രാജ്യത്ത് 170 ജില്ലകള്‍ ഹോട്ട് സ്‍പോട്ടുകള്‍; മഹാരാഷ്ട്രയില്‍ പുതിയ 232 കേസുകള്‍, ഗുജറാത്തില്‍ 71| Covid

covid updates in kerala india and world as on 15 april 2020

11:27 PM IST

ഗർഭിണികൾക്ക് കേരളത്തിലേക്ക് കടക്കാൻ മതിയായ ചികിത്സാരേഖകൾ വേണം

: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഗർഭിണികൾക്ക് പ്രവേശനം നൽകുന്നതിന് സംസ്ഥാന സർക്കാർ പുതിയ മാനദണ്ഡം ഇറക്കി. ഗർഭിണികൾ മതിയായ ചികിത്സാ രേഖകൾ കൈവശം സൂക്ഷിക്കണം. പോകാനുദ്ദേശിക്കുന്ന ജില്ലയുടെ കളക്ടറുടെ അനുമതി മുൻകൂർ വാങ്ങണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങൾ.

10:47 PM IST

പിണറായി സര്‍ക്കാരിന് മുന്നില്‍ ഉമ്മന്‍ചാണ്ടിയുടെ ഒമ്പത് നിര്‍ദ്ദേശങ്ങള്‍

എല്ലാ രാജ്യങ്ങളും ഗള്‍ഫിലെ അവരുടെ പൗരന്മാരെ മടക്കി കൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടും മെയ് മൂന്ന് വരെ ഇക്കാര്യം പരിഗണിക്കേണ്ടന്ന കേന്ദ്ര നിലപാടിനെതിരെ കേരളം ശക്തമായ അഭിപ്രായം രേഖപ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രവാസികളുടേത് ഉള്‍പ്പെടെ ഒമ്പത് വിഷയങ്ങള്‍ നാളെ ചേരുന്ന മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ചു.

10:17 PM IST

'സ്പ്രിംഗ്ളറുമായി വഴിവിട്ട ഇടപാട്'; സമഗ്രാന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍

കൊവിഡ് ഭീഷണിക്കിടെ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് സര്‍ക്കാര്‍ നടത്തുന്ന വന്‍ അഴിമതിയാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് രോഗികളുടെ വിവരങ്ങള്‍ കൈമാറ്റം ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു ആരോഗ്യരംഗത്തെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യരുതെന്ന് വ്യക്തമായ നിയമമുണ്ടായിരിക്കെ വിദേശ കമ്പനിക്ക് ഡാറ്റാ കൈമാറിയതിനെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

9:52 PM IST

ദില്ലിയിൽ ഇന്ന് 17 പേർക്ക് കൂടി കൊവിഡ്

ദില്ലിയിൽ ഇന്ന് 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ 1578 പേരാണ് ദില്ലിയില്‍ കൊവിഡ് ബാധിതരായിട്ടുള്ളത്. 
ഇന്നുമാത്രം ഇവിടെ രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ 32 മരണമായി.

9:57 PM IST

ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 910 ആയി

ഒമാനിൽ ഇന്ന്  97 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 86 പേരും മസ്കത്ത് ഗവര്ണറേറ്റിൽ നിന്നുമുള്ളവരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 910 ല്‍ എത്തിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

9:52 PM IST

തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ കേന്ദ്രത്തിന്‍റെ കർശന നിർദ്ദേശം

തബ്‍ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവർ പല സംസ്ഥാനങ്ങളിലും ഇനിയും ഉണ്ടെന്നും ഇവരെ കണ്ടെത്താൻ കർശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാര്‍. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കേരളത്തില്‍ ഇനിയും ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കാൻ സ്വയം തയ്യാറാകണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മെഹ്ത്ത അറിയിച്ചു. 

9:11 PM IST

ലോക്ക് ഡൗണ്‍ ലംഘനം; ചെന്നൈയിൽ നിന്ന് മലപ്പുറത്തെത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

ലോക്ക് ഡൗണ്‍ ലംഘിച്ച് ചെന്നൈയിൽ നിന്ന് മലപ്പുറത്തെത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശികളായ ഇടശ്ശേരി മന്‍സൂര്‍ , മെമ്പട്ടാട്ടില്‍ പ്രതീഷ് എന്നിവരാണ് പിടിയിലായത്. മോട്ടോര്‍ സൈക്കിളിലാണ് ഇരുവരും എത്തിയത് . ഇരുവരേയും കോഴിക്കോട് സര്‍വ്വകലാശാലയ്ക്കടുത്തുള്ള കോവിഡ് കെയര്‍ സെന്ററില്‍ 14 ദിവസത്തെ നിരീക്ഷണത്തിലാക്കി.

9:05 PM IST

ഇന്ത്യയില്‍ കുടങ്ങിയ 41 പാകിസ്ഥാന്‍ പൗരൻമാര്‍ കൂടി മടങ്ങും

ഇന്ത്യയിൽ കുടുങ്ങിയ 41 പാകിസ്ഥാന്‍ പൗരന്മാരെ കൂടി  മടക്കിക്കൊണ്ടു പോകാൻ അനുവദിച്ച് കേന്ദ്രം. റോഡ് മാർഗ്ഗം കൊണ്ടു പോകാനാണ് പാക്ക് ഹൈക്കമ്മീഷൻ തീരുമാനം. ആകെ 160 പാക്ക് പൗരൻമാർക്കാണ് ഇതുവരെ മടങ്ങാന്‍ അനുമതി നല്‍കിയത്. 

8:50 PM IST

തെലങ്കാനയില്‍ ഇന്ന് ആറ് കൊവിഡ് കേസുകള്‍

തെലങ്കാനയിൽ ഇന്ന് 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. എട്ട് പേർക്ക് ഇവിടെ രോഗം ഭേദമായി. 

8:50 PM IST

രാജ്യത്ത് 170 ജില്ലകൾ കൊവിഡ് ഹോട്ട് സ്പോട്ടുകള്‍; കേരളത്തിൽ ഏഴ് ജില്ലകള്‍

രാജ്യത്ത് 170 ജില്ലകൾ കൊവിഡ് ഹോട്ട് സ്പോട്ടുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ ഏഴ് ജില്ലകളാണ് ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ഉള്ളത്. ഹോട്ട് സ്പോട്ടുകളിൽപ്പെടുന്ന എല്ലാവരെയും പരിശോധിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്‍കി കേന്ദ്രം പുതിയ മാർഗ്ഗരേഖ പുറത്തിറക്കി.

 

8:28 PM IST

അനാവശ്യമായി പുറത്തിറങ്ങല്‍; തലസ്ഥാന നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

സത്യവാങ്‍മൂലം ദുരൂപയോഗം ചെയ്‍ത് ജനങ്ങള്‍ പുറത്തിറങ്ങുന്നതിനാല്‍ തലസ്ഥാന നഗരിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കമ്മീഷണർ - കളക്ടർ - പൊതുഭരണ വകുപ്പ് എന്നിവരുടെ പാസുള്ളവർക്ക് മാത്രം യാത്ര അനുവദിച്ചാൽ മതിയെന്ന് കമ്മീഷണർ. നഗരാതിർത്തികളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അവശ്യ സർവ്വീസുകാർ തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ വീടിന് അടുത്തുള്ള കടകളിൽ പോകണമെന്ന് കമ്മീഷണർ.


 

8:28 PM IST

കോയമ്പത്തൂരില്‍ മലയാളി ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലെ മലയാളി ഡോക്ടർമാർ നിരീക്ഷണത്തില്‍. ഇവിടെ മൂന്ന് മെഡിക്കൽ പിജി വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ മൂന്ന് മലയാളി ഡോക്ടർമാരെയാണ് നിരീക്ഷണത്തിലാക്കിയത്.
 

8:13 PM IST

സൗദി അറേബ്യയിൽ കൊവിഡ് മരണം 79 ആയി

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ബുധനാഴ്ച ആറുപേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 79 ആയി. 493 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. വൈറസ്  ബാധിതരുടെ എണ്ണം ഇതോടെ 5,862 ആയി. മക്കയിൽ നാലും മദീനയിൽ രണ്ടും പേരാണ് പുതുതായി മരിച്ചത്

8:03 PM IST

ലോക്ക്ഡൗൺ; തിരുവനന്തപുരത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു

തിരുവനന്തപുരത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി. സത്യവാങ്മൂലം ഉപയോഗിക്കാനുള്ള സൗകര്യം ജനങ്ങൾ ദുരുപയോഗം ചെയ്യുന്നെന്ന റിപ്പോർട്ടിനെത്തുടർന്നാണ് തീരുമാനം. കമ്മീഷണർ, കളക്ടർ, പൊതുഭരണവകുപ്പ് എന്നിവരുടെ പാസ്സുള്ളവർക്ക് മാത്രം യാത്ര അനുവദിച്ചാൽ മതിയെന്ന് പൊലീസ് കമ്മീഷണർ കർശന നിർദ്ദേശം നൽകി. നഗരാതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കി.

7:47 PM IST

ഒമാനില്‍ വിദേശ തൊഴിലാളികൾക്ക് വിസ പുതുക്കുന്നതിനുള്ള ഫീസ് കുറച്ചു

ഒമാനില്‍ വിദേശ തൊഴിലാളികൾക്ക് വിസ പുതുക്കുന്നതിനുള്ള ഫീസ് കുറച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്വകാര്യമേഖലയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കമ്മിറ്റിയുടെ തീരുമാനം. 301 റിയാലിൽ നിന്നും 201 റിയാലായാണ് ഫീസ് കുറച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

6:52 PM IST

കോഴിക്കോട് പച്ച സോണിൽ

തൃശൂർ കൊല്ലം ഇടുക്കി പാലക്കാട് ആലപ്പുഴ കോട്ടയം എന്നിവ രോഗബാധ തീവ്രമല്ലാത്ത ജില്ലകൾ, കോഴിക്കോട് പച്ച സോണിൽ

6:46 PM IST

കേരളത്തിലെ 7 ജില്ലകൾ തീവ്രബാധിത പ്രദേശങ്ങൾ

കേരളത്തിലെ 7 ജില്ലകൾ തീവ്രബാധിത പ്രദേശങ്ങൾ . കാസർകോട് , കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട എന്നിവയാണ് ഏഴ് ഹോട്ട്സ്പോട്ട് ജില്ലകളെന്ന് കേന്ദ്രം. 

6:27 PM IST

തമിഴ്നാട്ടിൽ രണ്ട് മരണം

തമിഴ്നാട്ടിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈ സ്വദേശിയായ 47 കാരനും, 59 വയസുള്ള ആളുമാണ് മരിച്ചത്.

6:24 PM IST

ലേണേഴ്സ് ലൈസൻസ് കാലാവധി പുനക്രമീകരിക്കും

ഡ്രൈംവി​ഗ് ലൈസൻസിനുള്ള ലേണിം​ഗ് എടുത്ത പലരുടേയും ആറ് മാസത്തെ കാലാവധി തീരുന്നവരുണ്ട് ഈ കാലാവധി ​ഗതാ​ഗതവകുപ്പ് പുനക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി

6:21 PM IST

സ്വകാര്യബസുകളുടെ സ്റ്റേജ് ക്യാരേജ് നികുതി അടയ്ക്കേണ്ട തീയതി നീട്ടി

സംസ്ഥാനത്തെ സ്വകാര്യബസുകളുടെ സ്റ്റേജ് ക്യാരേജ് നികുതി കൊടുക്കേണ്ട തീയതി രണ്ടു വട്ടം നീട്ടികൊടുത്തു. അവസാന തീയതി നാളെയാണ്. ഇതു ഏപ്രിൽ 30 വരെ നീട്ടി. 
 

6:15 PM IST

നഴ്സുമാരുടെ ബുദ്ധിമുട്ട് ദില്ലി സർക്കാരിനെ അറിയിക്കും

ദില്ലിയിൽ കോവിഡ് രോഗികളെ ചികില്സിക്കുന്ന മലയാളി നഴ്സുമാർ നേരിടുന്ന പ്രശനം തീർക്കാൻ ദില്ലി സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

6:13 PM IST

അക്ഷയ കേന്ദ്രങ്ങൾ തുറക്കും

അക്ഷയ കേന്ദ്രങ്ങൾ തുറക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

6:11 PM IST

കൂർഗിലെ ഇഞ്ചികൃഷിക്കാരുടെ പ്രശ്നങ്ങൾ കർണാടകത്തെ അറിയിക്കും

കൂ‍​ർ​ഗിൽ സ്ഥലം പാട്ടത്തിന് എടുത്ത് ഇഞ്ചി കൃഷി ചെയ്യുന്ന മലയാളി കർഷകർ നേരിടുന്ന പ്രശ്നങ്ങൾ കർണാടക സർക്കാരിനെ ധരിപ്പിക്കുമെന്നും മുഖ്യമന്ത്രി. 

6:09 PM IST

വിദേശ രാജ്യങ്ങളിൽ കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ഉറപ്പ് കിട്ടി

വിദേശരാജ്യങ്ങളിൽ കൂടുതൽ നിരീക്ഷണകേന്ദ്രങ്ങൾ തുടങ്ങണമെന്ന ആവശ്യത്തിന് മറുപടി ലഭിച്ചതായി മുഖ്യമന്ത്രി. യുഎഇയിൽ നിരീക്ഷണത്തിലുള്ള പ്രവാസികളെ പാ‍ർപ്പിക്കാൻ കെട്ടിട്ടങ്ങൾ കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. യുഎഇ ഭരണകൂടവുമായും അവിടുത്തെ അംബാസിഡറുമായും നോ‍ർക്ക നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രവാസി സംഘടനകൾ അടക്കമുള്ളവരോട് പ്രവാസികളെ സ​ഹായിക്കാൻ ഇടപെടണം എന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്. 
 

6:06 PM IST

പരിശോധന വർധിപ്പിക്കും

സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി, ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 

6:06 PM IST

കേന്ദ്രം ഇന്നും സാമ്പത്തിക സഹായം പറഞ്ഞില്ല

ഇന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഉള്ള സാമ്പത്തിക സഹായം പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി. ഇത് ഉടൻ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി. 
 

6:06 PM IST

ഇളവുകൾ നാളെ ക്യാബിനറ്റ് യോഗത്തിൽ തീരുമാനിക്കും

സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകൾ നാളെ ക്യാബിനറ്റ് യോഗം ചേർന്ന ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

6:04 PM IST

രാജ്യത്ത് എറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് കേരളത്തിൽ

രാജ്യത്തെ ഏറ്റവും കൂടുതൽ രോഗമുക്തി നേടിയവർ കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി. 213 പേർക്ക് ഇതുവരെ രോഗം മാറി. ആലപ്പുഴയിൽ 5, എറണാകുളം 21, ഇടുക്കി 10, കണ്ണൂർ 80,  കാസർകോട് 167,  കൊല്ലം 9, കോട്ടയം 3, കോഴിക്കോട് 16, മല്പപുറം 21 പാലക്കാട് 8 പത്തനംതിട്ട 17, തിരുവനന്തപുരം 14, തൃശ്ശൂർ 13, വയനാട് 3, - ഇതാണ് വിവിധ ജില്ലകളിൽ ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.

6:03 PM IST

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1 ലക്ഷത്തിൽ താഴെ മാത്രം

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തി. നിലവിൽ 97464 പേരാണ് നിരീക്ഷണത്തിലുള്ളത്. 

6:01 PM IST

ഏഴ് പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് രോഗം ഭേദമായി. കാസർകോട് 4 പേർക്കും, കോഴിക്കോട് 2 പേർക്കും, കൊല്ലത്ത് ഒരാൾക്കുമാണ് രോഗം ഭേദമായത്. 
 

6:01 PM IST

ഇന്ന് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

ഇന്ന് സംസ്ഥാനത്ത് ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂർ സ്വദേശിയാണ് ഇയാൾ.

5:55 PM IST

കർണാടകത്തിൽ മരണം 12

കർണാടകത്തിൽ കൊവിഡ് മരണം 12 ആയി, ബെലഗാവയിൽ 80 കാരിയാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  ഒരു ദിവസത്തെ ഉയർന്ന കണക്കാണ് ഇന്നത്തേത്ത്. 
 

5:45 PM IST

പാലക്കാട് രണ്ടുപേര്‍ കൂടി ആശുപത്രി വിട്ടു, കൊല്ലത്ത് മൂന്നുപേര്‍ക്ക് രോഗമുക്തി

പാലക്കാട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. കൊല്ലത്ത് ചികിത്സയിലായിരുന്ന മൂന്നുപേര്‍ രോഗമുക്തരായി. ഇതില്‍ ഗര്‍ഭിണിയായ ഒരു യുവതിയും ഉള്‍പ്പെടുന്നു. 

5:35 PM IST

കൊവിഡ് രോഗികളുടെ എണ്ണം 11933 ആയി

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 11933 ആയി, ഇത് വരെ 392 പേർ രോഗം ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 1344 പേർക്ക് രോഗം ഭേദമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം.

5:16 PM IST

ഹരിയാനയിൽ നിന്ന് കേരളത്തിലെത്തിയ മലയാളികളെ തട‌ഞ്ഞു

ഹരിയാനയിൽ നിരീക്ഷണസമയത്തിന് ശേഷം നാട്ടിലേക്ക് തിരിച്ച രണ്ട് മലയാളികളെ വാളയാർ ചെക് പോസ്റ്റിൽ തടഞ്ഞു. കൊവിഡ് നെഗറ്റീവ് എന്ന് ഇവരുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താത്തതാണ് പ്രശ്നം

5:04 PM IST

യാത്രാ വിലക്ക് ലംഘിച്ച റെയിൽവേ ജീവനക്കാർക്കെതിരെ കേസ്

യാത്ര വിലക്ക് ലംഘിച്ച് തിരുവനന്തപുരത്ത് എത്തിയ മൂന്ന് റെയിൽവേ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. മധുര ഡിവിഷനിലെ ജീവനക്കാരായ ഇവർ റെയിൽപാളങ്ങൾ പരിശോധിക്കുന്ന OMS സർവ്വീസിൽ കയറിയാണ് എത്തിയത്. 

4:23 PM IST

സമൂഹ വ്യാപനമില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രാലയം

സമൂഹ വ്യാപനം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 170 ജില്ലകൾ ഹോട്സ്പോട്ടുകളാണ് 207 മേഖലകൾ രോഗം പടരാൻ സാധ്യതയുള്ള സ്ഥലങ്ങളായും ഇപ്പോൾ തരം തിരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം. 11.41 ശതമാനം പേർ രോഗവിമുക്തരായെന്നും മന്ത്രാലയം.

4:15 PM IST

മറാത്തി ചാനൽ റിപ്പോർട്ടറെ അറസ്റ്റ് ചെയ്തു

ട്രെയിൻ സർവീസ് തുടങ്ങുമെന്ന അഭ്യൂഹം പ്രചരിപ്പിച്ചതിന് മറാത്തി ചാനൽ റിപ്പോർട്ടറെ അറസ്റ്റ് ചെയ്തു. ABP MAJHA റിപ്പോർട്ടർ രാഹുൽ കുൽക്കർണിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാനലിൽ വാർത്ത വന്നതിന് പിന്നാലെ തൊഴിലാളികൾ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.

4:05 PM IST

ഹോട്ട്സ്പോട്ടുകൾക്കായി ആരോഗ്യ മന്ത്രാലയം മാർഗരേഖ പുറത്തിറക്കി

കൊവിഡ് ഹോട്ട്സ്പോട്ടുകൾക്കായി ആരോഗ്യ മന്ത്രാലയം മാർഗരേഖ പുറത്തിറക്കി. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഹെൽത്ത് സെക്രട്ടറിമാരുമായി ഇന്ന് കേന്ദ്രം ചർച്ച നടത്തിയിരുന്നു. കാബിനറ്റ് സെക്രട്ടറിയാണ് ചർച്ച നടത്തിയത്. ഹോട്ട്സ്പോട്ടുകളിലേക്കുള്ള പ്രവേശനം കൃത്യമായി നിരീക്ഷിക്കും. ഹോട്ട്സ്പോട്ടുകളിലെ എല്ലാ വീടുകളിലെ താമസക്കാരുടെയും ആരോഗ്യ സ്ഥിതി പരിശോധിക്കും. രോഗ ലക്ഷണം ഉള്ള ആളുകളുടെ സാമ്പിളുകൾ പരിശോധിക്കും.

4:00 PM IST

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിലേക്ക്

മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 2801 ആയി, ഇന്ന് മാത്രം 117 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

 

3:35 PM IST

ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് വൈഎസ്ആർ കോൺഗ്രസ് എംഎൽഎ

ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് ആന്ധ്രപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് എംഎൽഎ മധുസൂദൻ യാദവ്. ബെംഗളൂരുവിൽ നിന്ന് അഞ്ച് അകമ്പടി വാഹനങ്ങളിൽ 39 പേരുമായി പ്രകാശം ജില്ലയിലേക്ക് എംഎൽഎയുടെ യാത്ര. കർണാടക ആന്ധ്ര അതിർത്തിയിൽ തടഞ്ഞ ആന്ധ്ര പൊലീസ് എംഎൽഎയെ ബെംഗളൂരുവിലേക്ക് തിരിച്ചയച്ചു.

3:04 PM IST

ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം

യുപിയിലെ മൊറാബാദിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം. ഡോക്ടർമാരുൾപ്പടെയുള്ളവർക്ക് നേരെ പ്രദേശവാസികൾ ആക്രമണം നടത്തുകയായിരുന്നു. സാമ്പിൾ പരിശോധൻയ്ക്ക് എത്തിയ സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.

3:01 PM IST

രണ്ട് പേർ കൂടി ആശുപത്രി വിട്ടു

പാലക്കാട് കൊവിഡ് രോഗമുക്തരായ രണ്ട് പേർ കൂടി ആശുപത്രി വിട്ടു. ഒറ്റപ്പാലം കാവിൽപ്പാട് എന്നിവിടങ്ങളിൽ നിന്നുള്ളവർ ആണ് ആശുപത്രി വിട്ടത്. ഇനി രണ്ട് പേർ മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്.

2:15 PM IST

ഗുജറാത്ത് മുഖ്യമന്ത്രി ക്വാറൻ്റീനിൽ

 ഗുജറാത്ത് മുഖ്യമന്ത്രി ക്വാറൻ്റീനിൽ പ്രവേശിച്ചു. അടുത്ത ഒരാഴ്ച വീട്ടിൽ തുടരും. വീട്ടിലേക്ക് ആർക്കും പ്രവേശനമില്ല എല്ലാ കൂടിക്കാഴ്ചകളും വീഡിയോ കോൺഫറൻസ് വഴിയാക്കി. മുഖ്യമന്ത്രിയുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് എംഎൽഎയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഉപമുഖ്യമന്ത്രിയും ഹോം ഐസൊലേഷനിൽ

2:05 PM IST

കൊൽക്കത്തയിലെ മലയാളി ആരോഗ്യപ്രവർത്തകർ ആശങ്കയിൽ

കൊൽക്കത്തിയിലെ ചാർനോക് ആശുപത്രിയിൽ ജീവനക്കാർക്ക് കൊവിഡ് പരിശോധന നടത്തുന്നില്ലെന്ന് പരാതി. മലയാളികൾ ഉൾപ്പെടെ 300 ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇതുവരെ ടെസ്റ്റ് നടന്നത്  50 പേരിൽ താഴെ മാത്രം. നിരന്തരം ആവശ്യപ്പെട്ടിട്ടാണ് ഇത്രയെങ്കിലും നടത്തിയതെന്ന് ജീവനക്കാർ. ഇതിൽ  ഡോക്ടർമാർ ഉൾപ്പെടെ  13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ മൂന്നു പേർ മലയാളികളാണ്. മറ്റുള്ളവരുടെ പരിശോധനകാര്യത്തിൽ ഇതുവരെ ആശുപത്രി നിലപാട് അറിയിച്ചിട്ടില്ലെന്നും ജീവനക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കിഡ്നി രോഗത്തിന് ചികിത്സ തേടി എത്തിയ രണ്ടു പേർ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

1:46 PM IST

അതിഥി തൊഴിലാളികളെ തമിഴ്നാട് പൊലീസ് തടഞ്ഞു

രാജസ്ഥാനിലേക്ക് ബൈക്കിൽ മടങ്ങാൻ ശ്രമിച്ച അതിഥി തൊഴിലാളികളെ തമിഴ്നാട് പൊലീസ് തടഞ്ഞു. കന്യാകുമാരിയിൽ നിന്ന് ബൈക്കിൽ മടങ്ങുകയായിരുന്നു ഇവർ. സ്ത്രീകളും കുട്ടികളും അടക്കം 31 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. തിരുനെൽവേലിയിൽ വച്ച് തടഞ്ഞ് ഇവരെ നിരീക്ഷണത്തിലാക്കി. 

1:40 PM IST

രോഗം ഭേദമായവർ ഡിസ്ചാർജ് ഇന്ന് ആശുപത്രി വിടും

കൊല്ലത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കൊവിഡ് രോഗം ഭേദമായവർ ആശുപത്രി വിടും. ഇതിൽ ഒരാൾ ഗർഭിണി ആണ്. 
 

1:32 PM IST

വ്യാജ പ്രചരണം നടത്തിയ ആൾ അറസ്റ്റിൽ

കീഴാറ്റൂരിൽ കൊറോണയില്ലെന്നും സർക്കാർ വ്യാജ പ്രചാരണം നടത്തി ആളുകളെ ഐസൊലേറ്റ് ചെയ്തതാണെന്ന് ഫേസ് ബുക്കിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചയാൾക്കെതിരെ കേസ്. കീഴാറ്റൂർ പഞ്ചായത്തിലെ മുള്ളിക്കുർശ്ശി വാർഡ് മെമ്പർ ഉസ്മാൻ കൊമ്പനെതിരെയാണ് കേസ്. കൊറോണ പ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തിയതിനാണ് കേസ്.

1:30 PM IST

ഭോപ്പാൽ വിഷവാതക ദുരന്തത്തിന്‍റെ ഇരകളിൽ 3 പേർ കൊവിഡ് ബാധിച്ച് മരിച്ചു

ഭോപ്പാൽ വിഷവാതക ദുരന്തത്തിന്‍റെ ഇരകളിൽ 3 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

1:03 PM IST

ക്വാറന്‍റൈൻ ലംഘിച്ച് മലയാളി മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്തി

മഹാരാഷ്ട്രയിൽ നിന്ന് 2 മലയാളികളും ഒരു മഹാരാഷ്ട്രക്കാരനും കാറിൽ ചാലക്കുടിക്കു സമീപം പോട്ടയിൽ എത്തി. വിവരം അറിഞ്ഞ് പൊലീസ് ഇവരെ ഹിൽവേ ടൂറിസ്റ്റ് ഹോമിൽ ക്വാറൻ്റെെനിലാക്കി. പോട്ടയിൽ സഹോദരൻ പാമ്പുകടിയേറ്റത് അറിഞ്ഞാണ് യുവാവ് കുട്ടുകാരനും മഹാരാഷ്ട്ര സ്വദേശി ഡ്രൈവർക്കുമൊപ്പം എത്തിയത്. 

 

12:58 PM IST

ന‌ഞ്ചൻ കോഡ് ഫാർമസ്യൂട്ടിക്കൽ കമ്പനയിലെ 9 പേർക്ക് കൂടി കൊവി‍ഡ്

നഞ്ചൻകോഡ് ഫർമസ്യൂട്ടിക്കൽ കമ്പനിയിലെ 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കമ്പനിയിൽ ആകെ രോഗികളുടെ എണ്ണം ഇതോടെ 45 ആയി. കമ്പനി ജീവനക്കാർക്കിടയിൽ രോഗം പകർന്നതെങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. 

12:37 PM IST

ആന്ധ്ര പ്രദേശിൽ രണ്ട് പേർ കൂടി മരിച്ചു

ആന്ധ്ര പ്രദേശിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു, ഇതോടെ മരണം 11 ആയി, സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കൊവിഡ് ബാധിച്ചു.

12:40 PM IST

കർണാടകത്തിൽ മരണം 11

കർണാടകത്തിൽ മരണം 11 ആയി, ബെംഗളൂരുവിൽ ഒരാൾ കൂടി മരിച്ചു.

12:13 PM IST

മേഘാലയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച രോഗി മരിച്ചു

മേഘാലയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച രോഗി മരിച്ചു. രോഗം സ്ഥിരീകരിച്ച 69 കാരനായ ഡോക്ടറാണ് ഷില്ലോങ്ങിലെ ബഥനി ആശുപത്രിയിൽ മരിച്ചത്. മരിച്ച രോഗിയുടെ ബന്ധുക്കളും സഹായികളുമായ ആറു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കോൺറാഡ്‌ സാഗ്മ. 

12:06 PM IST

ആരോഗ്യ പ്രവർത്തകർക്കായി ഹെൽപ് ലൈൻ

ആരോഗ്യ പ്രവർത്തകരുടെ പരാതികൾ കേൾക്കാൻ ഹെൽപ് ലൈൻ തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പരാതി അറിയിച്ചാൽ രണ്ട് മണിക്കൂറിനകം പരിഹരിക്കും. യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ, ഇന്ത്യൻ പ്രൊഫഷണൽ നേഴ്സസ് അസോസിയേഷൻ എന്നിവരുടെ ഹർജികളിലാണ് തീരുമാനം. കേസ് സുപ്രീംകോടതി തീർപ്പാക്കി. ആരോഗ്യ പ്രവർത്തകർക്കായി കേന്ദ്രം പ്രത്യേക മാർഗരേഖ ഇറക്കണം എന്ന‌് ആവശ്യപ്പെട്ടായിരുന്നു ഹർജികൾ. 

12:03 PM IST

ഗുജറാത്തിൽ 57 പുതിയ കേസുകൾ

ഗുജറാത്തിൽ 57 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 695 ആയി. 30 പേരാണ് ഇത് വരെ മരിച്ചത്.

12:05 AM IST

മുംബൈയിൽ കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചു

മുംബൈയിൽ കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചു. വർളി സ്വദേശിയായ 29 കാരിയാണ് നായർ ആശുപത്രിയിൽ തൂങ്ങി മരിച്ചത്.

11:40 AM IST

ദുബായില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

ദുബായില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയയാണ് മരിച്ചത്. ദുബായിയിലെ ജിൻകോ കമ്പനയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസസറായി ജോലി ചെയ്യുകയായിരുന്നു. പാൻക്രിയാസ് സംബന്ധമായ  അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഗൾഫിൽ കൊനിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ആറായി. 

10:45 AM IST

തൃശ്ശൂർ പൂരമില്ല

ഈ വർഷം തൃശ്സൂർ പൂരമില്ല, ക്ഷേത്രത്തിനകത്തെ അഞ്ച് പേർ മാത്രം അടങ്ങുന്ന ചടങ്ങായി പൂരം നടത്താൻ തീരുമാനം. തീരുമാനം ഏകകണ്ഠേനമായിരുന്നുവെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. 

10:45 AM IST

നിർമ്മാണ മേഖലക്ക് ഇളവ്

നിർമ്മാണ മേഖലക്ക് ഇളവനുവദിച്ച് കേന്ദ്രം . കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇളവ് നൽകും . അവശ്യ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുടർന്നും പ്രവർത്തിക്കും . ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്രം . ചരക്കുനീക്കം സുഗമമാക്കാൻ തീരുമാനം . ഗ്രാമീണ മേഖലയിലെ വ്യവസായങ്ങൾ അനുവദിക്കും . ഗ്രാമീണ മേഖലയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് പ്രവർത്തിക്കാം .

10:35 AM IST

സ്പ്രിങ്ക്ളർ കരാർ പുറത്ത് വിട്ട് സർക്കാർ

സ്പ്രിങ്ക്ളർ കരാർ സംസ്ഥാന സർക്കാർ പുറത്ത് വിട്ടു., ഏപ്രിൽ 2നാണ് മുൻകാല പ്രാബല്യത്തോടെ കരാർ ഒപ്പിട്ടത്. മാർച്ച് 25 മുതൽ സെപ്റ്റംബർ 24 വരെയാണ് കരാർ കാലാവധി. സ്പ്രിങ്ക്ളർ  ഐടി സെക്രട്ടറിക്ക് അയച്ച കത്തും പുറത്ത് വിട്ടു, വിശദീകരണം നൽകിയത് ഏപ്രിൽ 12ന്. വിവരഭങ്ങൾ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് കമ്പനി.

10:09 AM IST

പ്രതിദിന സാമ്പത്തിക നഷ്ടം 40,000 കോടിക്ക് മുകളിലെന്ന് വ്യവസായ സംഘടനകൾ

ലോക്ക് ഡൗൺ മൂലമുള്ള പ്രതിദിന സാമ്പത്തിക നഷ്ടം 40,000 കോടിക്ക് മുകളിലെന്ന് വ്യവസായ സംഘടനകൾ. ഏപ്രിൽ- സെപ്റ്റംബർ മാസങ്ങളിൽ 4 കോടിയിലധികം പേരുടെ തൊഴിൽ ഭീഷണിയിലാകുമെന്ന് മുന്നറിയിപ്പ്. സാമ്പത്തിക മേഖലക്കായി 16 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വേണമെന്ന് ആവശ്യം. 

10:09 AM IST

തമിഴ്നാട് അതിർത്തിയിൽ നിയന്ത്രണം കർശനമാക്കി കേരളം

കളിയിക്കാവിള തമിഴ്നാട് അതിർത്തിയിൽ നിയന്ത്രണം കർശനമാക്കി കേരളം. അതിർത്തി പൂർണമായും അടച്ചു. അത്യാസന്ന നിലയിലുള്ള രോഗികളെ മാത്രമേ കടത്തിവിടൂ.

9:50 AM IST

ലോക് ഡൗൺ ലംഘിച്ച് പ്രതിഷേധം

പാനൂരിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് വൈകുന്നതിൽ എസ്പി ഓഫീസിൽ യൂത്ത് കോൺഗ്രസ് സത്യാഗ്രഹം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സ്റ്റേഷനകത്ത് പ്രവർത്തകർ കുത്തിയിരിക്കുന്നു.

 

9:37 AM IST

ചെന്നൈയിൽ മരിച്ച ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈയിൽ  മരിച്ച ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശിയായ ഓർത്തോ സർജൻ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. ചെന്നൈ അപ്പോളോയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം, സംസ്കാരം ചെന്നൈയിൽ തന്നെ നടത്തി. കൊവിഡ് ബാധിതനെ പരിശോധിച്ചതിലൂടെയാണ് ഡോക്ടർക്ക് രോഗം പകർന്നത്. ഡോക്ടറുടെ സംസ്കാരം നടത്തിയതിൽ വീഴ്ച സംഭവിച്ചതായി ആരോപണം.  മുൻകരുതൽ പാലിക്കാതെയാണ് സംസ്കാരം നടത്താൻ ശ്രമിച്ചതെന്ന് പ്രദേശവാസികൾ. ആമ്പത്തൂർ ശമ്ശാനത്തിൽ സുരക്ഷാ മുൻകരുതുകൾ സ്വീകരിക്കാതെയാണ് മൃതദേഹം എത്തിച്ചത്. പ്രദേശവാസികൾ പ്രതിഷേധിച്ചതിനെ തുടർന്ന് മറ്റൊരു ശ്മശാനത്തിലേക്ക് മാറ്റുകയായിരുന്നു. 

 

9:37 AM IST

ഡോക്ടർമാർക്ക് നേരെ അതിക്രമം

ദില്ലി എൽഎൻജെപി ആശുപത്രിയിൽ ഡോക്ടർമാർക്ക് നേരെ അതിക്രമം, കൊവിഡ് രോഗികളെ പരിശോധിക്കുന്ന വനിത ഡോക്ടറെ സർജിക്കൽ വാ‍‍ർഡിൽ വച്ച് മറ്റു രോഗികൾ ആക്രമിക്കുകയായിരുന്നു. പിടിച്ചു മാറ്റൻ ശ്രമിച്ച ഡോക്ടറിനെയും അക്രമിച്ചു. 

9:27 AM IST

കൊൽക്കത്തയിൽ മൂന്ന് മലയാളി ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

കൊൽക്കത്തിലെ ചാർനോക് ആശുപത്രിയിൽ 13 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ മലയാളികളാണ്.

9:10 AM IST

സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്ക് കൊവിഡ്

തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബന്ധുക്കളായ മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുൻ മന്ത്രി അടക്കം അറുപതിലധികം പേർ നിരീക്ഷണത്തിലാണ്. 

 

9:02 AM IST

വ്യവസായമേഖലയ്ക്ക് ഇളവുകളില്ല, കടുത്ത നിയന്ത്രണം തുടരും - വായിക്കാം

കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.

9:02 AM IST

മറ്റ് നിയന്ത്രണങ്ങളെന്തൊക്കെ എന്നത് നിർണായകം - വായിക്കാം

സർക്കാർ ഓഫീസുകൾക്ക് പുറമേ എന്തൊക്കെ നിയന്ത്രണങ്ങൾ എന്നതായിരുന്നു നിർണായകം. വ്യവസായമേഖലയ്ക്ക് കരുതപ്പെട്ടിരുന്നത് പോലെ ഇളവുകളില്ല. 

9:02 AM IST

പുതിയ ലോക്ക് ഡൗൺ നിർദേശങ്ങൾ പുറത്തുവന്നു

സർക്കാർ ഓഫീസുകൾ ഏതൊക്കെ തുറക്കാം എന്നതാണ് ലോക്ക് ഡൗൺ നിർദേശങ്ങളിൽ ആദ്യം.

8:56 AM IST

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 11,000 കടന്നു

11:23 PM IST: : കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഗർഭിണികൾക്ക് പ്രവേശനം നൽകുന്നതിന് സംസ്ഥാന സർക്കാർ പുതിയ മാനദണ്ഡം ഇറക്കി. ഗർഭിണികൾ മതിയായ ചികിത്സാ രേഖകൾ കൈവശം സൂക്ഷിക്കണം. പോകാനുദ്ദേശിക്കുന്ന ജില്ലയുടെ കളക്ടറുടെ അനുമതി മുൻകൂർ വാങ്ങണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങൾ.

10:43 PM IST: എല്ലാ രാജ്യങ്ങളും ഗള്‍ഫിലെ അവരുടെ പൗരന്മാരെ മടക്കി കൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടും മെയ് മൂന്ന് വരെ ഇക്കാര്യം പരിഗണിക്കേണ്ടന്ന കേന്ദ്ര നിലപാടിനെതിരെ കേരളം ശക്തമായ അഭിപ്രായം രേഖപ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രവാസികളുടേത് ഉള്‍പ്പെടെ ഒമ്പത് വിഷയങ്ങള്‍ നാളെ ചേരുന്ന മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ചു.

10:42 PM IST: കൊവിഡ് ഭീഷണിക്കിടെ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് സര്‍ക്കാര്‍ നടത്തുന്ന വന്‍ അഴിമതിയാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് രോഗികളുടെ വിവരങ്ങള്‍ കൈമാറ്റം ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു ആരോഗ്യരംഗത്തെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യരുതെന്ന് വ്യക്തമായ നിയമമുണ്ടായിരിക്കെ വിദേശ കമ്പനിക്ക് ഡാറ്റാ കൈമാറിയതിനെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

10:01 PM IST: ദില്ലിയിൽ ഇന്ന് 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ 1578 പേരാണ് ദില്ലിയില്‍ കൊവിഡ് ബാധിതരായിട്ടുള്ളത്. 
ഇന്നുമാത്രം ഇവിടെ രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ 32 മരണമായി.

10:01 PM IST: ഒമാനിൽ ഇന്ന്  97 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 86 പേരും മസ്കത്ത് ഗവര്ണറേറ്റിൽ നിന്നുമുള്ളവരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 910 ല്‍ എത്തിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

9:54 PM IST: തബ്‍ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവർ പല സംസ്ഥാനങ്ങളിലും ഇനിയും ഉണ്ടെന്നും ഇവരെ കണ്ടെത്താൻ കർശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാര്‍. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കേരളത്തില്‍ ഇനിയും ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കാൻ സ്വയം തയ്യാറാകണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മെഹ്ത്ത അറിയിച്ചു. 

9:12 PM IST: ലോക്ക് ഡൗണ്‍ ലംഘിച്ച് ചെന്നൈയിൽ നിന്ന് മലപ്പുറത്തെത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശികളായ ഇടശ്ശേരി മന്‍സൂര്‍ , മെമ്പട്ടാട്ടില്‍ പ്രതീഷ് എന്നിവരാണ് പിടിയിലായത്. മോട്ടോര്‍ സൈക്കിളിലാണ് ഇരുവരും എത്തിയത് . ഇരുവരേയും കോഴിക്കോട് സര്‍വ്വകലാശാലയ്ക്കടുത്തുള്ള കോവിഡ് കെയര്‍ സെന്ററില്‍ 14 ദിവസത്തെ നിരീക്ഷണത്തിലാക്കി.

9:09 PM IST: ഇന്ത്യയിൽ കുടുങ്ങിയ 41 പാകിസ്ഥാന്‍ പൗരന്മാരെ കൂടി  മടക്കിക്കൊണ്ടു പോകാൻ അനുവദിച്ച് കേന്ദ്രം. റോഡ് മാർഗ്ഗം കൊണ്ടു പോകാനാണ് പാക്ക് ഹൈക്കമ്മീഷൻ തീരുമാനം. ആകെ 160 പാക്ക് പൗരൻമാർക്കാണ് ഇതുവരെ മടങ്ങാന്‍ അനുമതി നല്‍കിയത്. 

8:54 PM IST: തെലങ്കാനയിൽ ഇന്ന് 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. എട്ട് പേർക്ക് ഇവിടെ രോഗം ഭേദമായി. 

8:52 PM IST: രാജ്യത്ത് 170 ജില്ലകൾ കൊവിഡ് ഹോട്ട് സ്പോട്ടുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ ഏഴ് ജില്ലകളാണ് ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ഉള്ളത്. ഹോട്ട് സ്പോട്ടുകളിൽപ്പെടുന്ന എല്ലാവരെയും പരിശോധിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്‍കി കേന്ദ്രം പുതിയ മാർഗ്ഗരേഖ പുറത്തിറക്കി.

 

8:35 PM IST: സത്യവാങ്‍മൂലം ദുരൂപയോഗം ചെയ്‍ത് ജനങ്ങള്‍ പുറത്തിറങ്ങുന്നതിനാല്‍ തലസ്ഥാന നഗരിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കമ്മീഷണർ - കളക്ടർ - പൊതുഭരണ വകുപ്പ് എന്നിവരുടെ പാസുള്ളവർക്ക് മാത്രം യാത്ര അനുവദിച്ചാൽ മതിയെന്ന് കമ്മീഷണർ. നഗരാതിർത്തികളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അവശ്യ സർവ്വീസുകാർ തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ വീടിന് അടുത്തുള്ള കടകളിൽ പോകണമെന്ന് കമ്മീഷണർ.


 

8:30 PM IST: കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലെ മലയാളി ഡോക്ടർമാർ നിരീക്ഷണത്തില്‍. ഇവിടെ മൂന്ന് മെഡിക്കൽ പിജി വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ മൂന്ന് മലയാളി ഡോക്ടർമാരെയാണ് നിരീക്ഷണത്തിലാക്കിയത്.
 

8:08 PM IST: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ബുധനാഴ്ച ആറുപേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 79 ആയി. 493 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. വൈറസ്  ബാധിതരുടെ എണ്ണം ഇതോടെ 5,862 ആയി. മക്കയിൽ നാലും മദീനയിൽ രണ്ടും പേരാണ് പുതുതായി മരിച്ചത്

7:57 PM IST:

തിരുവനന്തപുരത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി. സത്യവാങ്മൂലം ഉപയോഗിക്കാനുള്ള സൗകര്യം ജനങ്ങൾ ദുരുപയോഗം ചെയ്യുന്നെന്ന റിപ്പോർട്ടിനെത്തുടർന്നാണ് തീരുമാനം. കമ്മീഷണർ, കളക്ടർ, പൊതുഭരണവകുപ്പ് എന്നിവരുടെ പാസ്സുള്ളവർക്ക് മാത്രം യാത്ര അനുവദിച്ചാൽ മതിയെന്ന് പൊലീസ് കമ്മീഷണർ കർശന നിർദ്ദേശം നൽകി. നഗരാതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കി.

7:56 PM IST: ഒമാനില്‍ വിദേശ തൊഴിലാളികൾക്ക് വിസ പുതുക്കുന്നതിനുള്ള ഫീസ് കുറച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്വകാര്യമേഖലയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കമ്മിറ്റിയുടെ തീരുമാനം. 301 റിയാലിൽ നിന്നും 201 റിയാലായാണ് ഫീസ് കുറച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

7:14 PM IST: തൃശൂർ കൊല്ലം ഇടുക്കി പാലക്കാട് ആലപ്പുഴ കോട്ടയം എന്നിവ രോഗബാധ തീവ്രമല്ലാത്ത ജില്ലകൾ, കോഴിക്കോട് പച്ച സോണിൽ

7:04 PM IST: കേരളത്തിലെ 7 ജില്ലകൾ തീവ്രബാധിത പ്രദേശങ്ങൾ . കാസർകോട് , കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട എന്നിവയാണ് ഏഴ് ഹോട്ട്സ്പോട്ട് ജില്ലകളെന്ന് കേന്ദ്രം. 

6:32 PM IST: തമിഴ്നാട്ടിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈ സ്വദേശിയായ 47 കാരനും, 59 വയസുള്ള ആളുമാണ് മരിച്ചത്.

6:27 PM IST: ഡ്രൈംവി​ഗ് ലൈസൻസിനുള്ള ലേണിം​ഗ് എടുത്ത പലരുടേയും ആറ് മാസത്തെ കാലാവധി തീരുന്നവരുണ്ട് ഈ കാലാവധി ​ഗതാ​ഗതവകുപ്പ് പുനക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി

6:27 PM IST: സംസ്ഥാനത്തെ സ്വകാര്യബസുകളുടെ സ്റ്റേജ് ക്യാരേജ് നികുതി കൊടുക്കേണ്ട തീയതി രണ്ടു വട്ടം നീട്ടികൊടുത്തു. അവസാന തീയതി നാളെയാണ്. ഇതു ഏപ്രിൽ 30 വരെ നീട്ടി. 
 

6:14 PM IST: ദില്ലിയിൽ കോവിഡ് രോഗികളെ ചികില്സിക്കുന്ന മലയാളി നഴ്സുമാർ നേരിടുന്ന പ്രശനം തീർക്കാൻ ദില്ലി സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

6:13 PM IST: അക്ഷയ കേന്ദ്രങ്ങൾ തുറക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

6:12 PM IST: കൂ‍​ർ​ഗിൽ സ്ഥലം പാട്ടത്തിന് എടുത്ത് ഇഞ്ചി കൃഷി ചെയ്യുന്ന മലയാളി കർഷകർ നേരിടുന്ന പ്രശ്നങ്ങൾ കർണാടക സർക്കാരിനെ ധരിപ്പിക്കുമെന്നും മുഖ്യമന്ത്രി. 

6:11 PM IST: വിദേശരാജ്യങ്ങളിൽ കൂടുതൽ നിരീക്ഷണകേന്ദ്രങ്ങൾ തുടങ്ങണമെന്ന ആവശ്യത്തിന് മറുപടി ലഭിച്ചതായി മുഖ്യമന്ത്രി. യുഎഇയിൽ നിരീക്ഷണത്തിലുള്ള പ്രവാസികളെ പാ‍ർപ്പിക്കാൻ കെട്ടിട്ടങ്ങൾ കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. യുഎഇ ഭരണകൂടവുമായും അവിടുത്തെ അംബാസിഡറുമായും നോ‍ർക്ക നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രവാസി സംഘടനകൾ അടക്കമുള്ളവരോട് പ്രവാസികളെ സ​ഹായിക്കാൻ ഇടപെടണം എന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്. 
 

6:08 PM IST: സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി, ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 

6:08 PM IST: ഇന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഉള്ള സാമ്പത്തിക സഹായം പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി. ഇത് ഉടൻ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി. 
 

6:07 PM IST: സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകൾ നാളെ ക്യാബിനറ്റ് യോഗം ചേർന്ന ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

6:12 PM IST: രാജ്യത്തെ ഏറ്റവും കൂടുതൽ രോഗമുക്തി നേടിയവർ കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി. 213 പേർക്ക് ഇതുവരെ രോഗം മാറി. ആലപ്പുഴയിൽ 5, എറണാകുളം 21, ഇടുക്കി 10, കണ്ണൂർ 80,  കാസർകോട് 167,  കൊല്ലം 9, കോട്ടയം 3, കോഴിക്കോട് 16, മല്പപുറം 21 പാലക്കാട് 8 പത്തനംതിട്ട 17, തിരുവനന്തപുരം 14, തൃശ്ശൂർ 13, വയനാട് 3, - ഇതാണ് വിവിധ ജില്ലകളിൽ ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.

6:04 PM IST: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തി. നിലവിൽ 97464 പേരാണ് നിരീക്ഷണത്തിലുള്ളത്. 

6:03 PM IST: സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് രോഗം ഭേദമായി. കാസർകോട് 4 പേർക്കും, കോഴിക്കോട് 2 പേർക്കും, കൊല്ലത്ത് ഒരാൾക്കുമാണ് രോഗം ഭേദമായത്. 
 

6:02 PM IST: ഇന്ന് സംസ്ഥാനത്ത് ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂർ സ്വദേശിയാണ് ഇയാൾ.

5:57 PM IST: കർണാടകത്തിൽ കൊവിഡ് മരണം 12 ആയി, ബെലഗാവയിൽ 80 കാരിയാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  ഒരു ദിവസത്തെ ഉയർന്ന കണക്കാണ് ഇന്നത്തേത്ത്. 
 

5:50 PM IST: പാലക്കാട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. കൊല്ലത്ത് ചികിത്സയിലായിരുന്ന മൂന്നുപേര്‍ രോഗമുക്തരായി. ഇതില്‍ ഗര്‍ഭിണിയായ ഒരു യുവതിയും ഉള്‍പ്പെടുന്നു. 

5:47 PM IST: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 11933 ആയി, ഇത് വരെ 392 പേർ രോഗം ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 1344 പേർക്ക് രോഗം ഭേദമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം.

5:17 PM IST: ഹരിയാനയിൽ നിരീക്ഷണസമയത്തിന് ശേഷം നാട്ടിലേക്ക് തിരിച്ച രണ്ട് മലയാളികളെ വാളയാർ ചെക് പോസ്റ്റിൽ തടഞ്ഞു. കൊവിഡ് നെഗറ്റീവ് എന്ന് ഇവരുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താത്തതാണ് പ്രശ്നം

5:15 PM IST: യാത്ര വിലക്ക് ലംഘിച്ച് തിരുവനന്തപുരത്ത് എത്തിയ മൂന്ന് റെയിൽവേ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. മധുര ഡിവിഷനിലെ ജീവനക്കാരായ ഇവർ റെയിൽപാളങ്ങൾ പരിശോധിക്കുന്ന OMS സർവ്വീസിൽ കയറിയാണ് എത്തിയത്. 

4:54 PM IST: സമൂഹ വ്യാപനം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 170 ജില്ലകൾ ഹോട്സ്പോട്ടുകളാണ് 207 മേഖലകൾ രോഗം പടരാൻ സാധ്യതയുള്ള സ്ഥലങ്ങളായും ഇപ്പോൾ തരം തിരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം. 11.41 ശതമാനം പേർ രോഗവിമുക്തരായെന്നും മന്ത്രാലയം.

4:21 PM IST: ട്രെയിൻ സർവീസ് തുടങ്ങുമെന്ന അഭ്യൂഹം പ്രചരിപ്പിച്ചതിന് മറാത്തി ചാനൽ റിപ്പോർട്ടറെ അറസ്റ്റ് ചെയ്തു. ABP MAJHA റിപ്പോർട്ടർ രാഹുൽ കുൽക്കർണിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാനലിൽ വാർത്ത വന്നതിന് പിന്നാലെ തൊഴിലാളികൾ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.

4:16 PM IST: കൊവിഡ് ഹോട്ട്സ്പോട്ടുകൾക്കായി ആരോഗ്യ മന്ത്രാലയം മാർഗരേഖ പുറത്തിറക്കി. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഹെൽത്ത് സെക്രട്ടറിമാരുമായി ഇന്ന് കേന്ദ്രം ചർച്ച നടത്തിയിരുന്നു. കാബിനറ്റ് സെക്രട്ടറിയാണ് ചർച്ച നടത്തിയത്. ഹോട്ട്സ്പോട്ടുകളിലേക്കുള്ള പ്രവേശനം കൃത്യമായി നിരീക്ഷിക്കും. ഹോട്ട്സ്പോട്ടുകളിലെ എല്ലാ വീടുകളിലെ താമസക്കാരുടെയും ആരോഗ്യ സ്ഥിതി പരിശോധിക്കും. രോഗ ലക്ഷണം ഉള്ള ആളുകളുടെ സാമ്പിളുകൾ പരിശോധിക്കും.

4:14 PM IST: മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 2801 ആയി, ഇന്ന് മാത്രം 117 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

 

4:02 PM IST: ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് ആന്ധ്രപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് എംഎൽഎ മധുസൂദൻ യാദവ്. ബെംഗളൂരുവിൽ നിന്ന് അഞ്ച് അകമ്പടി വാഹനങ്ങളിൽ 39 പേരുമായി പ്രകാശം ജില്ലയിലേക്ക് എംഎൽഎയുടെ യാത്ര. കർണാടക ആന്ധ്ര അതിർത്തിയിൽ തടഞ്ഞ ആന്ധ്ര പൊലീസ് എംഎൽഎയെ ബെംഗളൂരുവിലേക്ക് തിരിച്ചയച്ചു.

3:12 PM IST: യുപിയിലെ മൊറാബാദിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം. ഡോക്ടർമാരുൾപ്പടെയുള്ളവർക്ക് നേരെ പ്രദേശവാസികൾ ആക്രമണം നടത്തുകയായിരുന്നു. സാമ്പിൾ പരിശോധൻയ്ക്ക് എത്തിയ സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.

3:03 PM IST: പാലക്കാട് കൊവിഡ് രോഗമുക്തരായ രണ്ട് പേർ കൂടി ആശുപത്രി വിട്ടു. ഒറ്റപ്പാലം കാവിൽപ്പാട് എന്നിവിടങ്ങളിൽ നിന്നുള്ളവർ ആണ് ആശുപത്രി വിട്ടത്. ഇനി രണ്ട് പേർ മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്.

2:50 PM IST:  ഗുജറാത്ത് മുഖ്യമന്ത്രി ക്വാറൻ്റീനിൽ പ്രവേശിച്ചു. അടുത്ത ഒരാഴ്ച വീട്ടിൽ തുടരും. വീട്ടിലേക്ക് ആർക്കും പ്രവേശനമില്ല എല്ലാ കൂടിക്കാഴ്ചകളും വീഡിയോ കോൺഫറൻസ് വഴിയാക്കി. മുഖ്യമന്ത്രിയുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് എംഎൽഎയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഉപമുഖ്യമന്ത്രിയും ഹോം ഐസൊലേഷനിൽ

2:49 PM IST: കൊൽക്കത്തിയിലെ ചാർനോക് ആശുപത്രിയിൽ ജീവനക്കാർക്ക് കൊവിഡ് പരിശോധന നടത്തുന്നില്ലെന്ന് പരാതി. മലയാളികൾ ഉൾപ്പെടെ 300 ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇതുവരെ ടെസ്റ്റ് നടന്നത്  50 പേരിൽ താഴെ മാത്രം. നിരന്തരം ആവശ്യപ്പെട്ടിട്ടാണ് ഇത്രയെങ്കിലും നടത്തിയതെന്ന് ജീവനക്കാർ. ഇതിൽ  ഡോക്ടർമാർ ഉൾപ്പെടെ  13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ മൂന്നു പേർ മലയാളികളാണ്. മറ്റുള്ളവരുടെ പരിശോധനകാര്യത്തിൽ ഇതുവരെ ആശുപത്രി നിലപാട് അറിയിച്ചിട്ടില്ലെന്നും ജീവനക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കിഡ്നി രോഗത്തിന് ചികിത്സ തേടി എത്തിയ രണ്ടു പേർ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

2:00 PM IST: രാജസ്ഥാനിലേക്ക് ബൈക്കിൽ മടങ്ങാൻ ശ്രമിച്ച അതിഥി തൊഴിലാളികളെ തമിഴ്നാട് പൊലീസ് തടഞ്ഞു. കന്യാകുമാരിയിൽ നിന്ന് ബൈക്കിൽ മടങ്ങുകയായിരുന്നു ഇവർ. സ്ത്രീകളും കുട്ടികളും അടക്കം 31 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. തിരുനെൽവേലിയിൽ വച്ച് തടഞ്ഞ് ഇവരെ നിരീക്ഷണത്തിലാക്കി. 

4:51 PM IST: കൊല്ലത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കൊവിഡ് രോഗം ഭേദമായവർ ആശുപത്രി വിടും. ഇതിൽ ഒരാൾ ഗർഭിണി ആണ്. 
 

1:44 PM IST: കീഴാറ്റൂരിൽ കൊറോണയില്ലെന്നും സർക്കാർ വ്യാജ പ്രചാരണം നടത്തി ആളുകളെ ഐസൊലേറ്റ് ചെയ്തതാണെന്ന് ഫേസ് ബുക്കിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചയാൾക്കെതിരെ കേസ്. കീഴാറ്റൂർ പഞ്ചായത്തിലെ മുള്ളിക്കുർശ്ശി വാർഡ് മെമ്പർ ഉസ്മാൻ കൊമ്പനെതിരെയാണ് കേസ്. കൊറോണ പ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തിയതിനാണ് കേസ്.

1:42 PM IST: ഭോപ്പാൽ വിഷവാതക ദുരന്തത്തിന്‍റെ ഇരകളിൽ 3 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

1:15 PM IST: മഹാരാഷ്ട്രയിൽ നിന്ന് 2 മലയാളികളും ഒരു മഹാരാഷ്ട്രക്കാരനും കാറിൽ ചാലക്കുടിക്കു സമീപം പോട്ടയിൽ എത്തി. വിവരം അറിഞ്ഞ് പൊലീസ് ഇവരെ ഹിൽവേ ടൂറിസ്റ്റ് ഹോമിൽ ക്വാറൻ്റെെനിലാക്കി. പോട്ടയിൽ സഹോദരൻ പാമ്പുകടിയേറ്റത് അറിഞ്ഞാണ് യുവാവ് കുട്ടുകാരനും മഹാരാഷ്ട്ര സ്വദേശി ഡ്രൈവർക്കുമൊപ്പം എത്തിയത്. 

 

12:55 PM IST: നഞ്ചൻകോഡ് ഫർമസ്യൂട്ടിക്കൽ കമ്പനിയിലെ 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കമ്പനിയിൽ ആകെ രോഗികളുടെ എണ്ണം ഇതോടെ 45 ആയി. കമ്പനി ജീവനക്കാർക്കിടയിൽ രോഗം പകർന്നതെങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. 

12:48 PM IST: ആന്ധ്ര പ്രദേശിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു, ഇതോടെ മരണം 11 ആയി, സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കൊവിഡ് ബാധിച്ചു.

12:44 PM IST: കർണാടകത്തിൽ മരണം 11 ആയി, ബെംഗളൂരുവിൽ ഒരാൾ കൂടി മരിച്ചു.

12:32 PM IST: മേഘാലയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച രോഗി മരിച്ചു. രോഗം സ്ഥിരീകരിച്ച 69 കാരനായ ഡോക്ടറാണ് ഷില്ലോങ്ങിലെ ബഥനി ആശുപത്രിയിൽ മരിച്ചത്. മരിച്ച രോഗിയുടെ ബന്ധുക്കളും സഹായികളുമായ ആറു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കോൺറാഡ്‌ സാഗ്മ. 

12:31 PM IST: ആരോഗ്യ പ്രവർത്തകരുടെ പരാതികൾ കേൾക്കാൻ ഹെൽപ് ലൈൻ തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പരാതി അറിയിച്ചാൽ രണ്ട് മണിക്കൂറിനകം പരിഹരിക്കും. യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ, ഇന്ത്യൻ പ്രൊഫഷണൽ നേഴ്സസ് അസോസിയേഷൻ എന്നിവരുടെ ഹർജികളിലാണ് തീരുമാനം. കേസ് സുപ്രീംകോടതി തീർപ്പാക്കി. ആരോഗ്യ പ്രവർത്തകർക്കായി കേന്ദ്രം പ്രത്യേക മാർഗരേഖ ഇറക്കണം എന്ന‌് ആവശ്യപ്പെട്ടായിരുന്നു ഹർജികൾ. 

12:24 PM IST: ഗുജറാത്തിൽ 57 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 695 ആയി. 30 പേരാണ് ഇത് വരെ മരിച്ചത്.

12:06 PM IST: മുംബൈയിൽ കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചു. വർളി സ്വദേശിയായ 29 കാരിയാണ് നായർ ആശുപത്രിയിൽ തൂങ്ങി മരിച്ചത്.

11:49 AM IST: ദുബായില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയയാണ് മരിച്ചത്. ദുബായിയിലെ ജിൻകോ കമ്പനയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസസറായി ജോലി ചെയ്യുകയായിരുന്നു. പാൻക്രിയാസ് സംബന്ധമായ  അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഗൾഫിൽ കൊനിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ആറായി. 

11:12 AM IST: ഈ വർഷം തൃശ്സൂർ പൂരമില്ല, ക്ഷേത്രത്തിനകത്തെ അഞ്ച് പേർ മാത്രം അടങ്ങുന്ന ചടങ്ങായി പൂരം നടത്താൻ തീരുമാനം. തീരുമാനം ഏകകണ്ഠേനമായിരുന്നുവെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. 

11:07 AM IST: നിർമ്മാണ മേഖലക്ക് ഇളവനുവദിച്ച് കേന്ദ്രം . കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇളവ് നൽകും . അവശ്യ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുടർന്നും പ്രവർത്തിക്കും . ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്രം . ചരക്കുനീക്കം സുഗമമാക്കാൻ തീരുമാനം . ഗ്രാമീണ മേഖലയിലെ വ്യവസായങ്ങൾ അനുവദിക്കും . ഗ്രാമീണ മേഖലയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് പ്രവർത്തിക്കാം .

10:47 AM IST: സ്പ്രിങ്ക്ളർ കരാർ സംസ്ഥാന സർക്കാർ പുറത്ത് വിട്ടു., ഏപ്രിൽ 2നാണ് മുൻകാല പ്രാബല്യത്തോടെ കരാർ ഒപ്പിട്ടത്. മാർച്ച് 25 മുതൽ സെപ്റ്റംബർ 24 വരെയാണ് കരാർ കാലാവധി. സ്പ്രിങ്ക്ളർ  ഐടി സെക്രട്ടറിക്ക് അയച്ച കത്തും പുറത്ത് വിട്ടു, വിശദീകരണം നൽകിയത് ഏപ്രിൽ 12ന്. വിവരഭങ്ങൾ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് കമ്പനി.

10:43 AM IST: ലോക്ക് ഡൗൺ മൂലമുള്ള പ്രതിദിന സാമ്പത്തിക നഷ്ടം 40,000 കോടിക്ക് മുകളിലെന്ന് വ്യവസായ സംഘടനകൾ. ഏപ്രിൽ- സെപ്റ്റംബർ മാസങ്ങളിൽ 4 കോടിയിലധികം പേരുടെ തൊഴിൽ ഭീഷണിയിലാകുമെന്ന് മുന്നറിയിപ്പ്. സാമ്പത്തിക മേഖലക്കായി 16 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വേണമെന്ന് ആവശ്യം. 

10:29 AM IST: കളിയിക്കാവിള തമിഴ്നാട് അതിർത്തിയിൽ നിയന്ത്രണം കർശനമാക്കി കേരളം. അതിർത്തി പൂർണമായും അടച്ചു. അത്യാസന്ന നിലയിലുള്ള രോഗികളെ മാത്രമേ കടത്തിവിടൂ.

10:27 AM IST: പാനൂരിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് വൈകുന്നതിൽ എസ്പി ഓഫീസിൽ യൂത്ത് കോൺഗ്രസ് സത്യാഗ്രഹം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സ്റ്റേഷനകത്ത് പ്രവർത്തകർ കുത്തിയിരിക്കുന്നു.

 

10:24 AM IST: ചെന്നൈയിൽ  മരിച്ച ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശിയായ ഓർത്തോ സർജൻ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. ചെന്നൈ അപ്പോളോയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം, സംസ്കാരം ചെന്നൈയിൽ തന്നെ നടത്തി. കൊവിഡ് ബാധിതനെ പരിശോധിച്ചതിലൂടെയാണ് ഡോക്ടർക്ക് രോഗം പകർന്നത്. ഡോക്ടറുടെ സംസ്കാരം നടത്തിയതിൽ വീഴ്ച സംഭവിച്ചതായി ആരോപണം.  മുൻകരുതൽ പാലിക്കാതെയാണ് സംസ്കാരം നടത്താൻ ശ്രമിച്ചതെന്ന് പ്രദേശവാസികൾ. ആമ്പത്തൂർ ശമ്ശാനത്തിൽ സുരക്ഷാ മുൻകരുതുകൾ സ്വീകരിക്കാതെയാണ് മൃതദേഹം എത്തിച്ചത്. പ്രദേശവാസികൾ പ്രതിഷേധിച്ചതിനെ തുടർന്ന് മറ്റൊരു ശ്മശാനത്തിലേക്ക് മാറ്റുകയായിരുന്നു. 

 

10:22 AM IST: ദില്ലി എൽഎൻജെപി ആശുപത്രിയിൽ ഡോക്ടർമാർക്ക് നേരെ അതിക്രമം, കൊവിഡ് രോഗികളെ പരിശോധിക്കുന്ന വനിത ഡോക്ടറെ സർജിക്കൽ വാ‍‍ർഡിൽ വച്ച് മറ്റു രോഗികൾ ആക്രമിക്കുകയായിരുന്നു. പിടിച്ചു മാറ്റൻ ശ്രമിച്ച ഡോക്ടറിനെയും അക്രമിച്ചു. 

10:21 AM IST: കൊൽക്കത്തിലെ ചാർനോക് ആശുപത്രിയിൽ 13 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ മലയാളികളാണ്.

10:19 AM IST: തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബന്ധുക്കളായ മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുൻ മന്ത്രി അടക്കം അറുപതിലധികം പേർ നിരീക്ഷണത്തിലാണ്. 

 

9:04 AM IST: കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.

9:04 AM IST: സർക്കാർ ഓഫീസുകൾക്ക് പുറമേ എന്തൊക്കെ നിയന്ത്രണങ്ങൾ എന്നതായിരുന്നു നിർണായകം. വ്യവസായമേഖലയ്ക്ക് കരുതപ്പെട്ടിരുന്നത് പോലെ ഇളവുകളില്ല. 

9:03 AM IST: സർക്കാർ ഓഫീസുകൾ ഏതൊക്കെ തുറക്കാം എന്നതാണ് ലോക്ക് ഡൗൺ നിർദേശങ്ങളിൽ ആദ്യം.

8:57 AM IST:

രാജ്യത്ത് 170 ജില്ലകൾ കൊവിഡ് ഹോട്ട് സ്പോട്ടുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ ഏഴ് ജില്ലകളാണ് ഹോട്ട്  സ്പോട്ടുകളുടെ പട്ടികയിൽ ഉള്ളത്. ഹോട്ട് സ്പോട്ടുകളിൽപ്പെടുന്ന എല്ലാവരെയും പരിശോധിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.