കൊവിഡ്: ധാരാവിയിലും മരണം;ലോകത്ത് മരണം 45000 കടന്നു, 9 ലക്ഷത്തിലേറെ രോഗികള്‍, കേരളത്തില്‍ 24 രോഗികള്‍ കൂടി|live

covid 19 updates Thrissur native died in Dubai

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേരാണ് വിദേശത്ത് നിന്ന് വന്നവര്‍ . ബാക്കിയെല്ലാം സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 

10:58 PM IST

ധാരാവിയിലും കൊവിഡ് മരണം, മഹാരാഷ്ട്രയില്‍ ഇന്ന് 4 മരണം

മഹാരാഷ്ട്രയില്‍ കൊവിഡ‍് ബാധിച്ച് ഇന്ന് നാലുമരണം. പ്രശസ്ത ചേരിയായ ധാരാവിയിലടക്കം ഇന്ന് മരണം സംഭവിച്ചു.  ചേരിയില്‍ രോഗം ബാധിച്ച് 56 കാരനാണ് മരിച്ചത്. ഇവിടെ ഒരു കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മുംബൈയിൽ കൊവിഡ് ബാധിച്ച് 51 കാരനും മരിച്ചിരുന്നു. ആകെ 16 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്

10:48 PM IST

കാസർകോട് - മംഗലാപുരം ഹൈവേ തുറക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു

കാസർകോട് - മംഗലാപുരം ദേശീയപാത തുറന്നുകൊടുക്കണമെന്ന് കർണാടക സർക്കാരിനോട് കേരള ഹൈക്കോടതി. അടിയന്തിര വൈദ്യ ആവശ്യത്തിന് വേണ്ടി തുറന്നുകൊടുക്കണമെന്നാണ് ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർകാരിന്‍റെ കീഴിലുള്ള ഹൈവേകൾ തടസ്സപെടുത്തിയാൽ നിയമ നടപടി വരെ എടുക്കാമെന്നും കോടതി സൂചിപ്പിച്ചു. കർണാടക സർക്കാരിന് എതിരെ ഒരു ഉത്തരവും പാസാക്കുന്നില്ലെന്ന് പറഞ്ഞ കോടതി, കേന്ദ്ര സർക്കാരിനാണ് നിർദ്ദേശം നൽകുന്നതെന്നും പറഞ്ഞു. ഡിസാസ്റ്റർ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. തടസപ്പെട്ട റോഡുകൾ തുറക്കാൻ അടിയന്തര നടപടിയെടുക്കണം. കേന്ദ്ര സർക്കാരിന്നാണ് ഇതിന്റെ ഉത്തരവാദിത്വം. 

9:48 PM IST

ലോകത്ത് കൊവിഡ് മരണം 45000 കടന്നു

ലോകത്ത് കൊവിഡ് മരണം 45000 കടന്നു. ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷത്തിനടുത്തെത്തിയിട്ടുണ്ട്. ഒരുലക്ഷത്തി തൊണ്ണൂറായിരം പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്

9:29 PM IST

പരീക്ഷകൾ റദ്ദാക്കിയെന്ന പ്രചരണം വാസ്തവ വിരുദ്ധമെന്ന് സിഐഎസ് സിഇ

ഐസിഎസ്ഇ, ഐഎസ്ഇ അവശേഷിക്കുന്ന പരീക്ഷകൾ റദ്ദാക്കിയെന്ന പ്രചരണം വാസ്തവ വിരുദ്ധമെന്ന് സിഐഎസ് സിഇ. പുതിയ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചിട്ടില്ല. കൃത്യമായ വിവരങ്ങൾ www.cisce.org എന്ന വെബ് സൈറ്റിലുണ്ട്. പരീക്ഷ റദ്ദാക്കിയെന്നും, പുതുക്കിയ തീയതി പ്രഖ്യാപിച്ചെന്നും, എഴുതിയ ആറ് പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഫലം നിർണ്ണയിക്കുമെന്നുമുള്ള പ്രചരണം വ്യാപകമായിരുന്നു. 

9:26 PM IST

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ ദില്ലി ആശുപത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ അടിസ്ഥാനത്തില്‍ ദില്ലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. അദ്ദേഹത്തെ വലിയ പരിശ്രമത്തിലൂടെ രക്ഷിക്കാനായി എന്നാണ് ആശുപത്രി അധികൃതര്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്

9:24 PM IST

മഹാരാഷ്ട്രയിൽ വീണ്ടും കൊവിഡ് മരണം, ധാരാവിയിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും രോഗം

മഹാരാഷ്ട്രയിലെ മുംബൈയിൽ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.  51 കാരനാണ് മരിച്ചത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം രണ്ടായി.  ആകെ 14 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. ധാരാവിയിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും രോഗം. 

9:00 AM IST

വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി

ടെന്നീസിലെ ഏറ്റവും പഴക്കമേറിയ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ഈ വര്‍ഷം ഉണ്ടാകില്ല. കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് പൂര്‍ണമായും റദ്ദാക്കുകയാണെന്ന് സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. 

8:50 PM IST

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത്  ഇന്ന് 1733 കേസുകള്‍; 1729 അറസ്റ്റ്

അടച്ചുപൂട്ടല്‍ ലംഘനം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1733 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1729 പേരാണ്. 1237 വാഹനങ്ങളും പിടിച്ചെടുത്തു. 

8:47 PM IST

കൊവിഡ് 19 സ്രവ പരിശോധന ഇടുക്കിയിലെ ഏഴ് കേന്ദ്രങ്ങളിൽ

കൊവിഡ് 19 സ്രവ പരിശോധന ഇടുക്കിയിലെ ഏഴ് കേന്ദ്രങ്ങളിൽ നടക്കും. ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രികളിലും അടിമാലി, കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം താലൂക്ക് ആശുപത്രികളിലും ചിത്തിരപുരം സാമൂഹ്യരോഗ്യ കേന്ദ്രത്തിലും സ്രവ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയതായി ഡിഎംഒ അറിയിച്ചു. 

8:45 PM IST

അതിർത്തിയിലെ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം നീട്ടി

അതിർത്തിയിലെ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം നീട്ടി. രാത്രി 8 മണി വരെ പാർസൽ അനുവദിക്കും. ട്രക്ക് ഡ്രൈവർമാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. 
 
8:40 PM IST

ദില്ലിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 152 ആയി

ദില്ലിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 152 ആയി. ഇതിൽ 53 പേർ നിസാമുദ്ദീനിലെ മർകസിൽ പോയവരാണെന്നാണ് വിവരം. 
 
8:27 PM IST

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക് പോസ്റ്റ്, പൊലീസുകാരന് സസ്പെന്‍ഷന്‍

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് ഹേമാമ്പിക നഗർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ തച്ചങ്കാട് സ്വദേശി രവിദാസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. കേരളത്തിൽ കൊറോണ വീണ്ടും വ്യാപിച്ചത് പിണറായി സർക്കാരിന്‍റെ വീഴ്ചയാണെന്നാണ് രവിദാസ് പോസ്റ്റ് ചെയ്തത്

8:21 PM IST

കൊവിഡ് മൂലം മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍, എറണാകുളത്തെ പുതിയ 2 രോഗികള്‍

എറണാകുളം ജില്ലയിൽ കൊവിഡ് പോസിറ്റീവ് ആയവരിൽ രണ്ടുപേർ നേരത്തെ രോഗം മൂലം മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളാണ്. 32 വയസ്സുള്ള യുവതിക്കും 17 വയസ്സുള്ള യുവാവിനുമാണ് ഇന്ന് രോഗം സ്ഥിരികരിച്ചത്. മൂന്നാമത്തെയാൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 41 വയസ്സുള്ള ആരോഗ്യ പ്രവർത്തകനാണ്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച. മൂവരും അവരുടെ വീടുകളിൽ നിരീക്ഷണത്തിൽ ആയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾക്കം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

8:05 PM IST

എല്ലാവരും ഇന്ത്യാക്കാര്‍, അതിര്‍ത്തി വിഷയത്തില്‍ കര്‍ണാടകത്തോട് ഹൈക്കോടതി

കാസർകോട് അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ രണ്ടായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാവരും ഇന്ത്യയിലെ പൗരന്മാരാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. അതിർത്തി പ്രശ്നം സംബന്ധിച്ച് കേരളം അപേക്ഷ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

8:00 PM IST

തമിഴ്നാട്ടിൽ 110 പേർക്ക് കൂടി കൊവിഡ്; എല്ലാവരും നിസാമുദ്ദീനിൽ നിന്നെത്തിയവർ

തമിഴ്നാട്ടിൽ 110 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരാണ്. നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയ വിദേശികളും കൊവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയവരിൽ 190 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. 

7:01 PM IST

മദ്യാസക്തരെ വിമുക്തി കേന്ദ്രത്തിലേക്ക് എത്തിക്കുകയെന്നതിന്  സര്‍ക്കാര്‍ ഊന്നൽ നൽകുന്നു

ഡോക്ടര്‍മാരിൽ താല്‍പ്പര്യമില്ലാത്തവര്‍ കുറിപ്പടികള്‍ നൽകേണ്ടതില്ല. നിര്‍ബന്ധിക്കില്ല. മദ്യാസക്തരെ വിമുക്തി കേന്ദ്രത്തിലേക്ക് എത്തിക്കുകയെന്നതിന് സര്‍ക്കാര്‍ ഊന്നൽ നൽകുന്നു. 
 
6:57 PM IST

വർഗീയ വിളവെടുപ്പിന് ഇറങ്ങരുത്,

കൊവിഡ് വൈറസ് പടരുന്ന ഈ രോഗകാലത്ത് വർഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ട. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്നതല്ല. എല്ലാവരും ഒന്നിച്ച് നിന്ന് ജാഗ്രത പാലിക്കണം

6:49 PM IST

കുട്ടികൾക്കുള്ള വാക്സിനേഷന് ക്രമീകരണം ഏർപ്പെടുത്തും

കുട്ടികൾക്കുള്ള വാക്സിനേഷന് ക്രമീകരണം ഏർപ്പെടുത്തും. തുടർച്ച മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. കടകൾ വാടകയ്ക്ക് എടുത്തവർക്ക് ബിൽഡിങ് ഓണേർസ് അസോസിയേഷൻ ഒരു മാസത്തെ വാടക ഇളവ് നൽകും. അത് സ്വാഗതാർഹം.

6:46 PM IST

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 60 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 60 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഭയപ്പെടേണ്ട സ്ഥിതിയില്ല. ആരാധനാലയം, വിവാഹം, തുടങ്ങിയ ചടങ്ങുകളിൽ ധാരാളം പേർ പങ്കെടുത്തു. ഈ ഘട്ടത്തിലാണ് ഇവയെല്ലാം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചത്. പ്രത്യേക ഉദ്ദേശത്തോടെ ചില പ്രചാരണം നടക്കുന്നുണ്ട്. സബ്ലീഗ് സമ്മേളനത്തെ കുറിച്ചും അതിൽ പങ്കെടുത്തവരെ കുറിച്ചും അവരുടെ മതത്തെ കുറിച്ചും അസഹിഷ്ണുതയോടെ പ്രചാരണം ചിലർ അടിച്ചുവിടുന്നുണ്ട്. 

6:45 PM IST

ജോര്‍ദ്ദാനിൽ കുടുങ്ങിപ്പോയ സിനിമാ സംഘത്തിന് സഹായം നൽകാമെന്ന് ജോര്‍ദ്ദാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു

സിനിമാ സംഘം ബ്ലെസിയും പൃഥ്വിരാജും അടക്കം ജോര്‍ദ്ദാനിൽ കുടുങ്ങിപ്പോയ സംഭവത്തിൽ സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ടു. കേന്ദ്രവിദേശകാര്യമന്ത്രിക്ക് കത്തയച്ചു. വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് ജോര്‍ദ്ദാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 

6:43 PM IST

ഇൻഷുറൻസ് പരിരക്ഷ: കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും

രാജ്യം ഇൻഷുറൻസ് പരിരക്ഷ ആരോഗ്യ പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്. ഇതോടൊപ്പം പ്രതിരോധത്തിൽ സജീവമായി ഇടപെടുന്ന പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തകർക്കും പരിരക്ഷ നൽകണം.  റേഷൻ വ്യാപാരികൾക്കും ജോലി നിർവഹിക്കുന്ന പൊലീസിനും അതേപോലെ പല വീടുകളിലും ചെല്ലേണ്ട പാചക വാതക വിതരണക്കാർക്കും പരിരക്ഷ നൽകണമെന്ന്  കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും.

6:40 PM IST

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്നവ‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെടും

ലോകത്തിന്‍റെ വിവിധയിടങ്ങളിൽ നഴ്സുമാരായി പ്രവർത്തിക്കുന്നവര്‍ക്ക് പലയിടങ്ങളിലും ആവശ്യമായ സുരക്ഷാ ക്രമീകരണമില്ല. ചിലർക്ക് രോഗബാധയുടെ ആശങ്കയും വലിയ തോതിലുണ്ട്. നഴ്സുമാരായവർക്ക് സുരക്ഷയൊരുക്കാൻ കേന്ദ്ര സർക്കാർ ക്രമീകരണം ഉണ്ടാക്കണം എന്ന് ആവശ്യപ്പെടും.

6:35 PM IST

ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രമേ പ്രചരിപ്പിക്കാവൂ

തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളുണ്ടാകുന്നു. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രമേ പ്രചരിപ്പിക്കാവൂ. അല്ലാത്തത് കണ്ടെത്തി തടയാൻ പൊലീസിന് നിർദ്ദേശം നൽകി. പ്രവാസികൾ പ്രയാസമനുഭവിക്കുന്നുണ്ട്. വിദേശത്ത് താമസിക്കുന്നവരിൽ അപൂർവം ചിലർ മരിച്ചുപോകാറുണ്ട്. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാറുണ്ട്. ഇപ്പോൾ യാത്രാവിമാനം ഇല്ല. അത്തരം മൃതദേഹം നാട്ടിലേക്ക് ചരക്ക് വിമാനത്തിലാണ് കൊണ്ടുവരാനാവുക. ആ തരത്തിൽ ക്രമീകരണം ഉണ്ടാക്കണം. ഇത് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.

6:33 PM IST

വിട്ടുവീഴ്ചയില്ല, വ്യാജമദ്യ നിർമ്മാണം കര്‍ശനമായി തടയും

മദ്യശാലകൾ അടച്ചത് വ്യാജമദ്യ നിർമ്മാണത്തിന് ചിലർ തയ്യാറായിട്ടുണ്ട്. അത് കർക്കശമായി തടയും. അക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല. മദ്യാസക്തി കൂടുതലുള്ളവരെ വിമുക്തി കേന്ദ്രത്തിലെത്തിക്കാൻ സാമൂഹ്യപ്രവർത്തകരും കുടുംബാംഗങ്ങളും ഇടപെടണം. സംസ്ഥാനത്ത് പല തരത്തിലുള്ള മാനസിക സംഘർഷങ്ങൾക്ക് ഈ ഘട്ടത്തിൽ ഇരയാകുന്നവരെ സഹായിക്കാൻ കൗൺസിലിങ് ഊർജ്ജിതമാക്കും.

6:29 PM IST

സംസ്ഥാനത്ത് 1316 കമ്യൂണിറ്റി കിച്ചണുകൾ; സന്നദ്ധ സേനയുടെ രജിസ്ട്രേഷനിൽ പുരോഗതി

സംസ്ഥാനത്ത് 1316 കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നു. രണ്ട് ലക്ഷത്തിലേറെ പേർക്ക് ഭക്ഷണം വിതരണം ചെയ്തു. സന്നദ്ധ സേനയുടെ രജിസ്ട്രേഷനിൽ നല്ല പുരോഗതി. 2.01916 പേർ രജിസ്റ്റർ ചെയ്തു. യുവജന കമ്മീഷൻ വഴി 21000 പേരും സന്നദ്ധ പോർട്ടലിന്റെ ഭാഗമാകും. രജിസ്ട്രേഷൻ പഞ്ചായത്ത് അടിസ്ഥാനത്തിലാക്കും. പഞ്ചായത്തിന്റെ ആവശ്യം അനുസരിച്ച് ക്രമീകരിക്കും.

6:25 PM IST

സംസ്ഥാനത്തേക്ക് ചരക്ക് കൊണ്ടുവരുന്നതിൽ പുരോഗതി

സംസ്ഥാനത്തേക്ക് ചരക്ക് കൊണ്ടുവരാൻ പുരോഗതി ഉണ്ടായി. ഇന്ന് 2153 ട്രെക്കുകൾ സാധനങ്ങളുമായി എത്തി. കർണാടകയിലെ റോഡ് പ്രശ്നം നിലനിൽക്കുന്നുണ്ട്. റോഡ് ബ്ലോക്ക് ചെയ്ത് ചരക്ക് നീക്കം തടയുന്നത് ഒഴിവാക്കണമെന്നാണ് നമ്മുടെ നിലപാട്. അതിർത്തി അടച്ചതിനാൽ ചികിത്സ കിട്ടാതെ ഏഴ് പേരാണ് കാസർകോട് മരിച്ചത്. ഹൈക്കോടതിയിൽ കേസ് നടക്കുന്നുണ്ട്.

6:25 PM IST

പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, അമിതവില- 92 സ്ഥാപനങ്ങൾക്കെതിരെ വിജിലൻസ് നടപടി

പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 212 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 92 സ്ഥാപനങ്ങൾക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തു.

6:25 PM IST

പൊതുഇടങ്ങൾ അണുവിമുക്തമാക്കുന്നു

പൊതുഇടങ്ങൾ അണുവിമുക്തമാക്കാൻ അഗ്നിരക്ഷാസേന മികച്ച പ്രവർത്തനം നടത്തുന്നു. അത്യാവശ്യ രോഗികൾക്ക് മരുന്ന് എത്തിക്കാൻ ഇവരുടെ സേവനം ഉപയോഗിക്കുന്നുണ്ട്. വളരെ അകലെ മരുന്ന് എത്തിക്കേണ്ട സാഹചര്യമുണ്ട്. തിരുവനന്തപുരത്ത് നിന്ന് മരുന്ന് കാസർകോട് എത്തിക്കാൻ പൊലീസ് ആവശ്യമായ നടപടിയെടുക്കണം. 

6:25 PM IST

മത്സ്യം വാങ്ങാന്‍ ക്രമീകരണം ഒരുക്കി

ഹാര്‍ബറിലെ ലേല നടപടികള്‍ നേരത്തെ ഒഴിവാക്കിയതാണ് ലേലനടപടികള്‍ ഫലത്തില്‍ നിരോധിച്ചിട്ടുണ്ട്. വില്‍പ്പനവില നിശ്ചയിക്കാന്‍ ക്രമീകരണമുണ്ട്. ഹാര്‍ബര്‍ മാനേജ്മെന്‍റ് സൊസൈറ്റികള്‍. ഇവരെ അറിയിച്ച് മത്സ്യം വാങ്ങാനുള്ള ക്രമീകരണം ഒരിക്കിയിട്ടുണ്ട്. ഐടി സംവിധാനത്തിലൂടെ നേരത്തെ അറിയിച്ച് മത്സ്യം വാങ്ങാം. 

6:22 PM IST

അതിഥി തൊഴിലാളികളെ തൊഴിലുടമകൾ കയ്യൊഴിയരുത്

അതിഥി തൊഴിലാളികളിൽ ചിലർ ചില ഫാക്ടറികളിൽ ജോലി ചെയ്ത് അവിടെ താമസിച്ച് അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ചില തൊഴിലുടമകൾ ഈ തൊഴിലാളികളോട് ഭക്ഷണ സമയത്ത് സർക്കാർ ക്യാംപിലേക്ക് പോയി ഭക്ഷണം കഴിക്കാൻ പറയുന്നുണ്ട്. അത് ശരിയായ നടപടിയല്ല. ഇതേവരെ ഉണ്ടായ സൗകര്യം അവർക്ക് തൊഴിലുടമകൾ തുടർന്നും അനുവദിക്കണം. കൊവിഡ് കഴിഞ്ഞാൽ നാളെയും തൊഴിലാളികൾ അവർക്ക് ആവശ്യമുള്ളതാണ്.

6:18 PM IST

മിച്ചം വരുന്ന പാൽ സംസ്ഥാനത്ത് അങ്കൺവാടി മുഖേന വിതരണം ചെയ്യാന്‍ നടപടി

മിച്ചം വരുന്ന പാൽ, സംസ്ഥാനത്ത് അങ്കൺവാടി മുഖേന വിതരണം ചെയ്യാനും അതിഥി തൊഴിലാളികൾക്ക് ക്യാംപുകളിൽ നൽകാനും നടപടി സ്വീകരിക്കും. അത്തരത്തിൽ ക്ഷീര കർഷകരെ സംരക്ഷിക്കും 

6:14 PM IST

മിൽമ പ്രതിസന്ധി, തമിഴ്നാടിന്‍റെ ഇടപെടലിന് നന്ദിയറിച്ച് മുഖ്യമന്ത്രി

മിൽമ പ്രതിസന്ധിയിൽ 1.80 ലിറ്റർ പാൽ മിച്ചമായി വന്നു. തമിഴ്നാടിനോട് പാൽപ്പൊടിയാക്കാനുള്ള സഹായം അഭ്യര്‍ത്ഥിച്ചു.   അതിൽ ഇടപെടൽ ഉണ്ടായി. ഈറോഡുള്ള പാൽപ്പൊടി ഫാക്ടറിയിലേക്ക് അത് സ്വീകരിക്കാമെന്ന് അവിടെ നിന്ന് അറിയിച്ചു. കൂടുതൽ പാൽ ഉപയോഗിക്കാമെന്ന് അവർ അറിയിച്ചു. ഇങ്ങിനെ വന്നാലും മിൽമയുടെ പക്കൽ പാൽ സ്റ്റോക്ക് ഉണ്ടാവും. അതിനാൽ നാളെ മുതൽ മിൽമയുടെ പാൽ സംഭരണം വർധിക്കും. ഇതിന്റെ ഭാഗമായി പാൽ കൂടുതലായി ജനങ്ങൾ വാങ്ങാൻ ശ്രമിച്ചാൽ ക്ഷീര കർഷകർക്ക് അത് ആശ്വാസമാകും. പാലും മറ്റ് ഉൽപ്പന്നങ്ങളും കൺസ്യൂമർഫെഡ് വഴി വിതരണം ചെയ്യും.

6:09 PM IST

സൗജന്യ റേഷൻ വിതരണം ആരംഭിച്ചു; ഒറ്റപ്പെട്ട പരാതികൾ, കര്‍ശന നടപടി

ഇന്ന് സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. മെച്ചപ്പെട്ട നിലയിലാണ് ഇന്നത് നടന്നത്. ചിലയിടത്ത് തിരക്ക് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വരുന്നവർക്ക് കസേരയും വെള്ളവും ഉണ്ടായിരുന്നു. ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ക്രിയാത്മക ഇടപെടൽ നടത്തി. 14.50 ലക്ഷം പേർക്ക് റേഷൻ വിതരണം ചെയ്തു. ഈ മാസം 20 വരെ സൗജന്യ റേഷൻ വിതരണം തുടരും. അരിയുടെ അളവിൽ കുറവുണ്ടെന്ന് ഒറ്റപ്പെട്ട പരാതികൾ ഉയർന്നു. അത് റേഷൻ വ്യാപാരികൾ ശ്രദ്ധിക്കണം. കർശന നടപടിയുണ്ടാകും.

6:09 PM IST

കാസർകോട് മെഡിക്കൽ കോളേജ് നാല് ദിവസത്തിനുള്ളിൽ കൊവിഡ് ആശുപത്രിയാക്കും

കാസർകോട് മെഡിക്കൽ കോളേജ് നാല് ദിവസത്തിനുള്ളിൽ കൊവിഡ് ആശുപത്രിയാക്കും. മറ്റ് പ്രധാന ചികിത്സകൾ മുടങ്ങരുത്. ആർസിസിയിൽ സാധാരണ പരിശോധന നടക്കുന്നില്ല. അത് കൃത്യമായി നടക്കാൻ നിർദ്ദേശം നൽകി.

6:09 PM IST

സംസ്ഥാനത്തിന്‍റെ ഇടപെടൽ, ജര്‍മ്മനിക്ക് ഗുണം

സംസ്ഥാനത്തിന്റെ ഇടപെടലിന് ജർമ്മനിയിൽ ഗുണം ഉണ്ടായി. ലോക്ക് ഡൗണിൽപെട്ട 265 പൗരന്മാർ അവിടെയെത്തി. 13 ജില്ലകളിലുണ്ടായിരുന്നവരെ തിരുവനന്തപുരത്ത് എത്തിച്ച് യാത്രയാക്കി. ജർമ്മൻ എംബസിയുടെ ആവശ്യത്തിന് സർക്കാർ പൂർണ്ണ പിന്തുണ നൽകി. തിരിച്ചെത്തിയവർ സന്തുഷ്ടരാണെന്ന് അവർ വ്യക്തമാക്കിയതായി മുഖ്യമന്ത്രി

6:09 PM IST

രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്നെത്തിയവര്‍

ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്നെത്തി. ഏഴ് പേർ വിദേശികൾ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേർ. നെഗറ്റീവായത് 26. ഇവരിൽ നാല് പേർ വിദേശികൾ.

6:09 PM IST

തിരുവനന്തപുരത്തും കോഴിക്കോടും ഓരോ ആൾക്ക് വീതം രോഗം ഭേദമായി

തിരുവനന്തപുരത്തും കോഴിക്കോടും ഓരോ ആൾക്ക് വീതം രോഗം ഭേദമായി. 265 പേർക്ക് രോഗം സ്ഥിരീകരിച്ചു. 235 പേർ ചികിത്സയിലാണ്.
ഇന്നത്തെ കേസിൽ ഒൻപത് പേർ വിദേശത്ത് നിന്ന് വന്നു. ബാക്കിയുള്ളവർക്ക് സമ്പർക്കത്തിൽ 622 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7965 സാമ്പിളുകൾ പരിശോധനക്കയച്ചു. 7256 എണ്ണത്തിൽ രോഗബാധയില്ല.

6:02 PM IST

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോഡ് 12 എറണാകുളം 3 തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിൽ രണ്ട് പാലക്കാട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. 

5:53 PM IST

ബെവ്കോ മദ്യം വീട്ടിലെത്തിച്ച് നൽകും

മദ്യം വീട്ടിലെത്തിക്കാന്‍ ബെവ്കോ തീരുമാനം. മദ്യാസക്തിയുണ്ടെന്ന ഡോക്ടറുടെ കുറുപ്പടിയുമായെത്തി പാസ് ലഭിക്കുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നൽകും. കുറഞ്ഞ നിരക്കിൽ റമ്മോ ബ്രാണ്ടിയോ വെയര്‍ഹൗസിൽ നിന്ന് നല്‍കണം. മദ്യവിതരണത്തിനുള്ള വാഹനം വെയര്‍ഹൗസ് മാനേജര്‍ ഒരുക്കണം. ഇക്കാര്യങ്ങളിൽ ജീവനക്കാര്‍ തയ്യാറാണെങ്കില്‍ അറിയിക്കണമെന്നും ബെവ്കോ എംഡി അറിയിച്ചു. 

5:53 PM IST

അതിഥി തൊഴിലാളിയെ മർദിച്ച സംഭവം, രണ്ടുപേർ അറസ്റ്റിൽ

കളമശ്ശേരിയിൽ അതിഥി തൊഴിലാളിയെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളത്തെ ബ്രൈറ്റ് സെക്യൂരിറ്റി ഏജൻസിയുടെ ഉടമയും സൂപ്പർവൈസർ ബൈജുവുമാണ് പിടിയിലായത്.  ഭക്ഷണം നൽകുന്നില്ലെന്ന് മൈഗ്രന്റ് ഹെൽപ് ലൈനിൽ പരാതി നല്കിയതിനാണ് യുപി സ്വദേശി കൗശലേന്ദ്ര പാണ്ഡെയെ മർദിച്ചത്. 

4:50 PM IST

കൊവിഡ് ബാധിച്ച് ഇന്ന് രാജ്യത്ത്  മൂന്ന് മരണം, ആകെ മരണം 38 ആയി

കൊവിഡ് വൈറസ് ബാധിച്ച് ഇന്ന് രാജ്യത്ത്  മൂന്ന് മരണം. ഇതുവരെ 38 പേര്‍ രോഗം ബാധിച്ച് മരിച്ചു. 386 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആകെ  1637 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 15.4 ടൺ പ്രതിരോധ  സാമഗ്രികൾ വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചതായും റയിൽവേ കോച്ചുകളിൽ 3.2 ലക്ഷം കിടക്കകൾ സജ്ജമാക്കി ചികിത്സ  സംവിധാനം ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.  

4:20 PM IST

സാലറിചലഞ്ച് സമ്മതപത്രം വാങ്ങിമാത്രം: മുല്ലപ്പള്ളി

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും സമ്മതപത്രം വാങ്ങിമാത്രമേ സാലറി ചലഞ്ച് നടത്താന്‍ പാടുള്ളൂവെന്നും മറിച്ചുള്ള നടപടി സ്വീകരിക്കാന്‍ പ്രയാസമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
 
4:20 PM IST

സ്പെയിനിലും കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

സ്പെയിനിലും കൊവിഡ് രോഗബാധിതർ ഒരു ലക്ഷം കവിഞ്ഞു. രാജ്യത്ത് മരണം 9053 ആയി. നേരത്തെ അമേരിക്കയിലും ഇറ്റലിയിലും രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. അമേരിക്കയിൽ 1,88,592 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇറാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 പിന്നിട്ടു. 

3:39 PM IST

കണ്ണൂരിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയക്കും

കണ്ണൂർ ആറളത്ത് പനി ബാധിച്ച് മരിച്ച കുട്ടിയുടെ സ്രവം കൊവിഡ് പരിശോധനക്ക് അയക്കും. നിലവിൽ വിദേശത്ത് നിന്ന് വന്നവരുമായോ നിരീക്ഷണത്തിൽ കഴിയുന്ന ആളുകളുമായോ കുട്ടിക്ക് സമ്പർക്കമുണ്ടായിട്ടില്ലെന്നും  മുൻകരുതലിന്റെ ഭാഗമായാണ് സ്രവം പരിശോധനക്കയ്ക്ക് അയക്കുന്നതെന്നും ആശുപത്രി അധികൃതർ. സ്രവ പരിശോധന ഫലം വന്ന ശേഷം മാത്രം പോസ്റ്റ്‌മോർട്ടത്തിൽ തീരുമാനം. 

3:10 PM IST

നിസാമുദ്ദീനിൽ നിന്ന് മടങ്ങിയവരെ കണ്ടെത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി

നിസാമുദ്ദീനിലെത്തിയവരുടെ വിവരങ്ങൾ അടിയന്തരമായി ശേഖരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി നിർദ്ദേശം നൽകി. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയവരെ കണ്ടെത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം. വിസ ചട്ടം ലംഘിച്ച വിദേശികൾക്കെതിരെ നടപടി എടുക്കണമെന്നും കാബിനറ്റ് സെക്രട്ടറി.

2:59 PM IST

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസിംഗ് നടത്തും

കൊവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നാളെ വിഡിയോ കോൺഫറൻസിംഗ് നടത്തും. പതിനൊന്ന് മണിക്കാണ് ചർച്ച. 
 
2:59 PM IST

ആരോഗ്യ പ്രവർത്തകർക്കോ ശുചീകരണ തൊഴിലാളികൾക്കോ ജീവൻ നഷ്ടപ്പെട്ടാൽ ഒരു കോടി രൂപ ധനസഹായം: കെജ്രിവാൾ

കൊവിഡ് പ്രതിരോധത്തിനിടെ ആരോഗ്യ പ്രവർത്തകർക്കോ ശുചീകരണ തൊഴിലാളികൾക്കോ ജീവൻ നഷ്ടപ്പെട്ടാൽ ഒരു കോടി രൂപ കുടുംബത്തിന് സഹായധനം നൽകുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സർക്കാർ,സ്വകാര്യ മേഖലയെന്ന വേർതിരിവില്ലാതാകും സഹായമെന്നും കെജ്രിവാൾ വ്യക്തമാക്കി 

2:12 PM IST

കാസർഗോഡ് നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ല, കർണാടക, നിലപാട് മനുഷ്യത്വ രഹിതമെന്ന് കേരള ഹൈക്കോടതി

കാസർഗോഡ് റോഡ് തുറക്കുന്നത് സംബന്ധിച്ച  ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. കാസർഗോഡു നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കർണാടക എ ജി ഹൈക്കോടതിയെ അറിയിച്ചു. കൂർഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനാകില്ല. രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു നിന്ന് വേർതിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കർണാടകം കോടതിയിൽ വ്യക്തമാക്കി. എന്നാൽ മറ്റ് അസുഖങ്ങൾ ഉള്ളവർക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അവരെ വേർ തിരിച്ചു കണ്ട് പിടിക്കാൻ ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് കർണാടകം. 

എന്നാൽ നിലപാട് മനുഷ്യത്വരഹിതമാണെന്ന് കേരളഹൈക്കോടതി പ്രതികരിച്ചു

കാസർഗോഡ് നിന്നുള്ളവരെ പ്രവേശിപ്പിക്കാനാകില്ലെന്ന് കർണാടക, നിലപാട് മനുഷ്യത്വ രഹിതമെന്ന് കേരള ഹൈക്കോടതി

1:20 PM IST

കണ്ണൂരില്‍ നിന്ന് തബ്‍ലീഗില്‍ പങ്കെടുത്തത് 11 പേര്‍; നിരീക്ഷണത്തിലാക്കി

ദില്ലി നിസാമുദ്ദീനിലെ തബ്‍ലീഗ് പരിപാടിക്കായി കണ്ണൂരില്‍ നിന്ന് പോയത് 11 പേര്‍. ഇവരെ നിരീക്ഷണത്തിലാക്കി. മാര്‍ച്ചിന് അഞ്ചിന് പോയി 11 നാണ് ഇവര്‍ മടങ്ങി വന്നത്. കൂടുതല്‍ ആളുകള്‍ പോയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ്.

1:20 PM IST

തിരുവനന്തപുരത്ത് നിന്ന് തബ്‍ലീഗില്‍ പങ്കെടുത്തത് ഒന്‍പതുപേര്‍; തിരിച്ചറിഞ്ഞു

ദില്ലി നിസാമുദ്ദീനിലെ പരിപാടിയില്‍ തിരുവനന്തപുരത്ത് നിന്ന് പങ്കെടുത്തത് ഒന്‍പതുപേര്‍.  എല്ലാവരുടെയും സ്രവം പരിശോധനക്ക് ശേഖരിച്ചിട്ടുണ്ട്.

1:09 PM IST

ആന്ധ്രാപ്രദേശിൽ 43 പേർക്ക് കൂടി കൊവിഡ്

ആന്ധ്രാപ്രദേശില്‍ 43 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  എല്ലാവരും നിസാമുദ്ദീനില്‍ നിന്ന് എത്തിയവരാണ്. 

12:58 PM IST

അതിര്‍ത്തി അടച്ചതില്‍ പിന്നോട്ടില്ല; നടപടി രോഗം പടരാതിരിക്കാനെന്ന് കര്‍ണാടക

കാസർകോട് -മംഗളൂരു അതിർത്തി അടച്ചതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ എതിർവാദം ഉന്നയിക്കുമെന്ന് മന്ത്രി ശ്രീനിവാസ പൂജാരി. രോഗം പടരാനുള്ള സാഹചര്യം പരിഗണിച്ചാണ് നടപടിയെന്ന് കോടതിയെ അറിയിക്കുമെന്ന് കര്‍ണാടകം. സംസ്ഥാനത്തിന്‍റെ പരിധിയിലുള്ള മുഴുവൻ ദേശീയ പാതകളും അടയ്ക്കാൻ കർണാടക ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. 
 
12:44 PM IST

മുപ്പതിലേറെ മലയാളികള്‍ ഹെയ്‍തിയില്‍ കുടുങ്ങി

മുപ്പതിലേറെ മലയാളികള്‍ ഹെയ്‍തിയില്‍ കുടുങ്ങിക്കിടക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹായം തേടി. ഭക്ഷണവും മരുന്നും ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥന.

12:36 AM IST

നിസാമുദ്ദീന്‍ മര്‍കസില്‍ നിന്ന് ഒഴുപ്പിച്ച 671 പേർക്ക് രോഗലക്ഷണം

രോഗലക്ഷണം പ്രകടിപ്പിച്ച 671 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2361 പേരെയാണ് ആകെ മർക്കസിൽ നിന്നും പരിസരത്ത് നിന്നും ഒഴിപ്പിച്ചത്. മർക്കസ് ഒഴുപ്പിക്കാൻ 36 മണിക്കൂർ സമയമെടുത്തുവെന്ന് ദില്ലി സർക്കാർ പറഞ്ഞു. 1744 പേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

12:26 AM IST

പോത്തന്‍കോടിന് പ്രത്യേക പ്ലാന്‍

ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയ പോത്തൻകോട് പ്രദേശത്തിനായി പ്രത്യേക പ്ലാൻ. കൊവിഡ് ബാധിച്ച് ഇവിടെ ഒരാള്‍ മരിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയത്. വൈറസ് വ്യാപനം തടയുന്നതിനാകും മുൻഗണന നല്‍കുക. നിരീക്ഷണങ്ങളും പരിശോധനകളും നിയന്ത്രണങ്ങളും ശക്തമാക്കും. ജില്ലാ തല അവലോകന യോഗം ചേർന്നു. 

12:24 PM IST

കൊവിഡ് ബാധിച്ച് ബ്ര​ട്ട​നി​ല്‍ 13 വ​യ​സു​കാരന്‍ മ​രി​ച്ചു

കൊ​റോ​ണ രോ​ഗം ബാ​ധി​ച്ച് ബ്ര​ട്ട​നി​ല്‍ 13 വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു. ബ്രി​ട്ട​നി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ളാ​ണ് ഈ ​കു​ട്ടി. ല​ണ്ട​നി​ലെ കിം​ഗ്‌​സ് കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് കു​ട്ടി മ​രി​ച്ച​ത്.

12:15 PM IST

'നിങ്ങൾ ആളുകളെ ഒഴിപ്പിക്കൂ', 23-ന് മർക്കസ് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടു - വീഡിയോ

നിസാമുദ്ദീൻ മർക്കസ് മന്ദിരത്തിൽ നിന്നും തൊട്ടടുത്തുള്ള പള്ളിയിൽ നിന്നും ആളുകളെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ദില്ലി പൊലീസ് മാർച്ച് 23-ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു എന്നതിന്‍റെ തെളിവുകൾ പുറത്ത്. ക്യാമറയിൽ ചിത്രീകരിച്ച ദൃശ്യത്തിൽ ഇവർക്ക് ദില്ലി പൊലീസ് നേരിട്ട് നോട്ടീസ് കൈമാറുന്നതും വ്യക്തമാണ്.

12:06 PM IST

മുംബൈയില്‍ മലയാളി മരിച്ചു

മുംബൈയില്‍ കൊവിഡ് ബാധിച്ച് തലശ്ശേരി സ്വദേശി മരിച്ചു. സാക്കിനാക്കയില്‍ താമസിക്കുന്ന അശോകന്‍ (60) ആണ് മരിച്ചത്. 

11:53 AM IST

ഒമാനില്‍ ആദ്യ കൊവിഡ് മരണം

 ഒമാനില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 72കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച രാത്രി അറിയിച്ചു. 

ഒമാനില്‍ ആദ്യ കൊവിഡ് മരണം

11:53 AM IST

'പല നമ്പറുകളും സ്വിച്ച് ഓഫ്'; നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയ 800 പേരെ തിരിച്ചറിയാനുണ്ടെന്ന് തമിഴ്‍നാട്

നിസാമുദ്ദിനിലെ തബ്‍ലീഗില്‍ പങ്കെടുത്ത് തമിഴ്‍നാട്ടില്‍ മടങ്ങി എത്തിയ 800 പേരെ തിരിച്ചറിയാനുണ്ടെന്ന് ആരോഗ്യസെക്രട്ടറി. ഇവരില്‍ പലരുടെയും നമ്പറുകള്‍ സ്വിച്ച് ഓഫായതിനാല്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല

ഇന്ത്യന്‍ വംശജയായ വൈറോളജിസ്റ്റ് ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യന്‍ വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. വാക്‌സിന്‍ ശാസ്ത്രജ്ഞയും എച്ച്‌ഐവി പ്രതിരോധ ഗവേഷക മേധാവിയും കൂടിയായ ഗീത ഒരാഴ്ച മുമ്പാണ് ലണ്ടനില്‍ നിന്ന് ദക്ഷിണാഫ്രിക്കയില്‍ മടങ്ങിയെത്തിയത്

നിസാമുദീൻ സമ്മേളനം; കേരളത്തിൽ നിന്നു പോയത് 310 പേർ; തിരികെയെത്തിയത് 79 പേർ

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ദില്ലി നിസാമുദീൻ മർക്കസ് തബ്ലീഗ്് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവപരിശോധന നടത്താനും തുങ്ങിയിരിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുളളവർ തബ്ലീഗ് സമ്മേളനത്തിന് പോയിട്ടുണ്ടെന്നാണ് വിവരം

നിസാമുദീൻ സമ്മേളനം; കേരളത്തിൽ നിന്നു പോയത് 310 പേർ; തിരികെയെത്തിയത് 79 പേർ...

11:53 AM IST

കൊവിഡ് 19: സൗജന്യ റേഷൻ വിതരണം തുടങ്ങി, കടയിലെത്തുന്നവര്‍ ഒരു മീറ്റര്‍ അകലം പാലിക്കണം

കൊവിഡ് സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാര് പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം തുടങ്ങി. 1, 1 എന്നി നമ്പറുകളിൽ അവസാനിക്കുന്ന കാര്‍ഡ് ഉടമകൾക്കാണ് ആദ്യ ദിവസം റേഷൻ വിതരണം ചെയ്യുന്നത്.

കൊവിഡ് 19: സൗജന്യ റേഷൻ വിതരണം തുടങ്ങി, കടയിലെത്തുന്നവര്‍ ഒരു മീറ്റര്‍ അകലം പാലിക്കണം...

11:53 AM IST

യുപിയില്‍ 25 കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു; ഉത്തര്‍പ്രദേശിലെ ആദ്യ കൊവിഡ് മരണം

കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ യുവാവ് മരിച്ചു. യുപിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കൊവിഡ് മരണമാണിത്. ബസ്തി സ്വദേശിയായ 25 കാരനാണ് മരിച്ചത്. മഹാരാഷ്ട്രക്ക് പോയ വിവരം യുവാവ് മറച്ചുവച്ചെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. 

തൃശൂര്‍ സ്വദേശി ദുബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചു

തൃശൂര്‍ സ്വദേശി ദുബൈയിൽ  കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. ബന്ധുക്കൾക്കാണ് വിവരം ലഭിച്ചത്. മൂന്നുപീടിക തേപറമ്പിൽ പരീദ് ആണ് മരിച്ചത്. ഇദ്ദേഹത്തിന് അറുപത്തേഴ് വയസ്സുണ്ട്. 

തൃശൂര്‍ സ്വദേശി ദുബൈയിൽ കൊവിഡ് ബാധിച്ചു മരിച്ചു; കടുംബം നിരീക്ഷണത്തിൽ

10:54 PM IST:

മഹാരാഷ്ട്രയില്‍ കൊവിഡ‍് ബാധിച്ച് ഇന്ന് നാലുമരണം. പ്രശസ്ത ചേരിയായ ധാരാവിയിലടക്കം ഇന്ന് മരണം സംഭവിച്ചു.  ചേരിയില്‍ രോഗം ബാധിച്ച് 56 കാരനാണ് മരിച്ചത്. ഇവിടെ ഒരു കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മുംബൈയിൽ കൊവിഡ് ബാധിച്ച് 51 കാരനും മരിച്ചിരുന്നു. ആകെ 16 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്

10:46 PM IST:

കാസർകോട് - മംഗലാപുരം ദേശീയപാത തുറന്നുകൊടുക്കണമെന്ന് കർണാടക സർക്കാരിനോട് കേരള ഹൈക്കോടതി. അടിയന്തിര വൈദ്യ ആവശ്യത്തിന് വേണ്ടി തുറന്നുകൊടുക്കണമെന്നാണ് ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർകാരിന്‍റെ കീഴിലുള്ള ഹൈവേകൾ തടസ്സപെടുത്തിയാൽ നിയമ നടപടി വരെ എടുക്കാമെന്നും കോടതി സൂചിപ്പിച്ചു. കർണാടക സർക്കാരിന് എതിരെ ഒരു ഉത്തരവും പാസാക്കുന്നില്ലെന്ന് പറഞ്ഞ കോടതി, കേന്ദ്ര സർക്കാരിനാണ് നിർദ്ദേശം നൽകുന്നതെന്നും പറഞ്ഞു. ഡിസാസ്റ്റർ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. തടസപ്പെട്ട റോഡുകൾ തുറക്കാൻ അടിയന്തര നടപടിയെടുക്കണം. കേന്ദ്ര സർക്കാരിന്നാണ് ഇതിന്റെ ഉത്തരവാദിത്വം. 

9:50 PM IST:

ലോകത്ത് കൊവിഡ് മരണം 45000 കടന്നു. ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷത്തിനടുത്തെത്തിയിട്ടുണ്ട്. ഒരുലക്ഷത്തി തൊണ്ണൂറായിരം പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്

9:27 PM IST:

ഐസിഎസ്ഇ, ഐഎസ്ഇ അവശേഷിക്കുന്ന പരീക്ഷകൾ റദ്ദാക്കിയെന്ന പ്രചരണം വാസ്തവ വിരുദ്ധമെന്ന് സിഐഎസ് സിഇ. പുതിയ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചിട്ടില്ല. കൃത്യമായ വിവരങ്ങൾ www.cisce.org എന്ന വെബ് സൈറ്റിലുണ്ട്. പരീക്ഷ റദ്ദാക്കിയെന്നും, പുതുക്കിയ തീയതി പ്രഖ്യാപിച്ചെന്നും, എഴുതിയ ആറ് പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഫലം നിർണ്ണയിക്കുമെന്നുമുള്ള പ്രചരണം വ്യാപകമായിരുന്നു. 

9:24 PM IST:

നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ അടിസ്ഥാനത്തില്‍ ദില്ലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. അദ്ദേഹത്തെ വലിയ പരിശ്രമത്തിലൂടെ രക്ഷിക്കാനായി എന്നാണ് ആശുപത്രി അധികൃതര്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്

9:22 PM IST:

മഹാരാഷ്ട്രയിലെ മുംബൈയിൽ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.  51 കാരനാണ് മരിച്ചത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം രണ്ടായി.  ആകെ 14 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. ധാരാവിയിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും രോഗം. 

9:15 PM IST:

ടെന്നീസിലെ ഏറ്റവും പഴക്കമേറിയ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ഈ വര്‍ഷം ഉണ്ടാകില്ല. കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് പൂര്‍ണമായും റദ്ദാക്കുകയാണെന്ന് സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. 

8:48 PM IST:

അടച്ചുപൂട്ടല്‍ ലംഘനം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1733 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1729 പേരാണ്. 1237 വാഹനങ്ങളും പിടിച്ചെടുത്തു. 

8:45 PM IST:

കൊവിഡ് 19 സ്രവ പരിശോധന ഇടുക്കിയിലെ ഏഴ് കേന്ദ്രങ്ങളിൽ നടക്കും. ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രികളിലും അടിമാലി, കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം താലൂക്ക് ആശുപത്രികളിലും ചിത്തിരപുരം സാമൂഹ്യരോഗ്യ കേന്ദ്രത്തിലും സ്രവ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയതായി ഡിഎംഒ അറിയിച്ചു. 

8:44 PM IST:

അതിർത്തിയിലെ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം നീട്ടി. രാത്രി 8 മണി വരെ പാർസൽ അനുവദിക്കും. ട്രക്ക് ഡ്രൈവർമാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. 
 
8:39 PM IST:

ദില്ലിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 152 ആയി. ഇതിൽ 53 പേർ നിസാമുദ്ദീനിലെ മർകസിൽ പോയവരാണെന്നാണ് വിവരം. 
 
8:29 PM IST:

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് ഹേമാമ്പിക നഗർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ തച്ചങ്കാട് സ്വദേശി രവിദാസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. കേരളത്തിൽ കൊറോണ വീണ്ടും വ്യാപിച്ചത് പിണറായി സർക്കാരിന്‍റെ വീഴ്ചയാണെന്നാണ് രവിദാസ് പോസ്റ്റ് ചെയ്തത്

8:32 PM IST:

എറണാകുളം ജില്ലയിൽ കൊവിഡ് പോസിറ്റീവ് ആയവരിൽ രണ്ടുപേർ നേരത്തെ രോഗം മൂലം മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളാണ്. 32 വയസ്സുള്ള യുവതിക്കും 17 വയസ്സുള്ള യുവാവിനുമാണ് ഇന്ന് രോഗം സ്ഥിരികരിച്ചത്. മൂന്നാമത്തെയാൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 41 വയസ്സുള്ള ആരോഗ്യ പ്രവർത്തകനാണ്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച. മൂവരും അവരുടെ വീടുകളിൽ നിരീക്ഷണത്തിൽ ആയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾക്കം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

8:06 PM IST:

കാസർകോട് അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ രണ്ടായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാവരും ഇന്ത്യയിലെ പൗരന്മാരാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. അതിർത്തി പ്രശ്നം സംബന്ധിച്ച് കേരളം അപേക്ഷ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

8:02 PM IST:

തമിഴ്നാട്ടിൽ 110 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരാണ്. നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയ വിദേശികളും കൊവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയവരിൽ 190 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. 

7:00 PM IST:

ഡോക്ടര്‍മാരിൽ താല്‍പ്പര്യമില്ലാത്തവര്‍ കുറിപ്പടികള്‍ നൽകേണ്ടതില്ല. നിര്‍ബന്ധിക്കില്ല. മദ്യാസക്തരെ വിമുക്തി കേന്ദ്രത്തിലേക്ക് എത്തിക്കുകയെന്നതിന് സര്‍ക്കാര്‍ ഊന്നൽ നൽകുന്നു. 
 
6:56 PM IST:

കൊവിഡ് വൈറസ് പടരുന്ന ഈ രോഗകാലത്ത് വർഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ട. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്നതല്ല. എല്ലാവരും ഒന്നിച്ച് നിന്ന് ജാഗ്രത പാലിക്കണം

6:47 PM IST:

കുട്ടികൾക്കുള്ള വാക്സിനേഷന് ക്രമീകരണം ഏർപ്പെടുത്തും. തുടർച്ച മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. കടകൾ വാടകയ്ക്ക് എടുത്തവർക്ക് ബിൽഡിങ് ഓണേർസ് അസോസിയേഷൻ ഒരു മാസത്തെ വാടക ഇളവ് നൽകും. അത് സ്വാഗതാർഹം.

6:44 PM IST:

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 60 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഭയപ്പെടേണ്ട സ്ഥിതിയില്ല. ആരാധനാലയം, വിവാഹം, തുടങ്ങിയ ചടങ്ങുകളിൽ ധാരാളം പേർ പങ്കെടുത്തു. ഈ ഘട്ടത്തിലാണ് ഇവയെല്ലാം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചത്. പ്രത്യേക ഉദ്ദേശത്തോടെ ചില പ്രചാരണം നടക്കുന്നുണ്ട്. സബ്ലീഗ് സമ്മേളനത്തെ കുറിച്ചും അതിൽ പങ്കെടുത്തവരെ കുറിച്ചും അവരുടെ മതത്തെ കുറിച്ചും അസഹിഷ്ണുതയോടെ പ്രചാരണം ചിലർ അടിച്ചുവിടുന്നുണ്ട്. 

6:43 PM IST:

സിനിമാ സംഘം ബ്ലെസിയും പൃഥ്വിരാജും അടക്കം ജോര്‍ദ്ദാനിൽ കുടുങ്ങിപ്പോയ സംഭവത്തിൽ സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ടു. കേന്ദ്രവിദേശകാര്യമന്ത്രിക്ക് കത്തയച്ചു. വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് ജോര്‍ദ്ദാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 

6:40 PM IST:

രാജ്യം ഇൻഷുറൻസ് പരിരക്ഷ ആരോഗ്യ പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്. ഇതോടൊപ്പം പ്രതിരോധത്തിൽ സജീവമായി ഇടപെടുന്ന പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തകർക്കും പരിരക്ഷ നൽകണം.  റേഷൻ വ്യാപാരികൾക്കും ജോലി നിർവഹിക്കുന്ന പൊലീസിനും അതേപോലെ പല വീടുകളിലും ചെല്ലേണ്ട പാചക വാതക വിതരണക്കാർക്കും പരിരക്ഷ നൽകണമെന്ന്  കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും.

6:38 PM IST:

ലോകത്തിന്‍റെ വിവിധയിടങ്ങളിൽ നഴ്സുമാരായി പ്രവർത്തിക്കുന്നവര്‍ക്ക് പലയിടങ്ങളിലും ആവശ്യമായ സുരക്ഷാ ക്രമീകരണമില്ല. ചിലർക്ക് രോഗബാധയുടെ ആശങ്കയും വലിയ തോതിലുണ്ട്. നഴ്സുമാരായവർക്ക് സുരക്ഷയൊരുക്കാൻ കേന്ദ്ര സർക്കാർ ക്രമീകരണം ഉണ്ടാക്കണം എന്ന് ആവശ്യപ്പെടും.

6:34 PM IST:

തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളുണ്ടാകുന്നു. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രമേ പ്രചരിപ്പിക്കാവൂ. അല്ലാത്തത് കണ്ടെത്തി തടയാൻ പൊലീസിന് നിർദ്ദേശം നൽകി. പ്രവാസികൾ പ്രയാസമനുഭവിക്കുന്നുണ്ട്. വിദേശത്ത് താമസിക്കുന്നവരിൽ അപൂർവം ചിലർ മരിച്ചുപോകാറുണ്ട്. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാറുണ്ട്. ഇപ്പോൾ യാത്രാവിമാനം ഇല്ല. അത്തരം മൃതദേഹം നാട്ടിലേക്ക് ചരക്ക് വിമാനത്തിലാണ് കൊണ്ടുവരാനാവുക. ആ തരത്തിൽ ക്രമീകരണം ഉണ്ടാക്കണം. ഇത് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.

6:32 PM IST:

മദ്യശാലകൾ അടച്ചത് വ്യാജമദ്യ നിർമ്മാണത്തിന് ചിലർ തയ്യാറായിട്ടുണ്ട്. അത് കർക്കശമായി തടയും. അക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല. മദ്യാസക്തി കൂടുതലുള്ളവരെ വിമുക്തി കേന്ദ്രത്തിലെത്തിക്കാൻ സാമൂഹ്യപ്രവർത്തകരും കുടുംബാംഗങ്ങളും ഇടപെടണം. സംസ്ഥാനത്ത് പല തരത്തിലുള്ള മാനസിക സംഘർഷങ്ങൾക്ക് ഈ ഘട്ടത്തിൽ ഇരയാകുന്നവരെ സഹായിക്കാൻ കൗൺസിലിങ് ഊർജ്ജിതമാക്കും.

6:30 PM IST:

സംസ്ഥാനത്ത് 1316 കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നു. രണ്ട് ലക്ഷത്തിലേറെ പേർക്ക് ഭക്ഷണം വിതരണം ചെയ്തു. സന്നദ്ധ സേനയുടെ രജിസ്ട്രേഷനിൽ നല്ല പുരോഗതി. 2.01916 പേർ രജിസ്റ്റർ ചെയ്തു. യുവജന കമ്മീഷൻ വഴി 21000 പേരും സന്നദ്ധ പോർട്ടലിന്റെ ഭാഗമാകും. രജിസ്ട്രേഷൻ പഞ്ചായത്ത് അടിസ്ഥാനത്തിലാക്കും. പഞ്ചായത്തിന്റെ ആവശ്യം അനുസരിച്ച് ക്രമീകരിക്കും.

6:29 PM IST:

സംസ്ഥാനത്തേക്ക് ചരക്ക് കൊണ്ടുവരാൻ പുരോഗതി ഉണ്ടായി. ഇന്ന് 2153 ട്രെക്കുകൾ സാധനങ്ങളുമായി എത്തി. കർണാടകയിലെ റോഡ് പ്രശ്നം നിലനിൽക്കുന്നുണ്ട്. റോഡ് ബ്ലോക്ക് ചെയ്ത് ചരക്ക് നീക്കം തടയുന്നത് ഒഴിവാക്കണമെന്നാണ് നമ്മുടെ നിലപാട്. അതിർത്തി അടച്ചതിനാൽ ചികിത്സ കിട്ടാതെ ഏഴ് പേരാണ് കാസർകോട് മരിച്ചത്. ഹൈക്കോടതിയിൽ കേസ് നടക്കുന്നുണ്ട്.

6:28 PM IST:

പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 212 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 92 സ്ഥാപനങ്ങൾക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തു.

6:27 PM IST:

പൊതുഇടങ്ങൾ അണുവിമുക്തമാക്കാൻ അഗ്നിരക്ഷാസേന മികച്ച പ്രവർത്തനം നടത്തുന്നു. അത്യാവശ്യ രോഗികൾക്ക് മരുന്ന് എത്തിക്കാൻ ഇവരുടെ സേവനം ഉപയോഗിക്കുന്നുണ്ട്. വളരെ അകലെ മരുന്ന് എത്തിക്കേണ്ട സാഹചര്യമുണ്ട്. തിരുവനന്തപുരത്ത് നിന്ന് മരുന്ന് കാസർകോട് എത്തിക്കാൻ പൊലീസ് ആവശ്യമായ നടപടിയെടുക്കണം. 

6:26 PM IST:

ഹാര്‍ബറിലെ ലേല നടപടികള്‍ നേരത്തെ ഒഴിവാക്കിയതാണ് ലേലനടപടികള്‍ ഫലത്തില്‍ നിരോധിച്ചിട്ടുണ്ട്. വില്‍പ്പനവില നിശ്ചയിക്കാന്‍ ക്രമീകരണമുണ്ട്. ഹാര്‍ബര്‍ മാനേജ്മെന്‍റ് സൊസൈറ്റികള്‍. ഇവരെ അറിയിച്ച് മത്സ്യം വാങ്ങാനുള്ള ക്രമീകരണം ഒരിക്കിയിട്ടുണ്ട്. ഐടി സംവിധാനത്തിലൂടെ നേരത്തെ അറിയിച്ച് മത്സ്യം വാങ്ങാം. 

6:21 PM IST:

അതിഥി തൊഴിലാളികളിൽ ചിലർ ചില ഫാക്ടറികളിൽ ജോലി ചെയ്ത് അവിടെ താമസിച്ച് അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ചില തൊഴിലുടമകൾ ഈ തൊഴിലാളികളോട് ഭക്ഷണ സമയത്ത് സർക്കാർ ക്യാംപിലേക്ക് പോയി ഭക്ഷണം കഴിക്കാൻ പറയുന്നുണ്ട്. അത് ശരിയായ നടപടിയല്ല. ഇതേവരെ ഉണ്ടായ സൗകര്യം അവർക്ക് തൊഴിലുടമകൾ തുടർന്നും അനുവദിക്കണം. കൊവിഡ് കഴിഞ്ഞാൽ നാളെയും തൊഴിലാളികൾ അവർക്ക് ആവശ്യമുള്ളതാണ്.

6:17 PM IST:

മിച്ചം വരുന്ന പാൽ, സംസ്ഥാനത്ത് അങ്കൺവാടി മുഖേന വിതരണം ചെയ്യാനും അതിഥി തൊഴിലാളികൾക്ക് ക്യാംപുകളിൽ നൽകാനും നടപടി സ്വീകരിക്കും. അത്തരത്തിൽ ക്ഷീര കർഷകരെ സംരക്ഷിക്കും 

6:14 PM IST:

മിൽമ പ്രതിസന്ധിയിൽ 1.80 ലിറ്റർ പാൽ മിച്ചമായി വന്നു. തമിഴ്നാടിനോട് പാൽപ്പൊടിയാക്കാനുള്ള സഹായം അഭ്യര്‍ത്ഥിച്ചു.   അതിൽ ഇടപെടൽ ഉണ്ടായി. ഈറോഡുള്ള പാൽപ്പൊടി ഫാക്ടറിയിലേക്ക് അത് സ്വീകരിക്കാമെന്ന് അവിടെ നിന്ന് അറിയിച്ചു. കൂടുതൽ പാൽ ഉപയോഗിക്കാമെന്ന് അവർ അറിയിച്ചു. ഇങ്ങിനെ വന്നാലും മിൽമയുടെ പക്കൽ പാൽ സ്റ്റോക്ക് ഉണ്ടാവും. അതിനാൽ നാളെ മുതൽ മിൽമയുടെ പാൽ സംഭരണം വർധിക്കും. ഇതിന്റെ ഭാഗമായി പാൽ കൂടുതലായി ജനങ്ങൾ വാങ്ങാൻ ശ്രമിച്ചാൽ ക്ഷീര കർഷകർക്ക് അത് ആശ്വാസമാകും. പാലും മറ്റ് ഉൽപ്പന്നങ്ങളും കൺസ്യൂമർഫെഡ് വഴി വിതരണം ചെയ്യും.

6:12 PM IST:

ഇന്ന് സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. മെച്ചപ്പെട്ട നിലയിലാണ് ഇന്നത് നടന്നത്. ചിലയിടത്ത് തിരക്ക് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വരുന്നവർക്ക് കസേരയും വെള്ളവും ഉണ്ടായിരുന്നു. ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ക്രിയാത്മക ഇടപെടൽ നടത്തി. 14.50 ലക്ഷം പേർക്ക് റേഷൻ വിതരണം ചെയ്തു. ഈ മാസം 20 വരെ സൗജന്യ റേഷൻ വിതരണം തുടരും. അരിയുടെ അളവിൽ കുറവുണ്ടെന്ന് ഒറ്റപ്പെട്ട പരാതികൾ ഉയർന്നു. അത് റേഷൻ വ്യാപാരികൾ ശ്രദ്ധിക്കണം. കർശന നടപടിയുണ്ടാകും.

6:11 PM IST:

കാസർകോട് മെഡിക്കൽ കോളേജ് നാല് ദിവസത്തിനുള്ളിൽ കൊവിഡ് ആശുപത്രിയാക്കും. മറ്റ് പ്രധാന ചികിത്സകൾ മുടങ്ങരുത്. ആർസിസിയിൽ സാധാരണ പരിശോധന നടക്കുന്നില്ല. അത് കൃത്യമായി നടക്കാൻ നിർദ്ദേശം നൽകി.

6:10 PM IST:

സംസ്ഥാനത്തിന്റെ ഇടപെടലിന് ജർമ്മനിയിൽ ഗുണം ഉണ്ടായി. ലോക്ക് ഡൗണിൽപെട്ട 265 പൗരന്മാർ അവിടെയെത്തി. 13 ജില്ലകളിലുണ്ടായിരുന്നവരെ തിരുവനന്തപുരത്ത് എത്തിച്ച് യാത്രയാക്കി. ജർമ്മൻ എംബസിയുടെ ആവശ്യത്തിന് സർക്കാർ പൂർണ്ണ പിന്തുണ നൽകി. തിരിച്ചെത്തിയവർ സന്തുഷ്ടരാണെന്ന് അവർ വ്യക്തമാക്കിയതായി മുഖ്യമന്ത്രി

6:08 PM IST:

ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്നെത്തി. ഏഴ് പേർ വിദേശികൾ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേർ. നെഗറ്റീവായത് 26. ഇവരിൽ നാല് പേർ വിദേശികൾ.

6:07 PM IST:

തിരുവനന്തപുരത്തും കോഴിക്കോടും ഓരോ ആൾക്ക് വീതം രോഗം ഭേദമായി. 265 പേർക്ക് രോഗം സ്ഥിരീകരിച്ചു. 235 പേർ ചികിത്സയിലാണ്.
ഇന്നത്തെ കേസിൽ ഒൻപത് പേർ വിദേശത്ത് നിന്ന് വന്നു. ബാക്കിയുള്ളവർക്ക് സമ്പർക്കത്തിൽ 622 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7965 സാമ്പിളുകൾ പരിശോധനക്കയച്ചു. 7256 എണ്ണത്തിൽ രോഗബാധയില്ല.

6:03 PM IST:

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോഡ് 12 എറണാകുളം 3 തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിൽ രണ്ട് പാലക്കാട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. 

5:54 PM IST:

മദ്യം വീട്ടിലെത്തിക്കാന്‍ ബെവ്കോ തീരുമാനം. മദ്യാസക്തിയുണ്ടെന്ന ഡോക്ടറുടെ കുറുപ്പടിയുമായെത്തി പാസ് ലഭിക്കുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നൽകും. കുറഞ്ഞ നിരക്കിൽ റമ്മോ ബ്രാണ്ടിയോ വെയര്‍ഹൗസിൽ നിന്ന് നല്‍കണം. മദ്യവിതരണത്തിനുള്ള വാഹനം വെയര്‍ഹൗസ് മാനേജര്‍ ഒരുക്കണം. ഇക്കാര്യങ്ങളിൽ ജീവനക്കാര്‍ തയ്യാറാണെങ്കില്‍ അറിയിക്കണമെന്നും ബെവ്കോ എംഡി അറിയിച്ചു. 

5:51 PM IST:

കളമശ്ശേരിയിൽ അതിഥി തൊഴിലാളിയെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളത്തെ ബ്രൈറ്റ് സെക്യൂരിറ്റി ഏജൻസിയുടെ ഉടമയും സൂപ്പർവൈസർ ബൈജുവുമാണ് പിടിയിലായത്.  ഭക്ഷണം നൽകുന്നില്ലെന്ന് മൈഗ്രന്റ് ഹെൽപ് ലൈനിൽ പരാതി നല്കിയതിനാണ് യുപി സ്വദേശി കൗശലേന്ദ്ര പാണ്ഡെയെ മർദിച്ചത്. 

4:53 PM IST:

കൊവിഡ് വൈറസ് ബാധിച്ച് ഇന്ന് രാജ്യത്ത്  മൂന്ന് മരണം. ഇതുവരെ 38 പേര്‍ രോഗം ബാധിച്ച് മരിച്ചു. 386 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആകെ  1637 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 15.4 ടൺ പ്രതിരോധ  സാമഗ്രികൾ വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചതായും റയിൽവേ കോച്ചുകളിൽ 3.2 ലക്ഷം കിടക്കകൾ സജ്ജമാക്കി ചികിത്സ  സംവിധാനം ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.  

4:47 PM IST:

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും സമ്മതപത്രം വാങ്ങിമാത്രമേ സാലറി ചലഞ്ച് നടത്താന്‍ പാടുള്ളൂവെന്നും മറിച്ചുള്ള നടപടി സ്വീകരിക്കാന്‍ പ്രയാസമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
 
4:21 PM IST:

സ്പെയിനിലും കൊവിഡ് രോഗബാധിതർ ഒരു ലക്ഷം കവിഞ്ഞു. രാജ്യത്ത് മരണം 9053 ആയി. നേരത്തെ അമേരിക്കയിലും ഇറ്റലിയിലും രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. അമേരിക്കയിൽ 1,88,592 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇറാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 പിന്നിട്ടു. 

3:37 PM IST:

കണ്ണൂർ ആറളത്ത് പനി ബാധിച്ച് മരിച്ച കുട്ടിയുടെ സ്രവം കൊവിഡ് പരിശോധനക്ക് അയക്കും. നിലവിൽ വിദേശത്ത് നിന്ന് വന്നവരുമായോ നിരീക്ഷണത്തിൽ കഴിയുന്ന ആളുകളുമായോ കുട്ടിക്ക് സമ്പർക്കമുണ്ടായിട്ടില്ലെന്നും  മുൻകരുതലിന്റെ ഭാഗമായാണ് സ്രവം പരിശോധനക്കയ്ക്ക് അയക്കുന്നതെന്നും ആശുപത്രി അധികൃതർ. സ്രവ പരിശോധന ഫലം വന്ന ശേഷം മാത്രം പോസ്റ്റ്‌മോർട്ടത്തിൽ തീരുമാനം. 

3:38 PM IST:

നിസാമുദ്ദീനിലെത്തിയവരുടെ വിവരങ്ങൾ അടിയന്തരമായി ശേഖരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി നിർദ്ദേശം നൽകി. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയവരെ കണ്ടെത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം. വിസ ചട്ടം ലംഘിച്ച വിദേശികൾക്കെതിരെ നടപടി എടുക്കണമെന്നും കാബിനറ്റ് സെക്രട്ടറി.

3:24 PM IST:

കൊവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നാളെ വിഡിയോ കോൺഫറൻസിംഗ് നടത്തും. പതിനൊന്ന് മണിക്കാണ് ചർച്ച. 
 
2:58 PM IST:

കൊവിഡ് പ്രതിരോധത്തിനിടെ ആരോഗ്യ പ്രവർത്തകർക്കോ ശുചീകരണ തൊഴിലാളികൾക്കോ ജീവൻ നഷ്ടപ്പെട്ടാൽ ഒരു കോടി രൂപ കുടുംബത്തിന് സഹായധനം നൽകുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സർക്കാർ,സ്വകാര്യ മേഖലയെന്ന വേർതിരിവില്ലാതാകും സഹായമെന്നും കെജ്രിവാൾ വ്യക്തമാക്കി 

2:55 PM IST:

കാസർഗോഡ് റോഡ് തുറക്കുന്നത് സംബന്ധിച്ച  ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. കാസർഗോഡു നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കർണാടക എ ജി ഹൈക്കോടതിയെ അറിയിച്ചു. കൂർഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനാകില്ല. രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു നിന്ന് വേർതിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കർണാടകം കോടതിയിൽ വ്യക്തമാക്കി. എന്നാൽ മറ്റ് അസുഖങ്ങൾ ഉള്ളവർക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അവരെ വേർ തിരിച്ചു കണ്ട് പിടിക്കാൻ ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് കർണാടകം. 

എന്നാൽ നിലപാട് മനുഷ്യത്വരഹിതമാണെന്ന് കേരളഹൈക്കോടതി പ്രതികരിച്ചു

കാസർഗോഡ് നിന്നുള്ളവരെ പ്രവേശിപ്പിക്കാനാകില്ലെന്ന് കർണാടക, നിലപാട് മനുഷ്യത്വ രഹിതമെന്ന് കേരള ഹൈക്കോടതി

1:24 PM IST:

ദില്ലി നിസാമുദ്ദീനിലെ തബ്‍ലീഗ് പരിപാടിക്കായി കണ്ണൂരില്‍ നിന്ന് പോയത് 11 പേര്‍. ഇവരെ നിരീക്ഷണത്തിലാക്കി. മാര്‍ച്ചിന് അഞ്ചിന് പോയി 11 നാണ് ഇവര്‍ മടങ്ങി വന്നത്. കൂടുതല്‍ ആളുകള്‍ പോയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ്.

1:22 PM IST:

ദില്ലി നിസാമുദ്ദീനിലെ പരിപാടിയില്‍ തിരുവനന്തപുരത്ത് നിന്ന് പങ്കെടുത്തത് ഒന്‍പതുപേര്‍.  എല്ലാവരുടെയും സ്രവം പരിശോധനക്ക് ശേഖരിച്ചിട്ടുണ്ട്.

1:10 PM IST:

ആന്ധ്രാപ്രദേശില്‍ 43 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  എല്ലാവരും നിസാമുദ്ദീനില്‍ നിന്ന് എത്തിയവരാണ്. 

12:59 PM IST:

കാസർകോട് -മംഗളൂരു അതിർത്തി അടച്ചതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ എതിർവാദം ഉന്നയിക്കുമെന്ന് മന്ത്രി ശ്രീനിവാസ പൂജാരി. രോഗം പടരാനുള്ള സാഹചര്യം പരിഗണിച്ചാണ് നടപടിയെന്ന് കോടതിയെ അറിയിക്കുമെന്ന് കര്‍ണാടകം. സംസ്ഥാനത്തിന്‍റെ പരിധിയിലുള്ള മുഴുവൻ ദേശീയ പാതകളും അടയ്ക്കാൻ കർണാടക ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. 
 
12:46 PM IST:

മുപ്പതിലേറെ മലയാളികള്‍ ഹെയ്‍തിയില്‍ കുടുങ്ങിക്കിടക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹായം തേടി. ഭക്ഷണവും മരുന്നും ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥന.

12:38 PM IST:

രോഗലക്ഷണം പ്രകടിപ്പിച്ച 671 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2361 പേരെയാണ് ആകെ മർക്കസിൽ നിന്നും പരിസരത്ത് നിന്നും ഒഴിപ്പിച്ചത്. മർക്കസ് ഒഴുപ്പിക്കാൻ 36 മണിക്കൂർ സമയമെടുത്തുവെന്ന് ദില്ലി സർക്കാർ പറഞ്ഞു. 1744 പേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

12:28 PM IST:

ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയ പോത്തൻകോട് പ്രദേശത്തിനായി പ്രത്യേക പ്ലാൻ. കൊവിഡ് ബാധിച്ച് ഇവിടെ ഒരാള്‍ മരിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയത്. വൈറസ് വ്യാപനം തടയുന്നതിനാകും മുൻഗണന നല്‍കുക. നിരീക്ഷണങ്ങളും പരിശോധനകളും നിയന്ത്രണങ്ങളും ശക്തമാക്കും. ജില്ലാ തല അവലോകന യോഗം ചേർന്നു. 

12:25 PM IST:

കൊ​റോ​ണ രോ​ഗം ബാ​ധി​ച്ച് ബ്ര​ട്ട​നി​ല്‍ 13 വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു. ബ്രി​ട്ട​നി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ളാ​ണ് ഈ ​കു​ട്ടി. ല​ണ്ട​നി​ലെ കിം​ഗ്‌​സ് കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് കു​ട്ടി മ​രി​ച്ച​ത്.

കൊവിഡ് ബാധിച്ച് ബ്ര​ട്ട​നി​ല്‍ 13 വ​യ​സു​കാരന്‍ മ​രി​ച്ചു

12:17 PM IST:

നിസാമുദ്ദീൻ മർക്കസ് മന്ദിരത്തിൽ നിന്നും തൊട്ടടുത്തുള്ള പള്ളിയിൽ നിന്നും ആളുകളെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ദില്ലി പൊലീസ് മാർച്ച് 23-ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു എന്നതിന്‍റെ തെളിവുകൾ പുറത്ത്. ക്യാമറയിൽ ചിത്രീകരിച്ച ദൃശ്യത്തിൽ ഇവർക്ക് ദില്ലി പൊലീസ് നേരിട്ട് നോട്ടീസ് കൈമാറുന്നതും വ്യക്തമാണ്.

'നിങ്ങൾ ആളുകളെ ഒഴിപ്പിക്കൂ', 23-ന് മർക്കസ് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടു - വീഡിയോ

12:07 PM IST:

മുംബൈയില്‍ കൊവിഡ് ബാധിച്ച് തലശ്ശേരി സ്വദേശി മരിച്ചു. സാക്കിനാക്കയില്‍ താമസിക്കുന്ന അശോകന്‍ (60) ആണ് മരിച്ചത്. 

12:01 PM IST:

 ഒമാനില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 72കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച രാത്രി അറിയിച്ചു. 

ഒമാനില്‍ ആദ്യ കൊവിഡ് മരണം

12:00 PM IST:

നിസാമുദ്ദിനിലെ തബ്‍ലീഗില്‍ പങ്കെടുത്ത് തമിഴ്‍നാട്ടില്‍ മടങ്ങി എത്തിയ 800 പേരെ തിരിച്ചറിയാനുണ്ടെന്ന് ആരോഗ്യസെക്രട്ടറി. ഇവരില്‍ പലരുടെയും നമ്പറുകള്‍ സ്വിച്ച് ഓഫായതിനാല്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല

'പല നമ്പറുകളും സ്വിച്ച് ഓഫ്'; നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയ 800 പേരെ തിരിച്ചറിയാനുണ്ടെന്ന് തമിഴ്‍നാട്

11:59 AM IST:

ഇന്ത്യന്‍ വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. വാക്‌സിന്‍ ശാസ്ത്രജ്ഞയും എച്ച്‌ഐവി പ്രതിരോധ ഗവേഷക മേധാവിയും കൂടിയായ ഗീത ഒരാഴ്ച മുമ്പാണ് ലണ്ടനില്‍ നിന്ന് ദക്ഷിണാഫ്രിക്കയില്‍ മടങ്ങിയെത്തിയത്

ഇന്ത്യന്‍ വംശജയായ വൈറോളജിസ്റ്റ് ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

11:58 AM IST:

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ദില്ലി നിസാമുദീൻ മർക്കസ് തബ്ലീഗ്് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവപരിശോധന നടത്താനും തുങ്ങിയിരിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുളളവർ തബ്ലീഗ് സമ്മേളനത്തിന് പോയിട്ടുണ്ടെന്നാണ് വിവരം

നിസാമുദീൻ സമ്മേളനം; കേരളത്തിൽ നിന്നു പോയത് 310 പേർ; തിരികെയെത്തിയത് 79 പേർ...

11:57 AM IST:

കൊവിഡ് സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാര് പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം തുടങ്ങി. 1, 1 എന്നി നമ്പറുകളിൽ അവസാനിക്കുന്ന കാര്‍ഡ് ഉടമകൾക്കാണ് ആദ്യ ദിവസം റേഷൻ വിതരണം ചെയ്യുന്നത്.

കൊവിഡ് 19: സൗജന്യ റേഷൻ വിതരണം തുടങ്ങി, കടയിലെത്തുന്നവര്‍ ഒരു മീറ്റര്‍ അകലം പാലിക്കണം...

11:55 AM IST: