ലോകത്തെ വിറപ്പിച്ച് മഹാമാരി; കൊവിഡില്‍ മരണം രണ്ട് ലക്ഷം കവിഞ്ഞു, 29 ലക്ഷത്തോളം രോഗികള്‍| Live

Covid 19 Lock Down number of cases in the rise in India

10:57 PM IST

സംസ്ഥാനത്തെ കൊവിഡ് സ്ഥിതി വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉന്നതതല യോഗം വിളിച്ചു. കളക്ടർമാർ, എസ് പിമാർ ഡിഎംഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി സ്ഥിതി​ഗതികൾ വിലയിരുന്നതും. മറ്റന്നാൾ പ്രധാനമന്ത്രി വിളിച്ച യോഗത്തിന് മുന്നോടിയായിയായിട്ടാണ് മുഖ്യമന്ത്രി ഉന്നത തല യോ​ഗം വിളിച്ചിരിക്കുന്നത്

10:17 PM IST

കൊല്ലത്ത് ഒരിടത്ത് കൂടി നിരോധനാജ്ഞ

കൊല്ലത്ത് ഒരു ഗ്രാമപഞ്ചായത്തിലും കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിലാണ് പുതിയതായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

9:35 PM IST

കൊവിഡ് മരണം രണ്ട് ലക്ഷം കവിഞ്ഞു

മരണമാരിയായി മാറിയ കൊവിഡില്‍ ആഗോളതലത്തിലെ മരണസംഖ്യ രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 3000 ത്തോളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി ഇരുപത്തിയെട്ട് ലക്ഷത്തി അറുപത്തയ്യായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. എട്ട് ലക്ഷത്തി പതിനാറായിരത്തോളം പേര്‍ക്ക് ഇതുവരെ രോഗം മാറിയിട്ടുണ്ട്

8:45 PM IST

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധിതര്‍ 7000 കടന്നു

ഇന്ന് 811 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ കൊവിഡ രോഗികളുടെ എണ്ണം 7000 കടന്നു. ഇന്ന് മാത്രം 22 പേര്‍ രോഗം ബാധിച്ച് മരിച്ചു. ആകെ 323 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

8:48 PM IST

സ്ഥിരം വാര്‍ത്താസമ്മേളനം ട്രംപ് നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ അറിയിക്കാന്‍ വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പതിവായി നടത്തിയിരുന്ന വാര്‍ത്താസമ്മേളനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് ട്രംപിന്റെ വാര്‍ത്താസമ്മേളനം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗികള്‍ക്ക് അണുനാശിനി കുത്തിവെച്ച് ചികിത്സിക്കുന്നത് പരീക്ഷിച്ചുകൂടെയെന്ന ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് വാര്‍ത്താസമ്മേളനം നിര്‍ത്താന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്

8:43 PM IST

ലോക്ക്ഡൗണിൽ തനിച്ചായ വയോജനങ്ങള്‍ക്ക് കൂട്ടായി കേരളാ പൊലീസിന്റെ 'പ്രശാന്തി'

ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് തനിച്ച് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പ്രശാന്തി എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബൈഹ്റ. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതി.

7:36 PM IST

ഗുജറാത്തിൽ കൊവിഡ് ബാധിതര്‍ 3000 കടന്നു

ഗുജറാത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. 256 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ 3071 രോഗികളായി.ധാരാവിയിൽ 21 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ 241 രോഗബാധിതരാണ് ഇവിടുള്ളത്.

7:36 PM IST

ജവാന്മാര്‍ക്ക് കൊവിഡ്

ദില്ലി മയൂര്‍ വിഹാര്‍ ഫേസ് 3 സിആര്‍പിഎഫ് ക്യാമ്പിലെ ജവാന്മാര്‍ക്ക് കൂട്ടത്തോടെ കൊവിഡ്.  24 പേരാണ് രോഗ ബാധിതര്‍. ഇതോടെ
ക്യാമ്പ് അടച്ച് 350 പേരെ കരുതല്‍ നിരീക്ഷണത്തിലാക്കി.

7:36 PM IST

ഒരു മലയാളി നഴ്സിന് കൂടി കൊവിഡ്

ഒരു മലയാളി നഴ്സിന്  കൂടി ഇൻഡോറിൽ കൊവിഡ് സ്ഥീരികരിച്ചു.

7:36 PM IST

കോട്ടയത്ത് ഹോട്ട് സ്പോട്ടുകൾ കൂടും

കോട്ടയത്ത് തിങ്കളാഴ്ച മുതൽ ഒറ്റ ഇരട്ട അക്ക വാഹന നമ്പർ ക്രമീകരണം നടപ്പിലാക്കും. കോട്ടയം മാർക്കറ്റിൽ അതീവ ശ്രദ്ധ നൽകും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാവും. മണർകാട് പഞ്ചായത്ത്,സംക്രാന്ത്രി ഉൾപ്പെടുന്ന മുനിസിപ്പൽ വാർഡ് എന്നിവയും ഹോട്ട്സ്പോട്ടാകും. ശുപാർശ സംസ്ഥാന സർക്കാരിന് നൽകി

7:25 PM IST

തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാന്‍ യുപി സര്‍ക്കാര്‍ തീരുമാനം; സ്വാഗതം ചെയ്ത് പ്രിയങ്ക

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാനുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ  തീരുമാനത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി പ്രശംസനീയമാണെന്ന് അവര്‍ പറഞ്ഞു.  

6:49 PM IST

സ്വിറ്റ്സർലൻ‍ഡ് പൗരന്മാര്‍ക്കായി കൊച്ചിയില്‍ നിന്ന് പ്രത്യേക വിമാനം

കേരളത്തിൽ കുടുങ്ങിയി സ്വിറ്റ്സർലൻ‍ഡ് പൗരൻമാരെ തിരികെ കൊണ്ടുപോകുന്നതിനായി പ്രത്യേക വിമാനം ഇന്നു രാത്രി കൊച്ചിയിലെത്തും. കൊല്‍ക്കത്തയില്‍ നിന്ന് 64 യാത്രക്കാരെ കയറ്റിയ ശേഷമാണ് സ്വിസ് എയർ വിമാനം രാത്രി പതിനൊന്നരയോടെ കൊച്ചിയിൽ എത്തുക. കൊച്ചിയിൽ നിന്ന് 164 പേർ വിമാനത്തിൽ കയറും.

6:40 PM IST

തമിഴ്‍നാട്ടില്‍ 66 പേര്‍ക്ക് കൂടി കൊവിഡ്

തമിഴ്‍നാട്ടില്‍ പുതിയതായി 66 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 43 രോഗബാധിതരാണുള്ളത്. മരണസംഖ്യ 23 ആയി. 

5:40 PM IST

സാലറി ചലഞ്ചിനെതിരായ പ്രതിഷേധങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

ജോലിയും കൂലിയും ഇല്ലാത്ത ഒരു ജനത നമ്മുടെ കൂടെയുണ്ടെന്ന് ഇവർ ഓർക്കണം. കൊവിഡിനെതിരെ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും ഓർക്കണം. കഴിഞ്ഞ പ്രതിസന്ധി കാലത്ത് സർക്കാരിന് സഹായവുമായി വന്നത് വയോജനങ്ങളാണ്. ഒരു വർഷത്തെ പെൻഷൻ വരെ തന്നവരുണ്ട്. ഈ കൊറോണ കാലത്ത് പ്രായം ചെന്നവർ പുറത്തിറങ്ങരുത് എന്നാണ് നിർദേശിച്ചത്. അവരോട് പറയാനുള്ളത് ഇനിയും വീട്ടിൽ തുടരുക ഒപ്പം കഴിയും പോലെ സഹായിക്കുക. - മുഖ്യമന്ത്രി

5:36 PM IST

റെഡ് സോണിലെ ഹോട്ട്സ്പോട്ടുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

റെഡ് സോണിൽ ഹോട്ട് സ്പോട്ട് മേഖലകളിൽ എല്ലാം ട്രിപ്പിൾ ലോക്ക് ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ലോക്ക് ഡൗൺ റെഡ് സോണിലാകെ ബാധകമാണ്. എന്നാൽ അതിൽ തന്നെ ഹോട്ട് സ്പോട്ടായ സ്ഥലത്ത് നിയന്ത്രണം കടുപ്പിക്കും. ഇത്തരം സ്ഥലങ്ങളിൽ അവശ്യവസ്തുകൾ പൊലീസ് ഇടപെട്ട് വീട്ടിലെത്തിക്കും. ഇവിടെ എല്ലാ വഴികളും സീൽ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാകും. ഇതിനോട് സഹകരിക്കുക മാത്രമേ മാർഗമുള്ളൂ. ഹോട്ട്സ്പോട്ടിൽ ഉള്ളവർ അവിടെ തന്നെ കഴിയകുക. 
 
5:35 PM IST

വയോധികർക്കായി പൊലീസിന്‍റെ പ്രശാന്തിനി

ലോക്ക് ഡൗണിൽസംസ്ഥാനത്ത് ഒറ്റപ്പെട്ടു കിടക്കുന്ന വയോധികർക്കായി പൊലീസ് പ്രശാന്തിനി എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കും. ഇതിനായി മുഴുവൻ സമയം കോൾ സെന്‍ററും സജ്ജമാക്കും. 
 
5:33 PM IST

തമിഴ്നാട് അതിർത്തിയിൽ പരിശോധന ശക്തമാക്കും

നാളെ മുതൽ ചൊവ്വാഴ്ച വരെ തമിഴ്നാട്ടിൽ ലോക് ഡൗൺ ശക്തിപ്പെടുത്തുന്ന പശ്ചാത്തലത്തിൽ കേരളത്തിലും അതിർത്തിയിൽ പരിശോധന ശക്തമാക്കും.

5:32 PM IST

ആർസിസിയിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കും

ക്യാൻസർ ശസ്ത്രക്രിയ അധികകാലം മാറ്റിവയ്ക്കാനാവില്ല അതിനാൽ ആർസിസിയിൽ ശസ്ത്രക്രിയകൾ പുനരാരംഭിച്ചിട്ടുണ്ട്. ആർസിസിയിൽ ശസ്ത്രക്രിയകൾക്ക് മുൻപ് രോ​ഗികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തും. ശസ്ത്രക്രിയക്ക് ഇടയിലും ശേഷവും ഉണ്ടാവുന്ന സ്രവങ്ങളിൽ ആരോ​ഗ്യപ്രവർത്തകർ സ്പർശിക്കേണ്ടി വരും എന്ന കാര്യം പരി​ഗണിച്ചാണ് ഇത്. രോ​ഗപ്രതിരോധശേഷി കുറഞ്ഞവർക്ക് കൊവിഡ് വന്നാൽ പെട്ടെന്ന് ​ഗുരുതരമാകുന്ന അവസ്ഥയുണ്ട്. ആർസിസിയിലെ കൊവിഡ‍് പരിശോധനാകേന്ദ്രത്തിന് ഐസിഎംആർ അനുമതി കിട്ടും വരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനകൾ തുടരും. 

5:13 PM IST

മാധ്യമ പ്രവർത്തകർക്ക് പരിശോധന നടത്തും

കേരളത്തിലെ മാധ്യമപ്രവർത്തകരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി അവരെ സംരക്ഷിക്കാൻ സർക്കാർ ഇടപെടും. മാധ്യമസ്ഥാപനങ്ങൾ ഈ ഘട്ടത്തിൽ പിരിച്ചു വിടലിനോ ശമ്പളനിഷേധത്തിനോ ശ്രമിക്കരുത്. ആരോ​ഗ്യപ്രവർത്തകരുമായി മാധ്യമപ്രവർത്തകർ തോളോടു തോൾ ചേർന്നു പ്രവർത്തിക്കുകയാണ്. വാർത്താശേഖരണത്തിൽ അവർക്ക് തടസമുണ്ടാവരുതെന്ന് പൊലീസിനെ അറിയിച്ചു.പിആർഡിയിൽ നിന്നും മാധ്യമങ്ങൾക്ക് നൽകേണ്ട കുടിശ്ശിക ഉടൻ നൽകാൻ നിർദേശിച്ചിട്ടുണ്ട്. 

5:09 PM IST

കടകൾ തുറക്കാൻ അനുവദിക്കും

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ് കേരളം. ഇവിടെ ന​ഗരവത്കൃതമായ ​ഗ്രാമങ്ങളാണ്. ഹോട്ട് സ്പോട്ടിന് പുറത്തുള്ള ​കടകൾ തുറക്കാൻ ഇതോടെ അനുവദിക്കേണ്ടി വരും. ഉത്തരവ് വന്നാൽ ഉടനെ കട തുറക്കാം എന്നു കരുതേണ്ട. കട ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണം. എന്നിട്ട് വേണം കട തുറന്നു പ്രവർത്തിക്കാൻ. അതിന് നമ്മുടെ വ്യാപാരികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇതിന് വേണ്ട മാർ​ഗ നിർദേശങ്ങളോട് കൂടിയ ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കും. - മുഖ്യമന്ത്രി
 
5:07 PM IST

കേന്ദ്രത്തിന് മതിപ്പ്

കേരളത്തിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്രം മതിപ്പോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി. ഇന്നു കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കോൺഫറൻസിൽ തിരിച്ചു വരുന്നവർക്കായി കേരളം നടത്തിയ മുന്നൊരുക്കങ്ങൾ വിശദീകരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ക്യാബിനറ്റ് സെക്രട്ടറി നമ്മളെ അഭിനന്ദിച്ചത്. കേരളത്തിൻ്റെ ആസൂത്രണം മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കണം എന്നാണ് ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞതെന്ന് മുഖ്യമന്ത്രി. 
 
5:07 PM IST

കോട്ടയത്ത് ചികിത്സയിലുള്ളത് ആറ് പേർ

കോട്ടയം ജില്ലയിൽ ആറ് പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍(50), സംക്രാന്തി സ്വദേശിനി(55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വേദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ മാതാവ്(60) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

5:05 PM IST

84 കാരൻ രോഗമുക്തനായി

കൊവിഡ് ബാധിച്ച് അതീവ ​ഗുരുതരവാസ്ഥയിലായിരുന്ന 84-കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കർ രോ​ഗമുക്തി നേടിയിട്ടുണ്ട്. ഇതു സംസ്ഥാനത്തിന് ഒരു നേട്ടമാണ്. 60 വയസിന് മുകളിൽ പ്രായമുള്ളവരെല്ലാം ​ഹൈ റിസ്കിലാണ് എന്നിരിക്കെയാണ് വൃക്കരോ​ഗമടക്കമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ള അബൂബക്കർ ആരോ​ഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് മടങ്ങി എത്തിയത് ഇതിനായ പ്രയത്നിച്ച ആരോ​പ്രവർത്തകരെ അഭിനന്ദിക്കുന്നു. 

5:05 PM IST

വയനാട്, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ കൊവിഡ് രോ​ഗികളില്ല

വയനാട്, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ കൊവിഡ് രോ​ഗികളില്ല. വയനാട്ടിൽ ചികിത്സയിലുണ്ടായിരുന്ന രോഗി ഇന്ന് ആശുപത്രി വിട്ടു. 

5:03 PM IST

ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത് 457 പേ‍ർക്ക്

ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത് 457 പേ‍ർക്കാണ്. അതിൽ 114 പേ‍ർ ചികിത്സയിലുള്ളത്. 21044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 464 പേർ ആശുപത്രിയിലാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 22360 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

5:01 PM IST

കൊല്ലത്ത് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്ക്

കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്കെന്ന് മുഖ്യമന്ത്രി.

5:01 PM IST

ഏഴ് പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായതും ഏഴ് പേർക്ക് തന്നെ.  കോഴിക്കോട്, കണ്ണൂ‍ർ,കാസ‍ർകോട് ജില്ലകളിൽ രണ്ട് പേ‍ർ വീതവും വയനാട്ടിൽ ഒരാൾക്കും ഇന്ന് രോ​ഗം ഭേദമായി

5:00 PM IST

കേരളത്തിൽ ഏഴ് പേർക്ക് കൂടി കൊവിഡ്

കേരളത്തിൽ ഏഴ് പേർക്ക് കൂടി കൊവിഡ്  19 സ്ഥിരീകരിച്ചു, കോട്ടയത്തും, കൊല്ലത്തും മൂന്ന് പേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

4:40 PM IST

നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല; കോഴിക്കോട് രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചു

കൊവിഡ് 19 ന്റെ  പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തുറന്നു പ്രവര്‍ത്തിച്ച പൂനൂര്‍ അങ്ങാടിയിലെ രണ്ട് സ്ഥാപനങ്ങള്‍ ഡെപ്യൂട്ടി കലക്ടര്‍ സി.ബിജുവിൻ്റെ നേതൃത്വത്തില്‍ അടപ്പിച്ചു. സ്ഥാപന ഉടമകള്‍ക്കെതിരെ  പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു. അവശ്യ സര്‍വീസില്‍ ഉള്‍പ്പെടാത്ത ഒരു വാച്ച് കടയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സ്വകാര്യ പണമിടപാട് സ്ഥാപനവുമാണ് അടപ്പിച്ചത്.

4:35 PM IST

ഡോക്ടറുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് സംസ്കരിക്കില്ല

ഡോക്ടറുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് സംസ്കരിക്കില്ല. വീട്ടുകാരുടെ ആവശ്യം ചെന്നൈ കോർപ്പറേഷൻ തള്ളി. മൃതദേഹം പുറത്തെടുക്കുന്നത് വിദഗ്ധ സമിതി എതിർത്തു. അനാരോഗ്യകരമായ സാഹചര്യമാണെന്നാണ് വിദഗ്ധ സമിതി അഭിപ്രായം. ഡോക്ടറുടെ മൃതദേഹം കുംടുംബ സെമിത്തേരിയിൽ സംസ്കരിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട്  ഡോ സൈമണിൻ്റെ ഭാര്യ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 

4:25 PM IST

കൂടുതൽ അതിഥി തൊഴിലാളികളെ മടക്കി എത്തിച്ച് ഉത്തർ പ്രദേശ്

കൂടുതൽ അതിഥി തൊഴിലാളികളെ ഉത്തർ പ്രദേശ് മടക്കി എത്തിച്ചു. ഹരിയാനയിൽ നിന്ന് 82 ബസുകളിലായി 2224 തൊഴിലാളികളെയാണ് ഉത്തർപ്രദേശിൽ എത്തിച്ചത്. ഇവരെ കരുതൽ നിരീക്ഷണത്തിൽ ആക്കും. 

3:40 PM IST

കോഴിക്കോട്ട് ഉന്നത ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

കോഴിക്കോട്ട് ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പേർ നിരീക്ഷണത്തിൽ. കൊവിഡ് ബാധിതനായ തമിഴ്നാട് സ്വദേശിയുമായി സമ്പർക്കം ഉണ്ടായെന്ന് സംശയത്തെ തുടർന്നാണ് നടപടി. നിരീക്ഷണത്തിൽ പ്രവേശിച്ചവരിൽ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറും സർക്കിൾ ഇൻസ്പെക്ടറും ഉൾപ്പെടുന്നു. ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചത് ജില്ലാ കളക്ടറാണ്. നിരീക്ഷണത്തിൽ പോയവരിൽ നഗരസഭയ്ക്ക് കീഴിലെ  സന്നദ്ധ പ്രവർത്തകരും ഉൾപ്പെടുന്നു. 

3:30 PM IST

ആന്ധ്ര പ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു

ആന്ധ്ര പ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു, ആകെ രോഗികൾ 1016 ആയി. മരണം 31 ആയി. 

3:00 PM IST

കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തി പൊലീസ് കല്ലിട്ട് അടച്ചു

കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തി പൊലീസ് കല്ലിട്ട് അടച്ചു. നിയന്ത്രണം ലംഘിച്ച് ആളുകൾ യാത്ര ചെയ്യുന്നത് വ്യാപകമായതോടെയാണ് നടപടി. 

2:05 PM IST

പ്രവാസികളുടെ മടക്കം; തീരുമാനത്തിന് കുറച്ചു കൂടി സമയം വേണമെന്ന് ക്യാബിനറ്റ് സെക്രട്ടറി

പ്രവാസികളുടെ മടക്കം സംബന്ധിച്ച് അന്തിമ തീരുമാനത്തിന് കുറച്ചു കൂടി സമയം വേണമെന്ന് ക്യാബിനറ്റ് സെക്രട്ടറി. ഇന്നത്തെ യോഗം കൂടിയാലോചനയുടെ തുടക്കമാണെന്നും പ്രാഥമിക നടപടികൾ തുടങ്ങാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. രാഷ്ട്രീയ അനുമതി വാങ്ങുന്നതിനുൾപ്പടെ നടപടികൾ തുടങ്ങാം. വിമാനമാർഗ്ഗം മടക്കം എത്ര സാധ്യമാകുമെന്ന് പരിശോധിക്കും. 14 ദിവസം ക്വാറന്‍റീൻ നിർബന്ധമാക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

1:52 PM IST

നഴ്സുമാർക്ക് സൗകര്യം ഒരുക്കാനാവില്ലെന്ന് കേരള ഹൗസ്

കൊവിഡ് ഡ്യൂട്ടിയിലുള്ള മലയാളി നഴ്സുമാർക്ക് സൗകര്യം ഒരുക്കൻ കഴിയില്ലെന്ന് ദില്ലി  കേരള ഹൗസ് അധികൃതർ. കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ക്വാറന്‍റീൻ സൗകര്യം നൽകണമെന്ന ആവശ്യം തള്ളി. കുഞ്ഞുങ്ങളും പ്രായമായവരും വീടുകളിലുള്ള നഴ്സുമാർക്ക് ക്വാറന്‍റീൻ സൗകര്യം നൽകണമെന്ന് ആഭ്യർത്ഥിച്ച് നഴ്സിംഗ് സംഘടനയായ ഇന്ത്യൻ പ്രഫഷണൽ നഴ്സസ് അസോസിയേഷൻ കേരള ഹൗസ് അധികൃതരെ സമീപിച്ചിരുന്നു. ഈക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അടക്കം കത്തയച്ചു. സാങ്കേതിക പ്രശ്നങ്ങളും ജീവനക്കാരുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് കേരള ഹൗസ് അധികൃതർ ആവശ്യം തള്ളിയത്.

1:45 PM IST

രോഗവ്യാപനം ഇനിയുമുണ്ടാകാൻ സാധ്യതയുണ്ട്

രോഗവ്യാപനം ഇനിയുമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. ഇളവുകൾ പരിമിതമായി മാത്രം ഉപയോഗിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് വി എസ് സുനിൽകുമാർ. 

1:35 PM IST

പ്രവാസികൾ തിരിച്ചെത്തിയാൽ

പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. മോക്ക് ഡ്രിൽ ഉൾപ്പെടെ നടത്തിയിട്ടുണ്ടെന്നും എത്ര ആളുകൾ എയർപോർട്ടിൽ വന്നിറങ്ങിയാലും സാഹചര്യം കൈകാര്യം ചെയ്യാൻ പറ്റുമെന്ന് മന്ത്രി. ഏഴായിരത്തിലധിതം മുറികലും നാലായിരത്തിലധികം വീടുകളും സജ്ജമാണ്. കൊവിഡ് കെയർ സെന്‍ററുകൾക്ക് പുറമേയാണ് ഇത്. 

1:30 PM IST

എറണാകുളത്ത് ചികിത്സയിൽ തുടരുന്നത് രണ്ട് പേർ മാത്രം

എറണാകുളം ജില്ലയിൽ 2 പേരാണ് നിലവിൽ പോസിറ്റീവായി തുടരുന്നത്. ഇവർ ഒരുമാസത്തിലധികമായി പോസിറ്റീവായി തുടരുന്നു. 19 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ 128 പേരുടെ സാമ്പിൾ എടുത്തു. അതിൽ 118-ും നെഗറ്റീവാണ്. 10 ഫലങ്ങൾ വരാൻ ബാക്കിയുണ്ട്. 

1:25 PM IST

ബെംഗളൂരുവിൽ മാധ്യമപ്രവർത്തകന് കൊവിഡ്

ബെംഗളൂരുവിൽ ഒരു മാധ്യമപ്രവർത്തകനു കൊവിഡ് സ്ഥിരീകരിച്ചു. കന്നഡ‍ വാർത്താ ചാനലിലെ ക്യാമറാമാനാണ് രോഗം സ്ഥിരീകരിച്ചത്. 

1:05 PM IST

വയനാട് ജില്ലയിലെ രോഗി കൊവിഡ് നെഗറ്റീവായി

വയനാട് ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ രോഗിക്കും കൊവിഡ് 19 ഭേദമായി. ഇയാളുടെ പരിശോധന ഫലം നെഗറ്റീവായതോടെ ജില്ലയിൽ നിലവിലാരും ചികിത്സയിലില്ല. 

12:52 PM IST

മംഗളൂരുവിൽ കൊവിഡ് ബാധിതയുടെ സംസ്കാരം തടഞ്ഞു

മംഗളൂരുവിൽ കൊവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ തടഞ്ഞു. മംഗളുരു നോർത്ത് എം എൽ എ ഭരത്‌ ഷെട്ടി യുടെ  നേതൃത്വത്തിൽ നാട്ടുകാരാണ് മൃതദേഹവുമായെത്തിയ ആരോഗ്യ പ്രവർത്തകരെ തടഞ്ഞത്. മൃതദേഹം പച്ചനാടിയിലെ പൊതു ശ്മശാനത്തിൽ എത്തിച്ചപ്പോൾ ആണ് തടഞ്ഞത്. പിന്നീട് മൂഡ്ഷെഡേ ശ്മാശാനത്തിൽ എത്തിക്കാൻ ശ്രമിച്ചപ്പോൾ മൂഡ്ബിദ്രി എം എൽ എയും എതിർക്കുകയായിരുന്നു. മൃതദേഹം നാല് പൊതുശ്മശാനത്തിൽ എത്തിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് സംസ്കരിക്കാൻ ആയിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിയോടെ കൈകുഞ്ചയിലെത്തിച്ചാണ് സംസ്കരിച്ചത്.

12:47 PM IST

കേരളത്തിൽ മദ്യവിൽപ്പന പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടില്ല

കേരളത്തിൽ മദ്യ വിൽപ്പന പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി. നിലവിൽ അതിന് പ്രസക്തിയില്ലെന്ന് മന്ത്രി. 

12:45 PM IST

വെയർ ഹൗസ് വഴി മദ്യ വിൽക്കില്ല

സംസ്ഥാനത്ത് വെയർ ഹൗസുകൾ വഴി മദ്യ വിൽപ്പന ഉണ്ടാവില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. കേന്ദ്ര നിർദ്ദേശം അനുസരിച്ചുള്ള നിലപാടാണ് കേരളത്തിന്‍റേതെന്നും ചട്ടഭേദഗതി അന്നത്തെ സാഹചര്യത്തിൽ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയിലെ കാര്യങ്ങൾ അപ്പോൾ തീരുമാനിക്കുമെന്ന് വിശദീകരണം.

12:30 PM IST

ഉത്തർ പ്രദേശിൽ വിലക്ക് നീട്ടി

ആളുകൾ കൂട്ടം കൂടുന്നത് ജൂൺ 30 വരെ വിലക്കി ഉത്തർ പ്രദേശ് സർക്കാർ. 

12:10 PM IST

സാമൂഹിക അകലം പാലിക്കാതെ നിസ്കാരം നടത്തി; നാല് പേർ അറസ്റ്റിൽ

സാമൂഹിക അകലം പാലിക്കാതെ നിസ്കാരത്തിന് നേതൃത്വം നൽകിയതിന് മലപ്പുറം നിലമ്പൂർ സ്വദേശികളായ 4 പേർ അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് സംഭവം. 

12:05 PM IST

എത്രയും വേഗം അധ്യയന വർഷം തുടങ്ങാൻ ശ്രമം

എത്രയും വേഗം അധ്യയന വർഷം തുടങ്ങാനാണ് ശ്രമമെന്ന് മന്ത്രി കെ ടി ജലീൽ. അവസാന വർഷ പരീക്ഷകൾ ആദ്യം തീർക്കുമെന്നും അധ്യയന വർഷം തുടങ്ങാൻ മറ്റ് സെമസ്റ്റർ പരീക്ഷകൾ മുഴുവൻ കഴിയാൻ കാത്തിരിക്കില്ലെന്നും ജലീൽ പറഞ്ഞു. 

12:00 PM IST

മലപ്പുറത്ത് മത്സ്യ ബന്ധന മേഖലക്ക് ഇളവ്

മലപ്പുറത്ത് മത്സ്യ ബന്ധന മേഖലക്ക് ഇളവ് പ്രഖ്യാപിച്ചു. പരമ്പരാഗത മീൻ പിടുത്തക്കാർക്ക് കടലിൽ പോകാം, മത്സ്യം ഹാർബറിൽ തന്നെ വിറ്റഴിക്കണമെന്നാണ് നിബന്ധന. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തീരുമാനിക്കുന്ന വിലക്ക് വേണം മീൻ വിൽക്കാൻ. ജനത്തിരക്കൊഴിവാക്കാൻ ഹാർബറുകളിൽ പൊലീസിനെ നിയോഗിക്കും. 

12:00 PM IST

തമിഴ്നാട്ടിൽ അവശ്യ സാധനങ്ങളുടെ വിൽപ്പന സമയം നീട്ടി

തമിഴ്നാട്ടിൽ അവശ്യസാധങ്ങളുടെ വിൽപ്പന സമയം ഇന്നത്തേക്ക് രണ്ട് മണിക്കൂർ നീട്ടി. നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 3 മണി വരെ കടകൾ തുറക്കും. ജനത്തിരക്ക് കണക്കിെലെടുത്താണ് തീരുമാനം.
 
11:53 AM IST

ലോക് ‍ഡൗൺ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം പരീക്ഷ നടത്തും

സർവകലാശാല പരീക്ഷകൾ ലോക് ഡൗൺ കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ഉള്ളിൽ നടത്താൻ ശ്രമിക്കുമെന്ന് മന്ത്രി കെ ടി ജലീൽ. പരീക്ഷാക്രമം സർവ്വകലാശാലകൾക്ക് തീരുമാനിക്കാം. ഇതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ ആയി ക്ലാസുകൾ പൂർത്തികരിക്കാനാണ് നിർദ്ദേശം.

11:45 AM IST

വിദേശത്ത് നിന്ന് മൃതദേഹമെത്തിക്കാനുള്ള സൗകര്യം വേണമെന്ന് കെ ടി ജലീൽ

പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ ഉള്ള നീക്കം സ്വാഗതാർഹമാണെന്ന് മന്ത്രി കെ ടി ജലീൽ. കേരളത്തിൽ എല്ലാം സജ്ജീകരങ്ങങ്ങളും ഒരുങ്ങി കഴിഞ്ഞുവെന്നും. കൊവിഡ് മൂലം അല്ലാത്ത മരണങ്ങളിൽ മൃതദേഹം കൊണ്ടുവരാനുള്ള സൗകര്യം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടും. എൻഒസി വേണമെന്ന നിർദേശം ഒഴിവാക്കണമെന്നും ജലീൽ

11:05 AM IST

ഉത്തരവിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം

ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുറക്കാമെന്ന ഉത്തരവിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. മദ്യഷാപ്പുകൾ തുറക്കാൻ അനുമതിയില്ല. ഓൺലൈനിൽ അവശ്യവസ്തുക്കളുടെ വിൽപന  മാത്രമേ അനുവദിക്കൂ

10:40 AM IST

ദില്ലിക്ക് പിന്നാലെ പ്ലാസ്മ തെറാപ്പിക്ക് ഒരുങ്ങി ബിഹാറും

ദില്ലിക്ക് പിന്നാലെ പ്ലാസ്മ തെറാപ്പിക്ക് ഒരുങ്ങി ബിഹാറും. പാറ്റ്ന എയിംസിൽ പ്ലാസ്മ തെറാപ്പി സജ്ജമാക്കും എന്ന് ബിഹാർ ആരോഗ്യ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി. ബിഹാറിൽ ഇന്നലെ 53 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. 

10:20 AM IST

ചെന്നൈയിൽ കടകൾക്ക് മുമ്പിൽ നീണ്ട നിര

ചെന്നൈയിലും കോയമ്പത്തൂരും മധുരയിലും കടകൾക്ക് മുന്നിൽ ആളുകളുടെ നീണ്ട നിര. നാളെ മുതൽ പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവശ്യസാധനങ്ങൾക്കായി ജനം തെരുവിലിറങ്ങിയത്. 

10:10 AM IST

കാലടി സംസ്കൃത സർവകലാശാല ഭരണ വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ

കാലടി സംസ്കൃത സർവകലാശാല ഭരണ വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ തുടങ്ങും. സർവകലാശാല ആസ്ഥാനത്തെ വിവിധ സെക്ഷനുകളടെയും വകുപ്പുകളുടെയും ഓഫീസ് പ്രവർത്തനവും തിങ്കളാഴ്ച തുടങ്ങും. 

10:00 AM IST

കൂടുതൽ ഇളവുകൾ ആലോചിക്കുമെന്ന് ഇ പി ജയരാജൻ

കേന്ദ്രം നൽകിയ ഇളവുകൾ അനുസരിച്ച് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ആലോചിക്കുമെന്ന് ഇ പി ജയരാജൻ. ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാവും ഇളവ്. ഗ്രാമങ്ങളിൽ തുറക്കുന്ന ചെറുകിട സ്ഥാപനങ്ങളിലേക്ക് നഗരത്തിൽ നിന്നാണ് സാധനങ്ങൾ പോകേണ്ടത് അപ്പോൾ ഗോഡൗൺ ഉൾപ്പെടെ തുറക്കേണ്ടി വരുമെന്ന് ഇ പി ജയരാജൻ. കേന്ദ്രാനുമതി ചോദിക്കേണ്ടതാണെങ്കിൽ ചോദിക്കും. 
വ്യവസായ മേഖലയിലുണ്ടായത് കോടികളുടെ നഷ്ടമാണെന്നും അതിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട്

9:45 AM IST

ഹോട്ട് സ്പോട്ടിൽ ഇളവുകളില്ല

ഹോട്ട് സ്പോട്ടുകളിൽ കടകൾ തുറക്കുന്നതിന് ഇളവില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി. അവശ്യ സേവനങ്ങൾക്കുള്ള വ്യാപാര സ്ഥാപനങ്ങൾ മാത്രം തുറക്കാം. എസി വിൽപ്പന കേന്ദ്രങ്ങൾകക് ഇളവില്ല, എസി നന്നാക്കുന്ന സ്ഥാപനങ്ങൾ തുറക്കാം. റെഡ് സോണിലും ഹോട്ട് സ്പോട്ടിലും നിയന്ത്രണം ബാധകം. 

9:30 AM IST

കേരളത്തിലും ഇളവ് ബാധകം

കേന്ദ്രം വ്യാപാര സ്ഥാപനങ്ങൾക്ക് അനുവദിച്ച ഇളവുകൾ കേരളത്തിലും ബാധകമെന്ന് ചീഫ് സെക്രട്ടറി. മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാം. 

8:58 AM IST

ദില്ലിയിൽ 11 ഡോക്ടർമാർക്ക് കൂടി കൊവിഡ്

ദില്ലിയിലെ ബിജെആർഎം ആശുപത്രിയിൽ പതിനൊന്ന് ഡോക്ടർമാർ ഉൾപ്പെടെ 31 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 
 
8:54 AM IST

ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണം 2514 ആയി

ദില്ലിയിൽ ഇത് വരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 2514 പേർക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് വരെ 53 പേരാണ് രോഗം മൂലം രാജ്യ തലസ്ഥാനത്ത് മരിച്ചത്. 

8:45 AM IST

രാജ്യത്ത് കൊവിഡ് മരണം 775

രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇത് വരെ 775 പേർ മരിച്ചകായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗ ബാധിതരുടെ എണ്ണം കാൽ ലക്ഷത്തോട് അടുക്കുകയാണ്.ഇത് വരെ 24506 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 5063 പേർക്ക് രോഗം ഭേദമായി. 

Read more at: ആശങ്ക അകലുന്നില്ല, രാജ്യത്ത് കൊവിഡ് ബാധിതര്‍ കാൽ ലക്ഷത്തിലേക്ക്; മരണം 775 ആയി ...
 
S. No. Name of State / UT Total Confirmed cases (Including 111 foreign Nationals) Cured/Discharged/
Migrated
Death
1 Andaman and Nicobar Islands 27 11 0
2 Andhra Pradesh 955 145 29
3 Arunachal Pradesh 1 1 0
4 Assam 36 19 1
5 Bihar 223 46 2
6 Chandigarh 27 14 0
7 Chhattisgarh 36 30 0
8 Delhi 2514 857 53
9 Goa 7 7 0
10 Gujarat 2815 265 127
11 Haryana 272 156 3
12 Himachal Pradesh 40 18 1
13 Jammu and Kashmir 454 109 5
14 Jharkhand 57 8 3
15 Karnataka 474 152 18
16 Kerala 450 331 3
17 Ladakh 20 14 0
18 Madhya Pradesh 1852 210 92
19 Maharashtra 6817 840 301
20 Manipur 2 2 0
21 Meghalaya 12 0 1
22 Mizoram 1 0 0
23 Odisha 94 33 1
24 Puducherry 7 3 0
25 Punjab 298 67 17
26 Rajasthan 2034 230 27
27 Tamil Nadu 1755 866 22
28 Telengana 984 253 26
29 Tripura 2 1 0
30 Uttarakhand 48 25 0
31 Uttar Pradesh 1621 247 25
32 West Bengal 571 103 18
Total number of confirmed cases in India 24506* 5063 775
*States wise distribution is subject to further verification and reconciliation
*Our figures are being reconciled with ICMR

8:17 AM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് മരണം രണ്ട് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ ആറായിരത്തിലധികം പേരാണ് മരിച്ചത്. ഇറ്റലി, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ മരണസംഖ്യ കൂടുകയാണ്. ബ്രിട്ടനിൽ 768 ആളുകളാണ് 24 മണിക്കൂറിനിടെ മരിച്ചത്. 

Read more at: കൊവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 28 ലക്ഷം കടന്നു; മരണം രണ്ട് ലക്ഷം; യൂറോപ്പിൽ പ്രതിസന്ധി രൂക്ഷം ...

8:15 AM IST

കോളേജുകളിൽ പുതിയ ബാച്ചിൻ്റെ പ്രവേശനം വൈകും

കോളേജുകളിൽ പുതിയ ബാച്ചിൻ്റെ പ്രവേശനം വൈകും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ വിദ്യാർത്ഥികളുടെ പഠനം സെപ്തംബറിൽ തുടങ്ങിയാൽ മതിയെന്ന് ശുപാർശ. കോളേജുകളിലും ഐഐടി ഉൾപ്പടെ സ്ഥാപനങ്ങളിലും ബാധകം. യുജിസി നിയോഗിച്ച സമിതിയുടേതാണ് നിർദ്ദേശം. 
 
8:00 AM IST

സംസ്ഥാനത്ത് കടുത്ത നിയന്ത്രണം തുടരുന്നു

സംസ്ഥാനത്ത് കടുത്ത നിയന്ത്രണം തുടരുന്നു. തീവ്രബാധിത മേഖല പട്ടികയിൽ പുതുതായി ഉൾപ്പെട്ട ഇടങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഉത്തരവുകൾ പുതുക്കിയിട്ടും ലോക്ക് ഡൗൺ ഇളവുകളിലെ ആശയകുഴപ്പം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ബാർബർ ഷോപ്പുകൾ തുറക്കില്ലെങ്കിലും വീടുകളിൽ പോയി മുടിവെട്ടാമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. പക്ഷേ ഇതിനായി പുറത്തിറങ്ങിയ ബാർബർമാരെ പൊലീസ് തടഞ്ഞെന്നും കേസെടുത്തെന്നും പരാതിയുണ്ട്. കണ്ണടക്കടകൾക്കും, വർക്ക്ഷോപ്പുകൾക്കും അടക്കം നൽകിയ ഇളവുകൾ പുതിയ ഉത്തരവിലില്ലാത്തതും ആശയകുഴപ്പം ഉണ്ടാക്കുന്നു

7:45 AM IST

ഇളവുകൾ ആലോചിച്ച് തീരുമാനിക്കുമെന്ന് ഇ പി ജയരാജൻ

ഗ്രാമങ്ങളിൽ കടകൾ തുറക്കുന്നതിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. കടകൾ തുറന്നാലും മാസ്കും സാമൂഹിക അകലവും നിർബന്ധമാക്കുമെന്നും ഇ പി ജയരാജൻ. 
 
7:00 AM IST

കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിലേക്ക് കേന്ദ്രസംഘം

കൊവിഡ് വ്യാപനം രൂക്ഷമായ കൂടുതൽ ജില്ലകളിലെ സാഹചര്യം വിലയിരുത്താൻ രണ്ടാം കേന്ദ്ര സംഘം ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെത്തും. ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് എന്നിവടങ്ങളിലാണ് സംഘം എത്തുന്നത്. അഹമ്മദാബാദ്, സൂറത്ത്‌, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും.

Read more at: കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിലേക്ക് കേന്ദ്രസംഘം; ഇന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ ...

6:25 AM IST

കൊവിഡ് അന്താരാഷ്ട്ര പാനൽ ചർച്ച ഇന്ന്

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധർ പങ്കെടുക്കുന്ന കൊവിഡ് - 19 അന്താരാഷ്ട്ര പാനൽ ചർച്ച ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 മണിക്കാണ് സെമിനാർ. കാനഡ, യു എസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. 

Read more at: കൊവിഡ് അന്താരാഷ്ട്ര പാനൽ ചർച്ച ഇന്ന്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ...

6:00 AM IST

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുമായി കേന്ദ്രം

ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതിയ ഉത്തരവിറക്കി. ഹോട്ട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ നഗരപരിധിക്ക് പുറത്തുള്ള കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ എന്ന കർശന നിബന്ധനയുണ്ട്.

Read more at: ലോക്ക് ഡൗണിൽ കൂടുതൽ ഇളവുമായി കേന്ദ്രം; ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലത്ത് കടകൾ തുറക്കാൻ അനുമതി ...

10:57 PM IST:

സംസ്ഥാനത്തെ കൊവിഡ് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉന്നതതല യോഗം വിളിച്ചു. കളക്ടർമാർ, എസ് പിമാർ ഡിഎംഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി സ്ഥിതി​ഗതികൾ വിലയിരുന്നതും. മറ്റന്നാൾ പ്രധാനമന്ത്രി വിളിച്ച യോഗത്തിന് മുന്നോടിയായിയായിട്ടാണ് മുഖ്യമന്ത്രി ഉന്നത തല യോ​ഗം വിളിച്ചിരിക്കുന്നത്

10:18 PM IST:

കൊല്ലത്ത് ഒരു ഗ്രാമപഞ്ചായത്തിലും കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിലാണ് പുതിയതായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

9:32 PM IST:

മരണമാരിയായി മാറിയ കൊവിഡില്‍ ആഗോളതലത്തിലെ മരണസംഖ്യ രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 3000 ത്തോളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി ഇരുപത്തിയെട്ട് ലക്ഷത്തി അറുപത്തയ്യായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. എട്ട് ലക്ഷത്തി പതിനാറായിരത്തോളം പേര്‍ക്ക് ഇതുവരെ രോഗം മാറിയിട്ടുണ്ട്

8:52 PM IST:

ഇന്ന് 811 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ കൊവിഡ രോഗികളുടെ എണ്ണം 7000 കടന്നു. ഇന്ന് മാത്രം 22 പേര്‍ രോഗം ബാധിച്ച് മരിച്ചു. ആകെ 323 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

8:46 PM IST:

രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ അറിയിക്കാന്‍ വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പതിവായി നടത്തിയിരുന്ന വാര്‍ത്താസമ്മേളനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് ട്രംപിന്റെ വാര്‍ത്താസമ്മേളനം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗികള്‍ക്ക് അണുനാശിനി കുത്തിവെച്ച് ചികിത്സിക്കുന്നത് പരീക്ഷിച്ചുകൂടെയെന്ന ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് വാര്‍ത്താസമ്മേളനം നിര്‍ത്താന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്

8:43 PM IST:

ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് തനിച്ച് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പ്രശാന്തി എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബൈഹ്റ. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതി.

8:13 PM IST:

ഗുജറാത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. 256 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ 3071 രോഗികളായി.ധാരാവിയിൽ 21 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ 241 രോഗബാധിതരാണ് ഇവിടുള്ളത്.

7:40 PM IST:

ദില്ലി മയൂര്‍ വിഹാര്‍ ഫേസ് 3 സിആര്‍പിഎഫ് ക്യാമ്പിലെ ജവാന്മാര്‍ക്ക് കൂട്ടത്തോടെ കൊവിഡ്.  24 പേരാണ് രോഗ ബാധിതര്‍. ഇതോടെ
ക്യാമ്പ് അടച്ച് 350 പേരെ കരുതല്‍ നിരീക്ഷണത്തിലാക്കി.

7:38 PM IST:

ഒരു മലയാളി നഴ്സിന്  കൂടി ഇൻഡോറിൽ കൊവിഡ് സ്ഥീരികരിച്ചു.

7:37 PM IST:

കോട്ടയത്ത് തിങ്കളാഴ്ച മുതൽ ഒറ്റ ഇരട്ട അക്ക വാഹന നമ്പർ ക്രമീകരണം നടപ്പിലാക്കും. കോട്ടയം മാർക്കറ്റിൽ അതീവ ശ്രദ്ധ നൽകും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാവും. മണർകാട് പഞ്ചായത്ത്,സംക്രാന്ത്രി ഉൾപ്പെടുന്ന മുനിസിപ്പൽ വാർഡ് എന്നിവയും ഹോട്ട്സ്പോട്ടാകും. ശുപാർശ സംസ്ഥാന സർക്കാരിന് നൽകി

7:25 PM IST:

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാനുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ  തീരുമാനത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി പ്രശംസനീയമാണെന്ന് അവര്‍ പറഞ്ഞു.  

6:52 PM IST:

കേരളത്തിൽ കുടുങ്ങിയി സ്വിറ്റ്സർലൻ‍ഡ് പൗരൻമാരെ തിരികെ കൊണ്ടുപോകുന്നതിനായി പ്രത്യേക വിമാനം ഇന്നു രാത്രി കൊച്ചിയിലെത്തും. കൊല്‍ക്കത്തയില്‍ നിന്ന് 64 യാത്രക്കാരെ കയറ്റിയ ശേഷമാണ് സ്വിസ് എയർ വിമാനം രാത്രി പതിനൊന്നരയോടെ കൊച്ചിയിൽ എത്തുക. കൊച്ചിയിൽ നിന്ന് 164 പേർ വിമാനത്തിൽ കയറും.

6:41 PM IST:

തമിഴ്‍നാട്ടില്‍ പുതിയതായി 66 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 43 രോഗബാധിതരാണുള്ളത്. മരണസംഖ്യ 23 ആയി. 

5:44 PM IST:

ജോലിയും കൂലിയും ഇല്ലാത്ത ഒരു ജനത നമ്മുടെ കൂടെയുണ്ടെന്ന് ഇവർ ഓർക്കണം. കൊവിഡിനെതിരെ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും ഓർക്കണം. കഴിഞ്ഞ പ്രതിസന്ധി കാലത്ത് സർക്കാരിന് സഹായവുമായി വന്നത് വയോജനങ്ങളാണ്. ഒരു വർഷത്തെ പെൻഷൻ വരെ തന്നവരുണ്ട്. ഈ കൊറോണ കാലത്ത് പ്രായം ചെന്നവർ പുറത്തിറങ്ങരുത് എന്നാണ് നിർദേശിച്ചത്. അവരോട് പറയാനുള്ളത് ഇനിയും വീട്ടിൽ തുടരുക ഒപ്പം കഴിയും പോലെ സഹായിക്കുക. - മുഖ്യമന്ത്രി

5:35 PM IST:

റെഡ് സോണിൽ ഹോട്ട് സ്പോട്ട് മേഖലകളിൽ എല്ലാം ട്രിപ്പിൾ ലോക്ക് ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ലോക്ക് ഡൗൺ റെഡ് സോണിലാകെ ബാധകമാണ്. എന്നാൽ അതിൽ തന്നെ ഹോട്ട് സ്പോട്ടായ സ്ഥലത്ത് നിയന്ത്രണം കടുപ്പിക്കും. ഇത്തരം സ്ഥലങ്ങളിൽ അവശ്യവസ്തുകൾ പൊലീസ് ഇടപെട്ട് വീട്ടിലെത്തിക്കും. ഇവിടെ എല്ലാ വഴികളും സീൽ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാകും. ഇതിനോട് സഹകരിക്കുക മാത്രമേ മാർഗമുള്ളൂ. ഹോട്ട്സ്പോട്ടിൽ ഉള്ളവർ അവിടെ തന്നെ കഴിയകുക. 
 
5:34 PM IST:

ലോക്ക് ഡൗണിൽസംസ്ഥാനത്ത് ഒറ്റപ്പെട്ടു കിടക്കുന്ന വയോധികർക്കായി പൊലീസ് പ്രശാന്തിനി എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കും. ഇതിനായി മുഴുവൻ സമയം കോൾ സെന്‍ററും സജ്ജമാക്കും. 
 
5:29 PM IST:

നാളെ മുതൽ ചൊവ്വാഴ്ച വരെ തമിഴ്നാട്ടിൽ ലോക് ഡൗൺ ശക്തിപ്പെടുത്തുന്ന പശ്ചാത്തലത്തിൽ കേരളത്തിലും അതിർത്തിയിൽ പരിശോധന ശക്തമാക്കും.

5:28 PM IST:

ക്യാൻസർ ശസ്ത്രക്രിയ അധികകാലം മാറ്റിവയ്ക്കാനാവില്ല അതിനാൽ ആർസിസിയിൽ ശസ്ത്രക്രിയകൾ പുനരാരംഭിച്ചിട്ടുണ്ട്. ആർസിസിയിൽ ശസ്ത്രക്രിയകൾക്ക് മുൻപ് രോ​ഗികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തും. ശസ്ത്രക്രിയക്ക് ഇടയിലും ശേഷവും ഉണ്ടാവുന്ന സ്രവങ്ങളിൽ ആരോ​ഗ്യപ്രവർത്തകർ സ്പർശിക്കേണ്ടി വരും എന്ന കാര്യം പരി​ഗണിച്ചാണ് ഇത്. രോ​ഗപ്രതിരോധശേഷി കുറഞ്ഞവർക്ക് കൊവിഡ് വന്നാൽ പെട്ടെന്ന് ​ഗുരുതരമാകുന്ന അവസ്ഥയുണ്ട്. ആർസിസിയിലെ കൊവിഡ‍് പരിശോധനാകേന്ദ്രത്തിന് ഐസിഎംആർ അനുമതി കിട്ടും വരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനകൾ തുടരും. 

5:26 PM IST:

കേരളത്തിലെ മാധ്യമപ്രവർത്തകരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി അവരെ സംരക്ഷിക്കാൻ സർക്കാർ ഇടപെടും. മാധ്യമസ്ഥാപനങ്ങൾ ഈ ഘട്ടത്തിൽ പിരിച്ചു വിടലിനോ ശമ്പളനിഷേധത്തിനോ ശ്രമിക്കരുത്. ആരോ​ഗ്യപ്രവർത്തകരുമായി മാധ്യമപ്രവർത്തകർ തോളോടു തോൾ ചേർന്നു പ്രവർത്തിക്കുകയാണ്. വാർത്താശേഖരണത്തിൽ അവർക്ക് തടസമുണ്ടാവരുതെന്ന് പൊലീസിനെ അറിയിച്ചു.പിആർഡിയിൽ നിന്നും മാധ്യമങ്ങൾക്ക് നൽകേണ്ട കുടിശ്ശിക ഉടൻ നൽകാൻ നിർദേശിച്ചിട്ടുണ്ട്. 

5:15 PM IST:

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ് കേരളം. ഇവിടെ ന​ഗരവത്കൃതമായ ​ഗ്രാമങ്ങളാണ്. ഹോട്ട് സ്പോട്ടിന് പുറത്തുള്ള ​കടകൾ തുറക്കാൻ ഇതോടെ അനുവദിക്കേണ്ടി വരും. ഉത്തരവ് വന്നാൽ ഉടനെ കട തുറക്കാം എന്നു കരുതേണ്ട. കട ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണം. എന്നിട്ട് വേണം കട തുറന്നു പ്രവർത്തിക്കാൻ. അതിന് നമ്മുടെ വ്യാപാരികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇതിന് വേണ്ട മാർ​ഗ നിർദേശങ്ങളോട് കൂടിയ ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കും. - മുഖ്യമന്ത്രി
 
5:13 PM IST:

കേരളത്തിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്രം മതിപ്പോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി. ഇന്നു കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കോൺഫറൻസിൽ തിരിച്ചു വരുന്നവർക്കായി കേരളം നടത്തിയ മുന്നൊരുക്കങ്ങൾ വിശദീകരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ക്യാബിനറ്റ് സെക്രട്ടറി നമ്മളെ അഭിനന്ദിച്ചത്. കേരളത്തിൻ്റെ ആസൂത്രണം മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കണം എന്നാണ് ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞതെന്ന് മുഖ്യമന്ത്രി. 
 
5:11 PM IST:

കോട്ടയം ജില്ലയിൽ ആറ് പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍(50), സംക്രാന്തി സ്വദേശിനി(55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വേദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ മാതാവ്(60) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

5:06 PM IST:

കൊവിഡ് ബാധിച്ച് അതീവ ​ഗുരുതരവാസ്ഥയിലായിരുന്ന 84-കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കർ രോ​ഗമുക്തി നേടിയിട്ടുണ്ട്. ഇതു സംസ്ഥാനത്തിന് ഒരു നേട്ടമാണ്. 60 വയസിന് മുകളിൽ പ്രായമുള്ളവരെല്ലാം ​ഹൈ റിസ്കിലാണ് എന്നിരിക്കെയാണ് വൃക്കരോ​ഗമടക്കമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ള അബൂബക്കർ ആരോ​ഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് മടങ്ങി എത്തിയത് ഇതിനായ പ്രയത്നിച്ച ആരോ​പ്രവർത്തകരെ അഭിനന്ദിക്കുന്നു. 

5:06 PM IST:

വയനാട്, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ കൊവിഡ് രോ​ഗികളില്ല. വയനാട്ടിൽ ചികിത്സയിലുണ്ടായിരുന്ന രോഗി ഇന്ന് ആശുപത്രി വിട്ടു. 

5:04 PM IST:

ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത് 457 പേ‍ർക്കാണ്. അതിൽ 114 പേ‍ർ ചികിത്സയിലുള്ളത്. 21044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 464 പേർ ആശുപത്രിയിലാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 22360 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

5:03 PM IST:

കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്കെന്ന് മുഖ്യമന്ത്രി.

5:03 PM IST:

സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായതും ഏഴ് പേർക്ക് തന്നെ.  കോഴിക്കോട്, കണ്ണൂ‍ർ,കാസ‍ർകോട് ജില്ലകളിൽ രണ്ട് പേ‍ർ വീതവും വയനാട്ടിൽ ഒരാൾക്കും ഇന്ന് രോ​ഗം ഭേദമായി

5:00 PM IST:

കേരളത്തിൽ ഏഴ് പേർക്ക് കൂടി കൊവിഡ്  19 സ്ഥിരീകരിച്ചു, കോട്ടയത്തും, കൊല്ലത്തും മൂന്ന് പേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

4:41 PM IST:

കൊവിഡ് 19 ന്റെ  പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തുറന്നു പ്രവര്‍ത്തിച്ച പൂനൂര്‍ അങ്ങാടിയിലെ രണ്ട് സ്ഥാപനങ്ങള്‍ ഡെപ്യൂട്ടി കലക്ടര്‍ സി.ബിജുവിൻ്റെ നേതൃത്വത്തില്‍ അടപ്പിച്ചു. സ്ഥാപന ഉടമകള്‍ക്കെതിരെ  പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു. അവശ്യ സര്‍വീസില്‍ ഉള്‍പ്പെടാത്ത ഒരു വാച്ച് കടയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സ്വകാര്യ പണമിടപാട് സ്ഥാപനവുമാണ് അടപ്പിച്ചത്.

4:40 PM IST:

ഡോക്ടറുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് സംസ്കരിക്കില്ല. വീട്ടുകാരുടെ ആവശ്യം ചെന്നൈ കോർപ്പറേഷൻ തള്ളി. മൃതദേഹം പുറത്തെടുക്കുന്നത് വിദഗ്ധ സമിതി എതിർത്തു. അനാരോഗ്യകരമായ സാഹചര്യമാണെന്നാണ് വിദഗ്ധ സമിതി അഭിപ്രായം. ഡോക്ടറുടെ മൃതദേഹം കുംടുംബ സെമിത്തേരിയിൽ സംസ്കരിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട്  ഡോ സൈമണിൻ്റെ ഭാര്യ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 

4:39 PM IST:

കൂടുതൽ അതിഥി തൊഴിലാളികളെ ഉത്തർ പ്രദേശ് മടക്കി എത്തിച്ചു. ഹരിയാനയിൽ നിന്ന് 82 ബസുകളിലായി 2224 തൊഴിലാളികളെയാണ് ഉത്തർപ്രദേശിൽ എത്തിച്ചത്. ഇവരെ കരുതൽ നിരീക്ഷണത്തിൽ ആക്കും. 

3:51 PM IST:

കോഴിക്കോട്ട് ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പേർ നിരീക്ഷണത്തിൽ. കൊവിഡ് ബാധിതനായ തമിഴ്നാട് സ്വദേശിയുമായി സമ്പർക്കം ഉണ്ടായെന്ന് സംശയത്തെ തുടർന്നാണ് നടപടി. നിരീക്ഷണത്തിൽ പ്രവേശിച്ചവരിൽ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറും സർക്കിൾ ഇൻസ്പെക്ടറും ഉൾപ്പെടുന്നു. ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചത് ജില്ലാ കളക്ടറാണ്. നിരീക്ഷണത്തിൽ പോയവരിൽ നഗരസഭയ്ക്ക് കീഴിലെ  സന്നദ്ധ പ്രവർത്തകരും ഉൾപ്പെടുന്നു. 

3:34 PM IST:

ആന്ധ്ര പ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു, ആകെ രോഗികൾ 1016 ആയി. മരണം 31 ആയി. 

4:07 PM IST:

കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തി പൊലീസ് കല്ലിട്ട് അടച്ചു. നിയന്ത്രണം ലംഘിച്ച് ആളുകൾ യാത്ര ചെയ്യുന്നത് വ്യാപകമായതോടെയാണ് നടപടി. 

2:25 PM IST:

പ്രവാസികളുടെ മടക്കം സംബന്ധിച്ച് അന്തിമ തീരുമാനത്തിന് കുറച്ചു കൂടി സമയം വേണമെന്ന് ക്യാബിനറ്റ് സെക്രട്ടറി. ഇന്നത്തെ യോഗം കൂടിയാലോചനയുടെ തുടക്കമാണെന്നും പ്രാഥമിക നടപടികൾ തുടങ്ങാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. രാഷ്ട്രീയ അനുമതി വാങ്ങുന്നതിനുൾപ്പടെ നടപടികൾ തുടങ്ങാം. വിമാനമാർഗ്ഗം മടക്കം എത്ര സാധ്യമാകുമെന്ന് പരിശോധിക്കും. 14 ദിവസം ക്വാറന്‍റീൻ നിർബന്ധമാക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

2:25 PM IST:

കൊവിഡ് ഡ്യൂട്ടിയിലുള്ള മലയാളി നഴ്സുമാർക്ക് സൗകര്യം ഒരുക്കൻ കഴിയില്ലെന്ന് ദില്ലി  കേരള ഹൗസ് അധികൃതർ. കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ക്വാറന്‍റീൻ സൗകര്യം നൽകണമെന്ന ആവശ്യം തള്ളി. കുഞ്ഞുങ്ങളും പ്രായമായവരും വീടുകളിലുള്ള നഴ്സുമാർക്ക് ക്വാറന്‍റീൻ സൗകര്യം നൽകണമെന്ന് ആഭ്യർത്ഥിച്ച് നഴ്സിംഗ് സംഘടനയായ ഇന്ത്യൻ പ്രഫഷണൽ നഴ്സസ് അസോസിയേഷൻ കേരള ഹൗസ് അധികൃതരെ സമീപിച്ചിരുന്നു. ഈക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അടക്കം കത്തയച്ചു. സാങ്കേതിക പ്രശ്നങ്ങളും ജീവനക്കാരുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് കേരള ഹൗസ് അധികൃതർ ആവശ്യം തള്ളിയത്.

2:16 PM IST:

രോഗവ്യാപനം ഇനിയുമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. ഇളവുകൾ പരിമിതമായി മാത്രം ഉപയോഗിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് വി എസ് സുനിൽകുമാർ. 

2:10 PM IST:

പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. മോക്ക് ഡ്രിൽ ഉൾപ്പെടെ നടത്തിയിട്ടുണ്ടെന്നും എത്ര ആളുകൾ എയർപോർട്ടിൽ വന്നിറങ്ങിയാലും സാഹചര്യം കൈകാര്യം ചെയ്യാൻ പറ്റുമെന്ന് മന്ത്രി. ഏഴായിരത്തിലധിതം മുറികലും നാലായിരത്തിലധികം വീടുകളും സജ്ജമാണ്. കൊവിഡ് കെയർ സെന്‍ററുകൾക്ക് പുറമേയാണ് ഇത്. 

2:06 PM IST:

എറണാകുളം ജില്ലയിൽ 2 പേരാണ് നിലവിൽ പോസിറ്റീവായി തുടരുന്നത്. ഇവർ ഒരുമാസത്തിലധികമായി പോസിറ്റീവായി തുടരുന്നു. 19 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ 128 പേരുടെ സാമ്പിൾ എടുത്തു. അതിൽ 118-ും നെഗറ്റീവാണ്. 10 ഫലങ്ങൾ വരാൻ ബാക്കിയുണ്ട്. 

1:26 PM IST:

ബെംഗളൂരുവിൽ ഒരു മാധ്യമപ്രവർത്തകനു കൊവിഡ് സ്ഥിരീകരിച്ചു. കന്നഡ‍ വാർത്താ ചാനലിലെ ക്യാമറാമാനാണ് രോഗം സ്ഥിരീകരിച്ചത്. 

1:09 PM IST:

വയനാട് ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ രോഗിക്കും കൊവിഡ് 19 ഭേദമായി. ഇയാളുടെ പരിശോധന ഫലം നെഗറ്റീവായതോടെ ജില്ലയിൽ നിലവിലാരും ചികിത്സയിലില്ല. 

1:02 PM IST:

മംഗളൂരുവിൽ കൊവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ തടഞ്ഞു. മംഗളുരു നോർത്ത് എം എൽ എ ഭരത്‌ ഷെട്ടി യുടെ  നേതൃത്വത്തിൽ നാട്ടുകാരാണ് മൃതദേഹവുമായെത്തിയ ആരോഗ്യ പ്രവർത്തകരെ തടഞ്ഞത്. മൃതദേഹം പച്ചനാടിയിലെ പൊതു ശ്മശാനത്തിൽ എത്തിച്ചപ്പോൾ ആണ് തടഞ്ഞത്. പിന്നീട് മൂഡ്ഷെഡേ ശ്മാശാനത്തിൽ എത്തിക്കാൻ ശ്രമിച്ചപ്പോൾ മൂഡ്ബിദ്രി എം എൽ എയും എതിർക്കുകയായിരുന്നു. മൃതദേഹം നാല് പൊതുശ്മശാനത്തിൽ എത്തിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് സംസ്കരിക്കാൻ ആയിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിയോടെ കൈകുഞ്ചയിലെത്തിച്ചാണ് സംസ്കരിച്ചത്.

7:30 PM IST:

കേരളത്തിൽ മദ്യ വിൽപ്പന പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി. നിലവിൽ അതിന് പ്രസക്തിയില്ലെന്ന് മന്ത്രി. 

12:49 PM IST:

സംസ്ഥാനത്ത് വെയർ ഹൗസുകൾ വഴി മദ്യ വിൽപ്പന ഉണ്ടാവില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. കേന്ദ്ര നിർദ്ദേശം അനുസരിച്ചുള്ള നിലപാടാണ് കേരളത്തിന്‍റേതെന്നും ചട്ടഭേദഗതി അന്നത്തെ സാഹചര്യത്തിൽ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയിലെ കാര്യങ്ങൾ അപ്പോൾ തീരുമാനിക്കുമെന്ന് വിശദീകരണം.

12:44 PM IST:

ആളുകൾ കൂട്ടം കൂടുന്നത് ജൂൺ 30 വരെ വിലക്കി ഉത്തർ പ്രദേശ് സർക്കാർ. 

12:25 PM IST:

സാമൂഹിക അകലം പാലിക്കാതെ നിസ്കാരത്തിന് നേതൃത്വം നൽകിയതിന് മലപ്പുറം നിലമ്പൂർ സ്വദേശികളായ 4 പേർ അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് സംഭവം. 

12:10 PM IST:

എത്രയും വേഗം അധ്യയന വർഷം തുടങ്ങാനാണ് ശ്രമമെന്ന് മന്ത്രി കെ ടി ജലീൽ. അവസാന വർഷ പരീക്ഷകൾ ആദ്യം തീർക്കുമെന്നും അധ്യയന വർഷം തുടങ്ങാൻ മറ്റ് സെമസ്റ്റർ പരീക്ഷകൾ മുഴുവൻ കഴിയാൻ കാത്തിരിക്കില്ലെന്നും ജലീൽ പറഞ്ഞു. 

12:09 PM IST:

മലപ്പുറത്ത് മത്സ്യ ബന്ധന മേഖലക്ക് ഇളവ് പ്രഖ്യാപിച്ചു. പരമ്പരാഗത മീൻ പിടുത്തക്കാർക്ക് കടലിൽ പോകാം, മത്സ്യം ഹാർബറിൽ തന്നെ വിറ്റഴിക്കണമെന്നാണ് നിബന്ധന. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തീരുമാനിക്കുന്ന വിലക്ക് വേണം മീൻ വിൽക്കാൻ. ജനത്തിരക്കൊഴിവാക്കാൻ ഹാർബറുകളിൽ പൊലീസിനെ നിയോഗിക്കും. 

12:05 PM IST:

തമിഴ്നാട്ടിൽ അവശ്യസാധങ്ങളുടെ വിൽപ്പന സമയം ഇന്നത്തേക്ക് രണ്ട് മണിക്കൂർ നീട്ടി. നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 3 മണി വരെ കടകൾ തുറക്കും. ജനത്തിരക്ക് കണക്കിെലെടുത്താണ് തീരുമാനം.
 
12:04 PM IST:

സർവകലാശാല പരീക്ഷകൾ ലോക് ഡൗൺ കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ഉള്ളിൽ നടത്താൻ ശ്രമിക്കുമെന്ന് മന്ത്രി കെ ടി ജലീൽ. പരീക്ഷാക്രമം സർവ്വകലാശാലകൾക്ക് തീരുമാനിക്കാം. ഇതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ ആയി ക്ലാസുകൾ പൂർത്തികരിക്കാനാണ് നിർദ്ദേശം.

12:00 PM IST:

പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ ഉള്ള നീക്കം സ്വാഗതാർഹമാണെന്ന് മന്ത്രി കെ ടി ജലീൽ. കേരളത്തിൽ എല്ലാം സജ്ജീകരങ്ങങ്ങളും ഒരുങ്ങി കഴിഞ്ഞുവെന്നും. കൊവിഡ് മൂലം അല്ലാത്ത മരണങ്ങളിൽ മൃതദേഹം കൊണ്ടുവരാനുള്ള സൗകര്യം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടും. എൻഒസി വേണമെന്ന നിർദേശം ഒഴിവാക്കണമെന്നും ജലീൽ

11:15 AM IST:

ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുറക്കാമെന്ന ഉത്തരവിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. മദ്യഷാപ്പുകൾ തുറക്കാൻ അനുമതിയില്ല. ഓൺലൈനിൽ അവശ്യവസ്തുക്കളുടെ വിൽപന  മാത്രമേ അനുവദിക്കൂ

10:54 AM IST:

ദില്ലിക്ക് പിന്നാലെ പ്ലാസ്മ തെറാപ്പിക്ക് ഒരുങ്ങി ബിഹാറും. പാറ്റ്ന എയിംസിൽ പ്ലാസ്മ തെറാപ്പി സജ്ജമാക്കും എന്ന് ബിഹാർ ആരോഗ്യ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി. ബിഹാറിൽ ഇന്നലെ 53 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. 

10:29 AM IST:

ചെന്നൈയിലും കോയമ്പത്തൂരും മധുരയിലും കടകൾക്ക് മുന്നിൽ ആളുകളുടെ നീണ്ട നിര. നാളെ മുതൽ പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവശ്യസാധനങ്ങൾക്കായി ജനം തെരുവിലിറങ്ങിയത്. 

10:28 AM IST:

കാലടി സംസ്കൃത സർവകലാശാല ഭരണ വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ തുടങ്ങും. സർവകലാശാല ആസ്ഥാനത്തെ വിവിധ സെക്ഷനുകളടെയും വകുപ്പുകളുടെയും ഓഫീസ് പ്രവർത്തനവും തിങ്കളാഴ്ച തുടങ്ങും. 

10:12 AM IST:

കേന്ദ്രം നൽകിയ ഇളവുകൾ അനുസരിച്ച് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ആലോചിക്കുമെന്ന് ഇ പി ജയരാജൻ. ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാവും ഇളവ്. ഗ്രാമങ്ങളിൽ തുറക്കുന്ന ചെറുകിട സ്ഥാപനങ്ങളിലേക്ക് നഗരത്തിൽ നിന്നാണ് സാധനങ്ങൾ പോകേണ്ടത് അപ്പോൾ ഗോഡൗൺ ഉൾപ്പെടെ തുറക്കേണ്ടി വരുമെന്ന് ഇ പി ജയരാജൻ. കേന്ദ്രാനുമതി ചോദിക്കേണ്ടതാണെങ്കിൽ ചോദിക്കും. 
വ്യവസായ മേഖലയിലുണ്ടായത് കോടികളുടെ നഷ്ടമാണെന്നും അതിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട്

9:59 AM IST:

ഹോട്ട് സ്പോട്ടുകളിൽ കടകൾ തുറക്കുന്നതിന് ഇളവില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി. അവശ്യ സേവനങ്ങൾക്കുള്ള വ്യാപാര സ്ഥാപനങ്ങൾ മാത്രം തുറക്കാം. എസി വിൽപ്പന കേന്ദ്രങ്ങൾകക് ഇളവില്ല, എസി നന്നാക്കുന്ന സ്ഥാപനങ്ങൾ തുറക്കാം. റെഡ് സോണിലും ഹോട്ട് സ്പോട്ടിലും നിയന്ത്രണം ബാധകം. 

9:56 AM IST:

കേന്ദ്രം വ്യാപാര സ്ഥാപനങ്ങൾക്ക് അനുവദിച്ച ഇളവുകൾ കേരളത്തിലും ബാധകമെന്ന് ചീഫ് സെക്രട്ടറി. മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാം. 

9:10 AM IST:

ദില്ലിയിലെ ബിജെആർഎം ആശുപത്രിയിൽ പതിനൊന്ന് ഡോക്ടർമാർ ഉൾപ്പെടെ 31 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 
 
9:09 AM IST:

ദില്ലിയിൽ ഇത് വരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 2514 പേർക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് വരെ 53 പേരാണ് രോഗം മൂലം രാജ്യ തലസ്ഥാനത്ത് മരിച്ചത്. 

10:02 AM IST:

രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇത് വരെ 775 പേർ മരിച്ചകായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗ ബാധിതരുടെ എണ്ണം കാൽ ലക്ഷത്തോട് അടുക്കുകയാണ്.ഇത് വരെ 24506 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 5063 പേർക്ക് രോഗം ഭേദമായി. 

Read more at: ആശങ്ക അകലുന്നില്ല, രാജ്യത്ത് കൊവിഡ് ബാധിതര്‍ കാൽ ലക്ഷത്തിലേക്ക്; മരണം 775 ആയി ...
 
S. No. Name of State / UT Total Confirmed cases (Including 111 foreign Nationals) Cured/Discharged/
Migrated
Death
1 Andaman and Nicobar Islands 27 11 0
2 Andhra Pradesh 955 145 29
3 Arunachal Pradesh 1 1 0
4 Assam 36 19 1
5 Bihar 223 46 2
6 Chandigarh 27 14 0
7 Chhattisgarh 36 30 0
8 Delhi 2514 857 53
9 Goa 7 7 0
10 Gujarat 2815 265 127
11 Haryana 272 156 3
12 Himachal Pradesh 40 18 1
13 Jammu and Kashmir 454 109 5
14 Jharkhand 57 8 3
15 Karnataka 474 152 18
16 Kerala 450 331 3
17 Ladakh 20 14 0
18 Madhya Pradesh 1852 210 92
19 Maharashtra 6817 840 301
20 Manipur 2 2 0
21 Meghalaya 12 0 1
22 Mizoram 1 0 0
23 Odisha 94 33 1
24 Puducherry 7 3 0
25 Punjab 298 67 17
26 Rajasthan 2034 230 27
27 Tamil Nadu 1755 866 22
28 Telengana 984 253 26
29 Tripura 2 1 0
30 Uttarakhand 48 25 0
31 Uttar Pradesh 1621 247 25
32 West Bengal 571 103 18
Total number of confirmed cases in India 24506* 5063 775
*States wise distribution is subject to further verification and reconciliation
*Our figures are being reconciled with ICMR

8:19 AM IST:

ലോകത്ത് കൊവിഡ് മരണം രണ്ട് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ ആറായിരത്തിലധികം പേരാണ് മരിച്ചത്. ഇറ്റലി, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ മരണസംഖ്യ കൂടുകയാണ്. ബ്രിട്ടനിൽ 768 ആളുകളാണ് 24 മണിക്കൂറിനിടെ മരിച്ചത്. 

Read more at: കൊവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 28 ലക്ഷം കടന്നു; മരണം രണ്ട് ലക്ഷം; യൂറോപ്പിൽ പ്രതിസന്ധി രൂക്ഷം ...

8:17 AM IST:

കോളേജുകളിൽ പുതിയ ബാച്ചിൻ്റെ പ്രവേശനം വൈകും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ വിദ്യാർത്ഥികളുടെ പഠനം സെപ്തംബറിൽ തുടങ്ങിയാൽ മതിയെന്ന് ശുപാർശ. കോളേജുകളിലും ഐഐടി ഉൾപ്പടെ സ്ഥാപനങ്ങളിലും ബാധകം. യുജിസി നിയോഗിച്ച സമിതിയുടേതാണ് നിർദ്ദേശം. 
 
8:13 AM IST:

സംസ്ഥാനത്ത് കടുത്ത നിയന്ത്രണം തുടരുന്നു. തീവ്രബാധിത മേഖല പട്ടികയിൽ പുതുതായി ഉൾപ്പെട്ട ഇടങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഉത്തരവുകൾ പുതുക്കിയിട്ടും ലോക്ക് ഡൗൺ ഇളവുകളിലെ ആശയകുഴപ്പം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ബാർബർ ഷോപ്പുകൾ തുറക്കില്ലെങ്കിലും വീടുകളിൽ പോയി മുടിവെട്ടാമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. പക്ഷേ ഇതിനായി പുറത്തിറങ്ങിയ ബാർബർമാരെ പൊലീസ് തടഞ്ഞെന്നും കേസെടുത്തെന്നും പരാതിയുണ്ട്. കണ്ണടക്കടകൾക്കും, വർക്ക്ഷോപ്പുകൾക്കും അടക്കം നൽകിയ ഇളവുകൾ പുതിയ ഉത്തരവിലില്ലാത്തതും ആശയകുഴപ്പം ഉണ്ടാക്കുന്നു

8:11 AM IST:

ഗ്രാമങ്ങളിൽ കടകൾ തുറക്കുന്നതിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. കടകൾ തുറന്നാലും മാസ്കും സാമൂഹിക അകലവും നിർബന്ധമാക്കുമെന്നും ഇ പി ജയരാജൻ. 
 
8:09 AM IST:

കൊവിഡ് വ്യാപനം രൂക്ഷമായ കൂടുതൽ ജില്ലകളിലെ സാഹചര്യം വിലയിരുത്താൻ രണ്ടാം കേന്ദ്ര സംഘം ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെത്തും. ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് എന്നിവടങ്ങളിലാണ് സംഘം എത്തുന്നത്. അഹമ്മദാബാദ്, സൂറത്ത്‌, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും.

Read more at: കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിലേക്ക് കേന്ദ്രസംഘം; ഇന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ ...

8:07 AM IST:

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധർ പങ്കെടുക്കുന്ന കൊവിഡ് - 19 അന്താരാഷ്ട്ര പാനൽ ചർച്ച ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 മണിക്കാണ് സെമിനാർ. കാനഡ, യു എസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. 

Read more at: കൊവിഡ് അന്താരാഷ്ട്ര പാനൽ ചർച്ച ഇന്ന്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ...

8:05 AM IST:

ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതിയ ഉത്തരവിറക്കി. ഹോട്ട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ നഗരപരിധിക്ക് പുറത്തുള്ള കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ എന്ന കർശന നിബന്ധനയുണ്ട്.

Read more at: ലോക്ക് ഡൗണിൽ കൂടുതൽ ഇളവുമായി കേന്ദ്രം; ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലത്ത് കടകൾ തുറക്കാൻ അനുമതി ...

മരണമാരിയായി മാറിയ കൊവിഡില്‍ ആഗോളതലത്തിലെ മരണസംഖ്യ രണ്ട് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 3000 ത്തോളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്