ഹോം ക്വാറന്‍റൈനിൽ കഴിയണമെന്ന് ജില്ലാ കളക്ടർ ഡി ബാലമുരളി. മറ്റ് ജില്ലകളിലെ ആളുകളാണെങ്കിലും അതിർത്തി ജില്ല ആയതിനാൽ പാലക്കാട് തന്നെ സർക്കാരിന്‍റെ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദ്ദേശം. 14 ദിവസമായിരിക്കും സർക്കാറിന്റെ നിരീക്ഷണം. ഇതിനായി ജില്ലയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

4:32 PM IST

കർണാടക ബിജെപി എംപിയുടെ മകൾക്ക് കൊവിഡ്

കർണാടകത്തിലെ ബിജെപി എംപി ജി എം സിദ്ധേശ്വരയുടെ മകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.

4:26 PM IST

സംസ്ഥാനത്തിന് പുറത്തുള്ള മലയാളികൾ ഇപ്പോഴുള്ള സ്ഥലങ്ങളിൽ തുടരണം

മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾ യാത്ര ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ സുരക്ഷിതമായി തുടരാൻ ശ്രമിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർഥിച്ചു. നിലവിൽ താമസിക്കുന്ന മേഖലയിലെ പ്രാദേശിക ഭരണകൂടം നിഷ്‌കർഷിക്കുന്ന സുരക്ഷാനിർദേശങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

4:26 PM IST

എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

ലോക് ഔട്ട് നിർദ്ദേശം ലംഘിച്ച് സഞ്ചരിച്ച എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെതിരെ വർക്കല പൊലീസ് കേസെടുത്തു.

4:21 PM IST

മാതൃ ശിശു സംരക്ഷണ കേന്ദ്രം കൊവിഡ് 19 ആശുപത്രിയാക്കും

കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രം കോവിഡ് 19 ആശുപത്രിയാക്കി മാറ്റിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

4:21 PM IST

പൊലീസിനെ മർദ്ദിച്ച് യുവാക്കൾ

പെരുമ്പാവൂർ ചെമ്പറക്കിയിൽ ഒരു കൂട്ടം യുവാക്കൾ പൊലീസിനെ മർദ്ദിച്ചു. വാഹനം തടഞ്ഞതോടെയാണ് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. രണ്ട് പേരെയും തടിയിട്ടപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു

4:16 PM IST

ചാൾസ് രാജകുമാന് കൊവിഡ് 19

ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ചാൾസിന് രോഗം സ്ഥിരീകരിച്ചതായി വാർത്താക്കുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചത്. കഴിഞ്ഞ ദിവസം എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റിയിരുന്നു. 

Read more at: ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരനും കൊവിഡ് 19 ...

3:44 PM IST

അതിർത്തിയിൽ ചരക്ക് ഗതാഗതം തടയില്ല

തിരുവനന്തപുരം - കന്യാകുമാരി അതിർത്തിയിൽ ചരക്ക് ഗതാഗതം തടയില്ലെന്ന് ഇരു ജില്ലകളിലെയും കളക്ടർമാരുടെ യോഗത്തിൽ തീരുമാനം. ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരെയേ അനുവദിക്കൂ. ചരക്ക് ഇറക്കിയ ശേഷം മടങ്ങിപ്പോകുന്ന വാഹനങ്ങളും തടയില്ലെന്ന് കളക്ടർമാർ. 

3:27 PM IST

ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു

ഇന്ത്യൻ ഓഹരി വിപണി ഇന്ന് വൻ നേട്ടത്തിൽ ക്ലോസ് ചെയ്തു, സെൻസെക്സിൽ 1830 പോയിന്റ് കൂടി 28507 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും 499 പോയിന്‍റ് കൂടി 8299 ലെത്തി.

3:20 PM IST

പച്ചക്കറി വിലവർധനവിന് തടയിടാൻ ഹോർട്ടികോർപ്പ്

പച്ചക്കറി വിലവർധനക്ക് തടയിടാൻ ഹോർട്ടികോർപ്പ്. കർഫ്യൂ കാലയളവിൽ ഹോർട്ടികോർപ്പ് വഴി ലഭിക്കുന്ന പച്ചക്കറിക്ക് വില വർധിപ്പിക്കില്ലെന്ന് ചെയർമാൻ വിനയൻ. പച്ചക്കറി വീടുകളിൽ എത്തിക്കാൻ ഓൺലൈൻ സംവിധാനം കൊണ്ടുവരുമെന്നും വിനയൻ പറഞ്ഞു.

3:15 PM IST

അവശ്യ വസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് ജാവദേക്കർ

അവശ്യവസ്തുക്കൾക്ക് ഒരു ക്ഷാമവും ഉണ്ടാകില്ലെന്ന് പ്രകാശ് ജാവദേക്കർ. കേന്ദ്ര സർക്കാരിന്‍റെ കരാർ ജീവനക്കാർക്കുള്ള ശമ്പളം തുടരുമെന്നും ജാവദേക്കർ. 

3:08 PM IST

തമിഴ്‍നാട്ടിൽ 5 പേർക്ക് കൂടി കൊവിഡ‍്

തമിഴ്‌നാട്ടിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് ഇന്തോന്വേഷൻ സ്വദേശികൾക്കും, ചെന്നൈ സ്വദേശിയായ ഒരു ട്രാവൽ ഗൈഡിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സേലം മെഡിക്കൽ കോളേജിലാണ് ഇവർ ഉള്ളത്. ഇതോടെ തമിഴ്‍നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 23 ആയി.

3:01 PM IST

പ്രകാശ് ജാവദേക്കറുടെ വാ‍ർത്താ സമ്മേളനം

കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ പ്രകാശ് ജാവദേക്കറുടെ വാർത്താ സമ്മേളനം. തത്സമയം കാണാം. 

2:49 PM IST

മധ്യപ്രദേശിൽ മാധ്യമപ്രവ‍ർത്തകന് കൊവിഡ്.

മധ്യപ്രദേശിൽ മാധ്യമപ്രവ‍ർത്തകന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഇരുന്നൂറിലധികം മാധ്യമപ്രവർത്തകർ നിരീക്ഷണത്തിൽ. 
 
2:32 PM IST

പ്രകാശ് ജാവദേക്കർ 3 മണിക്ക് മാധ്യമങ്ങളെ കാണും

ക്യാബിനറ്റ് തീരുമാനങ്ങൾ വിശദീകരിക്കാനായി കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ 3 മണിക്ക് മാധ്യമങ്ങളെ കാണും. 

2:28 PM IST

മിസോറാമിൽ ആദ്യ കൊവിഡ് 19

മിസോറാമിൽ ആദ്യമായി കൊവിഡ് 19  സ്ഥിരീകരിച്ചു. നെതർലാൻഡ്സിൽ നിന്ന് മടങ്ങിയെത്തിയ പാസ്റ്റർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

2:00 PM IST

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 562

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 562 ആയി. ഇന്ന് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലുമായി പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ ഇന്നലെ മരിച്ചയാൾക്ക് കൊവിഡ് ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ വിശദീകരണം. 

Read more at: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 562 ആയി; മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലും രോഗം പടരുന്നു ...

2:00 PM IST

ഒറ്റരാത്രി കൊണ്ട് ഉള്ളിക്ക് കൂടിയത് 40 രൂപ, പച്ചക്കറി വില പൊള്ളുന്നു !

തിരുവനന്തപുരം: ലോക്ക് ഡൌണിനെത്തുടർന്ന് വിപണിയിൽ ഇന്ന് ഉണ്ടായത് വൻ വിലക്കയറ്റം. ഒറ്റദിവസം കൊണ്ട് ഉളളിക്ക് കൂടിയത് 40 രൂപയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള മൊത്ത വിതരണക്കാർ വില കൂട്ടിയതാണ് ചില്ലറവിപണിയിലും വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

Read more at: ഒറ്റരാത്രി കൊണ്ട് ഉള്ളിക്ക് കൂടിയത് 40 രൂപ, പച്ചക്കറി വില പൊള്ളുന്നു, ജനം എന്തു ചെയ്യണം? ...

2:00 PM IST

'കാസർകോട്ട് സമൂഹവ്യാപനം ഉണ്ടോ എന്ന് ഇന്നറിയാം'

കാസർകോട്: കാസർകോട് ജില്ലയിൽ ഇന്ന് സങ്കീർണ ദിവസമാണെന്ന് ജില്ലാ കളക്ടർ. 75 സാമ്പിളുകളാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് അയച്ചത്. കൂടുതൽ ആളുകളിൽ രോഗ ലക്ഷണം കാണുന്നതാണ് ജില്ലയിൽ ആശങ്ക ഉണ്ടാക്കുന്നത്. ജില്ലയിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ഇന്നത്തെ പരിശോധനാഫലം വരുമ്പോൾ അറിയാമെന്ന് കളക്ടർ പറഞ്ഞു.

Read more at:  'കാസർകോട്ട് സമൂഹവ്യാപനം ഉണ്ടോ എന്ന് ഇന്നറിയാം, സ്ഥിതി സങ്കീർണം', കളക്ടർ ...

2:00 PM IST

റേഷൻ കടകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി സംസ്ഥാനസർക്കാർ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് റേഷൻ കടകൾ പ്രവർത്തിക്കുക. ഒരു മണിക്കൂർ ഉച്ചയ്ക്ക് അടച്ചിടും. പിന്നീട് ഉച്ച തിരിഞ്ഞ് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും റേഷൻ കടകൾ തുറക്കും

Read more at: റേഷൻ കടകളുടെ സമയത്തിൽ മാറ്റം, അവശ്യസാധനങ്ങൾ കിട്ടും, അറിയേണ്ടതെല്ലാം ...

2:00 PM IST

ബെവ്കോ പൂട്ടി, കള്ളുഷാപ്പുകളുമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ ഔട്ട് ലെറ്റുകളും കള്ളുഷാപ്പുകളുമടച്ചു. ഇന്ന് രാവിലെ തുറക്കേണ്ടെന്ന് ബെവ്കോ ജീവനക്കാർക്ക് എംഡി സ്പർജൻ കുമാർ നേരിട്ട് നിർദേശം നൽകി. 21 ദിവസത്തേക്ക് ഇനി ബെവ്കോ ഔട്ട് ലെറ്റുകൾ തുറക്കേണ്ടെന്നാണ് തീരുമാനം. 

Read more at: ബെവ്കോ പൂട്ടി, കള്ളുഷാപ്പുകളുമില്ല, മദ്യം ഓൺലൈനിൽ വിൽക്കുന്നത് പരിഗണിക്കുന്നു ...

2:00 PM IST

എല്ലാ കുടുംബങ്ങൾക്കും ഒരു മാസത്തെ സൗജന്യറേഷൻ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം വരാതിരിക്കാൻ അടിയന്തര നടപടിയുമായി സംസ്ഥാനസർക്കാർ. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഒരു മാസത്തെ സൗജന്യറേഷൻ നൽകാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ലോക്ക് ഡൌൺ മൂലം ജോലി നഷ്ടമായ ദിവസവരുമാനക്കാർക്ക് ഭക്ഷണത്തിന് മുട്ടുണ്ടാകാതിരിക്കാനാണ് നടപടി. 

Read more at: എല്ലാവർക്കും സൗജന്യറേഷൻ, ബിപിഎല്ലുകാർക്ക് ഭക്ഷ്യകിറ്റ്, അതിജീവന പാക്കേജുമായി സർക്കാർ ...
 
2:00 PM IST

ലോക്ക് ഡൗണിൽ കർശനനടപടി: കൂട്ട അറസ്റ്റ്

തിരുവനന്തപുരം/ കൊച്ചി/ കോഴിക്കോട്: ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ഇത് അനുസരിക്കാതെ മെട്രോ നഗരങ്ങളിലടക്കം ഉള്ള ജനങ്ങൾ തെരുവുകളിലേക്ക് സ്വകാര്യ വാഹനങ്ങൾ എടുത്ത് ഇറങ്ങിയ സാഹചര്യത്തിൽ പൊലീസ് കൂട്ട അറസ്റ്റ് തുടങ്ങി. എത്ര പറഞ്ഞിട്ടും ആളുകൾ നിർദേശം അനുസരിക്കാതിരിക്കുന്നതിനാൽ, അനാവശ്യമായി പുറത്തിറങ്ങിയാൽ വണ്ടികളുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് പൊലീസ് കടന്നു കഴിഞ്ഞു. രാവിലെ കൊച്ചിയിൽ മാത്രം അറസ്റ്റിലായത് 200 പേരാണ്. കണ്ണൂരിൽ അറസ്റ്റിലായത് 39 പേർ. തിരുവനന്തപുരത്തും കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്.

Read more at:  ലോക്ക് ‍ഡൗണിൽ കർശനനടപടി: കൂട്ട അറസ്റ്റ്, വാഹനം പിടിച്ചെടുക്കും, റജിസ്ട്രേഷൻ പോകും ...

10:17 PM IST:

ഗുജറാത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 85 കാരിയാണ് മരിച്ചത്,. 

8:28 PM IST:

പെരുമ്പാവൂരിൽ അനാവശ്യമായി റോഡിൽ ഇറങ്ങിയ യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി. ആലുവ റൂറൽ എസ്പിയാണ് പൊലീസുകാരെ അനുമോദിച്ചത്. എസ് ഐ  കെ എ സത്യൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശിഹാബ്, അൻവർ സാദാത്, ഷമീർ ടി എ, പ്രദീപ്‌ ഇ ബി എന്നിവരെയാണ് അനുമോദിച്ചത്.

8:28 PM IST:

പാർലെ ബിസ്കറ്റ് കമ്പനി 3 കോടി പായ്ക്കറ്റ് ബിസ്ക്കറ്റ് സൗജന്യമായി നൽകും

8:27 PM IST:

ആർസിസിയിൽ വെർച്വൽ ഒ പി സംവിധാനം ഒരുക്കും. അടിയന്തര പ്രാധാന്യം ഇല്ലാത്ത രോഗികൾക്ക് ചികിൽസയ്ക്കായി രാവിലെ 9 മണി മുതൽ 1 മണി വരെ ഉള്ള സമയത്താണ് ഈ ഒ പി. 

8:26 PM IST:

ദില്ലിയിലും നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലും കുടുങ്ങി കിടന്ന മലയാളി റെയിൽ ജീവനക്കാർക്ക് മോചനം. ഇവർ അടങ്ങുന്ന സംഘത്തെ കേരളത്തിൽ എത്തിക്കാൻ റെയിൽവേ പ്രത്യേക തീവണ്ടി ഏർപ്പാടാക്കി. 65 പേർ അടങ്ങുന്ന സംഘവുമായി തീവണ്ടി കേരളത്തിലേക്ക് തിരിച്ചു. ഇവർ ദുരിതത്തിലായ വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. 

8:24 PM IST:

കൊവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന കോട്ടയം സ്വദേശികളായ ദമ്പതികള്‍ രോഗവിമുക്തരായി. പത്തനംതിട്ട ജില്ലയില്‍ ആദ്യമായി രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്നാണ് ദമ്പതികള്‍ക്ക് വൈറസ് ബാധയുണ്ടായത്.

7:09 PM IST:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 637 ആയി. നിലവിൽ 586 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 40 പേർ ആശുപത്രി വിട്ടുവെന്നും കേന്ദ്രം. സമൂഹ വ്യാപനം ഇത് വരെയില്ലെന്നും ആരോഗ്യമന്ത്രാലയം.

7:06 PM IST:

സംസ്ഥാനത്ത് ആകെ കോവിഡ് 19 സ്ഥിരീകരിച്ച 112 പേരാണ് ചികിത്സയിലുളളത്. ഇതിൽ 6 പേരുടെ ഫലം നെഗറ്റീവാണ്. നിലവിൽ 12 പേർ രോഗവിമുക്തരായി.

7:04 PM IST:

നാളെ മുതൽ വാർത്ത സമ്മേളനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. മറ്റു രീതിയിൽ വിവരം നൽകും.

6:42 PM IST:

സാനിറ്റൈസറുകൾ നിർമിക്കാനും മറ്റ് അനുബന്ധ എട്ട് വിഭാഗം മരുന്നുകളും ഉത്പാദിക്കാൻ അസംസ്കൃത വസ്തുക്കൾ വാങ്ങാൻ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന് ഇളവ് നൽകും. കളക്ടർമാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായും വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിച്ചിരുന്നു. വീടുകളിൽ കഴിയുക എന്നത് പ്രധാനമാണ്. സാധാരണയിൽ കവിഞ്ഞ ഇടപെടൽ പൊലീസിന് നടത്തേണ്ടി വരും. റോഡുകളിലും പൊതുസ്ഥലങ്ങളിലും ആളുകൾ കൂടരുത്. നാട് നിശ്ചലമാകണം. 

6:36 PM IST:

മറ്റു സംസ്ഥാനങ്ങളിലേ മലയാളികൾ അവിടെ തന്നെ കഴിയണം. യാത്രാ സൌകര്യങ്ങൾ വളരെ കുറവായതിനാൽ നാട്ടിലേക്കുള്ള വരവ് 21 ദിവസത്തിനു ശേഷം മതി.

6:34 PM IST:

വീട്ടിൽ കഴിയുന്നവർ പട്ടിണി കിടക്കുന്ന സ്ഥിതി ഒഴിവാക്കും. ഭക്ഷണം തദേശ സ്ഥാപനം ഉറപ്പാക്കണം.  പഞ്ചായത്തുകൾ കണക്ക് ശേഖരിക്കണം
ഭക്ഷണം വേണ്ടവർക്ക് വിളിച്ചു പറയാൻ ഒരു ഫോണ് നമ്പർ ഉണ്ടാക്കണം. വിതരണം ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണം
 
6:32 PM IST:

മുൻഗണന പട്ടികയിൽ പെട്ടവർക്ക് നേരത്തെ നൽകുന്ന അരി കൊടുക്കും. മുൻഗണന പട്ടികയിൽ ഇല്ലാത്തവർക്ക് 15 കിലോ അരി
ഒപ്പം പല വ്യഞ്ജന കിറ്റും എല്ലാ കുടുംബത്തിനും. ഇതിനായി വ്യാപാരികളുടെ സഹകരണം കൂടി തേടും. ഐസോലാഷനിൽ കഴിയുന്നവർക്ക് തദേശ സ്ഥാപനങ്ങൾ പാകം ചെയ്ത ഭക്ഷണം നൽകണം. 

6:26 PM IST:

ഇന്ന് രോഗം സ്ഥിരീകരിച്ചവർ രണ്ട് പേർ പാലക്കാട്. മൂന്ന് പേർ എറണാകുളത്ത്. രണ്ട് പേർ പത്തനംതിട്ട, ഒരാൾ ഇടുക്കി, ഒരാൾ കോഴിക്കോട്. നാല് പേർ ദുബായിൽ നിന്നാണ്. ഒരാൾ യുകെ, ഒരാൾ ഫ്രാൻസ്. മൂന്നാൾക്ക് കോണ്ടാക്ടിലൂടെ ലഭിച്ചതാണ്. തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന 12 പേർ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്. ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേർ വീടുകളിൽ. 542 പേർ ആശുപത്രികളിൽ.

6:19 PM IST:

കാസർകോട് ജില്ലയിൽ ഒരാൾക്കും പാലക്കാട് ജില്ലയിൽ 2 പേർക്കും എറണാകുളം ജില്ലയിൽ 3 പേർക്കും പത്തനംതിട്ട ജില്ലയിൽ 2 പേർക്കും ഇടുക്കി ജില്ലയിൽ ഒരാൾക്കും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

6:09 PM IST:

ഇന്ന് 9 പേർക്ക് കൂടി കൊവിഡ്, സംസ്ഥാനം കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകും-മുഖ്യമന്ത്രി തത്സമയം 

5:49 PM IST:

കാസർഗോഡ് ലോക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് ഇന്ന് ആകെ 19 കേസുകൾ രജിസ്റ്റർ ചെയ്തു.  20 പേരെ അറസ്റ്റ് ചെയ്തു. 16 വാഹനങ്ങൾ പിടികൂടി.കാസർഗോഡ് - 4, ചന്തേര - 3  ബദിയടുക്ക - 1,  രാജപുരം - 2 , നീലേശ്വരം - 2 ബേക്കൽ - 1, ചീമേനി 1,  മേൽ പറമ്പ്‌ - 3 ,  വിദ്യാനഗർ - 2    

5:39 PM IST:

കോവിഡ്  19 പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ എറണാകുളം  ജില്ലക്ക് 50 ലക്ഷം രൂപയുടെ അടിയന്തര സഹായം അനുവദിച്ചു. സംസ്ഥാന ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിട്ടുള്ളത്‍. ഏഴ് താലൂക്കുകൾക്ക് രണ്ട് ലക്ഷം രൂപ വീതവും ഫോർട്ട്‌ കൊച്ചി, മുവാറ്റുപുഴ ആർ ഡി.ഓകൾക്ക് അഞ്ചു ലക്ഷം രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്‍. തുകയുടെ വിനിയോഗത്തിന് തഹസിൽദാർമാരെ ചുമതലപ്പെടുത്തും

5:33 PM IST:

കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും കോവിഡ് മൂലമുള്ള അവധി ദിനങ്ങളിലും ഡ്യൂട്ടി ആയി കണക്കാക്കി ശമ്പളം നൽകാൻ കേരള ധനവകുപ്പ് തീരുമാനം. ഇതടക്കം ഈ മാസത്തെ ശമ്പളവിതരണത്തിനുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. ഈ മാസത്തെ ശമ്പള ബില്ലുകള്‍ ഇലക്ട്രോണിക് രൂപത്തില്‍ മാത്രം  സമര്‍പ്പിച്ചാല്‍ മതിയാകും. 

5:31 PM IST:

കൊവിഡ് 19ന് എതിരായ യുദ്ധം 21 ദിവസത്തിൽ ജയിക്കുമെന്ന് പ്രതീക്ഷക്കുന്നതായി പ്രധാനമന്ത്രി. നരേന്ദ്ര മോദി സംസാരിക്കുന്നു. തത്സമയം കാണാം. 

5:31 PM IST:

ലോക് ഡൗൺ ലംഘിച്ച നാനൂറോളം വാഹനങ്ങൾ കോഴിക്കോട് സിറ്റി പൊലീസ് പിടിച്ചെടുത്തു. തൽക്കാലം വാഹനങ്ങൾ വിട്ട് നൽകില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ.വി. ജോർജ്

5:29 PM IST:

കണ്ണൂർ ജില്ലയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായവരുടെ എണ്ണം 111 ആയി. 121 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 688 പേർക്കെതിരെ കേസെടുത്തു. 50ലധികം വാഹനങ്ങൾ കസ്റ്റഡിയിൽ. തുടർച്ചയായി പിടിയിലാകുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കും. 

5:26 PM IST:

കൊവിഡ് 19 സാഹചര്യം നേരിടാൻ സാമ്പത്തിക ഉത്തേജന പാക്കേജ് കേന്ദ്രം ഈയാഴ്ച പ്രഖ്യാപിച്ചേക്കും. ഒന്നരലക്ഷം കോടിയുടെ പാക്കേജ് വന്നേക്കുമെന്ന് സൂചന.

5:24 PM IST:

അടൂർ ഏനാത്ത് മൃതദേഹം സംസ്ക്കരിക്കുന്ന ചടങ്ങളിൽ പരിധിയിൽ അധികം ആളുകൾ പങ്കെടുത്തതിനെ തുടർന്ന് പള്ളി വികാരിയെയും പള്ളി സെക്രട്ടറിയെയും ട്രസ്റ്റിയെയും അറസ്റ്റ് ചെയ്തു. തുവയൂർ സെന്‍റ് പീറ്റേഴ്സ് പളളി വികാരി റജി യോഹന്നാൻ, ട്രസ്റ്റി സുരാജ്, സെക്രട്ടറി മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

4:57 PM IST:

സംസ്ഥാനത്ത് പൊലീസുമായി സഹകരിച്ച് പട്രോളിംഗ് ശക്തമാക്കാൻ എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം. ഡിസ്റ്റലറികൾ, ബ്ലെൻഡിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലെ സ്പിരിറ്റും മദ്യവും ദുരുപയോഗം ചെയ്യാതെ പരിശോധിക്കണമെന്നാണ് നിർ‍ദ്ദേശം. മദ്യ ലഭ്യതയില്ലാത്ത സാഹചര്യത്തിൽ വ്യാജവാറ്റ് തടയാൻ നടപടി സ്വീകരിക്കണമെന്നും എക്സൈസ് കമ്മീഷണർ. 

4:55 PM IST:

ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 600 കടന്നു. 

4:34 PM IST:

അതിർത്തി കടന്ന് പാലക്കാടെത്തുന്നവർ ജില്ലയിൽ ഹോം ക്വാറന്‍റൈനിൽ കഴിയണമെന്ന് ജില്ലാ കളക്ടർ ഡി ബാലമുരളി. മറ്റ് ജില്ലകളിലെ ആളുകളാണെങ്കിലും അതിർത്തി ജില്ല ആയതിനാൽ പാലക്കാട് തന്നെ സർക്കാരിന്‍റെ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദ്ദേശം. 14 ദിവസമായിരിക്കും സർക്കാറിന്റെ നിരീക്ഷണം. ഇതിനായി ജില്ലയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

4:33 PM IST:

കർണാടകത്തിലെ ബിജെപി എംപി ജി എം സിദ്ധേശ്വരയുടെ മകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.

4:26 PM IST:

മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾ യാത്ര ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ സുരക്ഷിതമായി തുടരാൻ ശ്രമിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർഥിച്ചു. നിലവിൽ താമസിക്കുന്ന മേഖലയിലെ പ്രാദേശിക ഭരണകൂടം നിഷ്‌കർഷിക്കുന്ന സുരക്ഷാനിർദേശങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

4:25 PM IST:

ലോക് ഔട്ട് നിർദ്ദേശം ലംഘിച്ച് സഞ്ചരിച്ച എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെതിരെ വർക്കല പൊലീസ് കേസെടുത്തു.

4:23 PM IST:

കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രം കോവിഡ് 19 ആശുപത്രിയാക്കി മാറ്റിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

4:23 PM IST:

പെരുമ്പാവൂർ ചെമ്പറക്കിയിൽ ഒരു കൂട്ടം യുവാക്കൾ പൊലീസിനെ മർദ്ദിച്ചു. വാഹനം തടഞ്ഞതോടെയാണ് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. രണ്ട് പേരെയും തടിയിട്ടപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു

4:35 PM IST:

ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ചാൾസിന് രോഗം സ്ഥിരീകരിച്ചതായി വാർത്താക്കുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചത്. കഴിഞ്ഞ ദിവസം എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റിയിരുന്നു. 

Read more at: ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരനും കൊവിഡ് 19 ...

4:20 PM IST:

തിരുവനന്തപുരം - കന്യാകുമാരി അതിർത്തിയിൽ ചരക്ക് ഗതാഗതം തടയില്ലെന്ന് ഇരു ജില്ലകളിലെയും കളക്ടർമാരുടെ യോഗത്തിൽ തീരുമാനം. ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരെയേ അനുവദിക്കൂ. ചരക്ക് ഇറക്കിയ ശേഷം മടങ്ങിപ്പോകുന്ന വാഹനങ്ങളും തടയില്ലെന്ന് കളക്ടർമാർ. 

3:32 PM IST:

ഇന്ത്യൻ ഓഹരി വിപണി ഇന്ന് വൻ നേട്ടത്തിൽ ക്ലോസ് ചെയ്തു, സെൻസെക്സിൽ 1830 പോയിന്റ് കൂടി 28507 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും 499 പോയിന്‍റ് കൂടി 8299 ലെത്തി.

3:30 PM IST:

പച്ചക്കറി വിലവർധനക്ക് തടയിടാൻ ഹോർട്ടികോർപ്പ്. കർഫ്യൂ കാലയളവിൽ ഹോർട്ടികോർപ്പ് വഴി ലഭിക്കുന്ന പച്ചക്കറിക്ക് വില വർധിപ്പിക്കില്ലെന്ന് ചെയർമാൻ വിനയൻ. പച്ചക്കറി വീടുകളിൽ എത്തിക്കാൻ ഓൺലൈൻ സംവിധാനം കൊണ്ടുവരുമെന്നും വിനയൻ പറഞ്ഞു.

3:27 PM IST:

അവശ്യവസ്തുക്കൾക്ക് ഒരു ക്ഷാമവും ഉണ്ടാകില്ലെന്ന് പ്രകാശ് ജാവദേക്കർ. കേന്ദ്ര സർക്കാരിന്‍റെ കരാർ ജീവനക്കാർക്കുള്ള ശമ്പളം തുടരുമെന്നും ജാവദേക്കർ. 

3:19 PM IST:

തമിഴ്‌നാട്ടിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് ഇന്തോന്വേഷൻ സ്വദേശികൾക്കും, ചെന്നൈ സ്വദേശിയായ ഒരു ട്രാവൽ ഗൈഡിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സേലം മെഡിക്കൽ കോളേജിലാണ് ഇവർ ഉള്ളത്. ഇതോടെ തമിഴ്‍നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 23 ആയി.

3:09 PM IST:

കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ പ്രകാശ് ജാവദേക്കറുടെ വാർത്താ സമ്മേളനം. തത്സമയം കാണാം. 

3:04 PM IST:

മധ്യപ്രദേശിൽ മാധ്യമപ്രവ‍ർത്തകന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഇരുന്നൂറിലധികം മാധ്യമപ്രവർത്തകർ നിരീക്ഷണത്തിൽ. 
 
2:45 PM IST:

ക്യാബിനറ്റ് തീരുമാനങ്ങൾ വിശദീകരിക്കാനായി കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ 3 മണിക്ക് മാധ്യമങ്ങളെ കാണും. 

2:45 PM IST:

മിസോറാമിൽ ആദ്യമായി കൊവിഡ് 19  സ്ഥിരീകരിച്ചു. നെതർലാൻഡ്സിൽ നിന്ന് മടങ്ങിയെത്തിയ പാസ്റ്റർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

4:19 PM IST:

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 562 ആയി. ഇന്ന് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലുമായി പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ ഇന്നലെ മരിച്ചയാൾക്ക് കൊവിഡ് ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ വിശദീകരണം. 

Read more at: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 562 ആയി; മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലും രോഗം പടരുന്നു ...

2:32 PM IST:

തിരുവനന്തപുരം: ലോക്ക് ഡൌണിനെത്തുടർന്ന് വിപണിയിൽ ഇന്ന് ഉണ്ടായത് വൻ വിലക്കയറ്റം. ഒറ്റദിവസം കൊണ്ട് ഉളളിക്ക് കൂടിയത് 40 രൂപയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള മൊത്ത വിതരണക്കാർ വില കൂട്ടിയതാണ് ചില്ലറവിപണിയിലും വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

Read more at: ഒറ്റരാത്രി കൊണ്ട് ഉള്ളിക്ക് കൂടിയത് 40 രൂപ, പച്ചക്കറി വില പൊള്ളുന്നു, ജനം എന്തു ചെയ്യണം? ...

2:30 PM IST:

കാസർകോട്: കാസർകോട് ജില്ലയിൽ ഇന്ന് സങ്കീർണ ദിവസമാണെന്ന് ജില്ലാ കളക്ടർ. 75 സാമ്പിളുകളാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് അയച്ചത്. കൂടുതൽ ആളുകളിൽ രോഗ ലക്ഷണം കാണുന്നതാണ് ജില്ലയിൽ ആശങ്ക ഉണ്ടാക്കുന്നത്. ജില്ലയിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ഇന്നത്തെ പരിശോധനാഫലം വരുമ്പോൾ അറിയാമെന്ന് കളക്ടർ പറഞ്ഞു.

Read more at:  'കാസർകോട്ട് സമൂഹവ്യാപനം ഉണ്ടോ എന്ന് ഇന്നറിയാം, സ്ഥിതി സങ്കീർണം', കളക്ടർ ...

2:29 PM IST:

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി സംസ്ഥാനസർക്കാർ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് റേഷൻ കടകൾ പ്രവർത്തിക്കുക. ഒരു മണിക്കൂർ ഉച്ചയ്ക്ക് അടച്ചിടും. പിന്നീട് ഉച്ച തിരിഞ്ഞ് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും റേഷൻ കടകൾ തുറക്കും

Read more at: റേഷൻ കടകളുടെ സമയത്തിൽ മാറ്റം, അവശ്യസാധനങ്ങൾ കിട്ടും, അറിയേണ്ടതെല്ലാം ...

2:27 PM IST:

തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ ഔട്ട് ലെറ്റുകളും കള്ളുഷാപ്പുകളുമടച്ചു. ഇന്ന് രാവിലെ തുറക്കേണ്ടെന്ന് ബെവ്കോ ജീവനക്കാർക്ക് എംഡി സ്പർജൻ കുമാർ നേരിട്ട് നിർദേശം നൽകി. 21 ദിവസത്തേക്ക് ഇനി ബെവ്കോ ഔട്ട് ലെറ്റുകൾ തുറക്കേണ്ടെന്നാണ് തീരുമാനം. 

Read more at: ബെവ്കോ പൂട്ടി, കള്ളുഷാപ്പുകളുമില്ല, മദ്യം ഓൺലൈനിൽ വിൽക്കുന്നത് പരിഗണിക്കുന്നു ...

2:26 PM IST:

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം വരാതിരിക്കാൻ അടിയന്തര നടപടിയുമായി സംസ്ഥാനസർക്കാർ. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഒരു മാസത്തെ സൗജന്യറേഷൻ നൽകാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ലോക്ക് ഡൌൺ മൂലം ജോലി നഷ്ടമായ ദിവസവരുമാനക്കാർക്ക് ഭക്ഷണത്തിന് മുട്ടുണ്ടാകാതിരിക്കാനാണ് നടപടി. 

Read more at: എല്ലാവർക്കും സൗജന്യറേഷൻ, ബിപിഎല്ലുകാർക്ക് ഭക്ഷ്യകിറ്റ്, അതിജീവന പാക്കേജുമായി സർക്കാർ ...
 
2:24 PM IST: