കൊവിഡ്: മഹാരാഷ്ട്രയില്‍ ഇന്ന് 11 മരണം, കർണാടകയിൽ മരണം ഏഴായി; കേരളത്തില്‍ 19 പേര്‍ക്ക് കൂടി രോഗമുക്തി- LIVE

covid updates and latest news april 13 2020

11:31 PM IST

കൊവിഡ് പരിശോധന പാവപ്പെട്ടവ‍ർക്ക് മാത്രം സൗജന്യം: ഉത്തരവ് തിരുത്തി സുപ്രീംകോടതി

കൊവിഡ് പരിശോധന എല്ലാവർക്കും സൗജന്യമാക്കണമെന്ന സുപ്രീംകോടതി സ്വന്തം ഉത്തരവ് തിരുത്തി. സ്വകാര്യലാബുകൾ എല്ലാവർക്കും സൗജന്യ പരിശോധന നടത്തണമെന്ന ഉത്തരവാണ് കോടതി തന്നെ തിരുത്തിയത്. 'ആയുഷ്മാൻ ഭാരത്' യോജന പ്രകാരം ഇൻഷൂറൻസുള്ള പാവപ്പെട്ടവർക്ക് മാത്രമേ പരിശോധന സൗജന്യമായി നടത്തേണ്ടതുള്ളൂ എന്നാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. ടെസ്റ്റിനുള്ള പണം നൽകാൻ കഴിയുന്നവർക്കും പരിശോധന സൗജന്യമാക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

11:21 PM IST

ഇടുക്കിയില്‍ 200 ലിറ്റർ കോട പിടികൂടി

വാറ്റുചാരായ നിർമ്മാണത്തിനായി തയ്യാറാക്കിയ 200 ലിറ്റർ കോട അടിമാലി നർകോട്ടിക് എൻഫോഴ്സ്മെൻറ് സ്ക്വാഡ് സംഘം പിടികൂടി. പടിക്കപ്പ് ഞണ്ടാലക്കുടി റോഡിൽ നിന്നും പഴമ്പിള്ളിച്ചാൽ ഭാഗത്തേക്ക് പോകുന്ന കാട്ടുപാതയ്ക്കരുകിൽ തോടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കോട കണ്ടെടുത്തത്.

10:56 PM IST

സൗദിയിലെ ലേബര്‍ ക്യാമ്പുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു

സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ കൊവിഡ് ബാധിതരുടെ ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയിലെ കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികളുടെ കാര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

10:26 PM IST

കോഴിക്കോട് 13,925 ലിറ്റര്‍ വാഷ് പിടികൂടി

ലോക് ഡൌണില്‍ മദ്യലഭ്യത ഇല്ലാതായ പശ്ചാത്തലത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഇതിനകം പിടികൂടിയത് 13,925 ലിറ്റര്‍ വാഷും 45 ലിറ്റര്‍ ചാരായവും ഏഴ് കിലോ പുകയില ഉല്പന്നങ്ങളും. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 12 വരെയായി രജിസ്റ്റര്‍ ചെയ്ത 82 അബ്കാരി കേസുകളിലും ഒരു മയക്കുമരുന്ന് കേസിലുമായി 12 പേരെ അറസ്റ്റ് ചെയ്യുകയും ഒരു വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെല്ലാം റിമാന്‍ഡിലാണ്

10:16 PM IST

കോഴിക്കോട് ജില്ലയില്‍ 17,407 പേര്‍ നിരീക്ഷണത്തില്‍; പുതിയ രോഗികളില്ല

കൊവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ആകെ 17,407 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. പുതുതായി വന്ന ആറ് പേര്‍ ഉള്‍പ്പെടെ 28 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. ഇതില്‍ 25 പേര്‍ മെഡിക്കല്‍ കോളേജിലും മൂന്ന് പേര്‍ ബീച്ച് ആശുപത്രിയിലുമാണ്. 11 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ഇന്നും പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

9:56 PM IST

കണ്ണൂരിൽ നാല് തദ്ദേശ സ്ഥാപനങ്ങൾ ചുവപ്പ് സോണിൽ

നാല് തദ്ദേശ സ്ഥാപനങ്ങളെ ചുവപ്പ് സോണിൽ ആക്കി ജില്ലാ ഭരണകൂടം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നാല് സ്ഥാപനങ്ങളെ ജില്ലാ ഭരണകൂടം റെഡ് സോണിലാക്കിയത്. കൂത്ത്പറമ്പ് നഗരസഭ, പാട്യം പഞ്ചായത്ത്, കതിരൂർ പഞ്ചായത്ത്, കോട്ടയം മലബാർ പഞ്ചായത്ത് എന്നിവിടങ്ങളാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയത്.

9:35 PM IST

സാഗർ റാണി തുടരുന്നു; വിവിധയിടങ്ങളില്‍ പഴകിയ മത്സ്യം പിടിച്ചു

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഫിഷറീസ്, ഫുഡ് സേഫ്റ്റി വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ 550 കിലോ പഴകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

9:25 PM IST

മഹാരാഷ്ട്രയിൽ ഇന്ന് 352 രോഗികൾ കൂടി

മഹാരാഷ്ട്രയിൽ ഇന്ന് 352 രോഗികൾ കൂടി. ആകെ കേസുകൾ ഇതോടെ 2334 ആയി. ഇന്ന് 11 പേർ മരിച്ചു. ഒരു ദിവസം രോഗികളുടെ എണ്ണം 300 കടക്കുന്നത് ആദ്യം. 

9:22 PM IST

ഗർഭിണിയെ അധികൃതർ ഉപേക്ഷിച്ചു

ബാംഗ്ലൂരിൽ നിന്നും വയനാട് വഴി കണ്ണൂരിലേക്ക് വരാൻ ശ്രമിച്ച 9 മാസം ഗർഭിണിയെ അധികൃതർ തെരുവിൽ ഉപേക്ഷിച്ചു. കണ്ണൂർ തലശേരി സ്വദേശിനി ഷിജിലയാണ് 6 മണിക്കൂർ മുത്തങ്ങ ചെക്പോസ്റ്റിൽ കാത്തുനിന്നു മടങ്ങിയത്. ബാംഗ്ലൂരിൽ നിന്നും 10 മണിക്കൂർ യാത്ര ചെയ്താണ് ഗർഭിണിയും സഹോദരിയും മുത്തങ്ങായിൽ എത്തിയത്.  ഇപ്പോൾ ഇവർ മൈസൂരിലെ ബന്ധുവീട്ടിലേക്ക് മടങ്ങി. 

9:07 PM IST

മുംബൈയിൽ മലയാളി നഴ്സുമാരോട് കടുത്ത അനീതി

മുംബൈയിൽ മലയാളി നഴ്സുമാരോട് കടുത്ത അനീതി. കൊവിഡ് രോഗ സാധ്യതയുണ്ടായിട്ടും നഴ്സുമാരെ പരിശോധിക്കുന്നില്ല. ബോംബെ ഹോസ്പിറ്റലിനെതിരെ പരാതിയുമായി നഴ്സുമാർ. ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും കൂടെ ജോലിചെയ്യുന്നവരെ പരിശോധിക്കുന്നില്ല. നഴ്സുമാരുടെ ആവശ്യം പരിഗണിക്കാതെ ആശുപത്രി.

9:07 PM IST

ചെന്നൈയിൽ പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണം

 ചെന്നൈയിൽ പുറത്ത് ഇറങ്ങുന്നവർ നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്ന് ചെന്നൈ കോർപ്പറേഷൻ. മാസ്ക്ക് ധരിക്കാത്തവർക്ക് എതിരെ പിഴ ചുമത്തും.

9:07 PM IST

കർണാടകത്തിൽ മരണം ഏഴായി

കർണാടകത്തിൽ മരണം ഏഴായി, കലബുർഗിയിൽ 55കാരൻ മരിച്ചു.

8:45 PM IST

ദില്ലിയിൽ മലയാളി ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ

ദില്ലി ജിറ്റിബി ആശുപത്രിയിലെ മലയാളികൾ ഉൾപ്പെടെ 25 ആരോഗ്യ പ്രവർത്തകരോട് നീരീക്ഷണത്തിൽ പോകാൻ നിർദ്ദേശം. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി കൊവിഡിനെ തുടർന്ന് മരിച്ച സാഹചര്യത്തിലാണിത്. മരിച്ചയാൾ മറ്റൊരു രോഗത്തിനാണ് ചികിത്സക്ക് എത്തിയത്. മരണശേഷമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്ന ആരോഗ്യ പ്രവർത്തകരോടാണ് നിർദ്ദേശം. 

8:17 PM IST

ഇറ്റലിയിൽ നിന്നെത്തി ദില്ലിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥികൾ ഉൾപ്പെട്ട 14പേർ കൊച്ചിയിൽ എത്തി

ഇറ്റലിയിൽ നിന്നെത്തി ദില്ലിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥികൾ ഉൾപ്പെട്ട 14പേര് കൊച്ചിയിൽ എത്തി. എറണാകുളം ജില്ലയിൽ നിന്നുള്ള 7 പേരും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 3പേരും, കോട്ടയം, ഇടുക്കി, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ള 2വീതം പേരും സംഘത്തിൽ ഉണ്ടായിരുന്നു. ദില്ലിയിലെ പരിശോധനയിൽ കൊവിഡ് ഇല്ലെന്നു ഉറപ്പാക്കിയവരെ ആണ് തിരിച്ചെത്തിച്ചത്. ആരോഗ്യവകുപ്പിന്‍റെ പ്രത്യേക വാഹനത്തിൽ ഇവരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി. വീടുകളിലും ഇവർ നിരീക്ഷണത്തിൽ തുടരും. 

8:17 PM IST

കണ്ണൂരിൽ തദ്ദേശ സ്ഥാപനങളെ മൂന്ന് സോണുകളാക്കി തിരിച്ചു

കണ്ണൂരിൽ തദ്ദേശ സ്ഥാപനങ്ങളെ മൂന്ന് സോണുകളാക്കി കർശന നിയന്ത്രണമേർപ്പെടുത്തി ജില്ലാ ഭരണകൂടം. കൊവിഡ് കേസുകളുടെ എണ്ണം അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങളെ ചുവപ്പ് , ഓറഞ്ച്, മഞ്ഞ സോണുകളാക്കി തിരിച്ചു. കുത്തുപറമ്പ് നഗരസഭ, പാട്യം, കതിരൂർ , മലബാർ കോട്ടയം പഞ്ചായത്തുകൾ ചുവപ്പ് സോണിൽ. ചുവപ്പ് സോണിൽ ബാങ്കുകൾ, റേഷൻ കടകൾ, പലചരക്ക് പച്ചക്കറി കടകൾ , മത്സ്യം ഇറച്ചി മാർക്കറ്റുകൾ അടച്ചിടണം. അവശ്യ സാധനങ്ങൾ ഹോം ഡെലിവറി വഴി മാത്രം. ചുവപ്പ് സോണിൽ പൊതുജനങ്ങൾ പുറത്തിറങ്ങരുത്. ആൾക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല. 

8:35 PM IST

നിയമം ലംഘിച്ച വാഹനങ്ങള്‍ വീണ്ടും പിടിയിലായാല്‍ കഠിനശിക്ഷ: ഡിജിപി

ലോക്ക് ഡൗണ്‍ ലംഘിച്ച് ഒരിക്കൽ പിടിച്ചെടുത്ത് വിട്ടുനൽകിയ വാഹനങ്ങളുടെ ഉടമകൾ വീണ്ടും നിയമം ലംഘിച്ചാൽ കനത്ത ശിക്ഷ ലഭിക്കും. ഇതേ കുറ്റത്തിന് വീണ്ടും പിടിയിലായാല്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു

8:28 PM IST

കേരള - തമിഴ്‌നാട് അതിർത്തിയിലെ പഞ്ചായത്തുകളിൽ നിരോധനാജ്ഞ

തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ അതിർത്തി പഞ്ചായത്തുകളിലെ വാർഡുകളിൽ ജില്ലാ കളക്ടർ  നിരോധനാജ്ഞ പ്രഖ്യാപിച്ചു. പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

8:08 PM IST

സ്പ്രിംഗ്ളര്‍: മുഖ്യമന്ത്രിയുടെ മൗനത്തില്‍ ദുരൂഹതയെന്ന് ചെന്നിത്തല

സ്പ്രിംഗ്ളര്‍ വിവാദത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറിയതോടെ ദുരൂഹത വര്‍ധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ.ടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐ.ടി വകുപ്പിനോട് ചോദിക്കൂ എന്നുപറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഇതോടെ സമ്പൂര്‍ണ ആശയക്കുഴപ്പമായതായി ചെന്നിത്തല പ്രതികരിച്ചു

7:42 PM IST

ഡാറ്റ ഉത്തരവ് പിന്‍വലിച്ച തീരുമാനം ധാര്‍മ്മിക പോരാട്ടത്തിന്‍റെ വിജയമെന്ന് മുല്ലപ്പള്ളി

സംസ്ഥാനത്തെ പൗരന്‍മാരുടെ രഹസ്യവിവരങ്ങള്‍ വിവാദ പി ആര്‍ കമ്പനിയായ സ്പ്രിംഗളറിന് നേരിട്ട് കൈമറാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചത് കേരളീയ പൊതുസമൂഹത്തിന്റെ പ്രബുദ്ധതയുടെ വിജയമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് രോഗബാധിതരുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങള്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പ്രിംഗളര്‍ എന്ന കമ്പനിയുടെ വെബ്സൈറ്റില്‍ അപ്പ്ലോഡ് ചെയ്യണമെന്ന ഉത്തരവാണ് സര്‍ക്കാര്‍ റദ്ദാക്കിയത്

7:33 PM IST

സൗദി അറേബ്യയിൽ ഇന്ന് ആറ് കൊവിഡ് മരണങ്ങള്‍

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ആറുപേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 65 ആയി. രാജ്യത്ത് ഇതുവരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 4934 ആയി. മദീനയിൽ മൂന്നും മക്ക, ജിദ്ദ, ഖത്വീഫ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. രാജ്യത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ച ഖത്വീഫിൽ ആദ്യമായി ഒരു മരണം സംഭവിക്കുന്നത് 43 ദിവസത്തിന് ശേഷമാണ്

7:26 PM IST

മുബൈയിൽ കൊവിഡ് മരണം 100 ആയി

മുംബൈയിൽ മരണം 100 ആയി. ഇന്ന് 9 പേർ മരിച്ചു. 

7:22 PM IST

അതിർത്തി പഞ്ചായത്ത് വാർഡുകളിൽ നിരോധനാജ്ഞ

തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ അതിർത്തി പഞ്ചായത്തുകളിലെ വാർഡുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളായ ശാന്തൻപാറയിലെ 1, 5, 7 വാർഡുകൾ, ഉടുമ്പൻചോല 5, 7, നെടുംകണ്ടം 8, 9, 11, കരുണപുറം 4, 7, 10, 11, വണ്ടന്മേട് 7, 10,ചക്കുപള്ളം 8, 11, കുമളി 6, 7, 8, 9, 12, ചിന്നക്കനാൽ 5 എന്നീ വാർഡുകളിലാണ് ഏപ്രിൽ 21 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

7:15 PM IST

പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചത് ഖത്തറിൽ നിന്ന് തിരിച്ചെത്തിയ വ്യക്തിക്ക്

പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചത് ഖത്തറിൽ നിന്ന് വന്ന 32കാരന്. മാർച്ച് 22 നാണ് പട്ടാമ്പി ചാത്തനൂർ സ്വദേശയായ യുവാവ് നാട്ടിലെത്തിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സാമ്പിൾ നല്കിയതിന് ശേഷം വീട്ടിൽ എകാന്തവാസത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. 

7:01 PM IST

കൊൽക്കത്തയിൽ മലയാളി നഴ്സിന് കൊവിഡ്

കൊൽക്കത്തയിൽ മലയാളി ഉൾപ്പെടെ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ചാർനോക്ക് ആശുപത്രിയിലെ നഴ്സായ മലയാളിക്കാണ് കൊവിഡ്. 

6:50 PM IST

സൗദിയിൽ ആറ് പേർ കൊവി‍ഡ് ബാധിച്ച് മരിച്ചു

സൗദിയിൽ കോവിഡ് ബാധിച്ചു 6 മരണം. ഇന്ന് രോഗം സ്ഥിരീകരിച്ചത് 472 പേർക്ക്. ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 4934 ആയി ഉയർന്നു. മദീനയിലാണ്   മൂന്നു പേർ മരിച്ചത്. ജിദ്ദ, മക്ക, ഖത്തീഫ് എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും ഇന്ന് മരിച്ചു. 6 പേരുകൂടി മരിച്ചതോടെ സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 65 ആയി.

6:50 PM IST

വീണ്ടും ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി

സ്പ്രിംങ്കളർ വിവാദത്തിൽ നിന്ന് ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി. [6:52 pm, ഐടി വകുപ്പ് വിശദീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം.  പറയേണ്ടത് പറഞ്ഞു എന്നും മുഖ്യമന്ത്രി. 

6:50 PM IST

കൊവിഡ് പരിശോധന എല്ലാവർക്കും സൗജന്യമാകില്ല

കൊവിഡ് സൗജന്യ പരിശോധന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമെന്ന് സുപ്രീംകോടതി. സ്വകാര്യ ലാബുകൾക്ക് ഐസിഎംആർ നിശ്ചയിച്ച പ്രകാരം ചാർജ് ഈടാക്കാം. നിലവിൽ 4500 രൂപയാണ് സ്വകാര്യ ലാബുകൾ ഈടാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൊവിഡ് പരിശോധനക്കായി ചിലവിട്ട തുക സർക്കാർ തിരിച്ചു നൽകണം. എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കണമെന്ന ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. 

6:46 PM IST

ക്രെഡിറ്റ് ജനങ്ങൾക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നിലവിലെ സ്ഥിതിയുടെ പൂർണ്ണമായ ക്രഡിറ്റ് സംസ്ഥാനത്തെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുണ്ടാക്കിയ മാറ്റം ചെറുതല്ല. ലോക്ക് ഡൗണുമായി സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ജാഗ്രത കൈവിടേണ്ട സാഹചര്യമില്ല. പ്രധാനമന്ത്രി പറയുന്നത് നോക്കി സംസ്ഥാനത്ത് സ്വീകരിക്കേണ്ട നടപടി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി. 

6:42 PM IST

തമിഴ്നാട്ടിൽ 98 പേർക്ക് കൂടി കൊവിഡ‍്

തമിഴ്നാട്ടിൽ 98 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 91 പേർ നിസാമുദ്ദീൻ ബന്ധമുള്ളവരാണെന്നാണ് സർക്കാർ പറയുന്നത്. 

6:38 PM IST

തെലങ്കാനയിൽ ഒരു മരണം കൂടി

തൊലങ്കാനയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 17 ആയി. ഇന്ന് 32 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

6:38 PM IST

രാജ്യത്ത് കൊവിഡ് മരണം 324 ആയി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 324 ആയി. 9352 പേർക്കാണ് രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും, തമിഴ്നാട്ടിലും, ദില്ലിയിലും കൊവിഡ് ബാധിതരുടെ എണ്ണം 1000ത്തിന് മുകളിൽ. 

S. No. Name of State / UT Total Confirmed cases (Including 72 foreign Nationals) Cured/Discharged/
Migrated
Death
1 Andhra Pradesh 432 11 7
2 Andaman and Nicobar Islands 11 10 0
3 Arunachal Pradesh 1 0 0
4 Assam 31 0 1
5 Bihar 64 26 1
6 Chandigarh 21 7 0
7 Chhattisgarh 31 10 0
8 Delhi 1154 27 24
9 Goa 7 5 0
10 Gujarat 539 47 26
11 Haryana 185 29 3
12 Himachal Pradesh 32 13 1
13 Jammu and Kashmir 245 6 4
14 Jharkhand 19 0 2
15 Karnataka 247 59 6
16 Kerala 376 179 3
17 Ladakh 15 10 0
18 Madhya Pradesh 604 44 43
19 Maharashtra 1985 217 149
20 Manipur 2 1 0
21 Mizoram 1 0 0
22 Nagaland 1 0 0
23 Odisha 54 12 1
24 Puducherry 7 1 0
25 Punjab 167 14 11
26 Rajasthan 812 21 3
27 Tamil Nadu 1075 50 11
28 Telengana 562 100 16
29 Tripura 2 0 0
30 Uttarakhand 35 5 0
31 Uttar Pradesh 483 47 5
32 West Bengal 152 29 7
Total number of confirmed cases in India 9352* 980 324
*States wise distribution is subject to further verification and reconciliation

6:35 PM IST

ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന തുകകൾ സിഎസ്ആർ ഫണ്ടിന് അർഹമാക്കണം

കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം ഇറക്കിയ നിർദ്ദേശ പ്രകാരം, ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന തുകകൾ സിഎസ്ആർ ഫണ്ടിലേക്ക് അർഹമല്ലെന്നും പിഎം കെയേർസ് സിഎസ്ആർ ഫണ്ടിൽ അർഹമാണെന്നും രേഖപ്പെടുത്തി. ഇതിൽ പ്രകടമായ അപാകതയാണുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കൂടി സിഎസ്ആർ ഫണ്ടിന് അർഹതയുള്ള പട്ടികയിലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. 

6:32 PM IST

കോക്ലിയാർ ഇംപ്ലാന്‍റ് കടകൾ തുറക്കാൻ അനുമതി

കേൾവി പ്രശ്നമുള്ളവർ കോക്ലിയർ ഇംപ്ലാന്റ് റിപ്പയർ കടകൾ തുറക്കാത്തത് കൊണ്ട് വിഷമം നേരിടുന്നു. അത് തുറക്കാൻ അനുമതി നൽകി.

6:27 PM IST

പത്തനംതിട്ടയിൽ മൂന്ന് പേർ കൂടി ആശുപത്രി വിട്ടു

പത്തനംതിട്ടയിൽ മൂന്ന് പേർ കൂടി രോഗ വിമുക്തരായി ആശുപത്രി വിട്ടു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 6 ആയി. ഇതുവരെ  10 പേർ രോഗ വിമുക്തരായി ആശുപത്രി വിട്ടു .

6:27 PM IST

നോക്ക് കൂലി അനുവദിക്കില്ല

തിരുവല്ലയിൽ ലോഡ് ഇറക്കാൻ നോക്ക് കൂലി ചോദിച്ചത് തെറ്റെന്ന് മുഖ്യമന്ത്രി. നോക്ക് കൂലി വീണ്ടും കൊണ്ട് വരാൻ ശ്രമിക്കുന്നത് കയ്യും കെട്ടി നോക്കി നിൽക്കില്ല. 

6:20 PM IST

കമ്മ്യൂണിറ്റി കിച്ചണിൽ രാഷ്ട്രീയ ഇടപെടൽ കൂടുന്നു

കമ്മ്യൂണിറ്റി കിച്ചണിൽ രാഷ്ട്രീയ ഇടപെടൽ കൂടുന്നുവെന്ന് മുഖ്യമന്ത്രി. അത് ഒഴിവാക്കണമെന്ന് നിർദ്ദേശം. 

6:13 PM IST

സ്വർണ്ണം പണയം വയ്കക്കാൻ സൗകര്യം ഒരുക്കണം

സ്വർണ പണയ സ്ഥാപനങ്ങൾ പണയം എടുക്കുന്നത് ഉറപ്പിക്കാൻ ബാങ്കുകളുമായി സംസാരിക്കും. 

6:13 PM IST

കൂടുതൽ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകുന്നത് പരിഗണിക്കുന്നു

ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങൾ. പന്തൽ നിർമ്മാണക്കാർ. ചെറുകിട കമ്പ്യൂട്ടർ സ്ഥാപനം എന്നിവ തുറക്കാൻ അനുമതി നൽകും. 

6:13 PM IST

ഇന്നത്തെ തിരക്ക് ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി

വിഷു തലേന്നത്തെ തിരക്ക് ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി. ലോക്ക് ഡൗൺ. അവസാനിക്കുകയാണ് എന്ന പ്രതീതിയിൽ ജനം എത്തി എന്ന് സംശയിക്കുന്നു. ഒരു കാരണവശാലും കൂടിച്ചേരൽ അനുവദിക്കില്ല. 

6:11 PM IST

റേഷൻ വിതരണം കാര്യക്ഷമം

96.54% റേഷൻ വിതരണം പൂർത്തിയായതായി മുഖ്യമന്ത്രി. 

6:11 PM IST

നാല് പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കും

കൊവിഡ് പ്രവർത്തനം ഏകോപിപ്പിക്കാൻ നാല് പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കും. മൂന്നെണ്ണം വനിതാ പൊലീസ് സ്റ്റേഷനുകളാണ്. 

6:11 PM IST

പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു

പ്രവാസികൾക്കായി പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. തിരികെ വരുന്നവരുടെ ടെസ്റ്റിംഗ് ക്വാറന്‍റൈൻ തുടങ്ങിയ കാര്യങ്ങൾ സംസ്ഥാനം കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി. 

6:08 PM IST

പ്രവാസികളുടെ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

പ്രവാസികളെ എത്രയും വേഗം കേരളത്തിലെത്തിക്കണമെന്ന് ആഗ്രഹമുണ്ട്. അവർക്ക് എത്രയും വേഗം നാട്ടിലെത്തണമെന്നും ആഗ്രഹമുണ്ട്. പ്രവാസികളുടെ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ആവർത്തിച്ച് പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. 

6:08 PM IST

ജാഗ്രത തുടരണം

ജാഗ്രതയിൽ കുറവ് വരുത്തരുതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്, ആൾക്കൂട്ടവും അശ്രദ്ധയും അത്യാപത്ത് ക്ഷണിച്ച് വരുത്തും, അത് കൊണ്ട് വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങൾ തുടരും. 

6:07 PM IST

ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 178 പേർ

ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 178 പേർ മാത്രം.

6:07 PM IST

19 പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് 19 ഭേദമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. 

6:07 PM IST

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കണ്ണൂരിൽ രണ്ട് പേർക്കും, പാലക്കാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

6:06 PM IST

വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് ആഹ്വാനം

വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 

6:04 PM IST

വിഷു ആശംസിച്ച് മുഖ്യമന്ത്രി

വിഷും ഐശ്വര്യത്തിന്‍റെയും തുല്യതയുടേയും പ്രതീകമെന്ന് മുഖ്യമന്ത്രി. അംബേദ്കറിനെ സ്മരിച്ച് മുഖ്യമന്ത്രി. അംബേദ്കർ ജയന്തിയും വിഷുവും ഒന്നിച്ച് വന്നതിന് ഔചിത്യ ഭംഗിയുണ്ടെന്ന് മുഖ്യമന്ത്രി. 

5:41 PM IST

മുംബൈയിൽ സ്വകാര്യ ചാനൽ റിപ്പോർട്ടർക്കും ക്യാമറാമാനും കൊവിഡ്

മുംബൈയിൽ സ്വകാര്യ ചാനൽ റിപ്പോർട്ടർക്കും ക്യാമറാമാനും കൊവിഡ് 19. മുംബൈയിൽ രോഗം സ്ഥിരീകരിച്ച മാധ്യമ പ്രവർത്തകരുടെ എണ്ണം 5 ആയി

5:15 PM IST

രാജ്യത്ത് നിലവിൽ സ്ഥിതി ഇങ്ങനെ

രാജ്യത്ത് നിലവിൽ സ്ഥിതി ഇങ്ങനെ (കേന്ദ്ര ആരോഗ്യവകുപ്പിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക )

S. No. Name of State / UT Total Confirmed cases (Including 72 foreign Nationals) Cured/Discharged/
Migrated
Death
1 Andhra Pradesh 432 11 7
2 Andaman and Nicobar Islands 11 10 0
3 Arunachal Pradesh 1 0 0
4 Assam 31 0 1
5 Bihar 64 26 1
6 Chandigarh 21 7 0
7 Chhattisgarh 31 10 0
8 Delhi 1176 27 24
9 Goa 7 5 0
10 Gujarat 539 47 26
11 Haryana 185 29 3
12 Himachal Pradesh 32 13 1
13 Jammu and Kashmir 245 6 4
14 Jharkhand 19 0 2
15 Karnataka 247 59 6
16 Kerala 384 179 3
17 Ladakh 15 10 0
18 Madhya Pradesh 604 44 43
19 Maharashtra 1985 217 149
20 Manipur 2 1 0
21 Mizoram 1 0 0
22 Nagaland 1 0 0
23 Odisha 54 12 1
24 Puducherry 7 1 0
25 Punjab 167 14 11
26 Rajasthan 804 21 3
27 Tamil Nadu 1075 50 11
28 Telengana 572 100 16
29 Tripura 2 0 0
30 Uttarakhand 35 5 0
31 Uttar Pradesh 451 47 5
32 West Bengal 152 29 7
Total number of confirmed cases in India 9152* 857 308
*States wise distribution is subject to further verification and reconciliation

4:51 PM IST

പി എം കെയേഴ്സിനെതിരെ ഹർജി, തള്ളി സുപ്രീംകോടതി

പി എം കെയേഴ്‌സ് പദ്ധതി  ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളി. ഹർജി തെറ്റിദ്ധാരണയോടെ എന്ന് കോടതി. ഹർജിക്കാരന്റെ മേൽ പിഴ ഈടാക്കുമെന്നും കോടതിയുടെ ശാസന. അഭിഭാഷകൻ എം എൽ  ശർമയാണ് ഹർജി നൽകിയത്. പി എം കെയെഴ്‌സ് ഫണ്ട് വിനിയോഗത്തെ കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 

4:42 PM IST

മദ്യം ഓൺലൈനായി വിൽക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല: മന്ത്രി ടിപി രാമകൃഷ്ണൻ

സംസ്ഥാനത്ത് മദ്യം ഓൺലൈനായി വിൽക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. ഇത്തരമൊരു നിർദ്ദേശം സർക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് വന്ന ശേഷം മന്ത്രിസഭ യോഗം ചേർന്ന് തീരുമാനിക്കും എന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാൻ പരിപാടിയിൽ മന്ത്രി പറഞ്ഞു.

4:19 PM IST

തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടി

ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടി തമിഴ്നാട്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

4:15 PM IST

24 മണിക്കൂറിനിടയിൽ 141 പേർക്ക് രോഗം ഭേദമായി

24 മണിക്കൂറിനിടയിൽ 141 പേർക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 

4:13 PM IST

24 മണിക്കൂറിനിടയിൽ 796 പേർക്ക് കൂടി രോഗം

796 പുതിയ കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കണ്ടെത്തിയതായി ഐസിഎംആർ. ഇന്ത്യിൽ ആകെ കേസുകൾ 9152. 

4:09 PM IST

രണ്ട് ലക്ഷം പരിശോധനകൾ പൂർത്തിയാക്കിയതായി ICMR

രണ്ട് ലക്ഷം പരിശോധനകൾ പൂർത്തിയാക്കിയതായി ICMR. 1.96 ലക്ഷം മാസ്കുകൾ നിർമ്മിച്ചു. ആറാഴ്ച കൂടി പരിശോധന നടത്താനുള്ള സംവിധാനങ്ങൾ ഉണ്ടെന്ന് ഐസിഎംആർ. 

4:06 PM IST

ചരക്ക് നീക്കത്തിന് അനുമതി

സംസ്ഥാനങ്ങൾക്കിടയുള്ള ചരക്ക് നീക്കത്തിന് അനുമതി. അവശ്യ സർവ്വീസുകൾക്ക് പുറമെയുള്ള  ചരക്ക് നീക്കത്തിനും അനുമതി നൽകി, രണ്ട് ലക്ഷം പരിശോധനകൾ പൂർത്തിയാക്കിയതായി ICMR. 

2:45 PM IST

കാസർകോട് കൊവിഡ് ഭേദമായ 16 പേർ ഇന്ന് ആശുപത്രി വിടും

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച കാസർകോട് ജില്ലയിൽ ഇന്ന് 16 പേർ രോഗം ഭേദമായി ആശുപത്രി വിടും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നുള്ള 10 പേരും, കാസർകോട് ജനറൽ ആശുപത്രിയിലെ 2 പേരും പരിയാരത്ത് ചികിത്സയിലുള്ള 4 പേരുമാണ് ഇന്ന് ഡിസ്ചാർജ് ആകുന്നത്. പരിയാരത്ത് നിന്ന് ആശുപത്രി വിടുന്നവരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും ഉൾപ്പെടുന്നു. എല്ലാവർക്കും രോഗം പൂർണമായും ഭേദമായിട്ടുണ്ട്. ഇവരുടെ ടെസ്റ്റ് റിസൽറ്റുകൾ നെഗറ്റീവാണ്.

2:30 PM IST

ഇന്ത്യക്കാരെ തൽക്കാലം തിരിച്ചെത്തിക്കില്ല

വിദേശത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തൽക്കാലം തിരിച്ചെത്തിക്കില്ല. വിദേശത്തുള്ളവരെ തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. പ്രവാസികളെ തൽക്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന കേന്ദ്രസർക്കാർ നിലപാട് ശരിവച്ച് സുപ്രീം കോടതിയും. 

Read more at: വിദേശത്തുള്ള ഇന്ത്യാക്കാരെ തത്കാലം തിരിച്ചെത്തിക്കില്ല; കേന്ദ്രസർക്കാർ നിലപാട് ശരിവച്ച് സുപ്രീം കോടതി...

2:01 PM IST

പ്രധാനമന്ത്രി നാളെ രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും

നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് ബാധയുടെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിൽ നിര്‍ണ്ണായക പ്രഖ്യാപനം കാത്തിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. 

2:01 PM IST

ഇടുക്കിയിലെ അവസാന കൊവിഡ് രോഗിയെയും ഡിസ്ചാർജ് ചെയ്തു

ഇടുക്കിയിലെ അവസാന കൊവിഡ് രോഗിയെയും ഡിസ്ചാർജ് ചെയ്തു. തൊടുപുഴ കുമ്പൻകല്ല് സ്വദേശി നവാസിനെയാണ് ഡിസ്ചാർജ് ചെയ്തത്. ഇടുക്കിയിലെ 10 പേർക്കും കൊവിഡ് ഭേദമായി. അവസാന കേസ് റിപ്പോർട്ട് ചെയ്തത് 11 ദിവസം മുമ്പ്. 

1:53 PM IST

ഭോപ്പാലിൽ ആരോഗ്യവകുപ്പ് ജീവനക്കാരനായ മലയാളിക്ക് കൊവിഡ്

ഭോപ്പാലിൽ ആരോഗ്യ വകുപ്പ് ജീവനക്കാരനായ മലയാളിക്കും കൊവിഡ് 19. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകൾക്കും രോഗം സ്ഥിരീകരിച്ചു. 

1:40 PM IST

മലയാളി നഴ്സിന് കൊവിഡ്

ദില്ലി പട് പട് ഗഞ്ചിലെ മാക്സ് ആശുപത്രിയിൽ മലയാളി നഴ്സിന് കൊവിഡ്. 12 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ.

1:02 PM IST

ശമ്പളത്തിന്‍റെ മുപ്പത് ശതമാനം സംഭാവന ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ

അടിസ്ഥാന ശമ്പളത്തിന്‍റെ മുപ്പതു ശതമാനം ഒരു വർഷത്തേക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ.

12:56 PM IST

ഇന്ത്യൻ മെഡിക്കൽ സംഘങ്ങളെ അയക്കണം

ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് അടിയന്തര ചികിത്സയെത്തിക്കാൻ ഇന്ത്യൻ മെഡിക്കൽ സംഘങ്ങളെ അയക്കണം. ഇതിനായി സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചു.

12:48 PM IST

കർണാടകത്തിൽ 15 പേർക്ക് കൂടി കൊവിഡ്

കർണാടകത്തിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ഇതോടെ സംസ്ഥാനത്തെ ആകെ രോഗികൾ 247 ആയി. 

12:40 PM IST

ലോക്ക് ഡൗണിൽ നാളെ മുതൽ ഇളവിന് സാധ്യത

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവിന് സാധ്യത. പുതിയ മാർഗ്ഗ നിർദ്ദേശം ഇന്ന് പുറത്തിറക്കാൻ ശ്രമമെന്ന് സർക്കാർ വൃത്തങ്ങൾ. 

12:37 PM IST

ലോക്ക് ഡൗൺ ലംഘിച്ച് കെട്ടിട നിർമ്മാണം

തിരുവല്ല കടപ്രയിൽ ലോക്ഡൗൺ ലംഘിച്ച് കെട്ടിട നിർമ്മാണം. പുളിക്കീഴ് പൊലീസ് എത്തി നിർമ്മാണം നിർത്തി വെപ്പിച്ചു. നിർമ്മാണം നടത്തിയത് കടപ്ര പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ജ്യേഷ്ഠൻ ബിജു വർഗീസ്. അതിഥി തൊഴിലാളികൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

12:30 PM IST

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു

പുതുതായി 82 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. നിലവിൽ സംസ്ഥാനത്ത് 2,064 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 

12:30 PM IST

തൃശ്ശൂരിൽ ഒരാൾക്ക് കൂടി രോഗം ഭേദമായി

തൃശ്ശൂരിൽ ഒരാൾക്ക് കൂടി രോഗം ഭേദമായി. ഇനി ജില്ലയിൽ ചികിത്സയിലുള്ളത് ഒരാൾ മാത്രമാണ്.

12:08 PM IST

ഒരു വയസുള്ള കുട്ടിക്കും കൊവിഡ്

ട്രിച്ചിയിൽ ഒരു വയസ്സുള്ള കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ കുട്ടിയുടെ പിതാവിന് നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 

12:05 PM IST

ഇപ്പോൾ തിരികെ കൊണ്ടുവരാനാവില്ലെന്ന് കേന്ദ്രം

പ്രവാസികളെ ഇപ്പോൾ തിരിച്ചു കൊണ്ടു വരുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രം. വിദേശ രാജ്യങ്ങളെ ഇക്കാര്യം അറിയിച്ചു. വിമാനസർവ്വീസ് തുടങ്ങുന്നത് വരെ സമയം വേണമെന്ന് വിദേശരാജ്യങ്ങളെ ബോധ്യപ്പെടുത്തുമെന്ന് ഉന്നതവൃത്തങ്ങൾ. 

11:54 PM IST

കേന്ദ്രം ഇളവ് നൽകുമെന്നാണ് പ്രതീക്ഷയെന്ന് ക‍ൃഷി മന്ത്രി

ഉല്പാദനത്തിന് തടസ്സം വരാത്ത രീതിയിലുള്ള ഇളവുകൾ കേന്ദ്രം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി വി എസ് സുനിൽകുമാർ.

11:31 PM IST

തമിഴ്നാട് ആരോഗ്യ വകുപ്പ് പ്രതിരോധത്തി

വെള്ളിയാഴ്ച ഇൻഡിഗോ എയർലൈൻസ് എഞ്ചിനീയർ മരിച്ചത് കൊവിഡ് കാരണമെന്ന് വ്യക്തമാക്കി ഇൻഡിഗോ എയർലൈൻസിൻ്റെ പത്രക്കുറിപ്പ്. 57കാരനായ ഇയാൾ ചെന്നൈയിൽ മരിച്ചത് കൊവിഡ് കാരണമല്ലെന്നായിരുന്നു ആരോഗ്യ വകുപ്പിൻ്റെ നിലപാട്. ചെന്നൈയിലെ സർക്കാർ ആശുപത്രിയിലാണ്  ഇയാൾ ചികിത്സ തേടിയിരുന്നത്. സ്വകാര്യ ലാബിൽ ആദ്യം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു, എന്നാൽ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവ് എന്നായിരുന്നു തമിഴ്നാടിന്‍റെ വിശദീകരണം. സംഭവത്തിൽ വിശദ പരിശോധന നടത്തുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ്.

11:30 PM IST

ബെംഗളൂരുവിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണമെന്നാവശ്യം

ബെംഗളൂരുവിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മലയാളി സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അതിർത്തി വരെ തടസ്സമില്ലാതെ  എത്തിക്കാൻ സൗകര്യം ഒരുക്കാമെന്ന് സംഘടനകൾ. 

11:15 AM IST

ലോക്ക് ഡൗണിൽ ഇളവ് നൽകുന്നതിൽ കേരളം തീരുമാനമെടുത്തില്ല

കേന്ദ്രസർക്കാർ തീരുമാനം പ്രഖ്യാപിച്ച ശേഷം കേരളത്തിലെ നിയന്ത്രണങ്ങളിൽ സംസ്ഥാന സ‍ർക്കാർ തീരുമാനമെടുക്കും. മറ്റന്നാൾ വീണ്ടും ക്യാബനിറ്റ് യോ​ഗം ചേരും

11:14 AM IST

റാപ്പിഡ് ആൻ്റി ബോഡി ടെസ്റ്റിനുള്ള മാർഗനിർദേശം പുറത്തിറങ്ങി

സംസ്ഥാനത്ത് കൊവിഡ് 19 പരിശോധനയ്ക്കായുള്ള റാപിഡ് ആന്റിബോഡി ടെസ്റ്റിന്റെ മാർഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറങ്ങി. ആരോഗ്യപ്രവർത്തകരും, പൊലീസുകാരും ഉൾപ്പടെയുള്ള ഒന്നാം നിര പോരാളികൾക്കാണ് റാപിഡ് ആന്റിബോഡി ടെസ്റ്റിൽ മുൻഗണന. 20 മിനുറ്റിനുള്ളിൽ ഫലമറിയാനാവുന്ന പരിശോധനയാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ്.

10:27 AM IST

തമിഴ്നാട്ടിലെ മലയാളികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യം

തമിഴ്നാട്ടിൽ കുടുങ്ങി പോയ മലയാളികളെ നാട്ടിൽ എത്തിക്കാൻ ഇടപെടണമെന്ന് തമിഴകത്തെ മലയാളി സംഘടനകൾ സംസ്ഥാന സ‍ർക്കാരിനോട് ആവശ്യപ്പെട്ടു. 

10:25 AM IST

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9000 കടന്നു, മരണം 308 ആയി

രാജ്യത്തെ കൊവിഡ് മരണങ്ങൾ 308 ആയി. ഇന്ന് രാവിലെ 8 മണി വരെയുള്ള 24 മണിക്കൂറിൽ മരണപ്പെട്ടത് 35 രോ​ഗികൾ. രാജ്യത്തെ കൊവിഡ‍് രോ​ഗികളുടെ എണ്ണം 9152 ആയി. 856 പേ‍‍ർ രോ​ഗമുക്തരായി നിലവിൽ ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണം 7987.

10:25 AM IST

കൊവിഡിനെതിരായ കേരളത്തിൻ്റെ പോരാട്ടം ഫലം കണ്ടു തുടങ്ങിയതായി ആരോഗ്യമന്ത്രി

കൊവിഡിനെതിരെ കേരളം നടത്തുന്ന ഭഗീരഥ പ്രയത്നം ഫലം കണ്ടു തുടങ്ങിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. കൊവിഡ് പൊസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരമായ കാര്യമാണ്. ആരോഗ്യവകുപ്പും പൊലീസും ഇൻ്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ കോണ്ടാക്ട് ട്രേസിംഗ് കൊവിഡിനെ നടയുന്നതിൽ ഏറെ ഗുണം ചെയ്തതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. 
 
10:25 AM IST

കേരളത്തിൽ ഇന്ന് കൂടുതൽ കൊവിഡ് കേസുകൾ നെഗറ്റീവാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി

നിലവിൽ കേരളത്തിൽ ചികിത്സയിലുള്ള ഒന്നോ രണ്ടോ പ‍േരുടെ സ്ഥിതി അൽപം മോശമാണ്. അതീവ ​ഗുരുതരമല്ല അവരുടെ അവസ്ഥ അതേസമയം മറ്റു അസുഖങ്ങളുള്ളതിനാൽ  നില അൽപം ​ഗൗരവകരമാണ്. എന്നാൽ അവരേയും ചികിത്സിച്ചു രക്ഷപ്പെടുത്താം എന്ന ആത്മവിശ്വാസത്തിലാണ് ആരോ​ഗ്യവകുപ്പും ഡോക്ട‍ർമാരുമുള്ളത്. 

11:25 PM IST: കൊവിഡ് പരിശോധന എല്ലാവർക്കും സൗജന്യമാക്കണമെന്ന സുപ്രീംകോടതി സ്വന്തം ഉത്തരവ് തിരുത്തി. സ്വകാര്യലാബുകൾ എല്ലാവർക്കും സൗജന്യ പരിശോധന നടത്തണമെന്ന ഉത്തരവാണ് കോടതി തന്നെ തിരുത്തിയത്. 'ആയുഷ്മാൻ ഭാരത്' യോജന പ്രകാരം ഇൻഷൂറൻസുള്ള പാവപ്പെട്ടവർക്ക് മാത്രമേ പരിശോധന സൗജന്യമായി നടത്തേണ്ടതുള്ളൂ എന്നാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. ടെസ്റ്റിനുള്ള പണം നൽകാൻ കഴിയുന്നവർക്കും പരിശോധന സൗജന്യമാക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

11:13 PM IST: വാറ്റുചാരായ നിർമ്മാണത്തിനായി തയ്യാറാക്കിയ 200 ലിറ്റർ കോട അടിമാലി നർകോട്ടിക് എൻഫോഴ്സ്മെൻറ് സ്ക്വാഡ് സംഘം പിടികൂടി. പടിക്കപ്പ് ഞണ്ടാലക്കുടി റോഡിൽ നിന്നും പഴമ്പിള്ളിച്ചാൽ ഭാഗത്തേക്ക് പോകുന്ന കാട്ടുപാതയ്ക്കരുകിൽ തോടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കോട കണ്ടെടുത്തത്.

10:47 PM IST: സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ കൊവിഡ് ബാധിതരുടെ ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയിലെ കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികളുടെ കാര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

10:21 PM IST: ലോക് ഡൌണില്‍ മദ്യലഭ്യത ഇല്ലാതായ പശ്ചാത്തലത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഇതിനകം പിടികൂടിയത് 13,925 ലിറ്റര്‍ വാഷും 45 ലിറ്റര്‍ ചാരായവും ഏഴ് കിലോ പുകയില ഉല്പന്നങ്ങളും. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 12 വരെയായി രജിസ്റ്റര്‍ ചെയ്ത 82 അബ്കാരി കേസുകളിലും ഒരു മയക്കുമരുന്ന് കേസിലുമായി 12 പേരെ അറസ്റ്റ് ചെയ്യുകയും ഒരു വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെല്ലാം റിമാന്‍ഡിലാണ്

10:11 PM IST: കൊവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ആകെ 17,407 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. പുതുതായി വന്ന ആറ് പേര്‍ ഉള്‍പ്പെടെ 28 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. ഇതില്‍ 25 പേര്‍ മെഡിക്കല്‍ കോളേജിലും മൂന്ന് പേര്‍ ബീച്ച് ആശുപത്രിയിലുമാണ്. 11 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ഇന്നും പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

9:48 PM IST: നാല് തദ്ദേശ സ്ഥാപനങ്ങളെ ചുവപ്പ് സോണിൽ ആക്കി ജില്ലാ ഭരണകൂടം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നാല് സ്ഥാപനങ്ങളെ ജില്ലാ ഭരണകൂടം റെഡ് സോണിലാക്കിയത്. കൂത്ത്പറമ്പ് നഗരസഭ, പാട്യം പഞ്ചായത്ത്, കതിരൂർ പഞ്ചായത്ത്, കോട്ടയം മലബാർ പഞ്ചായത്ത് എന്നിവിടങ്ങളാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയത്.

9:37 PM IST: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഫിഷറീസ്, ഫുഡ് സേഫ്റ്റി വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ 550 കിലോ പഴകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

9:29 PM IST:

മഹാരാഷ്ട്രയിൽ ഇന്ന് 352 രോഗികൾ കൂടി. ആകെ കേസുകൾ ഇതോടെ 2334 ആയി. ഇന്ന് 11 പേർ മരിച്ചു. ഒരു ദിവസം രോഗികളുടെ എണ്ണം 300 കടക്കുന്നത് ആദ്യം. 

9:28 PM IST:

ബാംഗ്ലൂരിൽ നിന്നും വയനാട് വഴി കണ്ണൂരിലേക്ക് വരാൻ ശ്രമിച്ച 9 മാസം ഗർഭിണിയെ അധികൃതർ തെരുവിൽ ഉപേക്ഷിച്ചു. കണ്ണൂർ തലശേരി സ്വദേശിനി ഷിജിലയാണ് 6 മണിക്കൂർ മുത്തങ്ങ ചെക്പോസ്റ്റിൽ കാത്തുനിന്നു മടങ്ങിയത്. ബാംഗ്ലൂരിൽ നിന്നും 10 മണിക്കൂർ യാത്ര ചെയ്താണ് ഗർഭിണിയും സഹോദരിയും മുത്തങ്ങായിൽ എത്തിയത്.  ഇപ്പോൾ ഇവർ മൈസൂരിലെ ബന്ധുവീട്ടിലേക്ക് മടങ്ങി. 

9:14 PM IST:

മുംബൈയിൽ മലയാളി നഴ്സുമാരോട് കടുത്ത അനീതി. കൊവിഡ് രോഗ സാധ്യതയുണ്ടായിട്ടും നഴ്സുമാരെ പരിശോധിക്കുന്നില്ല. ബോംബെ ഹോസ്പിറ്റലിനെതിരെ പരാതിയുമായി നഴ്സുമാർ. ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും കൂടെ ജോലിചെയ്യുന്നവരെ പരിശോധിക്കുന്നില്ല. നഴ്സുമാരുടെ ആവശ്യം പരിഗണിക്കാതെ ആശുപത്രി.

9:13 PM IST:

 ചെന്നൈയിൽ പുറത്ത് ഇറങ്ങുന്നവർ നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്ന് ചെന്നൈ കോർപ്പറേഷൻ. മാസ്ക്ക് ധരിക്കാത്തവർക്ക് എതിരെ പിഴ ചുമത്തും.

9:12 PM IST:

കർണാടകത്തിൽ മരണം ഏഴായി, കലബുർഗിയിൽ 55കാരൻ മരിച്ചു.

8:56 PM IST:

ദില്ലി ജിറ്റിബി ആശുപത്രിയിലെ മലയാളികൾ ഉൾപ്പെടെ 25 ആരോഗ്യ പ്രവർത്തകരോട് നീരീക്ഷണത്തിൽ പോകാൻ നിർദ്ദേശം. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി കൊവിഡിനെ തുടർന്ന് മരിച്ച സാഹചര്യത്തിലാണിത്. മരിച്ചയാൾ മറ്റൊരു രോഗത്തിനാണ് ചികിത്സക്ക് എത്തിയത്. മരണശേഷമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്ന ആരോഗ്യ പ്രവർത്തകരോടാണ് നിർദ്ദേശം. 

8:55 PM IST:

ഇറ്റലിയിൽ നിന്നെത്തി ദില്ലിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥികൾ ഉൾപ്പെട്ട 14പേര് കൊച്ചിയിൽ എത്തി. എറണാകുളം ജില്ലയിൽ നിന്നുള്ള 7 പേരും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 3പേരും, കോട്ടയം, ഇടുക്കി, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ള 2വീതം പേരും സംഘത്തിൽ ഉണ്ടായിരുന്നു. ദില്ലിയിലെ പരിശോധനയിൽ കൊവിഡ് ഇല്ലെന്നു ഉറപ്പാക്കിയവരെ ആണ് തിരിച്ചെത്തിച്ചത്. ആരോഗ്യവകുപ്പിന്‍റെ പ്രത്യേക വാഹനത്തിൽ ഇവരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി. വീടുകളിലും ഇവർ നിരീക്ഷണത്തിൽ തുടരും. 

8:34 PM IST:

കണ്ണൂരിൽ തദ്ദേശ സ്ഥാപനങ്ങളെ മൂന്ന് സോണുകളാക്കി കർശന നിയന്ത്രണമേർപ്പെടുത്തി ജില്ലാ ഭരണകൂടം. കൊവിഡ് കേസുകളുടെ എണ്ണം അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങളെ ചുവപ്പ് , ഓറഞ്ച്, മഞ്ഞ സോണുകളാക്കി തിരിച്ചു. കുത്തുപറമ്പ് നഗരസഭ, പാട്യം, കതിരൂർ , മലബാർ കോട്ടയം പഞ്ചായത്തുകൾ ചുവപ്പ് സോണിൽ. ചുവപ്പ് സോണിൽ ബാങ്കുകൾ, റേഷൻ കടകൾ, പലചരക്ക് പച്ചക്കറി കടകൾ , മത്സ്യം ഇറച്ചി മാർക്കറ്റുകൾ അടച്ചിടണം. അവശ്യ സാധനങ്ങൾ ഹോം ഡെലിവറി വഴി മാത്രം. ചുവപ്പ് സോണിൽ പൊതുജനങ്ങൾ പുറത്തിറങ്ങരുത്. ആൾക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല. 

8:29 PM IST: ലോക്ക് ഡൗണ്‍ ലംഘിച്ച് ഒരിക്കൽ പിടിച്ചെടുത്ത് വിട്ടുനൽകിയ വാഹനങ്ങളുടെ ഉടമകൾ വീണ്ടും നിയമം ലംഘിച്ചാൽ കനത്ത ശിക്ഷ ലഭിക്കും. ഇതേ കുറ്റത്തിന് വീണ്ടും പിടിയിലായാല്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു

8:22 PM IST: തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ അതിർത്തി പഞ്ചായത്തുകളിലെ വാർഡുകളിൽ ജില്ലാ കളക്ടർ  നിരോധനാജ്ഞ പ്രഖ്യാപിച്ചു. പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

8:10 PM IST: സ്പ്രിംഗ്ളര്‍ വിവാദത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറിയതോടെ ദുരൂഹത വര്‍ധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ.ടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐ.ടി വകുപ്പിനോട് ചോദിക്കൂ എന്നുപറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഇതോടെ സമ്പൂര്‍ണ ആശയക്കുഴപ്പമായതായി ചെന്നിത്തല പ്രതികരിച്ചു

7:44 PM IST: സംസ്ഥാനത്തെ പൗരന്‍മാരുടെ രഹസ്യവിവരങ്ങള്‍ വിവാദ പി ആര്‍ കമ്പനിയായ സ്പ്രിംഗളറിന് നേരിട്ട് കൈമറാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചത് കേരളീയ പൊതുസമൂഹത്തിന്റെ പ്രബുദ്ധതയുടെ വിജയമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് രോഗബാധിതരുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങള്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പ്രിംഗളര്‍ എന്ന കമ്പനിയുടെ വെബ്സൈറ്റില്‍ അപ്പ്ലോഡ് ചെയ്യണമെന്ന ഉത്തരവാണ് സര്‍ക്കാര്‍ റദ്ദാക്കിയത്

7:34 PM IST: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ആറുപേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 65 ആയി. രാജ്യത്ത് ഇതുവരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 4934 ആയി. മദീനയിൽ മൂന്നും മക്ക, ജിദ്ദ, ഖത്വീഫ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. രാജ്യത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ച ഖത്വീഫിൽ ആദ്യമായി ഒരു മരണം സംഭവിക്കുന്നത് 43 ദിവസത്തിന് ശേഷമാണ്

7:28 PM IST:

മുംബൈയിൽ മരണം 100 ആയി. ഇന്ന് 9 പേർ മരിച്ചു. 

7:26 PM IST:

തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ അതിർത്തി പഞ്ചായത്തുകളിലെ വാർഡുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളായ ശാന്തൻപാറയിലെ 1, 5, 7 വാർഡുകൾ, ഉടുമ്പൻചോല 5, 7, നെടുംകണ്ടം 8, 9, 11, കരുണപുറം 4, 7, 10, 11, വണ്ടന്മേട് 7, 10,ചക്കുപള്ളം 8, 11, കുമളി 6, 7, 8, 9, 12, ചിന്നക്കനാൽ 5 എന്നീ വാർഡുകളിലാണ് ഏപ്രിൽ 21 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

7:15 PM IST:

പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചത് ഖത്തറിൽ നിന്ന് വന്ന 32കാരന്. മാർച്ച് 22 നാണ് പട്ടാമ്പി ചാത്തനൂർ സ്വദേശയായ യുവാവ് നാട്ടിലെത്തിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സാമ്പിൾ നല്കിയതിന് ശേഷം വീട്ടിൽ എകാന്തവാസത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. 

7:41 PM IST:

കൊൽക്കത്തയിൽ മലയാളി ഉൾപ്പെടെ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ചാർനോക്ക് ആശുപത്രിയിലെ നഴ്സായ മലയാളിക്കാണ് കൊവിഡ്. 

7:02 PM IST:

സൗദിയിൽ കോവിഡ് ബാധിച്ചു 6 മരണം. ഇന്ന് രോഗം സ്ഥിരീകരിച്ചത് 472 പേർക്ക്. ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 4934 ആയി ഉയർന്നു. മദീനയിലാണ്   മൂന്നു പേർ മരിച്ചത്. ജിദ്ദ, മക്ക, ഖത്തീഫ് എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും ഇന്ന് മരിച്ചു. 6 പേരുകൂടി മരിച്ചതോടെ സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 65 ആയി.

6:56 PM IST:

സ്പ്രിംങ്കളർ വിവാദത്തിൽ നിന്ന് ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി. [6:52 pm, ഐടി വകുപ്പ് വിശദീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം.  പറയേണ്ടത് പറഞ്ഞു എന്നും മുഖ്യമന്ത്രി. 

6:54 PM IST:

കൊവിഡ് സൗജന്യ പരിശോധന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമെന്ന് സുപ്രീംകോടതി. സ്വകാര്യ ലാബുകൾക്ക് ഐസിഎംആർ നിശ്ചയിച്ച പ്രകാരം ചാർജ് ഈടാക്കാം. നിലവിൽ 4500 രൂപയാണ് സ്വകാര്യ ലാബുകൾ ഈടാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൊവിഡ് പരിശോധനക്കായി ചിലവിട്ട തുക സർക്കാർ തിരിച്ചു നൽകണം. എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കണമെന്ന ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. 

6:47 PM IST:

നിലവിലെ സ്ഥിതിയുടെ പൂർണ്ണമായ ക്രഡിറ്റ് സംസ്ഥാനത്തെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുണ്ടാക്കിയ മാറ്റം ചെറുതല്ല. ലോക്ക് ഡൗണുമായി സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ജാഗ്രത കൈവിടേണ്ട സാഹചര്യമില്ല. പ്രധാനമന്ത്രി പറയുന്നത് നോക്കി സംസ്ഥാനത്ത് സ്വീകരിക്കേണ്ട നടപടി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി. 

6:45 PM IST:

തമിഴ്നാട്ടിൽ 98 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 91 പേർ നിസാമുദ്ദീൻ ബന്ധമുള്ളവരാണെന്നാണ് സർക്കാർ പറയുന്നത്. 

6:44 PM IST:

തൊലങ്കാനയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 17 ആയി. ഇന്ന് 32 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

6:43 PM IST:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 324 ആയി. 9352 പേർക്കാണ് രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും, തമിഴ്നാട്ടിലും, ദില്ലിയിലും കൊവിഡ് ബാധിതരുടെ എണ്ണം 1000ത്തിന് മുകളിൽ. 

S. No. Name of State / UT Total Confirmed cases (Including 72 foreign Nationals) Cured/Discharged/
Migrated
Death
1 Andhra Pradesh 432 11 7
2 Andaman and Nicobar Islands 11 10 0
3 Arunachal Pradesh 1 0 0
4 Assam 31 0 1
5 Bihar 64 26 1
6 Chandigarh 21 7 0
7 Chhattisgarh 31 10 0
8 Delhi 1154 27 24
9 Goa 7 5 0
10 Gujarat 539 47 26
11 Haryana 185 29 3
12 Himachal Pradesh 32 13 1
13 Jammu and Kashmir 245 6 4
14 Jharkhand 19 0 2
15 Karnataka 247 59 6
16 Kerala 376 179 3
17 Ladakh 15 10 0
18 Madhya Pradesh 604 44 43
19 Maharashtra 1985 217 149
20 Manipur 2 1 0
21 Mizoram 1 0 0
22 Nagaland 1 0 0
23 Odisha 54 12 1
24 Puducherry 7 1 0
25 Punjab 167 14 11
26 Rajasthan 812 21 3
27 Tamil Nadu 1075 50 11
28 Telengana 562 100 16
29 Tripura 2 0 0
30 Uttarakhand 35 5 0
31 Uttar Pradesh 483 47 5
32 West Bengal 152 29 7
Total number of confirmed cases in India 9352* 980 324
*States wise distribution is subject to further verification and reconciliation

6:35 PM IST:

കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം ഇറക്കിയ നിർദ്ദേശ പ്രകാരം, ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന തുകകൾ സിഎസ്ആർ ഫണ്ടിലേക്ക് അർഹമല്ലെന്നും പിഎം കെയേർസ് സിഎസ്ആർ ഫണ്ടിൽ അർഹമാണെന്നും രേഖപ്പെടുത്തി. ഇതിൽ പ്രകടമായ അപാകതയാണുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കൂടി സിഎസ്ആർ ഫണ്ടിന് അർഹതയുള്ള പട്ടികയിലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. 

6:34 PM IST:

കേൾവി പ്രശ്നമുള്ളവർ കോക്ലിയർ ഇംപ്ലാന്റ് റിപ്പയർ കടകൾ തുറക്കാത്തത് കൊണ്ട് വിഷമം നേരിടുന്നു. അത് തുറക്കാൻ അനുമതി നൽകി.

6:31 PM IST:

പത്തനംതിട്ടയിൽ മൂന്ന് പേർ കൂടി രോഗ വിമുക്തരായി ആശുപത്രി വിട്ടു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 6 ആയി. ഇതുവരെ  10 പേർ രോഗ വിമുക്തരായി ആശുപത്രി വിട്ടു .

6:30 PM IST:

തിരുവല്ലയിൽ ലോഡ് ഇറക്കാൻ നോക്ക് കൂലി ചോദിച്ചത് തെറ്റെന്ന് മുഖ്യമന്ത്രി. നോക്ക് കൂലി വീണ്ടും കൊണ്ട് വരാൻ ശ്രമിക്കുന്നത് കയ്യും കെട്ടി നോക്കി നിൽക്കില്ല. 

6:24 PM IST:

കമ്മ്യൂണിറ്റി കിച്ചണിൽ രാഷ്ട്രീയ ഇടപെടൽ കൂടുന്നുവെന്ന് മുഖ്യമന്ത്രി. അത് ഒഴിവാക്കണമെന്ന് നിർദ്ദേശം. 

6:22 PM IST:

സ്വർണ പണയ സ്ഥാപനങ്ങൾ പണയം എടുക്കുന്നത് ഉറപ്പിക്കാൻ ബാങ്കുകളുമായി സംസാരിക്കും. 

6:20 PM IST:

ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങൾ. പന്തൽ നിർമ്മാണക്കാർ. ചെറുകിട കമ്പ്യൂട്ടർ സ്ഥാപനം എന്നിവ തുറക്കാൻ അനുമതി നൽകും. 

6:17 PM IST:

വിഷു തലേന്നത്തെ തിരക്ക് ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി. ലോക്ക് ഡൗൺ. അവസാനിക്കുകയാണ് എന്ന പ്രതീതിയിൽ ജനം എത്തി എന്ന് സംശയിക്കുന്നു. ഒരു കാരണവശാലും കൂടിച്ചേരൽ അനുവദിക്കില്ല. 

6:16 PM IST:

96.54% റേഷൻ വിതരണം പൂർത്തിയായതായി മുഖ്യമന്ത്രി. 

6:15 PM IST:

കൊവിഡ് പ്രവർത്തനം ഏകോപിപ്പിക്കാൻ നാല് പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കും. മൂന്നെണ്ണം വനിതാ പൊലീസ് സ്റ്റേഷനുകളാണ്. 

6:12 PM IST:

പ്രവാസികൾക്കായി പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. തിരികെ വരുന്നവരുടെ ടെസ്റ്റിംഗ് ക്വാറന്‍റൈൻ തുടങ്ങിയ കാര്യങ്ങൾ സംസ്ഥാനം കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി. 

6:11 PM IST:

പ്രവാസികളെ എത്രയും വേഗം കേരളത്തിലെത്തിക്കണമെന്ന് ആഗ്രഹമുണ്ട്. അവർക്ക് എത്രയും വേഗം നാട്ടിലെത്തണമെന്നും ആഗ്രഹമുണ്ട്. പ്രവാസികളുടെ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ആവർത്തിച്ച് പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. 

6:09 PM IST:

ജാഗ്രതയിൽ കുറവ് വരുത്തരുതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്, ആൾക്കൂട്ടവും അശ്രദ്ധയും അത്യാപത്ത് ക്ഷണിച്ച് വരുത്തും, അത് കൊണ്ട് വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങൾ തുടരും. 

6:07 PM IST:

ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 178 പേർ മാത്രം.

6:07 PM IST:

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് 19 ഭേദമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. 

6:06 PM IST:

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കണ്ണൂരിൽ രണ്ട് പേർക്കും, പാലക്കാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

6:05 PM IST:

വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 

6:04 PM IST:

വിഷും ഐശ്വര്യത്തിന്‍റെയും തുല്യതയുടേയും പ്രതീകമെന്ന് മുഖ്യമന്ത്രി. അംബേദ്കറിനെ സ്മരിച്ച് മുഖ്യമന്ത്രി. അംബേദ്കർ ജയന്തിയും വിഷുവും ഒന്നിച്ച് വന്നതിന് ഔചിത്യ ഭംഗിയുണ്ടെന്ന് മുഖ്യമന്ത്രി. 

5:55 PM IST:

മുംബൈയിൽ സ്വകാര്യ ചാനൽ റിപ്പോർട്ടർക്കും ക്യാമറാമാനും കൊവിഡ് 19. മുംബൈയിൽ രോഗം സ്ഥിരീകരിച്ച മാധ്യമ പ്രവർത്തകരുടെ എണ്ണം 5 ആയി

5:40 PM IST:

രാജ്യത്ത് നിലവിൽ സ്ഥിതി ഇങ്ങനെ (കേന്ദ്ര ആരോഗ്യവകുപ്പിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക )

S. No. Name of State / UT Total Confirmed cases (Including 72 foreign Nationals) Cured/Discharged/
Migrated
Death
1 Andhra Pradesh 432 11 7
2 Andaman and Nicobar Islands 11 10 0
3 Arunachal Pradesh 1 0 0
4 Assam 31 0 1
5 Bihar 64 26 1
6 Chandigarh 21 7 0
7 Chhattisgarh 31 10 0
8 Delhi 1176 27 24
9 Goa 7 5 0
10 Gujarat 539 47 26
11 Haryana 185 29 3
12 Himachal Pradesh 32 13 1
13 Jammu and Kashmir 245 6 4
14 Jharkhand 19 0 2
15 Karnataka 247 59 6
16 Kerala 384 179 3
17 Ladakh 15 10 0
18 Madhya Pradesh 604 44 43
19 Maharashtra 1985 217 149
20 Manipur 2 1 0
21 Mizoram 1 0 0
22 Nagaland 1 0 0
23 Odisha 54 12 1
24 Puducherry 7 1 0
25 Punjab 167 14 11
26 Rajasthan 804 21 3
27 Tamil Nadu 1075 50 11
28 Telengana 572 100 16
29 Tripura 2 0 0
30 Uttarakhand 35 5 0
31 Uttar Pradesh 451 47 5
32 West Bengal 152 29 7
Total number of confirmed cases in India 9152* 857 308
*States wise distribution is subject to further verification and reconciliation

4:51 PM IST: പി എം കെയേഴ്‌സ് പദ്ധതി  ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളി. ഹർജി തെറ്റിദ്ധാരണയോടെ എന്ന് കോടതി. ഹർജിക്കാരന്റെ മേൽ പിഴ ഈടാക്കുമെന്നും കോടതിയുടെ ശാസന. അഭിഭാഷകൻ എം എൽ  ശർമയാണ് ഹർജി നൽകിയത്. പി എം കെയെഴ്‌സ് ഫണ്ട് വിനിയോഗത്തെ കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 

4:44 PM IST: സംസ്ഥാനത്ത് മദ്യം ഓൺലൈനായി വിൽക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. ഇത്തരമൊരു നിർദ്ദേശം സർക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് വന്ന ശേഷം മന്ത്രിസഭ യോഗം ചേർന്ന് തീരുമാനിക്കും എന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാൻ പരിപാടിയിൽ മന്ത്രി പറഞ്ഞു.

4:20 PM IST:

ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടി തമിഴ്നാട്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

4:20 PM IST:

24 മണിക്കൂറിനിടയിൽ 141 പേർക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 

4:19 PM IST:

796 പുതിയ കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കണ്ടെത്തിയതായി ഐസിഎംആർ. ഇന്ത്യിൽ ആകെ കേസുകൾ 9152. 

4:18 PM IST:

രണ്ട് ലക്ഷം പരിശോധനകൾ പൂർത്തിയാക്കിയതായി ICMR. 1.96 ലക്ഷം മാസ്കുകൾ നിർമ്മിച്ചു. ആറാഴ്ച കൂടി പരിശോധന നടത്താനുള്ള സംവിധാനങ്ങൾ ഉണ്ടെന്ന് ഐസിഎംആർ. 

4:09 PM IST:

സംസ്ഥാനങ്ങൾക്കിടയുള്ള ചരക്ക് നീക്കത്തിന് അനുമതി. അവശ്യ സർവ്വീസുകൾക്ക് പുറമെയുള്ള  ചരക്ക് നീക്കത്തിനും അനുമതി നൽകി, രണ്ട് ലക്ഷം പരിശോധനകൾ പൂർത്തിയാക്കിയതായി ICMR. 

3:14 PM IST:

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച കാസർകോട് ജില്ലയിൽ ഇന്ന് 16 പേർ രോഗം ഭേദമായി ആശുപത്രി വിടും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നുള്ള 10 പേരും, കാസർകോട് ജനറൽ ആശുപത്രിയിലെ 2 പേരും പരിയാരത്ത് ചികിത്സയിലുള്ള 4 പേരുമാണ് ഇന്ന് ഡിസ്ചാർജ് ആകുന്നത്. പരിയാരത്ത് നിന്ന് ആശുപത്രി വിടുന്നവരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും ഉൾപ്പെടുന്നു. എല്ലാവർക്കും രോഗം പൂർണമായും ഭേദമായിട്ടുണ്ട്. ഇവരുടെ ടെസ്റ്റ് റിസൽറ്റുകൾ നെഗറ്റീവാണ്.

3:11 PM IST:

വിദേശത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തൽക്കാലം തിരിച്ചെത്തിക്കില്ല. വിദേശത്തുള്ളവരെ തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. പ്രവാസികളെ തൽക്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന കേന്ദ്രസർക്കാർ നിലപാട് ശരിവച്ച് സുപ്രീം കോടതിയും. 

Read more at: വിദേശത്തുള്ള ഇന്ത്യാക്കാരെ തത്കാലം തിരിച്ചെത്തിക്കില്ല; കേന്ദ്രസർക്കാർ നിലപാട് ശരിവച്ച് സുപ്രീം കോടതി...

3:04 PM IST:

നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് ബാധയുടെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിൽ നിര്‍ണ്ണായക പ്രഖ്യാപനം കാത്തിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. 

3:02 PM IST:

ഇടുക്കിയിലെ അവസാന കൊവിഡ് രോഗിയെയും ഡിസ്ചാർജ് ചെയ്തു. തൊടുപുഴ കുമ്പൻകല്ല് സ്വദേശി നവാസിനെയാണ് ഡിസ്ചാർജ് ചെയ്തത്. ഇടുക്കിയിലെ 10 പേർക്കും കൊവിഡ് ഭേദമായി. അവസാന കേസ് റിപ്പോർട്ട് ചെയ്തത് 11 ദിവസം മുമ്പ്. 

3:01 PM IST:

ഭോപ്പാലിൽ ആരോഗ്യ വകുപ്പ് ജീവനക്കാരനായ മലയാളിക്കും കൊവിഡ് 19. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകൾക്കും രോഗം സ്ഥിരീകരിച്ചു. 

2:59 PM IST:

ദില്ലി പട് പട് ഗഞ്ചിലെ മാക്സ് ആശുപത്രിയിൽ മലയാളി നഴ്സിന് കൊവിഡ്. 12 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ.

2:57 PM IST:

അടിസ്ഥാന ശമ്പളത്തിന്‍റെ മുപ്പതു ശതമാനം ഒരു വർഷത്തേക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ.

2:56 PM IST:

ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് അടിയന്തര ചികിത്സയെത്തിക്കാൻ ഇന്ത്യൻ മെഡിക്കൽ സംഘങ്ങളെ അയക്കണം. ഇതിനായി സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചു.

2:53 PM IST:

കർണാടകത്തിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ഇതോടെ സംസ്ഥാനത്തെ ആകെ രോഗികൾ 247 ആയി. 

2:52 PM IST:

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവിന് സാധ്യത. പുതിയ മാർഗ്ഗ നിർദ്ദേശം ഇന്ന് പുറത്തിറക്കാൻ ശ്രമമെന്ന് സർക്കാർ വൃത്തങ്ങൾ. 

2:49 PM IST:

തിരുവല്ല കടപ്രയിൽ ലോക്ഡൗൺ ലംഘിച്ച് കെട്ടിട നിർമ്മാണം. പുളിക്കീഴ് പൊലീസ് എത്തി നിർമ്മാണം നിർത്തി വെപ്പിച്ചു. നിർമ്മാണം നടത്തിയത് കടപ്ര പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ജ്യേഷ്ഠൻ ബിജു വർഗീസ്. അതിഥി തൊഴിലാളികൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

2:46 PM IST:

പുതുതായി 82 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. നിലവിൽ സംസ്ഥാനത്ത് 2,064 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 

2:45 PM IST:

തൃശ്ശൂരിൽ ഒരാൾക്ക് കൂടി രോഗം ഭേദമായി. ഇനി ജില്ലയിൽ ചികിത്സയിലുള്ളത് ഒരാൾ മാത്രമാണ്.

2:40 PM IST:

ട്രിച്ചിയിൽ ഒരു വയസ്സുള്ള കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ കുട്ടിയുടെ പിതാവിന് നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 

2:39 PM IST:

പ്രവാസികളെ ഇപ്പോൾ തിരിച്ചു കൊണ്ടു വരുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രം. വിദേശ രാജ്യങ്ങളെ ഇക്കാര്യം അറിയിച്ചു. വിമാനസർവ്വീസ് തുടങ്ങുന്നത് വരെ സമയം വേണമെന്ന് വിദേശരാജ്യങ്ങളെ ബോധ്യപ്പെടുത്തുമെന്ന് ഉന്നതവൃത്തങ്ങൾ. 

2:38 PM IST:

ഉല്പാദനത്തിന് തടസ്സം വരാത്ത രീതിയിലുള്ള ഇളവുകൾ കേന്ദ്രം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി വി എസ് സുനിൽകുമാർ.

2:37 PM IST:

വെള്ളിയാഴ്ച ഇൻഡിഗോ എയർലൈൻസ് എഞ്ചിനീയർ മരിച്ചത് കൊവിഡ് കാരണമെന്ന് വ്യക്തമാക്കി ഇൻഡിഗോ എയർലൈൻസിൻ്റെ പത്രക്കുറിപ്പ്. 57കാരനായ ഇയാൾ ചെന്നൈയിൽ മരിച്ചത് കൊവിഡ് കാരണമല്ലെന്നായിരുന്നു ആരോഗ്യ വകുപ്പിൻ്റെ നിലപാട്. ചെന്നൈയിലെ സർക്കാർ ആശുപത്രിയിലാണ്  ഇയാൾ ചികിത്സ തേടിയിരുന്നത്. സ്വകാര്യ ലാബിൽ ആദ്യം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു, എന്നാൽ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവ് എന്നായിരുന്നു തമിഴ്നാടിന്‍റെ വിശദീകരണം. സംഭവത്തിൽ വിശദ പരിശോധന നടത്തുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ്.

2:36 PM IST:

ബെംഗളൂരുവിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മലയാളി സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അതിർത്തി വരെ തടസ്സമില്ലാതെ  എത്തിക്കാൻ സൗകര്യം ഒരുക്കാമെന്ന് സംഘടനകൾ. 

11:16 AM IST: കേന്ദ്രസർക്കാർ തീരുമാനം പ്രഖ്യാപിച്ച ശേഷം കേരളത്തിലെ നിയന്ത്രണങ്ങളിൽ സംസ്ഥാന സ‍ർക്കാർ തീരുമാനമെടുക്കും. മറ്റന്നാൾ വീണ്ടും ക്യാബനിറ്റ് യോ​ഗം ചേരും

11:14 AM IST: സംസ്ഥാനത്ത് കൊവിഡ് 19 പരിശോധനയ്ക്കായുള്ള റാപിഡ് ആന്റിബോഡി ടെസ്റ്റിന്റെ മാർഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറങ്ങി. ആരോഗ്യപ്രവർത്തകരും, പൊലീസുകാരും ഉൾപ്പടെയുള്ള ഒന്നാം നിര പോരാളികൾക്കാണ് റാപിഡ് ആന്റിബോഡി ടെസ്റ്റിൽ മുൻഗണന. 20 മിനുറ്റിനുള്ളിൽ ഫലമറിയാനാവുന്ന പരിശോധനയാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ്.

10:29 AM IST:

തമിഴ്നാട്ടിൽ കുടുങ്ങി പോയ മലയാളികളെ നാട്ടിൽ എത്തിക്കാൻ ഇടപെടണമെന്ന് തമിഴകത്തെ മലയാളി സംഘടനകൾ സംസ്ഥാന സ‍ർക്കാരിനോട് ആവശ്യപ്പെട്ടു. 

10:28 AM IST:

രാജ്യത്തെ കൊവിഡ് മരണങ്ങൾ 308 ആയി. ഇന്ന് രാവിലെ 8 മണി വരെയുള്ള 24 മണിക്കൂറിൽ മരണപ്പെട്ടത് 35 രോ​ഗികൾ. രാജ്യത്തെ കൊവിഡ‍് രോ​ഗികളുടെ എണ്ണം 9152 ആയി. 856 പേ‍‍ർ രോ​ഗമുക്തരായി നിലവിൽ ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണം 7987.

10:26 AM IST:

കൊവിഡിനെതിരെ കേരളം നടത്തുന്ന ഭഗീരഥ പ്രയത്നം ഫലം കണ്ടു തുടങ്ങിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. കൊവിഡ് പൊസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരമായ കാര്യമാണ്. ആരോഗ്യവകുപ്പും പൊലീസും ഇൻ്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ കോണ്ടാക്ട് ട്രേസിംഗ് കൊവിഡിനെ നടയുന്നതിൽ ഏറെ ഗുണം ചെയ്തതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. 
 
10:25 AM IST:

നിലവിൽ കേരളത്തിൽ ചികിത്സയിലുള്ള ഒന്നോ രണ്ടോ പ‍േരുടെ സ്ഥിതി അൽപം മോശമാണ്. അതീവ ​ഗുരുതരമല്ല അവരുടെ അവസ്ഥ അതേസമയം മറ്റു അസുഖങ്ങളുള്ളതിനാൽ  നില അൽപം ​ഗൗരവകരമാണ്. എന്നാൽ അവരേയും ചികിത്സിച്ചു രക്ഷപ്പെടുത്താം എന്ന ആത്മവിശ്വാസത്തിലാണ് ആരോ​ഗ്യവകുപ്പും ഡോക്ട‍ർമാരുമുള്ളത്. 

മഹാരാഷ്ട്രയിൽ ഇന്ന് 11 പേർ മരിച്ചു. കർണാടകത്തിൽ മരണം ഏഴായി. കലബുർഗിയിൽ 55കാരൻ മരിച്ചു. മുംബൈയിൽ മലയാളി നഴ്സുമാരോട് കടുത്ത അനീതി. കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ ഇന്ന് 19 പേര്‍ കൂടി രോഗമുക്തി നേടി