Asianet News MalayalamAsianet News Malayalam

'മികച്ച ചികിത്സ വേണം'; ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗിയായ യുവാവ് ഡോക്ടറുടെ മുഖത്ത് തുപ്പി

അടുത്തിടെ നഗരത്തിലെത്തിയ ഇയാൾ ദില്ലിയിൽ നടന്ന തബ് ലീഗ് ജമാഅത്ത് യോഗത്തിൽ പങ്കെടുത്തിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയില്‍ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചത്.

COVID 19 patient from Tablighi Jamaat spits on doctor in Kanpur
Author
Kanpur, First Published Apr 6, 2020, 5:28 PM IST

കാൺപൂർ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കൊവിഡ് രോഗി ഡോക്ടറുടെ മുഖത്ത് തുപ്പിയതായി പരാതി. കാൺപൂർ നഗരത്തിലെ സർസോൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ ക്വാറന്‍റൈനിലായിരുന്ന കൊവിഡ് 19 ബാധിതനായ 33-കാരന്‍ ഡോക്ടറുടെ മുഖത്ത് തുപ്പിയത്. കഴിഞ്ഞ മാസം ദില്ലിയിൽ നടന്ന തബ് ലീഗ് ജമാഅത്ത് യോഗത്തിൽ പങ്കെടുത്ത യുവാവിനെ കോവിഡ് -19  പരിശോധന നടത്തി പൊസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ ക്വാറന്‍‌റൈനില്‍ പ്രവേശിപ്പിച്ചിരുന്നത്.

കാൺപൂരിലെ മന്ധനയിലെ രാമ മെഡിക്കൽ കോളേജിൽ നിന്നാണ് ഇയാളെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് മാറ്റിയത്. എന്നാല്‍ തനിക്ക് മികച്ച സൌകര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറുടെ മുറിയില്‍കയറി വാതിലടച്ച് ശേഷം യുവാവ് മുഖത്തേക്ക് തുപ്പുകയായിരുന്നുവെന്ന്  ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എസ്‌എൽ വർമ്മ പറഞ്ഞതായി ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More: കൊവിഡ് ബാധിതരെന്ന് സംശയിക്കുന്നവര്‍ ആശുപത്രിയില്‍ മനപ്പൂര്‍വം തുപ്പിയെന്ന്; 42 പേര്‍ നിരീക്ഷണത്തില്‍ 

അക്രമാസക്തനായ രോഗിയെ നിയന്ത്രിക്കാൻ പൊലീസിനെ വിളിക്കേ സാഹചര്യമായിരുന്നുവെന്ന് എസ് എല്‍‌ വര്‍മ്മ പറയുന്നു.  അടുത്തിടെ നഗരത്തിലെത്തിയ ഇയാൾ ദില്ലിയിൽ നടന്ന തബ് ലീഗ് ജമാഅത്ത് യോഗത്തിൽ പങ്കെടുത്തിരുന്നു. മുൻകരുതൽ നടപടിയായി വെള്ളിയാഴ്ച അദ്ദേഹത്തെ രാമ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പരിശോധനയില്‍ ഫലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് മാറ്റിയതെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios