Asianet News MalayalamAsianet News Malayalam

അസമിലെ രണ്ട് നഗരങ്ങളില്‍ കര്‍ഫ്യൂവില്‍ ഇളവ്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പ്രതിഷേധം തുടരുകയാണ്. അസമിലും മേഘാലയിലും ത്രിപുരയിലും അതിശക്തമായ പ്രതിഷേധങ്ങളാണ് ഇന്നലെ നടന്നത്. 
 

Curfew in Assam
Author
Delhi, First Published Dec 13, 2019, 9:29 AM IST

ദില്ലി: അസമിലെ രണ്ട് നഗരങ്ങളിൽ കർഫ്യുവിൽ ഒരു മണിവരെ ഇളവ്. ഗുവാഹത്തിയിലും ദിബ്രുഗഡിലുമാണ് ഇവളവ് പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങള്‍ കുറഞ്ഞതോടെയാണ് ഇവിടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അസമിൽ ഇന്നലെ കർഫ്യു ലംഘിച്ച് ആയിരങ്ങൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. രാത്രി അസം ഹാൻഡ്ലൂം വകുപ്പ് മന്ത്രി രഞ്ജിത് ദത്തയുടെ വീടിന് നേരെയും ആക്രമണം നടന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പ്രതിഷേധം തുടരുകയാണ്. അസമിലും മേഘാലയിലും ത്രിപുരയിലും അതിശക്തമായ പ്രതിഷേധങ്ങളാണ് ഇന്നലെ നടന്നത്. 

അസമിൽ  പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ മൂന്നു പേർ ഇന്നലെ മരിച്ചെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ അസമിന്‍റെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും പ്രതിപക്ഷം കള്ളപ്രചരണം നടത്തുന്നുവെന്നുമായിരുന്നു ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രധാന സേവകനെ വിശ്വസിക്കാൻ അസമിലെ ജനത തയ്യാറാകണമെന്നും മോദി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം തടയുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി അസമിലെ രണ്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയിട്ടുമുണ്ട്. 

Follow Us:
Download App:
  • android
  • ios