Asianet News MalayalamAsianet News Malayalam

കൊവിഡ് 19 : സ്ഥിതി അറിയാൻ മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ച് മോദി, കര്‍ണാടകയ്ക്ക് എതിരെ പിണറായിയുടെ പരാതി

അതിര്‍ത്തി അടച്ചിട്ട കര്‍ണാടക സര്‍ക്കാരിന്‍റെ നടപടിയിൽ അതൃപതി അറിയിച്ച് പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തചയച്ചു

covid 19 narendra modi calls chief ministers over phone including pinarayi vijayan
Author
Delhi, First Published Mar 28, 2020, 9:19 AM IST

ദില്ലി/ തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ അവസ്ഥയും പ്രതിരോധ മുൻകരുതൽ നടപടികളും വിലയിരുത്താൻ മുഖ്യമന്ത്രിമാരെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി വിവരങ്ങൾ ആരാഞ്ഞത്.  കേരളം ,കർണ്ണാടക, തെലങ്കാന, രാജസ്ഥാൻ എന്നീ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. 

അതിനിടെ കേരള കര്‍ണാടക അതിര്‍ത്തി അടച്ചിട്ട കര്‍ണാടക സര്‍ക്കാരിന്‍റെ നടപടിക്കെതിരെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ  ഇടപെടണം എന്നാവശ്യപ്പെട്ടാണ്  പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണിത്. ദേശീയവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടുകൂടി കേരളത്തിൽ ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കുന്നുണ്ട്. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പുനൽകിയ കാര്യവും കത്തിൽ  ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതുകൊണ്ട് അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടുകയും കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ചരക്കുനീക്കത്തിനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യണമെന്നാണ് പിണറായി വിജയൻ  പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണിത്. ദേശീയവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടുകൂടി കേരളത്തിൽ ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കുന്നുണ്ട്. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പുനൽകിയ കാര്യവും കത്തിൽ ചൂണ്ടിക്കാട്ടി. അതുകൊണ്ട് അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടുകയും കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ചരക്കുനീക്കത്തിനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios