കൊവിഡ് മരണം മൂന്ന് ആയി ; കനത്ത ജാഗ്രതയില്‍ രാജ്യം |Live Updates

covid 19 positive cases increasing in india

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മൂന്നു  വയസുള്ള കുട്ടിയടക്കം നിലവിൽ 40 പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ നിലവിൽ 24 പേർക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

5:55 PM IST

രാജ്യത്ത് കൊവിഡ് ബാധിതര്‍ 137 എന്ന് കേന്ദ്രസര്‍ക്കാര്‍; രോഗ വ്യാപനം രണ്ടാം ഘട്ടമെന്ന് ഐസിഎംആര്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 137 ആയെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിൽ കൊവിഡ് 19 രണ്ടാംഘട്ടമാണെന്നാണ് ഐസിഎംആര്‍ പറയുന്നത്. രോഗ വ്യാപനത്തിന്‍റെ തോത് പരിഗണിച്ചാണ് ഈ വിലയിരുത്തൽ. മൂന്നാം ഘട്ടത്തിലേക്ക് കടന്നാൽ അതീവ ഗുരുതരമായ അവസ്ഥയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്...

രാജ്യത്ത് കൊവിഡ് ബാധിതര്‍ 137 എന്ന് കേന്ദ്രസര്‍ക്കാര്‍; രോഗ വ്യാപനം രണ്ടാം ഘട്ടമെന്ന് ഐസിഎംആര്‍...

4:30 PM IST

നിലവിൽ രാജ്യത്തെ സ്ഥിതി ഇങ്ങനെ

മാഹിയിൽ കൂടി കൊവിഡ് സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്ത് 131 പേർക്ക് കൊവിഡി 19 ബാധിച്ചതായി കണക്കാക്കാം. കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ 12 മണിക്ക് പ്രസിദ്ധപ്പെടുത്തിയ അവസാന കണക്കനുസരിച്ച് 126 കൊവിഡ് ബാധിതരാണ് ഉള്ളത്. മാഹിയിലേതടക്കം ഇന്ന് മാത്രം ഏഴ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

രാജ്യത്ത് ഏതൊക്കെ സംസ്ഥാനത്താണ് രോഗം ബാധിച്ചിരിക്കുന്നതിന്‍റെ മാപ്പ് താഴെ കൊടുത്തിരിക്കുന്നു.

രാജ്യത്ത് ഓരോ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ കണക്ക് ഇങ്ങനെ

3:44 PM IST

മാഹിയിൽ ഒരാൾക്ക് കൊവിഡ് 19

മാഹിയിൽ ഒരാൾക്ക് കൊവിഡ് സ്ഥരീകരിച്ചതായി പുതുച്ചേരി ആരോഗ്യ മന്ത്രി. 68 വയസുള്ള സ്ത്രീ യുഎഇയിൽ നിന്ന് ആഴ്ചകൾക്ക് മുന്നേയാണ് മടങ്ങിയെത്തിയത്. കേന്ദ്ര ഭരണ പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ പോസിറ്റീവ് കേസാണിത്. ഇവരുടെ വീട്ടുകാരും നിരീക്ഷണത്തിലാണ്.

3:10 PM IST

ഉംറ കഴി‍ഞ്ഞ് മടങ്ങിയെത്തിയവ‌‌ർ റിപ്പോ‌ർട്ട് ചെയ്യണം

മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഉംറ തീര്‍ഥാടനം കഴിഞ്ഞു മലപ്പുറത്ത് തിരിച്ചെത്തിയവര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ജാഫർ മാലിക് അറിയിച്ചു. ജില്ലയിലെ ട്രാവല്‍ ഏജന്‍സികള്‍ വിദേശ യാത്രക്കാരുടെ വിവരങ്ങള്‍ അടിയന്തരമായി കൈമാറണമെന്നും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.

2:24 PM IST

കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

കാസർകോട്: കൊവിഡ് 19 ബാധിതനായ കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. രണ്ട് സ്വകാര്യ ആശുപത്രിയിലും അടുത്തിടെ മരിച്ച ബന്ധുവിന്റെ വീട്ടിലും പോയ ശേഷമാണ് ഇയാൾ സ്വന്തം വീട്ടിലേക്ക് എത്തിയത്. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതായി വ്യക്തമായിട്ടുണ്ട്.

Read more at: കൊവിഡ് ബാധിച്ച കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു ...

2:20 PM IST

വി വി രാജേഷും സ്വയം പ്രഖ്യാപിത ഐസൊലേഷനിൽ

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന് പിന്നാലെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി വി രാജേഷും ഐസൊലേഷനിൽ. കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി. രോഗ ലക്ഷണങ്ങളില്ല. പക്ഷെ കഴിഞ്ഞ പതിനാലിന് ശ്രീചിത്ര ആശുപത്രിയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം വിവി രാജേഷും ഉണ്ടായിരുന്നു.

Read More: കൊവിഡ് മുൻകരുതൽ: വി മുരളീധരന് പിന്നാലെ വിവി രാജേഷും ഐസൊലേഷനിൽ

1:50 PM IST

റൂട്ട് മാപ്പ് പുറത്ത് വിട്ടു

മലപ്പുറം: മലപ്പുറം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 2 പേരുടെ പ്രാഥമിക റൂട്ട് മാപ്പ് തയ്യാറായി. ഇവരുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരും ജില്ലാ ഭരണകൂടത്തിന്റെ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം 800 കടക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

Read more at: കൊവിഡ്19: മലപ്പുറത്ത് കൊവി‍ഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു ...

ആദ്യ രോഗിയുടെ റൂട്ട് മാപ്പ്

രണ്ടാം രോഗിയുടെ റൂട്ട് മാപ്പ്

1:20 PM IST

എറണാകുളത്ത് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നു

കൊച്ചി: കൊവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ എറണാകുളത്ത് കൂടുതൽ നിരീക്ഷണ സൗകര്യങ്ങൾ ഏര്‍പ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. 

1:07 PM IST

മദ്യശാലകള്‍ അടയ്ക്കണമെന്ന് ആവശ്യം തള്ളി എക്സൈസ് മന്ത്രി

തിരുവനന്തപുരം:കൊവിഡ് 19 വ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടയ്ക്കണമെന്ന് ആവശ്യം തള്ളി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. കൊവിഡ് വൈറസിനെതിരെ ജാഗ്രത തുടരുമ്പോള്‍ തന്നെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും ഒരു മദ്യശാലയും ഇതുവരെ അടച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Read more at: കൊവിഡ് 19: മദ്യവില്‍പനശാലകള്‍ അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി
 
1:00 PM IST

മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തണം

കൊച്ചി: കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം എന്ന് ഹൈക്കോടതി . ഇവയ്ക്ക് അമിത വില ഈടാക്കുന്നത് തടയാൻ നടപടികൾ എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

Read more at: കൊവിഡ് 19: മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ...

12:49 PM IST

സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ. സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കേണ്ട കാര്യമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ. 

Read more at: "ആനന്ദം നൽകുന്നത് പുസ്തകങ്ങൾ"; കൊവിഡ് കാലത്തെ പൊൻമുടി യാത്ര വിവാദമാക്കരുതെന്ന് ഗവർണർ ...

12:25 PM IST

ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിൽ സർക്കാരിന്‍റെ അഭിപ്രായം ആരായും

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിൽ സർക്കാരിന്‍റെ അഭിപ്രായം ആരായുമെന്ന് ടിക്കാറാം മീണ. സർക്കാരിന്‍റെ അഭിപ്രായം പരിഗണിച്ച് മാത്രമെ തീരുമാനം എടുക്കൂ. എപ്പോൾ തെരഞ്ഞെടുപ്പ് നടത്തണം എന്നതിൽ കമ്മീഷൻ തീരുമാനമെടുക്കും. ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും സാഹചര്യം അറിയിച്ചെന്ന് മീണ. 

12:07 PM IST

പരിശീലന ക്യാമ്പുകൾ നീട്ടി വയ്ക്കും

ടോക്കിയോ ഒളിമ്പിക്സുമായി ബന്ധപ്പെട്ട ദേശീയ ക്യാമ്പുകൾ നീട്ടി വക്കാൻ തീരുമാനം. അത്ലറ്റിക്സ് പരിശീലനവുമായി ബന്ധപ്പെട്ടവ  ഒഴികെയുള്ള എല്ലാ ക്യാമ്പുകളും മാറ്റി വക്കാൻ തീരുമാനിച്ചതായി കായിക മന്ത്രി കിരൺ റിജിജു അറിയിച്ചു. 

12:07 PM IST

മരണം പനിബാധിച്ചെന്ന് സംശയം

കൊല്ലം കൊട്ടാരക്കരയിൽ വീട്ടമ്മ മരിച്ചത് പനിബാധിച്ചെന്ന് സംശയം. സ്രവം പരിശോധനയ്ക്കായി അയച്ചു. മൃതദേഹം മൂന്നു ദിവസത്തേക്ക് സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Read More: കൊട്ടാരക്കരയിലെ വീട്ടമ്മയുടെ മരണം പനിബാധിച്ചെന്ന് സംശയം, സ്രവം പരിശോധനയ്ക്കയച്ചു

12:00 PM IST

നിലവിലെ കണക്കുകൾ ഇങ്ങനെ

രാജ്യത്ത് 125 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്ക്. മൂന്ന് പേർ രോഗം ബാധിച്ച് മരിച്ചു. ലഭ്യമായ പുതിയ വിവരമനുസരിച്ച് കർണ്ണാടകത്തിൽ 10 പേർക്കും, മഹാരാഷ്ട്രയിൽ 40 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് ഇത് കൂടി കൂട്ടിയാൽ ഇന്ത്യയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 130 ആകും.

S. No. സംസ്ഥാനം രോഗം ബാധിച്ച ഇന്ത്യക്കാർ

രോഗബാധിതരായ വിദേശികൾ

രോഗം ഭേദമായവർ

മരണം

1 Andhra Pradesh 1 0 0 0
2 Delhi 7 0 2 1
3 Haryana 0 14 0 0
4 Karnataka 10 0 0 1
5 Kerala 22 2 3 0
6 Maharashtra 40 3 0 1
7 Odisha 1 0 0 0
8 Punjab 1 0 0 0
9 Rajasthan 2 2 3 0
10 Tamil Nadu 1 0 0 0
11 Telengana 4 0 1 0
12 Union Territory of Jammu and Kashmir 3 0 0 0
13 Union Territory of Ladakh 4 0 0 0
14 Uttar Pradesh 12 1 4 0
15 Uttarakhand 1 0 0 0

11:43 AM IST

മലപ്പുറം ജില്ലാകളക്ടറുടെ പ്രത്യേക അറിയിപ്പ്

മലപ്പുറത്ത് അരീക്കോട്, വാണിയമ്പലം സ്വദേശിനികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 9ന് എയര്‍ ഇന്ത്യയുടെ 960 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയവരും മാര്‍ച്ച് 12ന് എയര്‍ ഇന്ത്യയുടെ 964 വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയവരും രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും ഒരു കാരണവശാലും നേരിട്ട് ആശുപത്രിയില്‍ പോകരുതെന്ന് ജില്ലാകളക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചു. അവര്‍ കണ്‍ട്രോള്‍ സെല്‍ നമ്പറുകളായ  0483-2737858, 0483-2737857, 0483-2733251, 0483-2733252, 0483- 2733253 എന്നിവയുമായി ഉടന്‍ ബന്ധപ്പെടണമെന്നും കളക്ടര്‍ അറിയിച്ചു.

11:27 AM IST

വി മുരളീധരൻ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു

ദില്ലി: കൊവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി ഐസൊലേഷനിൽ തുടരാൻ തീരുമാനിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് ഐസൊലേഷനിൽ തുടരുക, രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും സ്വയം ഐസോലേഷനിൽ ഇരിക്കാൻ വി മുരളീധരൻ തീരുമാനിക്കുകയായിരുന്നു. ശ്രീചിത്ര ആശുപത്രിയിൽ യോഗത്തിൽ പങ്കെടുത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. 

Read more at: കൊവിഡ് ഐസൊലേഷൻ സ്വയം തെരഞ്ഞെടുത്ത് കേന്ദ്ര മന്ത്രി വി മുരളീധരൻ

10:56 AM IST

മൂന്നാം കൊവിഡ് മരണം

രാജ്യത്ത് മൂന്നാമത്തെ കൊവിഡ് 19 മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്. മുംബൈയിലെ കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 64കാരനാണ് മരിച്ചത്. ദുബായിലേക്ക് യാത്ര ചെയ്ത് തിരിച്ചുവന്ന ശേഷമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. 

10:58 AM IST

വീണ്ടും യാത്രാ നിയന്ത്രണം

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ വീണ്ടും യാത്ര നിയന്ത്രണം ഇറക്കി കേന്ദ്ര സർക്കാർ. മലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്ക്. മാർച്ച് 31വരെ ഇന്ത്യക്കാർ ഉൾപ്പടെ ആർക്കും യാത്ര നടത്താനാകില്ല. 

10:34 AM IST

നോയിഡയിൽ രണ്ട് പേ‌ർക്ക് കൂടി കൊവിഡ് 19

നോയിഡയിൽ രണ്ട് പേ‌ർക്ക് കൂടി കൊവിഡ് 19 രോ​ഗം സ്ഥിരീകരിച്ചു. ​ഗൗതം ബുദ്ധ ന​ഗ‍‌‌ർ നിവാസികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രണ്ട് പേരും ഫ്രാൻസിൽ നിന്ന് തിരിച്ചെത്തിയവരാണ്. 
 
10:27 AM IST

കാലിക്കറ്റ് സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. മുൻ നിശ്ചയിച്ച പ്രകാരം പരീക്ഷകൾ നടക്കുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

10:10 AM IST

കലബുർഗിയിലെ ഡോക്ടർക്കും കൊവിഡ് 19

കലബുറഗിയിൽ കൊവിഡ് ബാധിച്ചു മരിച്ചയാളെ ചികിൽസിച്ച ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചു. രോഗിയെ വീട്ടിൽ എത്തി പരിശോധിച്ച ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

10:05 AM IST

കാസർകോട്ടെ രോഗി പൊതുജനങ്ങളുമായി സമ്പർക്കം നടത്തി

കാസർകോട് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി കൂടുതൽ ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡി സജിത്ത് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട്. ഇവയെല്ലാം ചേർത്തതിന് ശേഷം റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും കളക്ടർ പറഞ്ഞു. രോഗി പൊതുജനങ്ങളുമായി സമ്പ‌ർക്കം നടത്തിയെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അവഗണിച്ചെന്നും കളക്ടർ പറഞ്ഞു.

9:30 AM IST

125 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ

രാജ്യത്ത് 125 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ്. ഇതിൽ 103 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. സർക്കാർ കണക്കുകൾ പ്രകാരം 13 പേരുടെ രോഗം ഭേദമായതാണ്. രണ്ട് മരണങ്ങളാണ് ഇത് വരെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 

S. No. സംസ്ഥാനം രോഗം ബാധിച്ച ഇന്ത്യക്കാർ

രോഗബാധിതരായ വിദേശികൾ

രോഗം ഭേദമായവർ

മരണം

1 Andhra Pradesh 1 0 0 0
2 Delhi 7 0 2 1
3 Haryana 0 14 0 0
4 Karnataka 8 0 0 1
5 Kerala 22 2 3 0
6 Maharashtra 36 3 0 0
7 Odisha 1 0 0 0
8 Punjab 1 0 0 0
9 Rajasthan 2 2 3 0
10 Tamil Nadu 1 0 0 0
11 Telengana 4 0 1 0
12 Union Territory of Jammu and Kashmir 3 0 0 0
13 Union Territory of Ladakh 4 0 0 0
14 Uttar Pradesh 12 1 4 0
15 Uttarakhand 1 0 0 0

9:26 AM IST

ബിവറേജസ് പുട്ടുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കും

ബിവറേജസ് പുട്ടുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. ആളുകൾ കൂട്ടമായി മദ്യം വാങ്ങാനെത്തുന്നത് നിയന്ത്രിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

Read more at: മദ്യവിൽപനശാലകൾ പൂട്ടുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് ഇപി ജയരാജൻ ...

9:20 AM IST

പത്തനംതിട്ടയിൽ രണ്ട് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊവിഡ് ഭീതിയിൽ ആശങ്ക അവസാനിച്ചെന്ന് പറയാനാകില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ. അടുത്ത രണ്ടാഴ്ച നിർണായകമാണെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ് വ്യക്തമാക്കി. ഒരു ഡോക്ടറടക്കം രണ്ട് പേരെ കൂടി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കളക്ട‌ർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉണ്ടായിരുന്നവരല്ല ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവ‌ർ. ആദ്യ കൊവിഡ് മരണം സംഭവിച്ച കലബുറഗയിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ നിരീക്ഷണത്തിലാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു

8:30 AM IST

വിലക്ക് ലംഘിച്ചവർക്കെതിരെ കേസ്

മലപ്പുറം പൊന്നാനിയിൽ ഉംറ തീർത്ഥാടനം കഴിഞ്ഞെത്തിയവർക്ക് വിലക്ക് ലംഘിച്ച് സ്വലാത്ത് നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. പുതുപൊന്നാനി തർബിയത്തുൽ ഇസ്ലാമിക്‌ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെയാണ് കേസെടുത്തത്.

8:10 AM IST

പന്തളം സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ കോവിഡ് 19 ലക്ഷണങ്ങളോടെ ആശുപത്രിയിലായിരുന്ന പന്തളം സ്വദേശിയുടെ പരിശോധനാ ഫലവും നെഗറ്റീവ്. ഇനി വരാനുള്ളത് 11 പരിശോധനാ ഫലങ്ങൾ.
 
8:00 AM IST

നിർദ്ദേശങ്ങൾക്കായി എന്‍റെ ജില്ലാ ആപ്പ്

കാസർകോട്: കോവിഡ് സംശയങ്ങൾക്കും അന്വേഷണങ്ങൾക്കുമായി എന്റെ ജില്ലാ ആപ്പ് ഉപയോഗിക്കണമെന്ന് ജില്ലാ ഭരണകൂടം. ഈ ആപ്പിൽ ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പർ ഉണ്ട്. ഈ ഫോൺ നമ്പറിൽ വിളിച്ചാൽ മതിയെന്നും നേരിട്ട് ഓഫീസുകളിലേക്ക് വരേണ്ട എന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമെങ്കിൽ ഫോൺ വിളിച്ച ആളുടെ അരികിലേക്ക് ഉദ്യോഗസ്ഥർ നേരിട്ടെത്തും. രോഗ വ്യാപനം തടയാനാണ് ഈ മുൻ കരുതൽ

7:58 AM IST

നിരീക്ഷണത്തിലുള്ളവരുടെ കയ്യിൽ സീൽ !!

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ കൈകളിൽ സീൽ അടിക്കുന്ന രീതി ആരംഭിച്ച് മഹാരാഷ്ട്ര സർക്കാർ. രോഗികൾ പുറത്തിറങ്ങുന്നത് തടയാനാണ് നടപടിയെന്ന് മഹാരാഷ്ട്ര സർക്കാർ വിശദീകരിക്കുന്നു. 

7:54 AM IST

മഹാരാഷ്ട്രയിൽ മൂന്ന് വയസുകാരന് കൊവിഡ്

മുംബൈ: മുബൈയിൽ മൂന്ന് വയസുകാരന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ആകെ 40 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

10:29 AM IST: