മഹാമാരിയില്‍ ലോകത്ത് മരണം 68000 കവിഞ്ഞു; കൊവിഡിനെതിരായ പോരാട്ടത്തില്‍ ഐക്യദീപം തെളിയിച്ച് ഇന്ത്യന്‍ ജനത|Live

Covid 19 India  Lock Down number of cases on the rise live updates and news

കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ വിളക്കേന്തി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ വീട്ടിലെ വിളക്കുകൾ അണച്ചു ആരോഗ്യപ്രവർത്തകർക്കായി വിളക്കു കൊളുത്തി

11:19 PM IST

ലോകത്ത് മരണ സംഖ്യ 68000 കടന്നു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 68000 കടന്നു. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്

11:16 PM IST

ലോക്ക് ഡൗണിനിടെ മദ്യഷോപ്പിൽ കവർച്ച

ലോക്ക് ഡൗണിനിടെ തെലങ്കാനയിലെ ഗാന്ധിനഗറിലുള്ള മദ്യഷോപ്പിൽ വൻ മോഷണം. 26000 രൂപ വിലവരുന്ന മദ്യവും 8000 രൂപയും കടയിൽനിന്ന് മോഷണം പോയി. കെട്ടിടം ‍‍ഡ്രിൽ ഉപയോഗിച്ച് തുരന്നാണ് മോഷണം നടത്തിയിരിക്കുന്നത്

10:19 PM IST

കോഴിക്കോട്ടെ കൊവിഡ് ബാധിതന്റെ റൂട്ട് മാപ്പ്

ദുബൈയിൽ നിന്ന് കോഴിക്കോടെത്തി കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.

10:19 PM IST

കൊവിഡ് 19; സൗദിയിൽ ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. ഞായറാഴ്ച അഞ്ചുപേരാണ് മരിച്ചത്. 68 പേർ കൂടി രാജ്യത്ത് സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തരുടെ എണ്ണം 488 ആയി. ശനിയാഴ്ച രാത്രി 191 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു

10:13 PM IST

കൊവിഡിനെതിരെ നിശബ്ദ സേവനം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുല്ലപള്ളി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം  മാതൃകയായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിശബ്ദ സേവനം നടത്തുന്ന  കോണ്‍ഗ്രസിന്റെ മുഴുവന്‍ സഹപ്രവര്‍ത്തകരേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍. രാജ്യവും സംസ്ഥാനവും കൊവിഡ് രോഗത്തിന്റെ പിടിയിലകപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ശിരാസാവഹിച്ച് സ്വയം സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ  കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ ഇതിനകം ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ടെന്നും മുല്ലപള്ളി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

9:50 PM IST

കുടുംബത്തിനൊപ്പം ദീപം തെളിയിച്ച് രാഷ്ട്രപതിയും

ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം രാഷ്ട്രപതി ഭവനില്‍ ദീപം തെളിയിച്ച് പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കാളിയാകുന്നു. 

9:44 PM IST

കൊവിഡ് 19 വൈറസിനെതിരെ ദീപം തെളിയിച്ചുള്ള പ്രതിരോധത്തില്‍ പങ്കാളിയായി പ്രധാനമന്ത്രി

കൊവിഡ് 19 വൈറസിനെതിരായ പ്രതിരോധത്തില്‍ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം

9:17 PM IST

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും

കൊവിഡിനെതിരെ ഐക്യദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. വിളക്ക് കത്തിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നു. 

9:10 PM IST

കൊവിഡിനെതിരെ ദീപം തെളിയിച്ച് പ്രതിരോധ സന്ദേശം

കൊവിഡിനെതിരെ ഐക്യദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. ഐക്യദീപത്തില്‍  രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പങ്കാളികളായി. ക്ലിഫ് ഹൗസിലെയും മന്ത്രി മന്ദിരങ്ങളിലെയും ലൈറ്റുകളും അണച്ചു. 

9:00 PM IST

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഐക്യദീപം തെളിയിച്ച് ഇന്ത്യന്‍ ജനത

കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ വിളക്കേന്തി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ വീട്ടിലെ വിളക്കുകൾ അണച്ചു ആരോഗ്യപ്രവർത്തകർക്കായി വിളക്കു കൊളുത്തി. സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു

8:48 PM IST

പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍  ഇടപെടുമെന്ന് മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും മുന്‍കൈയെടുക്കണമെന്നും ലോകത്താകെയുള്ള മലയാളി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി കോവിഡ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തി.

8:41 PM IST

ലോകത്ത് മരണ സംഖ്യ 67000 കടന്നു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 67000 കടന്നു. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

8:35 PM IST

രണ്ടാം സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ആന്‍റണിയുടെ കത്ത്

ലോക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കൂടുതല്‍ ജനവിഭാഗങ്ങളെ  ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ രണ്ടാം സാമ്പത്തിക പാക്കേജ് അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി എംപി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പൊലീസ് സേനയില്‍പ്പെട്ടവര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രത്യേക  പാരിതോഷികം രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു

8:13 PM IST

മുംബൈയിൽ ഇന്ന് 8 മരണം കൂടി, ഇന്ന്‌ മാത്രം രോഗം സ്ഥിരീകരിച്ചത് 103 പേർക്ക്

മുംബൈയിൽ ഇന്ന് 8 മരണം കൂടി. ആകെ മുംബൈയിൽ മാത്രം 30 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈയിൽ ഇന്ന്‌ മാത്രം 103 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 433 ആയി. 
 
8:02 PM IST

യുകെയിലും സ്പെയിനിലും മരണസഖ്യ വര്‍ധിക്കുന്നു, അമേരിക്കയില്‍ നേരിയ ആശ്വാസം

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 66500 കടന്നു. ഇന്ന് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് യുകെയിലാണ്. ഇവിടെ 650 ലധികം പേര്‍ ഇന്ന് മാത്രം മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്പെയിനിലാകട്ടെ 500 നടുത്താണ് ഇന്നത്തെ മരണസംഖ്യ. അതേസമയം അമേരിക്കയില്‍ ഇന്ന് നേരിയ ആശ്വാസം പ്രകടമായിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ന് 18 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

7:20 PM IST

രാജ്യത്ത് കൊവിഡ് മരണം 83 ആയി, 3577 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 83 ആയി. 3577 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 505 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

7:20 PM IST

കോഴിക്കോട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ

കോഴിക്കോട് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ കലക്ടർ. രോഗം സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിൽ നിന്നും എത്തിയ നാല് പേരിൽ ആർക്കും ഇപ്പോഴും രോഗലക്ഷണങ്ങൾ ഇല്ല. നാലുപേരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ മുഴുവൻ കുടുംബാംഗങ്ങളുടെയും ഇവരുമായി ബന്ധപ്പെടാൻ സാധ്യതയുള്ളവരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കും. 

7:16 PM IST

മുംബൈ ഡോംബിവലിയിൽ 67കാരി കൊവിഡ് ബാധിച്ച് മരിച്ചു

മുംബെ ഡോംബിവലിയിൽ 67കാരി കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈയിൽ മാത്രം ഇന്ന്‌ 103 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബെയിൽ ഇതുവരെ 433 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ധാരാവിയിൽ 20 കാരന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 6 ആയി 

7:10 PM IST

ലോകത്ത് മരണം 66500 കടന്നു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 66500 കടന്നു. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

7:00 PM IST

കർണാടകത്തിൽ  7 പേര്‍ക്ക് കൂടി കൊവിഡ്

കർണാടകയിൽ ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ച് പേർ നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. 

6:30 PM IST

തമിഴ്നാട്ടിൽ 86 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തമിഴ്നാട്ടിൽ 86 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 85 പേരും നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയവരാണ്. ഇതുവരെ സംസ്ഥാനത്ത് 571 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

6:25 PM IST

കാസര്‍കോട് രോഗം സ്ഥിരീകരിച്ചത് കൊവിഡ് രോഗികളുടെ ഏഴ് വയസുളള മകന്

കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ചത് നെല്ലിക്കുന്ന് സ്വദേശിയായ ഏഴ് വയസുള്ള ആൺകുട്ടിക്ക്. കുട്ടിയുടെ മാതാപിതാക്കൾ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
 
6:14 PM IST

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത് വിദ്യാർത്ഥിനിക്ക്

പത്തനംതിട്ട ജില്ലയിൽ പന്തളം സ്വദേശിനിയായ 19 വയസ്സുള്ള വിദ്യാർത്ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 17 ന് ദില്ലിയിൽ നിന്നും ട്രെയിൻ മാർഗം കേരളത്തിലെത്തിയ ഇവര്‍ക്ക് പ്രകടമായ രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല. വീട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് പരിശോധനാഫലം പോസറ്റീവായി സ്ഥിരീകരിച്ചത്. 
 
6:14 PM IST

മൂന്നാർ മേഖലയിലെ റേഷൻ കടകളിൽ മിന്നൽ പരിശോധന

ഇടുക്കി മൂന്നാർ മേഖലയിലെ റേഷൻ കടകളിൽ മിന്നൽ പരിശോധന. കണക്കിൽ ഉൾപ്പെടാത്ത 487 കിലോ അരി പിടിച്ചെടുത്തു. സർക്കാർ പ്രഖ്യാപിച്ച അളവിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന. ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച് ശക്തമായി നടപടി എടുക്കുമെന്ന് സപ്ലൈക്കോ ഉദ്യോഗസ്ഥർ അറിയിച്ചു. 

5:20 PM IST

കേരളത്തിൽ ഇത് വരെ രോഗം ബാധിച്ചത് 314 പേർക്ക്

കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 6 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും 4 പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.

5:20 PM IST

കോഴിക്കോട് അഞ്ച് പേർക്ക് കൊവിഡ്, കാസർകോട് ഇന്ന് ഒരു കേസ് മാത്രം

കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 4 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. 

5:18 PM IST

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ് 19

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 6 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യവകുപ്പ്.

Read more at: സംസ്ഥാനത്ത് ഇന്ന് എട്ട് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു; ആറ് പേർക്ക് രോഗം ഭേദമായി

4:23 PM IST

മഹാരാഷ്ട്രയിൽ 55 കേസുകൾ കൂടി

മഹാരാഷ്ട്രയിൽ 55 പുതിയ കൊവിഡ് 19 കേസുകൾ കൂടി. സംസ്ഥാനത്ത് ആകെ കേസുകൾ 690 ആയി.

4:23 PM IST

ചരക്ക് നീക്കത്തിന് തടസങ്ങളില്ലെന്ന് ആഭ്യന്തര മന്ത്രാലയം

അന്തർ സംസ്ഥാന ചരക്ക് നീക്കത്തിന് തടസങ്ങളില്ലെന്ന് ആഭ്യന്തര മന്ത്രാലയം. അവശ്യ സാധനങ്ങൾക്ക് കൊള്ളവില ഈടാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രം. 

4:20 PM IST

വായുവിലൂടെ രോഗം പകരുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്ന് ഐസിഎംആർ

കൊവിഡ് 19 വായുവിലൂടെ രോഗം പകരുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്ന് ഐസിഎംആർ. തീവ്ര ബാധിത പ്രദേശങ്ങളിലും, രോഗബാധ സംശയിക്കുന്ന സമൂഹത്തിലും റാപ്പിഡ് ടെസ്റ്റ് നടത്താം. ബുധനാഴ്ചയോടെ കൂടുതൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കുമെന്നും ഐസിഎംആർ. 

4:10 PM IST

24 മണിക്കൂറിനിടെ 11 മരണം

24 മണിക്കൂറിനിടെ രാജ്യത്ത് 11 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് വരെ 267 പേർ രോഗ മുക്തരായതായും കേന്ദ്രം. 

4:03 PM IST

24 മണിക്കൂറിനിടെ 472 പുതിയ കേസുകൾ

ഇരുപത്തിനാല് മണിക്കൂറിനിടെ 472 പുതിയ കൊവിഡ് 19 കേസുകൾ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മർകസ് സമ്മേളനം കേസുകൾ ഇരട്ടിയാക്കിയെന്ന് ആരോഗ്യമന്ത്രാലയ പറയുന്നു. വൈറസ് ബാധിത മേഖലകൾ ബഫർ സോണുകളാക്കി. കൊവിഡ് കേസുകളെ കുറിച്ച് ലാബുകൾക്ക് ഐസിഎംആറിന് വിവരങ്ങൾ കൈമാറാമെന്നും മന്ത്രാലയം. 

4:00 PM IST

ലോക് ഡൗൺ  ലംഘിച്ച് ക്ഷേത്രത്തിൽ  ചടങ്ങുകൾ

തിരുവനന്തപുരം പെരിങ്ങമല പാലോട് ലോക് ഡൗൺ  ലംഘിച്ച് ക്ഷേത്രത്തിൽ ചടങ്ങുകൾ നടത്തിയതിന് 5 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അമ്പലകമ്മിറ്റി പ്രസിഡന്‍റിനും സെക്രട്ടറിക്കും എതിരെ നടപടിയുണ്ടാവും. ഇന്നലെ ഇളവ് വരുന്നതിനും മുൻപായിരുന്നു നടപടി. 

2:48 PM IST

ചികിത്സ കിട്ടാതെ ഒരു മരണം കൂടി

കാസർകോട് ചികിത്സ കിട്ടാതെ മറ്റൊരു മരണം കൂടെ. തുമിനാട് സ്വദേശി യൂസഫ് ആണ് മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ഉപ്പളയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിർദേശം. കാസർകോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം.

2:35 PM IST

ന്യൂയോർക്കിൽ മലയാളി വിദ്യാർത്ഥി മരിച്ചു

കോവിഡ് 19 ബാധിച്ച് മലയാളി വിദ്യാർത്ഥി ന്യുയോർക്കിൽ മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പിൽ തൈക്കടവിൽ ഷോൺ എബ്രഹാം (21) ആണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു

2:25 PM IST

മലയാളി നഴ്സ് മരിച്ചു

അയർലന്‍ഡിൽ മലയാളി നഴ്‌സ്‌ കൊവിഡ് ബാധിച്ച് മരിച്ചു . കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീനയാണ് മരിച്ചത് .

2:21 PM IST

ദുരിതാശ്വസ വിമാനത്തിൽ രാജ്യം വിടാൻ ശ്രമിച്ചവരെ പിടികൂടി

തബ്ലീഗ് ജമാഅത്ത് വിഷയത്തിൽ ഒളിവിൽ പോയ വിദേശികളിൽ എട്ടു പേർ ദില്ലി  വിമാനത്താവളത്തിൽ പിടിയിലായി. ദുരിതാശ്വസ വിമാനത്തിൽ രാജ്യം വിടാൻ ശ്രമിച്ചവരെയാണ് പിടികൂടി. 8 മലേഷ്യൻ പൗരന്മാരെയാണ് ദില്ലി വിമാനത്താവളത്തിൽ തടഞ്ഞത്. ദുരിതാശ്വസ സാധനങ്ങൾ കൊണ്ടുപോകുന്ന മലിൻഡോ എയർ വിമാനതിൽ കയറാൻ ശ്രമിച്ചവരെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇവരെ ദില്ലി പൊലീസിനു കൈമാറും. വിദേശികളായ 200 പേർ രാജ്യത്തു ഒളിവിൽ പോയെന്നു ദില്ലി പോലീസ് റിപ്പോർട്ട്‌ ഉണ്ടായിരുന്നു. 

2:19 PM IST

നിർദേശം ലംഘിച്ച് ഓശാന; പള്ളി വികാരിയെ അറസ്റ്റ് ചെയ്തു

കാസർഗോഡ് അമ്പലത്തറ പോലിസ് സ്റ്റേഷൻ പരിധിയിലെ പോർക്കളത്ത് ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് ഓശാന പെരുന്നാൾ സംഘടിപ്പിച്ചതിന് പള്ളിവികാരി ഉൾപ്പെടെ ഏഴ് പേരെ  അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. കൃപാ നിലയം എംസിബിഎസ് ചർച്ചിലാണ് ഓശാന ചടങ്ങുകൾ സംഘടിപ്പിച്ചത്.

2:18 PM IST

പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുമായി ഫോണിൽ സംസാരിച്ചു

കൊവിഡ് പ്രതിരോധ നടപടി വിശദീകരിക്കാൻ പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളെ ഫോണിൽ വിളിച്ചു. സോണിയ ഗാന്ധി, പ്രണബ് മുഖർജി, മൻമോഹൻ സിംഗ്, മമത ബാനർജി എന്നിവരുമായി മോദി ഫോണിൽ സംസാരിച്ചു.

2:15 PM IST

തൂത്തുക്കുടിയിൽ മെഡിക്കൽ സംഘത്തിന് നേരെ ആക്രമണം

തമിഴ്‌നാട്ടിൽ തൂത്തുക്കുടിയിൽ മെഡിക്കൽ സംഘത്തിന് നേരെ ആക്രമണം. കൊവി‍ഡ് ബാധിച്ചയാളുടെ കുടുംബാംഗങ്ങളെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ആറ് ആരോഗ്യ പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വാഹനങ്ങൾ തകർത്തു.

2:00 PM IST

പത്തനംതിട്ടയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ പ്രശംസ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പത്തനംതിട്ടയ്ക്ക് കേന്ദ്ര സർക്കാരിൻ്റെ പ്രശംസ. വീഡിയോ കോൺഫ്രൻസിനിടെ കേന്ദ്ര അഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് അഭിനന്ദനം അറിയിച്ചത്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ് എന്നിവയുടെ ഇടപെടൽ മാതൃകാപരമെന്ന് കേന്ദ്രം. 

1:45 PM IST

കാസർകോട് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു

കാസർകോട് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന ഇയാൾ മംഗളൂരുവിലാണ് ചികിത്സ തേടിയിരുന്നത്.

1:45 PM IST

നിരീക്ഷണത്തിൽ കഴിയാതെ പുറത്തിറങ്ങി നടന്നയാൾക്കെതിരെ കേസ്

കോതമംഗലത്ത് നിരീക്ഷണത്തിൽ കഴിയാതെ പുറത്തിറങ്ങി നടന്നയാൾക്കെതിരെ കേസെടുത്തു. പുതുപ്പാടി സ്വദേശി ഷാഹുലിനെതിരെയാണ് കേസ്. ഇയാൾ അഹമ്മദാബാദിൽ നിന്ന് തിരിച്ചെത്തിയതാണ്. 

1:42 PM IST

കണ്ണൂർ കാസർകോട് അതിർത്തിയിലെ ഇടറോഡുകൾ അടച്ചെന്നത് വ്യാജം

കണ്ണൂർ കാസർകോട് അതിർത്തിയിലെ ഇടറോഡുകൾ പൂർണമായും അടച്ചെന്ന വാർത്ത വ്യാജമെന്ന് കണ്ണൂർ ജില്ലാ പൊലീസ് മേധാവി.
നേരത്തെ ഉണ്ടായിരുന്ന പോലെ ആംബുലൻസുകളടക്കം അവശ്യ വാഹനങ്ങളെയെല്ലാം കടത്തിവിടുന്നുണ്ട്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു

12:51 AM IST

മഹാരാഷ്ട്രയിൽ 26 പുതിയ കേസുകൾ കൂടി

മഹാരാഷ്ട്രയിൽ 26 പേർക്ക് കൂടി കൊവിഡ് സ്ഥിരകരീച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 662 ആയി. 

12:15 AM IST

ഓരോ സംസ്ഥാനത്തിലെയും സ്ഥിതി ഇങ്ങനെ

രാജ്യത്തെ ഓരോ സംസ്ഥാനത്തിലെയും സ്ഥിതി എങ്ങനെ..ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഭൂപടം ചുവടെ..ഓരോ സംസ്ഥാനവും ക്ലിക്ക് ചെയ്താൽ കണക്കുകൾ കാണാം...

12:00 AM IST

രാജ്യത്ത് നിലവിൽ സ്ഥിതി ഇങ്ങനെ

കൊവിഡ് 19 - ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പട്ടിക

S. No. Name of State / UT Total Confirmed cases (Including 65 foreign Nationals) Cured/Discharged/
Migrated
Death
1 Andhra Pradesh 161 1 1
2 Andaman and Nicobar Islands 10 0 0
3 Arunachal Pradesh 1 0 0
4 Assam 24 0 0
5 Bihar 30 0 1
6 Chandigarh 18 0 0
7 Chhattisgarh 9 3 0
8 Delhi 445 15 6
9 Goa 7 0 0
10 Gujarat 105 14 10
11 Haryana 49 24 0
12 Himachal Pradesh 6 1 1
13 Jammu and Kashmir 92 4 2
14 Jharkhand 2 0 0
15 Karnataka 144 12 4
16 Kerala 306 49 2
17 Ladakh 14 10 0
18 Madhya Pradesh 104 0 6
19 Maharashtra 490 42 24
20 Manipur 2 0 0
21 Mizoram 1 0 0
22 Odisha 20 0 0
23 Puducherry 5 1 0
24 Punjab 57 1 5
25 Rajasthan 200 21 0
26 Tamil Nadu 485 6 3
27 Telengana 269 32 7
28 Uttarakhand 22 2 0
28 Uttar Pradesh 227 19 2
29 West Bengal 69 10 3
Total number of confirmed cases in India 3374* 267 77
*States wise distribution is subject to further verification and reconciliation

11:45 AM IST

സംസ്കാരം മാനദണ്ഡങ്ങൾ ലംഘിച്ചു

തമിഴ്നാട്ടിൽ മരിച്ച 75 കാരൻ്റെ സംസ്കാരം നടന്നത് മാനദണ്ഡങ്ങൾ ലംഘിച്ച്. സംസ്കാര ചടങ്ങിൽ പങ്കെടുത്തത് 50 ലധികം പേർ. വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പിലാണ് സംസ്കാരം നടന്നത്. മരണവിവരം സർക്കാർ പുറത്തു വിടുന്നത് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ്. ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കും.

11:37 AM IST

വയനാട്ടിൽ നിന്നും തബ്ലീഗ് സമ്മേളനത്തിൽ പോയ 2 പേർക്ക് കൊവിഡില്ല

വയനാട്ടിൽ നിന്നും തബ്ലീഗ് സമ്മേളനത്തിൽ പോയ 3 പേരിൽ 2 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് ഒരാളുടെ കൂടി ഫലം വരും.

11:37 AM IST

തിരുവനന്തപുരത്ത് 172 പരിശോധനാഫലങ്ങൾ നെഗറ്റീവായി

തിരുവനന്തപുരത്ത് ഇന്നലെ  ലഭിച്ചവയിൽ 172 പരിശോധനാഫലങ്ങൾ നെഗറ്റീവ്. നിസാമുദീനിൽ നിന്ന് വന്ന 11 പേരുടെ പരിശോധനയിൽ 9 പേരുടേത് നെഗറ്റീവാണ്. 2 പേരുടെ ഫലം വന്നിട്ടില്ല. പോത്തൻകോട് ഇതുവരെ 215 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതുവരെ 152 പേരുടെ ഫലം നെഗറ്റീവ് ആയി. 61 പേരുടെ ഫലം കിട്ടാനുണ്ട്.

11:32 AM IST

മുൻ ചീഫ് ജസ്റ്റിസിനും കൊവിഡ്

ഛത്തീസ്ഘട്ട് മുൻ ചീഫ് ജസ്റ്റിസും, ലോക്പാൽ അംഗവുമായ അജയ് ത്രിപാഠിക്കും കൊവിഡ് സ്ഥിരീകരിച്ചു.

11:30 AM IST

ദിയ ജലാവോ ഓർമ്മപ്പെടുത്തലുമായി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും

ദിയ ജലാവോ ഓർമ്മപ്പെടുത്തലുമായി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും. 9 മണി 9 മിനിട്ട് എന്ന് ട്വീറ്റ് ചെയ്താണ് ഓർമ്മപ്പെടുത്തൽ. 

11:27 AM IST

2 നഴ്സുമാർക്ക്  കൂടി കൊവിഡ്

ദില്ലി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ 2 നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഡോക്ടർ ഉൾപ്പടെ നാല് പേർക്ക് കൊവിസ് സ്ഥിരീകരിച്ചിരുന്നു.

11:24 AM IST

സമൂഹ സദ്യയിൽ പങ്കെടുത്ത 12 പേർക്ക് കൊവിഡ്

മധ്യപ്രദേശിൽ മരണാനന്തര ചടങ്ങുമയി ബന്ധപ്പെട്ട സമൂഹ സദ്യയിൽ പങ്കെടുത്ത 12 പേർക്ക് കൊവിഡ്. ചടങ്ങിൽ പങ്കെടുത്ത 800 പേർ നിരീക്ഷണത്തിലാണ്. മധ്യപ്രദേശിലെ മൊറേനയിൽ മാർച്ച് 20നാണ് ചടങ്ങ് നടന്നത്. അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ നിന്ന് എത്തിയ യുവാവിനും ഭാര്യക്കും ആണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. 12 പേർക്ക് രോഗ ലക്ഷണങ്ങൾ കാണിക്കുന്നതായി മോറേന ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

11:23 AM IST

അതിർത്തി തുറക്കുന്നത് മരണം ചോദിച്ചുവാങ്ങുന്നതിനു തുല്യമെന്ന് യെദിയൂരപ്പ

മംഗലൂരു അതിർത്തി തുറക്കുന്നത് മരണം ചോദിച്ചുവാങ്ങുന്നതിനു തുല്യമാണെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. അതിർത്തി തുറക്കുകയെന്നാൽ ദുരന്തത്തിന് വഴിതുറക്കലാണെന്ന് കർണാടക മുഖ്യൻ. 

11:01 AM IST

മഹാരാഷ്ട്രയിൽ കൊവിഡ് മരണം 33 ആയി

പൂനെയിൽ ഏപ്രിൽ 3 ന് മരിച്ച 60 കാരിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 33 ആയി.

10:55 AM IST

കോഴിക്കോട് ജില്ലയില്‍ നിന്ന് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരും കൊവിഡ് നെഗറ്റീവ്

കോഴിക്കോട് ജില്ലയില്‍ നിന്ന് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ച് പേരുടെ കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നു. എല്ലാം നെഗറ്റീവ്. ഇനി ആറു പേരുടെ പരിശോധനാ ഫലമാണ് വരാനുള്ളത്.

10:43 AM IST

പത്തനംതിട്ടയിൽ 90 ഫലങ്ങൾ കൂടെ നെഗറ്റീവ്

പത്തനംതിട്ടയിൽ 90 ഫലങ്ങൾ കൂടെ നെഗറ്റീവ്. നിസാമുദ്ദീനിൽ നിന്നെത്തിയ 2 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. നിസാമുദ്ദീനിൽ നിന്ന് എത്തിയവരിൽ 16 പേരുടെ പരിശോധനാ ഫലങ്ങൾ ഇതോടെ നെഗറ്റീവായി. പത്തനംതിട്ടയിൽ ഇനി 95 ഫലങ്ങൾ കൂടിയാണ് വരാനുള്ളത്.

10:34 AM IST

സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്

പ്രധാനമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്. പാർലമെൻറ് സമ്മേളനകാലത്ത് സർക്കാർ കൊവിഡ് ഭീഷണി അവഗണിച്ചെന്ന് തൃണമൂൽ.

10:23 AM IST

അഹമ്മദാബാദിൽ 10 പേർക്ക് കൂടി കൊവിഡ് 19

അഹമ്മദാബാദിൽ 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 122 ആയി.

10:03 AM IST

തമിഴ്‍നാട്ടില്‍ കൊവിഡ് മരണം അഞ്ചായി

തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരു സ്ത്രീ കൂടി മരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 61 കാരിയാണ് മരിച്ചത്. ഇതോടെ തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ മാത്രം ഇവിടെ രണ്ടുപേരാണ് മരിച്ചത്.

Read more at: കൊവിഡ് ബാധിച്ച് തമിഴ്‍നാട്ടില്‍ രണ്ടുപേര്‍ കൂടി മരിച്ചു; മരണസംഖ്യ അഞ്ചായി
 
9:45 AM IST

സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട്​ സ്വദേശി  നടമ്മൽ പുതിയകത്ത്​ സഫ്‍വാൻ (37) ആണ്​ ശനിയാഴ്ച ​രാത്രിയോടെ മരിച്ചത്​. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. 10​ ദിവസം മുമ്പാണ്​ പനി ബാധിച്ചത്​. തുടര്‍ന്ന് അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

Read more at: സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു ...

9:39 AM IST

ദില്ലി ആർ കെ പുരത്തെ ചേരി അടച്ചു

കൊവിഡ് 19 വ്യാപിക്കുന്നതിനെ തുടർന്ന് ദില്ലി ആർ കെ പുരത്തെ ചേരി അടച്ചു. സൗത്ത് മോത്തി ബാഗിന് സമീപമുള്ള ജെജെ കോളനിയാണ് അടച്ചത്. ഇവിടെ താമസിക്കുന്ന എയിംസ് ട്രോമാ കെയറിലെ ശുചീകരണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. 

Read more at കൊവിഡ് 19 വ്യാപിക്കുന്നു; ദില്ലി ആർ കെ പുരത്തെ ചേരി അടച്ചു, എയിംസ് ട്രോമാ കെയറിലെ ശുചീകരണ തൊഴിലാളിക്ക് രോഗം.

9:36 AM IST

തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനാണ് മരിച്ചത്. ഇതോടെ തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

9:30 AM IST

ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19

ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19. 30കാരിയും 48കാരനുമാണ് ധാരാവിയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചായി. രോ​ഗബാധിതരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് ധാരാവിയിലും പരിസര പ്രദേശത്തും മുംബൈ കോർപ്പറേഷൻ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. 

Read more at: ധാരാവിയിൽ കൂടുതൽ പേ‍ർക്ക് കൊവിഡ്; ആശങ്കയുടെ മുൾമുനയിൽ മുംബൈ

9:26 AM IST

കൊവിഡിൽ രാജ്യത്ത് മരണം 77 ആയി

കൊവിഡിൽ രാജ്യത്ത് മരണം 77 ആയി. 3030 പേർ ആണ് ചികിത്സയിൽ ഉള്ളത്. 267 പേർക്ക് ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 3374 ആണ്. 

Read more at: രാജ്യത്ത് കൊവിഡ് ബാധിതര്‍ 3074; ലോക്ക് ഡൗണിൽ തീരുമാനം ഏപ്രിൽ 10 വരെയുള്ള സ്ഥിതി വിലയിരുത്തി മാത്രം ...

9:07 AM IST

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വിട്ടു നല്‍കണമെന്ന് യുഎസ് പ്രസിഡന്റ്

കൊവിഡ് 19നെതിരെയുള്ള ചികിത്സക്കായി കൂടുതല്‍ മലേറിയക്കെതിരെയുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വിട്ടു നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അപേക്ഷിച്ചു.

Read more at:  'മലേറിയക്കെതിരെയുള്ള മരുന്ന് വേണം'; മോദിയോട് അപേക്ഷയുമായി ട്രംപ് ...

9:06 AM IST

ഗുജറാത്തിൽ കൊവിഡ് ബാധിച്ച് 61കാരി മരിച്ചു

ഗുജറാത്തിലെ സൂറത്തിൽ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന 61കാരി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 11 ആയി. 122 പേർക്കാണ് ഗുജറാത്തിൽ കൊവിഡ് രോഗം ബാധിച്ചത്. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു.

Read more at:  ഗുജറാത്തിൽ കൊവിഡ് ബാധിച്ച് 61കാരി മരിച്ചു

9:05 AM IST

കാസര്‍കോട്ടേക്ക് വിദഗ്‍ധര്‍ യാത്ര തിരിച്ചു

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ള കാസര്‍കോഡിന് സഹായവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന്  25 അംഗ സംഘം യാത്ര തിരിച്ചു.  തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നഴ്സുമാരും 5 നഴ്സിങ് അസിസ്‍റ്റന്‍റുമാരുമാണ് സംഘത്തിലുള്ളത്. 

Read more at: കാസര്‍കോട്ടേക്ക് വിദഗ്‍ധര്‍ യാത്ര തിരിച്ചു; മെഡിക്കല്‍ ടീമിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി ...
 
8:30 AM IST

സൗദിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

റിയാദിലെ ആശുപത്രിയിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട്​ സ്വദേശി  നടമ്മൽ പുതിയകത്ത്​ സഫ്‍വാൻ (37) ആണ്​ ശനിയാഴ്ച ​രാത്രിയോടെ മരിച്ചത്​. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. 10​ ദിവസം മുമ്പാണ്​ പനി ബാധിച്ചത്​. അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണകാരണം സൗദി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Read more at: സൗദിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു 

7:30 AM IST

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 3072 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

Read more at: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; 24 മണിക്കൂറില്‍ 601 പേര്‍ക്ക് രോഗബാധ ...

7:00 AM IST

ഇന്ന് ഓശാന ഞായര്‍

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായർ. ദിവ്യബലി അടക്കമുള്ള ചടങ്ങുകൾ മുടക്കമില്ലാതെ നടക്കുന്നുണ്ടെങ്കിലും ലോക്ഡൗൺ കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. വൈദികർ അഞ്ച് പേരിൽ കൂടുതൽ കൂട്ടം ചേരാൻ പാടില്ലെന്ന ഡിജിപിയുടെ കർശന നിർദേശം കണക്കിലെടുത്താണ് ചടങ്ങുകൾ. 

Read more at: ഇന്ന് ഓശാന ഞായര്‍; പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഓണ്‍ലൈനായി കാണാനുള്ള സൗകര്യവുമായി പള്ളികള്‍

6:56 AM IST

അതിർത്തി തുറക്കില്ലെന്ന് യെദിയൂരപ്പ

കാസര്‍കോട്-മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. കാസര്‍കോട് കൊവിഡ് സാഹചര്യം ഗുരുതരമാണെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും യെദ്യൂരപ്പ അറിയിച്ചു. അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്‍റെ ഭാഗമായാണ്. കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദ്യൂരപ്പ എച് ഡി ദേവഗൗഡക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തി തുറക്കണം എന്നാവശ്യപ്പെട്ട് ദേവഗൗഡ കത്ത് നൽകിയിരുന്നു. 

Read more at: 'അതിര്‍ത്തി തുറക്കാത്തത് രോഗവ്യാപനം തടയാൻ'; നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക

6:32 AM IST

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചൻ ഇഞ്ചനാട്ട് ആണ് മരിച്ചത്. അമേരിക്കയിലും ഫ്രാൻസിലും ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് രോഗ ബാധിതർ 12 ലക്ഷം കടന്നു. മരണം അറുപത്തിനാലായിരം കടന്നു.

Read more at: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു 

6:30 AM IST

ദുബായില്‍ യാത്രാവിലക്ക്; ഭക്ഷണത്തിനും മരുന്നിനുമല്ലാതെ പുറത്തിറങ്ങരുത്

കൊവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവിൽ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻ‍ഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളും നിരത്തിലിറക്കാൻ പാടില്ല. നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ് സഞ്ചാര വിലക്കുള്ളത്.

Read more at: ദുബായില്‍ യാത്രാവിലക്ക്; ഭക്ഷണത്തിനും മരുന്നിനുമല്ലാതെ പുറത്തിറങ്ങരുത് ...

6:00 AM IST

കൊവിഡില്‍ വിറങ്ങലിച്ച് ലോകം

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64,000 കടന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കൊവിഡ് ലോകത്ത് അതിവേഗം വ്യാപിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലായുള്ള കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷമാണ് കടന്നിരിക്കുന്നത്. അമേരിക്കയിലും ഫ്രാൻസിലും 24 മണിക്കൂറിനിടെ മരിച്ചത് ആയിരത്തിലധികം പേരാണ്.

Read more at: കൊവിഡില്‍ വിറങ്ങലിച്ച് ലോകം; മരണം 64,000 പിന്നിട്ടു , 12 ലക്ഷത്തില്‍ അധികം രോഗികള്‍

11:19 PM IST:

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 68000 കടന്നു. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്

11:17 PM IST:

ലോക്ക് ഡൗണിനിടെ തെലങ്കാനയിലെ ഗാന്ധിനഗറിലുള്ള മദ്യഷോപ്പിൽ വൻ മോഷണം. 26000 രൂപ വിലവരുന്ന മദ്യവും 8000 രൂപയും കടയിൽനിന്ന് മോഷണം പോയി. കെട്ടിടം ‍‍ഡ്രിൽ ഉപയോഗിച്ച് തുരന്നാണ് മോഷണം നടത്തിയിരിക്കുന്നത്

10:17 PM IST:

ദുബൈയിൽ നിന്ന് കോഴിക്കോടെത്തി കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.

10:16 PM IST:

സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. ഞായറാഴ്ച അഞ്ചുപേരാണ് മരിച്ചത്. 68 പേർ കൂടി രാജ്യത്ത് സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തരുടെ എണ്ണം 488 ആയി. ശനിയാഴ്ച രാത്രി 191 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു

10:15 PM IST:

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം  മാതൃകയായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിശബ്ദ സേവനം നടത്തുന്ന  കോണ്‍ഗ്രസിന്റെ മുഴുവന്‍ സഹപ്രവര്‍ത്തകരേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍. രാജ്യവും സംസ്ഥാനവും കൊവിഡ് രോഗത്തിന്റെ പിടിയിലകപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ശിരാസാവഹിച്ച് സ്വയം സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ  കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ ഇതിനകം ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ടെന്നും മുല്ലപള്ളി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

9:48 PM IST:

ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം രാഷ്ട്രപതി ഭവനില്‍ ദീപം തെളിയിച്ച് പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കാളിയാകുന്നു. 

9:53 PM IST:

കൊവിഡ് 19 വൈറസിനെതിരായ പ്രതിരോധത്തില്‍ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം

9:17 PM IST:

കൊവിഡിനെതിരെ ഐക്യദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. വിളക്ക് കത്തിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നു. 

9:12 PM IST:

കൊവിഡിനെതിരെ ഐക്യദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. ഐക്യദീപത്തില്‍  രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പങ്കാളികളായി. ക്ലിഫ് ഹൗസിലെയും മന്ത്രി മന്ദിരങ്ങളിലെയും ലൈറ്റുകളും അണച്ചു. 

9:02 PM IST:

കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ വിളക്കേന്തി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ വീട്ടിലെ വിളക്കുകൾ അണച്ചു ആരോഗ്യപ്രവർത്തകർക്കായി വിളക്കു കൊളുത്തി. സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു

8:46 PM IST:

കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും മുന്‍കൈയെടുക്കണമെന്നും ലോകത്താകെയുള്ള മലയാളി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി കോവിഡ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തി.

8:42 PM IST:

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 67000 കടന്നു. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

8:37 PM IST:

ലോക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കൂടുതല്‍ ജനവിഭാഗങ്ങളെ  ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ രണ്ടാം സാമ്പത്തിക പാക്കേജ് അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി എംപി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പൊലീസ് സേനയില്‍പ്പെട്ടവര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രത്യേക  പാരിതോഷികം രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു

8:11 PM IST:

മുംബൈയിൽ ഇന്ന് 8 മരണം കൂടി. ആകെ മുംബൈയിൽ മാത്രം 30 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈയിൽ ഇന്ന്‌ മാത്രം 103 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 433 ആയി. 
 
8:04 PM IST:

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 66500 കടന്നു. ഇന്ന് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് യുകെയിലാണ്. ഇവിടെ 650 ലധികം പേര്‍ ഇന്ന് മാത്രം മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്പെയിനിലാകട്ടെ 500 നടുത്താണ് ഇന്നത്തെ മരണസംഖ്യ. അതേസമയം അമേരിക്കയില്‍ ഇന്ന് നേരിയ ആശ്വാസം പ്രകടമായിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ന് 18 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

7:29 PM IST:

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 83 ആയി. 3577 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 505 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

7:24 PM IST:

കോഴിക്കോട് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ കലക്ടർ. രോഗം സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിൽ നിന്നും എത്തിയ നാല് പേരിൽ ആർക്കും ഇപ്പോഴും രോഗലക്ഷണങ്ങൾ ഇല്ല. നാലുപേരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ മുഴുവൻ കുടുംബാംഗങ്ങളുടെയും ഇവരുമായി ബന്ധപ്പെടാൻ സാധ്യതയുള്ളവരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കും. 

7:17 PM IST:

മുംബെ ഡോംബിവലിയിൽ 67കാരി കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈയിൽ മാത്രം ഇന്ന്‌ 103 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബെയിൽ ഇതുവരെ 433 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ധാരാവിയിൽ 20 കാരന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 6 ആയി 

7:12 PM IST:

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 66500 കടന്നു. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

6:59 PM IST:

കർണാടകയിൽ ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ച് പേർ നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. 

6:32 PM IST:

തമിഴ്നാട്ടിൽ 86 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 85 പേരും നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയവരാണ്. ഇതുവരെ സംസ്ഥാനത്ത് 571 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

6:23 PM IST:

കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ചത് നെല്ലിക്കുന്ന് സ്വദേശിയായ ഏഴ് വയസുള്ള ആൺകുട്ടിക്ക്. കുട്ടിയുടെ മാതാപിതാക്കൾ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
 
6:17 PM IST:

പത്തനംതിട്ട ജില്ലയിൽ പന്തളം സ്വദേശിനിയായ 19 വയസ്സുള്ള വിദ്യാർത്ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 17 ന് ദില്ലിയിൽ നിന്നും ട്രെയിൻ മാർഗം കേരളത്തിലെത്തിയ ഇവര്‍ക്ക് പ്രകടമായ രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല. വീട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് പരിശോധനാഫലം പോസറ്റീവായി സ്ഥിരീകരിച്ചത്. 
 
6:14 PM IST:

ഇടുക്കി മൂന്നാർ മേഖലയിലെ റേഷൻ കടകളിൽ മിന്നൽ പരിശോധന. കണക്കിൽ ഉൾപ്പെടാത്ത 487 കിലോ അരി പിടിച്ചെടുത്തു. സർക്കാർ പ്രഖ്യാപിച്ച അളവിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന. ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച് ശക്തമായി നടപടി എടുക്കുമെന്ന് സപ്ലൈക്കോ ഉദ്യോഗസ്ഥർ അറിയിച്ചു. 

5:23 PM IST:

കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 6 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും 4 പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.

5:22 PM IST:

കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 4 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. 

5:55 PM IST:

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 6 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യവകുപ്പ്.

Read more at: സംസ്ഥാനത്ത് ഇന്ന് എട്ട് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു; ആറ് പേർക്ക് രോഗം ഭേദമായി

4:43 PM IST:

മഹാരാഷ്ട്രയിൽ 55 പുതിയ കൊവിഡ് 19 കേസുകൾ കൂടി. സംസ്ഥാനത്ത് ആകെ കേസുകൾ 690 ആയി.

4:41 PM IST:

അന്തർ സംസ്ഥാന ചരക്ക് നീക്കത്തിന് തടസങ്ങളില്ലെന്ന് ആഭ്യന്തര മന്ത്രാലയം. അവശ്യ സാധനങ്ങൾക്ക് കൊള്ളവില ഈടാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രം. 

4:40 PM IST:

കൊവിഡ് 19 വായുവിലൂടെ രോഗം പകരുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്ന് ഐസിഎംആർ. തീവ്ര ബാധിത പ്രദേശങ്ങളിലും, രോഗബാധ സംശയിക്കുന്ന സമൂഹത്തിലും റാപ്പിഡ് ടെസ്റ്റ് നടത്താം. ബുധനാഴ്ചയോടെ കൂടുതൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കുമെന്നും ഐസിഎംആർ. 

4:39 PM IST:

24 മണിക്കൂറിനിടെ രാജ്യത്ത് 11 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് വരെ 267 പേർ രോഗ മുക്തരായതായും കേന്ദ്രം. 

4:37 PM IST:

ഇരുപത്തിനാല് മണിക്കൂറിനിടെ 472 പുതിയ കൊവിഡ് 19 കേസുകൾ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മർകസ് സമ്മേളനം കേസുകൾ ഇരട്ടിയാക്കിയെന്ന് ആരോഗ്യമന്ത്രാലയ പറയുന്നു. വൈറസ് ബാധിത മേഖലകൾ ബഫർ സോണുകളാക്കി. കൊവിഡ് കേസുകളെ കുറിച്ച് ലാബുകൾക്ക് ഐസിഎംആറിന് വിവരങ്ങൾ കൈമാറാമെന്നും മന്ത്രാലയം. 

4:26 PM IST:

തിരുവനന്തപുരം പെരിങ്ങമല പാലോട് ലോക് ഡൗൺ  ലംഘിച്ച് ക്ഷേത്രത്തിൽ ചടങ്ങുകൾ നടത്തിയതിന് 5 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അമ്പലകമ്മിറ്റി പ്രസിഡന്‍റിനും സെക്രട്ടറിക്കും എതിരെ നടപടിയുണ്ടാവും. ഇന്നലെ ഇളവ് വരുന്നതിനും മുൻപായിരുന്നു നടപടി. 

2:52 PM IST:

കാസർകോട് ചികിത്സ കിട്ടാതെ മറ്റൊരു മരണം കൂടെ. തുമിനാട് സ്വദേശി യൂസഫ് ആണ് മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ഉപ്പളയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിർദേശം. കാസർകോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം.

2:43 PM IST:

കോവിഡ് 19 ബാധിച്ച് മലയാളി വിദ്യാർത്ഥി ന്യുയോർക്കിൽ മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പിൽ തൈക്കടവിൽ ഷോൺ എബ്രഹാം (21) ആണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു

2:40 PM IST:

അയർലന്‍ഡിൽ മലയാളി നഴ്‌സ്‌ കൊവിഡ് ബാധിച്ച് മരിച്ചു . കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീനയാണ് മരിച്ചത് .

2:39 PM IST:

തബ്ലീഗ് ജമാഅത്ത് വിഷയത്തിൽ ഒളിവിൽ പോയ വിദേശികളിൽ എട്ടു പേർ ദില്ലി  വിമാനത്താവളത്തിൽ പിടിയിലായി. ദുരിതാശ്വസ വിമാനത്തിൽ രാജ്യം വിടാൻ ശ്രമിച്ചവരെയാണ് പിടികൂടി. 8 മലേഷ്യൻ പൗരന്മാരെയാണ് ദില്ലി വിമാനത്താവളത്തിൽ തടഞ്ഞത്. ദുരിതാശ്വസ സാധനങ്ങൾ കൊണ്ടുപോകുന്ന മലിൻഡോ എയർ വിമാനതിൽ കയറാൻ ശ്രമിച്ചവരെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇവരെ ദില്ലി പൊലീസിനു കൈമാറും. വിദേശികളായ 200 പേർ രാജ്യത്തു ഒളിവിൽ പോയെന്നു ദില്ലി പോലീസ് റിപ്പോർട്ട്‌ ഉണ്ടായിരുന്നു. 

2:36 PM IST:

കാസർഗോഡ് അമ്പലത്തറ പോലിസ് സ്റ്റേഷൻ പരിധിയിലെ പോർക്കളത്ത് ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് ഓശാന പെരുന്നാൾ സംഘടിപ്പിച്ചതിന് പള്ളിവികാരി ഉൾപ്പെടെ ഏഴ് പേരെ  അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. കൃപാ നിലയം എംസിബിഎസ് ചർച്ചിലാണ് ഓശാന ചടങ്ങുകൾ സംഘടിപ്പിച്ചത്.

2:35 PM IST:

കൊവിഡ് പ്രതിരോധ നടപടി വിശദീകരിക്കാൻ പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളെ ഫോണിൽ വിളിച്ചു. സോണിയ ഗാന്ധി, പ്രണബ് മുഖർജി, മൻമോഹൻ സിംഗ്, മമത ബാനർജി എന്നിവരുമായി മോദി ഫോണിൽ സംസാരിച്ചു.

2:34 PM IST:

തമിഴ്‌നാട്ടിൽ തൂത്തുക്കുടിയിൽ മെഡിക്കൽ സംഘത്തിന് നേരെ ആക്രമണം. കൊവി‍ഡ് ബാധിച്ചയാളുടെ കുടുംബാംഗങ്ങളെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ആറ് ആരോഗ്യ പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വാഹനങ്ങൾ തകർത്തു.

2:10 PM IST:

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പത്തനംതിട്ടയ്ക്ക് കേന്ദ്ര സർക്കാരിൻ്റെ പ്രശംസ. വീഡിയോ കോൺഫ്രൻസിനിടെ കേന്ദ്ര അഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് അഭിനന്ദനം അറിയിച്ചത്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ് എന്നിവയുടെ ഇടപെടൽ മാതൃകാപരമെന്ന് കേന്ദ്രം. 

2:08 PM IST:

കാസർകോട് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന ഇയാൾ മംഗളൂരുവിലാണ് ചികിത്സ തേടിയിരുന്നത്.

2:07 PM IST:

കോതമംഗലത്ത് നിരീക്ഷണത്തിൽ കഴിയാതെ പുറത്തിറങ്ങി നടന്നയാൾക്കെതിരെ കേസെടുത്തു. പുതുപ്പാടി സ്വദേശി ഷാഹുലിനെതിരെയാണ് കേസ്. ഇയാൾ അഹമ്മദാബാദിൽ നിന്ന് തിരിച്ചെത്തിയതാണ്. 

1:41 PM IST:

കണ്ണൂർ കാസർകോട് അതിർത്തിയിലെ ഇടറോഡുകൾ പൂർണമായും അടച്ചെന്ന വാർത്ത വ്യാജമെന്ന് കണ്ണൂർ ജില്ലാ പൊലീസ് മേധാവി.
നേരത്തെ ഉണ്ടായിരുന്ന പോലെ ആംബുലൻസുകളടക്കം അവശ്യ വാഹനങ്ങളെയെല്ലാം കടത്തിവിടുന്നുണ്ട്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു

12:54 PM IST:

മഹാരാഷ്ട്രയിൽ 26 പേർക്ക് കൂടി കൊവിഡ് സ്ഥിരകരീച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 662 ആയി. 

12:38 PM IST:

രാജ്യത്തെ ഓരോ സംസ്ഥാനത്തിലെയും സ്ഥിതി എങ്ങനെ..ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഭൂപടം ചുവടെ..ഓരോ സംസ്ഥാനവും ക്ലിക്ക് ചെയ്താൽ കണക്കുകൾ കാണാം...

12:25 PM IST:

കൊവിഡ് 19 - ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പട്ടിക

S. No. Name of State / UT Total Confirmed cases (Including 65 foreign Nationals) Cured/Discharged/
Migrated
Death
1 Andhra Pradesh 161 1 1
2 Andaman and Nicobar Islands 10 0 0
3 Arunachal Pradesh 1 0 0
4 Assam 24 0 0
5 Bihar 30 0 1
6 Chandigarh 18 0 0
7 Chhattisgarh 9 3 0
8 Delhi 445 15 6
9 Goa 7 0 0
10 Gujarat 105 14 10
11 Haryana 49 24 0
12 Himachal Pradesh 6 1 1
13 Jammu and Kashmir 92 4 2
14 Jharkhand 2 0 0
15 Karnataka 144 12 4
16 Kerala 306 49 2
17 Ladakh 14 10 0
18 Madhya Pradesh 104 0 6
19 Maharashtra 490 42 24
20 Manipur 2 0 0
21 Mizoram 1 0 0
22 Odisha 20 0 0
23 Puducherry 5 1 0
24 Punjab 57 1 5
25 Rajasthan 200 21 0
26 Tamil Nadu 485 6 3
27 Telengana 269 32 7
28 Uttarakhand 22 2 0
28 Uttar Pradesh 227 19 2
29 West Bengal 69 10 3
Total number of confirmed cases in India 3374* 267 77
*States wise distribution is subject to further verification and reconciliation

11:54 AM IST:

തമിഴ്നാട്ടിൽ മരിച്ച 75 കാരൻ്റെ സംസ്കാരം നടന്നത് മാനദണ്ഡങ്ങൾ ലംഘിച്ച്. സംസ്കാര ചടങ്ങിൽ പങ്കെടുത്തത് 50 ലധികം പേർ. വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പിലാണ് സംസ്കാരം നടന്നത്. മരണവിവരം സർക്കാർ പുറത്തു വിടുന്നത് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ്. ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കും.

11:41 AM IST:

വയനാട്ടിൽ നിന്നും തബ്ലീഗ് സമ്മേളനത്തിൽ പോയ 3 പേരിൽ 2 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് ഒരാളുടെ കൂടി ഫലം വരും.

11:40 AM IST:

തിരുവനന്തപുരത്ത് ഇന്നലെ  ലഭിച്ചവയിൽ 172 പരിശോധനാഫലങ്ങൾ നെഗറ്റീവ്. നിസാമുദീനിൽ നിന്ന് വന്ന 11 പേരുടെ പരിശോധനയിൽ 9 പേരുടേത് നെഗറ്റീവാണ്. 2 പേരുടെ ഫലം വന്നിട്ടില്ല. പോത്തൻകോട് ഇതുവരെ 215 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതുവരെ 152 പേരുടെ ഫലം നെഗറ്റീവ് ആയി. 61 പേരുടെ ഫലം കിട്ടാനുണ്ട്.

11:38 AM IST:

ഛത്തീസ്ഘട്ട് മുൻ ചീഫ് ജസ്റ്റിസും, ലോക്പാൽ അംഗവുമായ അജയ് ത്രിപാഠിക്കും കൊവിഡ് സ്ഥിരീകരിച്ചു.

11:37 AM IST:

ദിയ ജലാവോ ഓർമ്മപ്പെടുത്തലുമായി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും. 9 മണി 9 മിനിട്ട് എന്ന് ട്വീറ്റ് ചെയ്താണ് ഓർമ്മപ്പെടുത്തൽ. 

11:35 AM IST:

ദില്ലി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ 2 നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഡോക്ടർ ഉൾപ്പടെ നാല് പേർക്ക് കൊവിസ് സ്ഥിരീകരിച്ചിരുന്നു.

11:34 AM IST:

മധ്യപ്രദേശിൽ മരണാനന്തര ചടങ്ങുമയി ബന്ധപ്പെട്ട സമൂഹ സദ്യയിൽ പങ്കെടുത്ത 12 പേർക്ക് കൊവിഡ്. ചടങ്ങിൽ പങ്കെടുത്ത 800 പേർ നിരീക്ഷണത്തിലാണ്. മധ്യപ്രദേശിലെ മൊറേനയിൽ മാർച്ച് 20നാണ് ചടങ്ങ് നടന്നത്. അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ നിന്ന് എത്തിയ യുവാവിനും ഭാര്യക്കും ആണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. 12 പേർക്ക് രോഗ ലക്ഷണങ്ങൾ കാണിക്കുന്നതായി മോറേന ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

11:33 AM IST:

മംഗലൂരു അതിർത്തി തുറക്കുന്നത് മരണം ചോദിച്ചുവാങ്ങുന്നതിനു തുല്യമാണെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. അതിർത്തി തുറക്കുകയെന്നാൽ ദുരന്തത്തിന് വഴിതുറക്കലാണെന്ന് കർണാടക മുഖ്യൻ. 

11:31 AM IST:

പൂനെയിൽ ഏപ്രിൽ 3 ന് മരിച്ച 60 കാരിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 33 ആയി.

11:31 AM IST:

കോഴിക്കോട് ജില്ലയില്‍ നിന്ന് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ച് പേരുടെ കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നു. എല്ലാം നെഗറ്റീവ്. ഇനി ആറു പേരുടെ പരിശോധനാ ഫലമാണ് വരാനുള്ളത്.

11:29 AM IST:

പത്തനംതിട്ടയിൽ 90 ഫലങ്ങൾ കൂടെ നെഗറ്റീവ്. നിസാമുദ്ദീനിൽ നിന്നെത്തിയ 2 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. നിസാമുദ്ദീനിൽ നിന്ന് എത്തിയവരിൽ 16 പേരുടെ പരിശോധനാ ഫലങ്ങൾ ഇതോടെ നെഗറ്റീവായി. പത്തനംതിട്ടയിൽ ഇനി 95 ഫലങ്ങൾ കൂടിയാണ് വരാനുള്ളത്.

11:28 AM IST:

പ്രധാനമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്. പാർലമെൻറ് സമ്മേളനകാലത്ത് സർക്കാർ കൊവിഡ് ഭീഷണി അവഗണിച്ചെന്ന് തൃണമൂൽ.

11:27 AM IST:

അഹമ്മദാബാദിൽ 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 122 ആയി.

11:26 AM IST:

തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരു സ്ത്രീ കൂടി മരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 61 കാരിയാണ് മരിച്ചത്. ഇതോടെ തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ മാത്രം ഇവിടെ രണ്ടുപേരാണ് മരിച്ചത്.

Read more at: കൊവിഡ് ബാധിച്ച് തമിഴ്‍നാട്ടില്‍ രണ്ടുപേര്‍ കൂടി മരിച്ചു; മരണസംഖ്യ അഞ്ചായി
 
11:22 AM IST:

കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട്​ സ്വദേശി  നടമ്മൽ പുതിയകത്ത്​ സഫ്‍വാൻ (37) ആണ്​ ശനിയാഴ്ച ​രാത്രിയോടെ മരിച്ചത്​. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. 10​ ദിവസം മുമ്പാണ്​ പനി ബാധിച്ചത്​. തുടര്‍ന്ന് അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

Read more at: സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു ...

11:20 AM IST:

കൊവിഡ് 19 വ്യാപിക്കുന്നതിനെ തുടർന്ന് ദില്ലി ആർ കെ പുരത്തെ ചേരി അടച്ചു. സൗത്ത് മോത്തി ബാഗിന് സമീപമുള്ള ജെജെ കോളനിയാണ് അടച്ചത്. ഇവിടെ താമസിക്കുന്ന എയിംസ് ട്രോമാ കെയറിലെ ശുചീകരണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. 

Read more at കൊവിഡ് 19 വ്യാപിക്കുന്നു; ദില്ലി ആർ കെ പുരത്തെ ചേരി അടച്ചു, എയിംസ് ട്രോമാ കെയറിലെ ശുചീകരണ തൊഴിലാളിക്ക് രോഗം.

11:18 AM IST:

തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനാണ് മരിച്ചത്. ഇതോടെ തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

11:17 AM IST:

ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19. 30കാരിയും 48കാരനുമാണ് ധാരാവിയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചായി. രോ​ഗബാധിതരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് ധാരാവിയിലും പരിസര പ്രദേശത്തും മുംബൈ കോർപ്പറേഷൻ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. 

Read more at: ധാരാവിയിൽ കൂടുതൽ പേ‍ർക്ക് കൊവിഡ്; ആശങ്കയുടെ മുൾമുനയിൽ മുംബൈ

11:15 AM IST:

കൊവിഡിൽ രാജ്യത്ത് മരണം 77 ആയി. 3030 പേർ ആണ് ചികിത്സയിൽ ഉള്ളത്. 267 പേർക്ക് ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 3374 ആണ്. 

Read more at: രാജ്യത്ത് കൊവിഡ് ബാധിതര്‍ 3074; ലോക്ക് ഡൗണിൽ തീരുമാനം ഏപ്രിൽ 10 വരെയുള്ള സ്ഥിതി വിലയിരുത്തി മാത്രം ...

11:09 AM IST:

കൊവിഡ് 19നെതിരെയുള്ള ചികിത്സക്കായി കൂടുതല്‍ മലേറിയക്കെതിരെയുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വിട്ടു നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അപേക്ഷിച്ചു.

Read more at:  'മലേറിയക്കെതിരെയുള്ള മരുന്ന് വേണം'; മോദിയോട് അപേക്ഷയുമായി ട്രംപ് ...

11:07 AM IST:

ഗുജറാത്തിലെ സൂറത്തിൽ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന 61കാരി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 11 ആയി. 122 പേർക്കാണ് ഗുജറാത്തിൽ കൊവിഡ് രോഗം ബാധിച്ചത്. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു.

Read more at:  ഗുജറാത്തിൽ കൊവിഡ് ബാധിച്ച് 61കാരി മരിച്ചു

11:05 AM IST:

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ള കാസര്‍കോഡിന് സഹായവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന്  25 അംഗ സംഘം യാത്ര തിരിച്ചു.  തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നഴ്സുമാരും 5 നഴ്സിങ് അസിസ്‍റ്റന്‍റുമാരുമാണ് സംഘത്തിലുള്ളത്. 

Read more at: കാസര്‍കോട്ടേക്ക് വിദഗ്‍ധര്‍ യാത്ര തിരിച്ചു; മെഡിക്കല്‍ ടീമിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി ...
 
11:03 AM IST:

റിയാദിലെ ആശുപത്രിയിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട്​ സ്വദേശി  നടമ്മൽ പുതിയകത്ത്​ സഫ്‍വാൻ (37) ആണ്​ ശനിയാഴ്ച ​രാത്രിയോടെ മരിച്ചത്​. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. 10​ ദിവസം മുമ്പാണ്​ പനി ബാധിച്ചത്​. അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണകാരണം സൗദി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Read more at: സൗദിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു 

11:01 AM IST:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 3072 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

Read more at: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; 24 മണിക്കൂറില്‍ 601 പേര്‍ക്ക് രോഗബാധ ...

10:59 AM IST:

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായർ. ദിവ്യബലി അടക്കമുള്ള ചടങ്ങുകൾ മുടക്കമില്ലാതെ നടക്കുന്നുണ്ടെങ്കിലും ലോക്ഡൗൺ കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. വൈദികർ അഞ്ച് പേരിൽ കൂടുതൽ കൂട്ടം ചേരാൻ പാടില്ലെന്ന ഡിജിപിയുടെ കർശന നിർദേശം കണക്കിലെടുത്താണ് ചടങ്ങുകൾ. 

Read more at: ഇന്ന് ഓശാന ഞായര്‍; പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഓണ്‍ലൈനായി കാണാനുള്ള സൗകര്യവുമായി പള്ളികള്‍

10:57 AM IST:

കാസര്‍കോട്-മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. കാസര്‍കോട് കൊവിഡ് സാഹചര്യം ഗുരുതരമാണെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും യെദ്യൂരപ്പ അറിയിച്ചു. അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്‍റെ ഭാഗമായാണ്. കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദ്യൂരപ്പ എച് ഡി ദേവഗൗഡക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തി തുറക്കണം എന്നാവശ്യപ്പെട്ട് ദേവഗൗഡ കത്ത് നൽകിയിരുന്നു. 

Read more at: 'അതിര്‍ത്തി തുറക്കാത്തത് രോഗവ്യാപനം തടയാൻ'; നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക

10:52 AM IST:

കൊവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചൻ ഇഞ്ചനാട്ട് ആണ് മരിച്ചത്. അമേരിക്കയിലും ഫ്രാൻസിലും ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് രോഗ ബാധിതർ 12 ലക്ഷം കടന്നു. മരണം അറുപത്തിനാലായിരം കടന്നു.

Read more at: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു 

10:43 AM IST:

കൊവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവിൽ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻ‍ഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളും നിരത്തിലിറക്കാൻ പാടില്ല. നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ് സഞ്ചാര വിലക്കുള്ളത്.

Read more at: ദുബായില്‍ യാത്രാവിലക്ക്; ഭക്ഷണത്തിനും മരുന്നിനുമല്ലാതെ പുറത്തിറങ്ങരുത് ...

10:42 AM IST: