കേരളത്തിൽ 12, പഞ്ചാബിൽ 13 പുതിയ കൊവിഡ് ബാധിതർ; നാളെ ജനതാ കർഫ്യു; രാജ്യം നിശ്ചലമാകും | Live Updates

Covid 19 Positive Cases Increase  Updates From India and Kerala Live blog

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വളരെ വേഗം വർദ്ധിക്കുകയാണ്. സംസ്ഥാനങ്ങൾ രോഗ വ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. 

9:03 PM IST

ഗുജറാത്തിലും മഹാരാഷ്ട്രയിലും വീണ്ടും കൊവിഡ്

ഗുജറാത്തിലും മഹാരാഷ്ട്രയിലും ഓരോ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. മഹാരാഷ്ട്രയിൽ രോഗികൾ 64.
 
8:45 PM IST

നിർദ്ദേശം ലംഘിച്ച് വിവാഹ സത്കാരം നടത്തി; കേസ്

വയനാട് അമ്പലവയലിൽ നൂറോളം പേരെ പങ്കെടുപ്പിച്ചു വിവാഹസൽക്കാരം  നടത്തിയതിനു പൊലീസ് കേസെടുത്തു. അമ്പലവയൽ ആണ്ടൂർ  സ്വദേശി സെയ്തലവിക്കെതിരെയാണ് കേസെടുത്തത്.

8:45 PM IST

കണ്ണൂരിലെ കൊവിഡ് ബാധിതർ എത്തിയത് 18 ന്

ഇന്ന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശികൾ ഗൾഫിൽ നിന്നെത്തിയത് ഈ മാസം 18ന്. രണ്ട് പേർ കരിപ്പൂർ വിമാനത്താവളത്തിലും ഒരാൾ കണ്ണൂർ വിമാനത്താവളത്തിലും ഇറങ്ങി.

8:43 PM IST

കാസർകോട് കൊവിഡ് ബാധിച്ചത് 24 മുതൽ 56 വയസുവരെ പ്രായമായവർക്ക്

കാസർകോട് കൊവിഡ് 19 രോഗം ബാധിച്ചത് ഉപ്പള, കുഡ്‌ലു, പൂച്ചക്കാട്, മൊഗ്രാൽ, കളനാട്, തളങ്കര എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക്. കൊവിഡ് സ്ഥിരീകരിച്ചവർ 24, 32, 25, 56, 27, 54 വയസുള്ളവരാണ് ഇവർ.

8:40 PM IST

കായംകുളം ബിവറേജസ് ഔട്ട്ലെറ്റ്ന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കായംകുളം ബിവറേജസ് ഔട്ട്ലെറ്റ്ന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ശക്തമായ കൊവിഡ് ജാഗ്രത സംസ്ഥാനത്ത് തുടരുമ്പോൾ സുരക്ഷാ മുൻകരുതലുകൾ കാറ്റിൽ പറത്തി മണിക്കൂറുകളായി ബിവറേജ് ഷോപ്പിനു മുന്നിൽ വലിയ നിരയാണ്. മദ്യവിൽപ്പനശാല അടക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

8:15 PM IST

എറണാകുളത്ത് സ്ഥിരീകരിച്ച മൂന്ന് കൊവിഡ് ബാധിതരും കണ്ണൂർ സ്വദേശികൾ

എറണാകുളത്ത് ഇന്ന് സ്ഥിരീകരിച്ച കോവിഡ് കേസുകൾ മൂന്നു പേരും സുഹുത്തുക്കളായ കണ്ണൂർ സ്വദേശികൾ. ഒരാൾ കളമശേരിയിലെ ഐസൊലഷൻ വാർഡിലും രണ്ടു പേർ കണ്ണൂരിലെ അശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. മൂന്നു പേരും ഇന്നലെയാണ് ദുബായിൽ നിന്ന് കൊച്ചിയിലെത്തിയത്. വരുമ്പോൾ ഒരാൾക്ക് പനി ലക്ഷണങ്ങൾ ഉണ്ടായിരുന്നു. 

8:14 PM IST

നിർബന്ധിത ഹോം ക്വാറൻറയിൻ പാലിക്കാത്തവരുടെ വിവരം അറിയിക്കാം

കൊറോണ രോഗബാധ സംശയിക്കുന്നതിനാൽ നിർബന്ധിത ഹോം ക്വോറന്റയിനിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ കളക്ടറേറ്റ് കൺട്രോൾ റൂമിൽ വിവരം അറിയിക്കാം. 1077 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. പൊതു സ്ഥലങ്ങളിൽ ഇറങ്ങി നടക്കുന്നത് കണ്ടാൽ ഫോട്ടോയെടുത്ത് വാട്സ പ്പിലിടാം

8:15 PM IST

1077 ൽ വിളിക്കൂ; നിർബന്ധിത ഹോം ക്വാറൻറയിൻ പാലിക്കാത്തവരുടെ വിവരം അറിയിക്കാം

കൊറോണ രോഗബാധ സംശയിക്കുന്നതിനാൽ നിർബന്ധിത ഹോം ക്വോറന്റയിനിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ കളക്ടറേറ്റ് കൺട്രോൾ റൂമിൽ വിവരം അറിയിക്കാം. 1077 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. പൊതു സ്ഥലങ്ങളിൽ ഇറങ്ങി നടക്കുന്നത് കണ്ടാൽ ഫോട്ടോയെടുത്ത് വാട്സാപ്പിലിടാം.

8:15 PM IST

കാസർകോട്ടെ കൊവിഡ് ബാധ; അഞ്ച് മണി കഴിഞ്ഞ് പ്രവർത്തിച്ച കടകൾ അടപ്പിച്ചു, 15 പേർക്കെതിരെ കേസ്

കാസർകോട്: കൊവിഡ് ബാധ വ്യാപകമായ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ കർശന നിയന്ത്രണവുമായി സർക്കാർ. പകൽ 11 മുതൽ അഞ്ച് മണി വരെ മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന വിലക്ക് ലംഘിച്ച കടകൾ പൊലീസ് അടപ്പിച്ചു. രാവിലെ 11 മണിക്ക് മുൻപ് കട തുറന്നതിനും കേസെടുത്തിട്ടുണ്ട്. കൂടുതൽ വായിക്കാം

7:24 PM IST

കേരളത്തില്‍ 53013 പേര്‍ നിരീക്ഷണത്തില്‍

കേരളത്തില്‍  53013 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 52785 പേർ വീടുകളിലാണ്. 228 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3716 സാമ്പിളുകൾ പുരിശോധനയ്ക്ക് അയച്ചു. 2566 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

7:22 PM IST

ഉത്സവവും ആരാധനയും: കേരളത്തില്‍ 8 കേസുകൾ

കോവിസ് - 19 സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശം ലംഘിച്ച് ഉത്സവവും ആരാധനയും നടത്തിയതിന് 8 കേസുകൾ രജിസ്റ്റർ ചെയ്തു. ക്ഷേത്ര ഉത്സവവും ഘോഷയാത്രയും സംഘടിപ്പിച്ചതിന് മലയിൻകീഴ്, അഞ്ചൽ, കുറവലങ്ങാട് എന്നീ സറ്റേഷനുകളിലാണ് കേസ് പളളിയിലും മോസ്കിലുമായി പ്രാർത്ഥനകൾ സംഘടിപ്പിച്ചതിന് ഒല്ലൂർ, വൈത്തിരി , കൽപ്പറ്റ , നീലേശ്വരം എന്നീ സ്റ്റഷനുകളിലാണ് കേസ്.

6:42 PM IST

ജാഗ്രത പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി

ഒരു വിഭാഗം സർക്കാർ നിയന്ത്രണം പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ആരാധനാലയങ്ങളിൽ ആൾക്കൂട്ടം എത്തുന്നു. അതു ഒഴിവാക്കണം. ഇപ്പോൾ പാലിക്കേണ്ട ജാഗ്രത പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ വേണ്ടി വരും. സർക്കാർ വിട്ടു വീഴ്ച്ച ചെയ്യില്ലെന്ന് മുന്നറിയിപ്പ്. കാസർക്കോട് നിര്ത്തരവാദത്തിന്റെ ഉദാഹരണം

6:31 PM IST

കേരളത്തില്‍ പുതിയ 12 കൊവിഡ്19 കേസുകള്‍

കേരളത്തില്‍ പുതിയ 12 കൊവിഡ്19 കേസുകള്‍. 3 കണ്ണൂർ, 6 കാസർകോട്, എറണാകുളം 3. കാസർകോട് ജില്ലയിലെ 5 പേര് ജനറൽ ആശുപത്രിയിൽ. ഒരാൾ എറണാകുളം ചികിത്സയിൽ. ഇന്നു സ്ഥിരീകരിച്ചവർ എല്ലാം ഗൾഫിൽ നിന്നും വന്നവർ. ഇന്ന് മാത്രം 70 പേര് ആശുപത്രിയിൽ

5:15 PM IST

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും നിയന്ത്രണങ്ങൾ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിങ്കളാഴ്ച മുതൽ രാവിലെ 9 മണി മുതൽ 12 മണി വരെ മാത്രമാണ് ഓപി. 

5:06 PM IST

തമിഴ്‌നാട്ടിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്

തമിഴ്‌നാട്ടിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്. ചെന്നൈയിലെത്തിയ രണ്ട് തായ്ലാൻഡ് സ്വദേശികൾക്കും ഒരു ന്യൂസിലൻഡ് സ്വദേശിക്കുമാണ് സ്ഥരീകരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥരീകരിച്ചവർ 6 ആയി. 

4:40 PM IST

സർക്കാർ നി‍‌ർദ്ദേശം ലംഘിച്ച് വിവാഹം

കൊവിഡ് വ്യാപനം തടയുന്നതിനായുള്ള സർക്കാർ നിർദ്ദേശം ലംഘിച്ചു കൊണ്ടുള്ള വിവാഹം വിപുലമായി നടത്തിയതിന് പോലീസ് ക്രിമിനൽ കേസെടുത്തു. ടൗൺ ഹാളിൽ കഴിഞ്ഞ 15 ന് നടന്ന ആലപ്പുഴ പവർഹൗസ് വാർഡിൽ ആറാട്ടുവഴി തുണ്ടുപറമ്പിൽ ഷമീർ അഹമ്മദിന്റെ മകളുടെ വിവാഹമാണ് സർക്കാരിന്‍റെ ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് വിപുലമായ രീതിയിൽ നടത്തിയത്. തഹസിൽദാരുടെ നിർദ്ദേശപ്രകാരം ആലപ്പുഴ നോർത്ത് പോലീസ് ഷമീർ അഹമ്മദിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്

4:40 PM IST

കൊവിഡ് ബാധിതർക്കെതിരെ കേസെടുത്ത് ഹിമാചൽ പ്രദേശ് സർക്കാർ

കൊവിഡ് ബാധിതർക്കെതിരെ കേസെടുത്ത് ഹിമാചൽ പ്രദേശ് സർക്കാർ. ആരോഗ്യവകുപ്പുമായി സഹകരിക്കാത്ത രണ്ടു രോഗികൾക്കെതിരെയാണ് കേസ് എടുത്തത്. വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും.

4:40 PM IST

10 പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് നിരോധിച്ചു

ആലപ്പുഴ: കല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 10 പേരില്‍ക്കൂടുതല്‍ ചേരുന്നത് നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. 
 
4:38 PM IST

7 മണിക്ക് മുമ്പ് പാൽ വിതരണം പൂർത്തിയാക്കും

നാളെ രാവിലെ 7 മണിക്ക് മുൻപ് പാൽവിതരണം പൂർത്തിയാക്കുമെന്ന് മിൽമ എറണാകുളം യൂണിയൻ. തുടർന്നുള്ള പാൽവിതരണം രാത്രി 9 മണിക്ക് ശേഷമേ നടത്തൂവെന്നും മിൽമ എറണാകുളം യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു. പാൽ സംഭരണ സംഘങ്ങൾ നാളെ രാവിലെ 7മണിക്ക് മുൻപ് സംഭരണം പൂർത്തിയാക്കാനും നിർദേശം. 7 മുതൽ 9 വരെ ഔട്ട്‌ ലെറ്റുകൾ തുറക്കില്ല. 

4:30 PM IST

മാസ്കിന്‍റെ അമിത വില നിയന്ത്രിക്കും

മാസ്കിന്‍റെ വില നിയന്ത്രിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. മാസ്കിന്‍റെ വില 8 രൂപയിൽ കൂടുതൽ കൂട്ടാൻ അനുവദിക്കില്ല.  200 മില്ലി ഹാൻ്റ് സാനിറ്റൈസറിന്‍റെ വില 100 രൂപയിൽ കൂടരുത്. 200 മില്ലിക്ക് മുകളിലുള്ള സാനിറ്റൈസറിനും കുറഞ്ഞ നിരക്ക് മാത്രമെ ഈടാക്കാവൂ കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാനാണ് ഇക്കാര്യം അറിയിച്ചു. 

4:30 PM IST

ദുരിതാശ്വാസ പ്രഖ്യാപനങ്ങളുമായി ദില്ലി സർക്കാർ

72 ലക്ഷം പേർക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് ദില്ലി സർക്കാർ, ദില്ലി സർക്കാരിന്റെ റേഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾക്കാണ് പ്രയോജനം ലഭിക്കുക. 5 കിലോക്ക്‌ പകരം ഏഴര കിലോ റേഷൻ ലഭിക്കും. സർക്കാരിന്റെ രാത്രി കാല സുരക്ഷ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് സൗജന്യമായി ഭക്ഷണം എത്തിക്കും

4:11 PM IST

ജനതാ കര്‍ഫ്യു പിന്തുണച്ച് ചലച്ചിത്രതാരം രജനീകാന്ത്

ചെന്നൈ: കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിനെ കുറിച്ച് പ്രതികരണവുമായി ചലച്ചിത്രതാരം രജനീകാന്ത്. കൊവിഡ് ഇന്ത്യയിൽ രണ്ട് ഘട്ടം പിന്നിട്ട് കഴിഞ്ഞു. മൂന്നാം ഘട്ടത്തിലെത്തും മുൻപ് പ്രരോധിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിലൂടെ ജനങ്ങൾക്ക് അതിന് കഴിയുമെന്നും രജനീ കാന്ത് പ്രതികരിച്ചു

4:07 PM IST

ഭയമല്ല മുൻകരുതലാണ് വേണ്ടതെന്ന് പ്രധാനമന്ത്രി

കൊവിഡിൽ ഭയമല്ല മുൻകരുതലാണ് വേണ്ടതെന്ന് പ്രധാനമന്ത്രി. നിങ്ങൾ എവിടെയാണോ അവിടെ തുടരുകയെന്നതാണ് അഭികാമ്യമെന്നും അനാവശ്യ യാത്രകൾ ആർക്കും ഉപകരിക്കില്ലെന്നും പ്രധാനമന്ത്രി.

4:06 PM IST

ഒരു കോടി രൂപ അനുവദിച്ച് ഫാറൂഖ് അബ്ദുള്ള

കൊവിഡ് 19 പ്രതിരോധത്തിനായി എം പി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ച് ഫാറൂഖ് അബ്ദുള്ള
 
4:10 PM IST

രാജ്യത്ത് കൊവിഡ് ബാധിതർ 298

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് 298 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 

4:54 PM IST

ഭയമല്ല മുൻകരുതലാണ് വേണ്ടതെന്ന് പ്രധാനമന്ത്രി

കൊവിഡിൽ ഭയമല്ല മുൻകരുതലാണ് വേണ്ടതെന്ന് പ്രധാനമന്ത്രി. നിങ്ങൾ എവിടെയാണോ അവിടെ തുടരുകയെന്നതാണ് അഭികാമ്യമെന്നും അനാവശ്യ യാത്രകൾ ആർക്കും ഉപകരിക്കില്ലെന്നും പ്രധാനമന്ത്രി.

3:54 PM IST

പാറമട പൂട്ടിച്ചു

യുഎഇ സന്ദർശിച്ച് മടങ്ങിയെത്തിയാളുടെ കുറുവിലങ്ങാട് പൊലീസ് പൂട്ടിച്ചു. ഇവിടെ ജോലി ചെയ്തിരുന്ന 20 തൊഴിലാളികൾ നിരീക്ഷണത്തിൽ. 

3:47 PM IST

ഭക്ഷ്യവസ്തുക്കൾ അവശ്യാനുസരണം ലഭിക്കുമെന്ന് സപ്ലൈക്കോ

സപ്ലൈക്കോ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ അവശ്യാനുസരണം ലഭിക്കുമെന്ന് സിഎംഡി. കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നിഷ്കർഷിച്ചിട്ടുള്ള ശുചിത്വ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് തിരക്ക് ഒഴിവാക്കി ഭക്ഷ്യവസ്തുക്കൾ വാങ്ങണമെന്നും സിഎംഡി പി എം അലി അസ്ഗർ പാഷ അഭ്യർത്ഥിച്ചു. ജനതാകർഫ്യൂ ജനജാഗ്രതാ ദിനമായി ആചരിക്കുന്നതിനാൽ ഞായറാഴ്ച ( മാർച്ച് 22) വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതല്ല.

3:46 PM IST

നിരീക്ഷണത്തിന് തയ്യാറാകാത്തയാൾക്കെതിരെ കേസെടുത്തു

ഇറ്റലിയിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ അച്ഛൻ സ്വയം നിരീക്ഷണത്തിന് തയ്യാറായില്ല.കുറുവിലങ്ങാട് പോലീസ് കേസെടുത്തു.

3:45 PM IST

ജയിലുകളിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി

സംസ്ഥാനത്തെ ജയിലുകളിൽ സുരക്ഷ ക്രമീകരങ്ങൾ ശക്തമാക്കി. രോഗം സ്ഥിരീകരിച്ചാൽ തടവുകാരെ മാറ്റി പാർപ്പിക്കാൽ ജയിലുകൾ ഒഴിപ്പിച്ചു. മധ്യകേരളത്തിൽ ആലുവ സബ് ജയിൽ രോഗികൾക്കു മാത്രം പ്രവേശിപ്പിക്കും. ഉത്തരമേഖലയിൽ കണ്ണൂർ സെൻട്രൽ ലിലെ എട്ടാം ബ്ലോക്കും , ഐസുലേഷൻ ബ്ലോക്കും രോഗികൾ മാത്രമാക്കും. ദക്ഷിണമേഖലയിൽ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ പ്രത്യേക ബ്ലോക്ക്. മൂന്ന് ജയിൽ ഡിഐജിമാരുടെ നേതൃത്വത്തിൽ 15 അംഗങ്ങൾ ഉൾപ്പെടുന്ന ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ചിട്ടുണ്ട്. 

3:27 PM IST

കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

കൊവിഡ് സ്ഥിരീകരിച്ച കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. ഇയാൾ കരിപ്പൂർ വിമാനത്താവളത്തിറങ്ങിയ മാർച്ച് 11 മുതൽ  ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മാർച്ച് 19 വരെയുള്ള ദിവസങ്ങളിലെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്. ചില വിവരങ്ങൾ രോഗി വെളിപ്പെടുത്തിയിരുന്നില്ല, ഈ വിവരങ്ങൾ ഇല്ലാതെയാണ് ഇപ്പോൾ റൂട്ട് മാപ്പ് പുറത്തിറക്കിയിരിക്കുന്നത്. 

3:25 PM IST

ഇന്ത്യാ ഗേറ്റ് അടച്ചു

കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യാ ഗേറ്റ് അടച്ചു .

3:35 PM IST

കാവുതീണ്ടലും ഭരണിയും ചടങ്ങ് മാത്രം; കൊടുങ്ങല്ലൂരിലേക്ക് ഇക്കുറി ഭക്തർ പോകരുത്

കൊടുങ്ങല്ലൂർ കാവുതീണ്ടലും ഭരണിയും ചടങ്ങ് മാത്രമാക്കി നടത്താൻ തീരുമാനം. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

3:35 PM IST

നാളെ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടും

നാളെ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടും.  ബാറുകൾ - ബിയർ പാർലറുകൾ , ബെവ് കോ ഔട്ട് ലെറ്റുകൾ എന്നിവ അടച്ചിടാൻ എക്സൈസ് കമ്മീഷണറുടെ ഉത്തരവ്. നാളെ മാത്രമാണ് ഉത്തരവ് ബാധകം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

3:26 PM IST

നാളെ മുതൽ സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പ് ഇല്ല

നാളെ മുതൽ സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പില്ല. മാർച്ച് 31 വരെയുള്ള നറുക്കെടുപ്പ് നിർത്തിവച്ച് സർക്കാർ ഉത്തരവിറക്കി. ഒന്നു മുതൽ 14 വരെയുള്ള ലോട്ടറികൾ റദ്ദാക്കി.

3:23 PM IST

മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ കാര്യത്തിൽ കൈ മലർത്തി ഇന്ത്യൻ എംബസി

മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ കാര്യത്തിൽ പ്രതികരണവുമായി മലേഷ്യയിലെ ഇന്ത്യൻ എംബസി. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ അയയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് എംബസി അധികൃതർ. യാത്ര വിലക്ക് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതിനു ശേഷം മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയുവെന്നും അവർ പറഞ്ഞു. മലേഷ്യക്കാരെ തിരികെ എത്തിക്കാൻ മലേഷ്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനത്തെ കുറിച്ച് ഇന്ത്യൻ എംബസിക്ക് ഔദ്യോഗിക വിവരം ഇല്ലെന്നും എംബസി.

3:07 PM IST

സർക്കാർ നിർദ്ദേശം ലംഘിച്ച് ജുമുഅ നമസ്കാരം; പൊലീസ് കേസെടുത്തു

സർക്കാർ നിർദേശം ലംഘിച്ച് ജുമുഅ നമസ്‌കാരം സംഘടിപ്പിച്ച രണ്ട് പളളി കമ്മിറ്റി ഭാരവാഹികൾക്കെതിരെയും ഖത്തിബിനെതിരെയും മട്ടന്നൂർ പൊലീസ് കേസെടുത്തു. പാലോട്ടുപള്ളി, 19ാം മൈൽ പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെയാണ് കേസെടുത്തത്.  ജുമുഅ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂർ പോലീസ് ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് പരിഗണിക്കാതെയാണ് നമസ്കാരം നടത്തിയത്. 200 ഓളം പേർ പങ്കെടുത്തതായാണ് കണക്ക്.

3:04 PM IST

മലേഷ്യയിൽ കുടുങ്ങിയവരെ സഹായിക്കാൻ തമിഴ് വംശജരുടെ സംഘടന

മലേഷ്യയിലെ ക്വലലംപൂർ വിമാനത്താവളത്തിൽ കുടുങ്ങിയ കിടക്കുന്നവരുടെ സഹായത്തിന് തമിഴ് വംശജരുടെ സംഘടന എത്തി. ഇവർ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ വൈദ്യ പരിശോധന നടത്തി. ഇന്ത്യയിലുള്ള മലേഷ്യക്കാരെ കൊണ്ടുവരാൻ മലേഷ്യൻ സർക്കാർ അയ്ക്കുന്ന വിമാനത്തിൽ തങ്ങളെ കൊണ്ടുപോകാൻ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. വിമാനത്താവളത്തിന് പുറത്ത് പോകാൻ ഇതുവരെ പൊലീസ് വീണ്ടും നിർദ്ദേശം നൽകിയില്ലെന്ന് യാത്രക്കാർ പറഞ്ഞു.

2:59 PM IST

കൊവിഡ് പ്രതിരോധത്തിന് ശമ്പളം സംഭാവന ചെയ്ത് ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം

കൊവിഡ് പ്രതിരോധത്തിനായി ഒരു മാസത്തെ ശമ്പളം നൽകി മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം. വിരുമാനം നഷ്ടമായ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കാണ് സഹായം നൽകുക. 2.25 ലക്ഷം രൂപയുടെ ചെക്ക് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കൈമാറി.

2:59 PM IST

തിരുനാവായ ബലിതർപ്പണ ചടങ്ങുകൾ നിർത്തിവച്ചു

തിരുനാവായ നാവാമുകന്ദ ക്ഷേത്രക്കടവിലെ ബലിതർപ്പണ ചടങ്ങുകൾ തത്ക്കാലികമായി നിർത്തിവച്ചു. ക്ഷേത്രത്തിലെ അന്നദാനം, ചോറൂണ് ചടങ്ങുകളും ഉണ്ടാവില്ല.

2:59 PM IST

ജനതാ കർഫ്യുവിനെ സ്വാഗതം ചെയ്‌ത്‌ ലോകാരോഗ്യ സംഘടന

ജനതാ കർഫ്യുവിനെ സ്വാഗതം ചെയ്‌ത്‌ ലോകാരോഗ്യ സംഘടന. ഇന്ത്യയുടെ സാമൂഹിക അകൽച്ച നയം രോഗവ്യാപനം കുറയ്‌ക്കുമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. 'സാമൂഹിക അകൽച്ചയും വ്യക്തി ശുചിത്വവുമാണ് ഇന്ത്യക്കു മുന്നിലുള്ള വഴികൾ' . പ്രതികരണം WHO യുടെ ഇന്ത്യൻ പ്രതിനിധി ഡോ. ഹെങ്ക് ബെക്കഡമിന്റേത്.

2:59 PM IST

പാക്കിസ്ഥാൻ എയർലൈൻസ് സർവീസ് നിർത്തിവയ്ക്കുന്നു

പാകിസ്ഥാൻ എയർലൈൻസ് മാർച്ച്‌ 28 വരെയുള്ള എല്ലാ അന്താരാഷ്ട്ര സർവീസുകളും നിർത്തിവെക്കുന്നു. നാളെ രാത്രി 8 മണി മുതലാണ് സർവീസുകൾ നിർത്തി വക്കുക

2:48 PM IST

കൊടുങ്ങല്ലൂർ താലൂക്കിൽ 144

നാളെ മുതൽ 29 വരെ കൊടുങ്ങല്ലൂർ താലൂക്കിൽ 144 പ്രഖ്യാപിച്ചു. 27നാണ് കൊടുങ്ങല്ലൂർ കാവു തീണ്ടൽ, കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. 

2:43 PM IST

ട്രെയിനിൽ യാത്ര ചെയ്ത എട്ട് പേർക്ക് കൊവിഡ്

ദില്ലി: ട്രെയിനിൽ യാത്ര ചെയ്ത എട്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മാർച്ച്‌ 13 ന് ദില്ലിയിൽ നിന്ന് ആന്ധ്രപ്രദേശിലേക്ക് പോയ സമ്പർക്ക ക്രാന്തി എക്സ്പ്രസ്സിൽ യാത്ര ചെയ്തവരാണ് ഇവർ. 

2:37 PM IST

അടിയന്തര സംവിധാനങ്ങൾ പ്രവർത്തിക്കണം

തിരുവനന്തപുരം: നാളെ ജനതാ കർഫ്യൂ  ആണെങ്കിലും ജില്ലിയിലെ അടിയന്തിര സംവിധാനങ്ങൾ പ്രവർത്തിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ആശുപത്രി ക്യാൻ്റീനുകൾ അടക്കരുതെന്നും ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ നിർദ്ദേശിച്ചു.  കുടിവെള്ളം, പാൽ, വൈദ്യുതി തുടങ്ങിയവയിലും  മുടക്കം വരാൻ പാടില്ല.

2:32 PM IST

ഉത്തർ പ്രദേശ് ആരോഗ്യമന്ത്രിക്ക് കൊവിഡ് ഇല്ല

കൊവിഡ് ബാധ സംശയിച്ച ഉത്തർ പ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗിന്‍റെ പരിശോധന ഫലം നെഗറ്റീവ്. മന്ത്രിയുമായി സമ്പർക്കം പുലർത്തിയ 28 പേർക്കും രോഗമില്ല. 

2:21 PM IST

നേരിട്ടുള്ള വാർത്താ സമ്മേളനങ്ങൾ റദ്ദാക്കി

ദില്ലി സർക്കാരിന്‍റെ എല്ലാ വാർത്താ സമ്മേളനങ്ങളും ഡിജിറ്റൽ രൂപത്തിലാക്കി. നേരിട്ടുള്ള വാർത്താ സമ്മേളനങ്ങൾ റദ്ദാക്കി.
 
2:10 PM IST

ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ യാത്രക്കാരുടെ പ്രതിഷേധം

ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ യാത്രക്കാരുടെ പ്രതിഷേധം. ആര്യങ്കാവ് പുളിയറ ചെക്ക് പോസ്റ്റ് വഴിയുള്ള ഗതാഗതത്തിൽ തമിഴ്‌നാട് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

2:14 PM IST

കർണാടകത്തിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്

കർണാടകത്തിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതർ 18 ആയി.

2:09 PM IST

തിരുവനന്തപുരം അതിരൂപതയിൽ കൂടുതൽ ജാഗ്രത

തിരുവനന്തപുരം അതിരൂപതയിൽ കൂടുതൽ ജാഗ്രത പ്രഖ്യാപിച്ചു. ദുഃഖ വെള്ളി പ്രദിക്ഷണവും പെസഹ വ്യാഴാഴ്ചയിലെ കാൽ കഴുകൽ ശുശ്രൂഷയും ഒഴിവാക്കുമെന്ന് രൂപത ആർച് ബിഷപ്പ് സുസെപാക്യം അറിയിച്ചു.

1:58 PM IST

ദില്ലി എയിംസിൽ കടുത്ത നിയന്ത്രണങ്ങൾ

ദില്ലി എയിംസിൽ ഒ പി വിഭാഗത്തിൽ അടക്കം നിയന്ത്രണം ഏർ‍പ്പെടുത്തി. അത്യാഹിത കേസുകൾ മാത്രമായി പരിഗണിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. 

1:58 PM IST

ചെന്നൈ മറീന ബീച്ച് അടച്ചു

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ചെന്നൈ മറീന ബീച്ച് അടച്ചു. വൈകിട്ട് മൂന്ന് മണി മുതൽ സന്ദർശകർക്ക് പൂർണ വിലക്ക് ഏർ‍പ്പെടുത്തിയിരിക്കുകയാണ്. തിരുവാൺമിയുർ ഉൾപ്പടെ ചെന്നൈ മറ്റ് ബീച്ചുകളിലും സന്ദർശകർക്ക് വിലക്ക്

1:58 PM IST

ക്ഷേത്രങ്ങളിൽ 31 വരെ ഭക്തർക്ക് പ്രവേശനമില്ല

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ വലിയ ക്ഷേത്രങ്ങളിൽ 31 വരെ ഭക്തർക്ക് പ്രവേശനമില്ല
 
1:57 PM IST

ഗുജറാത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് നിരോധനം

കൂടതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതിനിടെ ഗുജറാത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. 

1:53 PM IST

കളക്ടറുടെ വാദം തള്ളി കൊവിഡ് രോഗി

കാസ‍‌ർകോട്: റൂട്ട് മാപ്പ് തയ്യാറാക്കാൻ സഹകരിക്കുന്നില്ലെന്ന കാസർകോട് സ്വദേശിയുടെ വാദം  തള്ളി കാസർകോട് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും.തന്നെ വിളിച്ചവരോട് എല്ലാ വിവരങ്ങളും പറഞ്ഞിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു. പോലീസിൽ നിന്നും വിളിച്ചവർക്ക് അടക്കം വിവരം നൽകിയിട്ടുണ്ടെന്നാണ് അവകാശ വാദം. ഇനിയും സഹകരിക്കാൻ തയ്യാറാണെന്നും ഇയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 
1:48 PM IST

കൊല്ലം പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ

കൊല്ലം പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ ഏർപെട്ടുപ്പെടുത്തി. ഒ പി രാവിലെ 7 മുതൽ 10 മണി വരെ മാത്രമായിരിക്കും പ്രവർത്തിക്കുക.അടിയന്തര പ്രാധാന്യം ഇല്ലാത്ത എല്ലാ ശസ്ത്രക്രിയ കളും മാറ്റി വെച്ചു. അൾട്രാ സൗണ്ട് , സി ടി സ്കാൻ എന്നിവയിലും നിയന്ത്രണം. രോഗികളെ സന്ദർശിക്കാവുന്ന സമയം വൈകിട്ട് 5 മുതൽ 6 മണി വരെ ആക്കി ചുരുക്കി. 

1:44 PM IST

ക്ഷേത്രങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകും ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല

മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകും ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്, പതിവ് പൂജകളും മറ്റ് ചടങ്ങുകളും മാത്രമെ ക്ഷേത്രങ്ങളിൽ നടത്തൂ. ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായ പതിവ് ചടങ്ങുകൾ മാത്രം. 

1:39 PM IST

ഗുജറാത്തിൽ ഒരാൾക്കു കൂടി കൊവിഡ്

ഗുജറാത്തിൽ ഒരാൾക്കു കൂടി കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 13 ആയി.

1:37 PM IST

ഗോദാൻ എക്സ്പ്രസിൽ സഞ്ചരിച്ച 4 പേർക്ക് കൊവിഡ്.

ഗോദാൻ എക്സ്പ്രസിൽ സഞ്ചരിച്ച 4 പേർക്ക് കൊവിഡ്. മാർച്ച് 15ന് മുംബൈയിൽ നിന്ന് ജബൽപ്പൂരിലേക്ക് യാത്ര ചെയ്ത ഗോദാൻ എക്സ്പ്രസിൽ നാല് യാത്രക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായിയിൽ നിന്ന് ഇന്ത്യയിലേക്ക് വന്നവരാണ് ഇവർ. അവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

1:37 PM IST

പള്ളി വികാരിയ്ക്കെതിരെ കേസെടുത്തു

കളക്ടറുടെ ഉത്തരവ് ലംഘിച്ച് ആരാധന നടത്തിയ തൃശൂർ ഒല്ലൂർ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളി വികാരിയ്ക്കെതിരെ കേസെടുത്തു.

1:29 PM IST

നിരീക്ഷണത്തിൽ നിന്ന് പുറത്തിറങ്ങിയവർക്കെതിരെ തൃശൂരിൽ കേസ്

വീട്ടു നിരീക്ഷണത്തിൽ നിന്ന് പുറത്തിറങ്ങിയ രണ്ടു പേർക്കെതിരെ തൃശൂരിൽ കേസ്. മണ്ണുത്തിയിലും പഴയന്നൂരിലുമാണ് രണ്ടു പേർക്കെതിരെ കേസെടുത്തത്.

1:29 PM IST

സാമ്പിളുകൾ നെഗറ്റീവ്

മൂന്നാറിൽ വിവിധ ഹോട്ടലുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 14 വിദേശികളുടെ സാമ്പിളുകൾ നെഗറ്റീവ്. ഇവർക്ക് തിരികെ മടങ്ങാൻ അവസരം ഒരുക്കുമെന്ന് ഡിഎംഒ. അയർലൻഡ്, ഫ്രാൻസ് , യു കെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളാണിവർ

1:29 PM IST

ഐസൊലേഷനിൽ നിന്ന് പുറത്തിറങ്ങിയയാൾക്കെതിരെ കേസ്

ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയ പ്രവാസിക്കെതിരെ പാലോട് പൊലീസ് കേസെടുത്തു 11ന് വിദേശത്തു നിന്ന് വന്ന ഇയാളോട് 25 വരെ വീട്ടിൽ കഴിയാനായിരുന്നു നിർദ്ദേശം. 

1:20 PM IST

കേന്ദ്ര മന്ത്രിസഭ യോഗം 3 മണിക്ക്

കേന്ദ്ര മന്ത്രിസഭ യോഗം 3 മണിക്ക് ചേരും

12:39 PM IST

ഇറ്റലിയിലേക്ക് എയർ ഇന്ത്യ വിമാനം

ഇറ്റലിയിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാനായി രണ്ടര മണിക്ക് ഏയർ ഇന്ത്യ വിമാനം പുറപ്പെടും.

12:39 PM IST

ഇടുക്കി ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

ഇടുക്കി ജില്ലയിൽ ആളുകൾ സംഘം ചേരുന്നതിന് കർശന നിയന്ത്രണങ്ങൾ. മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, വിവാഹം, ഗൃഹപ്രവേശം, മുതലായ ചടങ്ങുകളിൽ പരമാവധി 10 പേരിൽ കൂടുതൽ പങ്കെടുക്കരുത്. ഇതു സംബന്ധിച്ച് ജില്ല കളക്ടർ ഉത്തരവിറക്കി. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ 10 മുതൽ വൈകീട്ട് അഞ്ച് വരെയാക്കി വ്യാപാരികൾക്ക് ജില്ല ഭരണകൂടം നിർദ്ദേശം നൽകി. 

12:39 PM IST

ഗുരുഗ്രാമിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

ഗുരുഗ്രാമിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഗുരുഗ്രാമിലെ ആകെ രോഗബാധിതരുടെ എണ്ണം ആറായി.

12:08 PM IST

അമ്പലങ്ങളിൽ കർശന നിയന്ത്രണം

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അമ്പലങ്ങളിൽ കർശന നിയന്ത്രണം. മാർച്ച്‌ 31 വരെ ശനിയാഴ്ചകളിൽ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ശബരിമല ഉത്സവത്തിന് ഭക്തർക്ക് പ്രവേശനമില്ല. ക്ഷേത്രോത്സവങ്ങൾ ചടങ്ങുകൾക്കായി ചുരുക്കും. ഉത്സവങ്ങളിൽ ആനകളെ എഴുനെള്ളിക്കാൻ പാടില്ല. ക്ഷേത്രങ്ങൾ രാവിലെ 6 മണി മുതൽ 10 മണി വരെയും വൈകിട്ട് അഞ്ചര മുതൽ ഏഴര വരെയും മാത്രം തുറക്കും. ജീവനക്കാർക്ക് കൈ ഉറകളും മാസ്കും നൽകും. 

കൊവിഡ് ജാഗ്രത: തിരുവിതാംകൂര്‍ ദേവസ്വത്തിന്‍റെ ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍.

12:08 PM IST

ഗോ എയർ നാളത്തെ സർവീസുകൾ റദ്ദാക്കി

പ്രധാനമന്ത്രിയുടെ ജനത കർഫ്യൂവിന് പിന്തുണ അറിയിച്ച് കൊണ്ട് ഗോ എയർ വിമാനങ്ങൾ നാളത്തെ സർവീസുകൾ റദ്ദാക്കി. നാളത്തെ ഗോ എയർ വിമാനങ്ങളിൽ ടിക്കറ്റ് എടുത്തവർക്ക് അടുത്ത ഒരു വർഷത്തിനുള്ളിൽ ഇതേ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.

12:08 PM IST

ഗുജറാത്തിൽ ഒരാൾക്കുകൂടി കൊവിഡ്

ഗുജറാത്തിൽ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 

12:08 PM IST

ക്ഷേത്രത്തിൽ നിയന്ത്രണം ലംഘിച്ച് പൂജ

തൊടുപുഴ: ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്രത്തിൽ നിയന്ത്രണം ലംഘിച്ച് പൂജയ്ക്ക് ആൾക്കൂട്ടമെത്തി. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം രവികുമാറിനെതിരെ പൊലീസ് കേസെടുത്തു. സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് അനുസരിച്ചാണ് നടപടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനാണ് രവികുമാർ. വിലക്ക് ലംഘിച്ച് നൂറിലധികം പേരാണ് പൂജയ്ക്ക് എത്തിയത്. 

11:43 PM IST

കോഴിക്കോട്ടെ കടകൾ അടച്ചിടും

കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി കോഴിക്കോട് കൊയൻകോ ബസാർ, സെഞ്ചറി കോപ്ലക്സ്, എസ്‌ എം സ്ട്രീറ്റ് അനക്സ് കോപ്ലക്സ് എന്നിവിടങ്ങളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്നു. കൊയൻകോ ബസാർ 27 വരെയും ബാക്കിയുള്ളവ അനിശ്ചിത കാലത്തേക്കുമാണ് അടയ്ക്കുന്നത്.

11:36 PM IST

ചെന്നൈയിൽ സമൂഹ വ്യാപന സംശയം

ചെന്നൈയില്‍ കൊവിഡ് സ്ഥരീകരിച്ച യുപി സ്വദേശിക്ക് രോഗബാധ എങ്ങനെയുണ്ടായെന്ന കാര്യത്തില്‍ ആശങ്ക തുടരുന്നു. യുപി സ്വദേശി 172ലധികം ആളുകളുമായി ചെന്നൈയിൽ സമ്പർക്കം പുലർത്തിയതായി തമിഴ്നാട് ആരോഗ്യ മന്ത്രി. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കും എന്ന് മന്ത്രി വിജയഭാസ്കർ അറിയിച്ചു. 

11:36 PM IST

വ്യാജ പ്രചരണം നടത്തിയ രണ്ട് പേർ കൂടി അറസ്റ്റിൽ

വയനാട്ടിൽ കൊറോണ സ്ഥിരീകരിച്ചെന്ന് വ്യാജവാർത്ത പ്രചാരണം നടത്തിയ രണ്ട് പേ‍ർ കൂടി അറസ്റ്റിൽ. സന്ദേശം പ്രചരിച്ച വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്മാർ ആയ പൊഴുതന സ്വദേശികളാണ് അറസ്റ്റിലായത്.

11:35 PM IST

എല്ലാ കടകളും നാളെ അടയ്ക്കും

ജനതാ കർഫ്യൂ പാലിച്ച് കൊണ്ട് കേരളത്തിലെ എല്ലാ കടകളും നാളെ അടയ്ക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. 

11:34 PM IST

108 പണിമുടക്ക് പിൻവലിച്ചു

108 ആംബുലൻസ് ജീവനക്കാർ പണിമുടക്ക് പിൻവലിച്ചു. രണ്ടുമാസമായിട്ടും ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആലപ്പുഴ, ഇടുക്കി ജില്ലകളിൽ 108 ആംബുലൻസുകളിലെ  ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച്ചക്കുള്ളിൽ ശമ്പളം നൽകുമെന്ന് ആരോഗ്യ മന്ത്രിയുടെ ഉറപ്പിൻമേലാണ് നടപടി. 

11:34 PM IST

രാജ്യത്ത് 271 പേർക്ക് കൊവിഡ്

തിരുവനന്തപുരം: രാജ്യത്ത‌െ കൊവിഡ് ബാധിതരുടെ എണ്ണം 271 ആയതായി ഐസിഎംആർ. 

11:34 PM IST

കാസർകോട് സ്വദേശിയായ ഒരാൾക്ക് കൂടി കൊവിഡ് 19

കാസ‌ർകോട്: കാസർകോട് സ്വദേശിയായ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട്ട് നിന്ന് ദുബായിലേക്ക് പോയ ആൾക്കാണ് രോഗം സ്ഥരീകരിച്ചത്. അമ്പലത്തറ പാറപ്പള്ളി സ്വദേശിയാണ് ഇയാൾ. 13-ാം തീയതിയാണ് ഇയാൾ ദുബായിലേക്ക് പോയത്. ഇയാളുടെ റൂമിലുള്ള മറ്റുള്ളവർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 

11:30 PM IST

കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് ആശങ്ക

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് ആശങ്ക. പരോളിലിറങ്ങി മുങ്ങിയ പ്രതിയെ ഇന്ന് പിടികൂടിയിരുന്നു. പനിയുണ്ടെന്നതറിയാതെ ഇയാളെ മറ്റ് തടവുകാർക്കൊപ്പം പാർപ്പിച്ചു. മഹാരാഷ്ട്രയിൽ യാത്ര ചെയ്ത ഇയാളെ കൂടെ താമസിപ്പിച്ചതിൽ സഹതടവ്കാർ  ബഹളം വച്ചപ്പോഴാണ് മാറ്റിപ്പാർപ്പിച്ചത്. സുരക്ഷാ വീഴ്ച പറ്റിയിട്ടില്ലെന്ന് ജയിൽ സൂപ്രണ്ട് ടി.ബാബുരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

10:57 PM IST

നോയിഡയിൽ ഒരാൾക്കുകൂടി കൊവിഡ്

ദില്ലി: ദില്ലി - ഉത്തർപ്രദേശ് അതിർത്തിയിലെ നോയിഡയിൽ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

10:48 PM IST

ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസ്

കണ്ണൂർ: തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രോത്സവം നടത്തിയതിന് ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസെടുത്തു. സർക്കാർ നിർദ്ദേശങ്ങൾ കണക്കിലെടുക്കാതെ ഉത്സവം നടത്തിയതിനാണ് കേസ്. എണ്ണൂറിലധികം പേരാണ് ഇന്നലെ ഉത്സവത്തിൽ പങ്കെടുത്തത്. 

10:43 PM IST

പരുമല പള്ളിയിൽ തീർത്ഥാടനം നിരോധിച്ചു

തിരുവല്ല: ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ പരുമല പള്ളിയിൽ തീർത്ഥാടനം നിരോധിച്ചു.

10:42 PM IST

ജനതാ കർഫ്യൂ; യുപിയിലും ബസ് സർവ്വീസ് നിർത്തും

ലക്നൗ: ജനതാ കർഫ്യൂവിന്‍റെ ഭാഗമായി സംസ്ഥാനത്തെ മെട്രോ, ബസ് സർവീസുകൾ നിർത്തിവെക്കുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 

10:36 PM IST

പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്

വയനാട്: കളക്ടറുടെ ഉത്തരവ് ലംഘിച്ചു 200 ൽ അധികം പേരെ പങ്കെടുപ്പിച്ചു ജുമുഅ നമസ്കാരം നടത്തിയ വൈത്തിരി ടൗൺ ജുമുഅത് പള്ളി, ചുണ്ടേൽ ജുമുഅത് പള്ളി എന്നീ കമ്മറ്റി ഭാരവാഹികൾക്കെതിരെ വൈത്തിരി പോലീസ് കേസെടുത്തു. 

10:29 PM IST

രാജസ്ഥാനിലും പഞ്ചാബിലും കൂടുതൽ പേർക്ക് കൊവിഡ്

രാജസ്ഥാനിൽ 6 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പഞ്ചാബിലും  3 പേർക്ക് രോഗം സ്ഥിരീകരിച്ചു. 

10:25 PM IST

പത്തനംതിട്ടയിലും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും പൂട്ടി

പത്തനംതിട്ട:  പത്തനംതിട്ടയിലും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും പൂട്ടി. 

10:22 PM IST

മലേഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ദുരിതത്തില്‍

ക്വലാലംപൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ മലേഷ്യയിലെ ക്വലാലംപൂർ എയർപോർട്ടിൽ കുടുങ്ങിയ ഇന്ത്യക്കാർ ദുരിതത്തിൽ. എംബസിയിൽ നിന്നും രണ്ട് ദിവസമായി വിവരങ്ങൾ കിട്ടുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.  ഇന്ന് 5 മണിക്ക് വിമാനത്താവളത്തിൽ നിന്ന് ഇറങ്ങണമെന്നാണ് ഇവര്‍ക്ക് കിട്ടിയ നിർദേശം. 

10:10 PM IST

ഉത്സവം നടത്തില്ല

കോഴിക്കോട് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട ഉത്സവം ഇത്തവണ നടത്തില്ല. കൊവിഡ് 19 ജാഗ്രതയെ തുടർന്നാണ് തീരുമാനം. ഈ മാസം 22 മുതൽ 29 വരെയായിരുന്നു ഉത്സവം നടത്തേണ്ടിയിരുന്നത്. 

10:08 PM IST

ഗുജറാത്തിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19

ഗുജറാത്തിൽ 3 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 8 ആയി.

10:07 PM IST

മഹാരാഷ്ട്രയിൽ 11 പേർക്ക് കൂടി കൊവിഡ്

മഹാരാഷ്ട്രയിൽ 11 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 63 ആയി.

10:02 PM IST

108 ആംബുലൻസുകളിലെ  ജീവനക്കാർ പണിമുടക്കുന്നു

രണ്ടുമാസമായിട്ടും ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ, ഇടുക്കി ജില്ലകളിൽ 108 ആംബുലൻസുകളിലെ  ജീവനക്കാർ പണിമുടക്കുന്നു കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കടക്കം ചുമതല നൽകിയ സമയത്താണ് പണിമുടക്ക്. നോട്ടീസ് നൽകിയ ശേഷമാണ് സമരം എന്ന് ജീവനക്കാർ. 

9:42 PM IST

പശ്ചിമബം​ഗാളിൽ ഒരാൾക്ക് കൂടി കൊവിഡ്

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ഒരാൾക്ക് കൂടി കൊവിഡ് 19. സ്കോട്ട്ലാൻഡ‍ിൽ നിന്ന് തിരിച്ചെത്തിയ യുവതിക്കാണ് പശ്ചിമ ബം​ഗാളിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. 

9:42 PM IST

കൊവിഡ് ബാധിതരുടെ എണ്ണം 258

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 258 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. 

9:42 PM IST

ബാര്‍ബര്‍ ഷോപ്പുകൾ അടച്ചിടണം

കാസര്‍കോട്: ഇന്നു മുതൽ രണ്ടാഴ്ച കാലത്തേക്ക് ജില്ലയിലെ എല്ലാ ബാർബർഷാപ്പുകളും അടച്ചിടേണ്ടതാണെന്ന് കാസര്‍കോട് ജില്ലാ കളക്ടർ ഉത്തരവിട്ടു. കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായാണ് നടപടി. 

9:33 PM IST

ക്വാറന്‍റൈൻ ലംഘിക്കുന്നവരെ നിരീക്ഷിക്കാൻ ജിയോ ഫെൻസിംഗ്

വയനാട്: വയനാട്ടിൽ ക്വാറന്‍റൈൻ ഉത്തരവ് ലംഘിക്കുന്നവരെ നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് ഉപയോഗിക്കാൻ തീരുമാനം. കറങ്ങി നടക്കുന്നവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നിരീക്ഷിക്കും. 

9:33 PM IST

ഞായറാഴ്ച വിശുദ്ധ കുർബാന വേണ്ടെന്ന് നിർദ്ദേശം

വയനാട്: മാനന്തവാടി രൂപതയുടെ കീഴിൽ കേരളത്തിലെയും തമിഴനാട്ടിലെയും ഇടവകകളിൽ ഞായറാഴ്ച വിശുദ്ധ കുർബാന വേണ്ടെന്ന് നിർദ്ദേശം. വൈദികർക്ക് വീട്ടിൽ സ്വകാര്യമായി കുർബാന അർപ്പിക്കാം. ഈ മാസം ഇടവക പൊതു യോഗങ്ങളും ഒഴിവാക്കണം. രൂപതാമെത്രാൻ ജോസ് പൊരുന്നേടം ആണ് ഉത്തരവ് ഇറക്കിയത്. 

9:00 PM IST

കെഎസ്ആർടിസി ബസുകൾ കടത്തി വിടുന്നില്ല

തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തിയിൽ കെ എസ് ആർ ടി ബസുകളും കടത്തി വിടുന്നില്ല. അതിർത്തിയിൽ യാത്രക്കാരെ ഇറക്കി ബസ് മടക്കി അയക്കുന്നു. 

9:00 PM IST

കാസർകോട്ടെ രോഗി സഹകരിക്കുന്നില്ല

കാസർകോട്: കഴിഞ്ഞ ദിവസം കാസർകോട് കോവിഡ് സ്ഥിരീകരിച്ച വ്യക്തി സഹകരിക്കുന്നില്ലെന്ന് കളക്ടർ. രോഗി വിവരങ്ങൾ നൽകുന്നില്ലെന്നും  കള്ളം പറയുന്നുവെന്നും ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട്. ഇയാൾ വലിയ പ്രയാസം ഉണ്ടാക്കുന്നെന്നും ജില്ലാ കളക്ടർ. 

9:00 PM IST

മൂന്ന് പേർകൂടി ആശുപത്രി ഐസൊലേഷനിൽ

പത്തനംതിട്ടയിൽ മൂന്ന് പേർകൂടി ആശുപത്രി ഐസൊലേഷനിൽ. അമേരിക്കയിൽ നിന്നെത്തിയ ആളാണ് ഐസൊലേഷനിൽ പ്രവേശിപ്പച്ചവരിൽ ഒരാൾ മറ്റൊരാൾ പൂനെയിൽ നിന്നെത്തിയതാണ്. ആകെ 19 പേർ ആശുപത്രി ഐസൊലേഷനിൽ ഉണ്ട്. 

8:31 PM IST

നിർദ്ദേശങ്ങൾ ലംഘിച്ചു കാസര്‍കോട് സ്വദേശിക്കെതിരെ കേസെടുത്തു

കാസര്‍കോട്: കൊവിഡ് 19 നിയന്ത്രണം ലംഘിച്ച് ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കാസര്‍കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് കുഡ്‍ലു സ്വദേശി അബ്ദുല്‍ ഖാദറിനെതിരെയാണ് പൊലീസ് കേസെടുത്തത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം പാലിക്കാതെ ഇയാള്‍ കൂടുതല്‍ ആളുകളുമായി അടുത്തിടപഴകിയതായി പൊലീസ് പറഞ്ഞു.

9:04 PM IST:

ഗുജറാത്തിലും മഹാരാഷ്ട്രയിലും ഓരോ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. മഹാരാഷ്ട്രയിൽ രോഗികൾ 64.
 
8:46 PM IST:

വയനാട് അമ്പലവയലിൽ നൂറോളം പേരെ പങ്കെടുപ്പിച്ചു വിവാഹസൽക്കാരം  നടത്തിയതിനു പൊലീസ് കേസെടുത്തു. അമ്പലവയൽ ആണ്ടൂർ  സ്വദേശി സെയ്തലവിക്കെതിരെയാണ് കേസെടുത്തത്.

8:45 PM IST:

ഇന്ന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശികൾ ഗൾഫിൽ നിന്നെത്തിയത് ഈ മാസം 18ന്. രണ്ട് പേർ കരിപ്പൂർ വിമാനത്താവളത്തിലും ഒരാൾ കണ്ണൂർ വിമാനത്താവളത്തിലും ഇറങ്ങി.

8:42 PM IST:

കാസർകോട് കൊവിഡ് 19 രോഗം ബാധിച്ചത് ഉപ്പള, കുഡ്‌ലു, പൂച്ചക്കാട്, മൊഗ്രാൽ, കളനാട്, തളങ്കര എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക്. കൊവിഡ് സ്ഥിരീകരിച്ചവർ 24, 32, 25, 56, 27, 54 വയസുള്ളവരാണ് ഇവർ.

8:40 PM IST:

കായംകുളം ബിവറേജസ് ഔട്ട്ലെറ്റ്ന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ശക്തമായ കൊവിഡ് ജാഗ്രത സംസ്ഥാനത്ത് തുടരുമ്പോൾ സുരക്ഷാ മുൻകരുതലുകൾ കാറ്റിൽ പറത്തി മണിക്കൂറുകളായി ബിവറേജ് ഷോപ്പിനു മുന്നിൽ വലിയ നിരയാണ്. മദ്യവിൽപ്പനശാല അടക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

8:19 PM IST:

എറണാകുളത്ത് ഇന്ന് സ്ഥിരീകരിച്ച കോവിഡ് കേസുകൾ മൂന്നു പേരും സുഹുത്തുക്കളായ കണ്ണൂർ സ്വദേശികൾ. ഒരാൾ കളമശേരിയിലെ ഐസൊലഷൻ വാർഡിലും രണ്ടു പേർ കണ്ണൂരിലെ അശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. മൂന്നു പേരും ഇന്നലെയാണ് ദുബായിൽ നിന്ന് കൊച്ചിയിലെത്തിയത്. വരുമ്പോൾ ഒരാൾക്ക് പനി ലക്ഷണങ്ങൾ ഉണ്ടായിരുന്നു. 

8:14 PM IST:

കൊറോണ രോഗബാധ സംശയിക്കുന്നതിനാൽ നിർബന്ധിത ഹോം ക്വോറന്റയിനിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ കളക്ടറേറ്റ് കൺട്രോൾ റൂമിൽ വിവരം അറിയിക്കാം. 1077 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. പൊതു സ്ഥലങ്ങളിൽ ഇറങ്ങി നടക്കുന്നത് കണ്ടാൽ ഫോട്ടോയെടുത്ത് വാട്സ പ്പിലിടാം

8:14 PM IST:

കൊറോണ രോഗബാധ സംശയിക്കുന്നതിനാൽ നിർബന്ധിത ഹോം ക്വോറന്റയിനിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ കളക്ടറേറ്റ് കൺട്രോൾ റൂമിൽ വിവരം അറിയിക്കാം. 1077 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. പൊതു സ്ഥലങ്ങളിൽ ഇറങ്ങി നടക്കുന്നത് കണ്ടാൽ ഫോട്ടോയെടുത്ത് വാട്സാപ്പിലിടാം.

8:12 PM IST:

കാസർകോട്: കൊവിഡ് ബാധ വ്യാപകമായ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ കർശന നിയന്ത്രണവുമായി സർക്കാർ. പകൽ 11 മുതൽ അഞ്ച് മണി വരെ മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന വിലക്ക് ലംഘിച്ച കടകൾ പൊലീസ് അടപ്പിച്ചു. രാവിലെ 11 മണിക്ക് മുൻപ് കട തുറന്നതിനും കേസെടുത്തിട്ടുണ്ട്. കൂടുതൽ വായിക്കാം

7:24 PM IST:

കേരളത്തില്‍  53013 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 52785 പേർ വീടുകളിലാണ്. 228 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3716 സാമ്പിളുകൾ പുരിശോധനയ്ക്ക് അയച്ചു. 2566 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

7:23 PM IST:

കോവിസ് - 19 സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശം ലംഘിച്ച് ഉത്സവവും ആരാധനയും നടത്തിയതിന് 8 കേസുകൾ രജിസ്റ്റർ ചെയ്തു. ക്ഷേത്ര ഉത്സവവും ഘോഷയാത്രയും സംഘടിപ്പിച്ചതിന് മലയിൻകീഴ്, അഞ്ചൽ, കുറവലങ്ങാട് എന്നീ സറ്റേഷനുകളിലാണ് കേസ് പളളിയിലും മോസ്കിലുമായി പ്രാർത്ഥനകൾ സംഘടിപ്പിച്ചതിന് ഒല്ലൂർ, വൈത്തിരി , കൽപ്പറ്റ , നീലേശ്വരം എന്നീ സ്റ്റഷനുകളിലാണ് കേസ്.

6:42 PM IST:

ഒരു വിഭാഗം സർക്കാർ നിയന്ത്രണം പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ആരാധനാലയങ്ങളിൽ ആൾക്കൂട്ടം എത്തുന്നു. അതു ഒഴിവാക്കണം. ഇപ്പോൾ പാലിക്കേണ്ട ജാഗ്രത പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ വേണ്ടി വരും. സർക്കാർ വിട്ടു വീഴ്ച്ച ചെയ്യില്ലെന്ന് മുന്നറിയിപ്പ്. കാസർക്കോട് നിര്ത്തരവാദത്തിന്റെ ഉദാഹരണം

6:31 PM IST:

കേരളത്തില്‍ പുതിയ 12 കൊവിഡ്19 കേസുകള്‍. 3 കണ്ണൂർ, 6 കാസർകോട്, എറണാകുളം 3. കാസർകോട് ജില്ലയിലെ 5 പേര് ജനറൽ ആശുപത്രിയിൽ. ഒരാൾ എറണാകുളം ചികിത്സയിൽ. ഇന്നു സ്ഥിരീകരിച്ചവർ എല്ലാം ഗൾഫിൽ നിന്നും വന്നവർ. ഇന്ന് മാത്രം 70 പേര് ആശുപത്രിയിൽ

5:31 PM IST:

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിങ്കളാഴ്ച മുതൽ രാവിലെ 9 മണി മുതൽ 12 മണി വരെ മാത്രമാണ് ഓപി. 

5:29 PM IST:

തമിഴ്‌നാട്ടിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്. ചെന്നൈയിലെത്തിയ രണ്ട് തായ്ലാൻഡ് സ്വദേശികൾക്കും ഒരു ന്യൂസിലൻഡ് സ്വദേശിക്കുമാണ് സ്ഥരീകരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥരീകരിച്ചവർ 6 ആയി. 

5:26 PM IST:

കൊവിഡ് വ്യാപനം തടയുന്നതിനായുള്ള സർക്കാർ നിർദ്ദേശം ലംഘിച്ചു കൊണ്ടുള്ള വിവാഹം വിപുലമായി നടത്തിയതിന് പോലീസ് ക്രിമിനൽ കേസെടുത്തു. ടൗൺ ഹാളിൽ കഴിഞ്ഞ 15 ന് നടന്ന ആലപ്പുഴ പവർഹൗസ് വാർഡിൽ ആറാട്ടുവഴി തുണ്ടുപറമ്പിൽ ഷമീർ അഹമ്മദിന്റെ മകളുടെ വിവാഹമാണ് സർക്കാരിന്‍റെ ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് വിപുലമായ രീതിയിൽ നടത്തിയത്. തഹസിൽദാരുടെ നിർദ്ദേശപ്രകാരം ആലപ്പുഴ നോർത്ത് പോലീസ് ഷമീർ അഹമ്മദിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്

5:24 PM IST:

കൊവിഡ് ബാധിതർക്കെതിരെ കേസെടുത്ത് ഹിമാചൽ പ്രദേശ് സർക്കാർ. ആരോഗ്യവകുപ്പുമായി സഹകരിക്കാത്ത രണ്ടു രോഗികൾക്കെതിരെയാണ് കേസ് എടുത്തത്. വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും.

5:20 PM IST:

ആലപ്പുഴ: കല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 10 പേരില്‍ക്കൂടുതല്‍ ചേരുന്നത് നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. 
 
5:20 PM IST:

നാളെ രാവിലെ 7 മണിക്ക് മുൻപ് പാൽവിതരണം പൂർത്തിയാക്കുമെന്ന് മിൽമ എറണാകുളം യൂണിയൻ. തുടർന്നുള്ള പാൽവിതരണം രാത്രി 9 മണിക്ക് ശേഷമേ നടത്തൂവെന്നും മിൽമ എറണാകുളം യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു. പാൽ സംഭരണ സംഘങ്ങൾ നാളെ രാവിലെ 7മണിക്ക് മുൻപ് സംഭരണം പൂർത്തിയാക്കാനും നിർദേശം. 7 മുതൽ 9 വരെ ഔട്ട്‌ ലെറ്റുകൾ തുറക്കില്ല. 

5:17 PM IST:

മാസ്കിന്‍റെ വില നിയന്ത്രിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. മാസ്കിന്‍റെ വില 8 രൂപയിൽ കൂടുതൽ കൂട്ടാൻ അനുവദിക്കില്ല.  200 മില്ലി ഹാൻ്റ് സാനിറ്റൈസറിന്‍റെ വില 100 രൂപയിൽ കൂടരുത്. 200 മില്ലിക്ക് മുകളിലുള്ള സാനിറ്റൈസറിനും കുറഞ്ഞ നിരക്ക് മാത്രമെ ഈടാക്കാവൂ കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാനാണ് ഇക്കാര്യം അറിയിച്ചു. 

5:14 PM IST:

72 ലക്ഷം പേർക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് ദില്ലി സർക്കാർ, ദില്ലി സർക്കാരിന്റെ റേഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾക്കാണ് പ്രയോജനം ലഭിക്കുക. 5 കിലോക്ക്‌ പകരം ഏഴര കിലോ റേഷൻ ലഭിക്കും. സർക്കാരിന്റെ രാത്രി കാല സുരക്ഷ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് സൗജന്യമായി ഭക്ഷണം എത്തിക്കും

5:08 PM IST:

ചെന്നൈ: കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിനെ കുറിച്ച് പ്രതികരണവുമായി ചലച്ചിത്രതാരം രജനീകാന്ത്. കൊവിഡ് ഇന്ത്യയിൽ രണ്ട് ഘട്ടം പിന്നിട്ട് കഴിഞ്ഞു. മൂന്നാം ഘട്ടത്തിലെത്തും മുൻപ് പ്രരോധിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിലൂടെ ജനങ്ങൾക്ക് അതിന് കഴിയുമെന്നും രജനീ കാന്ത് പ്രതികരിച്ചു

5:07 PM IST:

കൊവിഡിൽ ഭയമല്ല മുൻകരുതലാണ് വേണ്ടതെന്ന് പ്രധാനമന്ത്രി. നിങ്ങൾ എവിടെയാണോ അവിടെ തുടരുകയെന്നതാണ് അഭികാമ്യമെന്നും അനാവശ്യ യാത്രകൾ ആർക്കും ഉപകരിക്കില്ലെന്നും പ്രധാനമന്ത്രി.

5:07 PM IST:

കൊവിഡ് 19 പ്രതിരോധത്തിനായി എം പി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ച് ഫാറൂഖ് അബ്ദുള്ള
 
5:01 PM IST:

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് 298 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 

5:00 PM IST:

കൊവിഡിൽ ഭയമല്ല മുൻകരുതലാണ് വേണ്ടതെന്ന് പ്രധാനമന്ത്രി. നിങ്ങൾ എവിടെയാണോ അവിടെ തുടരുകയെന്നതാണ് അഭികാമ്യമെന്നും അനാവശ്യ യാത്രകൾ ആർക്കും ഉപകരിക്കില്ലെന്നും പ്രധാനമന്ത്രി.

4:58 PM IST:

യുഎഇ സന്ദർശിച്ച് മടങ്ങിയെത്തിയാളുടെ കുറുവിലങ്ങാട് പൊലീസ് പൂട്ടിച്ചു. ഇവിടെ ജോലി ചെയ്തിരുന്ന 20 തൊഴിലാളികൾ നിരീക്ഷണത്തിൽ. 

4:58 PM IST:

സപ്ലൈക്കോ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ അവശ്യാനുസരണം ലഭിക്കുമെന്ന് സിഎംഡി. കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നിഷ്കർഷിച്ചിട്ടുള്ള ശുചിത്വ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് തിരക്ക് ഒഴിവാക്കി ഭക്ഷ്യവസ്തുക്കൾ വാങ്ങണമെന്നും സിഎംഡി പി എം അലി അസ്ഗർ പാഷ അഭ്യർത്ഥിച്ചു. ജനതാകർഫ്യൂ ജനജാഗ്രതാ ദിനമായി ആചരിക്കുന്നതിനാൽ ഞായറാഴ്ച ( മാർച്ച് 22) വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതല്ല.

4:57 PM IST:

ഇറ്റലിയിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ അച്ഛൻ സ്വയം നിരീക്ഷണത്തിന് തയ്യാറായില്ല.കുറുവിലങ്ങാട് പോലീസ് കേസെടുത്തു.

4:57 PM IST:

സംസ്ഥാനത്തെ ജയിലുകളിൽ സുരക്ഷ ക്രമീകരങ്ങൾ ശക്തമാക്കി. രോഗം സ്ഥിരീകരിച്ചാൽ തടവുകാരെ മാറ്റി പാർപ്പിക്കാൽ ജയിലുകൾ ഒഴിപ്പിച്ചു. മധ്യകേരളത്തിൽ ആലുവ സബ് ജയിൽ രോഗികൾക്കു മാത്രം പ്രവേശിപ്പിക്കും. ഉത്തരമേഖലയിൽ കണ്ണൂർ സെൻട്രൽ ലിലെ എട്ടാം ബ്ലോക്കും , ഐസുലേഷൻ ബ്ലോക്കും രോഗികൾ മാത്രമാക്കും. ദക്ഷിണമേഖലയിൽ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ പ്രത്യേക ബ്ലോക്ക്. മൂന്ന് ജയിൽ ഡിഐജിമാരുടെ നേതൃത്വത്തിൽ 15 അംഗങ്ങൾ ഉൾപ്പെടുന്ന ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ചിട്ടുണ്ട്. 

3:58 PM IST:

കൊവിഡ് സ്ഥിരീകരിച്ച കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. ഇയാൾ കരിപ്പൂർ വിമാനത്താവളത്തിറങ്ങിയ മാർച്ച് 11 മുതൽ  ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മാർച്ച് 19 വരെയുള്ള ദിവസങ്ങളിലെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്. ചില വിവരങ്ങൾ രോഗി വെളിപ്പെടുത്തിയിരുന്നില്ല, ഈ വിവരങ്ങൾ ഇല്ലാതെയാണ് ഇപ്പോൾ റൂട്ട് മാപ്പ് പുറത്തിറക്കിയിരിക്കുന്നത്. 

3:53 PM IST:

കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യാ ഗേറ്റ് അടച്ചു .

3:34 PM IST:

കൊടുങ്ങല്ലൂർ കാവുതീണ്ടലും ഭരണിയും ചടങ്ങ് മാത്രമാക്കി നടത്താൻ തീരുമാനം. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

3:31 PM IST:

നാളെ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടും.  ബാറുകൾ - ബിയർ പാർലറുകൾ , ബെവ് കോ ഔട്ട് ലെറ്റുകൾ എന്നിവ അടച്ചിടാൻ എക്സൈസ് കമ്മീഷണറുടെ ഉത്തരവ്. നാളെ മാത്രമാണ് ഉത്തരവ് ബാധകം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

3:25 PM IST:

നാളെ മുതൽ സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പില്ല. മാർച്ച് 31 വരെയുള്ള നറുക്കെടുപ്പ് നിർത്തിവച്ച് സർക്കാർ ഉത്തരവിറക്കി. ഒന്നു മുതൽ 14 വരെയുള്ള ലോട്ടറികൾ റദ്ദാക്കി.

3:20 PM IST:

മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ കാര്യത്തിൽ പ്രതികരണവുമായി മലേഷ്യയിലെ ഇന്ത്യൻ എംബസി. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ അയയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് എംബസി അധികൃതർ. യാത്ര വിലക്ക് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതിനു ശേഷം മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയുവെന്നും അവർ പറഞ്ഞു. മലേഷ്യക്കാരെ തിരികെ എത്തിക്കാൻ മലേഷ്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനത്തെ കുറിച്ച് ഇന്ത്യൻ എംബസിക്ക് ഔദ്യോഗിക വിവരം ഇല്ലെന്നും എംബസി.

3:05 PM IST:

സർക്കാർ നിർദേശം ലംഘിച്ച് ജുമുഅ നമസ്‌കാരം സംഘടിപ്പിച്ച രണ്ട് പളളി കമ്മിറ്റി ഭാരവാഹികൾക്കെതിരെയും ഖത്തിബിനെതിരെയും മട്ടന്നൂർ പൊലീസ് കേസെടുത്തു. പാലോട്ടുപള്ളി, 19ാം മൈൽ പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെയാണ് കേസെടുത്തത്.  ജുമുഅ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂർ പോലീസ് ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് പരിഗണിക്കാതെയാണ് നമസ്കാരം നടത്തിയത്. 200 ഓളം പേർ പങ്കെടുത്തതായാണ് കണക്ക്.

3:01 PM IST:

മലേഷ്യയിലെ ക്വലലംപൂർ വിമാനത്താവളത്തിൽ കുടുങ്ങിയ കിടക്കുന്നവരുടെ സഹായത്തിന് തമിഴ് വംശജരുടെ സംഘടന എത്തി. ഇവർ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ വൈദ്യ പരിശോധന നടത്തി. ഇന്ത്യയിലുള്ള മലേഷ്യക്കാരെ കൊണ്ടുവരാൻ മലേഷ്യൻ സർക്കാർ അയ്ക്കുന്ന വിമാനത്തിൽ തങ്ങളെ കൊണ്ടുപോകാൻ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. വിമാനത്താവളത്തിന് പുറത്ത് പോകാൻ ഇതുവരെ പൊലീസ് വീണ്ടും നിർദ്ദേശം നൽകിയില്ലെന്ന് യാത്രക്കാർ പറഞ്ഞു.

2:59 PM IST:

കൊവിഡ് പ്രതിരോധത്തിനായി ഒരു മാസത്തെ ശമ്പളം നൽകി മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം. വിരുമാനം നഷ്ടമായ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കാണ് സഹായം നൽകുക. 2.25 ലക്ഷം രൂപയുടെ ചെക്ക് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കൈമാറി.

2:58 PM IST:

തിരുനാവായ നാവാമുകന്ദ ക്ഷേത്രക്കടവിലെ ബലിതർപ്പണ ചടങ്ങുകൾ തത്ക്കാലികമായി നിർത്തിവച്ചു. ക്ഷേത്രത്തിലെ അന്നദാനം, ചോറൂണ് ചടങ്ങുകളും ഉണ്ടാവില്ല.

2:57 PM IST:

ജനതാ കർഫ്യുവിനെ സ്വാഗതം ചെയ്‌ത്‌ ലോകാരോഗ്യ സംഘടന. ഇന്ത്യയുടെ സാമൂഹിക അകൽച്ച നയം രോഗവ്യാപനം കുറയ്‌ക്കുമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. 'സാമൂഹിക അകൽച്ചയും വ്യക്തി ശുചിത്വവുമാണ് ഇന്ത്യക്കു മുന്നിലുള്ള വഴികൾ' . പ്രതികരണം WHO യുടെ ഇന്ത്യൻ പ്രതിനിധി ഡോ. ഹെങ്ക് ബെക്കഡമിന്റേത്.

2:56 PM IST:

പാകിസ്ഥാൻ എയർലൈൻസ് മാർച്ച്‌ 28 വരെയുള്ള എല്ലാ അന്താരാഷ്ട്ര സർവീസുകളും നിർത്തിവെക്കുന്നു. നാളെ രാത്രി 8 മണി മുതലാണ് സർവീസുകൾ നിർത്തി വക്കുക

2:45 PM IST:

നാളെ മുതൽ 29 വരെ കൊടുങ്ങല്ലൂർ താലൂക്കിൽ 144 പ്രഖ്യാപിച്ചു. 27നാണ് കൊടുങ്ങല്ലൂർ കാവു തീണ്ടൽ, കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. 

2:44 PM IST:

ദില്ലി: ട്രെയിനിൽ യാത്ര ചെയ്ത എട്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മാർച്ച്‌ 13 ന് ദില്ലിയിൽ നിന്ന് ആന്ധ്രപ്രദേശിലേക്ക് പോയ സമ്പർക്ക ക്രാന്തി എക്സ്പ്രസ്സിൽ യാത്ര ചെയ്തവരാണ് ഇവർ. 

2:41 PM IST:

തിരുവനന്തപുരം: നാളെ ജനതാ കർഫ്യൂ  ആണെങ്കിലും ജില്ലിയിലെ അടിയന്തിര സംവിധാനങ്ങൾ പ്രവർത്തിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ആശുപത്രി ക്യാൻ്റീനുകൾ അടക്കരുതെന്നും ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ നിർദ്ദേശിച്ചു.  കുടിവെള്ളം, പാൽ, വൈദ്യുതി തുടങ്ങിയവയിലും  മുടക്കം വരാൻ പാടില്ല.

2:31 PM IST:

കൊവിഡ് ബാധ സംശയിച്ച ഉത്തർ പ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗിന്‍റെ പരിശോധന ഫലം നെഗറ്റീവ്. മന്ത്രിയുമായി സമ്പർക്കം പുലർത്തിയ 28 പേർക്കും രോഗമില്ല. 

2:29 PM IST:

ദില്ലി സർക്കാരിന്‍റെ എല്ലാ വാർത്താ സമ്മേളനങ്ങളും ഡിജിറ്റൽ രൂപത്തിലാക്കി. നേരിട്ടുള്ള വാർത്താ സമ്മേളനങ്ങൾ റദ്ദാക്കി.
 
2:28 PM IST:

ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ യാത്രക്കാരുടെ പ്രതിഷേധം. ആര്യങ്കാവ് പുളിയറ ചെക്ക് പോസ്റ്റ് വഴിയുള്ള ഗതാഗതത്തിൽ തമിഴ്‌നാട് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

2:26 PM IST:

കർണാടകത്തിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതർ 18 ആയി.

2:26 PM IST:

തിരുവനന്തപുരം അതിരൂപതയിൽ കൂടുതൽ ജാഗ്രത പ്രഖ്യാപിച്ചു. ദുഃഖ വെള്ളി പ്രദിക്ഷണവും പെസഹ വ്യാഴാഴ്ചയിലെ കാൽ കഴുകൽ ശുശ്രൂഷയും ഒഴിവാക്കുമെന്ന് രൂപത ആർച് ബിഷപ്പ് സുസെപാക്യം അറിയിച്ചു.

2:08 PM IST:

ദില്ലി എയിംസിൽ ഒ പി വിഭാഗത്തിൽ അടക്കം നിയന്ത്രണം ഏർ‍പ്പെടുത്തി. അത്യാഹിത കേസുകൾ മാത്രമായി പരിഗണിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. 

2:09 PM IST:

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ചെന്നൈ മറീന ബീച്ച് അടച്ചു. വൈകിട്ട് മൂന്ന് മണി മുതൽ സന്ദർശകർക്ക് പൂർണ വിലക്ക് ഏർ‍പ്പെടുത്തിയിരിക്കുകയാണ്. തിരുവാൺമിയുർ ഉൾപ്പടെ ചെന്നൈ മറ്റ് ബീച്ചുകളിലും സന്ദർശകർക്ക് വിലക്ക്

2:07 PM IST:

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ വലിയ ക്ഷേത്രങ്ങളിൽ 31 വരെ ഭക്തർക്ക് പ്രവേശനമില്ല
 
2:06 PM IST:

കൂടതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതിനിടെ ഗുജറാത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. 

2:03 PM IST:

കാസ‍‌ർകോട്: റൂട്ട് മാപ്പ് തയ്യാറാക്കാൻ സഹകരിക്കുന്നില്ലെന്ന കാസർകോട് സ്വദേശിയുടെ വാദം  തള്ളി കാസർകോട് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും.തന്നെ വിളിച്ചവരോട് എല്ലാ വിവരങ്ങളും പറഞ്ഞിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു. പോലീസിൽ നിന്നും വിളിച്ചവർക്ക് അടക്കം വിവരം നൽകിയിട്ടുണ്ടെന്നാണ് അവകാശ വാദം. ഇനിയും സഹകരിക്കാൻ തയ്യാറാണെന്നും ഇയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 
2:01 PM IST:

കൊല്ലം പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ ഏർപെട്ടുപ്പെടുത്തി. ഒ പി രാവിലെ 7 മുതൽ 10 മണി വരെ മാത്രമായിരിക്കും പ്രവർത്തിക്കുക.അടിയന്തര പ്രാധാന്യം ഇല്ലാത്ത എല്ലാ ശസ്ത്രക്രിയ കളും മാറ്റി വെച്ചു. അൾട്രാ സൗണ്ട് , സി ടി സ്കാൻ എന്നിവയിലും നിയന്ത്രണം. രോഗികളെ സന്ദർശിക്കാവുന്ന സമയം വൈകിട്ട് 5 മുതൽ 6 മണി വരെ ആക്കി ചുരുക്കി. 

2:00 PM IST:

മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകും ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്, പതിവ് പൂജകളും മറ്റ് ചടങ്ങുകളും മാത്രമെ ക്ഷേത്രങ്ങളിൽ നടത്തൂ. ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായ പതിവ് ചടങ്ങുകൾ മാത്രം. 

2:00 PM IST:

ഗുജറാത്തിൽ ഒരാൾക്കു കൂടി കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 13 ആയി.

2:00 PM IST:

ഗോദാൻ എക്സ്പ്രസിൽ സഞ്ചരിച്ച 4 പേർക്ക് കൊവിഡ്. മാർച്ച് 15ന് മുംബൈയിൽ നിന്ന് ജബൽപ്പൂരിലേക്ക് യാത്ര ചെയ്ത ഗോദാൻ എക്സ്പ്രസിൽ നാല് യാത്രക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായിയിൽ നിന്ന് ഇന്ത്യയിലേക്ക് വന്നവരാണ് ഇവർ. അവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

1:59 PM IST:

കളക്ടറുടെ ഉത്തരവ് ലംഘിച്ച് ആരാധന നടത്തിയ തൃശൂർ ഒല്ലൂർ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളി വികാരിയ്ക്കെതിരെ കേസെടുത്തു.

1:59 PM IST:

വീട്ടു നിരീക്ഷണത്തിൽ നിന്ന് പുറത്തിറങ്ങിയ രണ്ടു പേർക്കെതിരെ തൃശൂരിൽ കേസ്. മണ്ണുത്തിയിലും പഴയന്നൂരിലുമാണ് രണ്ടു പേർക്കെതിരെ കേസെടുത്തത്.

1:58 PM IST:

മൂന്നാറിൽ വിവിധ ഹോട്ടലുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 14 വിദേശികളുടെ സാമ്പിളുകൾ നെഗറ്റീവ്. ഇവർക്ക് തിരികെ മടങ്ങാൻ അവസരം ഒരുക്കുമെന്ന് ഡിഎംഒ. അയർലൻഡ്, ഫ്രാൻസ് , യു കെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളാണിവർ

1:40 PM IST:

ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയ പ്രവാസിക്കെതിരെ പാലോട് പൊലീസ് കേസെടുത്തു 11ന് വിദേശത്തു നിന്ന് വന്ന ഇയാളോട് 25 വരെ വീട്ടിൽ കഴിയാനായിരുന്നു നിർദ്ദേശം. 

1:37 PM IST:

കേന്ദ്ര മന്ത്രിസഭ യോഗം 3 മണിക്ക് ചേരും

1:07 PM IST:

ഇറ്റലിയിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാനായി രണ്ടര മണിക്ക് ഏയർ ഇന്ത്യ വിമാനം പുറപ്പെടും.

1:06 PM IST:

ഇടുക്കി ജില്ലയിൽ ആളുകൾ സംഘം ചേരുന്നതിന് കർശന നിയന്ത്രണങ്ങൾ. മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, വിവാഹം, ഗൃഹപ്രവേശം, മുതലായ ചടങ്ങുകളിൽ പരമാവധി 10 പേരിൽ കൂടുതൽ പങ്കെടുക്കരുത്. ഇതു സംബന്ധിച്ച് ജില്ല കളക്ടർ ഉത്തരവിറക്കി. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ 10 മുതൽ വൈകീട്ട് അഞ്ച് വരെയാക്കി വ്യാപാരികൾക്ക് ജില്ല ഭരണകൂടം നിർദ്ദേശം നൽകി. 

1:05 PM IST:

ഗുരുഗ്രാമിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഗുരുഗ്രാമിലെ ആകെ രോഗബാധിതരുടെ എണ്ണം ആറായി.

1:14 PM IST:

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അമ്പലങ്ങളിൽ കർശന നിയന്ത്രണം. മാർച്ച്‌ 31 വരെ ശനിയാഴ്ചകളിൽ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ശബരിമല ഉത്സവത്തിന് ഭക്തർക്ക് പ്രവേശനമില്ല. ക്ഷേത്രോത്സവങ്ങൾ ചടങ്ങുകൾക്കായി ചുരുക്കും. ഉത്സവങ്ങളിൽ ആനകളെ എഴുനെള്ളിക്കാൻ പാടില്ല. ക്ഷേത്രങ്ങൾ രാവിലെ 6 മണി മുതൽ 10 മണി വരെയും വൈകിട്ട് അഞ്ചര മുതൽ ഏഴര വരെയും മാത്രം തുറക്കും. ജീവനക്കാർക്ക് കൈ ഉറകളും മാസ്കും നൽകും. 

കൊവിഡ് ജാഗ്രത: തിരുവിതാംകൂര്‍ ദേവസ്വത്തിന്‍റെ ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍.

1:02 PM IST:

പ്രധാനമന്ത്രിയുടെ ജനത കർഫ്യൂവിന് പിന്തുണ അറിയിച്ച് കൊണ്ട് ഗോ എയർ വിമാനങ്ങൾ നാളത്തെ സർവീസുകൾ റദ്ദാക്കി. നാളത്തെ ഗോ എയർ വിമാനങ്ങളിൽ ടിക്കറ്റ് എടുത്തവർക്ക് അടുത്ത ഒരു വർഷത്തിനുള്ളിൽ ഇതേ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.

1:01 PM IST:

ഗുജറാത്തിൽ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 

1:01 PM IST:

തൊടുപുഴ: ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്രത്തിൽ നിയന്ത്രണം ലംഘിച്ച് പൂജയ്ക്ക് ആൾക്കൂട്ടമെത്തി. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം രവികുമാറിനെതിരെ പൊലീസ് കേസെടുത്തു. സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് അനുസരിച്ചാണ് നടപടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനാണ് രവികുമാർ. വിലക്ക് ലംഘിച്ച് നൂറിലധികം പേരാണ് പൂജയ്ക്ക് എത്തിയത്. 

12:59 PM IST:

കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി കോഴിക്കോട് കൊയൻകോ ബസാർ, സെഞ്ചറി കോപ്ലക്സ്, എസ്‌ എം സ്ട്രീറ്റ് അനക്സ് കോപ്ലക്സ് എന്നിവിടങ്ങളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്നു. കൊയൻകോ ബസാർ 27 വരെയും ബാക്കിയുള്ളവ അനിശ്ചിത കാലത്തേക്കുമാണ് അടയ്ക്കുന്നത്.

12:56 PM IST:

ചെന്നൈയില്‍ കൊവിഡ് സ്ഥരീകരിച്ച യുപി സ്വദേശിക്ക് രോഗബാധ എങ്ങനെയുണ്ടായെന്ന കാര്യത്തില്‍ ആശങ്ക തുടരുന്നു. യുപി സ്വദേശി 172ലധികം ആളുകളുമായി ചെന്നൈയിൽ സമ്പർക്കം പുലർത്തിയതായി തമിഴ്നാട് ആരോഗ്യ മന്ത്രി. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കും എന്ന് മന്ത്രി വിജയഭാസ്കർ അറിയിച്ചു. 

12:53 PM IST:

വയനാട്ടിൽ കൊറോണ സ്ഥിരീകരിച്ചെന്ന് വ്യാജവാർത്ത പ്രചാരണം നടത്തിയ രണ്ട് പേ‍ർ കൂടി അറസ്റ്റിൽ. സന്ദേശം പ്രചരിച്ച വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്മാർ ആയ പൊഴുതന സ്വദേശികളാണ് അറസ്റ്റിലായത്.

12:51 PM IST:

ജനതാ കർഫ്യൂ പാലിച്ച് കൊണ്ട് കേരളത്തിലെ എല്ലാ കടകളും നാളെ അടയ്ക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. 

12:50 PM IST:

108 ആംബുലൻസ് ജീവനക്കാർ പണിമുടക്ക് പിൻവലിച്ചു. രണ്ടുമാസമായിട്ടും ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആലപ്പുഴ, ഇടുക്കി ജില്ലകളിൽ 108 ആംബുലൻസുകളിലെ  ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച്ചക്കുള്ളിൽ ശമ്പളം നൽകുമെന്ന് ആരോഗ്യ മന്ത്രിയുടെ ഉറപ്പിൻമേലാണ് നടപടി. 

12:48 PM IST:

തിരുവനന്തപുരം: രാജ്യത്ത‌െ കൊവിഡ് ബാധിതരുടെ എണ്ണം 271 ആയതായി ഐസിഎംആർ. 

12:47 PM IST:

കാസ‌ർകോട്: കാസർകോട് സ്വദേശിയായ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട്ട് നിന്ന് ദുബായിലേക്ക് പോയ ആൾക്കാണ് രോഗം സ്ഥരീകരിച്ചത്. അമ്പലത്തറ പാറപ്പള്ളി സ്വദേശിയാണ് ഇയാൾ. 13-ാം തീയതിയാണ് ഇയാൾ ദുബായിലേക്ക് പോയത്. ഇയാളുടെ റൂമിലുള്ള മറ്റുള്ളവർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 

12:46 PM IST:

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് ആശങ്ക. പരോളിലിറങ്ങി മുങ്ങിയ പ്രതിയെ ഇന്ന് പിടികൂടിയിരുന്നു. പനിയുണ്ടെന്നതറിയാതെ ഇയാളെ മറ്റ് തടവുകാർക്കൊപ്പം പാർപ്പിച്ചു. മഹാരാഷ്ട്രയിൽ യാത്ര ചെയ്ത ഇയാളെ കൂടെ താമസിപ്പിച്ചതിൽ സഹതടവ്കാർ  ബഹളം വച്ചപ്പോഴാണ് മാറ്റിപ്പാർപ്പിച്ചത്. സുരക്ഷാ വീഴ്ച പറ്റിയിട്ടില്ലെന്ന് ജയിൽ സൂപ്രണ്ട് ടി.ബാബുരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

12:36 PM IST:

ദില്ലി: ദില്ലി - ഉത്തർപ്രദേശ് അതിർത്തിയിലെ നോയിഡയിൽ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

12:37 PM IST:

കണ്ണൂർ: തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രോത്സവം നടത്തിയതിന് ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസെടുത്തു. സർക്കാർ നിർദ്ദേശങ്ങൾ കണക്കിലെടുക്കാതെ ഉത്സവം നടത്തിയതിനാണ് കേസ്. എണ്ണൂറിലധികം പേരാണ് ഇന്നലെ ഉത്സവത്തിൽ പങ്കെടുത്തത്. 

12:32 PM IST:

തിരുവല്ല: ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ പരുമല പള്ളിയിൽ തീർത്ഥാടനം നിരോധിച്ചു.

12:31 PM IST:

ലക്നൗ: ജനതാ കർഫ്യൂവിന്‍റെ ഭാഗമായി സംസ്ഥാനത്തെ മെട്രോ, ബസ് സർവീസുകൾ നിർത്തിവെക്കുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 

12:29 PM IST:

വയനാട്: കളക്ടറുടെ ഉത്തരവ് ലംഘിച്ചു 200 ൽ അധികം പേരെ പങ്കെടുപ്പിച്ചു ജുമുഅ നമസ്കാരം നടത്തിയ വൈത്തിരി ടൗൺ ജുമുഅത് പള്ളി, ചുണ്ടേൽ ജുമുഅത് പള്ളി എന്നീ കമ്മറ്റി ഭാരവാഹികൾക്കെതിരെ വൈത്തിരി പോലീസ് കേസെടുത്തു. 

12:27 PM IST:

രാജസ്ഥാനിൽ 6 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പഞ്ചാബിലും  3 പേർക്ക് രോഗം സ്ഥിരീകരിച്ചു. 

12:26 PM IST:

പത്തനംതിട്ട:  പത്തനംതിട്ടയിലും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും പൂട്ടി. 

12:24 PM IST:

ക്വലാലംപൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ മലേഷ്യയിലെ ക്വലാലംപൂർ എയർപോർട്ടിൽ കുടുങ്ങിയ ഇന്ത്യക്കാർ ദുരിതത്തിൽ. എംബസിയിൽ നിന്നും രണ്ട് ദിവസമായി വിവരങ്ങൾ കിട്ടുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.  ഇന്ന് 5 മണിക്ക് വിമാനത്താവളത്തിൽ നിന്ന് ഇറങ്ങണമെന്നാണ് ഇവര്‍ക്ക് കിട്ടിയ നിർദേശം. 

12:24 PM IST:

കോഴിക്കോട് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട ഉത്സവം ഇത്തവണ നടത്തില്ല. കൊവിഡ് 19 ജാഗ്രതയെ തുടർന്നാണ് തീരുമാനം. ഈ മാസം 22 മുതൽ 29 വരെയായിരുന്നു ഉത്സവം നടത്തേണ്ടിയിരുന്നത്. 

12:23 PM IST:

ഗുജറാത്തിൽ 3 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 8 ആയി.

12:22 PM IST:

മഹാരാഷ്ട്രയിൽ 11 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 63 ആയി.

12:21 PM IST:

രണ്ടുമാസമായിട്ടും ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ, ഇടുക്കി ജില്ലകളിൽ 108 ആംബുലൻസുകളിലെ  ജീവനക്കാർ പണിമുടക്കുന്നു കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കടക്കം ചുമതല നൽകിയ സമയത്താണ് പണിമുടക്ക്. നോട്ടീസ് നൽകിയ ശേഷമാണ് സമരം എന്ന് ജീവനക്കാർ. 

12:19 PM IST:

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ഒരാൾക്ക് കൂടി കൊവിഡ് 19. സ്കോട്ട്ലാൻഡ‍ിൽ നിന്ന് തിരിച്ചെത്തിയ യുവതിക്കാണ് പശ്ചിമ ബം​ഗാളിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. 

12:18 PM IST:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 258 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. 

12:17 PM IST:

കാസര്‍കോട്: ഇന്നു മുതൽ രണ്ടാഴ്ച കാലത്തേക്ക് ജില്ലയിലെ എല്ലാ ബാർബർഷാപ്പുകളും അടച്ചിടേണ്ടതാണെന്ന് കാസര്‍കോട് ജില്ലാ കളക്ടർ ഉത്തരവിട്ടു. കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായാണ് നടപടി. 

12:16 PM IST:

വയനാട്: വയനാട്ടിൽ ക്വാറന്‍റൈൻ ഉത്തരവ് ലംഘിക്കുന്നവരെ നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് ഉപയോഗിക്കാൻ തീരുമാനം. കറങ്ങി നടക്കുന്നവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നിരീക്ഷിക്കും. 

12:14 PM IST:

വയനാട്: മാനന്തവാടി രൂപതയുടെ കീഴിൽ കേരളത്തിലെയും തമിഴനാട്ടിലെയും ഇടവകകളിൽ ഞായറാഴ്ച വിശുദ്ധ കുർബാന വേണ്ടെന്ന് നിർദ്ദേശം. വൈദികർക്ക് വീട്ടിൽ സ്വകാര്യമായി കുർബാന അർപ്പിക്കാം. ഈ മാസം ഇടവക പൊതു യോഗങ്ങളും ഒഴിവാക്കണം. രൂപതാമെത്രാൻ ജോസ് പൊരുന്നേടം ആണ് ഉത്തരവ് ഇറക്കിയത്. 

12:12 PM IST:

തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തിയിൽ കെ എസ് ആർ ടി ബസുകളും കടത്തി വിടുന്നില്ല. അതിർത്തിയിൽ യാത്രക്കാരെ ഇറക്കി ബസ് മടക്കി അയക്കുന്നു. 

12:11 PM IST:

കാസർകോട്: കഴിഞ്ഞ ദിവസം കാസർകോട് കോവിഡ് സ്ഥിരീകരിച്ച വ്യക്തി സഹകരിക്കുന്നില്ലെന്ന് കളക്ടർ. രോഗി വിവരങ്ങൾ നൽകുന്നില്ലെന്നും  കള്ളം പറയുന്നുവെന്നും ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട്. ഇയാൾ വലിയ പ്രയാസം ഉണ്ടാക്കുന്നെന്നും ജില്ലാ കളക്ടർ. 

12:09 PM IST:

പത്തനംതിട്ടയിൽ മൂന്ന് പേർകൂടി ആശുപത്രി ഐസൊലേഷനിൽ. അമേരിക്കയിൽ നിന്നെത്തിയ ആളാണ് ഐസൊലേഷനിൽ പ്രവേശിപ്പച്ചവരിൽ ഒരാൾ മറ്റൊരാൾ പൂനെയിൽ നിന്നെത്തിയതാണ്. ആകെ 19 പേർ ആശുപത്രി ഐസൊലേഷനിൽ ഉണ്ട്. 

12:07 PM IST:

കാസര്‍കോട്: കൊവിഡ് 19 നിയന്ത്രണം ലംഘിച്ച് ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കാസര്‍കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് കുഡ്‍ലു സ്വദേശി അബ്ദുല്‍ ഖാദറിനെതിരെയാണ് പൊലീസ് കേസെടുത്തത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം പാലിക്കാതെ ഇയാള്‍ കൂടുതല്‍ ആളുകളുമായി അടുത്തിടപഴകിയതായി പൊലീസ് പറഞ്ഞു.

12:05 PM IST:

തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തിയിൽ കടുത്ത നിയന്ത്രണങ്ങൾ. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കുന്നു. അത്യാവശ്യ വണ്ടികൾ മാത്രമാണ് കടത്തിവിടുന്നത്. 

12:04 PM IST:

കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച കാസർകോട് കളക്ടർ നേരിട്ട് പരിശോധന നടത്തുന്നു. തുറന്ന കടകൾ എല്ലാം അടപ്പിച്ചു. ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് അനുവദിക്കില്ല. 

12:03 PM IST:

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക്  നിയന്ത്രണം. ഇന്ന് ചേരുന്ന ബോർഡ് യോഗത്തിൽ തീരുമാനമെടുക്കും. ശബരിമല ഉത്സവം ചടങ്ങുകൾ മാത്രമായി നടത്തും.

12:02 PM IST:

കുമളിയിലേക്കുള്ള മുഴുവൻ സർവ്വീസുകളും തമിഴ്നാട് ഉച്ചയോടെ നിർത്തും. കുമളി ചെക്ക് പോസ്റ്റിൽ നിന്ന് 6 കിലോ മീറ്റർ അപ്പുറം ഉള്ള അടിവാരം വരെ മാത്രമെ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽ കെഎസ്ആർടിസി തമിഴ്നാട്ടിലേക്ക് സർവീസ് നടത്തുന്നുണ്ട്.

12:00 PM IST:

വയനാട്ടിൽ നിന്നുള്ള KSRTC ദീർഘദൂര സർവീസുകൾ എല്ലാം നിലച്ചു . ചെക്പോസ്റ്റിൽ അത്യാവശ്യ വാഹനങ്ങൾ മാത്രം കടത്തി വിടുന്നു . കർണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും ബസുകൾ ഇല്ല . ഇന്ന് രാത്രിയോടെ പൂർണ നിയന്ത്രണം നിലവിൽ വരും .