കേരളത്തിന് ആശ്വാസത്തിന്‍റെ ദിനം; ഇന്ന് ഏഴ് കേസുകൾ മാത്രം, 27 പേർക്ക് രോഗമുക്തി |Covid Live

covid 19 live updates kerala india world

6:56 PM IST

നാളെ മുതൽ എല്ലാ ദിവസവും വാർത്താസമ്മേളനമില്ല

നാളെ മുതൽ ദിവസവും പത്രസമ്മേളനം ഇല്ല. ഇടവിട്ട ദിവസങ്ങളിൽ കാണാമെന്ന് മുഖ്യമന്ത്രി

6:52 PM IST

കേരള ബാങ്ക് വഴി പ്രവാസി സ്വർണ പണയ പദ്ധതി

കേരള ബാങ്ക് വഴി പ്രവാസി സ്വർണ പണയ പദ്ധതി ആരംഭിക്കും, മൂന്നു ശതമാനം പലിശക്ക് അമ്പത്തിയാറായിരം രൂപ വരെ വായ്പ നൽകും.

6:45 PM IST

ഓലമേഞ്ഞ വീടുകൾ നന്നാക്കാം, കിണറുകൾ വൃത്തിയാക്കാം

സംസ്ഥാനത്തെ ഓലമേഞ്ഞതോ ഓ‍‍ടിട്ടതോ ആയ വീടുകൾക്ക് ആവശ്യമായ അറ്റകുറ്റപ്പണി നടത്താൻ അനുമതി. മഴക്കാലത്തിന് മുമ്പ് കിണർ വൃത്തിയാക്കാനും അനുമതി. 

6:45 PM IST

വിദേശത്ത് മരുന്നെത്തിക്കും

വിദേശത്തേക്ക് മരുന്ന് എത്തിക്കാൻ നോർക്ക വഴി സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി

6:45 PM IST

20ന് ശേഷം വാഹനങ്ങൾ നിരത്തിലിറക്കാം

20ന് ശേഷം വാഹനങ്ങൾ ഒറ്റ ഇരട്ട അക്ക നമ്പർ അനുസരിച്ച് പുറത്തിറക്കാൻ അനുമതി.

6:44 PM IST

സ്ഥാപനങ്ങൾ തുറന്ന് വൃത്തിയാക്കാൻ അനുമതി

തുറക്കാൻ അനുമതി ഇല്ലാത്ത സ്ഥാപനങ്ങൾ വൃത്തി ആക്കാൻ ഒരു ദിവസം അനുമതി നൽകും. 

6:35 PM IST

ബാർബർ ഷോപ്പുകൾ പ്രവർത്തിപ്പിക്കാം

സംസ്ഥാനത്തെ ബാർബർ ഷോപ്പുകൾ ശനി ഞായർ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാം. എന്നാൽ എസി ഉപയോഗിക്കരുത്, മറ്റ് കോസ്മറ്റിക്ക് സേവനങ്ങളും പാടില്ല. രണ്ടിൽ കൂടുതൽ പേർ ഷോപ്പിൽ കാത്തിരിക്കരുത്.

6:33 PM IST

ആയുർവേദ, ഹോമിയോ ഷോപ്പുകൾ തുറക്കാം

ആയുർവേദ, ഹോമിയോ ഷോപ്പുകൾ തുറക്കാൻ അനുമതി കർശന നിയന്ത്രണങ്ങൾ പാലിക്കണം.

6:25 PM IST

കെട്ടിട നിർമ്മാണത്തിനു അനുമതി ഉണ്ടാകും

കയർ കശുവണ്ടി, കൈത്തറി, ഖാദി ഇവയിലും പ്രവർത്തനം പുനരാരംഭിക്കണം. ഹോട്ട്സ്പോട്ട് അല്ലാത്തിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കണം. ഇവിടങ്ങളിൽ പ്രത്യേക എൻട്രി പോയിന്റ് വേണം. ജീവനക്കാർക്ക് ആരോഗ്യപ്രശ്നം ഇല്ലെന്ന് ഉറപ്പാക്കണം. പ്രത്യേക താമസ സൗകര്യം ഇല്ലാത്തവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തണം. കൂടുതൽ പേരുള്ള ഇടങ്ങളിൽ ഒരവസരത്തിൽ 50 ശതമാനത്തിൽ കൂടുതൽ പേരെ ജോലി ചെയ്യിക്കരുത്. ഇവിടങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായം ഒരുക്കാം.

6:23 PM IST

തൊഴിൽ മേഖല സജീവമാക്കും

സംസ്ഥാനത്ത് തൊഴിൽ മേഖല സജീവമാക്കുമെന്ന് മുഖ്യമന്ത്രി. നിർമ്മാണ പ്രവർത്തികൾക്ക് അനുമതി ഹോട്സ്പോട്ട് ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രം. സാമുഹ്യ അകലം പാലിക്കണം, വ്യവസായ മേഖലയിലും കേന്ദ്ര മാനദണ്ഡം അനുസരിച്ച് പ്രവർത്തനാനുമതി. 
 

6:21 PM IST

രോഗം ഭേദമാവുന്നവർ 14 ദിവസം കൂടി നിരീക്ഷണത്തിൽ

ഡിസ്ചാർജ് ചെയ്യുന്നവർ 14 ദിവസം സമ്പർക്കം പാടില്ലെന്ന് നിർദ്ദേശം. ഈ കുടുംബങ്ങളെ തദേശ സ്ഥാപനങ്ങൾ നിരീക്ഷിക്കും.

6:21 PM IST

മാസ്ക് നിർബന്ധം

സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി, ജില്ലകൾക്ക് പ്രത്യേകം പ്ലാൻ ഉണ്ടാക്കുമെന്നും പിണറായി വിജയൻ, ഹോട് സ്പോട് സ്ഥലങ്ങളിൽ പ്രത്യേകം പ്ലാൻ.

6:20 PM IST

കോട്ടയവും ഇടുക്കിയും നാലാം മേഖല

പോസിറ്റീവ് കേസുകൾ ഇല്ലാത്ത കോട്ടയം ഇടുക്കി ജില്ലകൾ നാലാം മേഖലയിൽ ഉൾപ്പെടുത്തും, ഇടുക്കിയിൽ സംസ്ഥാന അതിർത്തി അടക്കും, ജില്ല വിട്ട് ഇവിടെയും യാത്ര അനുവദിക്കില്ല. പൊതു നിയന്ത്രണം തുടരും, 

6:12 PM IST

ചില ജില്ലകളിൽ ഇളവുകൾ നൽകുന്നത് പരിഗണിക്കുന്നു

ആറ് പോസിറ്റീവ് കേസുള്ള പത്തനംതിട്ട, മൂന്ന് പോസിറ്റീവ് കേസുള്ള എറണാകുളം, അഞ്ച് കേസുള്ള കൊല്ലം എന്നീ ജില്ലകളാണ് അടുത്തത്. എറണാകുളവും പത്തനംതിട്ടയും ഹോട്ട്സ്പോട്ട് ജില്ലകളാണ്. ഇവയിൽ പോസിറ്റീവ് കേസുകൾ കുറവായതിനാലാണ് ആദ്യ ജില്ലകളിൽ നിന്ന് വ്യത്യസ്തമായി ഇവയെ കണക്കാക്കുന്നത്. ഇവിടങ്ങളിൽ ഏപ്രിൽ 24 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും. ഹോട്ട്സ്പോട്ട് കണ്ടെത്തി ഈ ജില്ലകളിലും അടച്ചിട്ടും. ഏപ്രിൽ 24 കഴിഞ്ഞാൽ സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി.

Read more at: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്; 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

 

6:14 PM IST

കോഴിക്കോട് കൂടി ഹോട്സ്പോട്ടുകളുടെ പട്ടികയിൽപെടുത്തും

കേന്ദ്ര പട്ടികയനുസരിച്ച്, കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്സ്പോട്ട്. കൊവിഡ് പോസിറ്റീവായി ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാൽ കാസർകോട് 61, കണ്ണൂർ 45, മലപ്പുറം ഒൻപത് എന്നിങ്ങനെയാണുള്ളത്. ഈ മൂന്ന് ജില്ലകൾ കഴിഞ്ഞാൽ സംസ്ഥാനത്ത് പോസിറ്റീവ് കേസ് ഒൻപതെണ്ണമുള്ള കോഴിക്കോട് നാലാമതാണ്. ഇവ നാലും ചേർത്ത് ഒരു മേഖലയാക്കുന്നതാണ് എന്ന അഭിപ്രായം സംസ്ഥാനത്തിനുണ്ട്. ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കും. കേന്ദ്രത്തിൻ്റെ അംഗീകാരത്തോടെ അത് നടപ്പാക്കും. ഈ നാല് ജില്ലകളിലും ലോക്ക് ഡൗൺ ഇളവില്ലാതെ തുടരേണ്ട സാഹചര്യമാണ്. മെയ് മൂന്ന് വരെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കർശനമായി തുടരും. ഇതിൽ കോഴിക്കോട് കൂടി ഉൾപ്പെടുത്താൻ മറ്റ് പ്രശ്നങ്ങളില്ല. ഈ കാറ്റഗറിയിൽ മറ്റ് ചില ജില്ലകൾ നേരത്തെ കേന്ദ്രം ഹോട്ട്സ്പോട്ടായി പെടില്ല എന്നതിന് പ്രത്യേക അനുമതി വാങ്ങണം.

6:07 PM IST

അന്തർ സംസ്ഥാന യാത്രയ്ക്കുള്ള നിയന്ത്രണം തുടരും

സംസ്ഥാന അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തേക്കോ അകത്തേക്കോ ആർക്കും സഞ്ചരിക്കാനാവില്ല. അന്തർ ജില്ലാ യാത്രകളും നിരോധിച്ചിട്ടുണ്ട്. ഇത് രണ്ടും തുടരുമെന്ന് മുഖ്യമന്ത്രി.

6:07 PM IST

കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ചത് എടച്ചേരി സ്വദേശികൾക്ക്

കോഴിക്കോട്ട് കൊവിഡ് സ്ഥിരീകരിച്ചത് എടച്ചേരി സ്വദേശികൾക്ക്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മൂന്നു പേരുടെ കുടുംബാംഗങ്ങളാണ് ഇവർ. 

6:07 PM IST

കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കും

കേന്ദ്രസർക്കാർ ലോക്ക് ഡൗൺ മേയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച പൊതുനിയന്ത്രണങ്ങളാകെ സംസ്ഥാനം പൂർണ്ണമായ തോതിൽ അംഗീകരിച്ച് നടപ്പാക്കും. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ബാധകമായ നിയന്ത്രണങ്ങൾ, വിമാനയാത്ര, ട്രെയിൻ ഗതാഗതം, മെട്രോ, പൊതുഗതാഗതം എന്നിവ പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടുള്ള യാത്രയും ജില്ല വിട്ടുള്ള യാത്രയ്ക്കും നിയന്ത്രണമുണ്ട്.

6:06 PM IST

ജോലിക്കിടെ കൊവിഡ് ബാധിച്ച രണ്ട് പേർക്ക് ഇന്ന് രോഗം ഭേദമായി.

നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലിക്കിടെ കൊവിഡ് ബാധിച്ച രണ്ട് പേർക്ക് ഇന്ന് രോഗം ഭേദമായി. ബ്രിട്ടീഷ് എയർവേയ്സിന്റെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും 268 പേർ ബ്രിട്ടനിലേക്ക് പോയി. ഇവരിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരുണ്ട്. സംസ്ഥാനം കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. അവർ കേരളത്തിന് പ്രത്യേക നന്ദി അറിയിച്ചു.

6:05 PM IST

ഇത് പ്രതിരോധ പ്രവർത്തനങ്ങളുടെ ഗുണം

ഇതുവരെ 17400 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഗുണഫലമാണിതെന്ന് മുഖ്യമന്ത്രി.

6:02 PM IST

27 പേർക്ക് രോഗവിമുക്തി

സംസ്ഥാനത്ത് 27 പേർക്ക് രോഗം ഭേദമായി. ഇതിൽ 24  പേരും കാസർകോട്ട് നിന്നുള്ളവരാണ്. ഇതുവരെ 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 147 പേർ ഇപ്പോൾ ചികിത്സയിലാണ്. 88855 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 

6:01 PM IST

കേരളത്തിൽ ഇന്ന് ഏഴ് പേർക്ക് കൂടി കൊവിഡ്

കേരളത്തിൽ ഇന്ന് ഏഴ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു , കണ്ണൂർ നാല്, കോഴിക്കോട് രണ്ട്, കാസർകോട് എന്ന നിലയിലാണ് ജില്ല നിരിച്ചുള്ള കണക്ക്. 

 

5:47 PM IST

രാജ്യത്ത് കൊവിഡ് മരണം 414

രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12576 ആയി, നിലവിൽ 10,447 പേർ ചികിത്സയിലാണ്. 1488 പേർ രോഗമുക്തരായി.

 

S. No. Name of State / UT Total Confirmed cases (Including 76 foreign Nationals) Cured/Discharged/
Migrated
Death
1 Andaman and Nicobar Islands 11 10 0
2 Andhra Pradesh 534 20 14
3 Arunachal Pradesh 1 0 0
4 Assam 33 5 1
5 Bihar 74 29 1
6 Chandigarh 21 7 0
7 Chhattisgarh 33 17 0
8 Delhi 1578 42 32
9 Goa 7 5 0
10 Gujarat 871 64 36
11 Haryana 205 43 3
12 Himachal Pradesh 35 16 1
13 Jammu and Kashmir 300 36 4
14 Jharkhand 28 0 2
15 Karnataka 315 82 13
16 Kerala 388 218 3
17 Ladakh 17 10 0
18 Madhya Pradesh 1120 64 53
19 Maharashtra 2919 295 187
20 Manipur 2 1 0
21 Meghalaya 7 0 1
22 Mizoram 1 0 0
23 Nagaland# 0 0 0
24 Odisha 60 18 1
25 Puducherry 7 1 0
26 Punjab 186 27 13
27 Rajasthan 1023 147 3
28 Tamil Nadu 1242 118 14
29 Telengana 698 120 18
30 Tripura 2 1 0
31 Uttarakhand 37 9 0
32 Uttar Pradesh 773 68 13
32 West Bengal 231 42 7
Total number of confirmed cases in India 12759* 1515 420
*States wise distribution is subject to further verification and reconciliation
#Nagaland Patient shifted to Assam

5:40 PM IST

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ മരവിപ്പിക്കും

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ മരവിപ്പിക്കും. മൂന്ന് മാസത്തേക്ക് മരവിപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ഉത്തരവ് ഉടനിറങ്ങുമെന്നാണ് വിവരം, കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം.

5:04 PM IST

ദില്ലിയിൽ മലയാളി നഴ്സിന് കൊവിഡ് 19

ദില്ലിയിൽ പട്‍പർ ഗഞ്ചിലെ മാക്സ് ആശുപത്രിയിലെ ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവിടെ മാത്രം രണ്ട് മലയാളി നഴ്സുമാർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

4:53 PM IST

ഹോട്ട് സ്പോട്ടുകൾ കേരളത്തിന് സ്വന്തമായി മാറ്റാനാവില്ല

ഹോട്ട് സ്പോട്ടുകൾ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്രം. വേണമെങ്കിൽ കേരളത്തിന് ഹോട്ട് സ്പോട്ടുകളുടെ കൂട്ടത്തിൽ ജില്ലകൾ വർദ്ധിപ്പിക്കാം. ഹോട്ട് സ്പോട്ടിൽ നിന്ന് ഏതെങ്കിലും ജില്ലകളെ ഒഴിവാക്കണമെങ്കിൽ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടണം. കേരളം നൽകിയ കണക്കിന്‍റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ നിശ്ചയിച്ചതെന്നും കേന്ദ്രം. 

4:50 PM IST

കാസർകോട് 22 പേർക്ക് കൊവിഡ് ഭേദമായി

കാസർകോട് ജില്ലയിൽ ഇന്ന് കൊവിഡ് ഭേദമായത് 22 പേർക്ക്. 14 പേർ ജനറൽ ആശുപത്രിയിൽ നിന്നും, 5 പേർ കാസർകോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ഒരുക്കിയ പ്രത്യേക കൊവിഡ്‌ ആശുപത്രിയിൽ നിന്നും 3  പേർ ജില്ലാ ആശുപത്രിയിൽ നിന്നുമാണ് രോഗം വിമുക്തി നേടിയത്.

4:48 PM IST

കോട്ടയത്തെ ദമ്പതികൾ ക്വാറൻ്റീൻ കാലാവധി പൂർത്തിയാക്കി

ഇന്ത്യയിൽ കൊവിഡ് മുക്തരായ ഏറ്റവും പ്രായം കൂടിയ ദമ്പതികൾ തോമസും മറിയാമ്മയും ക്വാറൻറീൻ കാലാവധി പൂർത്തിയാക്കി. പരിശോധനയ്ക്ക് ഇന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തിയ ഇരുവരുടേയും ആരോഗ്യ നില പൂർണ്ണ തൃപ്തികരം. രോഗ മുക്തി നേടിയ കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രേഷ്മാ മോഹൻദാസ് അടുത്തയാഴ്ച തിരികെ ജോലിയിൽ പ്രവേശിക്കും. 

4:43 PM IST

റാപ്പിഡ് ടെസ്റ്റുകൾ വ്യാപകമായി നടത്താനുള്ളതല്ലെന്ന് ഐസിഎംആർ

റാപ്പിഡ് ടെസ്റ്റുകൾ വ്യാപകമായി നടത്താനുള്ളതല്ല എന്ന് ഐസിഎംആർ. ഹോട്ട് സ്പോട്ടുകളിൽ രോഗലക്ഷണം ഉള്ളവർക്ക് ഇത്തരം പരിശോധൻ നടത്തുമെന്ന് വിശദീകരണം. ഇത് വരെ 2,90,401 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ. 

4:15 PM IST

ആൻഡമാൻ നിക്കോബാ‌റിൽ എല്ലാ രോഗികളും രോഗവിമുക്തരായി

ആൻഡമാൻ നിക്കോബാറിൽ കൊവിഡ് സ്ഥിരീകരിച്ച 11 പേരും രോഗമുക്തരായെന്ന് ചീഫ് സെക്രട്ടറി ചേതൻ സങ്കി. 

4:14 PM IST

ആവശ്യവസ്തുക്കൾ അല്ലാത്ത ഉൽപ്പന്നങ്ങളും വിതരണം ചെയ്യാൻ അനുമതി

​​​​അവശ്യവസ്തുക്കൾ അല്ലാത്ത ഉൽപ്പന്നങ്ങളും വിതരണം ചെയ്യാൻ ഓൺലൈൻ കമ്പനികൾക്ക് അനുമതി. തിങ്കളാഴ്ച മുതൽ വിതരണം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്.

4:13 PM IST

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം ബാധിച്ചത് 941 പേർക്ക്

941 പേർക്ക് 24 മണിക‌കൂറിനകം രോഗം ബാധിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം. 12.02 ശതമാനമായി രോഗം ഭേദമാകുന്ന തോത് കൂടുയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം. 

4:06 PM IST

വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകണം

ലോക്ക്ഡൗൺ തുടങ്ങിയ ശേഷം മേയ് 3 വരേക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു നല്കണമെന്ന് കേന്ദ്രം. ആഭ്യന്തര വിദേശ സർവ്വീസുകൾ ബുക്ക് ചെയ്തവർക്കെല്ലാം പണം തിരിച്ചു നല്കണമെന്നാണ് നിർദ്ദേശം.

4:05 PM IST

ലോക്ഡൗൺ കർശനമായി നടപ്പാക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം

ലോക്ഡൗൺ കർശനമായി നടപ്പാക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം. 

3:40 PM IST

നഴ്സുമാരോട് വീണ്ടും വിവേചനം

​​​​​​ദില്ലി എംയിസ്, ആർഎംഎൽ ആശുപത്രികളിൽ കൊവിഡ് ഡ്യൂട്ടിയുള്ള നഴ്സുമാർക്കുള്ള താമസകാര്യത്തിൽ വിവേചനമെന്ന് പരാതി. ഡോക്ടർമാർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസ സൗകര്യം നൽകിയപ്പോൾ. നഴ്സുമാർക്കായി ഗുരുദ്വാരകളും, ഓയോ റൂമുകളുമാണ് ലഭ്യമാക്കിയത്. വിവേചനത്തിൽ പ്രതിഷേധവുമായി നഴ്സിംഗ് സംഘടനകൾ രംഗത്തെത്തി. നേരത്തെ എൽഎൻജെപി ആശുപത്രിയിൽ നഴ്സുമാർക്ക് താമസം ഒരുക്കിയിരുന്നത് ലൈബ്രറി ഹാളിലായിരുന്നു.

3:27 PM IST

സ്വാകാര്യ കാറിൽ നാല് പേർക്ക് യാത്രാനുമതി

സ്വകാര്യ കാറിൽ 4 പേർക്ക് യാത്ര അനുമതി നൽകാൻ സർക്കാർ തീരുമാനം. തിങ്കളാഴ്ചയ്ക്ക് ശേഷമാകും അനുമതി പ്രാബല്യത്തിൽ വരിക. നിലവിൽ രണ്ട് പേർക്ക് മാത്രമാണ് ഒരു സമയം കാറിൽ യാത്ര ചെയ്യാൻ അനുമതിയുള്ളത്.

3:08 PM IST

അഞ്ച് ദിവസങ്ങൾ കൊണ്ട് കൊവിഡ് ബാധിതർ കുറയുമെന്ന് തമിഴ്നാട്

തമിഴ്നാട്ടിൽ അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് ബാധിതർ പൂർണമായി കുറയുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി.

3:05 PM IST

തിങ്കളാഴ്ചയ്ക്ക് ശേഷം കൂടുതൽ ഓഫീസുകൾ തുറക്കും

തിങ്കളാഴ്ച്ചക്കു ശേഷം കൂടുതൽ ഓഫീസുകൾ തീവ്രമല്ലാത്ത മേഖലയിൽ തുറക്കും. പൊതു ഗതാഗതം തൽക്കാലം ഉണ്ടാവില്ല. 

2:58 PM IST

സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾക്ക് തുറക്കാൻ അനുമതി

സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതി. തിങ്കളാഴ്ചയ്ക്ക് ശേഷം ശനി ഞായർ ദിവസങ്ങളിൽ ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാം,, ബ്യൂട്ടി പാർലറിന് അനുമതി ഉണ്ടാവില്ല.

2:45 PM IST

തമിഴ്നാട്ടിൽ ആശ്വാസത്തിന്‍റെ ദിനങ്ങളെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

തമിഴ്നാട്ടിൽ ആശ്വാസത്തിൻ്റെ ദിനങ്ങളെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ് വരുന്നത് നല്ല സൂചനയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 
 

2:32 PM IST

തമിഴ്നാട്ടിൽ 25 പേർക്ക് കൂടി കൊവിഡ്

തമിഴ്നാട്ടിൽ 25 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധികരുടെ എണ്ണം 1267 ആയി. തമിഴ്നാട്ടിൽ അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് ബാധിതർ പൂർണമായി കുറയുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. 

2:15 PM IST

രാജ്യത്ത് നിലവിലെ സ്ഥിതി ഇങ്ങനെ

രാജ്യത്ത് നിലവിലെ സ്ഥിതി ഇങ്ങനെ ( കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടിക )
S. No. Name of State / UT Total Confirmed cases (Including 76 foreign Nationals) Cured/Discharged/
Migrated
Death
1 Andaman and Nicobar Islands 11 10 0
2 Andhra Pradesh 525 20 14
3 Arunachal Pradesh 1 0 0
4 Assam 33 0 1
5 Bihar 70 29 1
6 Chandigarh 21 7 0
7 Chhattisgarh 33 17 0
8 Delhi 1578 40 32
9 Goa 7 5 0
10 Gujarat 766 64 33
11 Haryana 205 43 3
12 Himachal Pradesh 35 16 1
13 Jammu and Kashmir 300 36 4
14 Jharkhand 28 0 2
15 Karnataka 279 80 12
16 Kerala 388 218 3
17 Ladakh 17 10 0
18 Madhya Pradesh 987 64 53
19 Maharashtra 2916 295 187
20 Manipur 2 1 0
21 Meghalaya 7 0 1
22 Mizoram 1 0 0
23 Nagaland# 0 0 0
24 Odisha 60 18 1
25 Puducherry 7 1 0
26 Punjab 186 27 13
27 Rajasthan 1023 147 3
28 Tamil Nadu 1242 118 14
29 Telengana 647 120 18
30 Tripura 2 1 0
31 Uttarakhand 37 9 0
32 Uttar Pradesh 735 51 11
32 West Bengal 231 42 7
Total number of confirmed cases in India 12380* 1489 414
*States wise distribution is subject to further verification and reconciliation
#Nagaland Patient shifted to Assam

2:06 PM IST

ദില്ലിയിൽ പൊലീസുകാരനും കുടുംബത്തിനും കൊവിഡ്

ദില്ലിയിൽ പൊലീസുകാരനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ദില്ലിയിലെ മോഡൽ ടൗൺ പൊലീസ് കോളനി അടച്ചു. 

1:16 PM IST

ലോക്ക് ഡൗണ്‍ മാത്രമല്ല പരിഹാരം, പരിശോധന വ്യാപകമാക്കണം: രാഹുല്‍ ഗാന്ധി

ലോക്ക് ഡൗണ്‍ കൊണ്ട് കൊവിഡിനെ കീഴ്‍പ്പെടുത്താനാവില്ലെന്ന് രാഹുൽ ഗാന്ധി. പരിശോധനയുടെ എണ്ണം ഗണ്യമായി കൂട്ടണം. സർക്കാർ ആവശ്യത്തിന് പരിശോധന നടത്തുന്നില്ല. പരിശോധന തന്ത്രപരമായി നടത്തണം. വയനാട്ടിൽ ഇത് വിജയകരമായി നടപ്പാക്കിയെന്ന് രാഹുൽ. 

1:16 PM IST

നിര്‍ദേശം ലംഘിച്ച് കേരളത്തിലേക്ക് കടന്നു; മൂന്ന് തമിഴ്‍നാട് സ്വദേശികള്‍ പിടിയില്‍

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് ചരക്ക് ലോറിയിൽ കേരളത്തിലേക്ക് കടന്ന മൂന്നു തമിഴ്നാട് സ്വദേശികളെ കരമന പൊലീസ് പിടികൂടി. മുരുകൻ,ഭൂത പാണ്ടി, സത്യനാഥൻ എന്നിവരെയാണ് പിടികൂടിയത്. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരത്ത് ഹോട്ടൽ നടത്തുന്നവരാണ് ഒളിച്ചു കടക്കാൻ ശ്രമിച്ചത്. 

1:13 PM IST

ഇൻഡോറിൽ മലയാളി നഴ്‍സിന് കൊവിഡ്

മധ്യപ്രദേശിലെ ഇൻഡോറിൽ മലയാളി നഴ്‍സിന് കൊവിഡ് സ്ഥിരീകരിച്ചു. ഗോകുൽദാസ് ആശുപത്രിയിലെ നഴ്സിനാണ് കൊവിഡ് സ്ഥീരീകരിച്ചത്

1:02 PM IST

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ 3000 കടന്നു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. ഇന്ന് 165 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

12:06 PM IST

തമിഴ്‍നാട്ടില്‍ ഒരു മരണം കൂടി

തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 15 ആയി. വില്ലുപുരം സ്വദേശിയായ 57 കാരനാണ് മരിച്ചത്

 

12:06 PM IST

കര്‍ണാടകത്തില്‍ 34 കൊവിഡ് കേസുകള്‍

കർണാടകത്തിൽ ഇന്ന് 34 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.  ബെലഗാവി, വിജയപുര ജില്ലകളിൽ കൊവിഡ് കേസുകൾ കൂടുന്നു. 

12:06 PM IST

മൃതദേഹം വാര്‍ഡില്‍ നിന്നും മാറ്റുന്നില്ല; കൊൽക്കത്തയിലെ ആശുപത്രിയിൽ ഗുരുതര വീഴ്ച്ച

കൊൽക്കത്തയിലെ എം ആർ ബാംഗൂർ ആശുപത്രിയിൽ ഗുരുതര വീഴ്ച്ച. നീരീക്ഷണത്തിൽ കഴിയുന്ന രോഗി മരിച്ചിട്ട് നാലുമണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം വാർഡിൽ നിന്ന് മാറ്റുന്നില്ലെന്ന് പരാതി. നീരീക്ഷണത്തിൽ കഴിയുന്നവർക്കൊപ്പം കൊവിഡ് രോഗികളെ പാർപ്പിക്കുന്നതായും പരാതി. സർക്കാരിന്‍റെ കീഴിലുള്ള ആശുപത്രിയിൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നീരീക്ഷണത്തിലുള്ള മലയാളി നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

11:54 AM IST

കോട്ടയം സ്വദേശി അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് വൈറസ് രോഗ ബാധിതനായിരുന്ന ഒരു മലയാളി കൂടി അമേരിക്കയിൽ മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി പോൾ സെബാസ്റ്റ്യൻ (65) ആണ് മരിച്ചത്. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥൻ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ 25  വർഷമായി ന്യൂയോർക്ക് ക്വീൻസിൽ സ്ഥിരതാമസമാണ്. 

11:54 AM IST

ഗുജറാത്തില്‍ പുതിയ 105 കൊവിഡ് കേസുകള്‍

ഗുജറാത്തില്‍ 105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 492 കേസും അഹമ്മദാബാദിലാണ്.ഇതോടെ ഗുജറാത്തിലെ രോഗബാധിതരുടെ എണ്ണം 871 ആയി.

11:50 AM IST

കാസര്‍കോട് കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് പേര്‍ക്ക് രോഗം ഭേദമായി

കാസര്‍കോട് പ്രത്യേക കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളിൽ അഞ്ച് പേർക്ക് രോഗം ഭേദമായി. ആദ്യമായാണ് കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് രോഗം ഭേദമാകുന്നത്. ഇവരെ ഇന്ന് വീടുകളിലേക്ക് മാറ്റും.
 

11:33 AM IST

കൊവിഡ് കാലത്ത് മനോധൈര്യം വര്‍ധിപ്പിക്കാന്‍ യുഎഇയില്‍ ദേശീയഗാനം ആലപിക്കാന്‍ നിര്‍ദ്ദേശം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മനോധൈര്യം വര്‍ധിപ്പിക്കാന്‍ യുഎഇയില്‍ ദേശീയഗാനം ആലപിക്കാന്‍ നിര്‍ദ്ദേശം. ബുധനാഴ്ചയും വെള്ളിയാഴ്ചയും രാത്രി ഒമ്പതു മണിക്ക് എല്ലാവരും ബാല്‍ക്കണിയില്‍ നിന്ന് ദേശീയഗാനം ആലപിക്കണമെന്നാണ് നിര്‍ദ്ദേശം. 

11:24 AM IST

14 ദിവസത്തിന് ശേഷവും കൊവിഡ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതായി പഠനങ്ങൾ

ചെറിയൊരു ശതമാനം ആളുകളിൽ കൊറോണ വൈറസ് ബാധ ഉണ്ടായി 14 ദിവസമെന്ന ഇൻകുബേഷൻ സമയ പരിധിക്ക് ശേഷവും രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതായി പഠനങ്ങൾ. രോഗബാധിതരുടെ സ്രവങ്ങളില്‍ വൈറസിന്‍റെ സാന്നിധ്യം 39 ദിവസം വരെ നീണ്ടുനില്‍ക്കുന്ന വൈറസ് ഷൈഡിങ്ങും ഉണ്ടാകാം. എന്നാൽ വൈറസ് ഷെഡിങ് കാലയളവിൽ രോഗ പകര്‍ച്ച സാധ്യത കുറവാണെന്നും ആശങ്കവേണ്ടെന്നും വിദഗ്ധർ പറയുന്നു.

11:24 AM IST

വയനാട് കൊവി‍ഡ് ഹോട്ട് സ്പോട്ട് ആയതിൽ അവ്യക്തത

രാജ്യത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളിൽ വയനാട് ജില്ല ഉൾപ്പെട്ടതിൽ അവ്യക്തത ഉണ്ടെന്ന് ജില്ലാ ഭരണകൂടം. എന്ത് മാനദണ്ഡങ്ങൾ അനുസരിച്ചാണ് വയനാടിനെ അതിതീവ്ര മേഖലയാക്കി പ്രഖ്യാപിച്ചതെന്ന് അറിയില്ലെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. നിലവിൽ ഒരാൾ മാത്രമാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളതെന്നും സർക്കാർ ഈ വിഷയത്തിൽ വ്യക്തത വരുത്തുമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. 

11:24 AM IST

മലപ്പുറത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് രോഗമുക്തി

കൊവിഡ് രോഗ വ്യാപനത്തിന്‍റെ കാര്യത്തിൽ മലപ്പുറത്തിന് വീണ്ടും ആശ്വാസം. മൂന്ന് പേര്‍ക്ക് കൂടി രോഗ വിമുക്തരായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശി 85 കാരന്‍, തിരൂര്‍ ആലിന്‍ചുവട് സ്വദേശി 51 കാരന്‍, കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48 കാരന്‍ എന്നിവരാണ് വിദഗ്ധ ചികിത്സക്കു ശേഷം വൈറസ്ബാധയില്‍ നിന്ന് മുക്തരായെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.

11:24 AM IST

ലോക്ക് ഡൗൺ: കൂടുതൽ ഇളവുകൾ പിന്നീടെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് മരണം 414 ആയി. 12380 വൈറസ് ബാധിതരുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന കണക്ക്. 1488 പേർ ആശുപത്രി വിട്ടു. മഹാരാഷ്ട്രയിൽ മാത്രം 2916 പേര്‍ക്കാണ് കൊവിഡ് ബാധ. അതിനിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

11:24 AM IST

ലോക്ക് ഡൗണിൽ കേരളം: ജില്ലകൾക്ക് പകരം സോൺ ആയി തിരിച്ചു ക്രമീകരണം

സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകൾ പുനര്‍ നിര്‍ണ്ണയിക്കാൻ മന്ത്രിസഭായോഗത്തിൽ ധാരണ. ഇതിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടും. ജില്ലകളെന്നതിന് പകരം സോണുകളായി തിരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. 

11:24 AM IST

കടലില്‍ കുടുങ്ങിയത് രണ്ടുമാസത്തോളം; 24 റോഹിൻഗ്യൻ അഭയാർത്ഥികൾ വിശന്ന് മരിച്ചു

കൊവിഡ് ജാഗ്രതയെ തുടർന്ന് കടലിൽ അകപ്പെട്ട കപ്പലിൽ 24  റോഹിൻഗ്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു. മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പൽ കടലിൽ അകപ്പെട്ടത്. രണ്ടുമാസമായി കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. 

11:24 AM IST

രാജ്യത്ത് കൊവിഡ് ബാധിതര്‍ 12000 കടന്നു; രോഗമുക്തി നേടിയത് 1488 പേര്‍, മരണം 414 ആയി

രാജ്യത്ത് കൊവിഡ് കേസുകള്‍ ദിവസേന വര്‍ധിക്കുന്നതായി കണക്കുകള്‍. കൊവിഡ് ബാധിതരുടെ എണ്ണം 12000 കടന്നിരിക്കുകയാണ്. കൊവിഡ് കേസുകള്‍ 12380 ആയെന്നും മരണസംഖ്യ 414 കഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടവര്‍ 1488 പേരാണ്. 

11:24 AM IST

പ്രതിസന്ധിക്കിടയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതം; നടപടി സ്വാഗതം ചെയ്‍ത് ഐഎംഎഫ്

കൊവിഡ് ഭീഷണി നേരിടാന്‍ ഇന്ത്യ സത്വര നടപടി സ്വീകരിച്ചെന്ന് ഐഎംഎഫ്. പ്രതിസന്ധിക്കിടയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമെന്നും ഐഎംഎഫിന്‍റെ അഭിനന്ദനം. അതേസമയം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2020-ൽ വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്നാണ് ഐഎംഎഫിന്‍റെ കണക്കുകള്‍. 

7:02 PM IST: നാളെ മുതൽ ദിവസവും പത്രസമ്മേളനം ഇല്ല. ഇടവിട്ട ദിവസങ്ങളിൽ കാണാമെന്ന് മുഖ്യമന്ത്രി

6:49 PM IST: കേരള ബാങ്ക് വഴി പ്രവാസി സ്വർണ പണയ പദ്ധതി ആരംഭിക്കും, മൂന്നു ശതമാനം പലിശക്ക് അമ്പത്തിയാറായിരം രൂപ വരെ വായ്പ നൽകും.

6:48 PM IST: സംസ്ഥാനത്തെ ഓലമേഞ്ഞതോ ഓ‍‍ടിട്ടതോ ആയ വീടുകൾക്ക് ആവശ്യമായ അറ്റകുറ്റപ്പണി നടത്താൻ അനുമതി. മഴക്കാലത്തിന് മുമ്പ് കിണർ വൃത്തിയാക്കാനും അനുമതി. 

6:45 PM IST: വിദേശത്തേക്ക് മരുന്ന് എത്തിക്കാൻ നോർക്ക വഴി സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി

6:45 PM IST: 20ന് ശേഷം വാഹനങ്ങൾ ഒറ്റ ഇരട്ട അക്ക നമ്പർ അനുസരിച്ച് പുറത്തിറക്കാൻ അനുമതി.

6:43 PM IST: തുറക്കാൻ അനുമതി ഇല്ലാത്ത സ്ഥാപനങ്ങൾ വൃത്തി ആക്കാൻ ഒരു ദിവസം അനുമതി നൽകും. 

6:36 PM IST: സംസ്ഥാനത്തെ ബാർബർ ഷോപ്പുകൾ ശനി ഞായർ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാം. എന്നാൽ എസി ഉപയോഗിക്കരുത്, മറ്റ് കോസ്മറ്റിക്ക് സേവനങ്ങളും പാടില്ല. രണ്ടിൽ കൂടുതൽ പേർ ഷോപ്പിൽ കാത്തിരിക്കരുത്.

6:35 PM IST: ആയുർവേദ, ഹോമിയോ ഷോപ്പുകൾ തുറക്കാൻ അനുമതി കർശന നിയന്ത്രണങ്ങൾ പാലിക്കണം.

6:29 PM IST: കയർ കശുവണ്ടി, കൈത്തറി, ഖാദി ഇവയിലും പ്രവർത്തനം പുനരാരംഭിക്കണം. ഹോട്ട്സ്പോട്ട് അല്ലാത്തിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കണം. ഇവിടങ്ങളിൽ പ്രത്യേക എൻട്രി പോയിന്റ് വേണം. ജീവനക്കാർക്ക് ആരോഗ്യപ്രശ്നം ഇല്ലെന്ന് ഉറപ്പാക്കണം. പ്രത്യേക താമസ സൗകര്യം ഇല്ലാത്തവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തണം. കൂടുതൽ പേരുള്ള ഇടങ്ങളിൽ ഒരവസരത്തിൽ 50 ശതമാനത്തിൽ കൂടുതൽ പേരെ ജോലി ചെയ്യിക്കരുത്. ഇവിടങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായം ഒരുക്കാം.

6:27 PM IST: സംസ്ഥാനത്ത് തൊഴിൽ മേഖല സജീവമാക്കുമെന്ന് മുഖ്യമന്ത്രി. നിർമ്മാണ പ്രവർത്തികൾക്ക് അനുമതി ഹോട്സ്പോട്ട് ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രം. സാമുഹ്യ അകലം പാലിക്കണം, വ്യവസായ മേഖലയിലും കേന്ദ്ര മാനദണ്ഡം അനുസരിച്ച് പ്രവർത്തനാനുമതി. 
 

6:26 PM IST: ഡിസ്ചാർജ് ചെയ്യുന്നവർ 14 ദിവസം സമ്പർക്കം പാടില്ലെന്ന് നിർദ്ദേശം. ഈ കുടുംബങ്ങളെ തദേശ സ്ഥാപനങ്ങൾ നിരീക്ഷിക്കും.

6:34 PM IST: സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി, ജില്ലകൾക്ക് പ്രത്യേകം പ്ലാൻ ഉണ്ടാക്കുമെന്നും പിണറായി വിജയൻ, ഹോട് സ്പോട് സ്ഥലങ്ങളിൽ പ്രത്യേകം പ്ലാൻ.

6:24 PM IST: പോസിറ്റീവ് കേസുകൾ ഇല്ലാത്ത കോട്ടയം ഇടുക്കി ജില്ലകൾ നാലാം മേഖലയിൽ ഉൾപ്പെടുത്തും, ഇടുക്കിയിൽ സംസ്ഥാന അതിർത്തി അടക്കും, ജില്ല വിട്ട് ഇവിടെയും യാത്ര അനുവദിക്കില്ല. പൊതു നിയന്ത്രണം തുടരും, 

6:21 PM IST: ആറ് പോസിറ്റീവ് കേസുള്ള പത്തനംതിട്ട, മൂന്ന് പോസിറ്റീവ് കേസുള്ള എറണാകുളം, അഞ്ച് കേസുള്ള കൊല്ലം എന്നീ ജില്ലകളാണ് അടുത്തത്. എറണാകുളവും പത്തനംതിട്ടയും ഹോട്ട്സ്പോട്ട് ജില്ലകളാണ്. ഇവയിൽ പോസിറ്റീവ് കേസുകൾ കുറവായതിനാലാണ് ആദ്യ ജില്ലകളിൽ നിന്ന് വ്യത്യസ്തമായി ഇവയെ കണക്കാക്കുന്നത്. ഇവിടങ്ങളിൽ ഏപ്രിൽ 24 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും. ഹോട്ട്സ്പോട്ട് കണ്ടെത്തി ഈ ജില്ലകളിലും അടച്ചിട്ടും. ഏപ്രിൽ 24 കഴിഞ്ഞാൽ സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി.

Read more at: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്; 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

 

6:14 PM IST: കേന്ദ്ര പട്ടികയനുസരിച്ച്, കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്സ്പോട്ട്. കൊവിഡ് പോസിറ്റീവായി ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാൽ കാസർകോട് 61, കണ്ണൂർ 45, മലപ്പുറം ഒൻപത് എന്നിങ്ങനെയാണുള്ളത്. ഈ മൂന്ന് ജില്ലകൾ കഴിഞ്ഞാൽ സംസ്ഥാനത്ത് പോസിറ്റീവ് കേസ് ഒൻപതെണ്ണമുള്ള കോഴിക്കോട് നാലാമതാണ്. ഇവ നാലും ചേർത്ത് ഒരു മേഖലയാക്കുന്നതാണ് എന്ന അഭിപ്രായം സംസ്ഥാനത്തിനുണ്ട്. ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കും. കേന്ദ്രത്തിൻ്റെ അംഗീകാരത്തോടെ അത് നടപ്പാക്കും. ഈ നാല് ജില്ലകളിലും ലോക്ക് ഡൗൺ ഇളവില്ലാതെ തുടരേണ്ട സാഹചര്യമാണ്. മെയ് മൂന്ന് വരെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കർശനമായി തുടരും. ഇതിൽ കോഴിക്കോട് കൂടി ഉൾപ്പെടുത്താൻ മറ്റ് പ്രശ്നങ്ങളില്ല. ഈ കാറ്റഗറിയിൽ മറ്റ് ചില ജില്ലകൾ നേരത്തെ കേന്ദ്രം ഹോട്ട്സ്പോട്ടായി പെടില്ല എന്നതിന് പ്രത്യേക അനുമതി വാങ്ങണം.

6:11 PM IST: സംസ്ഥാന അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തേക്കോ അകത്തേക്കോ ആർക്കും സഞ്ചരിക്കാനാവില്ല. അന്തർ ജില്ലാ യാത്രകളും നിരോധിച്ചിട്ടുണ്ട്. ഇത് രണ്ടും തുടരുമെന്ന് മുഖ്യമന്ത്രി.

6:10 PM IST: കോഴിക്കോട്ട് കൊവിഡ് സ്ഥിരീകരിച്ചത് എടച്ചേരി സ്വദേശികൾക്ക്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മൂന്നു പേരുടെ കുടുംബാംഗങ്ങളാണ് ഇവർ. 

6:09 PM IST: കേന്ദ്രസർക്കാർ ലോക്ക് ഡൗൺ മേയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച പൊതുനിയന്ത്രണങ്ങളാകെ സംസ്ഥാനം പൂർണ്ണമായ തോതിൽ അംഗീകരിച്ച് നടപ്പാക്കും. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ബാധകമായ നിയന്ത്രണങ്ങൾ, വിമാനയാത്ര, ട്രെയിൻ ഗതാഗതം, മെട്രോ, പൊതുഗതാഗതം എന്നിവ പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടുള്ള യാത്രയും ജില്ല വിട്ടുള്ള യാത്രയ്ക്കും നിയന്ത്രണമുണ്ട്.

6:08 PM IST: നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലിക്കിടെ കൊവിഡ് ബാധിച്ച രണ്ട് പേർക്ക് ഇന്ന് രോഗം ഭേദമായി. ബ്രിട്ടീഷ് എയർവേയ്സിന്റെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും 268 പേർ ബ്രിട്ടനിലേക്ക് പോയി. ഇവരിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരുണ്ട്. സംസ്ഥാനം കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. അവർ കേരളത്തിന് പ്രത്യേക നന്ദി അറിയിച്ചു.

6:07 PM IST: ഇതുവരെ 17400 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഗുണഫലമാണിതെന്ന് മുഖ്യമന്ത്രി.

6:06 PM IST: സംസ്ഥാനത്ത് 27 പേർക്ക് രോഗം ഭേദമായി. ഇതിൽ 24  പേരും കാസർകോട്ട് നിന്നുള്ളവരാണ്. ഇതുവരെ 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 147 പേർ ഇപ്പോൾ ചികിത്സയിലാണ്. 88855 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 

6:21 PM IST: കേരളത്തിൽ ഇന്ന് ഏഴ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു , കണ്ണൂർ നാല്, കോഴിക്കോട് രണ്ട്, കാസർകോട് എന്ന നിലയിലാണ് ജില്ല നിരിച്ചുള്ള കണക്ക്. 

 

5:50 PM IST: രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12576 ആയി, നിലവിൽ 10,447 പേർ ചികിത്സയിലാണ്. 1488 പേർ രോഗമുക്തരായി.

 

S. No. Name of State / UT Total Confirmed cases (Including 76 foreign Nationals) Cured/Discharged/
Migrated
Death
1 Andaman and Nicobar Islands 11 10 0
2 Andhra Pradesh 534 20 14
3 Arunachal Pradesh 1 0 0
4 Assam 33 5 1
5 Bihar 74 29 1
6 Chandigarh 21 7 0
7 Chhattisgarh 33 17 0
8 Delhi 1578 42 32
9 Goa 7 5 0
10 Gujarat 871 64 36
11 Haryana 205 43 3
12 Himachal Pradesh 35 16 1
13 Jammu and Kashmir 300 36 4
14 Jharkhand 28 0 2
15 Karnataka 315 82 13
16 Kerala 388 218 3
17 Ladakh 17 10 0
18 Madhya Pradesh 1120 64 53
19 Maharashtra 2919 295 187
20 Manipur 2 1 0
21 Meghalaya 7 0 1
22 Mizoram 1 0 0
23 Nagaland# 0 0 0
24 Odisha 60 18 1
25 Puducherry 7 1 0
26 Punjab 186 27 13
27 Rajasthan 1023 147 3
28 Tamil Nadu 1242 118 14
29 Telengana 698 120 18
30 Tripura 2 1 0
31 Uttarakhand 37 9 0
32 Uttar Pradesh 773 68 13
32 West Bengal 231 42 7
Total number of confirmed cases in India 12759* 1515 420
*States wise distribution is subject to further verification and reconciliation
#Nagaland Patient shifted to Assam

5:43 PM IST: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ മരവിപ്പിക്കും. മൂന്ന് മാസത്തേക്ക് മരവിപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ഉത്തരവ് ഉടനിറങ്ങുമെന്നാണ് വിവരം, കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം.

5:09 PM IST: ദില്ലിയിൽ പട്‍പർ ഗഞ്ചിലെ മാക്സ് ആശുപത്രിയിലെ ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവിടെ മാത്രം രണ്ട് മലയാളി നഴ്സുമാർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

5:00 PM IST: ഹോട്ട് സ്പോട്ടുകൾ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്രം. വേണമെങ്കിൽ കേരളത്തിന് ഹോട്ട് സ്പോട്ടുകളുടെ കൂട്ടത്തിൽ ജില്ലകൾ വർദ്ധിപ്പിക്കാം. ഹോട്ട് സ്പോട്ടിൽ നിന്ന് ഏതെങ്കിലും ജില്ലകളെ ഒഴിവാക്കണമെങ്കിൽ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടണം. കേരളം നൽകിയ കണക്കിന്‍റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ നിശ്ചയിച്ചതെന്നും കേന്ദ്രം. 

4:57 PM IST: കാസർകോട് ജില്ലയിൽ ഇന്ന് കൊവിഡ് ഭേദമായത് 22 പേർക്ക്. 14 പേർ ജനറൽ ആശുപത്രിയിൽ നിന്നും, 5 പേർ കാസർകോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ഒരുക്കിയ പ്രത്യേക കൊവിഡ്‌ ആശുപത്രിയിൽ നിന്നും 3  പേർ ജില്ലാ ആശുപത്രിയിൽ നിന്നുമാണ് രോഗം വിമുക്തി നേടിയത്.

4:52 PM IST: ഇന്ത്യയിൽ കൊവിഡ് മുക്തരായ ഏറ്റവും പ്രായം കൂടിയ ദമ്പതികൾ തോമസും മറിയാമ്മയും ക്വാറൻറീൻ കാലാവധി പൂർത്തിയാക്കി. പരിശോധനയ്ക്ക് ഇന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തിയ ഇരുവരുടേയും ആരോഗ്യ നില പൂർണ്ണ തൃപ്തികരം. രോഗ മുക്തി നേടിയ കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രേഷ്മാ മോഹൻദാസ് അടുത്തയാഴ്ച തിരികെ ജോലിയിൽ പ്രവേശിക്കും. 

4:50 PM IST: റാപ്പിഡ് ടെസ്റ്റുകൾ വ്യാപകമായി നടത്താനുള്ളതല്ല എന്ന് ഐസിഎംആർ. ഹോട്ട് സ്പോട്ടുകളിൽ രോഗലക്ഷണം ഉള്ളവർക്ക് ഇത്തരം പരിശോധൻ നടത്തുമെന്ന് വിശദീകരണം. ഇത് വരെ 2,90,401 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ. 

4:24 PM IST: ആൻഡമാൻ നിക്കോബാറിൽ കൊവിഡ് സ്ഥിരീകരിച്ച 11 പേരും രോഗമുക്തരായെന്ന് ചീഫ് സെക്രട്ടറി ചേതൻ സങ്കി. 

4:23 PM IST: ​​​​അവശ്യവസ്തുക്കൾ അല്ലാത്ത ഉൽപ്പന്നങ്ങളും വിതരണം ചെയ്യാൻ ഓൺലൈൻ കമ്പനികൾക്ക് അനുമതി. തിങ്കളാഴ്ച മുതൽ വിതരണം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്.

4:22 PM IST: 941 പേർക്ക് 24 മണിക‌കൂറിനകം രോഗം ബാധിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം. 12.02 ശതമാനമായി രോഗം ഭേദമാകുന്ന തോത് കൂടുയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം. 

4:21 PM IST: ലോക്ക്ഡൗൺ തുടങ്ങിയ ശേഷം മേയ് 3 വരേക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു നല്കണമെന്ന് കേന്ദ്രം. ആഭ്യന്തര വിദേശ സർവ്വീസുകൾ ബുക്ക് ചെയ്തവർക്കെല്ലാം പണം തിരിച്ചു നല്കണമെന്നാണ് നിർദ്ദേശം.

4:20 PM IST: ലോക്ഡൗൺ കർശനമായി നടപ്പാക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം. 

3:47 PM IST: ​​​​​​ദില്ലി എംയിസ്, ആർഎംഎൽ ആശുപത്രികളിൽ കൊവിഡ് ഡ്യൂട്ടിയുള്ള നഴ്സുമാർക്കുള്ള താമസകാര്യത്തിൽ വിവേചനമെന്ന് പരാതി. ഡോക്ടർമാർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസ സൗകര്യം നൽകിയപ്പോൾ. നഴ്സുമാർക്കായി ഗുരുദ്വാരകളും, ഓയോ റൂമുകളുമാണ് ലഭ്യമാക്കിയത്. വിവേചനത്തിൽ പ്രതിഷേധവുമായി നഴ്സിംഗ് സംഘടനകൾ രംഗത്തെത്തി. നേരത്തെ എൽഎൻജെപി ആശുപത്രിയിൽ നഴ്സുമാർക്ക് താമസം ഒരുക്കിയിരുന്നത് ലൈബ്രറി ഹാളിലായിരുന്നു.

3:34 PM IST: സ്വകാര്യ കാറിൽ 4 പേർക്ക് യാത്ര അനുമതി നൽകാൻ സർക്കാർ തീരുമാനം. തിങ്കളാഴ്ചയ്ക്ക് ശേഷമാകും അനുമതി പ്രാബല്യത്തിൽ വരിക. നിലവിൽ രണ്ട് പേർക്ക് മാത്രമാണ് ഒരു സമയം കാറിൽ യാത്ര ചെയ്യാൻ അനുമതിയുള്ളത്.

3:28 PM IST: തമിഴ്നാട്ടിൽ അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് ബാധിതർ പൂർണമായി കുറയുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി.

3:09 PM IST: തിങ്കളാഴ്ച്ചക്കു ശേഷം കൂടുതൽ ഓഫീസുകൾ തീവ്രമല്ലാത്ത മേഖലയിൽ തുറക്കും. പൊതു ഗതാഗതം തൽക്കാലം ഉണ്ടാവില്ല. 

3:08 PM IST: സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതി. തിങ്കളാഴ്ചയ്ക്ക് ശേഷം ശനി ഞായർ ദിവസങ്ങളിൽ ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാം,, ബ്യൂട്ടി പാർലറിന് അനുമതി ഉണ്ടാവില്ല.

3:06 PM IST: തമിഴ്നാട്ടിൽ ആശ്വാസത്തിൻ്റെ ദിനങ്ങളെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ് വരുന്നത് നല്ല സൂചനയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 
 

3:09 PM IST: തമിഴ്നാട്ടിൽ 25 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധികരുടെ എണ്ണം 1267 ആയി. തമിഴ്നാട്ടിൽ അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് ബാധിതർ പൂർണമായി കുറയുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. 

2:28 PM IST: രാജ്യത്ത് നിലവിലെ സ്ഥിതി ഇങ്ങനെ ( കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടിക )
S. No. Name of State / UT Total Confirmed cases (Including 76 foreign Nationals) Cured/Discharged/
Migrated
Death
1 Andaman and Nicobar Islands 11 10 0
2 Andhra Pradesh 525 20 14
3 Arunachal Pradesh 1 0 0
4 Assam 33 0 1
5 Bihar 70 29 1
6 Chandigarh 21 7 0
7 Chhattisgarh 33 17 0
8 Delhi 1578 40 32
9 Goa 7 5 0
10 Gujarat 766 64 33
11 Haryana 205 43 3
12 Himachal Pradesh 35 16 1
13 Jammu and Kashmir 300 36 4
14 Jharkhand 28 0 2
15 Karnataka 279 80 12
16 Kerala 388 218 3
17 Ladakh 17 10 0
18 Madhya Pradesh 987 64 53
19 Maharashtra 2916 295 187
20 Manipur 2 1 0
21 Meghalaya 7 0 1
22 Mizoram 1 0 0
23 Nagaland# 0 0 0
24 Odisha 60 18 1
25 Puducherry 7 1 0
26 Punjab 186 27 13
27 Rajasthan 1023 147 3
28 Tamil Nadu 1242 118 14
29 Telengana 647 120 18
30 Tripura 2 1 0
31 Uttarakhand 37 9 0
32 Uttar Pradesh 735 51 11
32 West Bengal 231 42 7
Total number of confirmed cases in India 12380* 1489 414
*States wise distribution is subject to further verification and reconciliation
#Nagaland Patient shifted to Assam

2:08 PM IST: ദില്ലിയിൽ പൊലീസുകാരനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ദില്ലിയിലെ മോഡൽ ടൗൺ പൊലീസ് കോളനി അടച്ചു. 

1:20 PM IST: ലോക്ക് ഡൗണ്‍ കൊണ്ട് കൊവിഡിനെ കീഴ്‍പ്പെടുത്താനാവില്ലെന്ന് രാഹുൽ ഗാന്ധി. പരിശോധനയുടെ എണ്ണം ഗണ്യമായി കൂട്ടണം. സർക്കാർ ആവശ്യത്തിന് പരിശോധന നടത്തുന്നില്ല. പരിശോധന തന്ത്രപരമായി നടത്തണം. വയനാട്ടിൽ ഇത് വിജയകരമായി നടപ്പാക്കിയെന്ന് രാഹുൽ. 

1:17 PM IST: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് ചരക്ക് ലോറിയിൽ കേരളത്തിലേക്ക് കടന്ന മൂന്നു തമിഴ്നാട് സ്വദേശികളെ കരമന പൊലീസ് പിടികൂടി. മുരുകൻ,ഭൂത പാണ്ടി, സത്യനാഥൻ എന്നിവരെയാണ് പിടികൂടിയത്. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരത്ത് ഹോട്ടൽ നടത്തുന്നവരാണ് ഒളിച്ചു കടക്കാൻ ശ്രമിച്ചത്. 

1:15 PM IST: മധ്യപ്രദേശിലെ ഇൻഡോറിൽ മലയാളി നഴ്‍സിന് കൊവിഡ് സ്ഥിരീകരിച്ചു. ഗോകുൽദാസ് ആശുപത്രിയിലെ നഴ്സിനാണ് കൊവിഡ് സ്ഥീരീകരിച്ചത്

1:13 PM IST: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. ഇന്ന് 165 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

12:37 PM IST: തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 15 ആയി. വില്ലുപുരം സ്വദേശിയായ 57 കാരനാണ് മരിച്ചത്

 

12:35 PM IST: കർണാടകത്തിൽ ഇന്ന് 34 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.  ബെലഗാവി, വിജയപുര ജില്ലകളിൽ കൊവിഡ് കേസുകൾ കൂടുന്നു. 

12:11 PM IST: കൊൽക്കത്തയിലെ എം ആർ ബാംഗൂർ ആശുപത്രിയിൽ ഗുരുതര വീഴ്ച്ച. നീരീക്ഷണത്തിൽ കഴിയുന്ന രോഗി മരിച്ചിട്ട് നാലുമണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം വാർഡിൽ നിന്ന് മാറ്റുന്നില്ലെന്ന് പരാതി. നീരീക്ഷണത്തിൽ കഴിയുന്നവർക്കൊപ്പം കൊവിഡ് രോഗികളെ പാർപ്പിക്കുന്നതായും പരാതി. സർക്കാരിന്‍റെ കീഴിലുള്ള ആശുപത്രിയിൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നീരീക്ഷണത്തിലുള്ള മലയാളി നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

11:57 AM IST: കൊവിഡ് വൈറസ് രോഗ ബാധിതനായിരുന്ന ഒരു മലയാളി കൂടി അമേരിക്കയിൽ മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി പോൾ സെബാസ്റ്റ്യൻ (65) ആണ് മരിച്ചത്. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥൻ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ 25  വർഷമായി ന്യൂയോർക്ക് ക്വീൻസിൽ സ്ഥിരതാമസമാണ്. 

11:55 AM IST: ഗുജറാത്തില്‍ 105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 492 കേസും അഹമ്മദാബാദിലാണ്.ഇതോടെ ഗുജറാത്തിലെ രോഗബാധിതരുടെ എണ്ണം 871 ആയി.

11:53 AM IST: കാസര്‍കോട് പ്രത്യേക കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളിൽ അഞ്ച് പേർക്ക് രോഗം ഭേദമായി. ആദ്യമായാണ് കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് രോഗം ഭേദമാകുന്നത്. ഇവരെ ഇന്ന് വീടുകളിലേക്ക് മാറ്റും.
 

11:34 AM IST: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മനോധൈര്യം വര്‍ധിപ്പിക്കാന്‍ യുഎഇയില്‍ ദേശീയഗാനം ആലപിക്കാന്‍ നിര്‍ദ്ദേശം. ബുധനാഴ്ചയും വെള്ളിയാഴ്ചയും രാത്രി ഒമ്പതു മണിക്ക് എല്ലാവരും ബാല്‍ക്കണിയില്‍ നിന്ന് ദേശീയഗാനം ആലപിക്കണമെന്നാണ് നിര്‍ദ്ദേശം. 

11:32 AM IST: ചെറിയൊരു ശതമാനം ആളുകളിൽ കൊറോണ വൈറസ് ബാധ ഉണ്ടായി 14 ദിവസമെന്ന ഇൻകുബേഷൻ സമയ പരിധിക്ക് ശേഷവും രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതായി പഠനങ്ങൾ. രോഗബാധിതരുടെ സ്രവങ്ങളില്‍ വൈറസിന്‍റെ സാന്നിധ്യം 39 ദിവസം വരെ നീണ്ടുനില്‍ക്കുന്ന വൈറസ് ഷൈഡിങ്ങും ഉണ്ടാകാം. എന്നാൽ വൈറസ് ഷെഡിങ് കാലയളവിൽ രോഗ പകര്‍ച്ച സാധ്യത കുറവാണെന്നും ആശങ്കവേണ്ടെന്നും വിദഗ്ധർ പറയുന്നു.

11:32 AM IST: രാജ്യത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളിൽ വയനാട് ജില്ല ഉൾപ്പെട്ടതിൽ അവ്യക്തത ഉണ്ടെന്ന് ജില്ലാ ഭരണകൂടം. എന്ത് മാനദണ്ഡങ്ങൾ അനുസരിച്ചാണ് വയനാടിനെ അതിതീവ്ര മേഖലയാക്കി പ്രഖ്യാപിച്ചതെന്ന് അറിയില്ലെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. നിലവിൽ ഒരാൾ മാത്രമാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളതെന്നും സർക്കാർ ഈ വിഷയത്തിൽ വ്യക്തത വരുത്തുമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. 

11:32 AM IST: കൊവിഡ് രോഗ വ്യാപനത്തിന്‍റെ കാര്യത്തിൽ മലപ്പുറത്തിന് വീണ്ടും ആശ്വാസം. മൂന്ന് പേര്‍ക്ക് കൂടി രോഗ വിമുക്തരായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശി 85 കാരന്‍, തിരൂര്‍ ആലിന്‍ചുവട് സ്വദേശി 51 കാരന്‍, കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48 കാരന്‍ എന്നിവരാണ് വിദഗ്ധ ചികിത്സക്കു ശേഷം വൈറസ്ബാധയില്‍ നിന്ന് മുക്തരായെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.

11:32 AM IST: രാജ്യത്ത് കൊവിഡ് മരണം 414 ആയി. 12380 വൈറസ് ബാധിതരുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന കണക്ക്. 1488 പേർ ആശുപത്രി വിട്ടു. മഹാരാഷ്ട്രയിൽ മാത്രം 2916 പേര്‍ക്കാണ് കൊവിഡ് ബാധ. അതിനിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

11:33 AM IST: സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകൾ പുനര്‍ നിര്‍ണ്ണയിക്കാൻ മന്ത്രിസഭായോഗത്തിൽ ധാരണ. ഇതിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടും. ജില്ലകളെന്നതിന് പകരം സോണുകളായി തിരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. 

11:26 AM IST: കൊവിഡ് ജാഗ്രതയെ തുടർന്ന് കടലിൽ അകപ്പെട്ട കപ്പലിൽ 24  റോഹിൻഗ്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു. മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പൽ കടലിൽ അകപ്പെട്ടത്. രണ്ടുമാസമായി കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. 

11:26 AM IST: രാജ്യത്ത് കൊവിഡ് കേസുകള്‍ ദിവസേന വര്‍ധിക്കുന്നതായി കണക്കുകള്‍. കൊവിഡ് ബാധിതരുടെ എണ്ണം 12000 കടന്നിരിക്കുകയാണ്. കൊവിഡ് കേസുകള്‍ 12380 ആയെന്നും മരണസംഖ്യ 414 കഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടവര്‍ 1488 പേരാണ്. 

11:25 AM IST: കൊവിഡ് ഭീഷണി നേരിടാന്‍ ഇന്ത്യ സത്വര നടപടി സ്വീകരിച്ചെന്ന് ഐഎംഎഫ്. പ്രതിസന്ധിക്കിടയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമെന്നും ഐഎംഎഫിന്‍റെ അഭിനന്ദനം. അതേസമയം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2020-ൽ വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്നാണ് ഐഎംഎഫിന്‍റെ കണക്കുകള്‍. 

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 12380 ആയി ഉയര്‍ന്നു. മരണം 414 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 24 മണിക്കൂറിൽ ആയിരം കടന്നു. ആറ് ദിവസത്തിനുള്ളിൽ രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വര്‍ദ്ധനവ്.