മരണ മാരിയായി കൊവിഡ്; ലോകത്ത് മരണം 33000 കടന്നു, ഇന്ത്യയില്‍ 27 മരണം, കേരളത്തില്‍ പുതിയ 20 രോഗികള്‍| Live

Covid 19 Live updates Kerala India World 2020 March 29

കൊവിഡ് വൈറസ് ബാധയെ ചെറുക്കാൻ ലോക രാഷ്ട്രങ്ങളെല്ലാം തീവ്ര പരിശ്രമം നടത്തുകയാണ്. ദില്ലിയിൽ നിന്നുള്ള കൂട്ട പലായനം അവസാനിച്ചത് ഒരു പരിധി വരെ ആശ്വാസമായി. 

10:30 PM IST

സ്‌പെയിനില്‍ 24 മണിക്കൂറിനിടെ കൊവിഡ് മരണം 830 കടന്നു

ലോകമാകെ കൊവിഡ് 19 വൈറസ് ബാധ പിടിമുറുക്കുമ്പോള്‍ ഏറ്റവുമധികം രോഗം പടര്‍ന്ന രാജ്യങ്ങളിലൊന്നായ സ്‌പെയിനില്‍ കൂട്ടമരണങ്ങള്‍ തുടരുന്നു. 24 മണിക്കൂറിനിടെ 838 പേര്‍ സ്‌പെയിനില്‍ മരിച്ചതായാണ് അധികൃതര്‍ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ സ്‌പെയിനിലെ കൊവിഡ് ബാധിച്ചുള്ള മരണം 6528 ആയി.

10:07 PM IST

കണ്ണൂരിൽ മരിച്ചയാൾക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം

കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീണയാൾക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ഇയാളുടെ സ്രവപരിശോധനയിൽ കൊവിഡ്  നെഗറ്റീവാണ്. ഹൃദയാഘാതം കാരണമാമ് മരണമുണ്ടായതെന്നാണ് മെഡിക്കൽ ബോർഡ് കണ്ടെത്തൽ. ഇയാളുടെ സംസ്കാരം സംബന്ധിച്ച് നാളെ തീരുമാനമെടുക്കും. ഷാർജയിൽ നിന്നെത്തിയ അബ്ദുൾ ഖാദർ എന്ന 65-കാരനാണ് കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്. 

9:47 PM IST

കൊവിഡ് മരണം 33000 കവിഞ്ഞു

ആഗോളതലത്തിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 33000 കവിഞ്ഞു. കൂടുതൽ മരണങ്ങൾ ഇറ്റലി, സ്പെയിൻ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളിലാണ്. ലോകത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കഴിഞ്ഞിട്ടുണ്ട്.

9:03 PM IST

അതിഥി തൊഴിലാളികളെ സംരക്ഷിക്കണമെന്ന് കേന്ദ്രം

 ലോക്ക് ‍ഡൗൺ മൂലം തൊഴിലും വരുമാനവും നഷ്ടമായ അതിഥി തൊഴിലാളികൾ രാജ്യവ്യാപകമായി കുടുങ്ങി കിടക്കുന്നുണ്ട്. പൊതു​ഗതാ​ഗതസൗകര്യം ലഭ്യമാല്ലാത്തതിനാൽ നൂറുകണക്കിന് കിലോമീറ്റ‍ർ നടന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് മറുനാടൻ തൊഴിലാളികൾ ഈ സാഹചര്യത്തിലാണ് ഇവർക്ക് ആവശ്യമായ താമസം, ഭക്ഷണം, ചികിത്സ എന്നിവ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

8:48 PM IST

ഇന്ന് മരിച്ചത് 27 പേർ

കൊവിഡിൽ രാജ്യത്ത് മരണം 27

ആകെ കേസുകൾ 1024 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

7:55 PM IST

ലോകത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 32000 ആയി

ആഗോളതലത്തിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 32000 കവിഞ്ഞു. കൂടുതൽ മരണങ്ങൾ ഇറ്റലി, സ്പെയിൻ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളിൽ

7:24 PM IST

ലോക്ക് ഡൗൺ ലംഘിച്ചതിന് ഇന്ന് 1068 പേ‍ർ അറസ്റ്റിൽ

ലോക് ഡൗൺ നിയമ ലംഘനത്തിന് ഇന്ന് സംസ്ഥാനത്ത് 1029 കേസുകൾ രജിസ്റ്റർ ചെയ്തു. 1068 പേർ അറസ്റ്റിലായി. കഴിഞ്ഞ 6 ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 9340 ആയി. ആകെ 531 വാഹനങ്ങൾ ഇന്ന് പിടിച്ചെടുത്തു

7:24 PM IST

കർണാടകയിലും തമിഴ്നാട്ടിലും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

 തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ നാല് പേരടക്കം  എട്ടു പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരെല്ലാം ഈറോഡ് സ്വദേശികൾ. ഇതോടെ തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം 50 ആയി.  കർണാടകത്തിൽ ഇന്ന് ഏഴ് പേർക്ക് കൂടി കൊവിഡ്. നേരത്തെ രോഗം സ്ഥിരീകരിച്ച നഞ്ചൻക്കോട്ടെ ഫാർമസ്യൂട്ടിക്കൽ ജീവനക്കാരൻ്റെ അഞ്ച് സഹപ്രവർത്തകർക്കും കൊവിഡ്.

6:37 PM IST

പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തെ കുറിച്ച് പൊലീസ് അന്വേഷിക്കും

പായടിപ്പാട് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് മന്ത്രി പി.തിലോത്തമൻ. പായിപ്പാട് മേഖലയിലെ അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും വീടുകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും പഞ്ചായത്ത് അധ്യക്ഷനും മറ്റു തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളും തഹസിൽദാരും ഈ ദിവസങ്ങളിൽ പരിശോധനയ്ക്കായി പോയിരുന്നുവെന്നും അവരോട് ആരും തന്നെ ഇങ്ങനെയൊരു പരാതി ഉന്നയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു

6:36 PM IST

കൊവിഡ് 19; ജിദ്ദ നഗരത്തിലും 15 മണിക്കൂർ കർഫ്യൂ

കോവിഡ് 19 പശ്ചാത്തലത്തിൽ സൗദിയിൽ നിലവിലുള്ള കർഫ്യൂ ജിദ്ദ നഗര പരിധിയിൽ 15 മണിക്കൂറായി ദീർഘിപ്പിച്ചു. ഞായറാഴ്ച മുതൽ പ്രാബല്യത്തിലായെന്നും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പിറ്റേന്ന് പുലർച്ചെ ആറുവരെയിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസ കർഫ്യൂ അവസാനിക്കുന്ന തീയതി വരെയും ജിദ്ദയിൽ ഈ സമയക്രമമായിരിക്കും

6:31 PM IST

ആരോഗ്യപ്രവര്‍ത്തകനും കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 20 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനക്കായി ഉണ്ടായിരുന്ന ടീമിലെ ആൾക്കാണ് എറണാകുളം ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചത്. ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് ഇയാൾ. ഇന്നലെയാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടത്. വിമാനത്താവളത്തിൽ ഇയാൾക്കൊപ്പം പരിശോധനയ്ക്ക് ഉണ്ടായിരുന്ന മെഡിക്കൽ സംഘം, എയർപോർട്ട് സ്റ്റാഫ് എന്നിവരും നിരീക്ഷണത്തിലാണ്

5:49 PM IST

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 200 കടന്നു

സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 200 കടന്നു. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

5:47 PM IST

18 പേരും വിദേശത്ത് നിന്നെത്തിയവർ

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചു 

5:47 PM IST

കേരളത്തിൽ 20 പേർക്ക് കൂടി കൊവിഡ് 19

സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസർഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്.

5:47 PM IST

മഹാരാഷ്ട്രയിൽ 196 പേർക്ക് കൊവിഡ് 19

മഹാരാഷ്ട്രയിൽ 196 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് മൂന്ന് പേർക്ക് കൂടി

5:15 PM IST

അൽകേഷ്‌ കുമാർ ശർമ്മ കാസർകോട് എത്തി

കാസർകോട് ജില്ലയുടെ മേൽനോട്ട ചുമതല ഗവൺമെന്റ് സെക്രട്ടറി അൽകേഷ്‌ കുമാർ ശർമ്മ ഏറ്റെടുത്തു. അൽകേഷ് കാസർകോടെത്തി.  

4:41 PM IST

യതീഷ് ചന്ദ്ര ഏത്തമിടീച്ചത് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയവരേയും

യതീഷ് ചന്ദ്ര ഏത്തമിടീച്ചത് കൊവിഡ് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയവരേയും. കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനത്തിന് ഇറങ്ങിയ ആളുകളേയും എസ്പി ഏത്തമിടീച്ചു. നിർധനർക്ക് ഭക്ഷണമെത്തിക്കാൻ വന്നതാണെന്ന് പറഞ്ഞിട്ടും ഏത്തമിടീച്ചെന്ന് അഴീക്കൽ സ്വദേശി. ശാരീരിക അവശത അറിയിച്ചിട്ടും നൂറ് തവണ നിർബന്ധിച്ച് ഏത്തമിടീച്ചെന്നും അഴീക്കൽ സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട്. 

4:31 PM IST

പായിപ്പാട്ടെ സംഭവത്തിൽ ഗൂഢാലോചന

പായിപ്പാട്ടെ ആൾക്കൂട്ടം പ്ലാൻ ചെയ്ത വന്നതാണെന്ന് മന്ത്രി പി തിലോത്തമൻ. ഗൂഢാലോചന അന്വേഷിക്കാൻ കോട്ടയം എസ്പിക്ക് നിർദ്ദേശം. ആൾക്കൂട്ടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി. 

4:29 PM IST

ഹൈവേകളിൽ ജനസഞ്ചാരം അനുവദിക്കരുത്

ഹൈവേകളിൽ ജനസഞ്ചാരം അനുവദിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദ്ദേശം. അതിർത്തികൾ അടക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദ്ദേശം. 

4:26 PM IST

ആരോഗ്യ പ്രവർത്തകർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തും

ആരോഗ്യ പ്രവർത്തകർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 

4:21 PM IST

വ്യാപന മേഖലകൾ കണ്ടെത്താൻ ശ്രമം തുടരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം

കൊവിഡ് വ്യാപന മേഖലകൾ കണ്ടെത്താൻ ശ്രമം തുടരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം. ആശുപത്രികളിൽ പ്രത്യേക ബ്ലോക്കുകളിൽ കൊവിഡ് ബാധിതരെ പാർപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദ്ദേശം. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണങ്ങളും 106 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.

4:07 PM IST

പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കർണ്ണാടക അതിർത്തി അടച്ചതിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു മുഖ്യമന്ത്രി. 

3:49 PM IST

എക്സൈസ് കമ്മീഷണറുടെ കരട് നിര്‍ദ്ദേശം പുറത്ത്

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുറിപ്പടി നൽകിയാൽ മദ്യം നൽകാമെന്ന് റിപ്പോര്‍ട്ട് . ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്സൈസ് ഓഫീസിൽ നൽകണം . ബിവറേജസിലേക്ക് എക്സൈസ് ഉദ്യോഗസ്ഥന്‍ ശുപാര്‍ശ നൽകും . കരട് നിര്‍ദ്ദേശം സര്‍ക്കാരിന് നൽകും . ആരോഗ്യ-നിയമവകുപ്പുകളും ശുപാര്‍ശ അംഗീകരിക്കണം . 

3:28 PM IST

ഇറാനിൽ മരണം 2640 ആയി

ഇറാനിൽ മരണം 2640 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 123 പേർ. 

3:28 PM IST

സ്പെയ്നിൽ 24 മണിക്കൂറിനിടെ മരിച്ചത് 838 പേർ

കഴിഞ്ഞ 24 മണിക്കൂറിനിടെ 838 പേർ മരിച്ചതായി സ്പെയിൻ. രാജ്യത്ത് ഏറ്റവും അധികം ആളുകൾ രോഗം മൂലം മരിച്ചത് ഇന്നലെ

3:28 PM IST

സ്ഥിതിഗതി വിലയിരുത്താൻ യോഗം

പായിപ്പാട് സംഭവത്തെ തുടർന്ന് സ്ഥിതിഗതി വിലയിരുത്താൻ മന്ത്രി പി തിലോത്തമന്‍റെ നേതൃത്വത്തിൽ യോഗം. പത്തനംതിട്ട, കോട്ടയം കളക്ടർമാരും പൊലീസ്  മേധാവിമാരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. 

3:25 PM IST

പ്രത്യേക ജാഗ്രത വേണമെന്ന് ഡിജിപി

പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപിയുടെ നിർദ്ദേശം. അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പൊലീസുദ്യോഗസ്ഥർ സന്ദർശിക്കണം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷണം നൽകാൻ പൊലീസ് സഹായിക്കണമെന്നും നിർദ്ദേശം.  തൊഴിലാളികൾക്ക് അറിയാവുന്ന ഭാഷയിൽ ആശയ വിനിമയം നടത്താൻ ശ്രമിക്കണമെന്നും ഡിജിപി. 

3:15 PM IST

പെരുമ്പാവൂരിൽ റൂട്ട് മാർച്ച്

പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ പോലീസ് റൂട്ട് മാർച്ച്‌. പെരുമ്പാവൂരിലും നേരിയ പ്രതിഷേധം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ആണ് എസ്‍പിയുടെ നേതൃത്വത്തിൽ ബോധവത്കരണം. 

2:41 PM IST

പായിപ്പാട്ടേക്ക് കൂടുതൽ പോലീസ്

കൂടുതൽ പൊലീസ് പായിപ്പാട്ടേക്ക് തിരിച്ചു. കോട്ടയം എസ്‍പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പായിപ്പാട്ടേക്ക്. അതിഥി തൊഴിലാളികൾ ഇനിയും സംഘടിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിൽ നിന്നും പൊലീസുകാരെ വിന്യസിക്കും. 
 
2:22 PM IST

പുതിയ മാർഗ നിർദ്ദേശവുമായി കേന്ദ്രം

അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും ശമ്പളവും ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സർക്കാർ. ഒഴിയാൻ നിർദ്ദേശിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പലായനം അനുവദിക്കരുതെന്നും നിർദ്ദേശം. 

2:20 PM IST

സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കാൻ നിർദ്ദേശം

സോഷ്യൽ മീഡിയ നിരീക്ഷിക്കാൻ നിർദ്ദേശം. അതിഥി തൊഴിലാളികൾ സംഘടിക്കാൻ ആഹ്വനം ചെയ്യുന്നതാണ് പരിശോധിക്കുന്നത്. പെരുമ്പാവൂരിൽ അല്പസമയത്തിനകം പോലീസ് റൂട്ട് മാർച്ച്‌ നടത്തും. 

2:00 PM IST

പൊതുപ്രവർത്തകന് രോഗം ബാധിച്ചതെങ്ങനെയെന്ന് വ്യക്തതയില്ല

ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന് എവിടെ നിന്നാണ് രോഗം കിട്ടിയതെന്ന് ഇതുവരെയും കണ്ടെത്താനായില്ലെന്ന് ആരോഗ്യവകുപ്പ്. മൂന്ന് ദിവസം മുമ്പാണ് പൊതുപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചത്

1:50 PM IST

നാട്ടിൽ പോകണമെന്ന് തൊഴിലാളികൾ

നാട്ടിൽ പോകുകയാണ് വേണ്ടതെന്ന് അതിഥി തൊഴിലാളികൾ. ഇതിനായി വാഹനം വേണമെന്ന് തൊഴിലാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട്. ഭക്ഷണത്തിനും ബുദ്ധിമുട്ടുണ്ടെന്ന് തൊഴിലാളികൾ. 

1:31 PM IST

പട്ടിണിയില്ലെന്ന് ഭക്ഷ്യമന്ത്രിയും

അതിഥി തൊഴിലാളികള്‍ക്ക് വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി. അതിഥി തൊഴിലാളികൾ പട്ടിണി കിടക്കുന്ന സാഹചര്യമില്ലെന്നും ഭക്ഷ്യമന്ത്രി.  
 
1:27 PM IST

വിശദീകരണവുമായി ജില്ലാ കളക്ടർ

പായിപ്പാടിയിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതി തെറ്റെന്ന് ജില്ലാ കളക്ടർ സുധീർ ബാബു. ഭക്ഷണം കിട്ടിയില്ലെന്ന ആക്ഷേപം ആരും പറഞ്ഞിട്ടില്ലെന്ന് കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവർക്ക് പാകം ചെയ്ത ഭക്ഷണം വേണ്ടെന്ന് പറഞ്ഞ അടിസ്ഥാനത്തിൽ ആവശ്യമായ സാധനങ്ങൾ എത്തിച്ച് നൽകിയിരുന്നു. നേരിട്ട് ക്യാമ്പുകൾ സന്ദർശിച്ചിരുന്നുവെന്നും അവരുടെ കയ്യിൽ സാധനങ്ങളുണ്ടെന്നും കളക്ട‌ർ വിശദീകരിച്ചു. നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമെന്നും സുധീർ ബാബു.

1:08 PM IST

മഹാരാഷ്ട്രയിൽ ഏഴാമത്തെ കൊവിഡ് മരണം

മഹാരാഷ്ട്രയിൽ കൊവിഡ് 19 മുലമുള്ള മരണം ഏഴായി. നാൽപ്പതുകാരിയാണ് മുംബൈയിൽ മരിച്ചത്. 

1:08 PM IST

സ്പൈസ് ജെറ്റ് പൈലറ്റിനും കൊവിഡ്

മാർച്ച് 21ന് ദില്ലി ചെന്നൈ വിമാനം പറത്തിയ പൈലറ്റന് കൊവിഡ് 19 സ്ഥിരീകരിച്ചു. പൈലറ്റുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാ ക്യാബിൻ ക്രൂ അംഗങ്ങളും ജീവനക്കാരും സ്വയം ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്ന് സ്പൈസ് ജെറ്റ് നിർദ്ദേശിച്ചു.

1:05 PM IST

സ്വന്തം നിലയ്ക്ക് ഉത്തരവിറക്കരുത്

കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വകുപ്പുകൾ സ്വന്തം നിലക്ക് ഉത്തരവിറക്കരുതെന്ന് ചീഫ് സെക്രട്ടറി. ചീഫ് സെക്രട്ടറിയുടെ മുൻകൂർ അനുമതിക്കു ശേഷം മാത്രമേ വകുപ്പ് സെക്രട്ടറിമാർ ഉത്തരവുകൾ ഇറക്കാൻ പാടുള്ളൂ. 

12:57 PM IST

ചികിത്സിക്കാൻ മദ്യം വേണ്ടന്ന് ഐഎംഎ

മദ്യാസക്തിയുള്ളവരെ ചികിത്സിക്കാൻ മദ്യം വേണ്ടന്ന് ഐഎംഎ. മദ്യം മരുന്നല്ലെന്നും ചികിത്സ പ്രൊട്ടാക്കോളിന് എതിരാണെന്നും ഇതിനുള്ള ചികിത്സക്കായി മരുന്നുകൾ ലഭ്യമാണെന്നും ഐഎംഎ സ്റ്റേറ്റ് പ്രസിഡണ്ട് ഡോ എബ്രഹാം വർഗ്ഗീസ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു

12:50 PM IST

പ്രതിഷേധവുമായി അതിഥി തൊഴിലാളികൾ

ചങ്ങനാശേരി പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. നൂറോളം പേർ റോഡിൽ കുത്തിയിരിക്കുന്നു

 Read More: ആഹാരം കിട്ടിയില്ല; ചങ്ങനാശ്ശേരിയിൽ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ റോഡിൽ കുത്തിയിരിക്കുന്നു ...

12:33 PM IST

നിരോധനാജ്ഞ ലംഘിച്ച് പ്രാർത്ഥന

നിരോധനാജ്ഞ ലംഘിച്ച് പ്രാർത്ഥന നടത്തിയ സിലോൺ പെന്തകോസ്ത് സഭാ പാസ്റ്റർ അടക്കം 6 പേർക്കെതിരെ പത്തനംതിട്ട പൊലീസ് കേസ്സെടുത്തു.

12:04 PM IST

വിലക്ക് ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന

വയനാട് മാനന്തവാടിയിൽ വിലക്ക് ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തിയ ഫാദറും കന്യാസ്ത്രീകളും അടക്കം 10 പേർ അറസ്റ്റിൽ.  മാനന്തവാടി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

11:50 AM IST

38 ഫലങ്ങൾ നെഗറ്റീവ്

എറണാകുളം ജില്ലയിൽ ഇന്ന് ലഭിച്ച 38 കൊവിഡ് 19 പരിശോധന ഫലങ്ങളും നെഗറ്റീവ്.

11:49 AM IST

സ്പെയിൻ രാജകുമാരി കൊവിഡ് ബാധിച്ച് മരിച്ചു

സ്പെയിൻ രാജകുമാരി മരിയ തെരേസ കൊവിഡ് 19 ബാധിച്ച് മരിച്ചു. 86 വയസായിരുന്നു. ലോകത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് ഇവർ

11:24 AM IST

അടിയന്തര സാഹചര്യം നേരിടാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘങ്ങൾ

അടിയന്തര സാഹചര്യം നേരിടാൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ 10 ഉദ്യോഗസ്ഥ ഗ്രൂപ്പുകൾക്ക് രൂപം നൽകി. ആദ്യ യോഗം പ്രധാനമന്ത്രിയുടെ ഓഫീസിൽ ചേരുന്നു

11:21 AM IST

ദില്ലിയിൽ ഒരു അപ്പാർട്ട്മെന്‍റ് മുഴുവൻ ക്വാറന്‍റൈൻ ചെയ്തു

ദില്ലി മൂനീർക്കയിൽ നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഒരു അപ്പാർട്ട്മെന്‍റ്  മുഴുവനായി ക്വാറന്‍റൈൻ ചെയ്തു. നൂറിലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്. 

11:08 AM IST

മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി കൊവിഡ്

മഹാരാഷ്ട്രയിൽ പുതിയ ഏഴ് കൊവിഡ് ബാധിതർ കൂടി. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 193 ആയി. 

11:07 AM IST

ജീവന്മരണ പോരാട്ടമെന്ന് മോദി

മാർഗനിർദേശങ്ങൾ ലംഘിക്കുന്നത് പോരാട്ടത്തെ പിന്നോട്ടടിക്കുമെന്ന് പ്രധാനമന്ത്രി. ചിലർ ലോക്ക് ഡൗൺ ഗൗരവമായി കാണുന്നില്ലെന്നും നരേന്ദ്ര മോദി . ക്വാറന്‍റൈൻ അല്ലാതെ കൊവിഡിന് പരിഹാരമില്ലെന്നും പ്രധാനമന്ത്രി. 

Read more at: കൊവിഡ് 19: ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി 

11:01 AM IST

ലോകം മുഴുവൻ കൊവിഡിനെതിരെ പോരാടുകയാണെന്ന് പ്രധാനമന്ത്രി

ലോകം മുഴുവൻ കൊവിഡിനെതിരെ പോരാടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വന്നുവെന്നും എല്ലാവരും സഹരിക്കണമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ. ജനം നേരിടുന്ന ബുദ്ധിമുട്ടിന് പ്രധാനമന്ത്രി ക്ഷമചോദിച്ചു. 

10:53 AM IST

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സ്പീക്കർ

മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തൻ്റെ ഒരു മാസത്തെ ശമ്പളം നൽകും.

11:09 AM IST

മദ്യം കിട്ടാഞ്ഞതിന് ആത്മഹത്യാ ശ്രമം

മദ്യം കിട്ടാത്തതിനെ തുടർന്ന് കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ചാടി ആന്മഹത്യ ശ്രമം. ചങ്ങനാശ്ശേരി പി എം ജെ കോംപ്ലക്സിലെ മൂന്നാം നിലയിൽ നിന്നുമാണ് പൂവ്വം  സ്വദേശി ശശി താഴേക്ക് ചാടിയത്. സുരക്ഷ ജീവനക്കാർ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  മാറ്റി. നില ഗുരുതരം.

11:09 AM IST

ലീഗ് നേതാവിനും മകനുമെതിരെ കേസ്

മുസ്ലിം ലീഗ് നേതാവ് അഡ്വ നൂർബിന റഷീദിനും മകനുമെതിരെ ചേവായൂർ പൊലീസ് കേസെടുത്തു. ക്വാറന്റൈൻ ലംഘിച്ചതിനും നിരോധനാജ്ഞ ലംഘിച്ച് 50 ഓളം ആളുകളെ പങ്കെടുപ്പിച്ച് കല്യാണം നടത്തിയതിനുമാണ് കേസ്.

11:09 AM IST

മൂന്ന് പേർക്ക് കൂടി കൊവിഡ്

ഗുജറാത്തിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 58 ആയി.

11:09 AM IST

കളക്ടർക്ക് മുകളിൽ ചുമതല

കാസർകോട് ജില്ലയുടെ മേൽനോട്ട ചുമതല ഗവൺമെന്റ് സെക്രട്ടറിഅൽകേഷ് ശർമ്മയ്ക്ക്. ജില്ലാ കളക്ടർക്ക് മുകളിലാണ് നിയമനം. അൽകേഷ് ശർമ്മ ഇന്നു ഉച്ചകഴിഞ്ഞു കാസർകോട് എത്തും. കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതിന് പിന്നാലെയാണ് പ്രത്യേക നിയമനം.

10:02 AM IST

രാജ്യത്ത് 868 പേർ കൊവിഡ് ചികിത്സയിൽ

രാജ്യത്ത് ആകെ  കൊവിഡ് കേസ് 979.  മരണം 25. ചികിത്സയിലുള്ളവർ 868. രോഗം ഭേദമായവർ 80. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക്

9:58 AM IST

കേരളവും തമിഴ്നാടും തമ്മിൽ ധാരണ

അതിർത്തി കടന്നുള്ള അവശ്യ സാധനങ്ങളുടെ നീക്കം സുഗമമാക്കാൻ കേരളവും തമിഴ്നാടും ധാരണയായി. മന്ത്രി കെ കൃഷ്ണൻകുട്ടി, തമിഴ്‌നാട് ഡപ്യൂട്ടി സ്പീക്കർ പൊള്ളാച്ചി ജയരാമൻ എന്നിവർ ചർച്ച നടത്തി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പരിശോധിച്ച്  അണുവിമുക്തായ ശേഷം കടത്തി വിടും

9:55 AM IST

ഇറ്റലിയിൽ നിന്നെത്തിയ അഞ്ച് പേരുടെയും ഫലം നെഗറ്റീവ്

ഇറ്റലിയിൽ നിന്നെത്തി പത്തനംതിട്ടയിൽ ആദ്യം രോഗം സ്ഥിരീകരിച്ച 5 പേരുടേയും ഫലം നെഗറ്റീവ്. ഇവരുമായി ബന്ധപ്പെട്ട 4 പേർ ഇപ്പോഴും പൊസിറ്റീവായി തുടരുന്നു. ഫലം നെഗറ്റീവായ രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത് ഇന്ന് മെഡിക്കൽ ബോർഡ് കൂടി തീരുമാനിക്കും.

9:50 AM IST

തിരക്ക് ഒഴിഞ്ഞു

യുപി അതിർത്തികളിലെ തിരക്ക് ഒഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ആയിരക്കണക്കിന് ആളുകൾ തിങ്ങി നിറഞ്ഞിരുന്നു ആനന്ദ് വിഹാറിലും ഗാസിയാബാദിലും ഇന്ന് വിരലിൽ എണ്ണാവുന്ന ബസുകൾ മാത്രം.

9:49 AM IST

ഇന്ധന ക്ഷാമമില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. അവശ്യം വേണ്ട ഇന്ധനം എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ടെന്ന് ചെയർമാൻ സഞ്ജീവ് സിംഗ്. എൽ പി ജി വിതരണത്തിന് തടസം ഉണ്ടാകില്ലെന്നും ചെയർമാൻ

9:48 AM IST

ഒരു മാസത്തെ ശമ്പളം നൽകി സ്പീക്കർ

മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തൻ്റെ ഒരു മാസത്തെ ശമ്പളം നൽകാൻ തീരുമാനിച്ചു.

9:47 AM IST

വീണ്ടും കൊവിഡ് മരണം

രാജ്യത്ത് ഇന്ന് രണ്ടാമത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഗുജറാത്തിന് പിന്നാലെ ജമ്മു കശ്മീരിലെ ശ്രീനഗറിലും ഒരാൾ മരിച്ചു. കശ്മീരിൽ മരിച്ചവരുടെ എണ്ണം 2 ആയി.

9:45 AM IST

സർക്കാർ നിർദ്ദേശം ലംഘിച്ച് മുസ്ലിം ലീഗ് നേതാവ്

മുസ്ലിം ലീഗ് വനിതാ നേതാവ് നൂർബീന റഷീദിനെതിരെ പരാതി. മകൻ ക്വറന്റിനിൽ കഴിയേണ്ട സമയത്ത് മകളുടെ വിവാഹം നടത്തി. മകനും പങ്കെടുത്തു. മകൻ അമേരിക്കയിൽ നിന്നു വന്നത് ഈ മാസം 14 ആം തീയതി. 21നു ആയിരുന്നു വിവാഹം. വീട്ടിൽ വെച്ച് നടത്തിയ വിവാഹത്തിൽ 50ൽ ഏറെ ആളുകൾ പങ്കെടുത്തു.

9:45 AM IST

കപ്പലിന് പാനമ കനാൽ വഴി യാത്ര തുടരാം

എംഎസ് സാൻതാം കപ്പലിന് പാനമ കനാൽ വഴി യാത്ര തുടരാം. കപ്പലിൽ 4 പേർ കോവിഡ് ബാധിച്ച് മരിചിരുന്നു. നിരവധി പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും പനാമ കനാൽ വഴി യാത്ര തുടരാൻ അനുവദിക്കാത്തത് പ്രതിസന്ധിയായിരുന്നു. മതിയായ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു യാത്രക്കാർ.

9:45 AM IST

രാജ്യത്ത് വീണ്ടും കൊവിഡ് മരണം

ഗുജറാത്തിൽ വീണ്ടും കൊവിഡ് മരണം. അഹമ്മദാബാദ് സ്വദേശിയായ 45കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണം അഞ്ചായി.

9:40 AM IST

ദില്ലിയിൽ നിന്ന് മധ്യപ്രദേശിലേക്ക് നടന്ന അതിഥി തൊഴിലാളി മരിച്ചു

ദില്ലിയിൽ നിന്നും മധ്യപ്രദേശിലെ മോറേനാട്ടിലേക്ക് നടന്ന് പോകുകയായിരുന്ന അതിഥി തൊഴിലാളി മരിച്ചു. യാത്രയ്ക്ക് ഇടെ ആഗ്രയിൽ വച്ചാണ് മരണം. ഇയാളുടെ പോസ്റ്റ്മോർട്ടം നടപടികൾ ആഗ്രയിലെ ആശുപത്രിയിൽ നടന്നു

9:35 AM IST

വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുത്തു

വയനാട്ടിൽ സ്വകാര്യ മെഡിക്കൽ കോളേജായ വിംസ് മെഡിക്കൽ കോളേജിനെ കൊറോണ പശ്ചാത്തലത്തിൽ ഏറ്റെടുത്തുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി

9:30 AM IST

കർണാടകത്തിനെതിരെ സംസ്ഥാന റവന്യു മന്ത്രി

കർണ്ണാടക പൊലീസ് തലപ്പാടി അതിർത്തി തുറന്നുകൊടുക്കാത്തത് കൊണ്ട് രോഗി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ. കൊവിഡ് ബാധയെ നേരിടുന്നതിന് സാധ്യമായ എല്ലാ ശ്രമവും കേരളം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വായിക്കാം

9:20 AM IST

കൊവിഡ് രോഗമുക്തരായ ചെങ്ങളത്തെ ദമ്പതികൾ പ്രതികരിക്കുന്നു

കൊവിഡ് രോഗബാധ സ്ഥിരീകരിച്ചപ്പോൾ ഉണ്ടായിരുന്നത് മരണഭയമായിരുന്നുവെന്ന് രോഗം ഭേദമായ ചെങ്ങളത്തെ യുവ ദമ്പതികൾ ഏഷ്യാനെറ്റ് ന്യൂസിനോട്. തുടക്കത്തിൽ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും എന്നാൽ ആരോഗ്യവകുപ്പിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ഇരുവരും പറഞ്ഞു.

കൂടുതൽ വായിക്കാം

9:10 AM IST

രാജ്യത്തെ കൊവിഡ് ബാധിതരിൽ പത്ത് ശതമാനം രോഗമുക്തരായി

രാജ്യത്തെ കൊവിഡ് ബാധിതരിൽ പത്ത് ശതമാനം പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്

8:45 AM IST

കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ കണ്ണൂരിൽ മരിച്ചു

കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 61 കാരൻ കുഴഞ്ഞുവീണ് മരിച്ചു. 21 ആം തീയതി വിദേശത്ത് നിന്നെത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കൊവിഡ് രോഗം കൊണ്ടാണോ മരണം എന്നറിയാൻ സ്രവ പരിശോധന നടത്തുന്നുണ്ട്. ഇന്നലെ രാത്രി കുഴഞ്ഞ് വീണാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

8:30 AM IST

കർണാടക അതിർത്തി അടച്ചു; രോഗി ചികിത്സ കിട്ടാതെ മരിച്ചു

കർണാടക ചികിത്സ നിഷേധിച്ച രോഗി മരിച്ചു. കർണാടക ബണ്ട്വാൾ സ്വദേശി പാത്തുഞ്ഞി ആണ് മരിച്ചത്. കേരള അതിർത്തിയായ ഉദ്യോവറിൽ മകൾക്ക് ഒപ്പമായിരുന്നു താമസം. അത്യാസന്ന നിലയിൽ ഇന്നലെ മംഗലാപുരത്തെ യെനപ്പോയ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ പൊലീസ് തടഞ്ഞിരുന്നു

8:20 AM IST

ഇറാനിൽ നിന്നുള്ള 275 ഇന്ത്യാക്കാർ ജോധ്‌പൂരിൽ

ഇറാനിൽ നിന്ന് ഒഴിപ്പിച്ച 275 അംഗ ഇന്ത്യൻ സംഘത്തെ രാജസ്ഥാൻ ജോധ്പുരിൽ എത്തിച്ചു. ഇവരെ കരസേനയുടെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

7:20 AM IST

അതിഥി തൊഴിലാളികളെ നിരീക്ഷണത്തിലാക്കും

അതിഥി തൊഴിലാളികളെ നിരീക്ഷണത്തിലാക്കാൻ ഉത്തർപ്രദേശ് സർക്കാർ. ഒരു ലക്ഷം തൊഴിലാളികളെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശം

6:20 AM IST

മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷന് കൊവിഡ്

മലങ്കര ഓർത്തഡോക്‌സ് സഭയുടെ നോർത്ത് ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയ്ക്ക് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. ഇദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ രോഗവിവരം പങ്കുവെച്ചു.
 
12:08 AM IST

തലപ്പാടി അതിർത്തി തുറക്കില്ലെന്ന് എംഎൽഎ

ദേശീയ പാതയിലെ കാസറഗോഡ് കർണാടക അതിർത്തിയായ തലപ്പാടി തുറക്കില്ലെന്ന് കർണാടക എംഎൽഎ വേദവ്യാസ് കാമത്ത്. മംഗളൂരു സൗത്ത് എംഎൽഎയാണ് ഇദ്ദേഹം

10:35 PM IST:

ലോകമാകെ കൊവിഡ് 19 വൈറസ് ബാധ പിടിമുറുക്കുമ്പോള്‍ ഏറ്റവുമധികം രോഗം പടര്‍ന്ന രാജ്യങ്ങളിലൊന്നായ സ്‌പെയിനില്‍ കൂട്ടമരണങ്ങള്‍ തുടരുന്നു. 24 മണിക്കൂറിനിടെ 838 പേര്‍ സ്‌പെയിനില്‍ മരിച്ചതായാണ് അധികൃതര്‍ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ സ്‌പെയിനിലെ കൊവിഡ് ബാധിച്ചുള്ള മരണം 6528 ആയി.

9:55 PM IST:

കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീണയാൾക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ഇയാളുടെ സ്രവപരിശോധനയിൽ കൊവിഡ്  നെഗറ്റീവാണ്. ഹൃദയാഘാതം കാരണമാമ് മരണമുണ്ടായതെന്നാണ് മെഡിക്കൽ ബോർഡ് കണ്ടെത്തൽ. ഇയാളുടെ സംസ്കാരം സംബന്ധിച്ച് നാളെ തീരുമാനമെടുക്കും. ഷാർജയിൽ നിന്നെത്തിയ അബ്ദുൾ ഖാദർ എന്ന 65-കാരനാണ് കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്. 

10:42 PM IST:

ആഗോളതലത്തിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 33000 കവിഞ്ഞു. കൂടുതൽ മരണങ്ങൾ ഇറ്റലി, സ്പെയിൻ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളിലാണ്. ലോകത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കഴിഞ്ഞിട്ടുണ്ട്.

8:53 PM IST:

 ലോക്ക് ‍ഡൗൺ മൂലം തൊഴിലും വരുമാനവും നഷ്ടമായ അതിഥി തൊഴിലാളികൾ രാജ്യവ്യാപകമായി കുടുങ്ങി കിടക്കുന്നുണ്ട്. പൊതു​ഗതാ​ഗതസൗകര്യം ലഭ്യമാല്ലാത്തതിനാൽ നൂറുകണക്കിന് കിലോമീറ്റ‍ർ നടന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് മറുനാടൻ തൊഴിലാളികൾ ഈ സാഹചര്യത്തിലാണ് ഇവർക്ക് ആവശ്യമായ താമസം, ഭക്ഷണം, ചികിത്സ എന്നിവ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

8:37 PM IST:

കൊവിഡിൽ രാജ്യത്ത് മരണം 27

ആകെ കേസുകൾ 1024 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

7:45 PM IST:

ആഗോളതലത്തിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 32000 കവിഞ്ഞു. കൂടുതൽ മരണങ്ങൾ ഇറ്റലി, സ്പെയിൻ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളിൽ

7:20 PM IST:

ലോക് ഡൗൺ നിയമ ലംഘനത്തിന് ഇന്ന് സംസ്ഥാനത്ത് 1029 കേസുകൾ രജിസ്റ്റർ ചെയ്തു. 1068 പേർ അറസ്റ്റിലായി. കഴിഞ്ഞ 6 ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 9340 ആയി. ആകെ 531 വാഹനങ്ങൾ ഇന്ന് പിടിച്ചെടുത്തു

7:16 PM IST:

 തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ നാല് പേരടക്കം  എട്ടു പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരെല്ലാം ഈറോഡ് സ്വദേശികൾ. ഇതോടെ തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം 50 ആയി.  കർണാടകത്തിൽ ഇന്ന് ഏഴ് പേർക്ക് കൂടി കൊവിഡ്. നേരത്തെ രോഗം സ്ഥിരീകരിച്ച നഞ്ചൻക്കോട്ടെ ഫാർമസ്യൂട്ടിക്കൽ ജീവനക്കാരൻ്റെ അഞ്ച് സഹപ്രവർത്തകർക്കും കൊവിഡ്.

6:39 PM IST:

പായടിപ്പാട് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് മന്ത്രി പി.തിലോത്തമൻ. പായിപ്പാട് മേഖലയിലെ അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും വീടുകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും പഞ്ചായത്ത് അധ്യക്ഷനും മറ്റു തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളും തഹസിൽദാരും ഈ ദിവസങ്ങളിൽ പരിശോധനയ്ക്കായി പോയിരുന്നുവെന്നും അവരോട് ആരും തന്നെ ഇങ്ങനെയൊരു പരാതി ഉന്നയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു

6:38 PM IST:

കോവിഡ് 19 പശ്ചാത്തലത്തിൽ സൗദിയിൽ നിലവിലുള്ള കർഫ്യൂ ജിദ്ദ നഗര പരിധിയിൽ 15 മണിക്കൂറായി ദീർഘിപ്പിച്ചു. ഞായറാഴ്ച മുതൽ പ്രാബല്യത്തിലായെന്നും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പിറ്റേന്ന് പുലർച്ചെ ആറുവരെയിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസ കർഫ്യൂ അവസാനിക്കുന്ന തീയതി വരെയും ജിദ്ദയിൽ ഈ സമയക്രമമായിരിക്കും

6:35 PM IST:

സംസ്ഥാനത്ത് ഇന്ന് 20 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനക്കായി ഉണ്ടായിരുന്ന ടീമിലെ ആൾക്കാണ് എറണാകുളം ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചത്. ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് ഇയാൾ. ഇന്നലെയാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടത്. വിമാനത്താവളത്തിൽ ഇയാൾക്കൊപ്പം പരിശോധനയ്ക്ക് ഉണ്ടായിരുന്ന മെഡിക്കൽ സംഘം, എയർപോർട്ട് സ്റ്റാഫ് എന്നിവരും നിരീക്ഷണത്തിലാണ്

7:41 PM IST:

സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 200 കടന്നു. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

5:49 PM IST:

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചു 

5:52 PM IST:

സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസർഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്.

5:47 PM IST:

മഹാരാഷ്ട്രയിൽ 196 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് മൂന്ന് പേർക്ക് കൂടി

5:46 PM IST:

കാസർകോട് ജില്ലയുടെ മേൽനോട്ട ചുമതല ഗവൺമെന്റ് സെക്രട്ടറി അൽകേഷ്‌ കുമാർ ശർമ്മ ഏറ്റെടുത്തു. അൽകേഷ് കാസർകോടെത്തി.  

5:46 PM IST:

കാസർകോട് ജില്ലയുടെ മേൽനോട്ട ചുമതല ഗവൺമെന്റ് സെക്രട്ടറി അൽകേഷ്‌ കുമാർ ശർമ്മ ഏറ്റെടുത്തു. അൽകേഷ് കാസർകോടെത്തി.  

4:47 PM IST:

യതീഷ് ചന്ദ്ര ഏത്തമിടീച്ചത് കൊവിഡ് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയവരേയും. കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനത്തിന് ഇറങ്ങിയ ആളുകളേയും എസ്പി ഏത്തമിടീച്ചു. നിർധനർക്ക് ഭക്ഷണമെത്തിക്കാൻ വന്നതാണെന്ന് പറഞ്ഞിട്ടും ഏത്തമിടീച്ചെന്ന് അഴീക്കൽ സ്വദേശി. ശാരീരിക അവശത അറിയിച്ചിട്ടും നൂറ് തവണ നിർബന്ധിച്ച് ഏത്തമിടീച്ചെന്നും അഴീക്കൽ സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട്. 

4:46 PM IST:

പായിപ്പാട്ടെ ആൾക്കൂട്ടം പ്ലാൻ ചെയ്ത വന്നതാണെന്ന് മന്ത്രി പി തിലോത്തമൻ. ഗൂഢാലോചന അന്വേഷിക്കാൻ കോട്ടയം എസ്പിക്ക് നിർദ്ദേശം. ആൾക്കൂട്ടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി. 

4:44 PM IST:

ഹൈവേകളിൽ ജനസഞ്ചാരം അനുവദിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദ്ദേശം. അതിർത്തികൾ അടക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദ്ദേശം. 

4:43 PM IST:

ആരോഗ്യ പ്രവർത്തകർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 

4:42 PM IST:

കൊവിഡ് വ്യാപന മേഖലകൾ കണ്ടെത്താൻ ശ്രമം തുടരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം. ആശുപത്രികളിൽ പ്രത്യേക ബ്ലോക്കുകളിൽ കൊവിഡ് ബാധിതരെ പാർപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദ്ദേശം. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണങ്ങളും 106 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.

4:41 PM IST:

കർണ്ണാടക അതിർത്തി അടച്ചതിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു മുഖ്യമന്ത്രി. 

4:05 PM IST:

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുറിപ്പടി നൽകിയാൽ മദ്യം നൽകാമെന്ന് റിപ്പോര്‍ട്ട് . ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്സൈസ് ഓഫീസിൽ നൽകണം . ബിവറേജസിലേക്ക് എക്സൈസ് ഉദ്യോഗസ്ഥന്‍ ശുപാര്‍ശ നൽകും . കരട് നിര്‍ദ്ദേശം സര്‍ക്കാരിന് നൽകും . ആരോഗ്യ-നിയമവകുപ്പുകളും ശുപാര്‍ശ അംഗീകരിക്കണം . 

3:42 PM IST:

ഇറാനിൽ മരണം 2640 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 123 പേർ. 

3:41 PM IST:

കഴിഞ്ഞ 24 മണിക്കൂറിനിടെ 838 പേർ മരിച്ചതായി സ്പെയിൻ. രാജ്യത്ത് ഏറ്റവും അധികം ആളുകൾ രോഗം മൂലം മരിച്ചത് ഇന്നലെ

3:41 PM IST:

പായിപ്പാട് സംഭവത്തെ തുടർന്ന് സ്ഥിതിഗതി വിലയിരുത്താൻ മന്ത്രി പി തിലോത്തമന്‍റെ നേതൃത്വത്തിൽ യോഗം. പത്തനംതിട്ട, കോട്ടയം കളക്ടർമാരും പൊലീസ്  മേധാവിമാരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. 

3:39 PM IST:

പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപിയുടെ നിർദ്ദേശം. അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പൊലീസുദ്യോഗസ്ഥർ സന്ദർശിക്കണം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷണം നൽകാൻ പൊലീസ് സഹായിക്കണമെന്നും നിർദ്ദേശം.  തൊഴിലാളികൾക്ക് അറിയാവുന്ന ഭാഷയിൽ ആശയ വിനിമയം നടത്താൻ ശ്രമിക്കണമെന്നും ഡിജിപി. 

3:37 PM IST:

പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ പോലീസ് റൂട്ട് മാർച്ച്‌. പെരുമ്പാവൂരിലും നേരിയ പ്രതിഷേധം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ആണ് എസ്‍പിയുടെ നേതൃത്വത്തിൽ ബോധവത്കരണം. 

3:04 PM IST:

കൂടുതൽ പൊലീസ് പായിപ്പാട്ടേക്ക് തിരിച്ചു. കോട്ടയം എസ്‍പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പായിപ്പാട്ടേക്ക്. അതിഥി തൊഴിലാളികൾ ഇനിയും സംഘടിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിൽ നിന്നും പൊലീസുകാരെ വിന്യസിക്കും. 
 
2:59 PM IST:

അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും ശമ്പളവും ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സർക്കാർ. ഒഴിയാൻ നിർദ്ദേശിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പലായനം അനുവദിക്കരുതെന്നും നിർദ്ദേശം. 

2:58 PM IST:

സോഷ്യൽ മീഡിയ നിരീക്ഷിക്കാൻ നിർദ്ദേശം. അതിഥി തൊഴിലാളികൾ സംഘടിക്കാൻ ആഹ്വനം ചെയ്യുന്നതാണ് പരിശോധിക്കുന്നത്. പെരുമ്പാവൂരിൽ അല്പസമയത്തിനകം പോലീസ് റൂട്ട് മാർച്ച്‌ നടത്തും. 

1:59 PM IST:

ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന് എവിടെ നിന്നാണ് രോഗം കിട്ടിയതെന്ന് ഇതുവരെയും കണ്ടെത്താനായില്ലെന്ന് ആരോഗ്യവകുപ്പ്. മൂന്ന് ദിവസം മുമ്പാണ് പൊതുപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചത്

1:49 PM IST:

നാട്ടിൽ പോകുകയാണ് വേണ്ടതെന്ന് അതിഥി തൊഴിലാളികൾ. ഇതിനായി വാഹനം വേണമെന്ന് തൊഴിലാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട്. ഭക്ഷണത്തിനും ബുദ്ധിമുട്ടുണ്ടെന്ന് തൊഴിലാളികൾ. 

1:38 PM IST:

അതിഥി തൊഴിലാളികള്‍ക്ക് വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി. അതിഥി തൊഴിലാളികൾ പട്ടിണി കിടക്കുന്ന സാഹചര്യമില്ലെന്നും ഭക്ഷ്യമന്ത്രി.  
 
1:40 PM IST:

പായിപ്പാടിയിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതി തെറ്റെന്ന് ജില്ലാ കളക്ടർ സുധീർ ബാബു. ഭക്ഷണം കിട്ടിയില്ലെന്ന ആക്ഷേപം ആരും പറഞ്ഞിട്ടില്ലെന്ന് കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവർക്ക് പാകം ചെയ്ത ഭക്ഷണം വേണ്ടെന്ന് പറഞ്ഞ അടിസ്ഥാനത്തിൽ ആവശ്യമായ സാധനങ്ങൾ എത്തിച്ച് നൽകിയിരുന്നു. നേരിട്ട് ക്യാമ്പുകൾ സന്ദർശിച്ചിരുന്നുവെന്നും അവരുടെ കയ്യിൽ സാധനങ്ങളുണ്ടെന്നും കളക്ട‌ർ വിശദീകരിച്ചു. നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമെന്നും സുധീർ ബാബു.

1:25 PM IST:

മഹാരാഷ്ട്രയിൽ കൊവിഡ് 19 മുലമുള്ള മരണം ഏഴായി. നാൽപ്പതുകാരിയാണ് മുംബൈയിൽ മരിച്ചത്. 

1:24 PM IST:

മാർച്ച് 21ന് ദില്ലി ചെന്നൈ വിമാനം പറത്തിയ പൈലറ്റന് കൊവിഡ് 19 സ്ഥിരീകരിച്ചു. പൈലറ്റുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാ ക്യാബിൻ ക്രൂ അംഗങ്ങളും ജീവനക്കാരും സ്വയം ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്ന് സ്പൈസ് ജെറ്റ് നിർദ്ദേശിച്ചു.

1:23 PM IST:

കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വകുപ്പുകൾ സ്വന്തം നിലക്ക് ഉത്തരവിറക്കരുതെന്ന് ചീഫ് സെക്രട്ടറി. ചീഫ് സെക്രട്ടറിയുടെ മുൻകൂർ അനുമതിക്കു ശേഷം മാത്രമേ വകുപ്പ് സെക്രട്ടറിമാർ ഉത്തരവുകൾ ഇറക്കാൻ പാടുള്ളൂ. 

1:22 PM IST:

മദ്യാസക്തിയുള്ളവരെ ചികിത്സിക്കാൻ മദ്യം വേണ്ടന്ന് ഐഎംഎ. മദ്യം മരുന്നല്ലെന്നും ചികിത്സ പ്രൊട്ടാക്കോളിന് എതിരാണെന്നും ഇതിനുള്ള ചികിത്സക്കായി മരുന്നുകൾ ലഭ്യമാണെന്നും ഐഎംഎ സ്റ്റേറ്റ് പ്രസിഡണ്ട് ഡോ എബ്രഹാം വർഗ്ഗീസ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു

1:08 PM IST:

ചങ്ങനാശേരി പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. നൂറോളം പേർ റോഡിൽ കുത്തിയിരിക്കുന്നു

 Read More: ആഹാരം കിട്ടിയില്ല; ചങ്ങനാശ്ശേരിയിൽ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ റോഡിൽ കുത്തിയിരിക്കുന്നു ...

12:32 PM IST:

നിരോധനാജ്ഞ ലംഘിച്ച് പ്രാർത്ഥന നടത്തിയ സിലോൺ പെന്തകോസ്ത് സഭാ പാസ്റ്റർ അടക്കം 6 പേർക്കെതിരെ പത്തനംതിട്ട പൊലീസ് കേസ്സെടുത്തു.

12:07 PM IST:

വയനാട് മാനന്തവാടിയിൽ വിലക്ക് ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തിയ ഫാദറും കന്യാസ്ത്രീകളും അടക്കം 10 പേർ അറസ്റ്റിൽ.  മാനന്തവാടി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

12:06 PM IST:

എറണാകുളം ജില്ലയിൽ ഇന്ന് ലഭിച്ച 38 കൊവിഡ് 19 പരിശോധന ഫലങ്ങളും നെഗറ്റീവ്.

11:49 AM IST:

സ്പെയിൻ രാജകുമാരി മരിയ തെരേസ കൊവിഡ് 19 ബാധിച്ച് മരിച്ചു. 86 വയസായിരുന്നു. ലോകത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് ഇവർ

11:33 AM IST:

അടിയന്തര സാഹചര്യം നേരിടാൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ 10 ഉദ്യോഗസ്ഥ ഗ്രൂപ്പുകൾക്ക് രൂപം നൽകി. ആദ്യ യോഗം പ്രധാനമന്ത്രിയുടെ ഓഫീസിൽ ചേരുന്നു

11:32 AM IST:

ദില്ലി മൂനീർക്കയിൽ നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഒരു അപ്പാർട്ട്മെന്‍റ്  മുഴുവനായി ക്വാറന്‍റൈൻ ചെയ്തു. നൂറിലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്. 

11:16 AM IST:

മഹാരാഷ്ട്രയിൽ പുതിയ ഏഴ് കൊവിഡ് ബാധിതർ കൂടി. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 193 ആയി. 

11:36 AM IST:

മാർഗനിർദേശങ്ങൾ ലംഘിക്കുന്നത് പോരാട്ടത്തെ പിന്നോട്ടടിക്കുമെന്ന് പ്രധാനമന്ത്രി. ചിലർ ലോക്ക് ഡൗൺ ഗൗരവമായി കാണുന്നില്ലെന്നും നരേന്ദ്ര മോദി . ക്വാറന്‍റൈൻ അല്ലാതെ കൊവിഡിന് പരിഹാരമില്ലെന്നും പ്രധാനമന്ത്രി. 

Read more at: കൊവിഡ് 19: ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി 

11:14 AM IST:

ലോകം മുഴുവൻ കൊവിഡിനെതിരെ പോരാടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വന്നുവെന്നും എല്ലാവരും സഹരിക്കണമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ. ജനം നേരിടുന്ന ബുദ്ധിമുട്ടിന് പ്രധാനമന്ത്രി ക്ഷമചോദിച്ചു. 

11:11 AM IST:

മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തൻ്റെ ഒരു മാസത്തെ ശമ്പളം നൽകും.

11:08 AM IST:

മദ്യം കിട്ടാത്തതിനെ തുടർന്ന് കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ചാടി ആന്മഹത്യ ശ്രമം. ചങ്ങനാശ്ശേരി പി എം ജെ കോംപ്ലക്സിലെ മൂന്നാം നിലയിൽ നിന്നുമാണ് പൂവ്വം  സ്വദേശി ശശി താഴേക്ക് ചാടിയത്. സുരക്ഷ ജീവനക്കാർ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  മാറ്റി. നില ഗുരുതരം.

11:07 AM IST:

മുസ്ലിം ലീഗ് നേതാവ് അഡ്വ നൂർബിന റഷീദിനും മകനുമെതിരെ ചേവായൂർ പൊലീസ് കേസെടുത്തു. ക്വാറന്റൈൻ ലംഘിച്ചതിനും നിരോധനാജ്ഞ ലംഘിച്ച് 50 ഓളം ആളുകളെ പങ്കെടുപ്പിച്ച് കല്യാണം നടത്തിയതിനുമാണ് കേസ്.

11:06 AM IST:

ഗുജറാത്തിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 58 ആയി.

1:04 PM IST:

കാസർകോട് ജില്ലയുടെ മേൽനോട്ട ചുമതല ഗവൺമെന്റ് സെക്രട്ടറിഅൽകേഷ് ശർമ്മയ്ക്ക്. ജില്ലാ കളക്ടർക്ക് മുകളിലാണ് നിയമനം. അൽകേഷ് ശർമ്മ ഇന്നു ഉച്ചകഴിഞ്ഞു കാസർകോട് എത്തും. കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതിന് പിന്നാലെയാണ് പ്രത്യേക നിയമനം.

10:37 AM IST:

രാജ്യത്ത് ആകെ  കൊവിഡ് കേസ് 979.  മരണം 25. ചികിത്സയിലുള്ളവർ 868. രോഗം ഭേദമായവർ 80. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക്

10:36 AM IST:

അതിർത്തി കടന്നുള്ള അവശ്യ സാധനങ്ങളുടെ നീക്കം സുഗമമാക്കാൻ കേരളവും തമിഴ്നാടും ധാരണയായി. മന്ത്രി കെ കൃഷ്ണൻകുട്ടി, തമിഴ്‌നാട് ഡപ്യൂട്ടി സ്പീക്കർ പൊള്ളാച്ചി ജയരാമൻ എന്നിവർ ചർച്ച നടത്തി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പരിശോധിച്ച്  അണുവിമുക്തായ ശേഷം കടത്തി വിടും

10:34 AM IST:

ഇറ്റലിയിൽ നിന്നെത്തി പത്തനംതിട്ടയിൽ ആദ്യം രോഗം സ്ഥിരീകരിച്ച 5 പേരുടേയും ഫലം നെഗറ്റീവ്. ഇവരുമായി ബന്ധപ്പെട്ട 4 പേർ ഇപ്പോഴും പൊസിറ്റീവായി തുടരുന്നു. ഫലം നെഗറ്റീവായ രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത് ഇന്ന് മെഡിക്കൽ ബോർഡ് കൂടി തീരുമാനിക്കും.

10:33 AM IST:

യുപി അതിർത്തികളിലെ തിരക്ക് ഒഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ആയിരക്കണക്കിന് ആളുകൾ തിങ്ങി നിറഞ്ഞിരുന്നു ആനന്ദ് വിഹാറിലും ഗാസിയാബാദിലും ഇന്ന് വിരലിൽ എണ്ണാവുന്ന ബസുകൾ മാത്രം.

10:32 AM IST:

രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. അവശ്യം വേണ്ട ഇന്ധനം എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ടെന്ന് ചെയർമാൻ സഞ്ജീവ് സിംഗ്. എൽ പി ജി വിതരണത്തിന് തടസം ഉണ്ടാകില്ലെന്നും ചെയർമാൻ

10:31 AM IST:

മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തൻ്റെ ഒരു മാസത്തെ ശമ്പളം നൽകാൻ തീരുമാനിച്ചു.

10:31 AM IST:

രാജ്യത്ത് ഇന്ന് രണ്ടാമത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഗുജറാത്തിന് പിന്നാലെ ജമ്മു കശ്മീരിലെ ശ്രീനഗറിലും ഒരാൾ മരിച്ചു. കശ്മീരിൽ മരിച്ചവരുടെ എണ്ണം 2 ആയി.

10:29 AM IST:

മുസ്ലിം ലീഗ് വനിതാ നേതാവ് നൂർബീന റഷീദിനെതിരെ പരാതി. മകൻ ക്വറന്റിനിൽ കഴിയേണ്ട സമയത്ത് മകളുടെ വിവാഹം നടത്തി. മകനും പങ്കെടുത്തു. മകൻ അമേരിക്കയിൽ നിന്നു വന്നത് ഈ മാസം 14 ആം തീയതി. 21നു ആയിരുന്നു വിവാഹം. വീട്ടിൽ വെച്ച് നടത്തിയ വിവാഹത്തിൽ 50ൽ ഏറെ ആളുകൾ പങ്കെടുത്തു.

10:28 AM IST:

എംഎസ് സാൻതാം കപ്പലിന് പാനമ കനാൽ വഴി യാത്ര തുടരാം. കപ്പലിൽ 4 പേർ കോവിഡ് ബാധിച്ച് മരിചിരുന്നു. നിരവധി പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും പനാമ കനാൽ വഴി യാത്ര തുടരാൻ അനുവദിക്കാത്തത് പ്രതിസന്ധിയായിരുന്നു. മതിയായ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു യാത്രക്കാർ.

10:27 AM IST:

ഗുജറാത്തിൽ വീണ്ടും കൊവിഡ് മരണം. അഹമ്മദാബാദ് സ്വദേശിയായ 45കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണം അഞ്ചായി.

10:25 AM IST:

ദില്ലിയിൽ നിന്നും മധ്യപ്രദേശിലെ മോറേനാട്ടിലേക്ക് നടന്ന് പോകുകയായിരുന്ന അതിഥി തൊഴിലാളി മരിച്ചു. യാത്രയ്ക്ക് ഇടെ ആഗ്രയിൽ വച്ചാണ് മരണം. ഇയാളുടെ പോസ്റ്റ്മോർട്ടം നടപടികൾ ആഗ്രയിലെ ആശുപത്രിയിൽ നടന്നു

10:24 AM IST:

വയനാട്ടിൽ സ്വകാര്യ മെഡിക്കൽ കോളേജായ വിംസ് മെഡിക്കൽ കോളേജിനെ കൊറോണ പശ്ചാത്തലത്തിൽ ഏറ്റെടുത്തുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി

10:23 AM IST:

കർണ്ണാടക പൊലീസ് തലപ്പാടി അതിർത്തി തുറന്നുകൊടുക്കാത്തത് കൊണ്ട് രോഗി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ. കൊവിഡ് ബാധയെ നേരിടുന്നതിന് സാധ്യമായ എല്ലാ ശ്രമവും കേരളം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വായിക്കാം

10:22 AM IST:

കൊവിഡ് രോഗബാധ സ്ഥിരീകരിച്ചപ്പോൾ ഉണ്ടായിരുന്നത് മരണഭയമായിരുന്നുവെന്ന് രോഗം ഭേദമായ ചെങ്ങളത്തെ യുവ ദമ്പതികൾ ഏഷ്യാനെറ്റ് ന്യൂസിനോട്. തുടക്കത്തിൽ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും എന്നാൽ ആരോഗ്യവകുപ്പിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ഇരുവരും പറഞ്ഞു.

കൂടുതൽ വായിക്കാം

10:20 AM IST:

രാജ്യത്തെ കൊവിഡ് ബാധിതരിൽ പത്ത് ശതമാനം പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്

10:19 AM IST:

കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 61 കാരൻ കുഴഞ്ഞുവീണ് മരിച്ചു. 21 ആം തീയതി വിദേശത്ത് നിന്നെത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കൊവിഡ് രോഗം കൊണ്ടാണോ മരണം എന്നറിയാൻ സ്രവ പരിശോധന നടത്തുന്നുണ്ട്. ഇന്നലെ രാത്രി കുഴഞ്ഞ് വീണാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

10:13 AM IST:

കർണാടക ചികിത്സ നിഷേധിച്ച രോഗി മരിച്ചു. കർണാടക ബണ്ട്വാൾ സ്വദേശി പാത്തുഞ്ഞി ആണ് മരിച്ചത്. കേരള അതിർത്തിയായ ഉദ്യോവറിൽ മകൾക്ക് ഒപ്പമായിരുന്നു താമസം. അത്യാസന്ന നിലയിൽ ഇന്നലെ മംഗലാപുരത്തെ യെനപ്പോയ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ പൊലീസ് തടഞ്ഞിരുന്നു

10:12 AM IST:

ഇറാനിൽ നിന്ന് ഒഴിപ്പിച്ച 275 അംഗ ഇന്ത്യൻ സംഘത്തെ രാജസ്ഥാൻ ജോധ്പുരിൽ എത്തിച്ചു. ഇവരെ കരസേനയുടെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

10:09 AM IST:

അതിഥി തൊഴിലാളികളെ നിരീക്ഷണത്തിലാക്കാൻ ഉത്തർപ്രദേശ് സർക്കാർ. ഒരു ലക്ഷം തൊഴിലാളികളെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശം

10:08 AM IST:

മലങ്കര ഓർത്തഡോക്‌സ് സഭയുടെ നോർത്ത് ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയ്ക്ക് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. ഇദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ രോഗവിവരം പങ്കുവെച്ചു.
 
10:05 AM IST: