Asianet News MalayalamAsianet News Malayalam

മുസഫർപൂർ ഷെൽട്ടർ ഹോം കേസ്; 19 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് അഭയകേന്ദ്രങ്ങളെക്കുറിച്ച് നടത്തിയ സാമൂഹിക ഓഡിറ്റ് റിപ്പോ‍ർട്ടിലൂടെയാണ് ഇവിടുത്തെ കുട്ടികൾ നേരിടുന്ന പീഡനം പുറം ലോകം അറിയുന്നത്.

Delhi court convicts prime accused Brajesh Thakur 18 others in Muzaffarpur shelter home rape case
Author
Delhi, First Published Jan 20, 2020, 4:05 PM IST

ദില്ലി: മുസഫർപൂർ ഷെൽട്ടർ ഹോം കേസിൽ 19 പ്രതികൾ കുറ്റക്കാരാണെന്ന് ദില്ലി സാകേത് കോടതി വിധിച്ചു. പ്രധാന പ്രതി ബ്രിജേഷ് താക്കൂറും കുറ്റക്കാരനാണെന്ന് ജ‍ഡ്ജി സൗരഭ് കുൽശ്രേത്ര വിധിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലെ 42 പെൺകുട്ടികളിൽ 34 പേർ ലൈംഗിക അതിക്രമത്തിനും  ബലാത്സംഗത്തിനും ഇരയാക്കരപ്പെട്ടുവെന്നതാണ് കേസ്. താക്കൂറിനെതിരെ പോക്സോ പ്രകാരം ലൈംഗീകാതിക്രമത്തിനും കൂട്ടബലാത്സംഗത്തിനും കേസെടുത്തു. 

ബ്രജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സങ്കൽപ് ഇവാൻ വികാസ് സമിതി എന്ന എൻജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് അഭയകേന്ദ്രങ്ങളെക്കുറിച്ച് നടത്തിയ സാമൂഹിക ഓഡിറ്റ് റിപ്പോ‍ർട്ടിലൂടെയാണ് ഇവിടുത്തെ കുട്ടികൾ നേരിടുന്ന പീഡനം പുറം ലോകം അറിയുന്നത്. പ്രശ്നം വിവാദമായതോടെ 2019 മേയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം പൂർത്തിയാക്കുകയാരിന്നു. 

Follow Us:
Download App:
  • android
  • ios