10:50 PM (IST) Mar 26

കോൺഗ്രസ് പ്രവർത്തകര്‍ സന്നദ്ധ സേനയിൽ അംഗമാകണം: മുല്ലപ്പള്ളി

സംസ്ഥാന സർക്കാരിന്‍റെ സന്നദ്ധ സേനയിൽ കോൺഗ്രസ് പ്രവർത്തകരും അംഗമാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൊവിഡ് രോഗപ്രതിരോധത്തിലും മറ്റു സേവനപ്രവര്‍നങ്ങളിലും പരമാവധി യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മഹിളാകോണ്‍ഗ്രസ് പ്രവർത്തകരും പൂര്‍ണ്ണമായി സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

10:46 PM (IST) Mar 26

കൊവിഡ് നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ മുങ്ങി

കൊവിഡ് നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ അനുപം മിശ്ര മുങ്ങി. ആരോഗ്യ വകുപ്പ് അധികൃതർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലാണെന്നായിരുന്നു പ്രതികരണം.വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ ഈ മാസം 19 മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. ഇന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വസതിയിലെത്തിയപ്പോൾ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. യുവ ഐഎഎസ് ഉദ്യോഗസ്ഥന്റേത് നടപടി ദൂഷ്യവും ഗുരുതരമായ ചട്ടലംഘനവുമാണെന്ന് ആരോപണമുയർന്നു കഴിഞ്ഞു. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തർപ്രദേശുകാരനാണ്

09:20 PM (IST) Mar 26

മഹാരാഷ്ട്രയിൽ ഒരു മരണം കൂടി

മഹാരാഷ്ട്രയിൽ ഒരാൾ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. 65 വയസുകാരിയാണ് രോഗം മൂലം മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. 

09:18 PM (IST) Mar 26

സാമ്പത്തിക നഷ്ടങ്ങൾക്ക് മീതെയാണ് ജനത്തിന്‍റെ ജീവനെന്ന് മോദി

സാമ്പത്തിക നഷ്ടങ്ങൾക്കു മേലെയാണ് ജനജീവന്‍റെ വിലയെന്ന് മോദി. ഗവേഷണഫലങ്ങൾ പരസ്പരം പങ്കുവയ്ക്കാൻ രാജ്യങ്ങൾ തയ്യാറാകണമെന്നും ജി20 ഉച്ചകോടിയിൽ മോദി. ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനം അടിമുടി മറണമെന്നും മോദി ജി 20യിൽ

08:53 PM (IST) Mar 26

നിരീക്ഷണത്തിലായിരുന്നവർ ചാടിപ്പോയി

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേരെ കൂടി കാണാതായി. ഇന്നലെയും ഒരാൾ ചാടി പോയിരുന്നു. 

08:53 PM (IST) Mar 26

സമ്പദ് വ്യവസ്ഥ പിടിച്ചു നിർത്താൻ ജി20 യോഗത്തിൽ തീരുമാനങ്ങൾ

5 ലക്ഷം കോടി രൂപ വിപണിയിലേക്കിറക്കി സമ്പദ് വ്യവസ്ഥ പിടിച്ചുനിറുത്താൻ ജി ഇരുപത് ഉച്ചകോടിയിൽ തീരുമാനം. മനുഷ്യജീവൻ രക്ഷിക്കാൻ കൂട്ടായി പോരാടുമെന്നും ഭാവിയിലെ ഏതു വെല്ലുവിളിയും നേരിടാൻ തയ്യാറായി നിൽക്കുമെന്നും ജി20 നേതാക്കൾ. ഈ പ്രതിസന്ധി അതിജീവിക്കുമെന്നും ജി 20.

08:52 PM (IST) Mar 26

കൊവിഡ് ബാധിതരുടെ എണ്ണം 700 കടന്നു

രാജ്യത്ത് ഇന്ന് മാത്രം ഇതുവരെ കൊവിഡ് ബാധിച്ചത് 88 പേർക്ക്. ഇതുവരെ കൊവിഡ് ബാധിച്ചത് 719 പേർക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 45 പേർ ആശുപത്രി വിട്ടു. 16 പേർ രോഗം ബാധിച്ച് മരിച്ചു. 

08:50 PM (IST) Mar 26

കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ചവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ

കണ്ണൂരിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 6 പേർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ. രോഗം സ്ഥിരീകരിച്ചവരിൽ 9 പേരും ദുബായിയിൽ നിന്ന് വന്നരാണ്. 

08:11 PM (IST) Mar 26

ചെന്നൈയിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

ചെന്നൈയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ 24 കാരനും, ചെന്നൈ സ്വദേശിനിയായ ഇയാളുടെ അമ്മയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിതർ 29 ആയി. 

07:34 PM (IST) Mar 26

മസ്ജിദിനെതിരെ കേസ്

വാഴക്കാട് മുണ്ടുമുഴി കോരപ്പാടം പുളക്കലൊടി ബദ്രിയ്യ മസ്ജിദിനെതിരെ വാഴക്കാട് പൊലീസ് കേസെടുത്തു. 25 ലേറെ പേർ നിസ്കരിക്കാനായി ഒത്തുകൂടിയതോടെയാണ് കേസ്.

07:25 PM (IST) Mar 26

ട്രഷറി പ്രവർത്തനം പുനക്രമീകരിച്ചു

സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം പുനക്രമീകരിച്ചു. കാസർകോട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും എല്ലാ ട്രഷറികളും പ്രവർത്തിക്കും. കാസർകോട് ജില്ലാ ട്രഷറി മാത്രമായിരിക്കും പ്രവർത്തിക്കുക. ശമ്പള പെൻഷൻ വിതരണത്തിന് ഏപ്രിൽ ആദ്യവാരം എല്ലാ ട്രഷറികളും പൂർണതോതിൽ പ്രവർത്തിക്കും. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തൊട്ടടുത്ത ട്രഷറിയിൽ ജോലി ചെയ്യാം. 

07:23 PM (IST) Mar 26

പഞ്ചാബിൽ 6000 തടവുകാർക്ക് പരോൾ നൽകുന്നു

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ പഞ്ചാബിൽ 6000 തടവുകാർക്ക് പരോൾ നൽകുന്ന ഏഴു വർഷത്തിൽ താഴെ ശിക്ഷാ കാലാവധിയുള്ള തടവുകാർക്കാണ് പരോൾ നൽകുക. 

07:15 PM (IST) Mar 26

എറണാകുളത്ത് ഇന്ന് 278 പേർ നിരീക്ഷണത്തിൽ

എറണാകുളം ജില്ലയിൽ ഏഴു ബാങ്ക് ജീവനക്കാർ അടക്കം 278 പേരെ ഇന്ന് നിരീക്ഷണത്തിൽ ആക്കി. ജില്ലയിൽ 3463 പേർ വീടുകളിലും 32 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ ഉണ്ട്. 

07:14 PM (IST) Mar 26

മഹാരാഷ്ട്രയിൽ കടകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാം

അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കടകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകി. പച്ചക്കറി പലചരക്ക് കടകൾക്കും മരുന്ന് കടകൾക്കും ആണ് നിബന്ധനകളോടെ ഇളവ്. പുറത്തിറങ്ങാതെ ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സൈന്യത്തെ വിളിക്കേണ്ടി വരുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ മുന്നറിയിപ്പ് നൽകി.

06:40 PM (IST) Mar 26

ജമ്മു കശ്മീരിൽ 13 പേർക്ക് കൂടി കൊവിഡ്

ജമ്മു കശ്മീരിൽ 13 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 

06:39 PM (IST) Mar 26

കേന്ദ്രം മതിപ്പ് രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

കൊവിഡ് സംബന്ധിച്ച സംസ്ഥാനത്ത് എന്തൊക്കെ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് അറിയാൻ കേന്ദ്ര സർക്കാർ താത്പര്യം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ചുമതലപ്പെടുത്തിയത് അനുസരിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ വിളിച്ചു. സംസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ മതിപ്പ് രേഖപ്പെടുത്തി. ദിവസവും കേന്ദ്രത്തിന് വിവരങ്ങൾ കൈമാറാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. 

06:38 PM (IST) Mar 26

ബേക്കറികളും തുറക്കാം

വിവിധ പ്രായത്തിലുള്ളവർക്ക് ബേക്കറി ഉൽപ്പന്നങ്ങൾ ആവശ്യമായി വരുന്നതിനാൽ അതിന് തടസം വരരുതെന്ന് എന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി.

06:33 PM (IST) Mar 26

60 വയസിന് മുകളിൽ പ്രായമുള്ളവരുടെ പട്ടിക തയ്യാറാക്കി

എല്ലാ ജില്ലകളിലും 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ പട്ടിക തയ്യാറാക്കിയെന്ന് മുഖ്യന്ത്രി. അവരെ പ്രാധാന്യത്തോടെ പരിഗണിക്കുക എന്നതാണ് ലക്ഷ്യം. അസുഖം ഉണ്ടാവാതിരിക്കാനും പ്രത്യേക ശ്രദ്ധ കൊടുക്കണം എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി. 

06:31 PM (IST) Mar 26

ക്ഷീര വികസനം മൃഗ സംരംക്ഷണവും അവശ്യസേവനം

പാലിന്റെ മൊത്ത സംഭരണവും വിതരണവും നേരത്തെ തന്നെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയതാണ്. ഇതോടൊപ്പം ക്ഷീര വികസനം മൃഗ സംരംക്ഷണം എന്നിവയെ അവശ്യസേവനമായി പ്രഖ്യാപിക്കുകയാണ്. 

06:27 PM (IST) Mar 26

പുറത്തുള്ള മലയാളികൾ വിഷമിക്കേണ്ട

നാട്ടിലെ കാര്യമോർത്ത് പുറത്തുള്ള മലയാളികൾ വിഷമിക്കേണ്ടെന്ന് മുഖ്യന്ത്രി. ഇവിടെയുള്ള ബന്ധുക്കളുടെ കാര്യ ഭഭ്രമാണെന്നും മുഖ്യമന്ത്രി.