ആശ്വാസത്തിന്‍റെ ദിനം, സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസിറ്റീവായത് രണ്ട് പേർക്ക് മാത്രം| Covid Live Updates

Covid 19 Lock Down India number of deaths rising cases increasing Live Updates

6:05 PM IST

ചെന്നൈയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന

ചെന്നൈയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ചെന്നൈയിൽ 138 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈയിൽ മാത്രം രോഗബാധിതർ 906 ആയി. തമിഴ്നാട്ടിൽ 161 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ 2323 ആയി. മൂന്ന് ദിവസത്തിനിടെ രോഗലക്ഷ്ണം ഇല്ലാത്ത 300 ലധികം രോഗികൾ. 

5:55 PM IST

രാജ്യത്ത് കൊവിഡ് മരണം 1075

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33610 ആയി ഇത് വരെ രോഗം ബാധിച്ച് മരിച്ചത് 1075 പേർ. .

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക പട്ടിക

S. No.

Name of State / UT

Total Confirmed cases (Including 111 foreign Nationals)

Cured/Discharged/
Migrated

Death

1

Andaman and Nicobar Islands

33

15

0

2

Andhra Pradesh

1403

321

31

3

Arunachal Pradesh

1

1

0

4

Assam

42

29

1

5

Bihar

403

65

2

6

Chandigarh

56

17

0

7

Chhattisgarh

38

36

0

8

Delhi

3439

1092

56

9

Goa

7

7

0

10

Gujarat

4082

527

197

11

Haryana

310

209

3

12

Himachal Pradesh

40

25

1

13

Jammu and Kashmir

581

192

8

14

Jharkhand

107

19

3

15

Karnataka

557

223

21

16

Kerala

496

369

4

17

Ladakh

22

16

0

18

Madhya Pradesh

2660

461

130

19

Maharashtra

9915

1593

432

20

Manipur

2

2

0

21

Meghalaya

12

0

1

22

Mizoram

1

0

0

23

Odisha

128

39

1

24

Puducherry

8

5

0

25

Punjab

357

90

19

26

Rajasthan

2438

768

51

27

Tamil Nadu

2162

1210

27

28

Telengana

1012

367

26

29

Tripura

2

2

0

30

Uttarakhand

55

36

0

31

Uttar Pradesh

2203

513

39

32

West Bengal

758

124

22

Total number of confirmed cases in India

33610*

8373

1075

*280 cases are being assigned to states for contact tracing

*States wise distribution is subject to further verification and reconciliation

*Our figures are being reconciled with ICMR

5:40 PM IST

കാസർകോട് ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബുവിൻ്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്

കാസർകോട് ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബുവിൻ്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ഇന്നത്തെ കൊവിഡ് 19 രോഗി ഉദുമ പഞ്ചായത്തിലെ 41 വയസുകാരൻ

5:40 PM IST

കർണാടകത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു

കർണാടകത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 30 പേർക്ക്. ബെംഗളൂരുവിൽ 9 പേർക്ക് കൂടി  രോഗബാധ. 

5:35 PM IST

ഇടുക്കിയിലെ നാല് പേർക്ക് കൊവിഡില്ല

ഇടുക്കിയിൽ കൊവിഡ് ഉണ്ടെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ച നാല് പേർക്കും കൊവിഡില്ലെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇവരുടെ പരിശോധന ഫലം നെഗറ്റീവ്,. 

5:35 PM IST

കെഎസ്ഇബി ക്യാഷ് കൗണ്ടറുകൾ മെയ് നാല് മുതൽ പ്രവർത്തിച്ച് തുടങ്ങും

കെഎസ്ഇബി ക്യാഷ് കൗണ്ടറുകൾ മെയ് നാല് മുതൽ പ്രവർത്തിച്ചു തുടങ്ങും. ലോക്ക് ഡൗൺ കാലത്തെ ബില്ലുകൾക്ക് മെയ് 16 സർചാർജ് ഒഴിവാക്കി. ബിൽ അടയ്ക്കാൻ കൺസ്യൂമർ നമ്പറുകളുടെ അടിസ്ഥാനത്തിൽ ക്രമീകരണം ഉണ്ടാവും. ഓൺലൈനായി ബിൽ അടയ്ക്കാനുള്ള സൗകര്യവും പരമാവധി പ്രയോജനപ്പെടുത്തുക. 
 
5:27 PM IST

ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി മെയ് അഞ്ച് വരെ നീട്ടി

പ്രവാസികൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി മെയ് അഞ്ച് വരെ നീട്ടി. 2020 ജനുവരി ഒന്നിനോ അതിനു ശേഷമോ വിദേശത്ത് നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗണ് കാരണം മടങ്ങി പോകാൻ സാധിക്കാത്തവർക്കും ഇക്കാലയളവിൽ വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ധനസഹായം
 
5:25 PM IST

നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം

നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിലൂടെയാണ് നാം ഇപ്പോൾ കടന്നു പോകുന്നത് എന്ന് എല്ലാവരും മനസിലാക്കാണം. എന്തെങ്കിലും അമിതമായ നിയന്ത്രണം നടപ്പാക്കാനല്ല പൊലീസ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ എല്ലാവരും പൊലീസുമായി സഹകരിക്കണം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പാലിക്കാൻ എല്ലാവരും സജ്ജരാകണം.

5:25 PM IST

അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽ നിന്നും രോഗബാധയുണ്ടാവുന്നു

നമ്മുടെ നാട്ടിൽ അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽ നിന്നും രോഗബാധയുണ്ടാവുന്നു. ചരക്കുവണ്ടികളിലെ ജീവനക്കാരിൽ നിന്നാണ് രോഗം പടരുന്നത് എന്നാണ് മനസിലാവുന്നത്. ഇക്കാര്യത്തിൽ നിരീക്ഷണത്തിൽ പാർപ്പിക്കാൻ സൗകര്യം ഒരുക്കുന്നത് അടക്കമുള്ള നടപടികൾ ഉടനെയുണ്ടാവും. 

5:17 PM IST

ഹോട്ട് സ്പോട്ട് മേഖലകളിലേക്കുള്ള പ്രവേശനം ഒറ്ററോഡിലൂടെ മാത്രം

കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കേസുകൾ വന്ന സാഹചര്യത്തിൽ  കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിയന്ത്രണം കർശനമാക്കി. ജില്ല ദുരന്തനിവരാണ അതോറിറ്റിയുമായി ആലോചിച്ച് നിയന്ത്രണം നടപ്പാക്കാനാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹോട്ട് സ്പോട്ട് മേഖലകളിലേക്കുള്ള പ്രവേശനം ഒറ്ററോഡിലൂടെ മാത്രമായിരിക്കും. 

5:15 PM IST

മാസ്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് 954 കേസുകൾ

പൊതുനിരത്തിൽ മാസ്ക് ധരിക്കുന്നത് ഇന്നു മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് വൈകിട്ട് നാല് വരെ സംസ്ഥാനത്ത് 954 കേസുകൾ എടുത്തിട്ടുണ്ട്. കാസർകോട് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നിയന്ത്രണം നൽകുന്ന ജില്ലാ കളക്ടർ സജിത്ത് ബാബു, ഐജിമാരായ അശോക് യാദവ്, വിജയ് സാക്കറെ എന്നിവർ കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമപ്രവർത്തകനുമായി ഇവർ സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് ഇത്. 

5:13 PM IST

കണ്ണൂരിൽ സ്പെഷ്യൽ ട്രാക്കിംഗ് ടീം

കണ്ണൂരിൽ സ്പെഷ്യൽ ട്രാക്കിംഗ് ടീം പ്രവർത്തിക്കുന്നു. ഒരോ ഇരുപത് വീടുകളുടേയും ചുമതല രണ്ട് പൊലീസുകാർക്ക് വീതം നൽകിയിരിക്കുകയാണ്. വിദേശത്ത് നിന്നും വന്ന ആൾക്കാരുടെ നിരീക്ഷണകാലവധി കഴിഞ്ഞിട്ടുണ്ട്. അവരിൽ പരിശോധന നടത്തേണ്ടവരിൽ നിന്നും സാംപിൾ ശേഖരിക്കും.

5:10 PM IST

നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയെ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി

തിരുവനന്തപുരത്തെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയെ ഇന്ന് ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി, കൊല്ലത്തെ ഓച്ചിറ,തൃക്കോവിലോട്ടം, കോട്ടയത്തെ ഉദയാന്നാപുരം പഞ്ചായത്തും പുതുതായി ഹോട്ട് സ്പോട്ട് പട്ടികയിലേക്ക് ചേർത്തു. ഇങ്ങനെ സംസ്ഥാനത്ത് ആകെ 70 ഹോട്ട് സ്പോട്ടുകളുണ്ട്. 

5:07 PM IST

കേന്ദ്ര നിർദ്ദേശം അപ്രായോഗികം

അതിഥി തൊഴിലാളികളെ ബസ് മാർഗം തിരിച്ചു അയക്കണം എന്ന കേന്ദ്ര നിർദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി. പ്രത്യക തീവണ്ടി വേണം എന്ന് വീണ്ടും ആവശ്യപെട്ടു. 

Read more at:  അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കല്‍: കേന്ദ്ര നിര്‍ദേശം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി ...

5:03 PM IST

ഇത് വരെ 497 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇതുവരെ 497 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 111 പേർ ചികിത്സയിലുണ്ട്. 20711 പേർ നിരീക്ഷണത്തിലുണ്ട്. 20285 പേർ വീടുകളിലും 426 പേർആശുപത്രിയിലും കഴിയുന്നു. ഇന്ന് 95 പേരെ ആശുപത്രിയിലാക്കി.

5:02 PM IST

രോഗമുക്തി നേടിയത് 14 പേർ

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 14 പേർ. പാലക്കാട് - 4 കൊല്ലം -3 , കണ്ണൂർ - 2, കാസർകോട് - 2, പത്തനംതിട്ട -1, മലപ്പുറം -1 , കോഴിക്കോട് -1 എന്നിങ്ങനെയാണ് നെഗറ്റീവായത്.

5:00 PM IST

രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തും കാസർകോടുമാണ് രോഗം സ്ഥരീകരിച്ചത്.

4:32 PM IST

ഐ ജി വിജയ് സാഖറെയും സമ്പർക്ക പട്ടികയിൽ

മാധ്യമപ്രവർത്തകന്‍റെ സമ്പർക്കപട്ടികയിൽ ഐ ജി വിജയ് സാഖറെയും.13-ാം തീയതി ആണ് വിജയ് സാഖറയെ കണ്ടത്. 14 ദിവസം കഴിഞ്ഞത് കൊണ്ട് ക്വാറന്‍റീൻ നിർദേശം ഇല്ല. 

4:32 PM IST

കർണാടകത്തിലെ വിദ്യാർത്ഥികൾക്കും അന്തർസംസ്ഥാന യാത്രക്ക് അനുമതി

വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും സംസ്ഥാനാന്തര യാത്രക്ക് കർണാടകത്തിന്‍റെ അനുമതി. മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയുളളവർക്ക് നാളെ മുതൽ  കർണാടകത്തിന് പുറത്തേക്ക് സഞ്ചരിക്കാം. സംസ്ഥാനത്തേക്ക് വരുന്നവർക്ക് അതിർത്തിയിൽ പരിശോധന നടത്തും. ഒറ്റത്തവണ മാത്രമേ യാത്ര ചെയ്യാൻ അനുമതി ഉളളൂ.

4:30 PM IST

3 പഞ്ചായത്തുകളെ ഹോട്സ്പോട്ടിൽ നിന്ന് ഒഴിവാക്കി

ഇടുക്കി ജില്ലയിൽ ഹോട്ട്സ്പോട്ട് ആയി നിശ്ചയിച്ചിരുന്ന ബൈസൺവാലി, കഞ്ഞിക്കുഴി, മരിയാപുരം എന്നീ പഞ്ചായത്തുകളെയും തൊടുപുഴ മുനിസിപ്പാലിറ്റിയെയും‌ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കി. ഇനി ജില്ലയിൽ 11 ഹോട്സ്പോട്ടുകൾ. 

4:25 PM IST

എംഎൽഎയും സമ്പർക്കപ്പട്ടികയിൽ

കാസർകോട് രോഗം സ്ഥിരീകരിച്ച എംഎൽഎയുടെ സമ്പർക്ക പട്ടികയിൽ മഞ്ചേശ്വരം എംഎൽഎയും. മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദീൻ ആണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. 18 തിയ്യതി ആണ് ഇവർ കണ്ടത്. 2 ദിവസം പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് എംഎൽഎക്ക് നിർദേശം

4:20 PM IST

24 മണിക്കൂറിൽ 630 പേർ രോഗവിമുക്തി നേടി

രാജ്യത്ത് രോഗം ഇരട്ടിക്കന്ന വേഗത കുറഞ്ഞതായി ആരോഗ്യമന്ത്രാലയം. രോഗം ഇരട്ടിക്കുന്ന ദിവസങ്ങൾ 11 ആയി കൂടി. 24 മണിക്കൂറിൽ 630 പേർ രോഗവിമുക്തി നേടി. 

4:10 PM IST

റിലയൻസ് ഇൻഡസ്ട്രീസിൽ ശമ്പളം കുറയ്ക്കുന്നു

കോവിഡ് പ്രതിസന്ധി. റിലയൻസ് ഇൻഡസ്ട്രീസിൽ ശമ്പളം കുറയ്ക്കുന്നുവെന്ന് മാനേജ്മെന്‍റ് . സീനിയർ മാനേജ്മെന്‍റ് തലത്തിൽ 50 ശതമാനം വരെ കുറവ്. 15 ലക്ഷത്തിനു മുകളിൽ വാർഷിക ശമ്പളം ഉള്ളവർക്ക് 10 ശതമാനം കുറവ് . മുകേഷ് അംബാനി ഒരു വർഷത്തെ ശമ്പളം  വേണ്ടെന്നു വെച്ചുവെന്നും റിലയൻസ് മാനേജ്മെന്‍റ്  ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു

3:40 PM IST

പാലക്കാട് അഞ്ച് പേർക്ക് രോഗമുക്തി

പാലക്കാട് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 5 പേർ ഇന്ന് ആശുപത്രി വിടും. മാർച്ച് 25 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ പ്രവേശിച്ച കോട്ടോപ്പാടം സ്വദേശി, ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച യുപി സ്വദേശി, പുതുപ്പരിയാരം കാവിൽപാട് സ്വദേശി ,വിളയൂർ സ്വദേശി, 
മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി എന്നിവർക്കാണ് രോഗം ഭേദമായത് . ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച കുഴൽമന്ദം സ്വദേശി(30) മാത്രമാണ് ഇനി ജില്ലയിൽ  ചികിത്സയിലുള്ളത്. ജില്ലയിൽ 13 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്

2:45 PM IST

ഒരാനപ്പുറത്ത് നടത്താനും അനുമതിയില്ല

തൃശ്ശൂർ പൂരം ചടങ്ങുകൾ ഒരാനപ്പുറത്ത് നടത്തണമെന്ന പാറമേക്കാവിന്‍റെ ആവശ്യം കളക്ടർ തളളി 

2:45 PM IST

ലോക്ക് ഡൗൺ ലംഘനം; അടൂർ പ്രകാശ് എം പി ക്കെതിരെ കേസ്

നെടുമങ്ങാട് ലോക്ക് ഡൗൺ ചട്ടം ലംഘിച്ചതിന് അടൂർ പ്രകാശ് എം പി ക്കെതിരെ കേസ്. കോടതി സമുച്ഛയത്തിന് മുന്നിൽ ഭക്ഷ്യ കിറ്റുകൾ വിതരണത്തിൽ 200 ലധികം പേരാണ് ഒത്തുകൂടിയത്. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന ഉത്തരവ് ലംഘിച്ചു. ലോയേഴ്സ് കോൺഗ്രസ് ആണ് പരിപാടി സംഘടിപ്പിച്ചത്.

2:35 PM IST

'ഒരാനപ്പുറത്ത് പൂരം വേണം'

തൃശ്ശൂർ പൂരത്തിന്‍റെ ചടങ്ങുകൾ ഒരു ആനപ്പുറത്ത് നടത്താൻ അനുമതി തേടി പാറമേക്കാവ് ദേവസ്വം ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി. മുന്‍പ് പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങ് നടത്തിയിട്ടുണ്ടെന്നാണ് ദേവസ്വത്തിന്‍റെ വിശദീകരണം.

2:30 PM IST

വാഹനങ്ങൾ നാളെ മുതൽ വിട്ടുനൽകും

 കർണാടകത്തിൽ ലോക്ക്ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ നാളെ മുതൽ വിട്ടുനൽകും. നാലുചക്ര വാഹനങ്ങൾക്ക് 1000 രൂപയും ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 500 രൂപയും പിഴ ഈടാക്കും

2:10 PM IST

മലയാളി നഴ്സുമാർ ആശങ്കയിൽ

ദില്ലിയിലെ മജീദിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഭീതിയിൽ. ഇരുപതോളം ആരോഗ്യപ്രവർത്തകർ കോവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തി. നാല് മലയാളി നഴ്സുമാരും ഇതിൽ ഉൾപ്പെടുന്നു. നിരീക്ഷണത്തിൽ ആക്കുന്നതിന്‌ ഇതുവരെ നടപടി സ്വികരിച്ചില്ലെന്ന് പരാതി. ബത്ര ആശുപത്രിയിൽ കോവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ പതിനാല് നഴ്സുമാർ. ഇതിൽ  അഞ്ച് മലയാളികൾ. നീരീക്ഷണ കാലാവധി തീരുന്നത് മുൻപ് ജോലിക്ക് തിരിച്ച് വിളിച്ചെന്ന് പരാതി

1:50 PM IST

ചുള്ളിക്കൽ മേഖലയെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കും

ചുള്ളിക്കൽ മേഖലയെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. കത്രിക്കടവ് വാർഡ് 65 ഹോട്ട്സ്പോട്ട് ആയി തുടരും. ഇന്ന് അർധരാത്രി മുതലാണ് ചുള്ളിക്കൽ മേഖലയെ ഹോട്ട്സ്പോട്ട് ഇൽ നിന്ന് ഒഴിവാക്കുക. 

12:50 PM IST

കോട്ടയം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കോവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാര്‍ക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേക മേഖലകള്‍ നിര്‍ണയിക്കണം. പ്രവേശിക്കുന്ന സ്ഥലത്ത് ലോറി എത്തുമ്പോള്‍ അണുനശീകരണം നടത്തണം. പ്രവേശിക്കുന്ന സ്ഥലത്ത് ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ചരക്കു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും സഹായികളുടെയും ശരീരോഷ്മാവ് അളക്കണം. തുടര്‍ന്ന് അണ്‍ലോഡിംഗ് പാസ് അനുവദിക്കണം. നല്‍കുന്ന പാസുകളുടെ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണം. എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ. 

12:30 PM IST

തിരുവനന്തപുരത്ത് കൂടുതൽ ഹോട്ട് സ്പോട്ടുകൾ

നെയ്യാറ്റിൻകര നഗരസഭയിലെ ഒന്നുമുതൽ 5 വരെയും 40 മുതൽ 44 വരെയും മുപ്പത്തി എട്ടാം വാർഡും ഹോട്ട്സ്പോട്ടാക്കി കൂടാതെ ബാലരാമപുരം പാറശ്ശാല കുന്നത്ത കാൽ വെള്ളറട പഞ്ചായത്തുകളും ഹോട്ട് സ്പോട്ട്. അത്യാവശ്യ സർവീസും മാത്രം. അവശ്യസാധന കടകൾ രാവിലെ 7 മുതൽ 2 വരെ മാത്രം തുറക്കാം, ഓഫീസുകളും പ്രധാന ജംഗ്ഷനുകളും അണുവിമുക്തമാക്കാൻ തീരുമാനം.

12:10 PM IST

നെയ്യാറ്റിൻകരയിൽ 9 പൊലീസുകാർ നിരീക്ഷണത്തിൽ

നെയ്യാറ്റിൻകര 9 പൊലീസുകാർ നിരീക്ഷണത്തിൽ. രോഗിയുടെ  അടുത്ത ബന്ധുവുമായി ബന്ധം ഉണ്ടായ 9 പേരാണ് നിരീക്ഷണത്തിൽ പോയത്.

11:30 AM IST

തമിഴ്നാട്ടിൽ കടകൾക്ക് മുന്നിൽ നീണ്ട ക്യൂ

തമിഴ്നാട്ടിൽ കടകൾക്ക് മുന്നിൽ  നീണ്ട ക്യൂ. അവശ്യസാധനങ്ങൾ വാങ്ങാൻ ജനം കൂട്ടത്തോടെ തെരുവിൽ. നാല് ദിവസത്തെ സമ്പൂർണ ലോക്ക് ഡൗണിന് ശേഷം അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നതോടെ റെഡ് സോൺ മേഖലയിലും വൻ തിരക്ക്. 

10:50 AM IST

ചങ്ങനാശ്ശേരിയിൽ ലോക്ക് ഡൗൺ ലംഘനം

ചങ്ങനാശ്ശേരിയിൽ ലോക്ക് ഡൗൺ ലംഘനം. മധുരയിൽ നിന്ന് എത്തിയ പച്ചക്കറി വണ്ടി ചങ്ങനാശ്ശേരിയിലെ അതിതീവ്ര മേഖലയിൽ എത്തി. ലോഡ് എത്തിച്ചത് രോഗം സ്ഥിരീകരിച്ച ആളുടെ വീടിനു തൊട്ടടുത്ത്. പൊലീസ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാണ് വാഹനം എത്തിയത്. മധുര സ്വദേശികളെ നിരീക്ഷണത്തിൽ ആക്കണമെന്ന ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം പാലിക്കപ്പെട്ടില്ല. 

10:30 AM IST

ആരോഗ്യ പ്രവർത്തർക്ക് കൊവിഡില്ല

കാസർഗോഡ് പ്രത്യേക കൊവിഡ് ആശുപത്രി തുടങ്ങാൻ പോയ തിരുവനന്തപുരം മെഡിക്കൽ കൊളജിലെ ആരോഗ്യ പ്രവർത്തകരുടെ പരിശോധന ഫലം നെഗറ്റീവ്. ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം 27 പേരുടെ ഫലമാണ് നെഗറ്റീവ്. 

10:15 AM IST

മലപ്പുറം ചട്ടിപ്പറമ്പിൽ അതിഥി തൊഴിലാളികളുടെ പ്രകടനം

മലപ്പുറം ചട്ടിപ്പറമ്പിൽ അതിഥി തൊഴിലാളികളുടെ പ്രകടനം. നാട്ടിൽ പോവണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസ് ലാത്തി വീശി. പ്രകടനത്തിൽ നൂറോളം അതിഥി തൊഴിലാളികൾ പങ്കെടുത്തു. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു

9:30 AM IST

ദില്ലി അംബേദ്ക്കർ ആശുപത്രിയിൽ രണ്ട് ഡോക്ടർമാർക്ക് കൂടി കൊവിഡ്

ദില്ലി അംബേദ്ക്കർ ആശുപത്രിയിൽ രണ്ട് ഡോക്ടർമാർക്ക് കൂടി കൊവിഡ്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 34 ആയി. 

9:30 AM IST

കർണാടക മന്ത്രിമാർക്ക് കൊവിഡ് ഇല്ല

കർണാടകത്തിൽ നിരീക്ഷണത്തിലുള്ള നാല് മന്ത്രിമാരുടെ പരിശോധന ഫലം നെഗറ്റീവ്. 

9:00 AM IST

രോഗികളുടെ എണ്ണം 33,000 കവിഞ്ഞു

രാജ്യത്തെ രോഗികളുടെ എണ്ണം 33,000 കവിഞ്ഞു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്. ഗുജറാത്തിൽ രോഗികൾ നാലായിരം കവിഞ്ഞു. ചെന്നൈയിൽ അതീവ ജാഗ്രത.

Read more at: രാജ്യത്ത് 33000 കൊവിഡ് ബാധിതർ; മഹാരാഷ്ട്രയിൽ പതിനായിരത്തോളം രോഗികൾ; ലോക്ക് ഡൗൺ നീട്ടിയേക്കും 

8:55 AM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു

ലോകത്തെ കൊവി‍ഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. 3217842 പേർക്കാണ് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രോഗം സ്ഥിരീകരിച്ചത്. 2.28 ലക്ഷം പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ അമേരിക്കയിൽ മാത്രം 2352 പേർ മരിച്ചു.

Read more at:  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു; അമേരിക്കയിൽ മാത്രം പത്തര ലക്ഷം പേർക്ക് രോഗം 

8:45 AM IST

പ്രവാസികള്‍ പ്രതീക്ഷയില്‍; ഇന്ത്യന്‍ എംബസികള്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ വിവര ശേഖരണം തുടങ്ങി.  മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ അതാതു രാജ്യങ്ങളിലെ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

8:45 AM IST

കൊൽക്കത്തയിലെ നാരായണ ആശുപത്രിക്കെതിരെ പരാതിയുമായി മലയാളി ജീവനക്കാർ

കൊൽക്കത്തയിലെ നാരായണ ആശുപത്രിക്കെതിരെ പരാതിയുമായി മലയാളി ജീവനക്കാർ. കൊവിഡ് ബാധ ആശുപത്രിയിൽ സ്ഥീരീകരിച്ചതിനു ശേഷം സ്വീകരിക്കേണ്ട സുരക്ഷ നടപടികൾ നടപ്പാക്കിയില്ലെന്ന് പരാതി. ക്വാറൻ്റീൻ ശരിയായ രീതിയിൽ നടപ്പാക്കിയില്ലെന്നും ഇതോടെ ഒമ്പത് ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നുവെന്നും പരാതി. നാരായണ ഗ്രൂപ്പിന്‍റെ മറ്റു ആശുപത്രികളിലെ കൊവിഡ് പ്രതിരോധത്തിനുള്ള പൊതു നിർദ്ദേശങ്ങൾ കൊൽക്കത്തയിൽ നടപ്പാക്കുന്നതിൽ വീഴ്ച്ച വന്നെന്ന് മലയാളി ജീവനക്കാരുടെ പരാതി. രോഗലക്ഷണമുള്ള മറ്റു ജീവനക്കാരുടെ പരിശോധന കാര്യത്തിലും പ്രതിസന്ധിയെന്ന് പരാതി. 

8:30 AM IST

കൊവിഡ് പ്രതിസന്ധി വിദഗ്ധരുമായി ചര്‍ച്ച ചെയ്യാന്‍ രാഹുല്‍; ആദ്യം രഘുറാം രാജന്‍

കൊവിഡ് 19 വൈറസ് ബാധ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമായും ആരോഗ്യ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ് രാഹുല്‍ നടത്തുക. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമായാണ് രാഹുല്‍ ആദ്യമായി സംസാരിക്കുക. 

Read more at: കൊവിഡ് പ്രതിസന്ധി വിദഗ്ധരുമായി ചര്‍ച്ച ചെയ്യാന്‍ രാഹുല്‍; ആദ്യം രഘുറാം രാജന്‍ ...

8:30 AM IST

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ  4പേര്‍കൂടി മരിച്ചു. അബുദാബി ഇന്ത്യന്‍സ്കൂള്‍ അധ്യാപിക പത്തനം തിട്ട കോഴഞ്ചേരി സ്വദേശി പ്രിൻസി റോയ് മാത്യു, സാമൂഹ്യപ്രവര്‍ത്തകന്‍ തൃശൂര്‍ തിരുവത്ര സ്വദേശി  പി.കെ. അബ്ദുൽ കരീം ഹാജി എന്നിവര്‍ അബുദാബിയിലും.  ആറന്മുള ഇടയാറൻമുള വടക്കനമൂട്ടിൽ രാജേഷ് കുട്ടപ്പൻ നായർ , തൃശൂർ വലപ്പാട് തോപ്പിയിൽ വീട്ടില്‍ അബ്ദുൽ ഗഫൂർ  എന്നിവര്‍ കുവൈത്തിലുമാണ് മരിച്ചത്. രാജേഷ് കുട്ടപ്പൻ നായർക്ക് താമസിക്കുന്ന കെട്ടിടത്തിൽ നേരത്തെ കൊവിഡ് ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പടര്‍ന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

Read more at:  24 മണിക്കൂറിനിടെ 4 പേര്‍; ഗൾഫിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു ...

8:00 AM IST

കൊവിഡ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു

കൊവിഡ് 19 ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന രണ്ട്  മലയാളികള്‍ മരിച്ചു. പത്തനംതിട്ട ഇടയാറന്മുള വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍(51), തൃശൂര്‍ വലപ്പാട് സ്വദേശി അബ്ദുല്‍ ഗഫൂര്‍ (54) എന്നിവരാണ് ബുധനാഴ്ച മരിച്ചത്.

Read more at:  കൊവിഡ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു

7:30 AM IST

ലോക്ക് ഡൗൺ നീട്ടുമോ? കേന്ദ്രസർക്കാർ തീരുമാനം രണ്ട് ദിവസത്തിൽ അറിയാം

ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരിൻറെ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകും. രാജ്നാഥ്സിംഗിൻറെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി ഇന്നോ നാളോയോ യോഗം ചേർന്ന് സ്ഥിതി വിലിയിരുത്തും. 

Read more at:  ലോക്ക് ഡൗൺ നീട്ടുമോ? കേന്ദ്രസർക്കാർ തീരുമാനം രണ്ട് ദിവസത്തിൽ അറിയാം

7:00 AM IST

തലപ്പാടി കൊവിഡ് പരിശോധന കേന്ദ്രത്തിൽ കേടായ യന്ത്രം മാറ്റും

കോട്ടയം തലപ്പാടി കൊവിഡ് പരിശോധന കേന്ദ്രത്തിൽ കേടായ യന്ത്രം മാറ്റും. പുതിയത് തിരുവനന്തപുരം ഇൻഡ്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എത്തിക്കും. പുതിയ യന്ത്രം ഇന്നോ നാളെയോ തലപ്പാടിയിലെത്തും. പുതിയ യന്ത്രം എത്തുന്നതോടെ സാമ്പിൾ പരിശോധകളുടെ എണ്ണം കൂടും. 

6:55 AM IST

ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തിലാക്കി

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ സ്ഥിതീകരിച്ച രോഗികളുമായി സമ്പർക്കം പുലർത്തിയ ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തിലാക്കി. പാറശ്ശാല സർക്കാർ ആശുപത്രിയിൽ 29 പേർ, നെയ്യാറ്റിൻകര റോളൻസിൽ 14 പേർ, നിംസിൽ 45 പേരെയുമാണ് നിരീക്ഷണത്തിലാക്കിയത്. 

6:50 AM IST

പരിശോധനാ കിറ്റുകൾ തിരിച്ചയക്കുന്നത് രാജ്യത്ത് കൂടുതൽ പ്രതിസന്ധിയാകും

കൊവിഡ് പരിശോധനക്ക് ഐസിഎംആർ കൂടുതൽ അനുമതി നൽകണമെന്ന ആവശ്യം ശക്തമായിരിക്കേ പരിശോധന കിറ്റുകൾ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം, രോഗനിർണ്ണയത്തിൽ പ്രതിസന്ധിയാകും. ദില്ലിയടക്കം പല സംസ്ഥാനങ്ങളിലെയും തീവ്ര ബാധിത മേഖലകളിൽ നിന്നയക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം പോലും വൈകുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് രോഗനിർണ്ണയത്തിലെ പ്രതിസന്ധി.

Read more at: കൊവിഡ് പരിശോധനാ കിറ്റുകൾ തിരിച്ചയക്കുന്നത് രാജ്യത്ത് കൂടുതൽ പ്രതിസന്ധിയാകും

6:45 AM IST

കാസർകോട് വീണ്ടും ആശങ്ക

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് രോഗബാധിതരായ കാസർകോട് ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആശങ്ക. കൊവിഡ് ഭീതിയിൽ നിന്ന് പതിയെ കരകയറുകയായിരുന്ന ജില്ലയ്ക്ക് പുതിയ കൊവിഡ് കേസുകളാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

Read more at: കാസർകോട് ജില്ലയെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് പുതിയ കൊവിഡ് കേസുകൾ ...

6:35 AM IST

കൊല്ലത്ത് ആശങ്ക

കൊല്ലത്ത് റാൻഡം പരിശോധനയില്‍ രോഗം കണ്ടെത്തിയ ആളില്‍ നിന്ന് നാല് പേര്‍ക്കാണ് രോഗം പടര്‍ന്നത്. റാന്‍ഡം പരിശോധനയില്‍ ഇന്നലെ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചപ്പോൾ രോഗികളുമായി സമ്പര്‍ക്കത്തില്‍ വരാത്ത രണ്ടുപേര്‍ക്കും രോഗം കണ്ടെത്തി. ഇതോടെ കടുത്ത ആശങ്കയിലാണ് കൊല്ലം ജില്ല

6:35 AM IST

കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി

മയൂർവിഹാറിലെ സിആർപിഎഫ് ക്യാമ്പിൽ ജവാന്മാർക്ക് കൂട്ടത്തോടെ കൊവിഡ് വന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. ഇവിടെ 47 ജവാന്മാർക്കാണ് കൊവിഡ് വന്നത്

6:30 AM IST

സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്ക് നിർബന്ധം

സംസ്ഥാനത്ത് ഇന്ന് മുതൽ എല്ലാവരും മാസ്ക് നിർബന്ധമായി ധരിക്കണം. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാൽ കേസും പിഴയും ചുമത്തും. ഇങ്ങിനെ പിടികൂടിയാൽ ആദ്യം 200 രൂപ പിഴയീടാക്കും. കുറ്റം ആവർത്തിക്കുന്നയാള്‍ക്ക് 5000 രൂപ പിഴ ചുമത്തും

Read more at: സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്ക് നിർബന്ധം; പിടികൂടിയാൽ പിഴ 200, വീണ്ടും പിടിച്ചാൽ 5000 

6:24 PM IST:

ചെന്നൈയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ചെന്നൈയിൽ 138 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈയിൽ മാത്രം രോഗബാധിതർ 906 ആയി. തമിഴ്നാട്ടിൽ 161 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ 2323 ആയി. മൂന്ന് ദിവസത്തിനിടെ രോഗലക്ഷ്ണം ഇല്ലാത്ത 300 ലധികം രോഗികൾ. 

6:05 PM IST:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33610 ആയി ഇത് വരെ രോഗം ബാധിച്ച് മരിച്ചത് 1075 പേർ. .

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക പട്ടിക

S. No.

Name of State / UT

Total Confirmed cases (Including 111 foreign Nationals)

Cured/Discharged/
Migrated

Death

1

Andaman and Nicobar Islands

33

15

0

2

Andhra Pradesh

1403

321

31

3

Arunachal Pradesh

1

1

0

4

Assam

42

29

1

5

Bihar

403

65

2

6

Chandigarh

56

17

0

7

Chhattisgarh

38

36

0

8

Delhi

3439

1092

56

9

Goa

7

7

0

10

Gujarat

4082

527

197

11

Haryana

310

209

3

12

Himachal Pradesh

40

25

1

13

Jammu and Kashmir

581

192

8

14

Jharkhand

107

19

3

15

Karnataka

557

223

21

16

Kerala

496

369

4

17

Ladakh

22

16

0

18

Madhya Pradesh

2660

461

130

19

Maharashtra

9915

1593

432

20

Manipur

2

2

0

21

Meghalaya

12

0

1

22

Mizoram

1

0

0

23

Odisha

128

39

1

24

Puducherry

8

5

0

25

Punjab

357

90

19

26

Rajasthan

2438

768

51

27

Tamil Nadu

2162

1210

27

28

Telengana

1012

367

26

29

Tripura

2

2

0

30

Uttarakhand

55

36

0

31

Uttar Pradesh

2203

513

39

32

West Bengal

758

124

22

Total number of confirmed cases in India

33610*

8373

1075

*280 cases are being assigned to states for contact tracing

*States wise distribution is subject to further verification and reconciliation

*Our figures are being reconciled with ICMR

5:59 PM IST:

കാസർകോട് ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബുവിൻ്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ഇന്നത്തെ കൊവിഡ് 19 രോഗി ഉദുമ പഞ്ചായത്തിലെ 41 വയസുകാരൻ

5:58 PM IST:

കർണാടകത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 30 പേർക്ക്. ബെംഗളൂരുവിൽ 9 പേർക്ക് കൂടി  രോഗബാധ. 

5:57 PM IST:

ഇടുക്കിയിൽ കൊവിഡ് ഉണ്ടെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ച നാല് പേർക്കും കൊവിഡില്ലെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇവരുടെ പരിശോധന ഫലം നെഗറ്റീവ്,. 

5:55 PM IST:

കെഎസ്ഇബി ക്യാഷ് കൗണ്ടറുകൾ മെയ് നാല് മുതൽ പ്രവർത്തിച്ചു തുടങ്ങും. ലോക്ക് ഡൗൺ കാലത്തെ ബില്ലുകൾക്ക് മെയ് 16 സർചാർജ് ഒഴിവാക്കി. ബിൽ അടയ്ക്കാൻ കൺസ്യൂമർ നമ്പറുകളുടെ അടിസ്ഥാനത്തിൽ ക്രമീകരണം ഉണ്ടാവും. ഓൺലൈനായി ബിൽ അടയ്ക്കാനുള്ള സൗകര്യവും പരമാവധി പ്രയോജനപ്പെടുത്തുക. 
 
5:54 PM IST:

പ്രവാസികൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി മെയ് അഞ്ച് വരെ നീട്ടി. 2020 ജനുവരി ഒന്നിനോ അതിനു ശേഷമോ വിദേശത്ത് നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗണ് കാരണം മടങ്ങി പോകാൻ സാധിക്കാത്തവർക്കും ഇക്കാലയളവിൽ വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ധനസഹായം
 
5:35 PM IST:

നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിലൂടെയാണ് നാം ഇപ്പോൾ കടന്നു പോകുന്നത് എന്ന് എല്ലാവരും മനസിലാക്കാണം. എന്തെങ്കിലും അമിതമായ നിയന്ത്രണം നടപ്പാക്കാനല്ല പൊലീസ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ എല്ലാവരും പൊലീസുമായി സഹകരിക്കണം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പാലിക്കാൻ എല്ലാവരും സജ്ജരാകണം.

5:29 PM IST:

നമ്മുടെ നാട്ടിൽ അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽ നിന്നും രോഗബാധയുണ്ടാവുന്നു. ചരക്കുവണ്ടികളിലെ ജീവനക്കാരിൽ നിന്നാണ് രോഗം പടരുന്നത് എന്നാണ് മനസിലാവുന്നത്. ഇക്കാര്യത്തിൽ നിരീക്ഷണത്തിൽ പാർപ്പിക്കാൻ സൗകര്യം ഒരുക്കുന്നത് അടക്കമുള്ള നടപടികൾ ഉടനെയുണ്ടാവും. 

5:19 PM IST:

കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കേസുകൾ വന്ന സാഹചര്യത്തിൽ  കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിയന്ത്രണം കർശനമാക്കി. ജില്ല ദുരന്തനിവരാണ അതോറിറ്റിയുമായി ആലോചിച്ച് നിയന്ത്രണം നടപ്പാക്കാനാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹോട്ട് സ്പോട്ട് മേഖലകളിലേക്കുള്ള പ്രവേശനം ഒറ്ററോഡിലൂടെ മാത്രമായിരിക്കും. 

5:18 PM IST:

പൊതുനിരത്തിൽ മാസ്ക് ധരിക്കുന്നത് ഇന്നു മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് വൈകിട്ട് നാല് വരെ സംസ്ഥാനത്ത് 954 കേസുകൾ എടുത്തിട്ടുണ്ട്. കാസർകോട് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നിയന്ത്രണം നൽകുന്ന ജില്ലാ കളക്ടർ സജിത്ത് ബാബു, ഐജിമാരായ അശോക് യാദവ്, വിജയ് സാക്കറെ എന്നിവർ കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമപ്രവർത്തകനുമായി ഇവർ സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് ഇത്. 

5:18 PM IST:

കണ്ണൂരിൽ സ്പെഷ്യൽ ട്രാക്കിംഗ് ടീം പ്രവർത്തിക്കുന്നു. ഒരോ ഇരുപത് വീടുകളുടേയും ചുമതല രണ്ട് പൊലീസുകാർക്ക് വീതം നൽകിയിരിക്കുകയാണ്. വിദേശത്ത് നിന്നും വന്ന ആൾക്കാരുടെ നിരീക്ഷണകാലവധി കഴിഞ്ഞിട്ടുണ്ട്. അവരിൽ പരിശോധന നടത്തേണ്ടവരിൽ നിന്നും സാംപിൾ ശേഖരിക്കും.

5:17 PM IST:

തിരുവനന്തപുരത്തെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയെ ഇന്ന് ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി, കൊല്ലത്തെ ഓച്ചിറ,തൃക്കോവിലോട്ടം, കോട്ടയത്തെ ഉദയാന്നാപുരം പഞ്ചായത്തും പുതുതായി ഹോട്ട് സ്പോട്ട് പട്ടികയിലേക്ക് ചേർത്തു. ഇങ്ങനെ സംസ്ഥാനത്ത് ആകെ 70 ഹോട്ട് സ്പോട്ടുകളുണ്ട്. 

5:39 PM IST:

അതിഥി തൊഴിലാളികളെ ബസ് മാർഗം തിരിച്ചു അയക്കണം എന്ന കേന്ദ്ര നിർദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി. പ്രത്യക തീവണ്ടി വേണം എന്ന് വീണ്ടും ആവശ്യപെട്ടു. 

Read more at:  അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കല്‍: കേന്ദ്ര നിര്‍ദേശം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി ...

5:09 PM IST:

ഇതുവരെ 497 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 111 പേർ ചികിത്സയിലുണ്ട്. 20711 പേർ നിരീക്ഷണത്തിലുണ്ട്. 20285 പേർ വീടുകളിലും 426 പേർആശുപത്രിയിലും കഴിയുന്നു. ഇന്ന് 95 പേരെ ആശുപത്രിയിലാക്കി.

5:07 PM IST:

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 14 പേർ. പാലക്കാട് - 4 കൊല്ലം -3 , കണ്ണൂർ - 2, കാസർകോട് - 2, പത്തനംതിട്ട -1, മലപ്പുറം -1 , കോഴിക്കോട് -1 എന്നിങ്ങനെയാണ് നെഗറ്റീവായത്.

5:00 PM IST:

കേരളത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തും കാസർകോടുമാണ് രോഗം സ്ഥരീകരിച്ചത്.

4:47 PM IST:

മാധ്യമപ്രവർത്തകന്‍റെ സമ്പർക്കപട്ടികയിൽ ഐ ജി വിജയ് സാഖറെയും.13-ാം തീയതി ആണ് വിജയ് സാഖറയെ കണ്ടത്. 14 ദിവസം കഴിഞ്ഞത് കൊണ്ട് ക്വാറന്‍റീൻ നിർദേശം ഇല്ല. 

4:46 PM IST:

വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും സംസ്ഥാനാന്തര യാത്രക്ക് കർണാടകത്തിന്‍റെ അനുമതി. മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയുളളവർക്ക് നാളെ മുതൽ  കർണാടകത്തിന് പുറത്തേക്ക് സഞ്ചരിക്കാം. സംസ്ഥാനത്തേക്ക് വരുന്നവർക്ക് അതിർത്തിയിൽ പരിശോധന നടത്തും. ഒറ്റത്തവണ മാത്രമേ യാത്ര ചെയ്യാൻ അനുമതി ഉളളൂ.

4:45 PM IST:

ഇടുക്കി ജില്ലയിൽ ഹോട്ട്സ്പോട്ട് ആയി നിശ്ചയിച്ചിരുന്ന ബൈസൺവാലി, കഞ്ഞിക്കുഴി, മരിയാപുരം എന്നീ പഞ്ചായത്തുകളെയും തൊടുപുഴ മുനിസിപ്പാലിറ്റിയെയും‌ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കി. ഇനി ജില്ലയിൽ 11 ഹോട്സ്പോട്ടുകൾ. 

4:44 PM IST:

കാസർകോട് രോഗം സ്ഥിരീകരിച്ച എംഎൽഎയുടെ സമ്പർക്ക പട്ടികയിൽ മഞ്ചേശ്വരം എംഎൽഎയും. മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദീൻ ആണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. 18 തിയ്യതി ആണ് ഇവർ കണ്ടത്. 2 ദിവസം പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് എംഎൽഎക്ക് നിർദേശം

4:43 PM IST:

രാജ്യത്ത് രോഗം ഇരട്ടിക്കന്ന വേഗത കുറഞ്ഞതായി ആരോഗ്യമന്ത്രാലയം. രോഗം ഇരട്ടിക്കുന്ന ദിവസങ്ങൾ 11 ആയി കൂടി. 24 മണിക്കൂറിൽ 630 പേർ രോഗവിമുക്തി നേടി. 

4:25 PM IST:

കോവിഡ് പ്രതിസന്ധി. റിലയൻസ് ഇൻഡസ്ട്രീസിൽ ശമ്പളം കുറയ്ക്കുന്നുവെന്ന് മാനേജ്മെന്‍റ് . സീനിയർ മാനേജ്മെന്‍റ് തലത്തിൽ 50 ശതമാനം വരെ കുറവ്. 15 ലക്ഷത്തിനു മുകളിൽ വാർഷിക ശമ്പളം ഉള്ളവർക്ക് 10 ശതമാനം കുറവ് . മുകേഷ് അംബാനി ഒരു വർഷത്തെ ശമ്പളം  വേണ്ടെന്നു വെച്ചുവെന്നും റിലയൻസ് മാനേജ്മെന്‍റ്  ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു

3:47 PM IST:

പാലക്കാട് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 5 പേർ ഇന്ന് ആശുപത്രി വിടും. മാർച്ച് 25 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ പ്രവേശിച്ച കോട്ടോപ്പാടം സ്വദേശി, ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച യുപി സ്വദേശി, പുതുപ്പരിയാരം കാവിൽപാട് സ്വദേശി ,വിളയൂർ സ്വദേശി, 
മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി എന്നിവർക്കാണ് രോഗം ഭേദമായത് . ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച കുഴൽമന്ദം സ്വദേശി(30) മാത്രമാണ് ഇനി ജില്ലയിൽ  ചികിത്സയിലുള്ളത്. ജില്ലയിൽ 13 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്

3:08 PM IST:

തൃശ്ശൂർ പൂരം ചടങ്ങുകൾ ഒരാനപ്പുറത്ത് നടത്തണമെന്ന പാറമേക്കാവിന്‍റെ ആവശ്യം കളക്ടർ തളളി 

3:06 PM IST:

നെടുമങ്ങാട് ലോക്ക് ഡൗൺ ചട്ടം ലംഘിച്ചതിന് അടൂർ പ്രകാശ് എം പി ക്കെതിരെ കേസ്. കോടതി സമുച്ഛയത്തിന് മുന്നിൽ ഭക്ഷ്യ കിറ്റുകൾ വിതരണത്തിൽ 200 ലധികം പേരാണ് ഒത്തുകൂടിയത്. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന ഉത്തരവ് ലംഘിച്ചു. ലോയേഴ്സ് കോൺഗ്രസ് ആണ് പരിപാടി സംഘടിപ്പിച്ചത്.

3:05 PM IST:

തൃശ്ശൂർ പൂരത്തിന്‍റെ ചടങ്ങുകൾ ഒരു ആനപ്പുറത്ത് നടത്താൻ അനുമതി തേടി പാറമേക്കാവ് ദേവസ്വം ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി. മുന്‍പ് പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങ് നടത്തിയിട്ടുണ്ടെന്നാണ് ദേവസ്വത്തിന്‍റെ വിശദീകരണം.

3:03 PM IST:

 കർണാടകത്തിൽ ലോക്ക്ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ നാളെ മുതൽ വിട്ടുനൽകും. നാലുചക്ര വാഹനങ്ങൾക്ക് 1000 രൂപയും ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 500 രൂപയും പിഴ ഈടാക്കും

3:03 PM IST:

ദില്ലിയിലെ മജീദിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഭീതിയിൽ. ഇരുപതോളം ആരോഗ്യപ്രവർത്തകർ കോവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തി. നാല് മലയാളി നഴ്സുമാരും ഇതിൽ ഉൾപ്പെടുന്നു. നിരീക്ഷണത്തിൽ ആക്കുന്നതിന്‌ ഇതുവരെ നടപടി സ്വികരിച്ചില്ലെന്ന് പരാതി. ബത്ര ആശുപത്രിയിൽ കോവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ പതിനാല് നഴ്സുമാർ. ഇതിൽ  അഞ്ച് മലയാളികൾ. നീരീക്ഷണ കാലാവധി തീരുന്നത് മുൻപ് ജോലിക്ക് തിരിച്ച് വിളിച്ചെന്ന് പരാതി

3:02 PM IST:

ചുള്ളിക്കൽ മേഖലയെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. കത്രിക്കടവ് വാർഡ് 65 ഹോട്ട്സ്പോട്ട് ആയി തുടരും. ഇന്ന് അർധരാത്രി മുതലാണ് ചുള്ളിക്കൽ മേഖലയെ ഹോട്ട്സ്പോട്ട് ഇൽ നിന്ന് ഒഴിവാക്കുക. 

1:04 PM IST:

കോവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാര്‍ക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേക മേഖലകള്‍ നിര്‍ണയിക്കണം. പ്രവേശിക്കുന്ന സ്ഥലത്ത് ലോറി എത്തുമ്പോള്‍ അണുനശീകരണം നടത്തണം. പ്രവേശിക്കുന്ന സ്ഥലത്ത് ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ചരക്കു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും സഹായികളുടെയും ശരീരോഷ്മാവ് അളക്കണം. തുടര്‍ന്ന് അണ്‍ലോഡിംഗ് പാസ് അനുവദിക്കണം. നല്‍കുന്ന പാസുകളുടെ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണം. എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ. 

12:33 PM IST:

നെയ്യാറ്റിൻകര നഗരസഭയിലെ ഒന്നുമുതൽ 5 വരെയും 40 മുതൽ 44 വരെയും മുപ്പത്തി എട്ടാം വാർഡും ഹോട്ട്സ്പോട്ടാക്കി കൂടാതെ ബാലരാമപുരം പാറശ്ശാല കുന്നത്ത കാൽ വെള്ളറട പഞ്ചായത്തുകളും ഹോട്ട് സ്പോട്ട്. അത്യാവശ്യ സർവീസും മാത്രം. അവശ്യസാധന കടകൾ രാവിലെ 7 മുതൽ 2 വരെ മാത്രം തുറക്കാം, ഓഫീസുകളും പ്രധാന ജംഗ്ഷനുകളും അണുവിമുക്തമാക്കാൻ തീരുമാനം.

12:29 PM IST:

നെയ്യാറ്റിൻകര 9 പൊലീസുകാർ നിരീക്ഷണത്തിൽ. രോഗിയുടെ  അടുത്ത ബന്ധുവുമായി ബന്ധം ഉണ്ടായ 9 പേരാണ് നിരീക്ഷണത്തിൽ പോയത്.

11:44 AM IST:

തമിഴ്നാട്ടിൽ കടകൾക്ക് മുന്നിൽ  നീണ്ട ക്യൂ. അവശ്യസാധനങ്ങൾ വാങ്ങാൻ ജനം കൂട്ടത്തോടെ തെരുവിൽ. നാല് ദിവസത്തെ സമ്പൂർണ ലോക്ക് ഡൗണിന് ശേഷം അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നതോടെ റെഡ് സോൺ മേഖലയിലും വൻ തിരക്ക്. 

11:03 AM IST:

ചങ്ങനാശ്ശേരിയിൽ ലോക്ക് ഡൗൺ ലംഘനം. മധുരയിൽ നിന്ന് എത്തിയ പച്ചക്കറി വണ്ടി ചങ്ങനാശ്ശേരിയിലെ അതിതീവ്ര മേഖലയിൽ എത്തി. ലോഡ് എത്തിച്ചത് രോഗം സ്ഥിരീകരിച്ച ആളുടെ വീടിനു തൊട്ടടുത്ത്. പൊലീസ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാണ് വാഹനം എത്തിയത്. മധുര സ്വദേശികളെ നിരീക്ഷണത്തിൽ ആക്കണമെന്ന ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം പാലിക്കപ്പെട്ടില്ല. 

11:02 AM IST:

കാസർഗോഡ് പ്രത്യേക കൊവിഡ് ആശുപത്രി തുടങ്ങാൻ പോയ തിരുവനന്തപുരം മെഡിക്കൽ കൊളജിലെ ആരോഗ്യ പ്രവർത്തകരുടെ പരിശോധന ഫലം നെഗറ്റീവ്. ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം 27 പേരുടെ ഫലമാണ് നെഗറ്റീവ്. 

11:27 AM IST:

മലപ്പുറം ചട്ടിപ്പറമ്പിൽ അതിഥി തൊഴിലാളികളുടെ പ്രകടനം. നാട്ടിൽ പോവണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസ് ലാത്തി വീശി. പ്രകടനത്തിൽ നൂറോളം അതിഥി തൊഴിലാളികൾ പങ്കെടുത്തു. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു

11:01 AM IST:

ദില്ലി അംബേദ്ക്കർ ആശുപത്രിയിൽ രണ്ട് ഡോക്ടർമാർക്ക് കൂടി കൊവിഡ്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 34 ആയി. 

11:00 AM IST:

കർണാടകത്തിൽ നിരീക്ഷണത്തിലുള്ള നാല് മന്ത്രിമാരുടെ പരിശോധന ഫലം നെഗറ്റീവ്. 

11:06 AM IST:

രാജ്യത്തെ രോഗികളുടെ എണ്ണം 33,000 കവിഞ്ഞു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്. ഗുജറാത്തിൽ രോഗികൾ നാലായിരം കവിഞ്ഞു. ചെന്നൈയിൽ അതീവ ജാഗ്രത.

Read more at: രാജ്യത്ത് 33000 കൊവിഡ് ബാധിതർ; മഹാരാഷ്ട്രയിൽ പതിനായിരത്തോളം രോഗികൾ; ലോക്ക് ഡൗൺ നീട്ടിയേക്കും 

10:59 AM IST:

ലോകത്തെ കൊവി‍ഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. 3217842 പേർക്കാണ് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രോഗം സ്ഥിരീകരിച്ചത്. 2.28 ലക്ഷം പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ അമേരിക്കയിൽ മാത്രം 2352 പേർ മരിച്ചു.

Read more at:  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു; അമേരിക്കയിൽ മാത്രം പത്തര ലക്ഷം പേർക്ക് രോഗം 

10:50 AM IST:

പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ വിവര ശേഖരണം തുടങ്ങി.  മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ അതാതു രാജ്യങ്ങളിലെ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

10:49 AM IST:

കൊൽക്കത്തയിലെ നാരായണ ആശുപത്രിക്കെതിരെ പരാതിയുമായി മലയാളി ജീവനക്കാർ. കൊവിഡ് ബാധ ആശുപത്രിയിൽ സ്ഥീരീകരിച്ചതിനു ശേഷം സ്വീകരിക്കേണ്ട സുരക്ഷ നടപടികൾ നടപ്പാക്കിയില്ലെന്ന് പരാതി. ക്വാറൻ്റീൻ ശരിയായ രീതിയിൽ നടപ്പാക്കിയില്ലെന്നും ഇതോടെ ഒമ്പത് ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നുവെന്നും പരാതി. നാരായണ ഗ്രൂപ്പിന്‍റെ മറ്റു ആശുപത്രികളിലെ കൊവിഡ് പ്രതിരോധത്തിനുള്ള പൊതു നിർദ്ദേശങ്ങൾ കൊൽക്കത്തയിൽ നടപ്പാക്കുന്നതിൽ വീഴ്ച്ച വന്നെന്ന് മലയാളി ജീവനക്കാരുടെ പരാതി. രോഗലക്ഷണമുള്ള മറ്റു ജീവനക്കാരുടെ പരിശോധന കാര്യത്തിലും പ്രതിസന്ധിയെന്ന് പരാതി. 

10:45 AM IST:

കൊവിഡ് 19 വൈറസ് ബാധ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമായും ആരോഗ്യ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ് രാഹുല്‍ നടത്തുക. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമായാണ് രാഹുല്‍ ആദ്യമായി സംസാരിക്കുക. 

Read more at: കൊവിഡ് പ്രതിസന്ധി വിദഗ്ധരുമായി ചര്‍ച്ച ചെയ്യാന്‍ രാഹുല്‍; ആദ്യം രഘുറാം രാജന്‍ ...

10:44 AM IST:

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ  4പേര്‍കൂടി മരിച്ചു. അബുദാബി ഇന്ത്യന്‍സ്കൂള്‍ അധ്യാപിക പത്തനം തിട്ട കോഴഞ്ചേരി സ്വദേശി പ്രിൻസി റോയ് മാത്യു, സാമൂഹ്യപ്രവര്‍ത്തകന്‍ തൃശൂര്‍ തിരുവത്ര സ്വദേശി  പി.കെ. അബ്ദുൽ കരീം ഹാജി എന്നിവര്‍ അബുദാബിയിലും.  ആറന്മുള ഇടയാറൻമുള വടക്കനമൂട്ടിൽ രാജേഷ് കുട്ടപ്പൻ നായർ , തൃശൂർ വലപ്പാട് തോപ്പിയിൽ വീട്ടില്‍ അബ്ദുൽ ഗഫൂർ  എന്നിവര്‍ കുവൈത്തിലുമാണ് മരിച്ചത്. രാജേഷ് കുട്ടപ്പൻ നായർക്ക് താമസിക്കുന്ന കെട്ടിടത്തിൽ നേരത്തെ കൊവിഡ് ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പടര്‍ന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

Read more at:  24 മണിക്കൂറിനിടെ 4 പേര്‍; ഗൾഫിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു ...

10:43 AM IST:

കൊവിഡ് 19 ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന രണ്ട്  മലയാളികള്‍ മരിച്ചു. പത്തനംതിട്ട ഇടയാറന്മുള വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍(51), തൃശൂര്‍ വലപ്പാട് സ്വദേശി അബ്ദുല്‍ ഗഫൂര്‍ (54) എന്നിവരാണ് ബുധനാഴ്ച മരിച്ചത്.

Read more at:  കൊവിഡ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു

10:40 AM IST:

ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരിൻറെ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകും. രാജ്നാഥ്സിംഗിൻറെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി ഇന്നോ നാളോയോ യോഗം ചേർന്ന് സ്ഥിതി വിലിയിരുത്തും. 

Read more at:  ലോക്ക് ഡൗൺ നീട്ടുമോ? കേന്ദ്രസർക്കാർ തീരുമാനം രണ്ട് ദിവസത്തിൽ അറിയാം

10:39 AM IST:

കോട്ടയം തലപ്പാടി കൊവിഡ് പരിശോധന കേന്ദ്രത്തിൽ കേടായ യന്ത്രം മാറ്റും. പുതിയത് തിരുവനന്തപുരം ഇൻഡ്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എത്തിക്കും. പുതിയ യന്ത്രം ഇന്നോ നാളെയോ തലപ്പാടിയിലെത്തും. പുതിയ യന്ത്രം എത്തുന്നതോടെ സാമ്പിൾ പരിശോധകളുടെ എണ്ണം കൂടും. 

10:38 AM IST:

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ സ്ഥിതീകരിച്ച രോഗികളുമായി സമ്പർക്കം പുലർത്തിയ ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തിലാക്കി. പാറശ്ശാല സർക്കാർ ആശുപത്രിയിൽ 29 പേർ, നെയ്യാറ്റിൻകര റോളൻസിൽ 14 പേർ, നിംസിൽ 45 പേരെയുമാണ് നിരീക്ഷണത്തിലാക്കിയത്. 

10:36 AM IST:

കൊവിഡ് പരിശോധനക്ക് ഐസിഎംആർ കൂടുതൽ അനുമതി നൽകണമെന്ന ആവശ്യം ശക്തമായിരിക്കേ പരിശോധന കിറ്റുകൾ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം, രോഗനിർണ്ണയത്തിൽ പ്രതിസന്ധിയാകും. ദില്ലിയടക്കം പല സംസ്ഥാനങ്ങളിലെയും തീവ്ര ബാധിത മേഖലകളിൽ നിന്നയക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം പോലും വൈകുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് രോഗനിർണ്ണയത്തിലെ പ്രതിസന്ധി.

Read more at: കൊവിഡ് പരിശോധനാ കിറ്റുകൾ തിരിച്ചയക്കുന്നത് രാജ്യത്ത് കൂടുതൽ പ്രതിസന്ധിയാകും

10:34 AM IST:

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് രോഗബാധിതരായ കാസർകോട് ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആശങ്ക. കൊവിഡ് ഭീതിയിൽ നിന്ന് പതിയെ കരകയറുകയായിരുന്ന ജില്ലയ്ക്ക് പുതിയ കൊവിഡ് കേസുകളാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

Read more at: കാസർകോട് ജില്ലയെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് പുതിയ കൊവിഡ് കേസുകൾ ...

10:31 AM IST:

കൊല്ലത്ത് റാൻഡം പരിശോധനയില്‍ രോഗം കണ്ടെത്തിയ ആളില്‍ നിന്ന് നാല് പേര്‍ക്കാണ് രോഗം പടര്‍ന്നത്. റാന്‍ഡം പരിശോധനയില്‍ ഇന്നലെ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചപ്പോൾ രോഗികളുമായി സമ്പര്‍ക്കത്തില്‍ വരാത്ത രണ്ടുപേര്‍ക്കും രോഗം കണ്ടെത്തി. ഇതോടെ കടുത്ത ആശങ്കയിലാണ് കൊല്ലം ജില്ല

10:29 AM IST:

മയൂർവിഹാറിലെ സിആർപിഎഫ് ക്യാമ്പിൽ ജവാന്മാർക്ക് കൂട്ടത്തോടെ കൊവിഡ് വന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. ഇവിടെ 47 ജവാന്മാർക്കാണ് കൊവിഡ് വന്നത്

10:27 AM IST: