Asianet News MalayalamAsianet News Malayalam

വ്യായാമം ചെയ്താൽ ടിക്കറ്റ് ഫ്രീ, വൈറലായി റെയിൽവെ സ്റ്റേഷനിലെ ഫിറ്റ്നസ്, വീഡിയോ പങ്കുവച്ച് പീയൂഷ് ഗോയൽ

റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുപത്തി അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീ‍ഡിയോ. 

delhi railway station cost of platform ticket 30 squats
Author
Delhi, First Published Feb 22, 2020, 8:06 AM IST

ദില്ലി: റെയിൽവെ പ്ലാറ്റ്ഫോം ടിക്കറ്റ് ഫ്രീയായി കിട്ടുമെന്ന് പറഞ്ഞാൽ ആരാണ് വേണ്ടാന്ന് പറയുക. എന്നാൽ സൗജന്യമായി ടിക്കറ്റ് ലഭിക്കണമെങ്കിൽ ഈ ചലഞ്ച് ഏറ്റെടുക്കണം. എന്താണെന്നല്ല? സിമ്പിളാണ്, റെയിൽവെ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന ഫിറ്റ്നസ് മെഷീൻ പറയുന്നത് പോലെ വ്യായാമം ചെയ്താൽ മാത്രം മതി. ഇതിൽ വിജയിച്ചാൽ ഫ്രീയായി പ്ലാറ്റ്ഫോം ടിക്കറ്റ് ലഭിക്കും.

ദില്ലിയിലെ ആനന്ദ് വിഹാർ റെയിൽവെ സ്റ്റേഷനിലാണ് ഈ ഫിറ്റ്നസ് മെഷീൽ സ്ഥാപിച്ചിരിക്കുന്നത്. റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുപത്തി അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീ‍ഡിയോ. 

'ഫിറ്റ്നസിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ദില്ലിയിലെ ആനന്ദ് വിഹാർ റെയിൽവെ സ്റ്റേഷനിൽ പരീക്ഷണാർത്ഥം ഒരു മെഷീൻ സ്ഥാപിച്ചിരിക്കുകയാണ്. ഈ മെഷീന് മുമ്പിൽ നിന്ന് വ്യായാമം ചെയ്ത ശേഷം പ്ലാറ്റ് ഫോം ടിക്കറ്റ് ഫ്രീയായി നേടാവുന്നതാണ്' വീഡിയോയ്ക്കൊപ്പം മന്ത്രി കുറിച്ചു.

ഫ്രീയായി ടിക്കറ്റ് കിട്ടുന്നതായതുകൊണ്ട് തന്നെ ചാലഞ്ച് ഏറ്റെടുക്കാൻ ആളുകളുടെ നിരയാണ് എന്നാണ് റിപ്പോർട്ട്. പലരും പദ്ധതിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios