കേരളത്തിലെ ഏഴ് ജില്ലകൾ തീവ്രബാധിത പ്രദേശങ്ങളെന്ന് മുഖ്യമന്ത്രി|Covid Live Updates

Covid 19 Lock down India Number of positive cases increasing death toll crosses 50 Live Updates

നിസാമുദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 19 ആയി. 378 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കും. 
 
7:16 PM IST

താൽക്കാലിക കൊവിഡ് ആശുപത്രികൾ

ഹോം സ്റ്റേകളും ഹോട്ടലുകളും ഹോസ്റ്റലുകളും സർക്കാർ ഏറ്റെടുക്കും . ഒരുലക്ഷം ഐസൊലേഷൻ കിടക്കകൾ തയ്യാറാക്കും . റാപ്പിഡ് ടെസ്റ്റിന് കേന്ദ്രസഹായം തേടി . 

6:42 PM IST

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 400 കടന്നു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് 81 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 416 ആയി. 

6:40 PM IST

തബ്ലീഗ് സമ്മേളനത്തിൽ കേരളത്തിൽ നിന്ന് 157 പേർ

തബ് ലീഗ് സമ്മേളനത്തിൽ 157 പേരാണ് കേരളത്തിൽ നിന്ന് പങ്കെടുത്തതെന്ന് മുഖ്യമന്ത്രി.

6:36 PM IST

മാധ്യമ പ്രവർത്തകർക്ക് രോഗ സാധ്യത ഉണ്ടോ എന്ന ആശങ്ക

കാസർകോട് ചില മാധ്യമ പ്രവർത്തകർക്ക് രോഗ സാധ്യത ഉണ്ടോ എന്ന ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി. രണ്ട് മാധ്യമ പ്രവർത്തകരുടെ ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചു.

6:32 PM IST

നഴ്സുമാരെ പിരിച്ച് വിട്ടത് അംഗീകരിക്കില്ല

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ 11 നഴ്സുമാരെ പിരിച്ച് വിട്ടത് അംഗീകരിക്കില്ല ഇടപെടുമെന്ന് മുഖ്യമന്ത്രി

6:22 PM IST

പക‍ർച്ച വ്യാധി നിയന്ത്രണനിയമപ്രകാരം 1663 കേസുകൾ

ലോക്ക് ഡൗൺ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി പക‍ർച്ച വ്യാധി നിയന്ത്രണനിയമപ്രകാരം 1663 കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്തു.

6:23 PM IST

താൽക്കാലിക കൊവിഡ് ആശുപത്രികൾ

ഹോം സ്റ്റേകളും ഹോട്ടലുകളും സർക്കാർ ഏറ്റെടുക്കും. ഒരുലക്ഷം ഐസൊലേഷൻ കിടക്കകൾ തയ്യാറാക്കും .

6:18 PM IST

തമിഴ്നാട്ടിൽ 75 പേർക്ക് കൂടി കൊവിഡ്

തമിഴ്നാട്ടിൽ 75 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഇതിൽ 74 പേരും തബ്‌ലീഗ് ജമാഅത്തിന്‍റെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 309 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 264 പേരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

6:18 PM IST

മഹാരാഷ്ട്രയിൽ ആകെ കേസുകൾ 342 ആയി

മഹാരാഷ്ട്രയിൽ ഇന്ന് ഏഴ് കേസുകൾ കൂടി റിപ്പോ‍ർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 342 ആയി. 

6:17 PM IST

ഇടുക്കിയിൽ അഞ്ച് പേർക്ക് കൊവിഡ്

നിസ്സാമുദ്ദീനിൽ നിന്നെത്തിയ തൊടുപുഴ സ്വദേശിയായ 58 വയസുകാരൻ, പൊതുപ്രവർത്തകനുമായി ഇടപഴകിയ ബൈസൻവാലിയിലെ ഏകാധ്യാപികയുടെ ഏഴ് വയസുള്ള മകൻ, പൊതുപ്രവർ‍ത്തകന്‍റെ നാട്ടുകാരന്‍റെ 70 വയസുള്ള അമ്മ, 35കാരിയായ ഭാര്യ, 10 വയസുള്ള മകൻ എന്നിവർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ചത് 10 പേർക്ക്

6:16 PM IST

നിർബന്ധിത ഐസൊലേഷൻ

മാർച്ച് 5 മുതൽ 24 വരെ വിദേശത്ത്‌ നിന്ന് വന്നവർ നിർബന്ധമായും ഐസൊലേഷനിലേക്ക് പോകണം. 

6:17 PM IST

ചരക്ക് നീക്കം തടസ്സപ്പെടുത്തരുത്

പ്രധാനമന്ത്രിയോട് അന്തർ സംസ്ഥാന ചരക്ക് നീക്കത്തിന് നടപടി ആവശ്യപ്പെട്ടു. പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. റാപ്പിഡ് ടെസ്റ്റിന് കേന്ദ്രസഹായം തേടി. 

6:10 PM IST

ഏഴ് ജില്ലകൾ തീവ്രബാധിത പ്രദേശങ്ങൾ

സംസ്ഥാനത്തെ ഏഴ് ജില്ലകൾ തീവ്രബാധിത പ്രദേശങ്ങളാണെന്ന് മുഖ്യമന്ത്രി. കാസർകോട്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, തൃശൂർ പത്തനംതിട്ട, മലപ്പുറം ജില്ലകളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. 

6:07 PM IST

റാപ്പിഡ് ടെസ്റ്റിന് കേന്ദ്ര സഹായം തേടി

റാപ്പിഡ് ടെസ്റ്റിന് കേന്ദ്ര സഹായം തേടിയതായി മുഖ്യമന്ത്രി

6:03 PM IST

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസ്

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ കേരളം ഇതുവരെ സ്വീകരിച്ച പ്രതിരോധ നടപടികൾ വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. വിദേശത്തെ മലയാളികൾക്ക് അതതു രാജ്യങ്ങളിൽ എംബസികളുടെ സഹായത്തോടെ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു.

6:03 PM IST

കൊല്ലത്ത് 27വയസ്സുള്ള ഗർഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചു .

6:01 PM IST

കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേർ നിസാമുദ്ദീനിൽ നിന്ന് വന്നവരാണ്

ഇന്ന് രോഗം ബാധിച്ചവരിൽ 2 പേർ നിസാമുദീനിൽ നിന്ന് വന്നവർ

6:00 PM IST

സംസ്ഥാനത്ത് 21 പുതിയ കേസുകൾ കൂടി

സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  8 പേർ കാസർകോടും, 5 പേർ ഇടുക്കിയിലുമാണ്. രണ്ട് പേർ കൊല്ലം ജില്ലയിലും , തിരുവനന്തപുരം , തൃശ്സൂർ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ ഓരോ പുതിയ കേസ് വീതം, ഇത് വരെ 286 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 256 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 

5:11 PM IST

മർക്കസ് സമ്മേളനത്തിൽ പങ്കെടുത്ത 2 പേർ ദില്ലിയിൽ മരിച്ചു

മർക്കസ് സമ്മേളനത്തിൽ പങ്കെടുത്ത 2 പേർ ദില്ലിയിൽ മരിച്ചു. ദില്ലിയിൽ ആകെ കൊവിഡ് കേസ് 219 ആയി ഉയർന്നു ഇതിൽ 108 പേർ മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തവർ. 

5:05 PM IST

5 വയസുകാരിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

കണ്ണൂർ ആറളത്ത് പനി ബാധിച്ച് മരിച്ച 5 വയസുകാരിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു

4:27 PM IST

സാലറി ചലഞ്ച് ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കണമെന്ന് ഐഎംഎ

കൊവിഡ് 19 ചികിത്സ ,പ്രതിരോധ  പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. 
 
3:51 PM IST

സ്പെയിനിൽ മരണം 10,000 കടന്നു

സ്പെയിനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. 

3:43 PM IST

കാസർകോട് ജില്ലയില്‍ 25 കേസുകള്‍

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ ഒന്നിന്  25  കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മേല്‍പ്പറമ്പ-5, ചിറ്റാരിക്കാല്‍-2, ആദൂര്‍-3, കുമ്പള-2, വിദ്യാനഗര്‍-2, അമ്പലത്തറ-1, ഹോസ്ദുര്‍ഗ്-1, നീലേശ്വരം-1, ചന്തേര-2, വെള്ളരിക്കുണ്ട്-5,രാജപുരം-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 45 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 18  വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 269  കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 390 പേരെ അറസ്റ്റ് ചെയ്തു. 176 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

3:35 PM IST

നിയന്ത്രണം വേണ്ടി വരും

ശമ്പള വിതരണത്തിൽ നിയന്ത്രണം വേണ്ടിവരുമെന്ന് തോമസ് ഐസക്. ഏപ്രിലിൽ സംസ്ഥാനത്തിന് വരുമാനമില്ലെന്നും ധനമന്ത്രി. 

3:32 PM IST

കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യരുതെന്ന് നിർദ്ദേശം

കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യരുതെന്ന് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫിസറുടെ ഉത്തരവ്. മുഴുവൻ ആശുപത്രികൾക്കും നിർദ്ദേശം നൽകി. 

3:01 PM IST

അതിർത്തി തുറക്കില്ലെന്ന് ദക്ഷിണ കന്നഡ എം പി

അതിർത്തി തുറക്കില്ലെന്ന് ദക്ഷിണ കന്നഡ എം പി നളിൻ കുമാർ കട്ടീൽ. തുറന്നാൽ കർണാടകം വലിയ വില കൊടുക്കേണ്ടിവരും. രോഗികൾക്ക് ആവശ്യമായ സൗകര്യം പിണറായി വിജയൻ കാസർകോട് തന്നെ ഒരുക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ. 

3:01 PM IST

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി 3 മാസത്തേക്ക് കൂടി നീട്ടി

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, 2020-21 വര്‍ഷത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (KASP) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍, രോഗികള്‍ക്ക് ചികിത്സാ സഹായം തടസമില്ലാതെ ലഭ്യമാക്കുന്നതിനായി നിലവിലെ കാസ്പ് പദ്ധതി 2020 ജൂണ്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

2:57 PM IST

ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ ലംഘിച്ച് പിറന്നാൾ ആഘോഷം

കൊല്ലം ശാസ്താംകോട്ടയിൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ ലംഘിച്ച് പിറന്നാൾ ആഘോഷം നടത്തി. വിവരം അറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വീട്ടുകാർ മർദ്ദിച്ചെന്ന് പരാതി. പത്തനംതിട്ട സ്വദേശി ഷറഫുദീൻ , ശാസ്താംകോട്ട സ്വദേശികളായ അഫ്‌സൽ, ഫൈസൽ എന്നിവരെ പോലീസ് അറസ്റ്റ്‌ ചെയ്തു. 

2:37 PM IST

കൊവിഡിനെ ഭയന്ന് ആത്മഹത്യ

കൊവിഡിനെ ഭയന്ന് ഉത്തർപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥൻ  ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ നകൂറിലാണ് സംഭവം. കൊവിഡിനെ ഭയമാണെന്ന് ഇയാളുടെ ആത്മഹത്യാകുറിപ്പിൽ പറയുന്നു. കുറച്ചുനാളായി ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്ന് കുടുംബം അറിയിച്ചതായി പൊലീസ് പറഞ്ഞു.

Read more at: കൊവിഡിനെ ഭയന്ന് സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു ...

2:33 PM IST

എല്ലാ ജീവനക്കാരെയും ജോലി ചെയ്യിപ്പിച്ച എസ്ബിഐ ശാഖകൾക്ക് പൊലീസ് നോട്ടീസ്

ബാങ്കുകളിൽ  മുഴുവൻ ജീവനക്കാരെ ജോലി ചെയ്യിപ്പിക്കുന്നതിനെതിരെ  പൊലീസ്. സർക്കാർ ഉത്തരവ് അനുസരിച്ച് പകുതി ജീവനക്കാരെ മാത്രമേ ജോലി ചെയ്യിപ്പാക്കാവൂ എന്ന്  നിർദേശം. സർക്കാർ തീരുമാനത്തിന് വിരുദ്ധമായി എല്ലാ ജീവനക്കാരെയും ജോലി ചെയ്യിപ്പിച്ച എസ്ബിഐ ശാഖകൾക്ക് പൊലീസ് നോട്ടീസ് നൽകി.

2:20 PM IST

അതിഥി തൊഴിലാളികളുടെ കാര്യത്തിൽ നിർദ്ദേശവുമായി കേന്ദ്രം

അതിഥി തൊഴിലാളികളുടെ കാര്യത്തിൽ  സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ  നിർദ്ദേശം. ക്യാമ്പുകളിൽ കഴിയുന്നവർക്ക് വൈദ്യസഹായം ലഭ്യമാക്കണമെന്നും മനശാസ്ത്ര വിദഗ്ധർ ക്യാമ്പുകൾ സന്ദർശിക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകി. പൊലീസും ഭരണകൂടവും മനുഷ്യത്വപരമായി പെരുമാറണമെന്നും നിർദ്ദേശം. ക്യാമ്പുകളിലെ സ്ഥിതി മനസിലാക്കി ഇടപെടലുകൾ നടത്താൻ വൊളന്‍റിയർമാരെ നിയോഗിക്കണമെന്നും സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം  നൽകിയിട്ടുണ്ട്

2:10 PM IST

നീണ്ട പോരാട്ടം വേണ്ടിവരുമെന്ന് പ്രധാനമന്ത്രി

കൊവിഡിനെതിരെ നീണ്ട പോരാട്ടം വേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ലോക്ക് ഡൗൺ നീട്ടില്ല. ലോക്ക് ഡൗൺ അവസാനിച്ചാലും തെരുവിലറങ്ങി സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവസരമായി ജനം കാണരുതെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫെറൻസിംഗിൽ പറഞ്ഞു

1:30 PM IST

കൊവിഡ് മരണം 47,000 കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 9 ലക്ഷത്തി മുപ്പത്തിയെട്ടായിരം കടന്നു. 47,000ത്തിലേറെപ്പേർ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. 

1:06 PM IST

ലോക് ഡൗൺ ലംഘിച്ച്  ആഴക്കടലിൽ മൽസ്യ ബന്ധനം

ലോക് ഡൗൺ ലംഘിച്ച് ആഴക്കടലിൽ മൽസ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടിയിൽ. ഒരു മാസമായി കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു ഇവർ. 35 പേരെയാണ കസ്റ്റഡിയിലെടുത്തത്. കൊല്ലം നീണ്ടകര കോസ്റ്റൽ പോലീസാണ് ഇവരെ പിടികൂടിയത്. ഇവരെ 28 ദിവസം നിരീക്ഷത്തിലാക്കും. 

12:38 PM IST

കൊല്ലം പത്തനാപുരത്ത് നിരീക്ഷണത്തിലിരുന്നയാൾ രക്ഷപ്പെട്ടു

കൊല്ലം പത്തനാപുരത്ത് നിരീക്ഷണത്തിലിരുന്നയാൾ രക്ഷപ്പെട്ടു. തമിഴ്നാട് തിരുനെൽവേലി സ്വദേശി തങ്കമാണ് രക്ഷപെട്ടത്. പനിയും ചുമയും ഉള്ളതിനാൽ ഇന്നലെ മുതൽ പത്തനാപുരത്തെ സ്വകാര്യആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു ഇവർ. 

12:35 AM IST

ധാരാവിയിലെ ശുചീകരണ തൊഴിലാളിക്ക് കൊവിഡ്

മുംബൈ ധാരാവിയിൽ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ കോർപ്പറേഷനിലെ സ്വീപ്പർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിലാണ്. സഹപ്രവർത്തകരായ 23 ശുചീകരണ തൊഴിലാളികളെ ക്വാറന്‍റൈൻ ചെയ്തു. 

12:34 PM IST

നിസാമുദ്ദീൻ വിഷയം നിർഭാഗ്യകരമെന്ന് കുഞ്ഞാലിക്കുട്ടി

നിസാമുദ്ദീനിൽ ഉണ്ടായ വിഷയം നിർഭാഗ്യകരമാണെന്ന് കുഞ്ഞാലിക്കുട്ടി എം പി. അവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അറിവില്ലാതെ സംഭവിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഡൽഹിയിൽ കേരളത്തെ പോലെ ഒരു സാഹചര്യം ഉണ്ടായിരുന്നില്ലെന്നും മുഖ്താർ അബ്ബാസ് നഖ്‌വിയുടെ പരാമർശം അത്ഭുതപ്പെടുത്തുന്നതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേർ‍ത്തു. കേരളത്തിലെ സൂക്ഷ്മത ഡൽഹിയിൽ ഉണ്ടായില്ലെന്നും ഈ വീഴ്ചയക്ക് കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും ഉത്തരവാദികളാണെന്നും കുഞ്ഞാലിക്കുട്ടി. 

12:33 PM IST

ഗവർണ്ണർമാരുടെ യോഗം വിളിച്ച് രാഷ്ട്രപതി

രാഷ്ട്രപതി നാളെ ഗവർണ്ണർമാരുടെ യോഗം വിളിച്ചു. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം ചേരുക. 

12:20 PM IST

സർക്കാരിനെതിരെ പി ടി തോമസ്

രോഗബാധയുള്ളവരെ വിട്ടയച്ചത് ഏകീകൃത രൂപത്തിലല്ലെന്ന് പി ടി തോമസ് എംഎൽഎ, ലോകാരോഗ്യ സംഘനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും പി ടി തോമസ് ആരോപിച്ചു. കാസർകോടും ഇടുക്കിയിലുമുള്ള രോഗികളെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന അവരെ അപമാനിക്കുന്നതാണെന്നും പി ടി തോമസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിൽ ആരോഗ്യ വിദഗ്ധരെയും ഉൾപ്പെടുത്തണമെന്നും. വാർത്ത സമ്മേളനം നടക്കുന്നത് വരെ രോഗം സ്ഥിരീകരിക്കുന്ന വാർത്ത പിടിച്ചു വെയ്ക്കുന്നത് ശരിയല്ലെന്നും പി ടി തോമസ് പറഞ്ഞു. 

12:08 AM IST

സംസ്ഥാനങ്ങൾ പ്രത്യേകം മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് രാഹുൽ ഗാന്ധി

കൊവിഡിൽ സംസ്ഥാനങ്ങൾ പ്രത്യേകം മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് രാഹുൽ ഗാന്ധി. ആരോഗ്യ പ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകണമെന്ന് സോണിയ ഗാന്ധിയും ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തക സമിതിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. 

11:35 PM IST

പോത്തൻകോട് സ്വദേശിക്ക് രോഗം എവിടെ നിന്ന് പകർന്നുവെന്നതിൽ വ്യക്തതയില്ല

പോത്തൻകോട് കൊവിഡ് 19 ബാധിച്ച് മരിച്ചയാൾക്ക് രോഗം എവിടെ നിന്ന് പകർന്നുവെന്ന് ഇത് വരെ കണ്ടെത്താനായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ. സമൂഹ വ്യാപന സാധ്യത ഇതുവരെയില്ലെന്നും കടകംപള്ളി. 

11:18 AM IST

സര്‍ക്കാരും തിരുവനന്തപുരം ജില്ലാ കളക്ടറും തമ്മിൽ അഭിപ്രായ ഭിന്നത

കൊവിഡ് മരണത്തിന്‍റെ പശ്ചാത്തലത്തിൽ പോത്തൻകോടും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ സര്‍ക്കാരും തിരുവനന്തപുരം ജില്ലാ കളക്ടറും തമ്മിൽ അഭിപ്രായ ഭിന്നത.  കൂട്ടായ ആലോചനകൾ ഇല്ലാതെ കളക്ടര്‍ ഉത്തരവുകൾ ഇറക്കിയെന്നാണ് ഉയരുന്ന വിമര്‍ശനം. 

Read more at:  പോത്തൻകോട് നിയന്ത്രണത്തിൽ ആശയക്കുഴപ്പം; കളക്ടറെ അതൃപതി വിളിച്ച് അറിയിച്ച് കടകംപള്ളി ...

11:17 AM IST

തിരുവനന്തപുരം മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവ കോവിഡ് ആശുപത്രികളാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

11:15 AM IST

മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് ഇളവ്

മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് ഇളവ് പ്രഖ്യാപിച്ച് ഫിഷറീസ് മന്ത്രി. നിയന്ത്രിത അളവിൽ കടലിൽ പോകാം. ട്രോളിങ് ബോട്ടുകൾ പോകാൻ പാടില്ല. ലേലം പാടില്ലെന്നും ഫിഷറീസ് മന്ത്രി. 
 
10:48 AM IST

വ്യാജ വാര്‍ത്തകൾക്കെതിരെ നിലപാട് ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് 19 മായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകൾക്കെതിരെ നിലപാട് ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ .വ്യാജ വാര്‍ത്തകളെ കുറിച്ച് റിപ്പോര്‍ട്ട് നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. 

Read more at:  കൊവിഡ് 19 : വ്യാജ വാര്‍ത്തകളെ കുറിച്ച് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ...

10:38 AM IST

രാജ്യത്ത് കൊവിഡ് മരണം 50 ആയി

കൊവിഡിൽ രാജ്യത്ത് മരണം 50 ആയി. നിലവിൽ 1764 പേർ ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 151 പേർക്ക് രോഗം ഭേദമായി. ആകെ രോഗം സ്ഥിരീകരിച്ചത് 1965 പേർക്ക്. 

10:23 AM IST

നിസാമുദീനിൽ നിന്നെത്തിയ 11പേർക്ക് കർണാടകത്തിൽ കൊവിഡ്

നിസാമുദീനിൽ നിന്നെത്തിയ 11പേർക്ക് കർണാടകത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. 

10:20 AM IST

എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് അനുസരിച്ച് പൊലീസ് കേസെടുത്ത് തുടങ്ങി

എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് അനുസരിച്ച് പൊലീസ് കേസെടുത്തു തുടങ്ങി, കാലടി മറ്റൂർ സ്വദേശി സോജനെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തത്. കൂട്ടം കൂടി നിൽക്കരുതെന്ന് നിർദേശിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതിനാണ് നടപടി. 

10:15 AM IST

വരാനിരിക്കുന്ന ദിനങ്ങൾ നിർണ്ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

കൊവിഡിൽ വരാനിരിക്കുന്ന ദിനങ്ങൾ നിർണ്ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ വർധൻ. വ്യാപന നിയന്ത്രണത്തിന് 4 ആഴ്ച വരെ സമയമെടുക്കാമെന്നും സമൂഹ വ്യാപനം തടയുന്നതിൽ ലോക്ക് ഡൗൺഫലപ്രദമാണെന്നും ഹർഷവർധൻ പറഞ്ഞു. വിദേശത്ത് നിന്നെത്തിയവരിലും അവരുമായി ബന്ധപ്പെട്ടവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്നും  ഹർഷവർധൻ അവകാശപ്പെട്ടു.

Read more at:  'വരാനിരിക്കുന്നത് നിര്‍ണായക ദിനങ്ങളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി', ലോക് ഡൗണ്‍ നീട്ടുമോയെന്നതിലും പ്രതികരണം...

10:12 AM IST

ഹരിയാനയിൽ ആദ്യ കോവിഡ് മരണം

ഹരിയാനയിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. അംബാല സ്വദേശിയായ 67 കാരനാണ് രോഗം ബാധിച്ച് മരിച്ചത്.

9:59 AM IST

പത്മശ്രീ ജേതാവും കൊവിഡ് ബാധിച്ച് മരിച്ചു

സുവർണ ക്ഷേത്രത്തിലെ ആസ്ഥാന ഗായകൻ ആയിരുന്ന ഭായി നിർമൽ സിങ് ഖൽസ കോവിഡ് ബാധിച്ചു മരിച്ചു. പത്മ ശ്രീ ജേതാവായിരുന്നു ഇദ്ദേഹം. 

9:53 AM IST

ഗുജറാത്തിൽ ഒരു കൊവിഡ് മരണം കൂടി

ഗുജറാത്തിൽ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു.വഡോദര സ്വദേശിയായ 52 കാരനാണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Read more at:  രാജ്യത്ത് കൊവിഡ് മരണം 50 ആയി; തബ്‌ലീഗ് സമ്മേളനത്തിനെത്തിയ 19 പേർക്ക് ജീവൻ നഷ്ടം ...

9:40 AM IST

മഹാരാഷ്ട്രയിൽ 3 പേർക്ക് കൂടി കൊവിഡ്

മഹാരാഷ്ട്രയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 338 ആയി.

9:40 AM IST

ഇന്തോനേഷ്യൻ സ്വദേശികർളും നിസാമുദീനിൽ നിന്ന് മടങ്ങിയെത്തിയവർ

തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച  ഇന്തോനേഷ്യൻ സ്വദേശികൾ നിസാമുദീനിൽ നിന്ന് മടങ്ങിയെത്തിയവരാണെന്ന് വ്യക്തമായി. മാർച്ച് 21 ന് സേലത്ത് ഇവർ പ്രാർത്ഥനാ ചടങ്ങ് നടത്തി. നിസാമുദ്ദീനിൽ നിന്ന് തമിഴ്‌നാട്ടിൽ എത്തിയവരിൽ 650 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 

9:21 AM IST

ഉണ്ണിത്താൻ സുപ്രീംകോടതിയിലേക്ക്

അതിർത്തി അടച്ച കർണാടകത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയിൽ ഹർജി നൽകി. 

Read more at:  ഹൈക്കോടതി വിധിക്ക് പുല്ലുവില: അതിര്‍ത്തി തുറക്കാതെ കര്‍ണാടക, ഉണ്ണിത്താൻ സുപ്രീംകോടതിയിലേക്ക് ...

9:10 AM IST

പോത്തൻകോട് ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ പിൻവലിച്ചു

കേരളത്തിലെ രണ്ടാമത്തെ കൊവിഡ് മരണം നടന്ന തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട്ട് സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക്. പോത്തൻകോട് പഞ്ചായത്തിലും സമീപപ്രദേശത്തെ പഞ്ചായത്തുകളിലുമായ് ഇന്നലെ സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണം പിൻവലിച്ചു. പ്രദേശം പൂര്‍ണ്ണമായും അടച്ച് ആളുകളെ നിരീക്ഷണത്തിലാക്കിയ കടുത്ത നിന്ത്രണത്തിൽ ഇളവ് വരുത്താനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പോത്തൻകോടിലെയും പരിസരപ്രദേശത്തേയും ആളുകൾ നിരീക്ഷണത്തിൽ തുടരണം. അവശ്യ സാധനങ്ങൾ വിൽക്കന്ന കടകൾ തുറക്കുന്നതിന് അടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറാണ് അധിക നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരവിറക്കിയത് . 

Read more at: പോത്തൻകോടിന് ആശ്വാസം: സമൂഹവ്യാപനം ഇല്ല, കടുത്ത നിയന്ത്രണം പിൻവലിച്ചു ...

8:50 AM IST

ധാരാവിയിൽ മരിച്ച കൊവിഡ് രോഗിയും നിസാമുദ്ദീനിൽ പോയി

ദില്ലി നിസാമുദ്ദീനിലെ മർകസിൽ മത സമ്മേളനത്തിൽ പങ്കെടുത്ത ബാലികാ നഗറിൽ നിന്നുള്ള 56കാരനാണ് മരിച്ചത്. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മാർച്ച് 23ന് ഇദ്ദേഹം മുംബൈയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. മാർച്ച് 29 ന് നില വഷളായതോടെ സയനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിച്ച ഇടത്തെ ഏഴ് നിലകളുള്ള എട്ട് കെട്ടിടങ്ങൾ സീൽ ചെയ്തു. 

Read more at: ധാരാവിയിൽ മരിച്ച കൊവിഡ് രോഗിയും നിസാമുദ്ദീനിൽ പോയി; രോഗം കണ്ടെത്തിയത് മരണശേഷം ...

8:46 AM IST

തെലങ്കാനയിൽ കൊവിഡ് ബാധിച്ച് 3 മരണം കൂടി

നിസാമുദീനിൽ നിന്നെത്തിയ മൂന്ന് പേർ കൂടി തെലങ്കാനയിൽ കൊവിഡ് ബാധിച്ച് മരിച്ചു

7:32 AM IST

കാസർകോട് അതിർത്തി ഗുരുതര രോഗികൾക്ക് വേണ്ടി തുറക്കും

അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ നിലപാടിൽ അയഞ്ഞ് കർണാടക സർക്കാർ. കാസർഗോഡ് - മംഗലാപുരം അതിർത്തി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിർത്തിയിൽ ഡോക്ടറെ നിയമിച്ചു.

Read more at: നിലപാടിൽ അയഞ്ഞ് കർണാടക; കാസർകോട് അതിർത്തി ഗുരുതര രോഗികൾക്ക് വേണ്ടി തുറക്കും, പരിശോധനക്ക് ഡോക്ടര്‍ ...

6:30 AM IST

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47000

ലോകത്ത് കൊവിഡ് ബാധയെ തുടർന്ന് മരണം 47,000 പിന്നിട്ടു. രോഗം ബാധിച്ചവരുടെ എണ്ണം പത്തു ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ മാത്രം ഇവിടെ 1046 പേർ. ഇതോടെ ആകെ മരണം 5099 ആയി. 

Read more at: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47000; രോഗബാധിതർ പത്ത് ലക്ഷം കടന്നു ...

6:22 AM IST

മുംബൈയിൽ അതീവ ജാഗ്രത

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് കടുത്ത ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ധാരാവിയിലും പരിസര പ്രദേശത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈ കോർപ്പറേഷൻ. മരിച്ച 56കാരൻ താമസിച്ച ബാലികാനഗറിലെ കെട്ടിടം സീൽ ചെയ്തു. 

Read more at: ധാരാവിയിലെ ചേരിയിൽ കൊവിഡ് മരണം; മുംബൈയിൽ അതീവ ജാഗ്രത 

6:15 AM IST

ഇന്നലെ രോഗം സ്ഥിരീകരിച്ചത് 437 പേർക്ക്

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1828 ആയി. 41 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 437പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറൻസ് വഴി സംസാരിക്കും. നിസാമുദ്ദീനിലെ മർകസ് കേന്ദ്രത്തിൽ നിന്നും മടങ്ങിയവരിലെ രോഗബാധയാണ് കൊവിഡ് കേസുകൾ കൂടാൻ ഇടയാക്കുന്നതെന്ന് ഇന്നലെ ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു.

Read more at: രാജ്യത്ത് കൊവിഡ് ഭീതി ശക്തം; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 437 പേർക്ക്; മരണം 41

7:20 PM IST:

ഹോം സ്റ്റേകളും ഹോട്ടലുകളും ഹോസ്റ്റലുകളും സർക്കാർ ഏറ്റെടുക്കും . ഒരുലക്ഷം ഐസൊലേഷൻ കിടക്കകൾ തയ്യാറാക്കും . റാപ്പിഡ് ടെസ്റ്റിന് കേന്ദ്രസഹായം തേടി . 

6:42 PM IST:

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് 81 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 416 ആയി. 

6:41 PM IST:

തബ് ലീഗ് സമ്മേളനത്തിൽ 157 പേരാണ് കേരളത്തിൽ നിന്ന് പങ്കെടുത്തതെന്ന് മുഖ്യമന്ത്രി.

6:37 PM IST:

കാസർകോട് ചില മാധ്യമ പ്രവർത്തകർക്ക് രോഗ സാധ്യത ഉണ്ടോ എന്ന ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി. രണ്ട് മാധ്യമ പ്രവർത്തകരുടെ ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചു.

6:33 PM IST:

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ 11 നഴ്സുമാരെ പിരിച്ച് വിട്ടത് അംഗീകരിക്കില്ല ഇടപെടുമെന്ന് മുഖ്യമന്ത്രി

6:32 PM IST:

ലോക്ക് ഡൗൺ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി പക‍ർച്ച വ്യാധി നിയന്ത്രണനിയമപ്രകാരം 1663 കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്തു.

6:29 PM IST:

ഹോം സ്റ്റേകളും ഹോട്ടലുകളും സർക്കാർ ഏറ്റെടുക്കും. ഒരുലക്ഷം ഐസൊലേഷൻ കിടക്കകൾ തയ്യാറാക്കും .

6:25 PM IST:

തമിഴ്നാട്ടിൽ 75 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഇതിൽ 74 പേരും തബ്‌ലീഗ് ജമാഅത്തിന്‍റെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 309 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 264 പേരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

6:23 PM IST:

മഹാരാഷ്ട്രയിൽ ഇന്ന് ഏഴ് കേസുകൾ കൂടി റിപ്പോ‍ർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 342 ആയി. 

6:20 PM IST:

നിസ്സാമുദ്ദീനിൽ നിന്നെത്തിയ തൊടുപുഴ സ്വദേശിയായ 58 വയസുകാരൻ, പൊതുപ്രവർത്തകനുമായി ഇടപഴകിയ ബൈസൻവാലിയിലെ ഏകാധ്യാപികയുടെ ഏഴ് വയസുള്ള മകൻ, പൊതുപ്രവർ‍ത്തകന്‍റെ നാട്ടുകാരന്‍റെ 70 വയസുള്ള അമ്മ, 35കാരിയായ ഭാര്യ, 10 വയസുള്ള മകൻ എന്നിവർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ചത് 10 പേർക്ക്

6:19 PM IST:

മാർച്ച് 5 മുതൽ 24 വരെ വിദേശത്ത്‌ നിന്ന് വന്നവർ നിർബന്ധമായും ഐസൊലേഷനിലേക്ക് പോകണം. 

6:18 PM IST:

പ്രധാനമന്ത്രിയോട് അന്തർ സംസ്ഥാന ചരക്ക് നീക്കത്തിന് നടപടി ആവശ്യപ്പെട്ടു. പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. റാപ്പിഡ് ടെസ്റ്റിന് കേന്ദ്രസഹായം തേടി. 

6:15 PM IST:

സംസ്ഥാനത്തെ ഏഴ് ജില്ലകൾ തീവ്രബാധിത പ്രദേശങ്ങളാണെന്ന് മുഖ്യമന്ത്രി. കാസർകോട്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, തൃശൂർ പത്തനംതിട്ട, മലപ്പുറം ജില്ലകളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. 

6:13 PM IST:

റാപ്പിഡ് ടെസ്റ്റിന് കേന്ദ്ര സഹായം തേടിയതായി മുഖ്യമന്ത്രി

6:11 PM IST:

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ കേരളം ഇതുവരെ സ്വീകരിച്ച പ്രതിരോധ നടപടികൾ വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. വിദേശത്തെ മലയാളികൾക്ക് അതതു രാജ്യങ്ങളിൽ എംബസികളുടെ സഹായത്തോടെ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു.

6:09 PM IST:

കൊല്ലത്ത് 27വയസ്സുള്ള ഗർഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചു .

6:06 PM IST:

ഇന്ന് രോഗം ബാധിച്ചവരിൽ 2 പേർ നിസാമുദീനിൽ നിന്ന് വന്നവർ

6:04 PM IST:

സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  8 പേർ കാസർകോടും, 5 പേർ ഇടുക്കിയിലുമാണ്. രണ്ട് പേർ കൊല്ലം ജില്ലയിലും , തിരുവനന്തപുരം , തൃശ്സൂർ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ ഓരോ പുതിയ കേസ് വീതം, ഇത് വരെ 286 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 256 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 

5:46 PM IST:

മർക്കസ് സമ്മേളനത്തിൽ പങ്കെടുത്ത 2 പേർ ദില്ലിയിൽ മരിച്ചു. ദില്ലിയിൽ ആകെ കൊവിഡ് കേസ് 219 ആയി ഉയർന്നു ഇതിൽ 108 പേർ മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തവർ. 

5:19 PM IST:

കണ്ണൂർ ആറളത്ത് പനി ബാധിച്ച് മരിച്ച 5 വയസുകാരിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു

4:49 PM IST:

കൊവിഡ് 19 ചികിത്സ ,പ്രതിരോധ  പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. 
 
4:00 PM IST:

സ്പെയിനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. 

3:46 PM IST:

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ ഒന്നിന്  25  കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മേല്‍പ്പറമ്പ-5, ചിറ്റാരിക്കാല്‍-2, ആദൂര്‍-3, കുമ്പള-2, വിദ്യാനഗര്‍-2, അമ്പലത്തറ-1, ഹോസ്ദുര്‍ഗ്-1, നീലേശ്വരം-1, ചന്തേര-2, വെള്ളരിക്കുണ്ട്-5,രാജപുരം-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 45 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 18  വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 269  കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 390 പേരെ അറസ്റ്റ് ചെയ്തു. 176 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

3:39 PM IST:

ശമ്പള വിതരണത്തിൽ നിയന്ത്രണം വേണ്ടിവരുമെന്ന് തോമസ് ഐസക്. ഏപ്രിലിൽ സംസ്ഥാനത്തിന് വരുമാനമില്ലെന്നും ധനമന്ത്രി. 

3:32 PM IST:

കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യരുതെന്ന് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫിസറുടെ ഉത്തരവ്. മുഴുവൻ ആശുപത്രികൾക്കും നിർദ്ദേശം നൽകി. 

3:06 PM IST:

അതിർത്തി തുറക്കില്ലെന്ന് ദക്ഷിണ കന്നഡ എം പി നളിൻ കുമാർ കട്ടീൽ. തുറന്നാൽ കർണാടകം വലിയ വില കൊടുക്കേണ്ടിവരും. രോഗികൾക്ക് ആവശ്യമായ സൗകര്യം പിണറായി വിജയൻ കാസർകോട് തന്നെ ഒരുക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ. 

3:05 PM IST:

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, 2020-21 വര്‍ഷത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (KASP) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍, രോഗികള്‍ക്ക് ചികിത്സാ സഹായം തടസമില്ലാതെ ലഭ്യമാക്കുന്നതിനായി നിലവിലെ കാസ്പ് പദ്ധതി 2020 ജൂണ്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

3:01 PM IST:

കൊല്ലം ശാസ്താംകോട്ടയിൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ ലംഘിച്ച് പിറന്നാൾ ആഘോഷം നടത്തി. വിവരം അറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വീട്ടുകാർ മർദ്ദിച്ചെന്ന് പരാതി. പത്തനംതിട്ട സ്വദേശി ഷറഫുദീൻ , ശാസ്താംകോട്ട സ്വദേശികളായ അഫ്‌സൽ, ഫൈസൽ എന്നിവരെ പോലീസ് അറസ്റ്റ്‌ ചെയ്തു. 

3:36 PM IST:

കൊവിഡിനെ ഭയന്ന് ഉത്തർപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥൻ  ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ നകൂറിലാണ് സംഭവം. കൊവിഡിനെ ഭയമാണെന്ന് ഇയാളുടെ ആത്മഹത്യാകുറിപ്പിൽ പറയുന്നു. കുറച്ചുനാളായി ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്ന് കുടുംബം അറിയിച്ചതായി പൊലീസ് പറഞ്ഞു.

Read more at: കൊവിഡിനെ ഭയന്ന് സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു ...

2:38 PM IST:

ബാങ്കുകളിൽ  മുഴുവൻ ജീവനക്കാരെ ജോലി ചെയ്യിപ്പിക്കുന്നതിനെതിരെ  പൊലീസ്. സർക്കാർ ഉത്തരവ് അനുസരിച്ച് പകുതി ജീവനക്കാരെ മാത്രമേ ജോലി ചെയ്യിപ്പാക്കാവൂ എന്ന്  നിർദേശം. സർക്കാർ തീരുമാനത്തിന് വിരുദ്ധമായി എല്ലാ ജീവനക്കാരെയും ജോലി ചെയ്യിപ്പിച്ച എസ്ബിഐ ശാഖകൾക്ക് പൊലീസ് നോട്ടീസ് നൽകി.

2:30 PM IST:

അതിഥി തൊഴിലാളികളുടെ കാര്യത്തിൽ  സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ  നിർദ്ദേശം. ക്യാമ്പുകളിൽ കഴിയുന്നവർക്ക് വൈദ്യസഹായം ലഭ്യമാക്കണമെന്നും മനശാസ്ത്ര വിദഗ്ധർ ക്യാമ്പുകൾ സന്ദർശിക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകി. പൊലീസും ഭരണകൂടവും മനുഷ്യത്വപരമായി പെരുമാറണമെന്നും നിർദ്ദേശം. ക്യാമ്പുകളിലെ സ്ഥിതി മനസിലാക്കി ഇടപെടലുകൾ നടത്താൻ വൊളന്‍റിയർമാരെ നിയോഗിക്കണമെന്നും സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം  നൽകിയിട്ടുണ്ട്

2:28 PM IST:

കൊവിഡിനെതിരെ നീണ്ട പോരാട്ടം വേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ലോക്ക് ഡൗൺ നീട്ടില്ല. ലോക്ക് ഡൗൺ അവസാനിച്ചാലും തെരുവിലറങ്ങി സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവസരമായി ജനം കാണരുതെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫെറൻസിംഗിൽ പറഞ്ഞു

1:46 PM IST:

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 9 ലക്ഷത്തി മുപ്പത്തിയെട്ടായിരം കടന്നു. 47,000ത്തിലേറെപ്പേർ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. 

1:43 PM IST:

ലോക് ഡൗൺ ലംഘിച്ച് ആഴക്കടലിൽ മൽസ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടിയിൽ. ഒരു മാസമായി കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു ഇവർ. 35 പേരെയാണ കസ്റ്റഡിയിലെടുത്തത്. കൊല്ലം നീണ്ടകര കോസ്റ്റൽ പോലീസാണ് ഇവരെ പിടികൂടിയത്. ഇവരെ 28 ദിവസം നിരീക്ഷത്തിലാക്കും. 

12:41 PM IST:

കൊല്ലം പത്തനാപുരത്ത് നിരീക്ഷണത്തിലിരുന്നയാൾ രക്ഷപ്പെട്ടു. തമിഴ്നാട് തിരുനെൽവേലി സ്വദേശി തങ്കമാണ് രക്ഷപെട്ടത്. പനിയും ചുമയും ഉള്ളതിനാൽ ഇന്നലെ മുതൽ പത്തനാപുരത്തെ സ്വകാര്യആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു ഇവർ. 

12:49 PM IST:

മുംബൈ ധാരാവിയിൽ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ കോർപ്പറേഷനിലെ സ്വീപ്പർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിലാണ്. സഹപ്രവർത്തകരായ 23 ശുചീകരണ തൊഴിലാളികളെ ക്വാറന്‍റൈൻ ചെയ്തു. 

12:38 PM IST:

നിസാമുദ്ദീനിൽ ഉണ്ടായ വിഷയം നിർഭാഗ്യകരമാണെന്ന് കുഞ്ഞാലിക്കുട്ടി എം പി. അവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അറിവില്ലാതെ സംഭവിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഡൽഹിയിൽ കേരളത്തെ പോലെ ഒരു സാഹചര്യം ഉണ്ടായിരുന്നില്ലെന്നും മുഖ്താർ അബ്ബാസ് നഖ്‌വിയുടെ പരാമർശം അത്ഭുതപ്പെടുത്തുന്നതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേർ‍ത്തു. കേരളത്തിലെ സൂക്ഷ്മത ഡൽഹിയിൽ ഉണ്ടായില്ലെന്നും ഈ വീഴ്ചയക്ക് കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും ഉത്തരവാദികളാണെന്നും കുഞ്ഞാലിക്കുട്ടി. 

12:31 PM IST:

രാഷ്ട്രപതി നാളെ ഗവർണ്ണർമാരുടെ യോഗം വിളിച്ചു. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം ചേരുക. 

12:25 PM IST:

രോഗബാധയുള്ളവരെ വിട്ടയച്ചത് ഏകീകൃത രൂപത്തിലല്ലെന്ന് പി ടി തോമസ് എംഎൽഎ, ലോകാരോഗ്യ സംഘനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും പി ടി തോമസ് ആരോപിച്ചു. കാസർകോടും ഇടുക്കിയിലുമുള്ള രോഗികളെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന അവരെ അപമാനിക്കുന്നതാണെന്നും പി ടി തോമസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിൽ ആരോഗ്യ വിദഗ്ധരെയും ഉൾപ്പെടുത്തണമെന്നും. വാർത്ത സമ്മേളനം നടക്കുന്നത് വരെ രോഗം സ്ഥിരീകരിക്കുന്ന വാർത്ത പിടിച്ചു വെയ്ക്കുന്നത് ശരിയല്ലെന്നും പി ടി തോമസ് പറഞ്ഞു. 

12:10 PM IST:

കൊവിഡിൽ സംസ്ഥാനങ്ങൾ പ്രത്യേകം മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് രാഹുൽ ഗാന്ധി. ആരോഗ്യ പ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകണമെന്ന് സോണിയ ഗാന്ധിയും ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തക സമിതിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. 

12:08 PM IST:

പോത്തൻകോട് കൊവിഡ് 19 ബാധിച്ച് മരിച്ചയാൾക്ക് രോഗം എവിടെ നിന്ന് പകർന്നുവെന്ന് ഇത് വരെ കണ്ടെത്താനായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ. സമൂഹ വ്യാപന സാധ്യത ഇതുവരെയില്ലെന്നും കടകംപള്ളി. 

11:53 AM IST:

കൊവിഡ് മരണത്തിന്‍റെ പശ്ചാത്തലത്തിൽ പോത്തൻകോടും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ സര്‍ക്കാരും തിരുവനന്തപുരം ജില്ലാ കളക്ടറും തമ്മിൽ അഭിപ്രായ ഭിന്നത.  കൂട്ടായ ആലോചനകൾ ഇല്ലാതെ കളക്ടര്‍ ഉത്തരവുകൾ ഇറക്കിയെന്നാണ് ഉയരുന്ന വിമര്‍ശനം. 

Read more at:  പോത്തൻകോട് നിയന്ത്രണത്തിൽ ആശയക്കുഴപ്പം; കളക്ടറെ അതൃപതി വിളിച്ച് അറിയിച്ച് കടകംപള്ളി ...

11:40 AM IST:

തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവ കോവിഡ് ആശുപത്രികളാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

11:38 AM IST:

മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് ഇളവ് പ്രഖ്യാപിച്ച് ഫിഷറീസ് മന്ത്രി. നിയന്ത്രിത അളവിൽ കടലിൽ പോകാം. ട്രോളിങ് ബോട്ടുകൾ പോകാൻ പാടില്ല. ലേലം പാടില്ലെന്നും ഫിഷറീസ് മന്ത്രി. 
 
11:31 AM IST:

കൊവിഡ് 19 മായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകൾക്കെതിരെ നിലപാട് ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ .വ്യാജ വാര്‍ത്തകളെ കുറിച്ച് റിപ്പോര്‍ട്ട് നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. 

Read more at:  കൊവിഡ് 19 : വ്യാജ വാര്‍ത്തകളെ കുറിച്ച് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ...

11:30 AM IST:

കൊവിഡിൽ രാജ്യത്ത് മരണം 50 ആയി. നിലവിൽ 1764 പേർ ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 151 പേർക്ക് രോഗം ഭേദമായി. ആകെ രോഗം സ്ഥിരീകരിച്ചത് 1965 പേർക്ക്. 

11:28 AM IST:

നിസാമുദീനിൽ നിന്നെത്തിയ 11പേർക്ക് കർണാടകത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. 

11:27 AM IST:

എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് അനുസരിച്ച് പൊലീസ് കേസെടുത്തു തുടങ്ങി, കാലടി മറ്റൂർ സ്വദേശി സോജനെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തത്. കൂട്ടം കൂടി നിൽക്കരുതെന്ന് നിർദേശിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതിനാണ് നടപടി. 

11:32 AM IST:

കൊവിഡിൽ വരാനിരിക്കുന്ന ദിനങ്ങൾ നിർണ്ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ വർധൻ. വ്യാപന നിയന്ത്രണത്തിന് 4 ആഴ്ച വരെ സമയമെടുക്കാമെന്നും സമൂഹ വ്യാപനം തടയുന്നതിൽ ലോക്ക് ഡൗൺഫലപ്രദമാണെന്നും ഹർഷവർധൻ പറഞ്ഞു. വിദേശത്ത് നിന്നെത്തിയവരിലും അവരുമായി ബന്ധപ്പെട്ടവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്നും  ഹർഷവർധൻ അവകാശപ്പെട്ടു.

Read more at:  'വരാനിരിക്കുന്നത് നിര്‍ണായക ദിനങ്ങളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി', ലോക് ഡൗണ്‍ നീട്ടുമോയെന്നതിലും പ്രതികരണം...

11:23 AM IST:

ഹരിയാനയിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. അംബാല സ്വദേശിയായ 67 കാരനാണ് രോഗം ബാധിച്ച് മരിച്ചത്.

11:21 AM IST:

സുവർണ ക്ഷേത്രത്തിലെ ആസ്ഥാന ഗായകൻ ആയിരുന്ന ഭായി നിർമൽ സിങ് ഖൽസ കോവിഡ് ബാധിച്ചു മരിച്ചു. പത്മ ശ്രീ ജേതാവായിരുന്നു ഇദ്ദേഹം. 

11:28 AM IST:

ഗുജറാത്തിൽ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു.വഡോദര സ്വദേശിയായ 52 കാരനാണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Read more at:  രാജ്യത്ത് കൊവിഡ് മരണം 50 ആയി; തബ്‌ലീഗ് സമ്മേളനത്തിനെത്തിയ 19 പേർക്ക് ജീവൻ നഷ്ടം ...

11:18 AM IST:

മഹാരാഷ്ട്രയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 338 ആയി.

11:17 AM IST:

തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച  ഇന്തോനേഷ്യൻ സ്വദേശികൾ നിസാമുദീനിൽ നിന്ന് മടങ്ങിയെത്തിയവരാണെന്ന് വ്യക്തമായി. മാർച്ച് 21 ന് സേലത്ത് ഇവർ പ്രാർത്ഥനാ ചടങ്ങ് നടത്തി. നിസാമുദ്ദീനിൽ നിന്ന് തമിഴ്‌നാട്ടിൽ എത്തിയവരിൽ 650 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 

11:15 AM IST:

അതിർത്തി അടച്ച കർണാടകത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയിൽ ഹർജി നൽകി. 

Read more at:  ഹൈക്കോടതി വിധിക്ക് പുല്ലുവില: അതിര്‍ത്തി തുറക്കാതെ കര്‍ണാടക, ഉണ്ണിത്താൻ സുപ്രീംകോടതിയിലേക്ക് ...

11:14 AM IST:

കേരളത്തിലെ രണ്ടാമത്തെ കൊവിഡ് മരണം നടന്ന തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട്ട് സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക്. പോത്തൻകോട് പഞ്ചായത്തിലും സമീപപ്രദേശത്തെ പഞ്ചായത്തുകളിലുമായ് ഇന്നലെ സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണം പിൻവലിച്ചു. പ്രദേശം പൂര്‍ണ്ണമായും അടച്ച് ആളുകളെ നിരീക്ഷണത്തിലാക്കിയ കടുത്ത നിന്ത്രണത്തിൽ ഇളവ് വരുത്താനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പോത്തൻകോടിലെയും പരിസരപ്രദേശത്തേയും ആളുകൾ നിരീക്ഷണത്തിൽ തുടരണം. അവശ്യ സാധനങ്ങൾ വിൽക്കന്ന കടകൾ തുറക്കുന്നതിന് അടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറാണ് അധിക നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരവിറക്കിയത് . 

Read more at: പോത്തൻകോടിന് ആശ്വാസം: സമൂഹവ്യാപനം ഇല്ല, കടുത്ത നിയന്ത്രണം പിൻവലിച്ചു ...

11:10 AM IST:

ദില്ലി നിസാമുദ്ദീനിലെ മർകസിൽ മത സമ്മേളനത്തിൽ പങ്കെടുത്ത ബാലികാ നഗറിൽ നിന്നുള്ള 56കാരനാണ് മരിച്ചത്. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മാർച്ച് 23ന് ഇദ്ദേഹം മുംബൈയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. മാർച്ച് 29 ന് നില വഷളായതോടെ സയനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിച്ച ഇടത്തെ ഏഴ് നിലകളുള്ള എട്ട് കെട്ടിടങ്ങൾ സീൽ ചെയ്തു. 

Read more at: ധാരാവിയിൽ മരിച്ച കൊവിഡ് രോഗിയും നിസാമുദ്ദീനിൽ പോയി; രോഗം കണ്ടെത്തിയത് മരണശേഷം ...

11:08 AM IST:

നിസാമുദീനിൽ നിന്നെത്തിയ മൂന്ന് പേർ കൂടി തെലങ്കാനയിൽ കൊവിഡ് ബാധിച്ച് മരിച്ചു

11:06 AM IST:

അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ നിലപാടിൽ അയഞ്ഞ് കർണാടക സർക്കാർ. കാസർഗോഡ് - മംഗലാപുരം അതിർത്തി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിർത്തിയിൽ ഡോക്ടറെ നിയമിച്ചു.

Read more at: നിലപാടിൽ അയഞ്ഞ് കർണാടക; കാസർകോട് അതിർത്തി ഗുരുതര രോഗികൾക്ക് വേണ്ടി തുറക്കും, പരിശോധനക്ക് ഡോക്ടര്‍ ...

11:02 AM IST:

ലോകത്ത് കൊവിഡ് ബാധയെ തുടർന്ന് മരണം 47,000 പിന്നിട്ടു. രോഗം ബാധിച്ചവരുടെ എണ്ണം പത്തു ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ മാത്രം ഇവിടെ 1046 പേർ. ഇതോടെ ആകെ മരണം 5099 ആയി. 

Read more at: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47000; രോഗബാധിതർ പത്ത് ലക്ഷം കടന്നു ...

11:01 AM IST:

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് കടുത്ത ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ധാരാവിയിലും പരിസര പ്രദേശത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈ കോർപ്പറേഷൻ. മരിച്ച 56കാരൻ താമസിച്ച ബാലികാനഗറിലെ കെട്ടിടം സീൽ ചെയ്തു. 

Read more at: ധാരാവിയിലെ ചേരിയിൽ കൊവിഡ് മരണം; മുംബൈയിൽ അതീവ ജാഗ്രത 

11:00 AM IST: