മഹാമാരിയില്‍ മരണം 58000 കടന്നു, രാജ്യത്ത് മരണം 62 ആയി; കേരളത്തില്‍ 9 പുതിയ കേസുകള്‍| Live

Covid 19 Lock Down India cases cross 2000 spike in cases in Maharashtra Live Updates

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 58000 കടന്നു. പത്ത് ലക്ഷത്തി എഴുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്

11:35 PM IST

മലപ്പുറം ജില്ലയിൽ 127 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയിൽ പൊലീസ് 127 കേസുകൾ കൂടി വെള്ളിയാഴ്ച രജിസ്റ്റർ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 131 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു

11:05 PM IST

ലോകത്ത് മരണ സംഖ്യ 58000 കടന്നു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 58000 കടന്നു. പത്ത് ലക്ഷത്തി എഴുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്.

10:50 PM IST

ജീവന്‍ രക്ഷാമരുന്നുകള്‍എത്തിക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗുരുതര രോഗങ്ങള്‍ ബാധിച്ച് ജീവന്‍ രക്ഷാമരുന്നുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തികള്‍ക്ക് മരുന്നുകള്‍ എത്തിക്കുകയാണ് കേരള സംസ്ഥാന യുവജന കമ്മീഷന്‍. യുവജനകമ്മീഷന്റെ ആസ്ഥാനത്തേക്ക് വന്ന ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് മരുന്നുകള്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോട് കൂടിയാണ് എത്തിക്കുന്നത്. ആദ്യ ഘട്ട മരുന്ന് വിതരണത്തിനായി കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലേക്കുള്ള ജീവന്‍രക്ഷാ മരുന്നുകളുമായി ഫയര്‍ ഫോഴ്‌സിന്റെ വാഹനം ഏപ്രില്‍ മൂന്നിന് രാവിലെ പുറപ്പെട്ടു. യുവജനകമ്മീഷന്‍ യൂത്ത് ഡിഫെന്‍സ് ഫോഴ്‌സ് വളണ്ടിയര്‍മാര്‍ സമാഹരിച്ച മരുന്നുകളുമായാണ് ദൗത്യസംഘം തിരിച്ചത്. 

10:30 PM IST

നിസാമുദ്ദീനിൽ നിന്നും വന്ന 75 പേർക്ക് കൂടി തെലങ്കാനയിൽ രോഗം

നിസാമുദ്ദീനിൽ നിന്നും വന്ന 75 പേർക്ക് കൂടി തെലങ്കാനയിൽ കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രണ്ടു പേരും ഇന്ന് തെലങ്കാനയിൽ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങൾ 62 ആയി. വെള്ളിയാഴ്ച രാത്രിയിലെ വിവരമനുസരിച്ച് രാജ്യത്താകെ 2547 പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 162 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 

10:22 PM IST

മുംബൈയിൽ 11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ്

11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ എയർപോർട്ടിൽ ജോലി ചെയ്യുന്ന ജവാന്മാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 142 ജവാന്മാർ പല സ്ഥലത്തായി നിരീക്ഷണത്തിലുണ്ട്. പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിഐഎസ്എഫ് ജവാന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

9:30 PM IST

ലോകത്ത് മരണ സംഖ്യ 56500 കവിഞ്ഞു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 56500 കവിഞ്ഞു. പത്ത് ലക്ഷത്തി അറുപതിനായിരത്തിലേറെ രോഗികളാണ് നിലവിലുള്ളത്. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്.

9:25 PM IST

രാജ്യത്ത് കൊവിഡ് മരണം 62 ആയി; 162 പേര്‍ക്ക് രോഗം ഭേദമായി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രോഗബാധിതരായി രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. വൈറസ് ബാധ മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 62 ആയി. 2547 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധിതരായ 162 പേരുടെ രോഗം ഭേദമായി. അതേസമയം നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 75 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 

9:09 PM IST

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് വീണ്ടും നിരാശവാര്‍ത്ത. കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ഏപ്രില്‍ 30 വരെ മാറ്റിവെച്ച പ്രീമിയര്‍ ലീഗ് ബ്രിട്ടനിലെ കൊവിഡ് രോഗബാധ കണക്കിലെടുത്ത് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. പ്രീമിയര്‍ ലീഗിലെ 20 ക്ലബ്ബുകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

9:01 PM IST

കാസർകോട് ഇന്ന് എഴ് പേ‍ർക്ക് രോഗം സ്ഥിരീകരിച്ചു; മൂന്ന് പേർക്ക് ഭേദമായി

ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗം ബാധിച്ച കാസർകോഡ് സ്വദേശികളുടെ എണ്ണം 136 ആയി.  മുൻസിപ്പൽ ഏരിയയിൽ താമസിക്കുന്ന 36, 26 വയസ്സുള്ള പുരുഷന്മാരും, എട്ട് വയസ്സുള്ള ആൺകുട്ടിയും, മൊഗ്രാൽ പുത്തൂരിൽ നിന്നുള്ള 33 വയസ്സുള്ള സ്ത്രീയും മധുർ നിന്നും 29 വയസ്സുള്ള പുരുഷനും കുമ്പളയിൽ നിന്നും 35 വയസ്സുള്ള പുരുഷനും, മുളിയാർ നിന്നും 16 വയസ്സുള്ള ആൺകുട്ടിയ്ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ച നാലുപേർ ദുബായിൽനിന്ന് വന്നവരാണ് ബാക്കിയുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതേസമയം കൊവിഡ് രോഗം ഭേദമായ മൂന്ന് പേർ ഇന്ന് ആശുപത്രി വിട്ടു

8:39 PM IST

തിരുവനന്തപുരത്ത് 56 പേർക്കെതിരെ പകർച്ച വ്യാധി തടയൽ നിയമപ്രകാരം കേസ്

ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ പകർച്ചവ്യാധി തടയൽ നിയമപ്രകാരം തിരുവനന്തപുരം നഗരത്തിൽ ഇന്ന് 52 കേസുകൾ രജിസ്റ്റർ ചെയ്തു. വിഴിഞ്ഞം, ഫോർട്ട്, കരമന സ്‌റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പകർച്ച വ്യാധി തടയൽ നിയമപ്രകാരം 52 പേർക്കെതിരെയും അനാവശ്യമായി യാത്രകൾ നടത്തിയതിന് 102 പേർക്കെതിരെയുമാണ് കേസ്. 123 വാഹനങ്ങൾ പിടിച്ചെടുത്തു. ഇതിൽ 111 എണ്ണവും ഇരുചക്രവാഹനങ്ങളാണ്

8:27 PM IST

മുഖ്യമന്ത്രിയുടെ പ്രസ്താവയിൽ പരിഭവമില്ലെന്ന് കൊവിഡ് ഭേദമായ ഉസ്മാൻ

തന്‍റെ ജാ​ഗ്രതക്കുറവ് മൂലം നാട്ടിൽ രോ​ഗം പടർന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന വേദനിപ്പിച്ചെന്ന് ഉസ്മാൻ പറഞ്ഞു. എന്നാല്‍ പരിഭവമില്ല. ആശുപത്രിയിലെ സൂപ്രണ്ട് അടക്കമുള്ള ജീവനക്കാർ, നാട്ടിലെ ആശ പ്രവ‍ർത്തകർ, ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥ‍ർ എല്ലാരോടും നന്ദിയുണ്ട്. ഞാൻ ബസിലും ഓട്ടോയിലും ‌ട്രെയിനിലുമൊക്കെയായി കുറഞ്ഞ ചിലവിൽ സഞ്ചരിച്ച് നാട്ടിൽ പൊതുപ്രവർത്തനം നടത്തുന്ന ഒരാളാണ്. ഒരു രോ​ഗമുണ്ട് എന്നറിഞ്ഞു കൊണ്ട് ഞാനിന്നു വരെ യാത്ര ചെയ്തിട്ടില്ലെന്നും ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു

8:07 PM IST

നിസാമുദ്ദിൻ സമ്മേളനം കൊവിഡ് പ്രതിരോധത്തില്‍ തിരിച്ചടിയായെന്ന് രാഷ്ട്രപതി

നിസാമുദ്ദിനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനം കൊവിഡ് പ്രതിരോധ നടപടികൾക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ദില്ലി അതിർത്തിയിൽ തൊഴിലാളികൾ തടിച്ചുകൂടിയതിലും ആശങ്കയുണ്ട്. ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കണം. എന്നാൽ, സാമൂഹിക അകലത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും രാഷ്ട്രപതി പറഞ്ഞു

7:50 PM IST

ദുരിതാശ്വാസ നിധി വകമാറ്റുന്നുവെന്ന പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സഹായങ്ങള്‍ വകമാറ്റി ചെലവഴിക്കുന്നതായി പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി. ദുരിതാശ്വാസനിധിയിലേക്ക് നല്ല രീതിയില്‍ സംഭാവന വരുന്നുണ്ട്. ഇതിനിടയിലാണ് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്.  കൊവിഡ് ദുരിതാശ്വാസത്തിന് ആഹ്വാനം ചെയ്ത ശേഷം വന്ന എല്ലാ ഫണ്ടും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കുക. അതിനായി ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

7:48 PM IST

വിപണി സമയം നാല് മണിക്കൂറായി കുറച്ച് റിസർവ് ബാങ്ക്

കൊവിഡ് -19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക് ‍ഡൗൺ ചെയ്തത് അനുസരിച്ച് റിസർവ് ബാങ്ക് (ആർ‌ബി‌ഐ) ബോണ്ടുകൾക്കും വിദേശനാണ്യത്തിനുമുള്ള വിപണി വ്യാപാര സമയം നാല് മണിക്കൂറായി കുറച്ചു. പുതിയ സമയക്രമം 2020 ഏപ്രിൽ ഏഴ് മുതൽ (ചൊവ്വാഴ്ച) പ്രാബല്യത്തിൽ വരും, രണ്ട് ദിവസങ്ങളും ഉൾപ്പെടെ 2020 ഏപ്രിൽ 17 വരെ (വെള്ളിയാഴ്ച) പുതിയ സമയക്രമം തുടരും.

7:29 PM IST

ലോകത്ത് മരണ സംഖ്യ 55000 കവിഞ്ഞു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 55000 കവിഞ്ഞു. പത്ത് ലക്ഷത്തി നാല്‍പതിനായിരത്തിലേറെ രോഗികളാണ് നിലവിലുള്ളത്. രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്.

6:47 PM IST

നാളെയും മറ്റന്നാളും വാർത്താസമ്മേളനമില്ല

അടുത്ത രണ്ട് ദിവസം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമുണ്ടാകില്ലെന്ന് അറിയിപ്പ്. 

6:47 PM IST

പ്രധാനമന്ത്രിയുടെ ദീപം തെളിക്കൽ ആഹ്വാനം വിയോജിക്കേണ്ട കാര്യം ഇല്ല

പ്രധാനമന്ത്രിയുടെ ദീപം തെളിക്കൽ ആഹ്വാനം വിയോജിക്കേണ്ട കാര്യം ഇല്ലെന്ന് മുഖ്യമന്ത്രി. സാമ്പത്തിക പിന്തുണ കൂടി വേണം. സാമ്പത്തിക പിന്തുണ പുറകെ വരുമായിരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മുഖ്യമന്ത്രി. 

6:42 PM IST

പ്രത്യേക അക്കൗണ്ടുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് സംഭാവനക്കായി സിഎംഡിആ‌ർഎഫിന്‍റെ ഭാഗമായി പ്രത്യേക അക്കൗണ്ട് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി. കൊവിഡ് പ്രതിസന്ധി മുറിച്ചു കടക്കൽ ക്ഷിപ്രസാധ്യമായ ഒന്നല്ലെന്ന് മുഖ്യമന്ത്രി. നാടിനെ സ്നേഹിക്കുന്ന എല്ലാവരും ആകാവുന്ന സംഭവന നൽകണമെന്ന് ആഹ്വാനം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേയും തൊഴിലാളികളും ഭാഗമാകണം. കേന്ദ്ര സർക്കാർ ജീവനക്കാരെയും ക്ഷണിച്ച് മുഖ്യമന്ത്രി
 
6:30 PM IST

വ്യാജ വാർത്തകൾ പ്രചരിക്കുന്നുവെന്ന് മുഖ്യമന്ത്രി

തമിഴ്നാട്ടിൽ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനാൽ അതിനാൽ കേരളം അതിർത്തി മണ്ണിട്ട് അടച്ചെന്ന് വ്യാജവാർത്തയുണ്ട്. അങ്ങനെയൊരു ചിന്തയേ നമുക്കില്ല. അവർ നമ്മുടെ സഹോദരങ്ങളാണ്. യാത്രയ്ക്ക് എല്ലായിടത്തും തടസ്സമുണ്ട്. പക്ഷേ, ലോക്ക് ഡൗൺ നിബന്ധന എല്ലാവരും പാലിക്കുന്നുണ്ട്. കേരള - തമിഴ്നാട് അതിർത്തി നമ്മൾ അടയ്ക്കില്ല. എസ്എസ്എൽസി, ഹയർ സെക്കന്‍ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല. തീരുമാനം പിന്നീട് വരും.

6:29 PM IST

മരുന്ന് വീട്ടിലെത്തിക്കും

997 നീതി മെഡിക്കൽ സ്റ്റോറുകൾ വഴി ആവശ്യമായ മരുന്നുകൾ വീടുകളി എത്തിക്കാൻ കൺസ്യൂമർ ഫെഡറേഷൻ തയാറാണെന്ന് മുഖ്യമന്ത്രി. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും അവശ്യസാധനങ്ങളുടെ ഹോം ഡെലിവറിയും കൺസ്യൂമർഫെഡ് തുടങ്ങും.

6:28 PM IST

പൊലീസുകാർക്ക് കുപ്പിവെള്ളം

പൊലീസുകാർക്ക് കുപ്പിവെള്ളം നൽകാൻ കിൻലെ കമ്പനി ഒരു ലക്ഷം കുപ്പി വെള്ളം നൽകാൻ തയാർ

6:24 PM IST

കോട്ടയത്ത് നിന്നുള്ള വാർത്ത അടിസ്ഥാന രഹിതം

കമ്മ്യൂണിറ്റി കിച്ചൻ പൂട്ടുന്നു എന്ന കോട്ടയത്തു നിന്നുള്ള വാർത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി. മുനിസിപ്പാലിറ്റിക്ക് ഫണ്ട് ഉണ്ട്. കോട്ടയത്ത്‌ തനത് ഫണ്ടിന്റെ കുറവില്ല

6:21 PM IST

സാമൂഹ്യ അടുക്കളയിൽ അനാവശ്യ ഇടപെടലുകൾ ഉണ്ടാവുന്നു

സാമൂഹ്യ അടുക്കള സംബന്ധിച്ഛ് പ്രശ്നങ്ങൾ വരുന്നുവെന്ന് മുഖ്യമന്ത്രി. അനാവശ്യ ഇടപെടലുകൾ ഉണ്ടാവുന്നു, ആവശ്യമായ ആളുകൾ മാത്രമേ പാടുള്ളൂ. അർഹരായവർക്ക് മാത്രം നൽകണം. പേരുകൾ മുൻകൂട്ടി തീരുമാനിക്കണം പ്രത്യേക താല്പര്യം വെച്ചു ഇടപെടൽ വേണ്ടെന്ന് മുഖ്യമന്ത്രി. ഇഷ്ടക്കാർക്ക് ഭക്ഷണം കൊടുക്കാൻ ആരെങ്കിലും അതത് സ്ഥാനത്ത് ഇരുന്നു ശ്രമിച്ചാൽ അനുവദിക്കാൻ പാടില്ല.

6:19 PM IST

കർഷകരുടെ പ്രതിസന്ധി പരിശോധിക്കും

വെറ്റില, സ്ട്രോബറി, വാനില കർഷകരുടെ പ്രതിസന്ധി പരിശോധിക്കും. മൽസ്യ ബന്ധന ജോലികൾക്ക് പോയി വന്നവർ പരിശോധനയ്ക്കും നിരീക്ഷണത്തിന് തയാറാവണമെന്ന് മുഖ്യമന്ത്രി. 

6:16 PM IST

മാസ്‌ക് ധരിക്കുന്നതിൽ കൃത്യമായ ബോധവത്കരണം ഉണ്ടാവണം

മാസ്‌ക് ധരിക്കുന്നതിൽ കൃത്യമായ ബോധവത്കരണം ഉണ്ടാവണമെന്ന് മുഖ്യന്ത്രി. ആശുപത്രിക്ക് അകത്തുള്ളവർ മാത്രമാണ് സാധാരണ മാസ്ക് ധരിക്കാറ്. രോഗവ്യാപനം തുടങ്ങിയപ്പോൾ എല്ലാവരും മാസ്ക് ധരിച്ച് തുടങ്ങി. ഇതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി. അവരവർക്ക് രോഗം തടയാനാണ് മാസ്ക് എന്ന് കരുതരുത്. മറ്റുള്ളവർക്ക് രോഗം വരാതിരിക്കാൻ കൂടിയാണിത്. അതുകൊണ്ട് മാസ്ക് വ്യാപകമായി ധരിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. അത് അനുസരിക്കണം. ഈ വിഷയത്തിൽ എന്ത് വേണം എന്നതിൽ ആശയസംഘർഷം വേണ്ടതില്ല.

6:14 PM IST

ബാങ്ക് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

അടുത്ത 3 ദിവസങ്ങളിൽ ജൻധൻ യോജന പദ്ധതി പ്രകാരം ലഭിച്ച പണം എടുക്കാൻ ആളുകൾക്ക് സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ബാങ്ക് ഉദ്യോഗസ്ഥർ വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഇവരുടേത് പ്രശംസനീയമായ ഇടപെടൽ. 

6:13 PM IST

ലോക്ക് ഡൗൺ നിയന്ത്രണം പഠിക്കാൻ  17 അംഗ ടാസ്ക് ഫോഴ്സ്

ലോക്ക് ഡൗൺ സംബന്ധിച്ച് സർക്കാരിന്‍റെ തുടർ നടപടികൾ നിശ്ചയിക്കാൻ കെ എം അബ്രഹാം ആണ് അധ്യക്ഷനായി വിദഗ്ധസമിതിയെ നിശ്ചയിച്ചു. മാമ്മൻ മാത്യു, ശ്രേയാംസ് കുമാർ, ജേക്കബ് പുന്നൂസ്, അഡ്വ. ബി രാമൻപിള്ള, രാജീവ് സദാനന്ദൻ, ഡോ. ബി ഇക്ബാൽ, ഡോ. എം വി പിള്ള, ഡോ. ഫസൽ ഗഫൂർ, ഡോ. ഖദീജ മുംതാസ്, ഡോ. ഇരുദയരാജൻ എന്നിവരാണ് ടാസ്ക് ഫോഴ്സ് അംഗങ്ങൾ

6:12 PM IST

പച്ചക്കറി ക്ഷാമം ചില ഇടങ്ങളിൽ അനുഭവപ്പെടുന്നു

പച്ചക്കറി ക്ഷാമം ചില ഇടങ്ങളിൽ അനുഭവപ്പെടുന്നു, ചരക്കു വരവ് കുറഞ്ഞതായി കാണുന്നു ഇത് മൂലം വിപണിയിൽ വില കൂടുന്നു. കൂടുതൽ പച്ചക്കറി സംഭരിക്കാൻ ആവണമെന്ന് മുഖ്യമന്ത്രി. 

6:11 PM IST

റാപിഡ് ടെസ്റ്റ്‌ സംവിധാനം ഇനി ഉപയോഗിക്കാം

6:07 PM IST

വൃദ്ധ ദമ്പതികൾക്ക് രോഗം ഭേദമായത് സംവിധാനത്തിന്‍റെ മികവ്

വൃദ്ധ ദമ്പതികളെ ഡിസ്ചാർജ് ചെയ്തത് ആരോഗ്യ സംവിധാനത്തിന്റെയും പ്രവർത്തകരുടെയും മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലവറയില്ലാതെ അഭിനന്ദിക്കാമെന്ന് മുഖ്യമന്ത്രി. 

6:07 PM IST

14 പേർക്ക് രോഗം ഭേദമായി

ചികിൽസയിൽ ആയിരുന്ന 14 പേർക്ക് രോഗം ഭേദമായതായി മുഖ്യമന്ത്രി. ഇത് സന്തോഷകരമായ വാർത്ത. 

6:07 PM IST

കാസർകോട് ഏഴ് പേർക്ക് കൂടി കൊവിഡ്

കാസർകോട് ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്ഥരീകരിച്ചു. തൃശ്സൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ സംസ്ഥാനത്ത് 295 പേർക്ക് രോഗം സ്ഥരീകരിച്ചു.

6:06 PM IST

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊവിഡ് 19

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 

5:30 PM IST

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തി

സംസ്ഥാനത്തു ആദ്യ ബാച്ച് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തി. ആയിരം കിറ്റുകളാണ് നിലവിലെത്തിയിരിക്കുന്നത്.

5:20 PM IST

ഇടുക്കിയിലെ മൂന്നു വില്ലേജുകളില്‍  നിരോധനാജ്ഞ

ഇടുക്കിയിലെ മൂന്നു വില്ലേജുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയുടെ അതിർത്തി ഗ്രാമങ്ങളായ വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജുകളുടെ പരിധിയിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ ഏർപ്പെടുത്തി. മൂന്നാറിൽ നിലവിലുള്ള നിരോധനാജ്ഞ ഏപ്രിൽ 14 വരെ നീട്ടി. കൊട്ടക്കാമ്പൂരില്‍ കൊവിഡ് മാനദണ്ഡ ഉത്തരവുകള്‍ മറികടന്ന് സംഘടിപ്പിച്ച ഉത്സവത്തില്‍ അനവധിയാളുകള്‍ പങ്കെടുത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

5:02 PM IST

തമിഴ്നാട്ടിൽ 102 പേർക്ക് കൂടി കൊവിഡ്

തമിഴ്നാട്ടിൽ 102 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 411 ആയി. തമിഴ്നാട്ടിൽ നാല് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 300 ലധികം പേർക്ക്

4:59 PM IST

ഇടുക്കിയിലും സന്തോഷ വാര്‍ത്ത, രണ്ട് കൊവിഡ് രോഗികളുടെ പുതിയ ഫലം നെഗറ്റീവ്

കൊവിഡ് രോഗം സ്ഥിരീകരിച്ച രാഷ്ട്രീയ നേതാവടക്കം ഇടുക്കിയിലെ രണ്ടു പേരുടെ പുതിയ പരിശോധന ഫലം നെ​ഗറ്റീവ്. കൊവിഡ് ബാധിതനായിരുവന്ന കോൺ​ഗ്രസ് നേതാവിന്റേയും കുമാരനെല്ലൂർ സ്വദേശിയുടേയും രോ​ഗമാണ് ജില്ലയില്‍ ഭേദമായത്

Read more at: രാഷ്ട്രീയ നേതാവ് അടക്കം ഇടുക്കിയിലെ രണ്ട് കൊവിഡ് രോഗികളുടെ പുതിയ ഫലം നെഗറ്റീവ് ...

4:53 PM IST

ഒഡീഷയിലെ ആദ്യ രോ​ഗിക്ക് ആശ്വാസം; രോ​ഗം ഭേദമായി ഹോസ്പിറ്റൽ വിട്ടു

ഒഡീഷയിൽ കൊവിഡ് 19 പോസിറ്റീവ് ആയിരുന്ന രോ​ഗി സുഖപ്പെട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. 33 വയസ്സുള്ള യുവാവാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നത്. ഒഡീഷയിൽ ഇപ്പോൾ മൂന്ന് കൊവിഡ് 19 രോ​ഗികളാണുളളത്

4:24 PM IST

66,000 സാമ്പിൾ ഇതുവരെ പരിശോധിച്ചു

66,000 സാമ്പിൾ ഇതുവരെ പരിശോധിച്ചുവെന്ന് കേന്ദ്രം. റാപ്പിഡ് ടെസ്റ്റിനുള്ള മാർഗ്ഗനിർദ്ദേശം നാളെ പുറത്തിറക്കുമെന്ന് ഐസിഎംആർ.

4:22 PM IST

തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ട് 647 കൊവിഡ് കേസുകൾ

തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ട് 647 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.

4:15 PM IST

വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു

കോട്ടയത്ത്  കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു. 

Read more at: ആരോഗ്യമേഖലയ്ക്ക് അഭിമാന നേട്ടം; റാന്നിയിലെ വൃദ്ധദമ്പതികളും ചികിത്സിച്ച നഴ്‌സും കൊവിഡ് ഭേദമായി ആശുപത്രി വിട്ടു...

3:59 PM IST

ഇടുക്കിയിലെ പൊതുപ്രവർത്തകന് രോഗം ഭേദമായി

ഇടുക്കിയിലെ പൊതുപ്രവർത്തകന്‍റെയും രണ്ടാമതായി കൊവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയുടെയും പരിശോധനാ ഫലം നെഗറ്റീവായി. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയും നെഗറ്റീവായതോടെ ഇരുവരും  വൈകാതെ ആശുപത്രി വിടും. 

3:40 PM IST

രോഗം ഭേദമായതിൽ സന്തോഷമെന്ന് നഴ്സ്

രോഗം ഭേദമായതിൽ സന്തോഷമെന്ന് നഴ്സ് രേഷ്മ മോഹൻദാസ്. രോഗികളെ മികച്ച രീതിയിലാണ് പരിചരിച്ചതെന്നും കോട്ടയം മെഡിക്കൽ കോളേജിലേത് മികച്ച ചികിത്സയാണെന്നും രേഷ്മ. രോഗലക്ഷണം കണ്ടപ്പോഴെ ഐസൊലേഷനിലേക്ക് പോയി. കോട്ടയത്തെ വൃദ്ധദന്പതിമാരെ പരിചരിച്ച നഴ്സാണ് രേഷ്മ മോഹൻദാസ്.

3:10 PM IST

കർണാടക അതിർത്തി അടക്കൽ; ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

 കാസർകോട്ടെ കേരളാ അതിർത്തി റോഡുകളെല്ലാം മണ്ണിട്ട് അടച്ച നടപടിയിൽ ക‌‍ർണാടകത്തിന് തിരിച്ചടി. കാസർകോട് - മംഗളുരു ദേശീയ പാത തുറന്നു കൊടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് നിർദേശം നൽകിയ കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. പകരം കേരള, കർണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെയും ഗതാഗതമന്ത്രാലയത്തിന്‍റെയും സെക്രട്ടറിമാരും ഇരുന്ന് ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. അതേസമയം, കോടതി നിലവിൽ കർണാടകത്തോട് അതിർത്തി തുറക്കണം എന്ന് നിർദേശം നൽകിയിട്ടുമില്ല.

Read more at: കർണാടകത്തിന് തിരിച്ചടി: മംഗളുരു ഹൈവേ തുറക്കാനുള്ള കേരളാ ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല ..

2:21 PM IST

കോട്ടയത്ത് സാമൂഹിക അടുക്കള വഴി എല്ലാവർക്കും ഭക്ഷണം നൽകുമെന്ന് കളക്ടർ

കോട്ടയത്ത് സാമൂഹിക അടുക്കള വഴി എല്ലാവർക്കും ഭക്ഷണം നൽകുമെന്ന് കളക്ടർ. ഇതുവരെയും വീഴ്ച വന്നിട്ടില്ലെന്നും കോട്ടയം മുൻസിപ്പാലിറ്റിയിലെ ഫണ്ട് ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ജില്ലാ കളക്ടർ. കഴിഞ്ഞ ദിവസം വിതരണം ചെയ്യേണ്ടതിൻ്റെ അത്രയും കിറ്റുകൾ ഇന്ന് കൊടുക്കേണ്ടി വന്നിട്ടില്ലെന്നും വിശദീകരണം. 

2:14 PM IST

കോട്ടയത്ത് ഭക്ഷണ വിതരണത്തിൽ യാതൊരു അപാകതയുമില്ലെന്ന് എ സി മൊയ്തീൻ

1325 സ്ഥലത്ത് കമ്യൂണിറ്റി കിച്ചനുണ്ടെന്നും കോട്ടയത്ത് ഭക്ഷണ വിതരണത്തിൽ യാതൊരു അപാകതയുമില്ലെന്നും മന്ത്രി എ സി മൊയ്തിൻ. തനത് ഫണ്ട് മാത്രമല്ല പ്ലാൻ ഫണ്ടും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്ന് എ സി മൊയ്തീൻ. വാർത്തയ്ക്ക് പിന്നിൽ സംഘടിത ശ്രമമുണ്ടോ എന്ന് സംശിയിക്കുന്നതായും മന്ത്രി. 

2:12 PM IST

പാർസൽ നൽകുന്നതിനുള്ള സമയ പരിധി നീട്ടി

ലോക് ഡൗണിൽ ഹോട്ടലുകളിൽ നിന്ന് പാർസൽ നൽകുന്നതിനുള്ള സമയ പരിധി നീട്ടി. രാത്രി 8 മണി വരെ ഓൺലൈൻ വഴി പാർസൽ നൽകാം. ഹോട്ടലുകൾ 5 മണിക്ക് തന്നെ അടക്കണം. പാർസൽ ഡെലിവറി 9 മണിക്ക് നിർത്തണം. ഇത് സംബന്ധിച്ച പുതിയ ഉത്തരവിറക്കി

Read more at: സംസ്ഥാനത്ത് ഹോട്ടലിൽ നിന്നുള്ള പാർസൽ വിതരണ സമയപരിധി നീട്ടി ...

2:07 PM IST

കേന്ദ്ര മന്ത്രിസഭായോഗം വിഡിയോ കോൺഫറൻസിംഗിലൂടെ

കേന്ദ്ര മന്ത്രിസഭ യോഗം വൈകിട്ട് 7ന് വിഡിയോ കോൺഫറൻസിംഗിലൂടെ നടത്തും.

1:41 PM IST

കരിഞ്ചന്ത തടയാൻ ഹെൽപ് ലൈൻ

കരിഞ്ചന്ത തടയാനുള്ള പരാതികൾ പരിഹരിക്കാൻ ഹെൽപ് ലൈൻ സംവിധാനം തുടങ്ങണമെന്ന് കേന്ദ്രത്തോട് കോടതി.

1:35 PM IST

ലോക് ഡൗൺ ലംഘിച്ച് പളളിയിൽ കുർബാന

ലോക് ഡൗൺ ലംഘിച്ച് എറണാകുളം കൂത്താട്ടുകുളത്ത് പളളിയിൽ കുർബാന നടത്തിയ വൈദികനടക്കം എട്ടുപേർക്കെതിരെ കേസെടുത്തു. മണ്ണത്തൂർ ഓ‍ർത്ത‍‍ഡോക്സ് പളളി വികാരി ഗീവർഗീസ് ജോൺസന്‍റ്  അടക്കം എട്ടുപർക്കെതിരെയാണ് നടപടി, ഇവർ‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു, പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമുളള ജാമ്യാമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

1:32 PM IST

നിരോധനാജ്ഞ ലംഘിച്ച്  ജുമാ നമസ്കാരം

നിരോധനാജ്ഞ ലംഘിച്ച് പത്തനംതിട്ട കുമ്പഴയിൽ  ജുമാ നമസ്കാരത്തിന് വീട്ടിൽ ഒത്തുചേർന്നവർക്കെതിരെ പൊലീസ് കേസ്സെടുത്തു. 15 പേർക്കെതിരെയാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.

1:00 PM IST

പൊതുതാല്പര്യ ഹർജികൾ നൽകിയത് കൊണ്ട് പ്രശ്നങ്ങൾ തീരില്ലെന്ന് കേന്ദ്രം

എസി മുറിയിലിരുന്ന് പൊതുതാല്പര്യ ഹർജികൾ നൽകിയത് കൊണ്ട് പ്രശ്നങ്ങൾ തീരില്ലെന്നും പൊതുതാല്പര്യ ഹർജികൾ നൽകുന്ന കടകൾ അടക്കണമെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ പറഞ്ഞു.

Read more at: അതിഥി തൊഴിലാളികൾക്ക് മിനിമം വേതനം: ഹർജി നൽകിയവരെ വിമർശിച്ച് കേന്ദ്ര സർക്കാർ
 
12:30 AM IST

സർക്കാർ ജീവനക്കാരെ ധനകാര്യ മന്ത്രി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാന സർക്കാർ ജീവനക്കാരെ ധനകാര്യ മന്ത്രി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ​ഗുണ്ടാ പിരിവ് നടത്താനാണ് ലക്ഷ്യമെങ്കിൽ ഇത് കേരളമാണെന്ന് ഓർക്കണമെന്നും സഹകരിക്കാമെന്ന് പറയുമ്പോൾ തലയിൽ കയറരുതെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

Read more at: 'ധനമന്ത്രീ, ജീവനക്കാരെ ഭീഷണിപ്പെടുത്തരുത്, ഇത് കേരളമാണ്', ചെന്നിത്തല

12:25 AM IST

സമൂഹ അടുക്കളകളിൽ പ്രതിസന്ധി

സമൂഹ അടുക്കളകൾക്ക് വേണ്ട പണം കണ്ടെത്താനാകുന്നില്ല. കോട്ടയത്ത് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ അളവ് കുറഞ്ഞു. കോട്ടയത്തെ പല പഞ്ചായത്തുകളിലും പദ്ധതി നിർത്തി. തനത് ഫണ്ടിൽ നിന്ന് പണം കണ്ടെത്താൻ കഴിയാത്തതാണ് പ്രശ്നം. സാമ്പത്തിക വർഷം അവസാനിച്ചതും പ്രതിസന്ധി. പദ്ധതി പൂർണമായും നിർത്തേണ്ടി വരുമെന്ന് കോട്ടയം നഗരസഭാധ്യക്ഷ. 

Read more at: പണമില്ല, കോട്ടയത്ത് പല പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചൻ നിർത്തി, ഓടില്ലെന്ന് നഗരസഭ ...

12:18 PM IST

യുഎസ് എംബസി ഉദ്യോഗസ്ഥന് കൊവിഡ് 19

ദില്ലിയിലെ യുഎസ് എംബസി ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചതായി അമേരിക്ക.

12:16 PM IST

ശബരിമലയിൽ ഭക്തർക്ക് വിഷു ദർശനം ഉണ്ടാകില്ല

ലോക് ഡൗൺ പശ്ചാതലത്തിൽ ശബരിമലയിൽ ഭക്തർക്ക് വിഷു ദർശനം ഉണ്ടാകില്ല. എന്നാൽ മാസ പൂജക്ക് 13ന് നട തുറക്കും. പമ്പയിൽ നിന്ന് തീർത്ഥാടകരെ കയറ്റിവിടില്ല.

12:04 PM IST

തമിഴ്നാട്  മുഴുവൻ കൊറോണ സാധ്യത മേഖല

തമിഴ്നാട്  മുഴുവൻ കൊറോണ സാധ്യത മേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 309 ആയ സാഹചര്യത്തിലാണ് നടപടി. കൊവിഡ് ലക്ഷണവുമായി എത്തുന്നവരുടെ വിവരം അടിയന്തരമായി സർക്കാരിന് നൽകണമെന്ന് ആശുപത്രികൾക്ക് നിർദേശം. 

11:43 AM IST

അഹമ്മദാബാദിൽ ഏഴ് പേർക്ക് കൂടി കൊവിഡ്

അഹമ്മദാബാദിൽ ഏഴ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരികരിച്ചു. ഇതോടെ ഗുജറാത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 97 ആയി.

11:35 AM IST

അതിഥി തൊഴിലാളികളുടെ കാര്യത്തിൽ കേരളത്തിൽ കുഴപ്പമുണ്ടെന്ന് തോന്നുന്നില്ലെന്ന് ഹൈക്കോടതി

അതിഥി തൊഴിലാളികളുടെ കാര്യത്തിൽ സംസ്ഥാനത്ത് ഇതുവരെ കാര്യങ്ങൾ കുഴപ്പമില്ലാതെയാണ് പോകുന്നതെന്ന് തോന്നുന്നതായി കേരള ഹൈക്കോടതി. ഇവരുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ വാക്കാൽ പരാമർശം. കേസ് ഈ മാസം 17 ന് വീണ്ടും പരിഗണിക്കും.

Read more at: അതിഥി തൊഴിലാളികളുടെ കാര്യത്തിൽ കേരളത്തിൽ കുഴപ്പമുണ്ടെന്ന് തോന്നുന്നില്ലെന്ന് ഹൈക്കോടതി ...

11:10 AM IST

24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 306 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്ര തന്നെയാണ്. 13 പേരാണ് ഇതുവരെ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. 7 പേർ. മധ്യപ്രദേശിൽ ആറ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. പഞ്ചാബിലും ദില്ലിയിലും നാല് പേർ വീതം പേർ മരിച്ചു. (ഇത് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന ഔദ്യോഗിക കണക്കാണ്)

Read more at: ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 2300 കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിൽ 306 രോഗികൾ

10:55 AM IST

കൊവിഡിൽ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം

കൊവിഡിൽ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം ചേരും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിൻ്റെ വസതിയിലാണ് പതിനൊന്ന് മണിക്ക് യോഗം  നടക്കുക. ആഭ്യന്തര അമിത് ഷാ യോഗത്തിൽ പങ്കെടുക്കും
 
10:45 AM IST

പോത്തൻകോട് സമുഹ വ്യാപനമില്ലെന്ന് കടകംപള്ളി

പോത്തൻകോട് സമുഹ വ്യാപനമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മരിച്ച രോഗിക്ക് എവിടെ നിന്നാണ് രോഗം വന്നുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കടകംപള്ളി. 

10:45 AM IST

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2000 കവിഞ്ഞതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം. ഇന്ന് രാവിലെ 9 മണിക്ക് ഔദ്യോഗികമായി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2301 ആണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2088. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 156 ആണ്. 56 പേർ മരിച്ചു. ഒരാളെ രാജ്യത്തിന് പുറത്തേക്ക് മാറ്റി.

Read more at: ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 2300 കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിൽ 306 രോഗികൾ ...

10:32 AM IST

നിരോധനാജ്ഞ ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന

കൊവിഡ് 19 കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിന് വികാരി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു. പുത്തൻകുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ടി വർഗീസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. പുലർച്ചെ അഞ്ചരക്കാണ് പള്ളിയിൽ പ്രാർത്ഥന നടത്തിയത്.

Read more at: വിലക്ക് ലംഘിച്ച് കുര്‍ബാന: വികാരി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ് 
 
10:20 AM IST

7 മലയാളി നഴ്സുമാർക്ക് കൂടെ കൊവിഡ്

മുംബൈയിലെ സ്വകാര്യ അശുപത്രിയിലെ 7 മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

10:17 AM IST

പത്തനംതിട്ടയെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയതിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല

പത്തനംതിട്ടയെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് പത്തനംതിട്ട കലക്ടർ പി ബി നൂഹ്. ജില്ലയിൽ പത്തു പേരിൽ കൂടുതൽ ഒരിടത്ത് നിന്ന് വ്യാപിച്ചിട്ടില്ലാത്തതിനാലാകാം ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ അതു കൊണ്ട് ആശങ്ക ഒഴിവായി എന്ന് പറയാൻ കഴിയില്ലെന്ന് പി ബി നൂഹ്.

 Read more at: പത്തനംതിട്ടയെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയതിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കളക്ടർ ...
 
10:03 AM IST

കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ

കൊവിഡ് നിരീക്ഷണം ലംഘിച്ച് മുങ്ങിയ കൊല്ലം മുൻ സബ് കളക്ടർ അനുപം മിശ്രയുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ.
നിരീക്ഷണത്തിൽ കഴിയാനുള്ള നിർദ്ദേശം പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

Read more at: കൊവിഡ് നിരീക്ഷണം ലംഘിച്ചു; കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ ...

9:54 AM IST

ചെന്നൈ ഫീനിക്സ് മാളിലെ ഒരു ജീവനക്കാരന് കൂടി കൊവിഡ് 19

ചെന്നൈ ഫീനിക്സ് മാളിലെ ഒരു ജീവനക്കാരന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഫീനിക്സ് മാളിലെ നാല് ജീവനക്കാർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മാർച്ച് 10 മുതൽ 17 വരെ മാളിലെത്തിയവർ എല്ലാം ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. 

9:48 AM IST

സുരക്ഷ ആവശ്യപ്പെട്ട് ദില്ലി സർക്കാർ

ആശുപത്രികൾക്കും നിരീക്ഷണ കേന്ദ്രങ്ങൾക്കും സുരക്ഷ ആവശ്യപ്പെട്ട് ദില്ലി സർക്കാർ. നിസാമുദ്ദീൻ മർകസിൽ നിന്ന് ഒഴിപ്പിച്ചവർ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തോട് സുരക്ഷ ആവശ്യപ്പെട്ടത്. പലരും നിരീക്ഷണത്തോട് സഹകരിക്കുന്നില്ലെന്നും ദില്ലി സർക്കാർ. 

9:45 AM IST

ഗോവയിൽ ഒരാൾക്ക് കൂടി കൊവിഡ്

ഗോവയിൽ ഒരാൾക്ക് കൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 6 പേർക്ക് രോഗം സ്ഥരീകരിച്ചു. 

9:32 AM IST

ലോക് ഡൗണിൽ രാജ്യത്ത് ഗാർഹിക പീഡനം കൂടി

ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ വീടുകൾക്കകത്ത് ഗാർഹിക പീഡനം വൻതോതിൽ കൂടിയെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ. മാർച്ച്‌ 23 മുതൽ ഏപ്രിൽ ഒന്ന് വരെ മാത്രം 257 പരാതികൾ ഓൺലൈനായി ലഭിച്ചു. ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ട 13 പരാതികൾ ലഭിച്ചതായും വനിതാ കമ്മിഷൻ അധ്യക്ഷ. 

Read more at: ലോക്ക് ഡൗൺ: തല്ല് കൊണ്ട് സ്ത്രീകൾ; ഗാർഹിക പീഡനം കൂടിയെന്ന് ദേശീയ വനിതാ കമ്മിഷൻ ...

9:25 AM IST

ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം

ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 336 പോയിന്‍റ് നഷ്ടത്തിൽ 27928ൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി 8200 പോയിന്‍റിന് താഴെയാണ്.

9:18 AM IST

നിരീക്ഷണ വാർഡിൽ നിന്ന്  തടവ് ചാടി

കണ്ണൂർ സെൻട്രൽ ജയിലിലെ ഐസൊലേഷൻ വാർഡിൽ നിന്നും പ്രതി തടവ് ചാടി. യു പി ആമീർപൂർ സ്വദേശി അജയ് ബാബുവാണ് തടവ് ചാടിയത്. കാസർകോട്  കനറാ ബാങ്കിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. 

Read more at:  കണ്ണൂർ സെൻട്രൽ ജയിലിലെ കൊവിഡ് നിരീക്ഷണ വാർഡിൽ നിന്ന് കവർച്ചാകേസ് പ്രതി രക്ഷപ്പെട്ടു ...

9:16 AM IST

4 പേരുടെ ഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ നിന്ന് നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്തവരിൽ 4 പേരുടെ ഫലം നെഗറ്റീവ്.

9:15 AM IST

കൊവിഡ് പ്രതിരോധം: ഏപ്രിൽ അഞ്ചിന് ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് വെളിച്ചം തെളിയിക്കണമെന്ന് പ്രധാനമന്ത്രി

കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാൻ പുതിയ പരിപാടിക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതിൽക്കലേക്കോ, ബാൽക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read more at: കൊവിഡ് പ്രതിരോധം: ഏപ്രിൽ അഞ്ചിന് ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് വെളിച്ചം തെളിയിക്കണമെന്ന് പ്രധാനമന്ത്രി...

8:55 AM IST

2 നഴ്സുമാർക്ക് കൊവിഡ് 19

ദില്ലി സർക്കാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ 2 നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഡോക്ടർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

8:28 AM IST

ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ്

ലോകത്തെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബൈയിലെ ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 35 കാരനായ ഡോക്ടർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിക്കുന്ന കെട്ടിടം സീൽ ചെയ്തു. മൂന്നാമത്തെ ആൾക്കാണ് ധാരാവിയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 

Read more at: ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ്, കെട്ടിടം സീൽ ചെയ്തു; ജാഗ്രതയോടെ സർക്കാർ ...

8:28 AM IST

കാരാക്കുറിശിയിൽ ആശങ്ക അകലുന്നു

പാലക്കാട് ജില്ലയിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ കെഎസ്ആർടിസി കണ്ടക്ടറായ മകന് രോഗമില്ല. ഇദ്ദേഹത്തിന്റെ കുടുംബത്തിൽ ആർക്കും വൈറസ് ബാധ ഏറ്റിരുന്നില്ലെന്ന് വ്യക്തമായി. ഇന്നലെ രാത്രിയാണ് ഇവരുടെ സ്രവ പരിശോധനാ ഫലം പുറത്തുവന്നത്. 

Read more at: കാരാക്കുറിശിയിൽ ആശങ്ക അകലുന്നു; കൊവിഡ് ബാധിതന്റെ കുടുംബത്തിലാർക്കും രോഗമില്ല
 
8:10 AM IST

കൊവിഡ് 19: ഇന്ത്യക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍ സഹായം

കൊവിഡ് 19നെ നേരിടാന്‍ ഇന്ത്യക്ക് ലോകബാങ്കിന്റെ 100 കോടി ഡോളറിന്റെ (7500 കോടി രൂപ) അടിയന്തര സാമ്പത്തിക സഹായം. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്ന സാഹചര്യത്തിലാണ് ഇന്ത്യക്കുള്ള സാമ്പത്തിക സഹായത്തിന് ലോകബാങ്ക് അനുമതി നല്‍കിയത്. 

Read more at: കൊവിഡ് 19: ഇന്ത്യക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍ സഹായം ...

7:48 AM IST

ട്രംപിന് കൊവിഡില്ല; പരിശോധനാ ഫലം വീണ്ടും നെഗറ്റീവ്

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ കൊവിഡ് 19 പരിശോധനാ ഫലം വീണ്ടും നെഗറ്റീവ് എന്ന് സിഎന്‍എന്‍ റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ട്രംപിന് കൊവിഡ് ബാധയില്ലെന്ന് വൈറ്റ് ഹൌസ് സ്ഥിരീകരിക്കുന്നത്. 

Read more at: ട്രംപിന് കൊവിഡില്ല; പരിശോധനാ ഫലം വീണ്ടും നെഗറ്റീവ് എന്ന് വൈറ്റ് ഹൌസ് ...

7:48 AM IST

മൊറട്ടോറിയം ആനൂകൂല്യം ജനത്തിന് കിട്ടുന്നില്ല

കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയത്തിന്‍റെ ആനൂകൂല്യം ജനങ്ങളിലേക്ക് എത്താത്തതിന് കാരണം ബാങ്കുകളുടെ കള്ളക്കളിയെന്ന് വ്യവസായികൾ.  മൊറട്ടോറിയം കാലത്തെ പലിശ പൂർണ്ണമായും ഒഴിവാക്കാൻ ബാങ്കുകൾക്ക് അടിയന്തര നിർദ്ദേശം നൽകണമെന്നും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.

Read more at: മൊറട്ടോറിയം ആനൂകൂല്യം ജനത്തിന് കിട്ടുന്നില്ല; ബാങ്കുകളുടെ കള്ളക്കളിയെന്ന് വ്യവസായികൾ ...

7:30 AM IST

റെയില്‍വേയുടെ സഞ്ചരിക്കുന്ന ഐസൊലേഷൻ കേരളത്തിലും

കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ സഞ്ചരിക്കുന്ന റെയില്‍വേ ഐസൊലേഷൻ കേരളത്തിലും ഒരുക്കുന്ന തിരക്കിലാണ് റെയിൽവേ. 45 കോച്ചുകളിലായി 360 വാർഡുകളാണ് തിരുവനന്തപുരം ഡിവിഷന് കീഴിൽ മാത്രം ആദ്യ ഘട്ടത്തിൽ ഐസൊലേഷൻ വാര്‍ഡുകളാക്കുക.

Read more at: റെയില്‍വേയുടെ സഞ്ചരിക്കുന്ന ഐസൊലേഷൻ കേരളത്തിലും; ആദ്യ ഘട്ടം തിരുവനന്തപുരത്ത് ...
 
6:48 AM IST

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരെ ജയിലിലടക്കണമെന്ന് കേന്ദ്രം,

രാജ്യത്ത് കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരെയും, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരെയും ജയിലലടക്കാൻ കേന്ദ്ര നിർദ്ദേശം. ഇത്തരക്കാർക്ക് ഒന്നോ, രണ്ടോ വർഷം തടവ് ശിക്ഷ നൽകണമെന്ന് സംസ്ഥാനങ്ങളോട് അഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം ആക്രമിച്ച പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം.

Read more at: ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരെ ജയിലിലടക്കണമെന്ന് കേന്ദ്രം, നിർദ്ദേശം ഇൻഡോർ ആക്രമണ പശ്ചാത്തലത്തിൽ

6:47 AM IST

ഗൾഫിലും ആശങ്കയുയർത്തി കൊവിഡ് 19

ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. മരണസംഖ്യ 37 ആയി. യുഎഇയില്‍ ഇന്നലെ മാത്രം 210 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ താമസ വിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനുള്ള വിലക്ക് രണ്ടാഴ്ചത്തേക്ക് നീട്ടി. കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്നു.

Read more at: ഗൾഫിലും ആശങ്കയുയർത്തി കൊവിഡ് 19; രോഗബാധിതർ 5000 കടന്നു, 37 മരണം ...

5:59 AM IST

കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു

 ലോകത്ത് ആകെ കൊവിഡ് 19 രോ​ഗം ബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 950 മരണം റിപ്പോർട്ട് ചെയ്ത സ്പെയിനിൽ ആകെ മരണം പതിനായിരം കടന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ. ഏറ്റവും അധികം ആളുകൾ മരിച്ചത് ഇറ്റലിയിലാണ്.

Read more at: മഹാമാരിയിൽ വിറങ്ങലിച്ച് ലോകം: കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു, മരണം അരലക്ഷം കടന്നു ...

11:40 PM IST:

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയിൽ പൊലീസ് 127 കേസുകൾ കൂടി വെള്ളിയാഴ്ച രജിസ്റ്റർ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 131 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു

11:27 PM IST:

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 58000 കടന്നു. പത്ത് ലക്ഷത്തി എഴുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്.

10:53 PM IST:

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗുരുതര രോഗങ്ങള്‍ ബാധിച്ച് ജീവന്‍ രക്ഷാമരുന്നുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തികള്‍ക്ക് മരുന്നുകള്‍ എത്തിക്കുകയാണ് കേരള സംസ്ഥാന യുവജന കമ്മീഷന്‍. യുവജനകമ്മീഷന്റെ ആസ്ഥാനത്തേക്ക് വന്ന ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് മരുന്നുകള്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോട് കൂടിയാണ് എത്തിക്കുന്നത്. ആദ്യ ഘട്ട മരുന്ന് വിതരണത്തിനായി കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലേക്കുള്ള ജീവന്‍രക്ഷാ മരുന്നുകളുമായി ഫയര്‍ ഫോഴ്‌സിന്റെ വാഹനം ഏപ്രില്‍ മൂന്നിന് രാവിലെ പുറപ്പെട്ടു. യുവജനകമ്മീഷന്‍ യൂത്ത് ഡിഫെന്‍സ് ഫോഴ്‌സ് വളണ്ടിയര്‍മാര്‍ സമാഹരിച്ച മരുന്നുകളുമായാണ് ദൗത്യസംഘം തിരിച്ചത്. 

10:27 PM IST:

നിസാമുദ്ദീനിൽ നിന്നും വന്ന 75 പേർക്ക് കൂടി തെലങ്കാനയിൽ കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രണ്ടു പേരും ഇന്ന് തെലങ്കാനയിൽ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങൾ 62 ആയി. വെള്ളിയാഴ്ച രാത്രിയിലെ വിവരമനുസരിച്ച് രാജ്യത്താകെ 2547 പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 162 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 

10:26 PM IST:

11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ എയർപോർട്ടിൽ ജോലി ചെയ്യുന്ന ജവാന്മാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 142 ജവാന്മാർ പല സ്ഥലത്തായി നിരീക്ഷണത്തിലുണ്ട്. പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിഐഎസ്എഫ് ജവാന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

9:28 PM IST:

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 56500 കവിഞ്ഞു. പത്ത് ലക്ഷത്തി അറുപതിനായിരത്തിലേറെ രോഗികളാണ് നിലവിലുള്ളത്. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്.

9:25 PM IST:

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രോഗബാധിതരായി രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. വൈറസ് ബാധ മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 62 ആയി. 2547 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധിതരായ 162 പേരുടെ രോഗം ഭേദമായി. അതേസമയം നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 75 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 

9:08 PM IST:

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് വീണ്ടും നിരാശവാര്‍ത്ത. കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ഏപ്രില്‍ 30 വരെ മാറ്റിവെച്ച പ്രീമിയര്‍ ലീഗ് ബ്രിട്ടനിലെ കൊവിഡ് രോഗബാധ കണക്കിലെടുത്ത് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. പ്രീമിയര്‍ ലീഗിലെ 20 ക്ലബ്ബുകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

9:04 PM IST:

ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗം ബാധിച്ച കാസർകോഡ് സ്വദേശികളുടെ എണ്ണം 136 ആയി.  മുൻസിപ്പൽ ഏരിയയിൽ താമസിക്കുന്ന 36, 26 വയസ്സുള്ള പുരുഷന്മാരും, എട്ട് വയസ്സുള്ള ആൺകുട്ടിയും, മൊഗ്രാൽ പുത്തൂരിൽ നിന്നുള്ള 33 വയസ്സുള്ള സ്ത്രീയും മധുർ നിന്നും 29 വയസ്സുള്ള പുരുഷനും കുമ്പളയിൽ നിന്നും 35 വയസ്സുള്ള പുരുഷനും, മുളിയാർ നിന്നും 16 വയസ്സുള്ള ആൺകുട്ടിയ്ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ച നാലുപേർ ദുബായിൽനിന്ന് വന്നവരാണ് ബാക്കിയുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതേസമയം കൊവിഡ് രോഗം ഭേദമായ മൂന്ന് പേർ ഇന്ന് ആശുപത്രി വിട്ടു

8:43 PM IST:

ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ പകർച്ചവ്യാധി തടയൽ നിയമപ്രകാരം തിരുവനന്തപുരം നഗരത്തിൽ ഇന്ന് 52 കേസുകൾ രജിസ്റ്റർ ചെയ്തു. വിഴിഞ്ഞം, ഫോർട്ട്, കരമന സ്‌റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പകർച്ച വ്യാധി തടയൽ നിയമപ്രകാരം 52 പേർക്കെതിരെയും അനാവശ്യമായി യാത്രകൾ നടത്തിയതിന് 102 പേർക്കെതിരെയുമാണ് കേസ്. 123 വാഹനങ്ങൾ പിടിച്ചെടുത്തു. ഇതിൽ 111 എണ്ണവും ഇരുചക്രവാഹനങ്ങളാണ്

8:27 PM IST:

തന്‍റെ ജാ​ഗ്രതക്കുറവ് മൂലം നാട്ടിൽ രോ​ഗം പടർന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന വേദനിപ്പിച്ചെന്ന് ഉസ്മാൻ പറഞ്ഞു. എന്നാല്‍ പരിഭവമില്ല. ആശുപത്രിയിലെ സൂപ്രണ്ട് അടക്കമുള്ള ജീവനക്കാർ, നാട്ടിലെ ആശ പ്രവ‍ർത്തകർ, ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥ‍ർ എല്ലാരോടും നന്ദിയുണ്ട്. ഞാൻ ബസിലും ഓട്ടോയിലും ‌ട്രെയിനിലുമൊക്കെയായി കുറഞ്ഞ ചിലവിൽ സഞ്ചരിച്ച് നാട്ടിൽ പൊതുപ്രവർത്തനം നടത്തുന്ന ഒരാളാണ്. ഒരു രോ​ഗമുണ്ട് എന്നറിഞ്ഞു കൊണ്ട് ഞാനിന്നു വരെ യാത്ര ചെയ്തിട്ടില്ലെന്നും ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു

8:12 PM IST:

നിസാമുദ്ദിനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനം കൊവിഡ് പ്രതിരോധ നടപടികൾക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ദില്ലി അതിർത്തിയിൽ തൊഴിലാളികൾ തടിച്ചുകൂടിയതിലും ആശങ്കയുണ്ട്. ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കണം. എന്നാൽ, സാമൂഹിക അകലത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും രാഷ്ട്രപതി പറഞ്ഞു

7:53 PM IST:

കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സഹായങ്ങള്‍ വകമാറ്റി ചെലവഴിക്കുന്നതായി പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി. ദുരിതാശ്വാസനിധിയിലേക്ക് നല്ല രീതിയില്‍ സംഭാവന വരുന്നുണ്ട്. ഇതിനിടയിലാണ് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്.  കൊവിഡ് ദുരിതാശ്വാസത്തിന് ആഹ്വാനം ചെയ്ത ശേഷം വന്ന എല്ലാ ഫണ്ടും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കുക. അതിനായി ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

7:52 PM IST:

കൊവിഡ് -19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക് ‍ഡൗൺ ചെയ്തത് അനുസരിച്ച് റിസർവ് ബാങ്ക് (ആർ‌ബി‌ഐ) ബോണ്ടുകൾക്കും വിദേശനാണ്യത്തിനുമുള്ള വിപണി വ്യാപാര സമയം നാല് മണിക്കൂറായി കുറച്ചു. പുതിയ സമയക്രമം 2020 ഏപ്രിൽ ഏഴ് മുതൽ (ചൊവ്വാഴ്ച) പ്രാബല്യത്തിൽ വരും, രണ്ട് ദിവസങ്ങളും ഉൾപ്പെടെ 2020 ഏപ്രിൽ 17 വരെ (വെള്ളിയാഴ്ച) പുതിയ സമയക്രമം തുടരും.

7:49 PM IST:

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 55000 കവിഞ്ഞു. പത്ത് ലക്ഷത്തി നാല്‍പതിനായിരത്തിലേറെ രോഗികളാണ് നിലവിലുള്ളത്. രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്.

7:07 PM IST:

അടുത്ത രണ്ട് ദിവസം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമുണ്ടാകില്ലെന്ന് അറിയിപ്പ്. 

6:50 PM IST:

പ്രധാനമന്ത്രിയുടെ ദീപം തെളിക്കൽ ആഹ്വാനം വിയോജിക്കേണ്ട കാര്യം ഇല്ലെന്ന് മുഖ്യമന്ത്രി. സാമ്പത്തിക പിന്തുണ കൂടി വേണം. സാമ്പത്തിക പിന്തുണ പുറകെ വരുമായിരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മുഖ്യമന്ത്രി. 

6:49 PM IST:

കൊവിഡ് സംഭാവനക്കായി സിഎംഡിആ‌ർഎഫിന്‍റെ ഭാഗമായി പ്രത്യേക അക്കൗണ്ട് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി. കൊവിഡ് പ്രതിസന്ധി മുറിച്ചു കടക്കൽ ക്ഷിപ്രസാധ്യമായ ഒന്നല്ലെന്ന് മുഖ്യമന്ത്രി. നാടിനെ സ്നേഹിക്കുന്ന എല്ലാവരും ആകാവുന്ന സംഭവന നൽകണമെന്ന് ആഹ്വാനം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേയും തൊഴിലാളികളും ഭാഗമാകണം. കേന്ദ്ര സർക്കാർ ജീവനക്കാരെയും ക്ഷണിച്ച് മുഖ്യമന്ത്രി
 
6:34 PM IST:

തമിഴ്നാട്ടിൽ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനാൽ അതിനാൽ കേരളം അതിർത്തി മണ്ണിട്ട് അടച്ചെന്ന് വ്യാജവാർത്തയുണ്ട്. അങ്ങനെയൊരു ചിന്തയേ നമുക്കില്ല. അവർ നമ്മുടെ സഹോദരങ്ങളാണ്. യാത്രയ്ക്ക് എല്ലായിടത്തും തടസ്സമുണ്ട്. പക്ഷേ, ലോക്ക് ഡൗൺ നിബന്ധന എല്ലാവരും പാലിക്കുന്നുണ്ട്. കേരള - തമിഴ്നാട് അതിർത്തി നമ്മൾ അടയ്ക്കില്ല. എസ്എസ്എൽസി, ഹയർ സെക്കന്‍ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല. തീരുമാനം പിന്നീട് വരും.

6:31 PM IST:

997 നീതി മെഡിക്കൽ സ്റ്റോറുകൾ വഴി ആവശ്യമായ മരുന്നുകൾ വീടുകളി എത്തിക്കാൻ കൺസ്യൂമർ ഫെഡറേഷൻ തയാറാണെന്ന് മുഖ്യമന്ത്രി. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും അവശ്യസാധനങ്ങളുടെ ഹോം ഡെലിവറിയും കൺസ്യൂമർഫെഡ് തുടങ്ങും.

6:29 PM IST:

പൊലീസുകാർക്ക് കുപ്പിവെള്ളം നൽകാൻ കിൻലെ കമ്പനി ഒരു ലക്ഷം കുപ്പി വെള്ളം നൽകാൻ തയാർ

6:25 PM IST:

കമ്മ്യൂണിറ്റി കിച്ചൻ പൂട്ടുന്നു എന്ന കോട്ടയത്തു നിന്നുള്ള വാർത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി. മുനിസിപ്പാലിറ്റിക്ക് ഫണ്ട് ഉണ്ട്. കോട്ടയത്ത്‌ തനത് ഫണ്ടിന്റെ കുറവില്ല

6:24 PM IST:

സാമൂഹ്യ അടുക്കള സംബന്ധിച്ഛ് പ്രശ്നങ്ങൾ വരുന്നുവെന്ന് മുഖ്യമന്ത്രി. അനാവശ്യ ഇടപെടലുകൾ ഉണ്ടാവുന്നു, ആവശ്യമായ ആളുകൾ മാത്രമേ പാടുള്ളൂ. അർഹരായവർക്ക് മാത്രം നൽകണം. പേരുകൾ മുൻകൂട്ടി തീരുമാനിക്കണം പ്രത്യേക താല്പര്യം വെച്ചു ഇടപെടൽ വേണ്ടെന്ന് മുഖ്യമന്ത്രി. ഇഷ്ടക്കാർക്ക് ഭക്ഷണം കൊടുക്കാൻ ആരെങ്കിലും അതത് സ്ഥാനത്ത് ഇരുന്നു ശ്രമിച്ചാൽ അനുവദിക്കാൻ പാടില്ല.

6:22 PM IST:

വെറ്റില, സ്ട്രോബറി, വാനില കർഷകരുടെ പ്രതിസന്ധി പരിശോധിക്കും. മൽസ്യ ബന്ധന ജോലികൾക്ക് പോയി വന്നവർ പരിശോധനയ്ക്കും നിരീക്ഷണത്തിന് തയാറാവണമെന്ന് മുഖ്യമന്ത്രി. 

6:20 PM IST:

മാസ്‌ക് ധരിക്കുന്നതിൽ കൃത്യമായ ബോധവത്കരണം ഉണ്ടാവണമെന്ന് മുഖ്യന്ത്രി. ആശുപത്രിക്ക് അകത്തുള്ളവർ മാത്രമാണ് സാധാരണ മാസ്ക് ധരിക്കാറ്. രോഗവ്യാപനം തുടങ്ങിയപ്പോൾ എല്ലാവരും മാസ്ക് ധരിച്ച് തുടങ്ങി. ഇതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി. അവരവർക്ക് രോഗം തടയാനാണ് മാസ്ക് എന്ന് കരുതരുത്. മറ്റുള്ളവർക്ക് രോഗം വരാതിരിക്കാൻ കൂടിയാണിത്. അതുകൊണ്ട് മാസ്ക് വ്യാപകമായി ധരിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. അത് അനുസരിക്കണം. ഈ വിഷയത്തിൽ എന്ത് വേണം എന്നതിൽ ആശയസംഘർഷം വേണ്ടതില്ല.

6:15 PM IST:

അടുത്ത 3 ദിവസങ്ങളിൽ ജൻധൻ യോജന പദ്ധതി പ്രകാരം ലഭിച്ച പണം എടുക്കാൻ ആളുകൾക്ക് സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ബാങ്ക് ഉദ്യോഗസ്ഥർ വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഇവരുടേത് പ്രശംസനീയമായ ഇടപെടൽ. 

6:17 PM IST:

ലോക്ക് ഡൗൺ സംബന്ധിച്ച് സർക്കാരിന്‍റെ തുടർ നടപടികൾ നിശ്ചയിക്കാൻ കെ എം അബ്രഹാം ആണ് അധ്യക്ഷനായി വിദഗ്ധസമിതിയെ നിശ്ചയിച്ചു. മാമ്മൻ മാത്യു, ശ്രേയാംസ് കുമാർ, ജേക്കബ് പുന്നൂസ്, അഡ്വ. ബി രാമൻപിള്ള, രാജീവ് സദാനന്ദൻ, ഡോ. ബി ഇക്ബാൽ, ഡോ. എം വി പിള്ള, ഡോ. ഫസൽ ഗഫൂർ, ഡോ. ഖദീജ മുംതാസ്, ഡോ. ഇരുദയരാജൻ എന്നിവരാണ് ടാസ്ക് ഫോഴ്സ് അംഗങ്ങൾ

6:12 PM IST:

പച്ചക്കറി ക്ഷാമം ചില ഇടങ്ങളിൽ അനുഭവപ്പെടുന്നു, ചരക്കു വരവ് കുറഞ്ഞതായി കാണുന്നു ഇത് മൂലം വിപണിയിൽ വില കൂടുന്നു. കൂടുതൽ പച്ചക്കറി സംഭരിക്കാൻ ആവണമെന്ന് മുഖ്യമന്ത്രി. 

6:11 PM IST:

റാപിഡ് ടെസ്റ്റ്‌ സംവിധാനം ഇനി ഉപയോഗിക്കാം

6:08 PM IST:

വൃദ്ധ ദമ്പതികളെ ഡിസ്ചാർജ് ചെയ്തത് ആരോഗ്യ സംവിധാനത്തിന്റെയും പ്രവർത്തകരുടെയും മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലവറയില്ലാതെ അഭിനന്ദിക്കാമെന്ന് മുഖ്യമന്ത്രി. 

6:07 PM IST:

ചികിൽസയിൽ ആയിരുന്ന 14 പേർക്ക് രോഗം ഭേദമായതായി മുഖ്യമന്ത്രി. ഇത് സന്തോഷകരമായ വാർത്ത. 

6:07 PM IST:

കാസർകോട് ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്ഥരീകരിച്ചു. തൃശ്സൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ സംസ്ഥാനത്ത് 295 പേർക്ക് രോഗം സ്ഥരീകരിച്ചു.

6:05 PM IST:

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 

5:30 PM IST:

സംസ്ഥാനത്തു ആദ്യ ബാച്ച് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തി. ആയിരം കിറ്റുകളാണ് നിലവിലെത്തിയിരിക്കുന്നത്.

5:30 PM IST:

ഇടുക്കിയിലെ മൂന്നു വില്ലേജുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയുടെ അതിർത്തി ഗ്രാമങ്ങളായ വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജുകളുടെ പരിധിയിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ ഏർപ്പെടുത്തി. മൂന്നാറിൽ നിലവിലുള്ള നിരോധനാജ്ഞ ഏപ്രിൽ 14 വരെ നീട്ടി. കൊട്ടക്കാമ്പൂരില്‍ കൊവിഡ് മാനദണ്ഡ ഉത്തരവുകള്‍ മറികടന്ന് സംഘടിപ്പിച്ച ഉത്സവത്തില്‍ അനവധിയാളുകള്‍ പങ്കെടുത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

5:39 PM IST:

തമിഴ്നാട്ടിൽ 102 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 411 ആയി. തമിഴ്നാട്ടിൽ നാല് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 300 ലധികം പേർക്ക്

5:43 PM IST:

കൊവിഡ് രോഗം സ്ഥിരീകരിച്ച രാഷ്ട്രീയ നേതാവടക്കം ഇടുക്കിയിലെ രണ്ടു പേരുടെ പുതിയ പരിശോധന ഫലം നെ​ഗറ്റീവ്. കൊവിഡ് ബാധിതനായിരുവന്ന കോൺ​ഗ്രസ് നേതാവിന്റേയും കുമാരനെല്ലൂർ സ്വദേശിയുടേയും രോ​ഗമാണ് ജില്ലയില്‍ ഭേദമായത്

Read more at: രാഷ്ട്രീയ നേതാവ് അടക്കം ഇടുക്കിയിലെ രണ്ട് കൊവിഡ് രോഗികളുടെ പുതിയ ഫലം നെഗറ്റീവ് ...

4:57 PM IST:

ഒഡീഷയിൽ കൊവിഡ് 19 പോസിറ്റീവ് ആയിരുന്ന രോ​ഗി സുഖപ്പെട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. 33 വയസ്സുള്ള യുവാവാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നത്. ഒഡീഷയിൽ ഇപ്പോൾ മൂന്ന് കൊവിഡ് 19 രോ​ഗികളാണുളളത്

4:34 PM IST:

66,000 സാമ്പിൾ ഇതുവരെ പരിശോധിച്ചുവെന്ന് കേന്ദ്രം. റാപ്പിഡ് ടെസ്റ്റിനുള്ള മാർഗ്ഗനിർദ്ദേശം നാളെ പുറത്തിറക്കുമെന്ന് ഐസിഎംആർ.

4:33 PM IST:

തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ട് 647 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.

5:42 PM IST:

കോട്ടയത്ത്  കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു. 

Read more at: ആരോഗ്യമേഖലയ്ക്ക് അഭിമാന നേട്ടം; റാന്നിയിലെ വൃദ്ധദമ്പതികളും ചികിത്സിച്ച നഴ്‌സും കൊവിഡ് ഭേദമായി ആശുപത്രി വിട്ടു...

4:08 PM IST:

ഇടുക്കിയിലെ പൊതുപ്രവർത്തകന്‍റെയും രണ്ടാമതായി കൊവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയുടെയും പരിശോധനാ ഫലം നെഗറ്റീവായി. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയും നെഗറ്റീവായതോടെ ഇരുവരും  വൈകാതെ ആശുപത്രി വിടും. 

3:55 PM IST:

രോഗം ഭേദമായതിൽ സന്തോഷമെന്ന് നഴ്സ് രേഷ്മ മോഹൻദാസ്. രോഗികളെ മികച്ച രീതിയിലാണ് പരിചരിച്ചതെന്നും കോട്ടയം മെഡിക്കൽ കോളേജിലേത് മികച്ച ചികിത്സയാണെന്നും രേഷ്മ. രോഗലക്ഷണം കണ്ടപ്പോഴെ ഐസൊലേഷനിലേക്ക് പോയി. കോട്ടയത്തെ വൃദ്ധദന്പതിമാരെ പരിചരിച്ച നഴ്സാണ് രേഷ്മ മോഹൻദാസ്.

3:48 PM IST:

 കാസർകോട്ടെ കേരളാ അതിർത്തി റോഡുകളെല്ലാം മണ്ണിട്ട് അടച്ച നടപടിയിൽ ക‌‍ർണാടകത്തിന് തിരിച്ചടി. കാസർകോട് - മംഗളുരു ദേശീയ പാത തുറന്നു കൊടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് നിർദേശം നൽകിയ കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. പകരം കേരള, കർണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെയും ഗതാഗതമന്ത്രാലയത്തിന്‍റെയും സെക്രട്ടറിമാരും ഇരുന്ന് ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. അതേസമയം, കോടതി നിലവിൽ കർണാടകത്തോട് അതിർത്തി തുറക്കണം എന്ന് നിർദേശം നൽകിയിട്ടുമില്ല.

Read more at: കർണാടകത്തിന് തിരിച്ചടി: മംഗളുരു ഹൈവേ തുറക്കാനുള്ള കേരളാ ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല ..

2:32 PM IST:

കോട്ടയത്ത് സാമൂഹിക അടുക്കള വഴി എല്ലാവർക്കും ഭക്ഷണം നൽകുമെന്ന് കളക്ടർ. ഇതുവരെയും വീഴ്ച വന്നിട്ടില്ലെന്നും കോട്ടയം മുൻസിപ്പാലിറ്റിയിലെ ഫണ്ട് ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ജില്ലാ കളക്ടർ. കഴിഞ്ഞ ദിവസം വിതരണം ചെയ്യേണ്ടതിൻ്റെ അത്രയും കിറ്റുകൾ ഇന്ന് കൊടുക്കേണ്ടി വന്നിട്ടില്ലെന്നും വിശദീകരണം. 

2:19 PM IST:

1325 സ്ഥലത്ത് കമ്യൂണിറ്റി കിച്ചനുണ്ടെന്നും കോട്ടയത്ത് ഭക്ഷണ വിതരണത്തിൽ യാതൊരു അപാകതയുമില്ലെന്നും മന്ത്രി എ സി മൊയ്തിൻ. തനത് ഫണ്ട് മാത്രമല്ല പ്ലാൻ ഫണ്ടും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്ന് എ സി മൊയ്തീൻ. വാർത്തയ്ക്ക് പിന്നിൽ സംഘടിത ശ്രമമുണ്ടോ എന്ന് സംശിയിക്കുന്നതായും മന്ത്രി. 

3:40 PM IST:

ലോക് ഡൗണിൽ ഹോട്ടലുകളിൽ നിന്ന് പാർസൽ നൽകുന്നതിനുള്ള സമയ പരിധി നീട്ടി. രാത്രി 8 മണി വരെ ഓൺലൈൻ വഴി പാർസൽ നൽകാം. ഹോട്ടലുകൾ 5 മണിക്ക് തന്നെ അടക്കണം. പാർസൽ ഡെലിവറി 9 മണിക്ക് നിർത്തണം. ഇത് സംബന്ധിച്ച പുതിയ ഉത്തരവിറക്കി

Read more at: സംസ്ഥാനത്ത് ഹോട്ടലിൽ നിന്നുള്ള പാർസൽ വിതരണ സമയപരിധി നീട്ടി ...

2:16 PM IST:

കേന്ദ്ര മന്ത്രിസഭ യോഗം വൈകിട്ട് 7ന് വിഡിയോ കോൺഫറൻസിംഗിലൂടെ നടത്തും.

2:15 PM IST:

കരിഞ്ചന്ത തടയാനുള്ള പരാതികൾ പരിഹരിക്കാൻ ഹെൽപ് ലൈൻ സംവിധാനം തുടങ്ങണമെന്ന് കേന്ദ്രത്തോട് കോടതി.

2:14 PM IST:

ലോക് ഡൗൺ ലംഘിച്ച് എറണാകുളം കൂത്താട്ടുകുളത്ത് പളളിയിൽ കുർബാന നടത്തിയ വൈദികനടക്കം എട്ടുപേർക്കെതിരെ കേസെടുത്തു. മണ്ണത്തൂർ ഓ‍ർത്ത‍‍ഡോക്സ് പളളി വികാരി ഗീവർഗീസ് ജോൺസന്‍റ്  അടക്കം എട്ടുപർക്കെതിരെയാണ് നടപടി, ഇവർ‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു, പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമുളള ജാമ്യാമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

2:14 PM IST:

നിരോധനാജ്ഞ ലംഘിച്ച് പത്തനംതിട്ട കുമ്പഴയിൽ  ജുമാ നമസ്കാരത്തിന് വീട്ടിൽ ഒത്തുചേർന്നവർക്കെതിരെ പൊലീസ് കേസ്സെടുത്തു. 15 പേർക്കെതിരെയാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.

1:33 PM IST:

എസി മുറിയിലിരുന്ന് പൊതുതാല്പര്യ ഹർജികൾ നൽകിയത് കൊണ്ട് പ്രശ്നങ്ങൾ തീരില്ലെന്നും പൊതുതാല്പര്യ ഹർജികൾ നൽകുന്ന കടകൾ അടക്കണമെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ പറഞ്ഞു.

Read more at: അതിഥി തൊഴിലാളികൾക്ക് മിനിമം വേതനം: ഹർജി നൽകിയവരെ വിമർശിച്ച് കേന്ദ്ര സർക്കാർ
 
1:35 PM IST:

സംസ്ഥാന സർക്കാർ ജീവനക്കാരെ ധനകാര്യ മന്ത്രി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ​ഗുണ്ടാ പിരിവ് നടത്താനാണ് ലക്ഷ്യമെങ്കിൽ ഇത് കേരളമാണെന്ന് ഓർക്കണമെന്നും സഹകരിക്കാമെന്ന് പറയുമ്പോൾ തലയിൽ കയറരുതെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

Read more at: 'ധനമന്ത്രീ, ജീവനക്കാരെ ഭീഷണിപ്പെടുത്തരുത്, ഇത് കേരളമാണ്', ചെന്നിത്തല

1:31 PM IST:

സമൂഹ അടുക്കളകൾക്ക് വേണ്ട പണം കണ്ടെത്താനാകുന്നില്ല. കോട്ടയത്ത് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ അളവ് കുറഞ്ഞു. കോട്ടയത്തെ പല പഞ്ചായത്തുകളിലും പദ്ധതി നിർത്തി. തനത് ഫണ്ടിൽ നിന്ന് പണം കണ്ടെത്താൻ കഴിയാത്തതാണ് പ്രശ്നം. സാമ്പത്തിക വർഷം അവസാനിച്ചതും പ്രതിസന്ധി. പദ്ധതി പൂർണമായും നിർത്തേണ്ടി വരുമെന്ന് കോട്ടയം നഗരസഭാധ്യക്ഷ. 

Read more at: പണമില്ല, കോട്ടയത്ത് പല പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചൻ നിർത്തി, ഓടില്ലെന്ന് നഗരസഭ ...

12:25 PM IST:

ദില്ലിയിലെ യുഎസ് എംബസി ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചതായി അമേരിക്ക.

12:24 PM IST:

ലോക് ഡൗൺ പശ്ചാതലത്തിൽ ശബരിമലയിൽ ഭക്തർക്ക് വിഷു ദർശനം ഉണ്ടാകില്ല. എന്നാൽ മാസ പൂജക്ക് 13ന് നട തുറക്കും. പമ്പയിൽ നിന്ന് തീർത്ഥാടകരെ കയറ്റിവിടില്ല.

12:09 PM IST:

തമിഴ്നാട്  മുഴുവൻ കൊറോണ സാധ്യത മേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 309 ആയ സാഹചര്യത്തിലാണ് നടപടി. കൊവിഡ് ലക്ഷണവുമായി എത്തുന്നവരുടെ വിവരം അടിയന്തരമായി സർക്കാരിന് നൽകണമെന്ന് ആശുപത്രികൾക്ക് നിർദേശം. 

12:05 PM IST:

അഹമ്മദാബാദിൽ ഏഴ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരികരിച്ചു. ഇതോടെ ഗുജറാത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 97 ആയി.

12:03 PM IST:

അതിഥി തൊഴിലാളികളുടെ കാര്യത്തിൽ സംസ്ഥാനത്ത് ഇതുവരെ കാര്യങ്ങൾ കുഴപ്പമില്ലാതെയാണ് പോകുന്നതെന്ന് തോന്നുന്നതായി കേരള ഹൈക്കോടതി. ഇവരുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ വാക്കാൽ പരാമർശം. കേസ് ഈ മാസം 17 ന് വീണ്ടും പരിഗണിക്കും.

Read more at: അതിഥി തൊഴിലാളികളുടെ കാര്യത്തിൽ കേരളത്തിൽ കുഴപ്പമുണ്ടെന്ന് തോന്നുന്നില്ലെന്ന് ഹൈക്കോടതി ...

12:01 PM IST:

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 306 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്ര തന്നെയാണ്. 13 പേരാണ് ഇതുവരെ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. 7 പേർ. മധ്യപ്രദേശിൽ ആറ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. പഞ്ചാബിലും ദില്ലിയിലും നാല് പേർ വീതം പേർ മരിച്ചു. (ഇത് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന ഔദ്യോഗിക കണക്കാണ്)

Read more at: ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 2300 കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിൽ 306 രോഗികൾ

11:11 AM IST:

കൊവിഡിൽ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം ചേരും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിൻ്റെ വസതിയിലാണ് പതിനൊന്ന് മണിക്ക് യോഗം  നടക്കുക. ആഭ്യന്തര അമിത് ഷാ യോഗത്തിൽ പങ്കെടുക്കും
 
11:09 AM IST:

പോത്തൻകോട് സമുഹ വ്യാപനമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മരിച്ച രോഗിക്ക് എവിടെ നിന്നാണ് രോഗം വന്നുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കടകംപള്ളി. 

11:53 AM IST:

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2000 കവിഞ്ഞതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം. ഇന്ന് രാവിലെ 9 മണിക്ക് ഔദ്യോഗികമായി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2301 ആണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2088. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 156 ആണ്. 56 പേർ മരിച്ചു. ഒരാളെ രാജ്യത്തിന് പുറത്തേക്ക് മാറ്റി.

Read more at: ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 2300 കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിൽ 306 രോഗികൾ ...

11:26 AM IST:

കൊവിഡ് 19 കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിന് വികാരി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു. പുത്തൻകുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ടി വർഗീസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. പുലർച്ചെ അഞ്ചരക്കാണ് പള്ളിയിൽ പ്രാർത്ഥന നടത്തിയത്.

Read more at: വിലക്ക് ലംഘിച്ച് കുര്‍ബാന: വികാരി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ് 
 
11:07 AM IST:

മുംബൈയിലെ സ്വകാര്യ അശുപത്രിയിലെ 7 മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

11:24 AM IST:

പത്തനംതിട്ടയെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് പത്തനംതിട്ട കലക്ടർ പി ബി നൂഹ്. ജില്ലയിൽ പത്തു പേരിൽ കൂടുതൽ ഒരിടത്ത് നിന്ന് വ്യാപിച്ചിട്ടില്ലാത്തതിനാലാകാം ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ അതു കൊണ്ട് ആശങ്ക ഒഴിവായി എന്ന് പറയാൻ കഴിയില്ലെന്ന് പി ബി നൂഹ്.

 Read more at: പത്തനംതിട്ടയെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയതിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കളക്ടർ ...
 
11:05 AM IST:

കൊവിഡ് നിരീക്ഷണം ലംഘിച്ച് മുങ്ങിയ കൊല്ലം മുൻ സബ് കളക്ടർ അനുപം മിശ്രയുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ.
നിരീക്ഷണത്തിൽ കഴിയാനുള്ള നിർദ്ദേശം പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

Read more at: കൊവിഡ് നിരീക്ഷണം ലംഘിച്ചു; കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ ...

11:02 AM IST:

ചെന്നൈ ഫീനിക്സ് മാളിലെ ഒരു ജീവനക്കാരന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഫീനിക്സ് മാളിലെ നാല് ജീവനക്കാർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മാർച്ച് 10 മുതൽ 17 വരെ മാളിലെത്തിയവർ എല്ലാം ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. 

11:01 AM IST:

ആശുപത്രികൾക്കും നിരീക്ഷണ കേന്ദ്രങ്ങൾക്കും സുരക്ഷ ആവശ്യപ്പെട്ട് ദില്ലി സർക്കാർ. നിസാമുദ്ദീൻ മർകസിൽ നിന്ന് ഒഴിപ്പിച്ചവർ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തോട് സുരക്ഷ ആവശ്യപ്പെട്ടത്. പലരും നിരീക്ഷണത്തോട് സഹകരിക്കുന്നില്ലെന്നും ദില്ലി സർക്കാർ. 

11:00 AM IST:

ഗോവയിൽ ഒരാൾക്ക് കൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 6 പേർക്ക് രോഗം സ്ഥരീകരിച്ചു. 

11:25 AM IST:

ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ വീടുകൾക്കകത്ത് ഗാർഹിക പീഡനം വൻതോതിൽ കൂടിയെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ. മാർച്ച്‌ 23 മുതൽ ഏപ്രിൽ ഒന്ന് വരെ മാത്രം 257 പരാതികൾ ഓൺലൈനായി ലഭിച്ചു. ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ട 13 പരാതികൾ ലഭിച്ചതായും വനിതാ കമ്മിഷൻ അധ്യക്ഷ. 

Read more at: ലോക്ക് ഡൗൺ: തല്ല് കൊണ്ട് സ്ത്രീകൾ; ഗാർഹിക പീഡനം കൂടിയെന്ന് ദേശീയ വനിതാ കമ്മിഷൻ ...

10:48 AM IST:

ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 336 പോയിന്‍റ് നഷ്ടത്തിൽ 27928ൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി 8200 പോയിന്‍റിന് താഴെയാണ്.

10:50 AM IST:

കണ്ണൂർ സെൻട്രൽ ജയിലിലെ ഐസൊലേഷൻ വാർഡിൽ നിന്നും പ്രതി തടവ് ചാടി. യു പി ആമീർപൂർ സ്വദേശി അജയ് ബാബുവാണ് തടവ് ചാടിയത്. കാസർകോട്  കനറാ ബാങ്കിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. 

Read more at:  കണ്ണൂർ സെൻട്രൽ ജയിലിലെ കൊവിഡ് നിരീക്ഷണ വാർഡിൽ നിന്ന് കവർച്ചാകേസ് പ്രതി രക്ഷപ്പെട്ടു ...

10:46 AM IST:

പത്തനംതിട്ടയിൽ നിന്ന് നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്തവരിൽ 4 പേരുടെ ഫലം നെഗറ്റീവ്.

10:45 AM IST:

കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാൻ പുതിയ പരിപാടിക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതിൽക്കലേക്കോ, ബാൽക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read more at: കൊവിഡ് പ്രതിരോധം: ഏപ്രിൽ അഞ്ചിന് ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് വെളിച്ചം തെളിയിക്കണമെന്ന് പ്രധാനമന്ത്രി...

10:43 AM IST:

ദില്ലി സർക്കാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ 2 നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഡോക്ടർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

10:42 AM IST:

ലോകത്തെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബൈയിലെ ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 35 കാരനായ ഡോക്ടർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിക്കുന്ന കെട്ടിടം സീൽ ചെയ്തു. മൂന്നാമത്തെ ആൾക്കാണ് ധാരാവിയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 

Read more at: ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ്, കെട്ടിടം സീൽ ചെയ്തു; ജാഗ്രതയോടെ സർക്കാർ ...

10:40 AM IST:

പാലക്കാട് ജില്ലയിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ കെഎസ്ആർടിസി കണ്ടക്ടറായ മകന് രോഗമില്ല. ഇദ്ദേഹത്തിന്റെ കുടുംബത്തിൽ ആർക്കും വൈറസ് ബാധ ഏറ്റിരുന്നില്ലെന്ന് വ്യക്തമായി. ഇന്നലെ രാത്രിയാണ് ഇവരുടെ സ്രവ പരിശോധനാ ഫലം പുറത്തുവന്നത്. 

Read more at: കാരാക്കുറിശിയിൽ ആശങ്ക അകലുന്നു; കൊവിഡ് ബാധിതന്റെ കുടുംബത്തിലാർക്കും രോഗമില്ല
 
10:39 AM IST:

കൊവിഡ് 19നെ നേരിടാന്‍ ഇന്ത്യക്ക് ലോകബാങ്കിന്റെ 100 കോടി ഡോളറിന്റെ (7500 കോടി രൂപ) അടിയന്തര സാമ്പത്തിക സഹായം. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്ന സാഹചര്യത്തിലാണ് ഇന്ത്യക്കുള്ള സാമ്പത്തിക സഹായത്തിന് ലോകബാങ്ക് അനുമതി നല്‍കിയത്. 

Read more at: കൊവിഡ് 19: ഇന്ത്യക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍ സഹായം ...

10:38 AM IST:

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ കൊവിഡ് 19 പരിശോധനാ ഫലം വീണ്ടും നെഗറ്റീവ് എന്ന് സിഎന്‍എന്‍ റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ട്രംപിന് കൊവിഡ് ബാധയില്ലെന്ന് വൈറ്റ് ഹൌസ് സ്ഥിരീകരിക്കുന്നത്. 

Read more at: ട്രംപിന് കൊവിഡില്ല; പരിശോധനാ ഫലം വീണ്ടും നെഗറ്റീവ് എന്ന് വൈറ്റ് ഹൌസ് ...

10:37 AM IST:

കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയത്തിന്‍റെ ആനൂകൂല്യം ജനങ്ങളിലേക്ക് എത്താത്തതിന് കാരണം ബാങ്കുകളുടെ കള്ളക്കളിയെന്ന് വ്യവസായികൾ.  മൊറട്ടോറിയം കാലത്തെ പലിശ പൂർണ്ണമായും ഒഴിവാക്കാൻ ബാങ്കുകൾക്ക് അടിയന്തര നിർദ്ദേശം നൽകണമെന്നും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.

Read more at: മൊറട്ടോറിയം ആനൂകൂല്യം ജനത്തിന് കിട്ടുന്നില്ല; ബാങ്കുകളുടെ കള്ളക്കളിയെന്ന് വ്യവസായികൾ ...

10:36 AM IST:

കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ സഞ്ചരിക്കുന്ന റെയില്‍വേ ഐസൊലേഷൻ കേരളത്തിലും ഒരുക്കുന്ന തിരക്കിലാണ് റെയിൽവേ. 45 കോച്ചുകളിലായി 360 വാർഡുകളാണ് തിരുവനന്തപുരം ഡിവിഷന് കീഴിൽ മാത്രം ആദ്യ ഘട്ടത്തിൽ ഐസൊലേഷൻ വാര്‍ഡുകളാക്കുക.

Read more at: റെയില്‍വേയുടെ സഞ്ചരിക്കുന്ന ഐസൊലേഷൻ കേരളത്തിലും; ആദ്യ ഘട്ടം തിരുവനന്തപുരത്ത് ...
 
10:34 AM IST:

രാജ്യത്ത് കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരെയും, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരെയും ജയിലലടക്കാൻ കേന്ദ്ര നിർദ്ദേശം. ഇത്തരക്കാർക്ക് ഒന്നോ, രണ്ടോ വർഷം തടവ് ശിക്ഷ നൽകണമെന്ന് സംസ്ഥാനങ്ങളോട് അഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം ആക്രമിച്ച പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം.

Read more at: ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരെ ജയിലിലടക്കണമെന്ന് കേന്ദ്രം, നിർദ്ദേശം ഇൻഡോർ ആക്രമണ പശ്ചാത്തലത്തിൽ

10:32 AM IST:

ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. മരണസംഖ്യ 37 ആയി. യുഎഇയില്‍ ഇന്നലെ മാത്രം 210 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ താമസ വിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനുള്ള വിലക്ക് രണ്ടാഴ്ചത്തേക്ക് നീട്ടി. കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്നു.

Read more at: ഗൾഫിലും ആശങ്കയുയർത്തി കൊവിഡ് 19; രോഗബാധിതർ 5000 കടന്നു, 37 മരണം ...

10:30 AM IST: