ദില്ലി:  ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫിസിയോളജി വിഭാഗത്തിലെ ഡോക്ടറായ ഇദ്ദേഹം അടുത്തൊന്നും വിദേശയാത്ര നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

ദില്ലിയില്‍ നിരവധി ഡോക്ടര്‍മാര്‍ക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. ഇതോടെ സുരക്ഷാ വസ്ത്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. 

ദില്ലിയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. നൂറ്റമ്പതോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആര് പേര്‍ സുഖം പ്രാപിച്ചു. രാജ്യത്താകെ 65 പേരാണ് ഇതുവരെ മരിച്ചത്. 2000 ലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.