ആശ്വാസം: സംസ്ഥാനത്ത് ഇന്ന് 27 പേര്‍ക്ക് രോഗമുക്തി, മൊത്തം 124 പേര്‍ ആശുപത്രി വിട്ടു; ഏഴ് രോഗികള്‍ കൂടി-Live

Covid 19 Updates Kerala India World Live As On 10 April 2020

സംസ്ഥാനത്ത്  ഇന്ന് 27 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. മൊത്തം 124 പേര്‍ കേരളത്തിലെ ചികിത്സയിലൂടെ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്,

9:41 PM IST

ലോകത്ത് കൊവിഡ് മരണം 1 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് മരണം 1 ലക്ഷം കടന്നു, മാർച്ച് 10ന് അയ്യായിരം മരണം മാത്രമായിരുന്നിടത്ത് നിന്നാണ് ഒരു ലക്ഷം മരണത്തിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ 95,000 പേർ മരിച്ചു. നിലവിൽ രോഗ ബാധിതർ 1,638,216 പേരാണ്.

9:13 PM IST

ദില്ലിയിൽ ഇന്ന് 183 കൊവിഡ് കേസുകൾ

ദില്ലിയിൽ ഇന്ന് മാത്രം 183 കൊവിഡ്  കേസുകൾ. ആകെ 903 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

8:51 PM IST

മുംബൈയിൽ 251 തീവ്ര ബാധിത മേഖലകൾ

മുംബൈയിൽ മാത്രം 251 തീവ്ര ബാധിത മേഖലകൾ.

8:46 PM IST

തെലങ്കാനയിൽ 16 പേർക്ക് കൂടി കൊവിഡ് 19

തെലങ്കാനയിൽ ഇന്ന് 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 487 ആയി. സംസ്ഥാനത്തു 101 തീവ്രബാധിത മേഖലകൾ. 

8:43 PM IST

ആന്ധ്രയിൽ 16 പേർക്ക് കൂടി കൊവിഡ്

ആന്ധ്രയിൽ 16 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം ഇതോടെ 381 ആയി.

8:43 PM IST

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 1500 കടന്നു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 1500 കടന്നു. 1574 പേർക്കാണ് നിലവിൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

8:41 PM IST

ഗുജറാത്തിൽ 70 പേർക്ക് കൂടി കൊവിഡ്

ഗുജറാത്തിൽ 70 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 378ആയി. ആകെ മരണം 19. രോഗം ഭേദമായവർ 33.

8:40 PM IST

ദില്ലിയിൽ മലയാളി നേഴ്സിനു നേരെ പൊലീസ് അതിക്രമം

ദില്ലിയിൽ മലയാളി നേഴ്സിനു നേരെ പൊലീസ് അതിക്രമമെന്ന് പരാതി. പശ്ചിം വിഹാറിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ വിഷ്ണുവിനാണ് മർദ്ദനമേറ്റത്. ഐഡി കാർഡ് കാണിക്കുന്നതിനിടെ പൊലീസ് കൈയിലും പുറത്തും അടിച്ചെന്നാണ് പരാതി.

8:30 PM IST

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിലെത്തിയവർക്കെതിരെ കേസ്

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിലെത്തിയവർക്കെതിരെ കേസെടുത്തു. തളിപ്പറമ്പ് മാവിച്ചേരി ജുമാ മസ്ജിദിൽ നിസ്കാരത്തിന് എത്തിയ ഒൻപത് പേർക്കെതിരെയാണ് കേസെടുത്തത്. ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് ഒത്തുകൂടിയതിനാണ് ഉസ്താദും നാട്ടുകാരുമടക്കമുള്ളവർക്കെതിരെ കേസ്. വെള്ളിയാഴ്ച്ച ഉച്ചക്കാണ് ഇവർ പള്ളിയിൽ  എത്തിയത്. 

8:18 PM IST

കോഴിക്കോട് തെരുവില്‍ നിന്ന് 671 പേരെ മാറ്റി പാര്‍പ്പിച്ചു

ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങിയിരുന്ന 671 പേരെയാണ് കൊവിഡ് സുരക്ഷയുടെ ഭാഗമായി മാര്‍ച്ച് 24 മുതല്‍ ജില്ലാ ഭരണകൂടം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിതാമസിപ്പിച്ചത്. വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്, ഈസ്റ്റ്ഹില്‍ പ്രീമെട്രിക് ഹോസ്റ്റല്‍, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ബോയ്‌സ് ഹോസ്റ്റല്‍, പിങ്ക് ഹോസ്റ്റല്‍, ബി.ഇ.എം എച്ച്.എസ്.സ്‌കൂള്‍, ഗവ. മോഡല്‍ സ്‌കൂള്‍, മെഡിക്കല്‍ കോളേജ് ക്യംപസ് സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് ക്യാമ്പുകള്‍ നടക്കുന്നത്.

7:45 PM IST

രാജ്യത്തെ കൊവിഡ് വ്യാപനം സെപ്തംപറോടെ രൂക്ഷമായേക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

സെപ്തംബര്‍ പകുതിയോടെ രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും കൊവിഡ് ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടിയതിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം

7:30 PM IST

മുംബൈയിൽ രോഗികൾ ആയിരം കടന്നു

മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം ആയിരം കടന്നു. 

7:30 PM IST

തമിഴ്നാട്ടിൽ ഒരു ഡോക്ടർക്ക് കൂടി കൊവിഡ് 19

തമിഴ്നാട്ടിൽ ഒരു ഡോക്ടർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ ഇതോടെ 5 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

7:26 PM IST

മുംബൈയിൽ ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 218 പേർക്ക്

മുംബൈയിൽ മാത്രം ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 218 പേർക്ക്. ഇന്ന് 10 പേർ മരിച്ചു. ഇതോടെ മുംബൈയിൽ ആകെ മരണം 64 ആയി. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. ആകെ 993പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. 
 
7:10 PM IST

കുവൈത്തില്‍ 51 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 83 പേര്‍ക്ക് കൂടി കൊവിഡ്

കുവൈത്തിൽ ഇന്ന് 51 ഇന്ത്യക്കാർ ഉൾപ്പെടെ 83 പേർക്ക്‌ കൂടി  കൊവിഡ് 19  സ്ഥിരീകരിച്ചു. ഇന്ന്  രോഗം സ്ഥിരീകരിക്കപ്പെട്ട 51 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 530 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരിൽ മുഴുവൻ പേർക്കും മുമ്പ്‌ രോഗം  സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പർക്കം വഴിയാണു രോഗബാധയേറ്റത്‌

7:00 PM IST

കൊവിഡ് കേരളത്തിന് സൃഷ്ടിച്ച ആഘാതത്തെ കുറിച്ച് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തും

കൊവിഡ് 19 മഹാമാരി കേരളത്തിനുണ്ടാക്കിയ ആഘാതത്തെ കുറിച്ച് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് സമഗ്ര പഠനം നടത്തുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ രമേശ് ചെന്നിത്തല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരാണ് സമിതി അധ്യക്ഷന്‍

6:45 PM IST

തമിഴ്നാട്ടിൽ ഒരു മരണം കൂടി

തമിഴ്നാട്ടിൽ ഒരു മരണം കൂടി.  തൂത്തുക്കുടി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. തമിഴ്‌നാട്ടിൽ മരണം 9 ആയി. 

6:30 PM IST

തമിഴ്നാട്ടിൽ കൊവിഡ് ബാധിതർ 900 കടന്നു

തമിഴ്നാട്ടിൽ കൊവിഡ് ബാധിതർ 900 കടന്നു. 77 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ ആകെ കൊവിഡ് ബാധിതർ 911 ആയി. 

6:00 PM IST

രോഗം ഭേദമായത് 124 പേർക്ക്

കേരളത്തില്‍ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേരും എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 7 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 8 പേരും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരും വയനാട് ജില്ലയില്‍ നിന്നുള്ള 2 പേരുമാണ് ഡിസ്ചാര്‍ജായത്. ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും. 7 വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്.

6:00 PM IST

കാസർകോട് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് 19

കാസർകോട്  ജില്ലയിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍ഗോഡും ഉള്ളവരാണ്.

6:00 PM IST

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു,  27 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.  ഇതുവരെ കോവിഡില്‍ നിന്നും രക്ഷപ്പെടുത്തിയത് 124 പേരെ. 

5:47 PM IST

രാജ്യത്ത് 206 മരണം

രാജ്യത്ത് കൊവിഡ് മരണങ്ങൾ 200 കടന്നു. 24 മണിക്കൂറിനകം 37 പേർ മരിച്ചു. 6761 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ 896 പേർ പുതിയ രോഗബാധിതർ. ഒരു ദിവസം ഇത്രയും അധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യം. 

5:32 PM IST

എറണാകുളത്തിനും ആശ്വാസത്തിന്‍റെ ദിവസം

കൊവിഡ് 19 എറണാകുളം ജില്ലയിൽ ഇന്ന് ലഭിച്ച 85 ഫലങ്ങളും നെഗറ്റീവ്. ഇന്ന് 34 സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതുൾപ്പെടെ 108 ഫലങ്ങൾ കിട്ടാനുണ്ട്. ജില്ലയിൽ ആശുപത്രിയിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2975 കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത് ഏഴു പേർ‍ മാത്രം.

5:29 PM IST

കാസര്‍കോടും തൃശൂരും ആശ്വാസം

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള കാസര്‍കോട് ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനം. രോഗം ഭേദമായി 15 പേരാണ് ഇന്ന് മാത്രം ആശുപത്രി വിട്ടത്. തൃശൂരിലാകട്ടെ രണ്ട് പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്

5:11 PM IST

പഞ്ചാബും ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചു

ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ച് പഞ്ചാബും. മേയ് 1 വരെ നീട്ടാനാണ് മന്ത്രിസഭ തീരുമാനം. 

4:33 PM IST

തമിഴ്‍നാട്ടില്‍ ലോക് ഡൗണ്‍ നീട്ടണമെന്ന് വിദഗ്‍ധ സമിതിയുടെ ശുപാര്‍ശ

തമിഴ്‍നാട്ടില്‍ ലോക്ക് ഡൗണ്‍ 15 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് വിദഗ്‍ധ സമിതിയുടെ ശുപാര്‍ശ. സർക്കാർ രൂപീകരിച്ച 19 അംഗ പ്രത്യേക മെഡിക്കൽ സംഘമാണ് സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയത്. ഭരണകക്ഷിയിലെ വിവിധ പാർട്ടി നേതാക്കളും നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു

4:24 PM IST

സാമൂഹിക വ്യാപനം ഇതുവരെയില്ലെന്ന് ആരോഗ്യമന്ത്രാലയം

സമൂഹ വ്യാപനം ഇതുവരെയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഐസിഎംആർ ചൂണ്ടിക്കാട്ടിയ കേസുകൾ വീണ്ടും പരിശോധിക്കും. ചില മേഖലകളിൽ കേസുകൾ വർധിക്കുന്നത് പരിശോധിക്കുമെന്നും കേന്ദ്രം.

4:24 PM IST

തെലങ്കാന പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാക്കി

തെലങ്കാന സംസ്ഥാനത്ത് പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാക്കി.

4:18 PM IST

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പ്രവാസി ലീഗൽ സെല്ലാണ് സുപ്രീംകോടതിയെ സമീപിച്ചത്. 90 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗൾഫ് നാടുകളിൽ തൊഴിലെടുക്കുന്നത്. ലേബർ ക്യാമ്പുകളിൽ വൈറസ് ബാധിച്ചവരായി നിരവധി പേരുണ്ട്. ഇന്ത്യക്കാരെ രക്ഷിക്കാൻ കോടതി ഇടപെടണമെന്ന് ആവശ്യം. പരിശോധനയും മരുന്നും ഉറപ്പാക്കാൻ നിർദ്ദേശിക്കണമെന്നും ഹ‍ർജിയിൽ ആവശ്യപ്പെടുന്നു. 

4:10 PM IST

ഹൈഡ്രോക്സി ക്ലോറോക്വിൻ ആവശ്യത്തിന് പുറമെ ഉള്ളത് മാത്രമെ കയറ്റുമതി ചെയ്യൂ എന്ന് കേന്ദ്രം

ഹൈഡ്രോക്സിക്ളോറോക്വിൻ മരുന്ന് നമ്മുടെ ആവശ്യത്തിന് പുറമെ ഉള്ളത് മാത്രമെ കയറ്റുമതി ചെയ്യു എന്നും വിദേശകാര്യ മന്ത്രാലയം. 34000 ദുരിതാശ്വാസ കേന്ദ്രങ്ങൾ രാജ്യത്ത് തുറന്നുവെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. 26,000 ഭക്ഷ്യ ക്യാമ്പുകൾ തുറന്നു

4:25 PM IST

മുംബൈയിൽ ആറ് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ്

മുംബൈയിൽ ആറ് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഭാട്ടിയ ആശുപത്രിയിൽ രോഗം ബാധിച്ചവർക്ക് നല്ല ചികിത്സ പോലും നൽകുന്നില്ലെന്ന് നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ധാരാവിയിൽ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 1380 ആയി

3:45 PM IST

'പാക്കിസ്ഥാനിൽ നടക്കുന്നത്ര പരിശോധനകൾ ഇന്ത്യയിൽ നടക്കുന്നില്ല'

കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം ഒടുവിൽ പ്രഖ്യാപിച്ച 15000 കോടി അപര്യാപ്തമാണെന്നും കേരളം 20000 കോടിയാണ് പ്രഖ്യാപിച്ചതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിൽ നടക്കുന്നത്ര പരിശോധനകൾ ഇന്ത്യയിൽ നടക്കുന്നില്ലെന്നും രാജ്യത്ത് പരിശോധന സൗകര്യം കൂട്ടണമെന്നും സിപിഎം ആവശ്യപ്പെട്ടു. കേരള മാതൃകയിൽ അതിഥി  തൊഴിലാളികൾക്കും ഒറ്റപെട്ടു പോയവർക്കും ആഹാരവും ഷെൽട്ടറും നൽകാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പ്രധാമന്ത്രിയുടെ ദീപം തെളിയിക്കൽ നടപടിയോട് യോജിപ്പ് ഇല്ലെന്നും പ്രതീകാത്മക നടപടിയിലൂടെ കോവിഡിനെ ചെറുക്കാന് ആവില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

3:40 PM IST

കേരളത്തോട് ഉള്ള വിവേചനം അവസാനിപ്പിക്കണമെന്ന് യെച്ചൂരി

കേരളത്തോടുള്ള വിവേചനം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി. കേന്ദ്ര വിഹികം അനുവദിക്കുന്നതിൽ വിവേചനമുണ്ടെന്നും ഇത് പരിഹരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

3:25 PM IST

തൃശ്ശൂരിൽ രണ്ട് പേർക്ക് കൂടി കൊവിഡ് ഭേദമായി

തൃശ്ശൂരിൽ കൊവിഡ് 19 ബാധത്തോടെ ചികിത്സയിൽ ഉള്ള 6 പേരിൽ 2 പേരുടെ പരിശോധന ഫലം നെഗറ്റീവ്. തൃശ്ശരിൽ ഇന്ന് ലഭിച്ച 81 പേരുടെ പരിശോധനാ ഫലവും നെഗറ്റീവായി.

3:47 PM IST

'തമിഴ്‍നാട്ടില്‍ 15 ദിവസത്തേക്ക് കൂടി ലോക് ഡൗണ്‍ നീട്ടണം'; വിദഗ്‍ധ സമിതി ശുപാര്‍ശ നല്‍കി

തമിഴ്‍നാട്ടില്‍ ലോക്ക് ഡൗണ്‍ 15 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് വിദഗ്‍ധ സമിതിയുടെ ശുപാര്‍ശ. സർക്കാർ രൂപീകരിച്ച 19 അംഗ പ്രത്യേക മെഡിക്കൽ സംഘമാണ് സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയത്. ഭരണകക്ഷിയിലെ വിവിധ പാർട്ടി നേതാക്കളും നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 

Read More:'തമിഴ്‍നാട്ടില്‍ 15 ദിവസത്തേക്ക് കൂടി ലോക് ഡൗണ്‍ നീട്ടണം'; വിദഗ്‍ധ സമിതി ശുപാര്‍ശ നല്‍കി

3:15 PM IST

കൊവിഡ് പ്രതിരോധം; സംസ്ഥാനങ്ങള്‍ക്ക് 4100 കോടി നല്‍കിയെന്ന് കേന്ദ്രം

കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക്  4100 കോടി രൂപ നൽകിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. വിവരങ്ങൾ നൽകാൻ ചില സംസ്ഥാനങ്ങൾ വിമുഖത കാട്ടുന്നു. നിർബന്ധമായും മാസ്ക് ധരിക്കണം. രോഗത്തെ ചെറുത്ത് തോൽപിക്കാൻ  ഇനിയും സമയം വേണം. മൂന്നാഴ്ചയോ അതിൽ കൂടുതൽ സമയമോ വേണ്ടി വരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി.

2:55 PM IST

സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന. സാമൂഹിക വ്യാപനം സംബന്ധിച്ച ഐസിഎം ആർ നിഗമനം ശരിയല്ല. ഐസി എംആർ ചൂണ്ടിക്കാട്ടുന്ന കണക്ക് സാമുഹിക വ്യാപനത്തിന് പര്യാപ്‍തമല്ലെന്നും ലോകാരോഗ്യ സംഘടന.

2:21 PM IST

കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം; ജലന്ധറിലെ ആശുപത്രിയില്‍ 20 ഓളം പേര്‍ നിരീക്ഷണത്തില്‍

ജലന്ധറിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ജീവനക്കാരനുമായി സമ്പർക്കം പുലര്‍ത്തിയ 20 ഓളം പേര്‍ നിരീക്ഷണത്തില്‍. രണ്ട് മലയാളി ഡോക്ടര്‍മാരും ഒരു മലയാളം നഴ്‍സും അടക്കമുളളവരെയാണ് നിരീക്ഷണത്തിലാക്കിയത്. 

2:18 PM IST

'സമൂഹ വ്യാപനത്തിന്‍റെ സൂചന'; ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ഏപ്രില്‍ 14 ന് അവസാനിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സമൂഹ വ്യാപനത്തിന്‍റെ സൂചനയുള്ളതിനാലാണിത്. 

2:08 PM IST

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചില്ല; ആശുപത്രിക്കെതിരെ കേസ്

കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ വിവരങ്ങള്‍ സര്‍ക്കാരില്‍ അറിയിക്കുന്നതില്‍ ദില്ലിയിലെ മഹാരാജാ ആഗ്രസെൻ ആശുപത്രിയിൽ ഗുരുതര വീഴ്ച്ച. മരിച്ച വ്യക്തിയുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചില്ല. ഏപ്രിൽ നാലിന് മരിച്ചയാളുടെ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.  സംസ്‍കാരത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്. ആശുപത്രിക്കെതിരെ ദില്ലി പൊലീസ് കേസ് എടുത്തു. ദില്ലി ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ഈ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ പന്ത്രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥീരീകരിച്ചിരുന്നു

12:51 PM IST

തിരുവനന്തപുരത്തെ 80 കാരിയുടെ ആരോഗ്യനില തൃപ്‍തികരം

തിരുവനന്തപുരത്തെ 80 കാരിയുടെ ആരോഗ്യനില തൃപ്‍തികരമെന്ന് മന്ത്രി കടകംപള്ളി. ഇവര്‍ക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. 

12:10 AM IST

മാസ്‍ക് ധരിച്ചില്ല; 23 പേര്‍ക്കെതിരെ ദില്ലിയില്‍ കേസ്

മാസ്‍ക് ധരിക്കാതെ വീടിന് പുറത്തിറങ്ങിയ 32 പേര്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ദില്ലിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവർക്ക് എതിരെയാണ് കേസ് എടുത്തത്. മാസ്‍ക് ധരിക്കാത്തവര്‍ക്ക് പിഴയും ആറുമാസം തടവും നേരിടേണ്ടിവരുമെന്ന് ദില്ലി സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. 

12:10 PM IST

പുതുച്ചേരിയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്

പുതുച്ചേരിയില്‍ ആറുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗബാധിതരായവരുടെ എണ്ണം എട്ടായി.

12:10 AM IST

കൊവിഡ് നെഗറ്റീവ്; കാസര്‍കോട് 15 പേരെ ഡിസ്‍ചാര്‍ജ് ചെയ്തു

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള കാസര്‍കോട് ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനം. രോഗം ഭേദമായി 15 പേരാണ് ഇന്ന് മാത്രം ആശുപത്രി വിട്ടത്. കൊവിഡ് ബാധിച്ച് കാസര്‍കോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞിരുന്ന ആറു പേർക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശികളായ ആറു പേർക്കുമാണ് കൊവിഡ് ഭേദമായത്. ഇവർ വീടുകളിലേക്ക് മടങ്ങി.

12:06 PM IST

16 പുതിയ കേസുകള്‍; മഹാരാഷ്ട്രയില്‍ 1389 രോഗബാധിതര്‍

മഹാരാഷ്ട്രയില്‍ പുതിയ 16 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ 1380 പേര്‍ക്കാണ് ഇവിടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. സമൂഹവ്യാപന ഘട്ടത്തിലേക്ക് സംസ്ഥാനം കടന്നിട്ടില്ലെന്ന ആശ്വാസ വാക്കുകൾക്കിടെയാണ് രോഗബാധിതരുടെ എണ്ണത്തിലെ കുതിപ്പ്.

11:31 AM IST

28 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്ന് കയറ്റി അയക്കും

മലേറിയ പ്രതിരോധ മരുന്നിനായുള്ള 28 രാജ്യങ്ങളുടെ അപേക്ഷ ഇന്ത്യ അംഗീകരിച്ചു. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റി അയക്കും. മലേറിയ പ്രതിരോധ മരുന്നിനായി 10 രാജ്യങ്ങള്‍ കൂടി ഇന്ത്യയെ സമീപിച്ചു. 

11:11 AM IST

ദില്ലിയില്‍ നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്

ദില്ലി മഹാരാജ അഗ്രസൻ ആശുപത്രിയിൽ നാല് ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാജ അഗ്രസൻ ആശുപത്രിയിൽ രോഗം ബാധിച്ചവരുടെ എണ്ണം 12 ആയി.

10:34 AM IST

കൊവിഡ്; പ്രതിരോധ സേനകള്‍ക്ക് മുന്നറിയിപ്പ്

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വിവിധ പ്രതിരോധ സേനകള്‍ക്ക് മുന്നറിയിപ്പ്. സേനാകേന്ദ്രങ്ങളിൽ കൊവിഡ് പടരാതിരിക്കാൻ മുൻകരുതൽ വേണം. യുദ്ധകപ്പലുകളിൽ ജാഗ്രത പാലിക്കണമെന്നും നാവികസേനാ മേധാവി. പോരാട്ടത്തിൽ അവസാന ആശ്രയമെന്ന നിലയ്ക്ക് സേന തയ്യാറായി നില്‍ക്കണമെന്ന് അഡ്മിറൽ കദംബീർ സിംഗ്. നേരത്തെ അമേരിക്കയിലും ഫ്രാൻസിലും യുദ്ധകപ്പലുകളിൽ കൊവിഡ് പടർന്നിരുന്നു.

10:17 AM IST

കൊവിഡ്; കേന്ദ്ര- സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ ചര്‍ച്ച ഇന്ന്

കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ചർച്ച. സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താനാണ് ചർച്ച.

Read more: കൊവിഡ് 19: സ്ഥിതി വിലയിരുത്താൻ കേന്ദ്രമന്ത്രി ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തും
 
10:17 AM IST

ഡിസ്‍ചാര്‍ജ് ചെയ്ത കൊവിഡ് രോഗിയെ കുറിച്ച് വിവരമില്ല

വില്ലുപുരത്ത് നിന്ന് ഡിസ്ചാർജ് ചെയ്ത കൊവിഡ് രോഗിയായ ദില്ലി സ്വദേശിയെക്കുറിച്ച് ഒരു വിവരവും ഇല്ല. മൂന്ന് ദിവസമായിട്ടും ഇയാളെ കണ്ടെത്താനായില്ല. ചെന്നൈയ്ക്ക് പുറമേ പുതുച്ചേരിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

10:04 AM IST

ലോക്ക് ഡൗണില്‍ തീരുമാനം നാളെയോ മറ്റന്നാളോ

ലോക്ക് ഡൗണില്‍ കേന്ദ്ര തീരുമാനം നാളെയോ മറ്റന്നാളോ അറിയാം. സ്ഥിതി മെച്ചപ്പെട്ട സംസ്ഥാനങ്ങൾക്ക് ഇളവു നല്‍കണം എന്ന ശുപാൾശയുണ്ടെന്ന് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കുന്നു. ഒരുമാസം കൂടി ലോക് ഡൗണ്‍ തുടര്‍ന്നാല്‍ വളര്‍ച്ച ഇടിയുമെന്നാണ് വിലയിരുത്തല്‍. ജിഡിപി നെഗറ്റീവാകാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

Read more: ലോക്ക് ഡൗൺ തുടർന്നാൽ ജിഡിപി വളർച്ച നെഗറ്റീവ്, മുന്നറിയിപ്പ്, കേരളത്തിന് ഇളവ് ലഭിക്കുമോ?

9:53 AM IST

മുംബൈയില്‍ നഴ്‍സുമാര്‍ക്ക് കൊവിഡ്; നാലുപേര്‍ മലയാളികള്‍

മുബൈ ഭാട്ടിയ ആശുപത്രിയിൽ നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പതിനാല് പേര്‍ക്കാണ് കൊവ‍ി‍ഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ മലയാളികളാണ്. 

9:35 AM IST

ധാരാവിയിൽ അഞ്ച് പേർക്ക് കൂടെ കൊവിഡ്; 2 പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍

ധാരാവിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ടുപേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ ധാരാവിയില്‍ ആകെ 22 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

9:18 AM IST

രാജ്യത്തെ 1100 ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങള്‍ക്ക് നിര്‍ദ്ദേശം; കേരളം പട്ടികയിൽ ഇല്ല

രാജ്യത്തെ 1100 ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളും നിരീക്ഷണവും ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. മഹാരാഷ്ട്ര, ഉത്തർപ്രദേശ്,  തമിഴ്നാട്, തെലങ്കാന, മധ്യപ്രദേശ് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളും, ദില്ലിയുമാണ് പട്ടികയിലുള്ളത്.കേരളം പട്ടികയിൽ ഇല്ല

9:12 AM IST

രണ്ട് മലയാളി നഴ്‍സുമാര്‍ക്ക് കൂടി കൊവിഡ്

മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ രണ്ട് മലയാളി നഴ്‍സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

8:53 AM IST

ഇന്ത്യയില്‍ 199 കൊവിഡ് മരണം

പന്ത്രണ്ട് മണിക്കൂറിനിടെ രാജ്യത്ത് 30 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 199 ആയി ഉയര്‍ന്നു. പുതിയതായി
547 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ഇതോടെ ആകെ 6412 രോഗബാധിതരാണുള്ളത്. 

8:53 AM IST

അസമിൽ ആദ്യ കൊവിഡ് മരണം

അസമില്‍ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. സിൽച്ചാരിലെ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചതെന്ന് മന്ത്രി എച്ച് ബി ശർമ്മ അറിയിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ കൊവിഡ് മരണം കൂടി ആണിത്.

7:50 AM IST

അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

ഇവർക്ക് കൊവിഡാണെന്ന് സംശയമുണ്ട്, എന്നാൽ സ്ഥിരീകരിച്ചിട്ടില്ല. പത്തനംതിട്ട സ്വദേശി ഇടത്തിൽ സാമുവൽ (83), കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി (71) എന്നിവരാണ് മരിച്ചത്. 

Read more at: അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു, കൊവിഡെന്ന് സംശയം, ആശങ്കയിൽ മലയാളി സമൂഹം

covid 19 two more malayalees dies in usa suspected covid deaths

6:22 AM IST

ഇന്ന് ദുഃഖവെള്ളി, വിശ്വാസികളെ ഒഴിവാക്കി ശുശ്രൂഷ

ഇന്ന് ദുഃഖവെള്ളി. ക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവര്‍. കൊവിഡ് പശ്ചാത്തലത്തിൽ വിശ്വാസികളെ ഒഴിവാക്കി പള്ളികളിൽ ശുശ്രൂഷ.

Pope on Palm Sunday: love and service during Covid-19 - Vatican News

6:22 AM IST

വെന്‍റിലേറ്ററിന്‍റെയും മാസ്കിന്‍റെയും കസ്റ്റംസ് തീരുവ ഒഴിവാക്കി

കൊവിഡ് 19 നിയന്ത്രണ നടപടികളുടെ ഭാഗമായി വെന്‍റിലേറ്റേറിന്‍റെയും മാസ്കിന്‍റെയും കസ്റ്റംസ് തീരുവയും ഹെൽത്ത് സെസും കേന്ദ്രം എടുത്തു കളഞ്ഞു. ടെസ്റ്റ്, പിപിഇ കിറ്റുകള്‍ക്കും സെപ്തംബര്‍ 30 വരെ തീരുവ ഒഴിവാക്കി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, പരിശോധന കൂട്ടണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. 

6:20 AM IST

വിറച്ച് മഹാരാഷ്ട്ര, 24 മണിക്കൂറിനിടെ 229 രോഗികൾ

6:20 AM IST

രാജ്യത്ത് ഇന്നലത്തെ കണക്കുകൾ ഇങ്ങനെ, ഒപ്പം ലോക്ക് ഡൗൺ ചർച്ച ചെയ്യാൻ യോഗവും

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5865 ആയി. ആകെ മരിച്ചത് 169 പേര്‍. ഇന്നലെ 520 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,30,000 സാമ്പിൾ പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്. ഇത് കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.. നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. അതിന് ശേഷം രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് സൂചന. ലോക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മന്ത്രിതല സമിതിയുടെ യോഗം ഇന്ന് ചേര്‍ന്നേക്കും. രണ്ട് ദിവസത്തിനകം ലോക് ഡൗണ്‍ നീട്ടുന്നകാര്യത്തിൽ തീരുമാനം ഉണ്ടാകും. 

6:18 AM IST

ബോറിസ് ജോൺസണെ ഐസിയുവിൽ നിന്ന് മാറ്റി

ആരോഗ്യസ്ഥിതി ഭേദമായതിനെ തുടര്‍ന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഐസിയുവില്‍ നിന്ന് മാറ്റി. എന്നാല്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

6:18 AM IST

സ്പെയിനിലും ഇറ്റലിയിലും 24 മണിക്കൂറിൽ അറുന്നൂറിലധികം മരണം

24 മണിക്കൂറിനിടെ സ്പെയിനില്‍ 655 ഉം ഇറ്റലിയില്‍ 610 പേരും മരിച്ചു. ബ്രിട്ടനില്‍ മരണസംഖ്യ 7978 ആയി.

6:17 AM IST

ലോകത്തെ ഏറ്റവും പുതിയ മരണസംഖ്യ ഇങ്ങനെ:

9:47 PM IST:

ലോകത്ത് കൊവിഡ് മരണം 1 ലക്ഷം കടന്നു, മാർച്ച് 10ന് അയ്യായിരം മരണം മാത്രമായിരുന്നിടത്ത് നിന്നാണ് ഒരു ലക്ഷം മരണത്തിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ 95,000 പേർ മരിച്ചു. നിലവിൽ രോഗ ബാധിതർ 1,638,216 പേരാണ്.

9:17 PM IST:

ദില്ലിയിൽ ഇന്ന് മാത്രം 183 കൊവിഡ്  കേസുകൾ. ആകെ 903 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

9:16 PM IST:

മുംബൈയിൽ മാത്രം 251 തീവ്ര ബാധിത മേഖലകൾ.

9:15 PM IST:

തെലങ്കാനയിൽ ഇന്ന് 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 487 ആയി. സംസ്ഥാനത്തു 101 തീവ്രബാധിത മേഖലകൾ. 

9:13 PM IST:

ആന്ധ്രയിൽ 16 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം ഇതോടെ 381 ആയി.

8:48 PM IST:

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 1500 കടന്നു. 1574 പേർക്കാണ് നിലവിൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

8:46 PM IST:

ഗുജറാത്തിൽ 70 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 378ആയി. ആകെ മരണം 19. രോഗം ഭേദമായവർ 33.

8:45 PM IST:

ദില്ലിയിൽ മലയാളി നേഴ്സിനു നേരെ പൊലീസ് അതിക്രമമെന്ന് പരാതി. പശ്ചിം വിഹാറിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ വിഷ്ണുവിനാണ് മർദ്ദനമേറ്റത്. ഐഡി കാർഡ് കാണിക്കുന്നതിനിടെ പൊലീസ് കൈയിലും പുറത്തും അടിച്ചെന്നാണ് പരാതി.

8:42 PM IST:

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിലെത്തിയവർക്കെതിരെ കേസെടുത്തു. തളിപ്പറമ്പ് മാവിച്ചേരി ജുമാ മസ്ജിദിൽ നിസ്കാരത്തിന് എത്തിയ ഒൻപത് പേർക്കെതിരെയാണ് കേസെടുത്തത്. ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് ഒത്തുകൂടിയതിനാണ് ഉസ്താദും നാട്ടുകാരുമടക്കമുള്ളവർക്കെതിരെ കേസ്. വെള്ളിയാഴ്ച്ച ഉച്ചക്കാണ് ഇവർ പള്ളിയിൽ  എത്തിയത്. 

8:22 PM IST:

ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങിയിരുന്ന 671 പേരെയാണ് കൊവിഡ് സുരക്ഷയുടെ ഭാഗമായി മാര്‍ച്ച് 24 മുതല്‍ ജില്ലാ ഭരണകൂടം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിതാമസിപ്പിച്ചത്. വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്, ഈസ്റ്റ്ഹില്‍ പ്രീമെട്രിക് ഹോസ്റ്റല്‍, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ബോയ്‌സ് ഹോസ്റ്റല്‍, പിങ്ക് ഹോസ്റ്റല്‍, ബി.ഇ.എം എച്ച്.എസ്.സ്‌കൂള്‍, ഗവ. മോഡല്‍ സ്‌കൂള്‍, മെഡിക്കല്‍ കോളേജ് ക്യംപസ് സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് ക്യാമ്പുകള്‍ നടക്കുന്നത്.

7:41 PM IST:

സെപ്തംബര്‍ പകുതിയോടെ രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും കൊവിഡ് ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടിയതിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം

7:40 PM IST:

മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം ആയിരം കടന്നു. 

7:40 PM IST:

തമിഴ്നാട്ടിൽ ഒരു ഡോക്ടർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ ഇതോടെ 5 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

7:39 PM IST:

മുംബൈയിൽ മാത്രം ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 218 പേർക്ക്. ഇന്ന് 10 പേർ മരിച്ചു. ഇതോടെ മുംബൈയിൽ ആകെ മരണം 64 ആയി. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. ആകെ 993പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. 
 
7:15 PM IST:

കുവൈത്തിൽ ഇന്ന് 51 ഇന്ത്യക്കാർ ഉൾപ്പെടെ 83 പേർക്ക്‌ കൂടി  കൊവിഡ് 19  സ്ഥിരീകരിച്ചു. ഇന്ന്  രോഗം സ്ഥിരീകരിക്കപ്പെട്ട 51 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 530 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരിൽ മുഴുവൻ പേർക്കും മുമ്പ്‌ രോഗം  സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പർക്കം വഴിയാണു രോഗബാധയേറ്റത്‌

7:04 PM IST:

കൊവിഡ് 19 മഹാമാരി കേരളത്തിനുണ്ടാക്കിയ ആഘാതത്തെ കുറിച്ച് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് സമഗ്ര പഠനം നടത്തുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ രമേശ് ചെന്നിത്തല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരാണ് സമിതി അധ്യക്ഷന്‍

6:47 PM IST:

തമിഴ്നാട്ടിൽ ഒരു മരണം കൂടി.  തൂത്തുക്കുടി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. തമിഴ്‌നാട്ടിൽ മരണം 9 ആയി. 

6:46 PM IST:

തമിഴ്നാട്ടിൽ കൊവിഡ് ബാധിതർ 900 കടന്നു. 77 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ ആകെ കൊവിഡ് ബാധിതർ 911 ആയി. 

6:28 PM IST:

കേരളത്തില്‍ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേരും എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 7 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 8 പേരും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരും വയനാട് ജില്ലയില്‍ നിന്നുള്ള 2 പേരുമാണ് ഡിസ്ചാര്‍ജായത്. ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും. 7 വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്.

6:28 PM IST:

കാസർകോട്  ജില്ലയിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍ഗോഡും ഉള്ളവരാണ്.

6:27 PM IST:

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു,  27 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.  ഇതുവരെ കോവിഡില്‍ നിന്നും രക്ഷപ്പെടുത്തിയത് 124 പേരെ. 

6:26 PM IST:

രാജ്യത്ത് കൊവിഡ് മരണങ്ങൾ 200 കടന്നു. 24 മണിക്കൂറിനകം 37 പേർ മരിച്ചു. 6761 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ 896 പേർ പുതിയ രോഗബാധിതർ. ഒരു ദിവസം ഇത്രയും അധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യം. 

5:38 PM IST:

കൊവിഡ് 19 എറണാകുളം ജില്ലയിൽ ഇന്ന് ലഭിച്ച 85 ഫലങ്ങളും നെഗറ്റീവ്. ഇന്ന് 34 സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതുൾപ്പെടെ 108 ഫലങ്ങൾ കിട്ടാനുണ്ട്. ജില്ലയിൽ ആശുപത്രിയിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2975 കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത് ഏഴു പേർ‍ മാത്രം.

5:34 PM IST:

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള കാസര്‍കോട് ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനം. രോഗം ഭേദമായി 15 പേരാണ് ഇന്ന് മാത്രം ആശുപത്രി വിട്ടത്. തൃശൂരിലാകട്ടെ രണ്ട് പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്

5:20 PM IST:

ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ച് പഞ്ചാബും. മേയ് 1 വരെ നീട്ടാനാണ് മന്ത്രിസഭ തീരുമാനം. 

5:19 PM IST:

തമിഴ്‍നാട്ടില്‍ ലോക്ക് ഡൗണ്‍ 15 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് വിദഗ്‍ധ സമിതിയുടെ ശുപാര്‍ശ. സർക്കാർ രൂപീകരിച്ച 19 അംഗ പ്രത്യേക മെഡിക്കൽ സംഘമാണ് സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയത്. ഭരണകക്ഷിയിലെ വിവിധ പാർട്ടി നേതാക്കളും നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു

5:06 PM IST:

സമൂഹ വ്യാപനം ഇതുവരെയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഐസിഎംആർ ചൂണ്ടിക്കാട്ടിയ കേസുകൾ വീണ്ടും പരിശോധിക്കും. ചില മേഖലകളിൽ കേസുകൾ വർധിക്കുന്നത് പരിശോധിക്കുമെന്നും കേന്ദ്രം.

5:04 PM IST:

തെലങ്കാന സംസ്ഥാനത്ത് പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാക്കി.

5:03 PM IST:

ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പ്രവാസി ലീഗൽ സെല്ലാണ് സുപ്രീംകോടതിയെ സമീപിച്ചത്. 90 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗൾഫ് നാടുകളിൽ തൊഴിലെടുക്കുന്നത്. ലേബർ ക്യാമ്പുകളിൽ വൈറസ് ബാധിച്ചവരായി നിരവധി പേരുണ്ട്. ഇന്ത്യക്കാരെ രക്ഷിക്കാൻ കോടതി ഇടപെടണമെന്ന് ആവശ്യം. പരിശോധനയും മരുന്നും ഉറപ്പാക്കാൻ നിർദ്ദേശിക്കണമെന്നും ഹ‍ർജിയിൽ ആവശ്യപ്പെടുന്നു. 

5:00 PM IST:

ഹൈഡ്രോക്സിക്ളോറോക്വിൻ മരുന്ന് നമ്മുടെ ആവശ്യത്തിന് പുറമെ ഉള്ളത് മാത്രമെ കയറ്റുമതി ചെയ്യു എന്നും വിദേശകാര്യ മന്ത്രാലയം. 34000 ദുരിതാശ്വാസ കേന്ദ്രങ്ങൾ രാജ്യത്ത് തുറന്നുവെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. 26,000 ഭക്ഷ്യ ക്യാമ്പുകൾ തുറന്നു

4:29 PM IST:

മുംബൈയിൽ ആറ് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഭാട്ടിയ ആശുപത്രിയിൽ രോഗം ബാധിച്ചവർക്ക് നല്ല ചികിത്സ പോലും നൽകുന്നില്ലെന്ന് നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ധാരാവിയിൽ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 1380 ആയി

4:10 PM IST:

കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം ഒടുവിൽ പ്രഖ്യാപിച്ച 15000 കോടി അപര്യാപ്തമാണെന്നും കേരളം 20000 കോടിയാണ് പ്രഖ്യാപിച്ചതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിൽ നടക്കുന്നത്ര പരിശോധനകൾ ഇന്ത്യയിൽ നടക്കുന്നില്ലെന്നും രാജ്യത്ത് പരിശോധന സൗകര്യം കൂട്ടണമെന്നും സിപിഎം ആവശ്യപ്പെട്ടു. കേരള മാതൃകയിൽ അതിഥി  തൊഴിലാളികൾക്കും ഒറ്റപെട്ടു പോയവർക്കും ആഹാരവും ഷെൽട്ടറും നൽകാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പ്രധാമന്ത്രിയുടെ ദീപം തെളിയിക്കൽ നടപടിയോട് യോജിപ്പ് ഇല്ലെന്നും പ്രതീകാത്മക നടപടിയിലൂടെ കോവിഡിനെ ചെറുക്കാന് ആവില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

4:07 PM IST:

കേരളത്തോടുള്ള വിവേചനം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി. കേന്ദ്ര വിഹികം അനുവദിക്കുന്നതിൽ വിവേചനമുണ്ടെന്നും ഇത് പരിഹരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

4:06 PM IST:

തൃശ്ശൂരിൽ കൊവിഡ് 19 ബാധത്തോടെ ചികിത്സയിൽ ഉള്ള 6 പേരിൽ 2 പേരുടെ പരിശോധന ഫലം നെഗറ്റീവ്. തൃശ്ശരിൽ ഇന്ന് ലഭിച്ച 81 പേരുടെ പരിശോധനാ ഫലവും നെഗറ്റീവായി.

3:49 PM IST:

തമിഴ്‍നാട്ടില്‍ ലോക്ക് ഡൗണ്‍ 15 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് വിദഗ്‍ധ സമിതിയുടെ ശുപാര്‍ശ. സർക്കാർ രൂപീകരിച്ച 19 അംഗ പ്രത്യേക മെഡിക്കൽ സംഘമാണ് സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയത്. ഭരണകക്ഷിയിലെ വിവിധ പാർട്ടി നേതാക്കളും നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 

Read More:'തമിഴ്‍നാട്ടില്‍ 15 ദിവസത്തേക്ക് കൂടി ലോക് ഡൗണ്‍ നീട്ടണം'; വിദഗ്‍ധ സമിതി ശുപാര്‍ശ നല്‍കി

3:16 PM IST:

കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക്  4100 കോടി രൂപ നൽകിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. വിവരങ്ങൾ നൽകാൻ ചില സംസ്ഥാനങ്ങൾ വിമുഖത കാട്ടുന്നു. നിർബന്ധമായും മാസ്ക് ധരിക്കണം. രോഗത്തെ ചെറുത്ത് തോൽപിക്കാൻ  ഇനിയും സമയം വേണം. മൂന്നാഴ്ചയോ അതിൽ കൂടുതൽ സമയമോ വേണ്ടി വരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി.

3:12 PM IST:

ഇന്ത്യയില്‍ സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന. സാമൂഹിക വ്യാപനം സംബന്ധിച്ച ഐസിഎം ആർ നിഗമനം ശരിയല്ല. ഐസി എംആർ ചൂണ്ടിക്കാട്ടുന്ന കണക്ക് സാമുഹിക വ്യാപനത്തിന് പര്യാപ്‍തമല്ലെന്നും ലോകാരോഗ്യ സംഘടന.

2:24 PM IST:

ജലന്ധറിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ജീവനക്കാരനുമായി സമ്പർക്കം പുലര്‍ത്തിയ 20 ഓളം പേര്‍ നിരീക്ഷണത്തില്‍. രണ്ട് മലയാളി ഡോക്ടര്‍മാരും ഒരു മലയാളം നഴ്‍സും അടക്കമുളളവരെയാണ് നിരീക്ഷണത്തിലാക്കിയത്. 

2:19 PM IST:

ഏപ്രില്‍ 14 ന് അവസാനിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സമൂഹ വ്യാപനത്തിന്‍റെ സൂചനയുള്ളതിനാലാണിത്. 

2:16 PM IST:

കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ വിവരങ്ങള്‍ സര്‍ക്കാരില്‍ അറിയിക്കുന്നതില്‍ ദില്ലിയിലെ മഹാരാജാ ആഗ്രസെൻ ആശുപത്രിയിൽ ഗുരുതര വീഴ്ച്ച. മരിച്ച വ്യക്തിയുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചില്ല. ഏപ്രിൽ നാലിന് മരിച്ചയാളുടെ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.  സംസ്‍കാരത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്. ആശുപത്രിക്കെതിരെ ദില്ലി പൊലീസ് കേസ് എടുത്തു. ദില്ലി ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ഈ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ പന്ത്രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥീരീകരിച്ചിരുന്നു

12:54 PM IST:

തിരുവനന്തപുരത്തെ 80 കാരിയുടെ ആരോഗ്യനില തൃപ്‍തികരമെന്ന് മന്ത്രി കടകംപള്ളി. ഇവര്‍ക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. 

12:45 PM IST:

മാസ്‍ക് ധരിക്കാതെ വീടിന് പുറത്തിറങ്ങിയ 32 പേര്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ദില്ലിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവർക്ക് എതിരെയാണ് കേസ് എടുത്തത്. മാസ്‍ക് ധരിക്കാത്തവര്‍ക്ക് പിഴയും ആറുമാസം തടവും നേരിടേണ്ടിവരുമെന്ന് ദില്ലി സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. 

12:23 PM IST:

പുതുച്ചേരിയില്‍ ആറുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗബാധിതരായവരുടെ എണ്ണം എട്ടായി.

1:07 PM IST:

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള കാസര്‍കോട് ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനം. രോഗം ഭേദമായി 15 പേരാണ് ഇന്ന് മാത്രം ആശുപത്രി വിട്ടത്. കൊവിഡ് ബാധിച്ച് കാസര്‍കോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞിരുന്ന ആറു പേർക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശികളായ ആറു പേർക്കുമാണ് കൊവിഡ് ഭേദമായത്. ഇവർ വീടുകളിലേക്ക് മടങ്ങി.

12:07 PM IST:

മഹാരാഷ്ട്രയില്‍ പുതിയ 16 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ 1380 പേര്‍ക്കാണ് ഇവിടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. സമൂഹവ്യാപന ഘട്ടത്തിലേക്ക് സംസ്ഥാനം കടന്നിട്ടില്ലെന്ന ആശ്വാസ വാക്കുകൾക്കിടെയാണ് രോഗബാധിതരുടെ എണ്ണത്തിലെ കുതിപ്പ്.

11:33 AM IST:

മലേറിയ പ്രതിരോധ മരുന്നിനായുള്ള 28 രാജ്യങ്ങളുടെ അപേക്ഷ ഇന്ത്യ അംഗീകരിച്ചു. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റി അയക്കും. മലേറിയ പ്രതിരോധ മരുന്നിനായി 10 രാജ്യങ്ങള്‍ കൂടി ഇന്ത്യയെ സമീപിച്ചു. 

11:12 AM IST:

ദില്ലി മഹാരാജ അഗ്രസൻ ആശുപത്രിയിൽ നാല് ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാജ അഗ്രസൻ ആശുപത്രിയിൽ രോഗം ബാധിച്ചവരുടെ എണ്ണം 12 ആയി.

10:57 AM IST:

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വിവിധ പ്രതിരോധ സേനകള്‍ക്ക് മുന്നറിയിപ്പ്. സേനാകേന്ദ്രങ്ങളിൽ കൊവിഡ് പടരാതിരിക്കാൻ മുൻകരുതൽ വേണം. യുദ്ധകപ്പലുകളിൽ ജാഗ്രത പാലിക്കണമെന്നും നാവികസേനാ മേധാവി. പോരാട്ടത്തിൽ അവസാന ആശ്രയമെന്ന നിലയ്ക്ക് സേന തയ്യാറായി നില്‍ക്കണമെന്ന് അഡ്മിറൽ കദംബീർ സിംഗ്. നേരത്തെ അമേരിക്കയിലും ഫ്രാൻസിലും യുദ്ധകപ്പലുകളിൽ കൊവിഡ് പടർന്നിരുന്നു.

12:48 PM IST:

കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ചർച്ച. സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താനാണ് ചർച്ച.

Read more: കൊവിഡ് 19: സ്ഥിതി വിലയിരുത്താൻ കേന്ദ്രമന്ത്രി ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തും
 
10:18 AM IST:

വില്ലുപുരത്ത് നിന്ന് ഡിസ്ചാർജ് ചെയ്ത കൊവിഡ് രോഗിയായ ദില്ലി സ്വദേശിയെക്കുറിച്ച് ഒരു വിവരവും ഇല്ല. മൂന്ന് ദിവസമായിട്ടും ഇയാളെ കണ്ടെത്താനായില്ല. ചെന്നൈയ്ക്ക് പുറമേ പുതുച്ചേരിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

12:47 PM IST:

ലോക്ക് ഡൗണില്‍ കേന്ദ്ര തീരുമാനം നാളെയോ മറ്റന്നാളോ അറിയാം. സ്ഥിതി മെച്ചപ്പെട്ട സംസ്ഥാനങ്ങൾക്ക് ഇളവു നല്‍കണം എന്ന ശുപാൾശയുണ്ടെന്ന് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കുന്നു. ഒരുമാസം കൂടി ലോക് ഡൗണ്‍ തുടര്‍ന്നാല്‍ വളര്‍ച്ച ഇടിയുമെന്നാണ് വിലയിരുത്തല്‍. ജിഡിപി നെഗറ്റീവാകാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

Read more: ലോക്ക് ഡൗൺ തുടർന്നാൽ ജിഡിപി വളർച്ച നെഗറ്റീവ്, മുന്നറിയിപ്പ്, കേരളത്തിന് ഇളവ് ലഭിക്കുമോ?

9:59 AM IST:

മുബൈ ഭാട്ടിയ ആശുപത്രിയിൽ നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പതിനാല് പേര്‍ക്കാണ് കൊവ‍ി‍ഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ മലയാളികളാണ്. 

9:37 AM IST:

ധാരാവിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ടുപേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ ധാരാവിയില്‍ ആകെ 22 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

9:23 AM IST:

രാജ്യത്തെ 1100 ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളും നിരീക്ഷണവും ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. മഹാരാഷ്ട്ര, ഉത്തർപ്രദേശ്,  തമിഴ്നാട്, തെലങ്കാന, മധ്യപ്രദേശ് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളും, ദില്ലിയുമാണ് പട്ടികയിലുള്ളത്.കേരളം പട്ടികയിൽ ഇല്ല

9:12 AM IST:

മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ രണ്ട് മലയാളി നഴ്‍സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

9:00 AM IST:

പന്ത്രണ്ട് മണിക്കൂറിനിടെ രാജ്യത്ത് 30 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 199 ആയി ഉയര്‍ന്നു. പുതിയതായി
547 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ഇതോടെ ആകെ 6412 രോഗബാധിതരാണുള്ളത്. 

8:54 AM IST:

അസമില്‍ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. സിൽച്ചാരിലെ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചതെന്ന് മന്ത്രി എച്ച് ബി ശർമ്മ അറിയിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ കൊവിഡ് മരണം കൂടി ആണിത്.

7:51 AM IST:

ഇവർക്ക് കൊവിഡാണെന്ന് സംശയമുണ്ട്, എന്നാൽ സ്ഥിരീകരിച്ചിട്ടില്ല. പത്തനംതിട്ട സ്വദേശി ഇടത്തിൽ സാമുവൽ (83), കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി (71) എന്നിവരാണ് മരിച്ചത്. 

Read more at: അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു, കൊവിഡെന്ന് സംശയം, ആശങ്കയിൽ മലയാളി സമൂഹം

covid 19 two more malayalees dies in usa suspected covid deaths

6:29 AM IST:

ഇന്ന് ദുഃഖവെള്ളി. ക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവര്‍. കൊവിഡ് പശ്ചാത്തലത്തിൽ വിശ്വാസികളെ ഒഴിവാക്കി പള്ളികളിൽ ശുശ്രൂഷ.

Pope on Palm Sunday: love and service during Covid-19 - Vatican News

6:25 AM IST:

കൊവിഡ് 19 നിയന്ത്രണ നടപടികളുടെ ഭാഗമായി വെന്‍റിലേറ്റേറിന്‍റെയും മാസ്കിന്‍റെയും കസ്റ്റംസ് തീരുവയും ഹെൽത്ത് സെസും കേന്ദ്രം എടുത്തു കളഞ്ഞു. ടെസ്റ്റ്, പിപിഇ കിറ്റുകള്‍ക്കും സെപ്തംബര്‍ 30 വരെ തീരുവ ഒഴിവാക്കി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, പരിശോധന കൂട്ടണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. 

6:23 AM IST:

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5865 ആയി. ആകെ മരിച്ചത് 169 പേര്‍. ഇന്നലെ 520 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,30,000 സാമ്പിൾ പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്. ഇത് കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.. നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. അതിന് ശേഷം രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് സൂചന. ലോക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മന്ത്രിതല സമിതിയുടെ യോഗം ഇന്ന് ചേര്‍ന്നേക്കും. രണ്ട് ദിവസത്തിനകം ലോക് ഡൗണ്‍ നീട്ടുന്നകാര്യത്തിൽ തീരുമാനം ഉണ്ടാകും. 

6:21 AM IST:

ആരോഗ്യസ്ഥിതി ഭേദമായതിനെ തുടര്‍ന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഐസിയുവില്‍ നിന്ന് മാറ്റി. എന്നാല്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

6:20 AM IST:

6:19 AM IST: